Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

073. കൎത്തൃപ്രധാനം

ജനങ്ങൾ ശരീരത്തിന്റെ നിസ്സാരതയെയും പരൊപകാര പുണ്യത്തിന്റെ വലിപ്പത്തെയും അറിയാതെ അതിപ്രയത്നം കൊണ്ട ഭെഹംകളഞ്ഞു പുണ്യത്തിന്നഇടവരാതെയും ദ്രവ്യം സമ്പാദിക്കുന്നതിനഉത്സാഹിക്കുന്നു ൟ വാക്ക്യത്തിൽജനങ്ങൾഎന്നകൎത്താവ പ്രധാനമായിഉത്സാഹിക്കുന്നു എന്നക്രിയവരെ ക്രമെണസംബന്ധിക്കുന്നു— ചിലരാൽദെഹ രെക്ഷകഴിച്ചു അധികമുണ്ടാവുന്നധനം ധൎമ്മത്തിന്നചിലവിട്ട പുണ്യംസമ്പാദിക്കപ്പെടുന്നു. ഇതകൎമ്മത്തിൽ ക്രിയയിലാകുന്നൂ എംകിലുംചിലർഎന്നകൎത്താവ പ്രധാനമായിസമ്പാദന ക്രിയവരെക്രമമായിസംബാധിക്കുന്നു— അതുകൊണ്ട ഇങ്ങനെഉള്ളടത്തും രീതിയിംകൽകൎത്തൃപ്രധാന്ന്യംതന്നെ— എന്നാൽൟ കൎത്താവഎടക്കൊഒടുക്കമൊ ക്രിയയൊടടുത്തൊ പ്രയൊഗിച്ചാലും കൎത്തൃപ്രധാന രീതിതന്നെ—
ഉദാ ജ്ഞാനംമുഖ്യ സാദ്ധ്യമെന്നറിഞ്ഞ ചിലർ പലശാസ്ത്രങ്ങളെയുംപഠിക്കുന്നു— ഒരു വിചാരം കൂടാതെ ഭക്ഷണ സുഖത്തെമാത്രം ചിലർഅനുഭവിക്കുന്നു ഇങ്ങനെഉള്ളടത്തകൎത്താവഎടക്കെംകിലും കൎത്തൃപ്രധാന രീതിതന്നെ— ശരീരത്തിന്റെ നശ്വരതയുംപരൊ പകാരപുണ്യത്തിന്റെ മഹത്വവും അറിയപ്പെടുന്നമനുഷ്യരാൽ ജീവിച്ചിരിക്കുന്നദിവസങ്ങളിൽ രെക്ഷിക്കപ്പെടെണ്ടദെഹത്തിന്ന വൃത്തിക്കുമാത്രം പ്രതിഫലത്തൊടുകൂടെ കഴിയുന്നടത്തൊളം കാലംപരൊപകാരത്തിന്ന യത്നം ചെയ്താൽ പ്രയത്നഫലം പരസ്പരൊപകാരമായിട്ട സൃഷ്ടികൎത്താവായ ദൈവത്തിന്റെ പ്രീതിക്കപാത്രങ്ങളായിഭവിക്കുമെന്നഞങ്ങൾ വിചാരിക്കുന്നു— ഇങ്ങനെ വലിയവാക്യങ്ങളിൽ പലകൎത്താവും പലക്രിയകളുംഎടക്കുവന്നാലും കൎത്തൃപ്രധാനരീതിതന്നെ—

താളിളക്കം
!Designed By Praveen Varma MK!