- 
അക്രമാതിശയോക്തികാര്യകാരണങ്ങൾ ഒന്നിച്ച് നടക്കുന്നു എന്ന് വർണ്ണിച്ചാൽ അക്രമാതിശയോക്തി. 
 'കാര്യഹേതുക്കളൊന്നിച്ചാ-
 ലക്രമാതിശയോക്തിയാം.'
- 
അതൽഗുണംതൽഗുണത്തിനു വിപരീതം അതൽഗുണം 
 സംസർഗ്ഗത്താൽ പരഗുണം
 പകരായ്കിലതൽഗുണം:
- 
അതിശയോക്തിഒരു അർഥാലങ്കാരമാണ് അതിശയോക്തി. വസ്തുസ്ഥിതികളെ അതിക്രമിച്ചുള്ള ഏതു ചൊല്ലും അതിശയോക്തിയാണ്. ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം എന്ന് ഭാഷാഭൂഷണം. സാമ്യ-വാസ്തവ-ശ്ലേഷമൂലകങ്ങളായ അലങ്കാരങ്ങളിലും ഒരളവുവരെ അതിശയോക്തി ഉണ്ടായിരിക്കും. 
 “തെല്ലതിൻ സ്പർശമില്ലാതെ-
 യില്ലലങ്കാരമൊന്നുമേ (ഭാഷാഭൂഷണം)”
- 
അത്യന്താതിശയോക്തികാരണത്തിനു മുമ്പ് കാരണമുണ്ടായെന്നു പറഞ്ഞാൽ അത്യന്താതിശയോക്തി. 
 'ഹേതുവിൻ മുന്നമേ കാര്യ-
 മത്യന്താതിശയോക്തിയാം.'
- 
അധികംആധാരത്തിന് താങ്ങാനാകത്തതാണ് ആധേയമെന്നോ ആധേയത്തെ ഉൾക്കൊള്ളാനാകാത്തതാണ് ആധാരമെന്നോ, എന്നമട്ടിൽ ചിത്രീകരിക്കുന്ന അലങ്കാരമാണ് അധികം 
 ആധേയമാധിക്യമധികം
 ആധാരാധിക്യവും തഥാ
- 
അനന്വയംവേറെ ഒരു സദൃശ്യവസ്തുവില്ലെന്നു കാണിക്കാൻ ഒരു വസ്തുവിനെ അതിനോടു തന്നെ ഉപമിക്കുന്ന അലങ്കാരമാണ് അനന്വയം. ഇത് സാമ്യോക്തി വിഭാഗത്തിൽപ്പെടുന്നു. 
 തന്നോടു സമമായ് താൻതാ-
 നെന്നു ചൊന്നാലനന്വയം.
- 
അനുമാനംകാവ്യലിംഗം എന്ന അലങ്കാരത്തിന്റെ വിപരീതമായ അലങ്കാരമാണ് അനുമാനം. കാര്യകാരണങ്ങളിൽ ഏതെങ്കിലും ഒന്നിനെമാത്രം വെളിപ്പെടുത്തുകയും മറ്റേതിനെ യുക്തികൊണ്ട് കണ്ടുപിടിക്കേണ്ടുന്നവിധം ആവിഷ്കരിക്കുന്നതിനാണ് ഈ അലങ്കാരം ഉപയോഗിക്കുന്നത്. 
 സാധനംകൊണ്ട് സാധ്യത്തെ
 ഊഹിപ്പതനുമാനം
- 
അന്യോന്യംരണ്ട് വസ്തുക്കളേയോ വസ്തുതകളേയോ പരസ്പരം ബന്ധപ്പെടുത്തി അവ തമ്മിലുള്ള ചേർച്ചയെ സംബന്ധിച്ചുള്ള പരാമർശമാണ് അന്യോന്യം എന്ന അലങ്കാരം. 
 പരസ്പരാരോപം താ-
 നന്യോനാഖ്യാലംകൃതി
- 
അപഹ്നുതിഒരു കാര്യത്തെ അല്ലെങ്കിൽ സംഭവത്തെ അതേപടി വെളിപ്പെടുത്താതെ സമാനമായ വസ്തുതയെ ഉയർത്തിക്കാട്ടുന്നതിനാണ് അപഹ്നുതി എന്ന അലങ്കാരം ഉപയോഗിക്കുന്നത്.  
 സ്വധർമ്മത്തെമറച്ചന്യ-
 ധർമ്മാരോപമപഹ്നുതിഃ
- 
അപ്രസ്തുതപ്രശംസവർണ്ണിച്ചു കൊണ്ടിരിക്കുന്ന വസ്തുവിന് പകരം അതിനോട് സാമ്യമുള്ള മറ്റൊരു വസ്തുവിനെ വർണ്ണിക്കുന്നതാണ് അപ്രസ്തുത പ്രശംസ. 
 അപ്രസ്തുതപ്രശംസാഖ്യ
 മപ്രസ്തുതമുരയ്ക്കതാൻ
- 
അർത്ഥാന്തരന്യാസം സാമാന്യംതാൻ വിശേഷംതാൻ ഇവയിൽ പ്രസ്തുതത്തിന് 
 അർത്ഥാന്തരന്യാസമാകു
 മന്യം കൊണ്ടു സമർത്ഥനം.
- 
അർത്ഥാപത്തിഒരു പ്രവൃത്തിയുടെ അല്ലെങ്കിൽ കാര്യത്തിന്റെ പാരമ്യതെയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനപ്പുറത്തേക്ക് കൂടുതലായി പറയുന്നതിനോ ചെയ്യുന്നതിനോ ഒന്നുമില്ല എന്ന അർത്ഥത്തിൽ ഇടയ്ക്ക് വിരാമം ഇട്ടുകൊണ്ട് ആവിഷ്കരിക്കുന്ന രീതിയിലാണ് അർത്ഥാപത്തി എന്ന അലങ്കാരം ഉപയോഗിക്കുന്നത്. ഒരുകാാര്യത്തിന്റെ ഉത്പത്തിയിൽ അതിനെസംബന്ധിച്ച മറ്റൊരുകാര്യത്തിന്റെ നിഷ്പത്തി അർത്ഥസിദ്ധമായി വരുന്നതാണ് അർത്ഥാപത്തി. 
 അർത്ഥാപത്തിയതോ പിന്നെ-
 ച്ചൊല്ലാനില്ലെന്ന യുക്തിയാം;
- 
അസംഗതികാരണം ഒരിടത്തിരിക്കെ കാര്യം അതിനോട് ബന്ധപ്പെടാത്ത മറ്റൊറിടത്ത് വന്നാൽ അസംഗതി. അതായത് കാര്യവും കാരണവും തമ്മിൽ ബന്ധമില്ലാതെ രണ്ടും രണ്ടായി കാണിക്കുന്നു. 
 'ഹേതുവൊന്നിൽ കാര്യമൊന്നി-
 ലെന്നു വന്നാലസംഗതി.'
- 
അസംബന്ധാതിശയോക്തിബന്ധമുള്ളിടത്ത് ബന്ധമില്ലെന്ന് പറയുന്ന്ത് അസംബന്ധാതിശയോക്തി. 
 'അയോഗം ചൊൽക യോഗത്തി-
 ലയോഗാതിശയോക്തിയാം.'
- 
ആക്ഷേപംപറയുന്നത് അല്ലെങ്കിൽ ചെയ്യുന്നത് ഇനി തുടരേണ്ട എന്ന മട്ടിൽ നിർത്തുന്നതിനെ സൂചിപ്പിക്കുന്ന അലങ്കാരമാണ് ആക്ഷേപം. 
 ആക്ഷേപം ചൊല്ലുവാനോങ്ങി-
 ച്ചെന്നോ മധ്യേ നിറുത്തുക
- 
ആഭാസരൂപകംസാമ്യപ്പെടുത്തുന്നതിന് അനുയോജ്യമല്ലാത്തതിനെ സാമ്യപ്പെടുത്തി പറയുന്നതിന്. 
- 
ആർഥിതുല്യം, സമാനം തുടങ്ങിയ വാചകങ്ങൾ ഉപയോഗിക്കുമ്പോൾ 
- 
ഉത്തരംഅപരൻ ചോദ്യം ചോദിച്ചു എന്ന മട്ടിൽ ഉത്തരമായി പ്രതിവചിക്കുന്നതുപോലെയുള്ള അവിഷ്കരണമാണ് ഈ അലങ്കാരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്. 
 ചോദ്യം നടിച്ചുത്തരമായ്
 ഗൂഢാർത്ഥം ചൊൽകയുത്തരം
- 
ഉദാത്തംഐശ്വര്യം, സംതൃപ്തി, സ്ഥിരത തുടങ്ങിയ ഉത്തമമായ അവസ്ഥകളേയോ നന്മ, ദയ, സ്നേഹം തുടങ്ങിയ ഉത്തമമായ ഭാവങ്ങളേയോ കഴിഞ്ഞകാലങ്ങളിലെങ്ങാനും നടന്നതോ അനുസ്മരിക്കത്തക്കതോ ആയ നല്ല കാര്യങ്ങളെയോ കുറിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ് ഉദാത്തം. 
 പുരാവൃത്ത പരാമർശ-
 മുദാത്തം ശ്രീ സമൃദ്ധിയും
- 
ഉപമകാര്യത്തെ മറ്റൊന്നുമായി സാദൃശ്യപ്പെടുത്തുന്ന വാക്യപ്രയോഗങ്ങളെയാണ് ഉപമ എന്നു പറയുന്നത്. 
 ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാ
 ലുപമയാമത്
- 
ഉപമേയോപമഉപമേയത്തിനേയും ഉപമാനത്തിനേയും പരസ്പരം സാമ്യപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു അലങ്കാരമാണിത്. 
 ഉപമിക്കുന്നതന്യോന്യം
 ഉപമേയോപമാഖ്യമാം
- 
ഉൽപ്രേക്ഷ'മറ്റൊന്നിൽ ധർമയോഗ 
 ത്താലതുതാനല്ലയോ ഇത്
 എന്നു വർണ്യത്തിലാശങ്ക
 ഉൽപ്റേക്ഷാഖ്യയലംകൃതി '
- 
ഉല്ലേഖംപലഗുണങ്ങളുള്ള ഒരു വസ്തുവിനെ അവയിലോരോന്നിനെ പുരസ്കരിച്ച് ഓരോന്നായി കല്പിക്കപ്പെടുന്നതാണ് ഉല്ലേഖം. 
 'ഉല്ലേഖമൊന്നിനെത്തന്നെ
 പലതായി നിനയ്ക്കുകിൽ.'
- 
ഏകാവലികാരണമാല എന്ന അലങ്കാരത്തിൽ നിന്നും അല്പം വ്യത്യ്സ്തമായ രീതിയിലാണ് ഏകാവലി എന്ന അലങ്കാരം ഉപയോഗിക്കുന്നത്. 
 പിരിച്ചു വിട്ടമട്ടായി-
 ത്തുടർന്നു പല സംഗതി
 ഉരയ്ക്കുന്ന തലങ്കാര-
 മേകാവലി സമാഹ്വയം
- 
കാരണമാലഒരു കാര്യത്തിനു മീതെയായ് മറ്റൊരു കാര്യം എന്ന ക്രമത്തിൽ കാര്യങ്ങളുടെ വിവരണമാണ് കാരണമാല എന്ന അലങ്കാരം കൊണ്ട് വിവക്ഷിക്കുന്നത്. 
 മുറയ്ക്ക് കാര്യ ഹേതുക്കൾ
 കോർത്താൽ കാരണമാലയാം
- 
കാവ്യലിംഗംഒരു കാര്യം പറയുന്നതിനോടുകൂടി അതിനു കാരണമായ വ്സ്തുതയെക്കൂടി പറയുന്നതിനാണ് ഈ അലങ്കാരം ഉപയോഗിക്കുന്നത് 
 'ഹേതുവാക്യപദാർത്ഥങ്ങ
 ളാവുകിൽ കാവ്യലിംഗമാം.'
- 
തദ്ഗുണംഒരു വസ്തുവിനോ വ്യക്തിക്കോ സ്വതസ്സിദ്ധമായിട്ടുള്ള ഗുണങ്ങൾ സംസർഗ്ഗത്താലോ അല്ലാതെയോ കൂടുകയോ കുറയുകയോ ചെയ്യുന്നതിനെ കുറിക്കുന്ന അലങ്കാരമാണ് തദ്ഗുണം. 
 തദ്ഗുണം സ്വഗുണം വിട്ടു
 മറ്റൊന്നിൻ ഗുണമേൽക്കുക.
- 
തൽഗുണംസംസർഗ്ഗം കൊണ്ട ഒന്നിന്റെ ഗുണം മറ്റൊന്നിൽ പകരുന്നത 'തൽഗുണം' 
 തൽഗുണം സുഗുണം വിട്ടു
 മറ്റൊന്നിൻ ഗുണമേൽക്കുക:
- 
ദീപകംഅനേകം കാര്യങ്ങളെ ഒരു ധർമ്മത്തിൽ ചേർത്തുകാണിക്കുന്നതാണ് ദീപകം എന്ന അലങ്കാരം ഉപയോഗിക്കുന്നത്. ഇപ്രകാരം ചേർക്കുന്നത് ഒരു നാമത്തിലോ, ഒരു കാര്യം / കാരണം എന്നിവയിലോ ഒരു അവസ്ഥയിലോ ഒരു ഫലത്തിലോ ഒരു ക്രിയയിലോ ആകാം. 
 അനേക മേകധർമ്മത്തിൽ
 അന്വയിപ്പത് ദീപകം
- 
ദൃഷ്ടാന്തംപ്രതിപാദ്യവിഷയത്തിന്റെ ഫലത്തിനോ ധർമ്മത്തിനോ അവസ്ഥയ്ക്കോ സമാനമായോ പ്രതിബിംബമായോ ആ വിഷയ്ത്തിന്റെ മറ്റൊരു ഫലത്തേയോ ധർമ്മത്തേയോ അവസ്ഥയേയോ എടുത്തു സൂചിപ്പിക്കുന്നതാണ് ദൃഷ്ടാന്തം എന്ന അലങ്കാരം 
 ദൃഷ്ടാന്തമതിനെ ബിംബ
 പ്രതിബിംബങ്ങളാക്കുകിൽ
- 
ധർമ്മ്യുൽപ്രേക്ഷഉൽപ്രേക്ഷാവിഷയം ഒരു ധർമ്മിയായാൽ 
- 
നിദർശനവർണ്ണ്യവസ്തുവിന്റെ സദ് ഗുണം, ഫലം, ഭാവം എന്നിവയ്ക്ക് സദൃശങ്ങളായ സദ്ഭാവങ്ങളെ വർണ്ണ്യവസ്തുവിനോട് ചേർന്ന് എടുത്തുകാണിക്കുന്ന അലങ്കാരമാണ് നിദർശന. 
 വിശിഷ്ടധർമ്മികൾക്ക് ഐക്യം
 ആരോപിച്ചാൽ നിദർശന
- 
നിരവയവ രൂപകംഉപമേയത്തിന്റേയും ഉപമാനത്തിന്റേയും സമ്പൂർണ ചേർച്ചയെ കുറിക്കുന്നത്. 
- 
പദാർഥഗതംഉപമാനവും ഉപമേയവും രണ്ട് പദങ്ങൾ ആകുംപോൾ 
- 
പരികരംകാവ്യത്തിൽ നിശ്ചിത ഉദ്ദേശ്യത്തോടുകൂടിയുള്ള വിശേഷണം ഉപയോഗിക്കുന്ന അലങ്കാരമാണ് പരികരം 
 വരും പരികരം ചൊന്നാൽ
 സാഭിപ്രായ വിശേഷണം
- 
പരിസംഖ്യഒരു വസ്തുവിനോ വ്യക്തിക്കോ അനേകം കാര്യങ്ങൾ ഉള്ളതിൽ ഏറ്റവും ഉത്തമമായത് കണ്ടെത്തി അതു മാത്രം അനുയോജ്യമാണെന്ന് പറയുന്ന അലങ്കാരമാണ് പരിസംഖ്യ.അനേക വസ്തുക്കൾ ചേരാവുന്ന ധർമ്മത്തെ അതിലല്ല ഇതിലാണെന്ന് ഒന്നിൽ തന്നെ നിയമനം ചെയ്യുന്നു. 
 ഇതാണതല്ലെന്നു വസ്തു-
 നിയമം പരിസംഖ്യയാം.'
- 
പര്യായോക്തംലക്ഷ്യലക്ഷണങ്ങളും വാഗ്യാർത്ഥങ്ങളും മറ്റും പ്രകടിപ്പിക്കുന്നതിലൂടെ വർണ്യവസ്തുവിന്റെ വാച്യാർത്ഥം പ്രകടമാക്കുന്നതിന് ഉപയോഗിക്കുന്ന അലങ്കാരമാണ് പര്യായോക്തം. 
 പര്യായോക്ത മുരച്ചീടിൽ
 വാച്യം താൻ വ്യംഗ്യ ഭംഗിയിൽ
- 
പാരമ്പരിത രൂപകംരൂപകം എന്ന അലങ്കാരം തുടർച്ചയായി വരുന്നതിനെക്കുറിക്കുന്നതിന്. 
- 
പൂർണ്ണോപമനാല് ഉപമാഘടകങ്ങളും ചേർന്നതാണ് പൂർണ്ണോപമ 
- 
പ്രതിവസ്തൂപമഒരേ സാധാരണധർമ്മത്തെ ഉപമാനവാക്യത്തിലും ഉപമേയ വാക്യത്തിലും ആവർത്തിച്ചാൽ ‘പ്രതിവസ്തൂപമ’ 
 വർണ്ണ്യാവർണ്ണ്യവാക്യങ്ങൾ-
 ക്കൊന്നാം ധർമ്മത്തെവേറേയായു്
 നിർദ്ദേശിച്ചാലലങ്കാരം
 പ്രതിവസ്തൂപമാഭിധം
- 
പ്രതീപംഉപമാനത്തെ ആദ്യവും ഉപമേയത്തെ രണ്ടാമതും പ്രസ്താവിക്കുന്ന അലങ്കാരമാണ് പ്രതീപം. 
 ഉപമാനോപമേയത്വം
 മറിച്ചിട്ടാൽ പ്രതീപമാം
- 
പ്രത്യനീയംഒന്നിനെ എതിരിടാനുള്ള കഴിവില്ലാതെ അതുമായി ബന്ധമുള്ള മറ്റൊന്നിനെ എതിർത്ത് പരാക്രമം കാണിക്കുന്നതായി വർണ്ണിക്കുന്ന അലങ്കാരമാണ് പ്രത്യനീകം. 
 കരുത്തനാം ശത്രുവിങ്കൽ
 ഫലിക്കാത്ത പരാക്രമം
 അതിന്റെ കുറ്റുകാരോട്
 കാണിച്ചാൽ പ്രത്യനീകമാം.
- 
ഫലോൽപ്രേക്ഷഫലമില്ലാത്തതിനെ ഫലമാക്കിപ്പറയുന്നത് 
- 
ഭാവികംസംഭവിച്ച കാര്യങ്ങളെയോ ഇനി വരാനിരിക്കുന്ന കാര്യങ്ങളെയോ വർത്തമാനകാലപ്രതീതി തോന്നിപ്പിക്കാറുണ്ട്. മനുഷ്യമനസ്സിൽ ഉണ്ടാകുന്ന ഇത്തരം പ്രത്യേകതകളുടെ ഭാവാവിഷ്കാരത്തിനാണ് ഭാവികം എന്ന അലങ്കാരം ഉപയോഗിക്കുന്നത്. 
 പ്രത്യക്ഷാനുഭവം ഭൂതം
 ഭാവികൾക്കിഹ ഭാവികം
- 
ഭേദകാതിശയോക്തിഭേദമില്ലാത്തിടത്ത് ഭേദം കല്പിക്കുന്നതിനെ ഭേദകാതിശയോക്തി എന്നു പറയുന്നു. 
 'ഭേദം ചൊന്നാലഭേദത്തിൽ
 ഭേദകാതിശയോക്തിയാം.'
- 
മാലോപമഒരു ഉപമേയത്തെ തന്നെ പല ഉപമാനങ്ങളോട് ഉപമിക്കുന്നത് ‘മാലോപമ’. 
- 
ഭ്രാന്തിമാൻസാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി 
 സന്ദേഹങ്ങൾ കഥിക്കുകിൽ
 സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
 സസന്ദേഹവുമായിടും
- 
മീലിതംഏതെങ്കിലും രണ്ട് വസ്തുക്കൾ ചേർന്നിരിക്കുമ്പോൾ അവയുടെ ചേർച്ചയാൽ ഒന്നിൽ നിന്നും മറ്റൊന്നിനെ തിരിച്ചറിയാൻ കഴിയാതെ വരുന്നു എന്ന അർത്ഥത്തെ സൂചിപ്പിക്കുന്നതിനായ് ഉപയോഗിക്കുന്ന അലങ്കാരമാണ് മീലിതം. 
 മീലിതം ഗുണസാമ്യത്താൽ
 ഭേദം തോന്നാതിരിക്കുക
- 
മുദ്രാലങ്കാരംപദങ്ങളുടെ ദ്വയാർത്ഥം മൂലമല്ലാതെ വ്യാഖ്യാനം കൊണ്ട് മറ്റെന്തെങ്കിലും സൂചിതാർത്ഥം ജനിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന അലങ്കാരമാണ് മുദ്രാലങ്കാരം. 
 പ്രകൃതാർത്ഥം കൊണ്ടു
 സൂച്യം സൂചനമുദ്രയാം
- 
രസനോപമഉപമാനങ്ങൾ തുടർന്നുവരുന്ന ഭാഗങ്ങളിൽ ഉപമേയങ്ങൾ ആകുമ്പോൾ 
- 
രൂപകംരൂപകം : ഒരു അലങ്കാരം. സാമ്യോക്തി വിഭാഗത്തിൽപ്പെടുന്ന ഒരു അർത്ഥാലങ്കാരം. 
 അവർണ്യത്തോടു വർണ്യത്തി-
 ന്നഭേദം ചൊൽക രൂപകം.
- 
രൂപകാതിശയോക്തിരൂപകവും അതിശയോക്തിയും ചേർന്നതാണ് രൂപകാതിശയോക്തി. പക്ഷേ വർണ്ണ്യത്തെ പറയാറില്ല. 
 നിഗീര്യാധ്യാവസാനം താൻ
 രൂപകാതിശയോക്തിയാം'
- 
ലുപ്തോപമഏതെങ്കിലും ഒരു ഘടകം ഇല്ലതിരുന്നലും അത് ഉപമയാകറുണ്ട് അത്തരം ഉപമകളെ ലുപ്തോപമ എന്നുപറയുന്നു. 
- 
വക്രോക്തിഒരു പ്രത്യേക ലക്ഷ്യം മുൻ നിർത്തി ഒരു വ്യക്തി പറയുന്ന കാര്യങ്ങൾ; കേൾക്കുന്ന വ്യക്തി തെറ്റിദ്ധരിച്ച് വിപരീതമായി പ്രതികരിക്കുന്നു. ഇങ്ങനെ കവിതയിൽ ഉപയോഗിക്കുന്ന അലങ്കാരമാണ് വക്രോക്തി 
 ശ്ലേഷംകൊണ്ട് മറിച്ചർത്ഥം
 ചെയ്താൽ വക്രോക്തിയായിടും
- 
വാക്യാർഥഗതംഉപമാനവും ഉപമേയവും വാക്യങ്ങൾ ആകുമ്പോൾ 
- 
വിഭാവനവ്യക്തമായ കാരണം കൂടാതെതന്നെ കാര്യം ഉണ്ടാകുന്നതാണ് വിഭാവന എന്ന അലങ്കാരം. 
 കാര്യം കാരണമെന്ന്യേതാൻ
 വരുന്നത് വിഭാവന.'
- 
വിഭാവനവ്യക്തമായ കാരണം കൂടാതെതന്നെ കാര്യം ഉണ്ടാകുന്നതാണ് വിഭാവന എന്ന അലങ്കാരം. 
 'കാര്യം കാരണമെന്ന്യേതാൻ
 വരുന്നത് വിഭാവന.'
- 
വിരോധാഭാസംതമ്മിൽ പൊരുത്തമില്ലാത്തതോ വിപരീത ഭാവങ്ങൾ ഉൾക്കൊള്ളുന്നതോ ആയ കാര്യങ്ങളെ വർണ്ണിക്കുന്നതിനായ് ഈ അലങ്കാരം ഉപയോഗിക്കുന്നു. 
 വിരോധം തോന്നുമാറുക്തി
 വിരോധാഭാസമായിടും.
- 
വിശേഷോക്തിവിഭാവന എന്ന അലങ്കാരത്തിന്റെ നേർ വിപരീതഫലങ്ങൾ വർണ്ണിക്കുന്ന അലങ്കാരമാണ് വിശേഷോക്തി. കാരണം ഉണ്ടായിട്ടും കാരണം സംഭവിക്കാത്തത് വിശേഷോക്കി. 
 'വിശേഷോക്തി ജനിക്കായ്കിൽ
 കാര്യം ഹേതുവിരിക്കവേ.'
- 
വിശേഷോക്തിവിഭാവന എന്ന അലങ്കാരത്തിന്റെ നേർ വിപരീതഫലങ്ങൾ വർണ്ണിക്കുന്ന അലങ്കാരമാണ് വിശേഷോക്തി. കാരണം ഉണ്ടായിട്ടും കാരണം സംഭവിക്കാത്തത് വിശേഷോക്കി. 
 'വിശേഷോക്തി ജനിക്കായ്കിൽ
 കാര്യം ഹേതുവിരിക്കവേ.'
- 
വിഷമംസമം എന്ന അലങ്കാരത്തിന്റെ വിപരീതമായ അർത്ഥം കുറിക്കുന്ന അലങ്കാരമാണ് വിഷമം . ഒരു തരത്തിലും സാമ്യതയില്ലാത്ത വസ്തുക്കളേയോ വസ്തുതകളേയോ ചേർത്ത് കാണിക്കുന്ന അലങ്കാരമാണിത്. 
 വിഷമം ചേർച്ചയില്ലാത്ത
 രണ്ടിനെച്ചേർത്തു ചൊല്ലുകിൽ
- 
വ്യതിരേകംവ്യതിരേകം എന്ന വാക്കിന്റെ അർത്ഥം വ്യത്യാസം എന്നാണ്. പ്രതിപാദ്യവിഷയങ്ങളുടെ സാമ്യത്തെ പരാമർശിക്കുന്നതു കൂടാതെ അവ തമ്മിൽ ഒരു കാര്യത്തിലോ ഒന്നിലധികം കാര്യങ്ങളിലോ വ്യതാസപ്പെട്ടിരിക്കുന്നു എന്നുകൂടി സൂചിപ്പിക്കുന്ന അലങ്കാരമാണ് വ്യതിരേകം. 
 വിശേഷം വ്യതിരേകാഖ്യം
 വർണ്ണ്യാവർണ്ണ്യങ്ങൾ തങ്ങളിൽ
- 
വ്യാഘാതംഒരു വ്യക്തിക്ക് പ്രിയപ്പെട്ടത് മറ്റൊരാൾക്ക് അനിഷ്ടമുണ്ടാക്കുന്നു എന്ന അനുഭവാവിഷ്കാരത്തെ കാണിക്കുന്നതിനായി വ്യാഘാതം എന്ന അലങ്കാരം ഉപയോഗിക്കുന്നു. 
 വ്യാഘാതം ഇഷ്ടകാര്യത്തിൽ
 കാരണം താൻ വിരുദ്ധമാം
 കാര്യത്തെയുളവാക്കുന്നു
 എന്നുസാധിക്കുകിൽ പരൻ
- 
വ്യാജസ്തുതിആക്ഷേപാർത്ഥത്തിൽ പുകഴ്ത്തുകയും, പുകഴ്ത്തുന്ന മട്ടിൽ ആക്ഷേപിക്കുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന അലങ്കാരമാണ് വ്യാജസ്തുതി. 
 വ്യാജസ്തുതി സ്തവം, നിന്ദ
 നിന്ദാസ്തുതികളാൽ ക്രമാൽ
- 
വ്യാജോക്തികൗതുകജന്യമായ വ്യാജ പരാമർശമാണ് വ്യാജോക്തി എന്ന അലങ്കാരം. 
 രഹസ്യരക്ഷയ്ക്കായ് ചെയ്യും
 വ്യാജം വ്യാജോക്തിയാമത്
- 
ശ്രൗതിഇവ, യഥാ തുടങ്ങിയ സാദൃശ്യവാചകങ്ങളാലുള്ള സാദൃശ്യം 
- 
ശ്ലേഷംമലയാളവ്യാകരണത്തിലെ ഒരു അലങ്കാരമാണ് ശ്ലേഷം. 
 രണ്ടുകായ്കളൊരേഞെട്ടിലുണ്ടാകുമ്പോലെ ഭാഷയിൽ
 ഒരേപദത്തിന്നർഥം രണ്ടുരച്ചാൽ ശ്ലേഷമായിടും
- 
സംബന്ധാതിശയോക്തിബന്ധമില്ലാത്തിടത്ത് ബന്ധമുണ്ടെന്ന് പറഞ്ഞാൽ സംബന്ധാതിശയോക്തി. 
 'അയോഗത്തിങ്കലേ യോഗം
 സംബന്ധാതിശയോക്തിയാം'
- 
സംഭാവനസൂക്ഷ്മമായ വർണ്ണന നമ്മുടെ കൺമുൻപിൽ കാണമ്പോഴുള്ള വസ്തു വർണ്ണനയാണ് സ്വഭാവോക്തി 
 'സൂക്ഷ്മ സ്വഭാവം വർണ്ണിച്ചാൽ
 സ്വഭാവോക്തിയതായത്'
- 
സമംസാമ്യമുള്ള രണ്ടോ അതിലധികമോ വസ്തുക്കളുടെയോ വസ്തുതകളുടെയോ സംയോജനമാണ് സമം എന്ന അലങ്കാരം. 
 സമം ചേരേണ്ടതിൽ ചേർച്ച
- 
സമാധിയാദൃച്ഛയാ ഉണ്ടാകുന്ന കാരണങ്ങളാൽ കാര്യം സാധിക്കുന്നു എന്നതിനെക്കുറിക്കുന്നതിന് ഉപയോഗിക്കുന്ന അലങ്കാരമാണ് സമാധി. 
 സമാധി കാര്യ സൗകര്യം
 യദൃച്ഛയാലബ്ധ ഹേതുവാൽ
- 
സമാസോക്തിസംയോഗത്തിലെ അതായത് യോജിപ്പിലെ യുക്തി എന്നാണ് സമാസോക്തി എന്ന വാക്കിനർത്ഥം. 
 വിശേഷണത്തിൽ സാമ്യത്താൽ
 വർണ്ണ്യപ്രസ്തുത ധർമ്മിയിൽ
 അവർണ്ണ്യവൃത്താന്താരോപം
 സമാസോക്തിയലംകൃതി
- 
സമുച്ചയംഒരുവസ്തുവിനു് ഒരുവക ഗുണമോ ക്രിയയോ വരുന്ന സമയത്തിൽത്തന്നെ മറ്റൊരു വസ്തുവിനു് മറ്റൊരുവക ഗുണമോ ക്രിയയോ ഉണ്ടാകുന്നത് 'സമുച്ചയം 
 ഗുണക്രിയകളൊന്നിച്ചാൽ
 സമുച്ചയമലംകൃതി;
- 
സസന്ദേഹംസാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി 
 സന്ദേഹങ്ങൾ കഥിക്കുകിൽ
 സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
 സസന്ദേഹവുമായിടും
- 
സഹോക്തിരണ്ടുവസ്തുക്കളും ഒരേക്രിയ ചെയ്യുന്നതിനാൽ ഒന്നു മറ്റേതിനോടുകൂടി ആ ക്രിയ നടത്തുന്നു എന്നു പറയുന്നതു് 'സഹോക്തി 
 ഒന്നോടുകൂടി മറ്റൊന്നു
 ക്രിയചെയ്താൽ സഹോക്തിയാം:
- 
സാരംആദ്യത്തേതിനെക്കാൾ ഭേദപ്പെട്ടതാണ് രണ്ടാമത്തേത് എന്നതിനെക്കുറിക്കുന്നതാണ് സാരം എന്ന അലങ്കാരം. 
 ഉത്ക്കർഷം മേൽക്കുമേൽ ചൊന്നാൽ
 സാരാലങ്കാരമായത്
- 
സാവയവ രൂപകംഉപമേയത്തിന്റേയോ ഉപമാനത്തിന്റേയോ ഏതെങ്കിലും പ്രത്യേക ഭാഗം/സ്വഭാവം എന്നിവയെക്കുറിക്കുന്നത്. 
- 
സാവയവോപമഉപമാനോപമേയങ്ങൾക്ക് അവയവം കല്പിച്ചു് പ്രത്യേകം ഉപമിച്ചാൽ സാവയവോപമ. 
- 
സൂക്ഷ്മംഒരു കാര്യമുണ്ട് എങ്കിൽ അതിനോട് ചേരുന്ന മറ്റ് കാര്യങ്ങളും ഉണ്ട് എന്ന കാണിക്കുന്ന അലങ്കാരമാണ് സംഭാവന. 
 സംഭാവനയതുണ്ടായാലിതു
 ണ്ടാകുമെന്ന് കല്പന
- 
സ്മൃതിമാൻസാദൃശ്യത്താൽ സ്മൃതി, ഭ്രാന്തി 
 സന്ദേഹങ്ങൾ കഥിക്കുകിൽ
 സ്മൃതിമാൻ, ഭ്രാന്തിമാൻ പിന്നെ
 സസന്ദേഹവുമായിടും
- 
സ്വഭാവോക്തിസംയോഗത്തിലെ അതായത് യോജിപ്പിലെ യുക്തി എന്നാണ് സമാസോക്തി എന്ന വാക്കിനർത്ഥം. 
 വിശേഷണത്തിൽ സാമ്യത്താൽ
 വർണ്ണ്യപ്രസ്തുത ധർമ്മിയിൽ
 അവർണ്ണ്യവൃത്താന്താരോപം
 സമാസോക്തിയലംകൃതി
- 
ഹേതൂൽപ്രേക്ഷഅഹേതുവിനെ ഹേതുവെന്നും നിബന്ധിക്കുന്നത് (d) 
- 
ഹേത്വതിശയോക്തികാര്യകാരണങ്ങൾക്ക് അഭേദം പറഞ്ഞാൽ ഹേത്വതിശയോക്തി. 
 'അഭേദം കാര്യഹേതുക്കൾ-
 ക്കെങ്കിലോ ഹേതുവാമത്.'
