Loading...
Home / മറ്റുള്ളവ / പഴഞ്ചൊല്‍

പഴഞ്ചൊല്‍

  • അകം കാണാൻ കണ്ണുപോര
  • അകം പുറം നന്നായി
  • അകക്കണ്ണുതുറപ്പിക്കാനാശാൻ വേണം
  • അകത്തമ്മ നടിച്ചാൽ ഉമ്മറത്തോളം
  • അകത്തിട്ടാൽ പുറത്തറിയാം
  • അകത്തിന്നഴക് മുഖത്ത്
  • അകത്തീക്കീര അകത്തു ചെന്നാൽ അകത്തുള്ളത് പുറത്ത്
  • അകത്തു കത്തിയും പുറത്തു പത്തിയും
  • അകത്തുകണ്ടത് പുറത്ത് പറയരുത്
  • അകത്തുകെട്ട തീ പുറത്തൂതിയാൽ കത്തുമോ
  • അകത്തുള്ളത് മുഖത്തു കാണും
  • അകത്തൂട്ടിയേ പുറത്തൂട്ടാവൂ
  • അകത്തെ തീ കെടാൻ പുറത്തൂതിയാൽ മതിയോ?
  • അകത്തേക്കാഹരവും പുറത്തേക്കു സംസാരവും (കുറയ്ക്കണം)
  • അകത്തൊന്ന് പുറത്തൊന്ന്
  • അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്
  • അകത്ത് കണ്ടത് പുറത്ത് പറയില്ല
  • അകത്ത് കത്തിയും പുറത്ത് പത്തിയും
  • അകന്നു കാണണം വിശന്നുണ്ണണം
  • അകംപോലെത്തന്നെ പുറവും
  • അകപ്പെട്ട പിന്നെ പുറപ്പാട് പാടില്ല
  • അകപ്പെട്ടവനഷ്ടമത്തിൽ ശനി, ഓടിപ്പോയവനൊമ്പതാമെടത്തിൽ വ്യാഴം
  • അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും
  • അകപ്പെട്ടാൽ പന്നി ചുരയ്ക്ക
  • അകപ്പെട്ടാൽ പുലി പൂന
  • അകമേകിടന്ന് ചുക്കാൻപിടിച്ചിട്ടെന്താ
  • അകലത്തിരുന്നാൽ അഴുക്കു പറ്റൂല്ല
  • അകലത്തുള്ള മണ്ണാനെക്കാൾ അടുത്തുള്ള പാറ നല്ലൂ
  • അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും
  • അകലത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു
  • അകലെ ഇരിക്ക പകലെ ഉറവ്
  • അകലെ ഉള്ള ബന്ധുവിനെക്കാൾ അടുത്തുള്ള ശത്രു നല്ലൂ
  • അകലെ ഉഴുത് പകലേ പോവുക
  • അകലെ കണ്ടാലഴക് അടുത്ത് കണ്ടാലഴുക്ക്
  • അകലെ കൊള്ളാത്തവൻ അടുത്തും കൊള്ളില്ല
  • അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം
  • അകലെ പരിവേഷം അരികെ പേമാരി
  • അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം
  • അകലെ പോകുന്നവനെ അരികിൽ വിളിച്ചാൽ അരയ്ക്കാത്തുട്ടു ചേതാം
  • അകലെ പ്രകാശം അരികിൽ ഇരുട്ട്
  • അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത്‌ അടുത്തുള്ള ശത്രു
  • അകവും പുറവും ഒരുപോലെ
  • അകഴിൽ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം
  • അകിടു ചെത്തിയാൽ പാൽ കിട്ടുമോ
  • അകിലും ചന്ദനവുംപോലെ
  • അകൃതംകൊണ്ട് കൃതമില്ല
  • അകൃത്യം ചെയ്താലമ്മയും പിണങ്ങും.‌
  • അകൌശലലക്ഷണം സാധന ദൂഷണം
  • അക്കച്ചി ഉമട അരി, തങ്കച്ചി ഉടമ തവിട്
  • അക്കന്റെ വീട്ടിലുണ്ണാൻ അരീംകൊണ്ടു പോണം
  • അക്കര നിന്നൊൻ തൊണി ഉരുട്ടി
  • അക്കര മാവിലൊൻ കെണിവെച്ചിട്ടു എന്നൊടൊ ക്രൂരാ കണ്ണുമിഴിക്കുന്നു
  • അക്കരമാവിലോൻ കെണിവെച്ചതിന് എന്നോടോ കൂവാ കണ്ണുരുട്ടുന്നു
  • അക്കരശാന്തി ഇക്കരസമുദായം (സമ്മന്തം)
  • അക്കരെ നിന്നാൽ പച്ച, ഇക്കരെ നിന്നാൽ പച്ച
  • അക്കരെച്ചെല്ലണം തോണിയും മറിയണം
  • അക്കരെനിന്നോൻ തോണിയുരുട്ടി
  • അഗതിച്ചൊല്ലരങ്ങത്തു കേറില്ല
  • അഗ്നിപർവ്വതത്തിൽ കർപ്പൂരമഴപെയ്യുക
  • അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല
  • അങ്കവും കാണാം താളിയുമൊടിക്കാം
  • അങ്കംവെട്ടാതെ നാടു പിടിക്കാനൊക്കുമോ?
  • അങ്ങനെ കിട്ടിയതിങ്ങനെ പോയി
  • അങ്ങനെ ചത്താലിങ്ങനെ മൂടും
  • അങ്ങാടി തൊലിയം അമ്മയൊടൊ
  • അങ്ങാടിക്കാരിയോട് പാടാൻ പറഞ്ഞാൽ വെങ്കായം കറിവേപ്പില
  • അങ്ങാടിക്കുപോകാൻ ചങ്ങാതിവേണ്ട
  • അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല
  • അങ്ങാടിപ്പയ്യ് ആലയിൽ നില്ക്കില്ല
  • അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാൽ പറ്റില്ല
  • അങ്ങാടിയിൽ ആന വന്ന പോലെ
  • അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
  • അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌
  • അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളയ്ക്കാമോ?
  • അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ
  • അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ
  • അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിൽ കൂറുമുണ്ട്
  • അങ്ങേലെ പന എന്റെ മോനെ ചീത്തയാക്കി
  • അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും
  • അങ്ങേല് ഒരിലച്ചോറുള്ളത് കളയരുത്
  • അങ്ങോട്ടെങ്ങനെ ഇങ്ങോട്ടങ്ങനെ
  • അച്ചക്കയ്ക്കിക്കറി
  • അച്ചനരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും
  • അച്ചനിച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്
  • അച്ചനേക്കാൾ താഴെയല്ലേ കപ്യാര്
  • അച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്
  • അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക
  • അച്ചാണിയില്ലാത്ത തേര് മുച്ചാണോടില്ല
  • അച്ചികടിച്ചതേ കൊച്ചുകടിക്കൂ
  • അച്ചിക്കു കൊഞ്ചുപക്ഷം, നായർക്കിഞ്ചിപക്ഷം
  • അച്ചിക്കുടുക്കാനും കൊള്ളാം നായർക്കു പുതയ്ക്കാനും കൊള്ളാം
  • അച്ചിവീട്ടിൽ നായരും എച്ചിക്കുഴിയിൽ പട്ടിയും
  • അച്ഛനാനപ്പാപ്പനെന്നുവെച്ച് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ
  • അച്ഛനു കുത്തിയ പാള മകന്
  • അച്ഛനുപിറന്ന മകനും അടിച്ചിപ്പാറച്ചൂട്ടും ചതിക്കില്ല
  • അച്ഛനുമമ്മയ്ക്കും മക്കളില്ല (അച്ഛൻ - 60 വയസ്സ്, അമ്മ - 50 വയസ്സ്)
  • അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും
  • അച്ഛനൊരൊച്ച അമ്മയൊരു പച്ച
  • അച്ഛൻ ആനപ്പാപാൻ എന്നുവച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാവുമോ
  • അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ മുറ്റത്ത്
  • അച്ഛൻ ചത്ത് കട്ടിലേറാൻ കൊതിക്കരുത്
  • അച്ഛൻ വീട്ടിലുമില്ല പത്തായത്തിലുമില്ല
  • അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ
  • അച്ഛന്റെ മടിയിലിരിക്കുകയും വേണം അമ്മയുടെ മുലകുടിക്കുകയും വേണം
  • അജീർണിക്കശനം വിഷം
  • അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും
  • അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
  • അഞ്ചഞ്ചു ഫലം ഒന്നഞ്ചു ഫലം
  • അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും
  • അഞ്ചാംകൊല്ലം പഞ്ചം തീർക്കും (തെങ്ങ്)
  • അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വിലകിട്ടും
  • അഞ്ചാംപെണ്ണിനെ കെഞ്ചിയാലും കിട്ടില്ല
  • അഞ്ചാംപെണ്ണ് ആരവത്തോടെ
  • അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്
  • അഞ്ചാറുമക്കളായാലരചനുമാണ്ടിയാകും
  • അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
  • അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ
  • അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ
  • അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം)
  • അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപ്പെണ്ണും കറി ചമയ്ക്കും
  • അഞ്ചു വിരലും ഒരുപോലയോ?
  • അഞ്ചുകാശിന് കുതിരയെക്കിട്ടണം, അതാറ്റിൽചാടി ഓടുകയും വേണം
  • അഞ്ചുതരക്കാർക്ക് (ജളന്മാർ, സ്തബ്ധന്മാർ, അലസന്മാർ, രോഗികൾ, ഓർമ്മയില്ലാത്തവർ) വിദ്യയില്ല
  • അഞ്ചുപണംകണ്ട് കൊഞ്ചല്ലേ, കൊഞ്ചീട്ടങ്ങു കളയല്ലെ
  • അഞ്ചുപെൺകെട്ടിയോനാണ്ടി (തെണ്ടും)
  • അഞ്ചുവയസ്സിലണ്ണൻതമ്പി പത്തുവയസ്സിൽ പങ്കാളി
  • അഞ്ചുവിരലുമൊരുപോലെയാവുമോ?
  • അഞ്ചെരുമകറക്കുന്നതയലറിയും അരിവാർത്തുണ്ണുന്നത് നെഞ്ചറിയും
  • അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
  • അഞ്ഞനക്കാരന്റെ നെഞ്ചിൽ വഞ്ചനക്കാരൻ
  • അടക്കമില്ലാഞ്ഞാലടുപ്പിൽ
  • അടക്കമില്ലാത്ത പെണ്ണിന് ആയിരംകോലകലെ
  • അടങ്ങാത്തതിനെ അടക്കിയാൽ അങ്ങിങ്ങു മുഴയ്ക്കും
  • അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം
  • അടങ്ങിയിരുന്നാൽ ആയുസ്സിനു നന്ന്
  • അടങ്ങിയേ പിടിക്കാവൂ
  • അടച്ച വായിൽ ഈച്ച കയറില്ല
  • അടച്ചുകിടക്കുന്നോൻ കുടിച്ചുകിടക്കില്ല
  • അടമഴ വിട്ടാലും ചെടിമഴ വിടില്ല
  • അടയും ചക്കരയുംപോലെ
  • അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളൻ തന്നെ
  • അടയ്ക്ക കട്ടാലും ആന കട്ടാലും പേര് കള്ളനെന്ന്
  • അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?
  • അടയ്ക്കയായിരിക്കുമ്പോൾ മടിയിൽവയ്ക്കാം കവുങ്ങായാലോ
  • അടയ്ക്കാക്കിളിയെ പിടിക്കാൻ മുളങ്കൂടുവെട്ടി
  • അടയ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട
  • അടയ്ക്കുന്ന വാതലും കൊടുത്ത് പട്ടിയെ ആട്ടാനിരിക്കുക
  • അടവെച്ചു നന്നാക്കാനും പരിപ്പുവെച്ചു ചീത്തയാക്കാനും പണി (പ്രഥമൻ)
  • അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം
  • അടി കൊള്ളാ പിള്ള പഠിക്കില്ല
  • അടി കൊള്ളാ, പിള്ള പഠിക്കില്ല
  • അടി തടുക്കാം ഒടി തടുത്തുകൂടാ
  • അടികഴിഞ്ഞാണോ വടി വെട്ടുന്നത്?
  • അടികൊണ്ട വിദ്യയേ അരങ്ങത്തു വിളങ്ങൂ
  • അടികൊണ്ടതിനുമാത്രം കരയുക
  • അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം
  • അടികൊണ്ടു വളർന്ന കുട്ടിയും അടച്ചുവേവിച്ച കഷായവും (നന്നാകും)
  • അടികൊള്ളാൻ ചെണ്ട, കാശ് വാങ്ങാൻ മാരാർ
  • അടികൊള്ളാൻ മിടുക്കില്ലെങ്കിൽ തടുക്കാനോടരുത്
  • അടികൊള്ളാമാട് പണിയെടുക്കാ
  • അടികൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ടു കൊള്ളണം
  • അടികൊള്ളുവാൻ ചെണ്ട പണം വാങ്ങുവാൻ മാരാൻ
  • അടിക്കടി കഴിഞ്ഞ് വടി ബാക്കിയായി
  • അടിക്കലം വലിക്കരുത്
  • അടിക്കല്ല് മാന്തരുത്
  • അടിക്കുകയാണെങ്കിൽ ചെപ്പിക്കടി, വയറ്റത്തടിക്കരുത്
  • അടിക്കുന്ന ചൂല് തലയ്ക്കുവയ്ക്കരുത്
  • അടിക്കുന്നതെന്തിന്, പിടിക്കുന്നതെന്തിന്?
  • അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ
  • അടിചെയ്യുമുപകാരമണ്ണൻതമ്പിയറിയില്ല
  • അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടക്കുന്ന വഴിയേ അടിക്കുക
  • അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും
  • അടിച്ചവാണമേ കയറൂ
  • അടിച്ചാൽ തളിക്കാത്തിടത്ത് ചവിട്ടിയാൽ കുളിക്കണം
  • അടിച്ചുതളിയില്ലാത്തിടത്തെന്തന്തിത്തിരി
  • അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്
  • അടിച്ചോടത്തടിച്ചാലമ്മിയും പൊളിയും
  • അടിതകർന്ന കപ്പൽ താണുപോകും
  • അടിതുടച്ചുനോക്കുമ്പോളാനത്തലയോളം
  • അടിതെറ്റിയാലാനയും വീഴും
  • അടിതെറ്റിയാലും പിടിവിടരുത്
  • അടിനാക്കിൽ നഞ്ഞും നുനിനാക്കിൽ തേനും
  • അടിപിടിയെല്ലാം തോടിനുവേണ്ടി
  • അടിപ്പെട്ടവന് അഷ്ടമത്തിൽ ശനി, ഓടിപ്പോയവന് ഒമ്പതാമെടത്തിൽ വ്യാഴം
  • അടിയനതു പകലേകണ്ടു
  • അടിയനാവുകകൊണ്ട് പടിക്കലോളം
  • അടിയറുക്കാൻ കൊടുത്തതടിയറവെച്ചു
  • അടിയാക്കുട്ടി പഠിയാ
  • അടിയിലും മീതെ ഒടിയില്ല
  • അടിയിലൊതുങ്ങാത്ത ദേവതയില്ല
  • അടിയിൽ കെടക്ക്ണ അഞ്ചാറ് വറ്റിന് വേണ്ടി അഞ്ചാറ് എടങ്ങഴി വെള്ളം കുടിച്ചു
  • അടിയിൽ പായോ പനമ്പോ
  • അടിയും കൊണ്ടു പുളിയും കടിച്ചു കരവും കൊടുത്തു
  • അടിയും തടയും മാത്തൂര് ഒടിവും ചതവും ചിറ്റൂര്
  • അടിയോളം നന്നല്ല അണ്ണൻതമ്പി
  • അടിവഴുതിയാൽ ആനയും വീഴും
  • അടിവാൾക്കാരന്റെ കണ്ണിൽ പൊടി
  • അടിസ്ഥാനംകെട്ടിയേ ആരൂഢം കെട്ടാവൂ
  • അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ
  • അടുക്കള കൈവശമെങ്കിൽ അമ്മാമൻ പുറത്ത്
  • അടുക്കള സ്വാധീനമെങ്കിൽ അമ്മാമൻ പുറത്ത്
  • അടുക്കളക്കാരൻ സ്വന്തമെങ്കിൽ അടുക്കുചരുവം നിറയെ
  • അടുക്കളക്കാരന്റെ പെണ്ണിന് ഒടുക്കമുണ്ടാലും മതി
  • അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുങ്ങലോളം
  • അടുക്കളത്തൂണിനഴകെന്തിന്
  • അടുക്കളദോഷം ആദ്യം മാറ്റണം
  • അടുക്കളപ്പിണക്കം അടക്കിവയ്ക്കണം
  • അടുക്കളപ്പിണക്കം അയലറിയരുത്
  • അടുക്കളപ്പെണ്ണിന് അഴക് വേണമോ?
  • അടുക്കളമാറിയാലാറുമാസം
  • അടുക്കളയിൽ നിന്നരങ്ങത്തേക്ക്
  • അടുക്കുന്ന പാട് വലിക്കുന്നവനറിയുമോ
  • അടുക്കുപറയുന്നവനഞ്ഞാഴി മുട്ടംവെട്ടുന്നവനു മുന്നാഴി
  • അടുത്ത ജന്മം നായയാകുമെന്നുവെച്ച് ഈ ജന്മംതന്നെ അമേധ്യം തിന്നാറുണ്ടോ?
  • അടുത്തതു കൊള്ളാത്തവനകന്നതു കൊള്ളുമോ
  • അടുത്തവനകലുമ്പോഴും അകന്നവനടുക്കുമ്പോഴും സൂക്ഷിക്കണം
  • അടുത്തവനെ അകറ്റരുത്
  • അടുത്തവനെ കെടുത്തരുത്
  • അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ കുത്തിക്കൊല്ലും
  • അടുത്തു കിടക്കുന്നവർക്കേ രാപ്പനിയറിയാവൂ
  • അടുത്തു നട്ടാലഴക് അകത്തി നട്ടാലളവ്
  • അടുപ്പംപോലെ ഉടപ്പം
  • അടുപ്പിലെ തീയുംപോയി, വായിലെ തവിടുംപോയി
  • അടുപ്പിൽ തീയെരിയെ അയത്തുചെന്ന് തിരികൊളുത്തണോ
  • അടുപ്പെത്ര ചെറുതായാലും അടുപ്പിൻകാൽ മൂന്നുവേണം
  • അട്ടം പൊളിഞ്ഞാലകത്ത് പാലം പൊളിഞ്ഞാൽ പുഴയിൽ (തോട്ടിൽ)
  • അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ
  • അട്ടയരിച്ചിട്ടക്ഷരമായി
  • അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും
  • അട്ടയുടെ കണ്ണ് ദുഷ്ടിലേ ചെല്ലൂ
  • അട്ടയുടെ മുഖത്തുപ്പിട്ടപൊലെ
  • അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ?
  • അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കോ
  • അട്ടെക്ക പൊട്ടക്കുളം
  • അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ
  • അണലിപ്പാമ്പിനെ കൊല്ലാൻ മൂർഖൻപാമ്പിനെ വരുത്തി
  • അണലിയെ പിടിച്ചണയ്ക്കൊലാ
  • അണിഞ്ഞണിഞ്ഞാടാൻ വയ്യാതായി
  • അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും
  • അണിയലം കെട്ടിയേ തേവരാകൂ
  • അണു കുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ?
  • അണ്ടികളഞ്ഞ അണ്ണാനെപ്പോലെ
  • അണ്ടികൾ ചപ്പി നടക്കുന്നവനൊരു തണ്ടിലിരിപ്പാൻ ആശകണക്കെ
  • അണ്ടിയോ മൂത്തത് മാവോ മൂത്തത്
  • അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി
  • അണ്ഡത്തിലുള്ളതേ പിണ്ഡത്തിലും കാണൂ
  • അണ്ണാക്കിലെ തോലശേഷംപോയാലും അംശത്തിലൊട്ടും കുറയില്ല
  • അണ്ണാക്കിലെ പുണ്ണ് അണ്ണവായനപ്പം
  • അണ്ണാടി കാണാൻ കണ്ണാടി വേണ്ട
  • അണ്ണാനാനയോളം വാപൊളിക്കുമോ?
  • അണ്ണാനാശിച്ചാലാനയാകുമോ?
  • അണ്ണാനെപ്പിടിച്ച് തൊഴുത്തിലിട്ടടച്ചിട്ടെന്താ?
  • അണ്ണാൻ കൊമ്പത്തും ആമ കിണറ്റിലും
  • അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല
  • അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?
  • അണ്ണാറക്കണ്ണനും തന്നാലായത്
  • അതിഝടിതി കെടുതി
  • അതിധൃതി ബഹുതാമസം
  • അതിനൊരുകാലം ഇതിനൊരുകാലം
  • അതിപരിചയംകൊണ്ടവജ്ഞ
  • അതിബുദ്ധിക്ക അൽപ്പായുസ്സ്
  • അതിബുദ്ധിക്കല്പായുസ്സ്
  • അതിബുദ്ധിയുള്ള വരാൽ വരമ്പത്തേ മുട്ടയിടൂ
  • അതിമോഹം ചക്രം ചുമക്കും
  • അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും
  • അതിലാഭം പെരുഞ്ചേതം
  • അതിവിടയമകത്തായാലതിസാരം പുറത്ത്
  • അതിവിളവനരിയങ്ങാടിയിൽ
  • അതിവേഗം ആപത്കരം
  • അതിശുദ്ധതയ്ക്കത്യാപത്ത്
  • അതിസർവത്ര വർജ്ജയേത്
  • അതിസ്തുതി അതിനിന്ദ
  • അതിസ്നേഹം കുടികെടുത്തും
  • അതുനിൻപിള്ള ഇതെൻപിള്ള
  • അതൂല്ല്യ ഇതൂല്ല്യ അമ്മേടെ ദീക്ഷേല്ല്യ
  • അത്തം കറുത്താൽ ഓണം വെളുക്കും
  • അത്തം ഞാറ്റുവേലയിൽ അകലെക്കൊണ്ടുവടിച്ചു നട്ടാലും മതി
  • അത്തം ഞാറ്റുവേലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവുമൊക്കാതെപോവില്ല
  • അത്തം പിറന്നാലച്ചനയ്യൻ
  • അത്തത്തിനു നട്ടാൽ പത്തായം പുതുതു വേണം
  • അത്തംപത്തോണം
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ല് തായോ
  • അത്തയ്ക്ക് മീശ വന്നിട്ട് ചിറ്റപ്പാ എന്ന് വിളിച്ചാൽ പോരെ
  • അത്താണികണ്ട ചുമട്ടുകാരനെപ്പോലെ
  • അത്താഴം അത്തിപ്പഴത്തോളം
  • അത്താഴം അരവയറ്
  • അത്താഴം കുറച്ച് പത്തായം നിറയ്ക്കരുത്
  • അത്താഴം മുടക്കാൻ നീർക്കോലി മതി
  • അത്താഴംതന്നെ പൊത്തും പിടിയും പഴഞ്ചോറിന്റെ കാര്യം പറയണോ
  • അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരന്നാലോ
  • അത്താഴമില്ലാഞ്ഞാലാനയും മെലിയും
  • അത്താഴമുണ്ടാലരക്കാതം നടക്കണം, മുത്താഴമുണ്ടൽ മുള്ളിൻകെട്ടിന്മേലും കിടക്കണം
  • അത്താഴാനന്തരം ആലോചനയരുത്
  • അത്തിപൂത്തപോലെ
  • അത്തിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പുണ്ണ്
  • അത്തിപ്പഴം പിഴുതാലത്രയും പുഴു
  • അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കിലദ്ദിക്കിലെങ്ങും വിളങ്ങാ മഹത്ത്വം
  • അത്തിപ്പൂവും ആന്തക്കുഞ്ഞും കണ്ടവരില്ല
  • അത്തിമരത്തിൽ പിച്ചകവള്ളി
  • അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകും
  • അത്യാവശ്യക്കാരൻ വിലപേശില്ല
  • അത്യാശയ്ക്കനർത്ഥം
  • അദൃഷ്ടം കെട്ടവനറുപതുനാഴിക വർജ്ജ്യം
  • അദൃഷ്ടശാലി തൊടുന്നതെല്ലാം പൊന്ന്
  • അധികം തിളച്ചാൽ കലത്തിനുപുറത്ത്
  • അധികം തുടികാതംചെല്ലാ
  • അധികം പറയുന്നവനസത്യവും പറയും
  • അധികം ബുദ്ധിയുള്ള പൊൻമ കിണറ്റിലേ മുട്ടയിടൂ
  • അധികം മൂത്താൽ വിത്തിനാകാ
  • അധികസ്യ അധികം ഫലം
  • അധികാരപ്പാര ഏതു മറിക്കും
  • അധികാരി കൈവശമെങ്കിൽ വെളുക്കുവോളം കക്കാം
  • അധികാരിയുടെ കോഴി കൊത്തിയാൽ അടിയന്റെ അമ്മി പിളരും
  • അധ്വാനത്തിന്റെ വേര് കയ്ക്കും കായ മധുരിക്കും
  • അനച്ച അടുപ്പിൽ ആനയും വേവും
  • അനച്ച കഞ്ഞിക്കരികു നല്ലൂ
  • അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ നഷ്ടമെന്നർത്ഥം, തോണിയും മുങ്ങണം
  • അനുജത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുക
  • അനുസരണമുള്ള കഴുടതയ്ക്ക് കനത്ത ചുമട്
  • അന്ത ഊട്ടുപുയ്ക്കിന്തസന്ധ്യാവന്ദനം
  • അന്തംവന്നാലന്തരമില്ല
  • അന്തഹന്തയ്ക്കിന്തപട്ട്
  • അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല
  • അന്തിക്കു വരുന്ന മഴ നീളും
  • അന്തിക്കുവന്ന വിരുന്നും മഴയും (അന്നു പോവില്ല)
  • അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി
  • അന്തിക്കെന്തു ചന്ത്രക്കാരൻ, പാതിരയ്ക്കെന്തു പാർവത്യക്കാരൻ
  • അന്തിത്തുണയ്ക്കൊരാണുമായി, മകൾക്കൊരാളുമായി
  • അന്തിമഴ അഴുതാലും വിടില്ല
  • അന്തിമോന്തി, ചാമവല്ലി, ഉരലോട്ട
  • അന്തിയോളം നനച്ചിട്ട് അന്തിക്കു കിടമുടയ്ക്കുക
  • അന്തിവരെ അരിയിരന്നു, അന്തിയായപ്പോൾ ചോറിനിരന്നു
  • അന്ധതയുള്ളവനന്ധം സർവം
  • അന്ധനു ബധിരൻ വഴികാട്ടുക
  • അന്ധനുമുടന്തനും മുടന്തനന്ധനും
  • അന്ധസ്നേഹമഖില ദ്രോഹം
  • അന്നം കൊതിപ്പോനാറുകടക്കില്ല
  • അന്നം തെറിയുണ്ടെങ്കിലേ കന്നം തെറിയുള്ളൂ
  • അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്
  • അന്നത്തിന്റെ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ മന്നത്താലിങ്കൽകാണാം
  • അന്നദാനം മഹാപുണ്യം
  • അന്നനടയ്ക്കിരന്നുള്ള നടയും പോയി
  • അന്നന്നു വെട്ടുന്ന വാളിൻ നെയ്യിടുക
  • അന്നന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലത് കലിയുഗം
  • അന്നബലമില്ലെങ്കിൽ പ്രാണബലമില്ല
  • അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്
  • അന്നംമുട്ടിയാലെല്ലാം മുട്ടി
  • അന്നമൊടുങ്ങിയാൽ അഞ്ചുമൊടുങ്ങും
  • അന്നരം ചെന്നാലേ കിന്നരം പാടൂ
  • അന്നവിചാരം മുന്നുവിചാരം, പിന്നെവിചാരം കാര്യവിചാരം
  • അന്നാളും മുന്നാളും നന്നല്ല
  • അന്നു കിട്ടുന്ന ആയിരം പൊന്നിലും നല്ലത് എന്നും കിട്ടുന്ന അരക്കാശ്
  • അന്നു തീരാത്ത പണികൊണ്ടന്തിയാക്കരുത്
  • അന്നു തുടങ്ങി അന്നു മുടങ്ങി
  • അന്നു പഠിച്ചതിന്നു ഫലിച്ചു
  • അന്നുകഴിഞ്ഞാലന്നുകഴിഞ്ഞു
  • അന്നുതീരാത്ത പണികൊണ്ടു അന്തിയാക്കരുത്
  • അന്നുപാർത്തന്നുപോയാലും അന്നത്തെ മുറ്റമടിച്ചുപോണം
  • അന്നുപിറന്നന്നു ചത്താലും ആണായിട്ടിരിക്കണം
  • അന്നുവെച്ച വാഴ അന്നു കുലയ്ക്കണമെന്നു പറഞ്ഞാലോ?
  • അന്നൂണിനമ്മയെക്കൊല്ലുക
  • അന്നെഴുതിയവനഴിച്ചെഴുതുമോ
  • അന്നേക്കെന്നാൽ കുന്നോളം, എന്നേക്കുമെന്നാൽ കുന്ന്യോളം
  • അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേൽ
  • അന്യദിക്കിലിരന്നാലും തന്റെ ദിക്കിലിരക്കൊലാ
  • അന്യന്റെ മുതലും മണ്ണാങ്കട്ടയും
  • അന്യർക്കീയക്കട്ടി തനിക്കു പൊൻകട്ടി
  • അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം
  • അന്യോന്യമെല്ലാമന്യോന്യംതന്നെ അയനിക്കുരുകൊണ്ടുള്ളന്യോന്യം വേണ്ട
  • അന്വേഷിക്കുവിൻ കണ്ടെത്തും
  • അപമര്യാദയ്ക്കുണ്ടോ കീഴ്‌മര്യാദ
  • അപശ്രുതി ആയിരംകാതം
  • അപായംവന്നലുപായംവേണം
  • അപുത്രനഗതി
  • അപേക്ഷിക്കുന്നവനെയുപേക്ഷിക്കരുത്
  • അപ്പം ചോദിച്ചവന് കല്ല് കൊടുക്കുക
  • അപ്പം തിന്നാൽ പോരേ, കുഴിയെണ്ണണോ?
  • അപ്പത്തിന് നെയ്യേറലില്ല
  • അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും
  • അപ്പനപ്പന്റെ ഭാര്യയുടെ കാര്യം എനിക്കെന്റെ ഭാര്യടെ കാര്യം
  • അപ്പനുകേറാം ചെത്താൻമേല, എനിക്കു ചെത്താം കേറാൻമേല
  • അപ്പനുംവന്നു തിടി, എനിക്കുംവന്നു താടി, പിന്നെ അപ്പനെന്തപ്പൻ
  • അപ്പനെക്കടിച്ച ഞണ്ടേ, പെട്ടക്കൊട്ടേക്കെട
  • അപ്പനെന്നും ചിറ്റപ്പനെന്നും ഒരുമിച്ചു വിളിച്ചാലോ
  • അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ
  • അപ്പൻ കഞ്ഞിക്കുകരയുന്നു, മക്കൾ ദാനംചെയ്യുന്നു
  • അപ്പപ്പം ബുദ്ധിതോന്നില്ലെങ്കിൽ അപ്പന്റെ തലേലുണ്ടകേറും
  • അപ്പൂപ്പനുകുത്തിയ പാള അപ്പനും (മുത്തപ്പനും)
  • അപ്പോഴത്തെ ബുദ്ധി അപ്പോൾ തോന്നിയില്ലെങ്കിൽ അന്റെ മണ്ടയിൽ ഉണ്ടകയറും
  • അബദ്ധം വാ സുബദ്ധം വാ കുന്തീപുത്രോ വിനായകഃ
  • അബ്ദുൽഖാദർക്കും അമാവാസിക്കും തമ്മിലെന്തു ബന്ധം
  • അഭിമാനം കൊടുത്താലങ്ങാടീന്നരികിട്ടില്ല
  • അഭിമാനം വിറ്റുതിന്നു
  • അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും
  • അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല
  • അഭ്യസിച്ചാലാനയേയുമെടുക്കാം
  • അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു (അമരം - അമരകോശം)
  • അമര നനയ്ക്കുന്തോറും നന്നാകും
  • അമരം നോക്കാത്തവൻ പാമരൻ
  • അമരക്കാരന് തലതെറ്റൂമ്പോൾ അണീയക്കാരുടെ തണ്ടൂകൾ തെറ്റും
  • അമരണം മരണം വരെ
  • അമരത്തടത്തിൽ തവളകരയണം
  • അമരയും അപരാധവും കുറച്ചുമതി
  • അമരയൊരു കൊടി, വടുകനൊരു കുടി
  • അമർത്തിച്ചെരച്ചാലും തലേലെഴുത്തു പുവ്വോ?
  • അമർത്തിയളന്നാലും ആഴക്കു മൂഴക്കാകാ
  • അമിതമായാലമൃതും വിഷം
  • അമൃതിനു മാധുര്യമേറ്റാൻ മറ്റ് മധുരദ്രവ്യങ്ങൾ വേണോ?
  • അമൃതിനുമധുരം കൂട്ടാനൊക്കുമോ?
  • അമൃതുകൊണ്ടു കാൽ കഴുകുക
  • അമ്പടപോയിട്ടയ്യടയായി
  • അമ്പട്ടൻ ചെമ്പട്ടുടുത്താലും അമ്പട്ടൻതന്നെ
  • അമ്പട്ടന്റെ കുഞ്ഞിന് രോമത്തിന് പഞ്ഞമോ?
  • അമ്പട്ടന്റെ കുപ്പയിലപ്പടി രോമം
  • അമ്പതായാൽ കുമ്പചാടും
  • അമ്പതിലും ഒമ്പതിലും മലചവിട്ടാം (സ്ത്രീകൾക്ക് ശബരിമല കയറാം)
  • അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുത്
  • അമ്പലം വിഴുങ്ങിക്കവാതിപ്പലകപപ്പടം
  • അമ്പലത്തിലെ കറി കുമ്പളം
  • അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ
  • അമ്പലപ്പുഴ വേലകണ്ടവനമ്മവേണ്ട
  • അമ്പലംവിട്ട് തിണ്ണനിരങ്ങാൻ പോകരുത്
  • അമ്പലംവിഴുങ്ങിക്ക് വാതിൽപലക പപ്പടം
  • അമ്പറ്റാൽ തൂമ്പറ്റു
  • അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക
  • അമ്പിനാൽ വരാത്തതും വമ്പിനാൽ വരും
  • അമ്പിനുമുണ്ടുകോട്ടും, വില്ലിനുമുണ്ടുകോട്ടം
  • അമ്പില്ലാത്തവനോട് തുമ്പുകാട്ടിയത് അറിവില്ലാത്ത പോഴത്തം
  • അമ്പിളിമാമനെക്കാണാനമ്പലത്തിൽ പോണോ?
  • അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്
  • അമ്പും തുമ്പും ഇല്ലായ്മ
  • അമ്പുകളഞ്ഞോൻ വില്ലൻ, ഓലകളഞ്ഞോൻ എഴുത്തൻ
  • അമ്പുകൊണ്ടുള്ള പുണ്ണുണങ്ങും വാക്കുകൊണ്ടുള്ള പുണ്ണുണങ്ങില്ല
  • അമ്പൊന്നേയുള്ളൂ, കള്ളൻ നേരേ വാ
  • അമ്പോടു കൊടുത്താലമൃത്
  • അമ്പ്രാളിരിക്കുന്ന വരമ്പാദ്യം കിളയ്ക്കട്ടെ
  • അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
  • അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം
  • അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക
  • അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം
  • അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി
  • അമ്മ പെറണം, ആണിനെപ്പെറണം
  • അമ്മ പെറ്റ് അച്ഛൻ വളർത്തണം
  • അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും
  • അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും
  • അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും
  • അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക
  • അമ്മ മറന്നാലും പല്ലു മറക്കില്ല (വയസ്സ്)
  • അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി
  • അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
  • അമ്മ വേലിചാടിയാൽ മകള് മതിലുചാടും
  • അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം
  • അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്
  • അമ്മപുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
  • അമ്മപെങ്ങമ്മാരില്ലാത്തവൻ
  • അമ്മമൂലം അറവയ്ക്കും
  • അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  • അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു
  • അമ്മയും മകളും പെണ്ണുതന്നെ
  • അമ്മയുടെ കൂനും മകളുടെ ഞെളിവും
  • അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം
  • അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല
  • അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല
  • അമ്മയുടെ സ്നേഹത്തിനളവില്ല
  • അമ്മയുടെ സ്വഭാവം പെൺമക്കളെ ഏറ്റവുമധികം സ്വാധീനിക്കും
  • അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ
  • അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും
  • അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും
  • അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം
  • അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം
  • അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം
  • അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക
  • അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
  • അമ്മയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്
  • അമ്മയോടൊക്കുമോ അമ്മായിയമ്മ
  • അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്
  • അമ്മയ്ക്കരിയളക്കരുത്
  • അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്
  • അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
  • അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം
  • അമ്മയ്ക്ക് ചെലവിനുകൊടുക്കരുത് (അമ്മ സ്വയമെടുത്തോട്ടെ)
  • അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന
  • അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും
  • അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല
  • അമ്മാമനാനപ്പുറത്ത് മരുമകൻ വളക്കുണ്ടിൽ
  • അമ്മായടെ വട്ടീം എന്റെ പെരേം ഒപ്പം
  • അമ്മായിടുടച്ചത് മൺചട്ടി, മരുമകളുടച്ചത് പൊൻചട്ടി
  • അമ്മായിയമ്മ അമ്മാവനായിരുന്നെങ്കിലരമുഴം മീശകാണും
  • അമ്മായിയമ്മ ചത്തിട്ട് മരുമകളുടെ കരച്ചൽ
  • അമ്മായിയമ്മയെ കല്ല്‌മ്മെ വെച്ചിട്ട് നല്ലോരുകല്ലോണ്ടു നാരായണ
  • അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല
  • അമ്മായീം കുടിച്ചു പാക്കഞ്ഞി
  • അമ്മായീം മോളും ചുമ്മാതെവരില്ല
  • അമ്മായീന്ന് വിളിക്ക്യേംവേണം, അമ്മിഞ്ഞേക്കേറി പിടിക്ക്യേംവേണം
  • അമ്മാവൻ വരുന്നതുവരെ അമാവാസി നിൽക്കില്ല
  • അമ്മാവന്റെ മകളെ കല്യാണംകഴിക്കാനും ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ആരോടും ചോദിക്കണ്ട
  • അമ്മി കാറ്റത്തിട്ടപോലെ
  • അമ്മിക്കുഴയില്ലെന്നുവെച്ച് കല്യാണം മുടങ്ങുമോ
  • അമ്മിമിടുക്കോ അരച്ചവൾമിടുക്കോ അരച്ചതിന്റെ മിടുക്കോ കറി നന്നായിട്ടുണ്ട്
  • അമ്മിയും കുഴവിയും ചവിട്ടിയോ വന്നത്
  • അമ്മീം ചവിട്ടരുതുമ്മറപ്പടീം ചവിട്ടരുത്
  • അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ
  • അമ്മേക്കൊടുത്തു പ്രാന്തിയെ വാങ്ങി
  • അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
  • അമ്മ്യാര് ജീരകം സൂക്ഷിച്ചപോലെ
  • അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോൾ കാണാം എന്റെ ഔദാര്യം
  • അയലത്തെല്ലാം തേങ്ങയുടയ്ക്കുണു ഞാൻ ചെരട്യെയെങ്കിലുമുടയ്ക്കട്ടെ
  • അയലൊത്തു വിളയിടണം
  • അയൽക്കാരനെ സ്നേഹിക്കണം, എതയ്ക്കലെ വേലി കളകയുമരുത്
  • അയൽനോക്കിയേ കൃഷിചെയ്യാവൂ (വിളയിടാവൂ)
  • അയൽവീടെരിയുമെങ്കിൽ എൻവീടുമെരിഞ്ഞോട്ടെ
  • അയൽവീട്ടിലെ ചോറുകണ്ട് പട്ടിയെ വളർത്തുക
  • അയിലത്തല അളിയനും വിളമ്പാം
  • അയ്മനം താഴുമ്പോൾ കുമ്മനം പൊന്തും
  • അയ്യർ വരുന്നതുവരെ അമാവാസി നിൽക്കുമോ?
  • അരക്കണ്ണു തുറക്കാനരപ്പണം കൂലി
  • അരക്കനിരട്ടിച്ചെലവ്
  • അരക്കനോടരക്കാശുകൊണ്ടാലിരിക്കപ്പൊറുതികെടും
  • അരക്കനോട് നേർത്ത് കുരങ്ങനോടോ
  • അരക്കാശിനു കുതിരയെക്കിട്ടണം അതക്കരെച്ചാടുകയുംവേണം
  • അരക്കാശിന്റെ അനർത്ഥം ആയിരംകൊടുത്തു തീർക്കുക
  • അരക്കുകൊണ്ടു ചെല്ലുമ്പോൾ മെഴുക്കുംകൊണ്ട്
  • അരക്കുടം കൂത്താടും
  • അരക്കോലകറ്റി അരയ്ക്കുയരത്തിൽ പിടിച്ചാൽ ആയിരംപേർക്കു കാണാം (ചൂട്ട്)
  • അരക്കോലോ ഒരുക്കോലോ ഒര് വെടവാണോ മൂത്താരേ
  • അരചനന്നുകേൾക്കും ദൈവം നിന്നുകേൾക്കും
  • അരചനവൻനാട്ടിൽ അറിവനേതുനാട്ടിലും
  • അരചനില്ലാനാട് നരകം
  • അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല പുരുഷനുമില്ല
  • അരചനെക്കൊതിച്ച് പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല
  • അരചൻ വീണാൽ പടയില്ല
  • അരചന്റെ മുമ്പിലിരിക്കാനാശിച്ച് അമ്പട്ടനായി
  • അരച്ചതുകൊണ്ടുപോയി ഇടിക്കരുത്
  • അരച്ചാൺ കടിച്ചാൽ ഒരുചാൺ വളരും
  • അരച്ചുകൊടുത്താൽ തരിയുണ്ടോ എന്നുനോക്കും (അത്ര ദേഷ്യമുണ്ട്)
  • അരച്ചുതരാൻ പലരുമുണ്ട് കുടിക്കാൻ താനേയുള്ളൂ
  • അരച്ചൊല്ലരങ്ങത്തു വിളങ്ങില്ല
  • അരഞ്ഞാൺചരടുകൂടി പാമ്പാവുക
  • അരഞ്ഞാൺചരടുകൊണ്ട് സന്തോഷിക്കുന്നവർക്ക് ദാരിദ്യമില്ല
  • അരണ ഉരണ ഊരാമ്പുലി
  • അരണ കടിച്ചാൽ ഉടനെ മരണം
  • അരണകടിച്ചാലുടനേ മരണം
  • അരണയ്ക്കു മരവി
  • അരണെക്കുമറതി
  • അരത്തിനോടുരുമ്മിയാലിരുമ്പിനു തേമാനം
  • അരത്തുട്ടുകൊണ്ട് കല്യാണം, അതിലല്പം വെടിക്കെട്ട്
  • അരത്തെയരംകൊണ്ട്, വൈരത്തെ വൈരംകൊണ്ട്
  • അരനാഴികയിരുന്നാലും അരചനായിട്ടിരിക്കണം
  • അരപ്പണംകൊടുത്തു കരയാൻ പറഞ്ഞിട്ട് ഒരു പണംകൊടുത്തു കരച്ചിലുംമാറ്റി
  • അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു
  • അരപ്പണി ആശാനെയും കാണിക്കരുത്
  • അരപ്പലം നൂലിന്റെ കുഴക്ക്
  • അരപ്പലം നൂലിന്റെ കുഴെക്ക്
  • അരപ്രാന്തിന് മുഴുപ്രാന്ത്
  • അരമനകാത്താൽ വെറുതേപോണ്ട
  • അരമനരഹസ്യം അങ്ങാടിപ്പാട്ട്
  • അരമനരഹസ്യം അങ്ങാടിയിൽ പരസ്യം
  • അരമുറിഞ്ഞ കൊല്ലനെപ്പോലെ
  • അരമുറിത്തേങ്ങയുടെ പീരകണ്ടിട്ട് കോലഞ്ചാത്തൻ തുള്ളുന്നു
  • അരയടിമണ്ണിൽ ആയിരം പാമ്പ്
  • അരയാലിനെ ബാധിച്ച ശനി ചുവട്ടിലുള്ള ഗണപതിയെ ബാധിക്കുമോ
  • അരയിലാമോളേ കറി
  • അരയിൽ കാഷായം, അറയിൽ കാമിനി
  • അരയിൽ പുണ്ണും അടുത്തുകടവും കടവിൽ തോണിയില്ല
  • അരയ്ക്കുമ്പോൾ തേട്ടിയത് കുടിക്കമ്പോൾ ഛർദ്ദിക്കും
  • അരയ്ക്കൊരു കത്തി, പുരയ്ക്കൊരു മുത്തി
  • അരവയറാഹാരം
  • അരവറ്റിനായിരം പഷ്ണി (വറ്റു നിലത്തുകളഞ്ഞാൽ)
  • അരവിദ്യയരങ്ങത്തുകാട്ടരുത്
  • അരവുമരവും ചേർന്നാൽ കിന്നരം
  • അരവൈദ്യനാളെക്കൊല്ലും
  • അരശരെ അപമാനിച്ച് കുശവരെ പൂജിക്കുക
  • അരി നാഴിയായാലും അടുപ്പിൻകാല് മൂന്നുവേണം
  • അരി വിതച്ചാൽ മുളയ്ക്കില്ല
  • അരി വെന്താൽ താനേ പൊന്തും
  • അരികത്തുള്ളതിലാശയില്ല
  • അരികളഞ്ഞ് ഉമിക്കു തല്ലുകൂടുക
  • അരികേ പോയാലരപ്പലം തേയും
  • അരികൊടുത്താലറിയാത്തമ്മയും വെച്ചുതരും
  • അരികൊടുത്ത് അമ്മായിവീട്ടിലുണ്ണണോ
  • അരിക്കണക്കമ്മയോടും പറയാം
  • അരിക്കു കോരപ്പൻ മുമ്പ്, അടിക്കു കോരപ്പൻ പിമ്പ്
  • അരിക്കൂൺ കണ്ട് ആളെ വിളിക്കരുത്
  • അരിഞ്ഞുപുഴുങ്ങിയാലും ഇരിഞ്ഞു പുഴുങ്ങിയാലും കണക്കൊപ്പം
  • അരിതരാത്ത നായരേ, അത്താഴമുണ്ണാൻ വാ
  • അരിതാത്തതു ചെയ്താൽ അമ്മയും പിണങ്ങും
  • അരിതിന്നുന്ന നായേ തുണിതാ
  • അരിനീളുംമുമ്പേ ചിറി നീളരുത്
  • അരിപ്പച്ചൂട്ടും ഔരസപുത്രനും ചതിക്കില്ല
  • അരിമണിക്ക് വകയില്ലാത്തോന് തരിവളയ്ക്ക് മോഹം
  • അരിമണിയൊന്ന് കൊറിക്കാനില്ല, കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
  • അരിയിടിച്ച് ആദരവും പൊരിയിടിച്ച് പോതരവും
  • അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായയ്ക്ക് മുറുമുറുപ്പ്
  • അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നേയും നായ മുന്നോട്ട്
  • അരിയും തിരിയുമരുത് (കല്യാണക്കാര്യത്തിൽ)
  • അരിയുംകൊണ്ട് അക്കച്ചിവീട്ടിലുണ്ണാൻ പോണോ
  • അരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴി ചോദിക്കണോ?
  • അരിയെത്ര പയറഞ്ഞാഴി
  • അരിയെറിഞ്ഞാലായിരം കാക്ക
  • അരിവാളിനുറയില്ല, തരകനു മുറയില്ല
  • അരിവെച്ചാലേ ചോറുണ്ടാകൂ
  • അരിവെയ്ക്കുംമുമ്പേ കറിവെയ്ക്കണം
  • അരിശം വരുമ്പാൾ അമ്പതെണ്ണണം
  • അരിശം വിഴുങ്ങിയാലമൃത്
  • അരിശംകൊണ്ടരിവേവില്ല
  • അരിശമുള്ളവനേ പിരിശമുള്ളൂ
  • അരീം തിരീം അരുത് (ഭാര്യവീട്)
  • അരുതാഞ്ഞാലാചാരമില്ല, ഇല്ലാഞ്ഞാലുപചാരമില്ല
  • അരുതാത്തതിലാശയരുത്
  • അരുതെന്നു പറഞ്ഞരുതാത്തതു ചെയ്യരുത്
  • അരുന്ധതിയെകണ്ടാലാറുമാസം മരണമില്ല
  • അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല
  • അൎത്ഥം അനൎത്ഥം
  • അർഥമനർഥം
  • അർഥമില്ലാത്തവന് അർഥമുണ്ടായാൽ അർദ്ധരാത്രിക്കും കുടപിടിക്കും
  • അലകും പിടിയും മാറിയാൽ കത്തി നന്നാവും
  • അലക്കുകാരന്റെ കഴുതപോലെ
  • അലക്കുന്നവന്റെ പട്ടി കടവിലുമില്ല വീട്ടിലുമില്ല
  • അലങ്കാരത്തിനലക്കിയമുണ്ട്
  • അലഞ്ഞുനടന്ന് ശീലമുള്ളവൻ അടങ്ങിനിൽക്കില്ല
  • അലയുള്ളിടാത്താഴമില്ല
  • അലൎന്നാൽ അമ്മെക്കപരാധിക്കാമൊ
  • അലസന്റെ തല പിശാചിന്റെ പണിപ്പുര
  • അല്പംകൊണ്ടാശാനാകരുത്
  • അല്പജ്ഞനെക്കാൾ നല്ലതജ്ഞൻ
  • അല്പജ്ഞാനമഹംകൃതിമൂലം
  • അല്പന് അല്പംകിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും
  • അല്പാലാഭം പെരുംചേതം
  • അല്ലലുനീങ്ങും നല്ലതുചെയ്താൽ
  • അല്ലലുള്ള പുലയിയേ ചുള്ളലുള്ള കാടറിയൂ
  • അല്ലലുള്ളിടത്തേ അവതാരമുള്ളൂ
  • അല്ലലൊരുകാലം ശെൽവമൊരുകാലം
  • അല്ലാത്തിടത്തിൽ ചെല്ലൊല്ല ചെന്നാൽ പിന്നെ മടങ്ങൊല
  • അല്ലെങ്കിലും മണ്ണാത്തികരഞ്ഞൂണ്ട്, മണ്ണാൻചത്താൽ പണയണോ
  • അവകാശത്തിനു വാക്ക്, അപരാദത്തിനു മൂക്ക്
  • അവനവന്റെ അമ്മയ്ക്കു നെല്ലിടിക്കില്ല, ആരാന്റെ അമ്മയ്ക്കു കല്ലിടിക്കും
  • അവനവന്റെ താടികാക്കാനാകാത്തവനാരാന്റെ അങ്ങാടികാക്കുന്നതെങ്ങനെ
  • അവനവന്റെ പല്ലിന്റെ ഇടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കരുത്
  • അവനവന്റെ മൂക്ക് അവനവനുചൊവ്വ്
  • അവനും അവളും ഏഴാംപൊരുത്തം
  • അവനേ അവനേ എന്നതിനെക്കാൾ നല്ലത് ശിവനേ ശിവനേ എന്ന്
  • അവൻ തിന്നു കുഴങ്ങുന്നു, ഇവൻ തിന്നാതെ കുഴങ്ങുന്നു
  • അവൻ പത്താൾക്കൊരുമെത്ത
  • അവലിനെ നിനച്ച് ഉരലിനെ ഇടിക്കുക
  • അവല് മുക്കിത്തിന്നണം എള്ള് നക്കിത്തിന്നണം
  • അവസരം വരുമ്പോളാലസ്യമരുത്
  • അവസാനത്തെ കഷ്ണത്തിനെരിവധികം
  • അവസാനിപ്പിക്കാനാവാത്തതാരംഭിക്കരുത്
  • അവസ്ഥയറിയാത്ത നായരേ അത്താഴമുണ്ണാൻ വാ
  • അവസ്ഥയ്ക്കു പുൽപായ, വിറച്ചിട്ടു കിടന്നുകൂടാ
  • അവളാകാഞ്ഞിട്ടിവളെക്കൊട്ടി ഇവളോ മുരുക്കേലേറുന്നു
  • അവിടം കടന്നാലമരമുണ്ട്
  • അവിടന്നും ചോതി, അടിയനും ചോതി
  • അവിടെ മണ്ണിട്ടാലിവിടെ കല്ലിട്ടു
  • അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കും
  • അവിട്ടത്തിന് തവിട്ടിലും നേട്ടം
  • അവിവേകിക്കും അവിശ്വാസിക്കും ആപത്ത്
  • അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും
  • അശ്വതി അച്ചിയും പൂരുരുട്ടാതി പുരുഷനും ചേർന്നാലോ (വളരെ നല്ലത്)
  • അശ്വതി ഉച്ചതിരിഞ്ഞാൽ ഓണംകഴിഞ്ഞു
  • അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണികഴിഞ്ഞു (കൊടുങ്ങല്ലൂർ ഭരണി)
  • അശ്വതികള്ളൻ
  • അശ്വതിയിലച്ചി പിറക്കണം
  • അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും
  • അശ്വതിയെ വിശ്വസിക്കരുത്
  • അശ്വാരൂഢൻ അശ്വത്തെ മറക്കരുത്
  • അഷ്ടദാരിദ്ര്യം അമ്മവീട്, അതിനേക്കാൾ അമ്മായിവീട്
  • അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം
  • അഷ്ടമത്തിൽ ശനി നഷ്ടംവരുത്തും
  • അഷ്ടമിക്കെട്ടുവാവ് എഴുത്തച്ഛന് ചുട്ടവാവ്
  • അഷ്ടവൈദ്യനിലുമുണ്ടാകും പൊട്ടവൈദ്യൻ
  • അഷ്ടാംഗഹൃദയഹീനൻ ചികിത്സയ്ക്കാകാ
  • അഷ്ടിക്കുമുട്ടൂല്ല്യ അട്ടക്കാല് പിടിക്കൂല്ല്യ
  • അസത്യത്തിനായുസ്സില്ല
  • അസാധ്യക്കാരന് സിദ്ധിയില്ല
  • അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല
  • അഹങ്കരിച്ചാൽ മുഖംകറുക്കും
  • അഹന്തയുടെ പിന്നിലവതാളം
  • അഹോരൂപമഹോസ്വരം
  • അളകാപുരി കൊള്ളയടിച്ചാലും അഭീഷ്ടഹീനനു കിട്ടില്ല
  • അളകാപുരിയിലും വിറകുതലയൻ
  • അളക്കുന്ന നാഴിക്ക് അരിവിലയറിയാമോ?
  • അളന്നചെട്ടിക്കളന്നുകൊട്, തൂക്കിയചട്ടിക്ക് തൂക്കികൊട്
  • അളന്നപയറെണ്ണരുത്
  • അളന്നളന്നുകുറയുക, പറഞ്ഞുപറഞ്ഞേറുക
  • അളയിൽ കുത്തിയാൽ ചേരയും കടിക്കും
  • അളവിൽ മിഞ്ചിയാലമൃതും നഞ്ഞ്
  • അളിഞ്ചക്കണ്ണിക്ക് വളിഞ്ചൻനായര്
  • അളിയനൊരിളിച്ചിവായൻ, പെങ്ങളൊരു പേന്തലച്ചി
  • അളിയൻചത്താൽ കമ്പിളിയെനിക്ക്
  • അള്ളായ്ക്കറിയാം പള്ളീലെക്കാര്യം
  • അഴകനരിയങ്ങാടിയിൽ
  • അഴകിനായി മൂക്കോഴിക്കാറുണ്ടോ?
  • അഴകിനു ചെയ്തതാപത്തിനായി
  • അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും
  • അഴകു കുത്തിയാലരിവെളുക്കില്ല
  • അഴകുകണ്ട് അമ്മയെന്നുവിളിക്കുക
  • അഴകുള്ള ചക്കയിൽ ചുളയില്ല
  • അഴകുള്ള പെണ്ണ് പണിക്കാകാ
  • അഴകുള്ളവനെക്കണ്ടാലളിയനെന്നുവിളിക്കുക
  • അഴക്കോലിൽ കാക്ക കളിപ്പിക്കുക
  • അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ ആലയിൽ വരും
  • അഴിഞ്ഞപെണ്ണിനാചാരമില്ല
  • അഴിഞ്ഞുപോയാലതിരിൽ നില്ക്കാ
  • അഴിയേണ്ടതഴിയുകയും അണ്ടക്കഞ്ഞിയെന്നു പേരും
  • അഴുകള്ളനും തൊഴുകള്ളനും ആയിരക്കള്ളനും ഒരുപോലെ
  • അഴുക്കിൽവീണ മുതലയ്ക്കതുതന്നെ വൈകുണ്ഠം
  • അഴുക്കു തീരെ കുളിച്ചവരും പീതീരെ തൂറിയവരുമില്ല
  • അറമുറിച്ചുതിന്നരുത്
  • അറയടച്ച് ആസനംകാണിക്കുക
  • അറയിലാടിയിട്ടേ അരങ്ങത്താടാവൂ
  • അറയിലാടുമ്പോലെ അമ്പത്തിലാടരുത്
  • അറയിലെന്താചാരം
  • അറയിൽ കഴിഞ്ഞതടുക്കളയിലും അടുക്കളയിൽ കഴിഞ്ഞതറയിലും പറയരുത്
  • അറയ്ക്കൽ മേനോന്റെ തലയിലെഴുത്ത് അമർത്തിച്ചെരച്ചാലും പോകുമോ?
  • അറയ്ക്കൽബീവിയെക്കട്ടാൻ അരസ്സമ്മതം
  • അറിഞ്ഞതിലിരട്ടി അറിയാൻ
  • അറിഞ്ഞവർക്കാന ചെറുത്
  • അറിഞ്ഞാലേ അയിത്തമുള്ളൂ
  • അറിഞ്ഞാലേ അറപ്പുള്ളൂ
  • അറിഞ്ഞുകെട്ടൂ അറിയാതെ കെട്ടു
  • അറിഞ്ഞുകൊടുക്കാഞ്ഞാലറിയാതെയെടുക്കും
  • അറിഞ്ഞുസേവിച്ചാലാനന്ദമൂർത്തി അറിയാതെ സേവിച്ചാലപരാമൂർത്തി
  • അറിയണോ ആശാൻ വേണം
  • അറിയാത്ത ആപത്തിലല്ലലില്ല
  • അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും (ഒരു സ്വർണ്ണനാണ്യം)
  • അറിയാത്ത ദേവനേക്കാളറിയുന്ന പിശാചു നല്ലൂ
  • അറിയാത്ത പിള്ള ചൊറിയുമ്പോളറിയും
  • അറിയാത്ത സുഖത്തേക്കാളറിഞ്ഞ ദുഃഖം നല്ലൂ
  • അറിയാത്തതിനു ചൊല്ല്, അറിഞ്ഞതിനു തല്ല്
  • അറിയാത്തവനടുക്കള ആറുകാതം
  • അറിയുന്നവനോട് പറയേണ്ട, അറിയാത്തവനോട് പറയരുത്
  • അറിവതുപെരുകിയാലും മുന്നറിവു പെണ്ണിനില്ല
  • അറിവിനറുതി മരണം
  • അറിവിനറുതിയില്ല
  • അറിവുള്ളവരേ അറിയൂ
  • അറിവേനറവേനാലിലപുളിയിലപോലെ
  • അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല
  • അറുക്കാനാവതില്ലാത്തവന്റെ അറയിലമ്പതരിവാള്
  • അറുക്കാൻകൊണ്ടുപോകുന്ന പോത്തിന്റെ ഒടയെടുക്കുന്നതെന്തിനാ
  • അറുക്കാൻപിടിച്ചാലും പോറ്റാൻപിടിച്ചാലും കോഴി കൊക്കോ കൊക്കോ
  • അറുക്കുംമുമ്പേ പിടയ്ക്കുന്നോ
  • അറുതിക്കുമീതേ പലിശയില്ല
  • അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കില്ല
  • അറുത്തിട്ടകോഴി പിടയ്ക്കുപോലെ
  • അറുപതിലത്തുംപിത്തും എഴുപതിലേടാകൂടം
  • അറുപതിലാണോ ചുരികപ്പയറ്റ്
  • അറുപതിൽ ചൊറിപറയും
  • അറുവാണി തുനിഞ്ഞാലറ്റമില്ല
  • അറ്റ നൂർകുടം ഉറ്റുചുരണ്ടിയാൽ മൂന്നു ദിവസം മുറുക്കാം
  • അറ്റകണ്ണിയുമില്ല, വീണനിലവുമില്ല
  • ആ ഇരയിൽ ഈ മീൻ കൊത്തില്ല
  • ആ കാടിന് ആ കുരങ്ങെങ്കിൽ ഈ കാടിന് ഈ കുരങ്ങ്
  • ആ കാടും ആ ആടും
  • ആ കുഴിയിൽ ഈ വാഴ കുലയ്ക്കില്ല
  • ആ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല
  • ആ പൊളിപ്പേലല്ലെങ്കിൽ ഈ പൊളിപ്പേൽ
  • ആകാം കിഴക്കോട്ട്, ആകാ പടിഞ്ഞാട്ട്, വേണെങ്കിൽ തെക്കോട്ട്, വേണ്ടാ വടക്കോട്ട്
  • ആകാശം വീഴുമെന്ന് പേടിച്ച് ആരാനും മുട്ടുകൊടുക്കാറുണ്ടോ?
  • ആകാശവാണംപോലെ പൊങ്ങിയാൽ വാണക്കൂറ്റിപോലെ കീഴോട്ട്
  • ആകുംകാലമാകും പോകുംകാലും പോകും
  • ആകൃതിപോലെ പ്രകൃതി
  • ആകെക്കൊടുത്താലന്തിക്കുക്ലേശം
  • ആകെനീരരനീര്
  • ആകെമുങ്ങിയാൽ കുളിരില്ല
  • ആക്കിയവൻതന്നെ നീക്കുക
  • ആക്രാന്താ പടിതൊറ, ആനേക്കൊണ്ടാ പ്രാതലിന്
  • ആഗ്നേയാസ്ത്രത്തിന് വാരുണാസ്ത്രം
  • ആഗ്രഹം പൊരുത്താലലച്ചലും പെരുക്കും
  • ആങ്ങളക്കഞ്ഞി അയനിക്കഞഞി, മക്കക്കഞ്ഞി ദുഃഖക്കഞ്ഞി, മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി
  • ആങ്ങളചത്തിട്ടും നാത്തൂന്റെ ദുഃഖം കാണണം
  • ആച്ചുനോക്കിയേ കൂച്ചുകെട്ടാവൂ
  • ആടയുണ്ടെങ്കിലേ കോടയുള്ളൂ
  • ആടറിയുമോ അങ്ങാടിവാണിഭം
  • ആടറുക്കുംമുമ്പേ പിടുക്കുചുട്ടുതിന്നണമെന്നു പറഞ്ഞാലോ
  • ആടാച്ചാക്യാർക്ക് അണിയൽപ്രധാനം
  • ആടാൻവയ്യാത്ത നടിക്ക് അരങ്ങുപോര
  • ആടിക്കാറ്റ് ആനയെ പറപ്പിക്കും
  • ആടിക്കൊണ്ടാൽ ദൈവംകൂടിക്കൊള്ളും
  • ആടിത്തിന്നുന്ന മാട്, ആടാതെതിന്നുന്ന വീട്
  • ആടിനെക്കൊണ്ടുപോയി പട്ടിയാക്കുക
  • ആടിനെന്താ ആനച്ചങ്ങല
  • ആടിനെപ്പോറ്റാൻ കാടിനെപ്പോറ്റണം
  • ആടിനോടു ചോദിച്ചിട്ടാണോ കറിക്കരയ്ക്കുന്നത്
  • ആടിയകാലും പാടിയവായേം അടങ്ങിയിരിക്കില്ല
  • ആടു കാപ്പണം പിടുക്കു മുക്കാപ്പണം
  • ആടു കിടന്നിടത്ത് പൂടയെങ്കിലും കാണും
  • ആടു പിടിക്കാൻ ചെന്നപ്പോൾ കരടി അകപ്പെട്ടു
  • ആടുമെഞ്ഞ കാടുപൊലൊ
  • ആടുമേഞ്ഞ കാടുപോലെ
  • ആട് കിടന്നിടത്ത് പൂട പോലുമില്ല
  • ആട്ടംകഴിഞ്ഞ അരങ്ങുപോലെ
  • ആട്ടിൻതോൽ പുതച്ച ചെന്നായയെപ്പോലെ
  • ആട്ടുകേട്ട പന്നിയെപ്പോലെ
  • ആട്ടുകേട്ട മണ്ണാനും ഊട്ടുകേട്ട പട്ടരും
  • ആട്ടുകൊള്ളുകയും വഴിമാറുകയുംകൂടി വേണോ
  • ആട്ടുക്കും മാട്ടുക്കും രണ്ടുകൊമ്പ്, അയ്യങ്കാർസ്വാമിക്ക് മൂന്നുകൊമ്പ്
  • ആട്ടുന്നവനെ നെയ്‌വാൻ ആക്കിയാൽ കാൎയ്യമൊ
  • ആട്ടുന്നോനെപ്പിടിച്ച് നെയ്യാനാക്കരുത്
  • ആട്ടെപ്പിടിച്ച് മാട്ടെപ്പിടിച്ച് മനുഷ്യനെപ്പിടിക്കുന്നോ
  • ആണായാൻ നാണം വേണം, മുഖത്തഞ്ചു രോമം വേണം
  • ആണായാലൊരു പെണ്ണുവേണം
  • ആണായാൽ കണക്കിലാവണം പെണ്ണായാൽ പാട്ടിലാവണം
  • ആണായാൽ നാണംവേണം, മീനായാലാണം വേണം (ആണം = ചാറ്)
  • ആണിനടങ്ങാത്ത പെണ്ണില്ല
  • ആണിനുണ്ണാനറിയുമെങ്കിലേ പെണ്ണിനുവയ്ക്കാനറിയൂ
  • ആണിനുതല പത്ത്, പെണ്ണിനുതല പാതി
  • ആണിനെ അടിച്ചു വളർത്ത, പെണ്ണിനെ പോറ്റിവളർത്ത
  • ആണിനൊരുവീട്, പെണ്ണിനു രണ്ടുവീട്
  • ആണിന്റെയും അയനിക്കുരുവിന്റെയും വിലമതിക്കാനാവില്ല
  • ആണിരിക്കുമ്പോൾ പെണ്ണുകാര്യംനോക്കിയാൽ ഉണ്ടിരിക്കുമ്പോൾ പുര കാറ്റുകൊണ്ടുപോകും
  • ആണില്ലാത്ത പെണ്ണും തൂണില്ലാത്ത പുരയും
  • ആണില്ലാത്തിടത്ത് ആവണക്ക് തൂണ്
  • ആണില്ലാരാജ്യത്ത് അമ്പട്ടൻ രാജാവ്
  • ആണും തൂണുമില്ലാത്ത വീട്ടിൽ ആണുങ്ങൾ കേറരുത്
  • ആണും പെണ്ണും നെയ്യും തീയ്യും
  • ആണും പെണ്ണുമറിയാത്തോനാനക്കാരൻ
  • ആണുങ്ങളു പറയുന്നിടത്ത് അപ്പനെന്തുകാര്യം
  • ആണുങ്ങളോടു പറഞ്ഞാലങ്ങാടിപ്പുറത്ത്, പെണ്ണുങ്ങളോടു പറഞ്ഞാൽ പടിപുറത്ത്
  • ആണുനോക്കി പെണ്ണ് മരംനോക്കി കൊടി
  • ആണുപെറ്റാലാർക്കുതകും
  • ആണുള്ളപ്പോൾ പെണ്ണുഭരിച്ചാൽ തൂണുള്ളപ്പോൾ പുരതാഴെ
  • ആണെങ്കിൽ വാ പടക്കളത്തിൽ പെണ്ണെങ്കിൽ പോ കലംതേക്കാൻ
  • ആണൊരുവീടിന് തൂണൊരുവീടിന്
  • ആണ്ടബാധ കൊണ്ടേപോകൂ
  • ആണ്ടിച്ചി പെറ്റതഞ്ചും കുരങ്ങ്
  • ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ
  • ആണ്ടിമകൻ ആണ്ടിയായാൽ സമയത്തിന് ശംഖൂതും
  • ആണ്ടിയമ്പലം തീപിടിച്ചാൻ അയ്യാപ്പൊക്കണം തോളില്
  • ആണ്ടിൽരണ്ട് മാസത്തിൽരണ്ട് ആഴ്ചയിൽരണ്ട്
  • ആൺപട നാടുകെടുത്തും പെൺപട വീടുകെടുത്തും
  • ആൺപൂയമമൃതൂട്ടും
  • ആൺപൂരമരശാളും
  • ആൺമൂത്തതോ പെൺമൂത്തതോ
  • ആൺമൂലമറവെയ്ക്കും, പെൺമൂലം നിർമൂലം
  • ആതിരപോയാലെല്ലാം പോയി
  • ആതുരനു നിയമമില്ല, കാതരന് സമയമില്ല
  • ആദായമില്ലാതെ ചെട്ടി ആറ്റൂടെ പോകുമോ?
  • ആദി, പാതി, പീറ്റ
  • ആദ്യം കയ്ക്കും സത്യം പിന്നെ കയ്ക്കുമസത്യം
  • ആദ്യം തമ്പുരാനിരിക്കുന്ന വരുമ്പുകൊത്തുക
  • ആദ്യം നല്ലകാല്, പിന്നെ പെരുക്കാല്
  • ആദ്യപ്പെരുപ്പം തോൽമയ്ക്കെളുപ്പം
  • ആദ്യമുണ്ടെങ്കിലവസാനവുമുണ്ട്
  • ആധിമുഴുത്താൽ വ്യാധി
  • ആധിയോളം വലിയ വ്യാധിയില്ല
  • ആന അപ്പുറത്തും വാലിപ്പുറത്തും
  • ആന ഇടഞ്ഞുനോക്കുമ്പോലെ
  • ആന ഒരു കാടുമേയുമ്പോൾ ആടായിരം കാടുമേയും
  • ആന കടമ്പ കടന്നപോലെ
  • ആന കരിമ്പിൻതോട്ടിത്തിൽ കടന്നപോലെ
  • ആന കുതിര മാടു കോഴി താടിമീശപാരെടി
  • ആന കൈനീട്ടുന്നത് കൊടുക്കാനല്ല കൊള്ളാനാ
  • ആന മദംകൊണ്ടാലുണ്ടോ തീയും വെള്ളവും കാണുന്നു
  • ആന മദിച്ചാൽ മരത്തിന്മേൽ തളയ്ക്കാം, കണാരൻ മദിച്ചാലോ
  • ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
  • ആന മെലിഞ്ഞാലും ആടോളമാവില്ല
  • ആന മെലിഞ്ഞാലും ആലയിൽ കെട്ടാറില്ല
  • ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
  • ആന വലിക്കാത്തത് പൂന വലിക്കുമോ?
  • ആന വലിചാൽ ഇളകാത്തൊരുതടി, ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ?
  • ആന വാ തുറക്കുന്നതുകണ്ട് പൂന വാ തുറന്നാലോ?
  • ആന വെള്ളത്തിലിറങ്ങിയപോലെ
  • ആനകണ്ണടയ്ക്കുംപോലെ
  • ആനകേറിയവനും അരുമരംകേറിയവനും അരുംകടലിൽ പോയവനും വന്നിട്ടരിയെടുത്താൽമതി
  • ആനകൊടുക്കിലും ആശകൊടുക്കരുത്
  • ആനകൊടുത്താലും തോട്ടികൊടുക്കില്ല
  • ആനക്കലികൊള്ളുകിലും അകബോധംവെടിയരുത്
  • ആനക്കാരനാനയാൽ മരണം
  • ആനക്കാര്യത്തിൽ ചേനക്കാര്യമോ?
  • ആനക്കാലിലടിയറവ്
  • ആനക്കുഴിയിൽ നിന്നാനയെക്കേറ്റാൻ ആനതന്നെ വേണം
  • ആനക്കൊമ്പും വാഴക്കൊമ്പും ശരിയോ?
  • ആനചോരുന്നതുകാണില്ല, കടുകുചോരുന്നതേ കാണൂ
  • ആനച്ചോറു കൊലച്ചോറ്
  • ആനതാങ്ങേണ്ടതടി ആടുതാങ്ങുമോ?
  • ആനനടത്തവും കുതിരപ്പാച്ചലും
  • ആനനടന്നാൽ ഭൂമികുലുങ്ങും
  • ആനപടിഞ്ഞാലും പന്തീരായിരം, ജീവിച്ചാലും പന്തീരായിരം
  • ആനപറക്കുന്ന കാറ്റത്ത് ആടിനെത്തപ്പണോ?
  • ആനപിണ്ടിയിടുന്നതുകണ്ട് ആടു മുക്കിയാലോ?
  • ആനപെറ്റാലേ ആനക്കുട്ടിയുണ്ടാകൂ
  • ആനപോകുന്നവഴിയേ വാലും
  • ആനപ്പുറത്തിരിക്കാൻ കൊതിച്ചിട്ട് ശൂലത്തിന്മേലേറി
  • ആനപ്പുറത്തിരിക്കുന്നവൻ ചുണ്ണാമ്പിരക്കുന്നു
  • ആനപ്പുറത്തിരിക്കുന്നവൻ നായകുരച്ചാൽ പേടിക്കുമോ?
  • ആനപ്പുറത്തിരിക്കുന്നവൻ വഴിയറിയില്ല
  • ആനപ്പുറത്തിരുന്ന് ആരാന്റെ വേലിപൊളിക്കുക
  • ആനപ്പുറത്തുപോകുകയും വേണം ആരും കാണാനും പാടില്ല
  • ആനപ്പുറത്ത് ഉണ്ണികടിച്ചപോലെ
  • ആനപ്പേറുപോലെ
  • ആനപ്പോരു മരത്തിനു കേട്
  • ആനയടിയിൽ എല്ലാ അടിയും ഒതുങ്ങും
  • ആനയില്ലാത്ത ആറാട്ടോ
  • ആനയില്ലാത്ത വേലപോലെ
  • ആനയും ആടും പോലെ
  • ആനയും ആശാരിയും കയറുന്നേടം നശിക്കും
  • ആനയും കറുകപ്പുല്ലിൽ തടയും
  • ആനയും പണ്ടാരവും വീണാൽ വീണേടത്ത്
  • ആനയുടെ കയ്യിൽ ഉലക്ക കൊടുത്താലോ
  • ആനയുടെ പിന്നാലെ പിള്ളരെപ്പോലെ
  • ആനയുടെ വായിൽ അയമോദകം കൊടുത്തപോലെ
  • ആനയെ തളച്ചാൽ മരത്തിനുകേട്
  • ആനയെ പേടിക്കണം, ആനയുടെ പിണ്ടത്തെ പേടിക്കണോ?
  • ആനയെ മുറംകൊണ്ടു മറച്ചാലോ
  • ആനയെ വയ്ക്കേണ്ടിടത്ത് പൂവെങ്കിലും വയ്ക്കണം
  • ആനയെ വാങ്ങാം തീറ്റ കൊടുക്കാനാവില്ല
  • ആനയെ വാങ്ങാനാശയുണ്ട്, പൂനയെ വാങ്ങാൻ കാശില്ല
  • ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല
  • ആനയെ വാങ്ങാൻ യോഗമുള്ളവൻ പാട്ടത്തിനെടുക്കരുത്
  • ആനയെ വിഴുങ്ങുമ്പോഴും വിരൽകൊണ്ടെങ്കിലും മറയ്ക്കണം
  • ആനയെ വിറ്റാലും തോട്ടി വില്ക്കില്ല
  • ആനയെക്കാണാനും വെള്ളെഴുത്തോ?
  • ആനയെക്കൊടുക്കാമെങ്കിൽ തോട്ടിയും കൊടുക്കരുതോ
  • ആനയെക്കൊല്ലാനെറുമ്പുമതി
  • ആനയെപ്പിടിച്ച് കുടത്തിലിട്ടടയ്ക്കുക
  • ആനയെപ്പോലെ കുളി ആടിനെപ്പോലെ തീറ്റ
  • ആനയെയല്ലാതെ ആനപ്പിണ്ടത്തിനെ പേടിക്കണോ?
  • ആനയെയെടുത്തടിയറ പാകരുത്
  • ആനയെയെടുത്ത് അടിറയവാകരുത്
  • ആനയോടും അരചനോടും തീയിനോടും വെള്ളത്തിനോടും കളിക്കരുത്
  • ആനയ്ക്കതിന്റെ ബലമറിയില്ല
  • ആനയ്ക്കരക്കോൽ, അരചനുമുക്കാക്കോൽ, അറിവില്ലാനാരിക്കറുപത്തിമുക്കോൽ
  • ആനയ്ക്കരപ്പണം കാണുകയോ
  • ആനയ്ക്കാകാത്തതണ്ണാനാകുമോ?
  • ആനയ്ക്കാകാത്തതണ്ണാനായെന്നുവരും
  • ആനയ്ക്കാനതന്നെവേണം, ആളുപോര
  • ആനയ്ക്കാനയുടെ വണ്ണമറിയില്ല
  • ആനയ്ക്കായിരംപൊന്ന് പൂനയ്ക്കോ
  • ആനയ്ക്കും അടിപിഴയ്ക്കും
  • ആനയ്ക്കു തടിഭാരം ഉറുമ്പിനു തരിഭാരം
  • ആനയ്ക്കു തോട്ടി കനമോ?
  • ആനയ്ക്കു തോട്ടി ഭയം
  • ആനയ്ക്കു പട്ടതിന്നണമെന്നേയുള്ളൂ മേലനങ്ങണമെന്നില്ല
  • ആനയ്ക്കു പന ചക്കര
  • ആനയ്ക്കു പുല്ല് രണ്ട്, കടിക്കാനൊന്ന് കുത്താനൊന്ന്
  • ആനയ്ക്കു പൂന പകരമോ
  • ആനയ്ക്കു പോകാനുള്ള വഴിയേ പാപ്പാനും വേണ്ടൂ
  • ആനയ്ക്കു പ്രാന്തുപിടിച്ചാൻ ചങ്ങലയ്ക്കിടാം, ചങ്ങലയ്ക്കു പ്രാന്തു പിടിച്ചാലോ?
  • ആനയ്ക്കു മണികെട്ടേണ്ട
  • ആനയ്ക്കു മുമ്പേ മണിയൊച്ച
  • ആനയ്ക്കുണ്ടോ ആറാട്ടുനന്നാകണമെന്ന്?
  • ആനയ്ക്കുറുമ്പിനെ ഭയം
  • ആനയ്ക്കെതിരില്ല, ആശയ്ക്കതിരില്ല
  • ആനയ്ക്കൊരു കാലം വന്നാൽ പൂനയ്ക്കുമൊരു കാലം വരും
  • ആനയ്ക്കോങ്ങിയതാടിനു കൊണ്ടാലോ?
  • ആനയ്ക്ക് കുതിരതെരിക
  • ആനയ്ക്ക് കൊമ്പു കനമോ?
  • ആനവായിലമ്പഴങ്ങ
  • ആനവായിലയമോദകം കൊടുത്തിട്ടെന്താ?
  • ആനവായിൽ കരിമ്പ്
  • ആനവിരണ്ടാൽ പുറകോട്ട്
  • ആനവീണാൽ ആനതന്നെ വേണം
  • ആന്ത്രത്തിനെന്ത്രം കെട്ടിയാൽ മതിയോ?
  • ആന്ത്രത്തിൽനിന്നു ദീനം ആകാശത്തിൽനിന്നു നീര്
  • ആന്ത്രരോഗിക്കാണോ മന്ത്രവാദം
  • ആപത്തിനു കണ്ണില്ല
  • ആപത്തിൽ നേർന്നത് സമ്പത്തിൽ മറക്കും
  • ആപത്തിൽ പാപമില്ല
  • ആപത്തും കാവത്തും കുറച്ചുമതി
  • ആപത്തുകാലത്ത് അരഞ്ഞാൺ ചരടും പാമ്പാകും
  • ആപത്തുവരുമ്പോൾ കൂട്ടത്തോടെ
  • ആപത്തൊന്നും പറ്റിയിട്ടില്ല തലമാത്രം കാണാനില്ല
  • ആപന്മിത്രം സൻമിത്രം, സമ്പന്മിത്രം ദുർമിത്രം
  • ആമ തലവലിക്കുംപോലെ
  • ആമകെട്ടാലും തോടുകെടില്ല
  • ആമയെ ചുടുമ്പോൾ മലർത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ
  • ആമയെപ്പിടിച്ച് മലർത്തിയിട്ടപോലെ
  • ആമയ്ക്കു നീറ്റിലിറങ്ങണമെന്ന്, അണ്ണാന് മരംകേറണമെന്ന്
  • ആമാടയ്ക്കും പുഴുക്കുത്തുനോക്കുക
  • ആയതായി പോയതുപോയി
  • ആയതുനീളം അറിഞ്ഞതു വീതി
  • ആയത്തിനുമുമ്പ് വ്യയം
  • ആയംപോലെ വ്യയം
  • ആയാലാദിത്യവാരം ആയില്ലെങ്കിൽ സോമവാരം
  • ആയാലൊരാന പൊയാലൊരുവാക്ക്
  • ആയാലൊരു തെങ്ങ്, പോയാലൊരു തേങ്ങ
  • ആയിട്ടല്ല മക്കളേ തേങ്ങയ്ക്കുള്ള കൊതികൊണ്ടാ
  • ആയിരം അമ്മട്ടക്കത്തികൂടിയാലും ഒരു മരം മുറിക്കാമോ
  • ആയിരം ആർത്തി ഒരു മൂർത്തി
  • ആയിരം ആറ്റിയാലമൃത്
  • ആയിരം ഉപദേശമകത്തുചെന്നാലും അപശബ്ദമല്ലാതെ പുറത്തുവരില്ല
  • ആയിരം ഉറുമ്പിനെത്തിന്നാൽ അര ആനയെത്തിന്ന ഫലം
  • ആയിരം കണ്ണുപൊട്ടിച്ചേ അരവൈദ്യനാകൂ
  • ആയിരം കള്ളൻ ചത്ത് ഒരു മുള്ളൻ
  • ആയിരം കാക്കയ്ക്ക് അരക്കല്ല്
  • ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ നല്ലത് ഒരു രാജാവിനെ കാണുന്നത്
  • ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നുമതി
  • ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ പോറ്റാൻ കൊടുക്കില്ല
  • ആയിരം കുടത്തിന്റെ വായ കെട്ടാം, ഒരു മനുഷ്യന്റെ വായ കെട്ടിക്കൂട
  • ആയിരം കുതിരയെ വേട്ടയാടിയ ശിപായി ഒരു മരപ്പട്ടിയോടു തോറ്റു
  • ആയിരം കുറുന്തോട്ടി പറിച്ചാൽ അയലറിയാതെ പെറാം
  • ആയിരം ചാക്ക് അരിവരുന്നതിനേക്കാൾ അരച്ചാക്ക് നെല്ലുവരുന്നത്
  • ആയിരം ചാക്ക് നെല്ലുവരുന്നതിനേക്കാൾ അരക്കറ്റ കൊയ്തുവരുന്നത്
  • ആയിരം തുഴയ്ക്ക് അര കുഴുക്കോൽ
  • ആയിരം തെങ്ങുള്ള നായർക്ക് നാക്കുവടിക്കാനീർക്കിലിയില്ല
  • ആയിരം നായ്ക്കളകത്തുകടന്നു, ഇനിയെന്തിനു വാതിലടയ്ക്കണം
  • ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം
  • ആയിരം പണം പോയാലും വേണ്ടില്ല, മനസ്സിന്റെ തിടുക്കം തീർന്നല്ലോ
  • ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല
  • ആയിരം പറ അരിക്ക് അരക്കുനിയൻ
  • ആയിരം പറഞ്ഞാൽ ആനയ്ക്കും പടിയും
  • ആയിരം പുത്തിക്ക് നെഞ്ചിനു പാറ
  • ആയിരം പ്രാക്ക് ആയുസ്സിനു കേട്
  • ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട
  • ആയിരം മഹാറാണി അറുപത്തിരണ്ടര
  • ആയിരം മാങ്ങ, കൈമാങ്ങ, ആൾക്കൊരു തലച്ചുമട്
  • ആയിരം മാങ്ങയ്ക്ക് അരത്തേട്ടൽ
  • ആയിരം മാങ്ങയ്ക്ക് അരപ്പൂള് തേങ്ങ
  • ആയിരം വരവച്ചാൽ അരപ്പോര്
  • ആയിരം വാക്കിന് അരച്ചെത്ത്
  • ആയിരം വെയിൽ കൊള്ളാം, അരത്തുള്ളി മഴ കൊണ്ടുകൂടാ
  • ആയിരം വേനൽക്ക് അരക്കോട
  • ആയിരം ശ്ലോകം പഠിച്ചാൽ അരക്കവിയാകും
  • ആയിരംകണ്ടി കരപ്പാട്ടമുണ്ട് അന്തിക്കരയ്ക്കാൻ തേങ്ങാപ്പിണ്ണാക്ക്
  • ആയിരംകാതമെടുത്ത് അരക്കാതമിഴയ്ക്കരുത്
  • ആയിരംകെട്ട് അരച്ചെത്ത്
  • ആയിരംകോഴിക്കരക്കാട
  • ആയിരമാണ്ട് നാട് ആയിരമാണ്ട് കാട്
  • ആയിരമുള്ളവരമർന്നിരിക്കും, അരപ്പണമുള്ളവരാടിത്തുള്ളും
  • ആയില്യം അയൽമുടിക്കും
  • ആയില്യം പിറന്ന ആണും മകം പിറന്ന പെണ്ണും
  • ആയില്യക്കള്ളനകത്തെങ്കിൽ മുണ്ടകപ്പുഞ്ച പുറത്ത്
  • ആയില്യക്കള്ളനകത്തോ പുറത്തോ
  • ആയില്യത്തിനകസ്പർദ്ധ കൂടും
  • ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം
  • ആയില്യമാകാഞ്ഞാൽ മുണ്ടകൻ മുടിയും
  • ആയുധം വിഴുങ്ങിയവനാണല്ല
  • ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്
  • ആരൻവെച്ച് ആറ്റിൽചാടി
  • ആരംഭം നന്നായാലരപ്പങ്കും നന്നായി
  • ആരാനും കൊടുക്കുമ്പോളരുതെന്നു പറയരുത്
  • ആരാനും ചക്കതിന്നു, എന്റെ മുഖത്ത് മുളഞ്ഞ്
  • ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ
  • ആരാൻ ചക്കേട്ടു, ചങ്കരന്റെ പുറത്ത് മുളഞ്ഞ്
  • ആരാന്റപരാധം വാരി എന്റെ പുരപ്പുറത്ത്
  • ആരാന്റപ്പനൊരപ്പനല്ല, അപ്പപ്പൂവൊരു പൂവല്ല
  • ആരാന്റമ്മക്കിരിമ്പിടിക്കും, അവനാന്റമ്മയ്ക്ക് തവിടിടിക്കില്ല
  • ആരാന്റമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
  • ആരാന്റമ്മയ്ക്കു പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം
  • ആരാന്റമ്മി ചീരാന്റെ മുളക് എരിയോളം അര
  • ആരാന്റാപത്ത് തന്റെ സമ്പത്ത്
  • ആരാന്റിത്ര തന്റത്ര
  • ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിലും നല്ലത് അവനാന്റെ പിരടികൊണ്ടു നോക്കുന്നത്
  • ആരാന്റെ കണ്ണേ അവനാന്റെ കുറ്റം കാണൂ
  • ആരാന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിലും നല്ലത് അമ്മിയും ചുമന്നു നില്ക്കുന്നത്
  • ആരാന്റെ കുട്ടിക്ക് കോങ്കണ്ണു കേട് അവനാന്റെ കുട്ടിക്ക് കോങ്കണ്ണു ഭാഗ്യം
  • ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ
  • ആരാന്റെ കൈകൊണ്ട് ആരാന്റെ മാറത്തടിക്കുക
  • ആരാന്റെ കൈയെടുത്ത് തലയ്ക്കുവയ്ക്കരുത്
  • ആരാന്റെ ചന്ദനം പൂളക്കായ
  • ആരാന്റെ നാട്ടിലെ അരയാലു കാണുന്നതിലും അവനാന്റെ നാട്ടിലെ ആവണക്കു കാണുക
  • ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പൽ കാണിച്ചുതരാം
  • ആരാന്റെ പയ്യിനെപ്പിടിച്ച് ദാനം ചെയ്യുക
  • ആരാന്റെ പല്ലിനേക്കാൾ അവനാന്റെ തൊണ്ണു നല്ലൂ
  • ആരാന്റെ പറമ്പിലെ അമേധ്യം കണ്ട് നായയെ വളർത്തുക
  • ആരാന്റെ പറമ്പിലെ പുല്ലുകണ്ടിട്ട് പയ്യിനെ വാങ്ങരുത്
  • ആരാന്റെ പുള്ളിനു പൂട പറിച്ചാൽ പുള്ളുമില്ല, പൂടയുമില്ല
  • ആരാന്റെ മക്കളെ തന്മക്കളാക്കിയാൽ വേട്ടാളന്റെ മരണം
  • ആരാന്റെ മടിപിടിച്ച് കണ്ണോക്കു കാണരുത്
  • ആരാന്റെ മലയിൽ കത്തുന്നത് എന്റെ തലയിലായിക്കോട്ടെ
  • ആരാന്റെ മുതലും ആറാണ്ടു പിണങ്ങിയാൽ ആറിലൊന്നു കിട്ടും
  • ആരാന്റെ മുറ്റവും അവനാന്റെ ചൂലും
  • ആരാന്റെ വാക്കും പഴഞ്ചാക്കും
  • ആരാന്റെ വീട്ടിലെ നെയ്യും എന്റെ ഭാര്യയുടെ കയ്യും
  • ആരാന്റെ ശകുനംമുടക്കാൻ അവനവന്റെ മൂക്കുമുറിക്കുക
  • ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം
  • ആരായുന്നതാശാനോട്
  • ആരും ഇല്ലാഞ്ഞാൽ പട്ടർ ഏതും ഇല്ലാഞ്ഞാൽ താൻ
  • ആരും തനിക്കുതാൻ ദൈവമല്ല
  • ആരും മുടക്കിയില്ലെങ്കിൽ ദൈവം മുടക്കും
  • ആരുടെകൂടെപ്പോയാലും എനിക്കഞ്ചുപണം
  • ആരുമകൻ പല്ലക്കേറിയാലും എൻമകൻ ചുമക്കണം
  • ആരുമില്ലാഞ്ഞാൽ പട്ടര് ഏതുമില്ലാഞ്ഞാൽ താള്
  • ആരുമില്ലാത്തവർക്ക് ദൈവം തുണ
  • ആരുമില്ലാപ്പെണ്ണിന് ആയിരംകോലകലെ
  • ആരുവാമൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ
  • ആരുവേദ് അപ്പൻവേദ്, അപ്പനെപ്പിടിച്ചാറ്റിൽ തള്ള്
  • ആരെങ്ങനെ അഴുതാലെന്ത്, ചുരമരെങ്ങനെ ചാഞ്ഞാലെന്ത്
  • ആരെപ്പിടിച്ചാൽ ഊരെപ്പിടിക്കാം
  • ആരെയും പേടിക്കാനില്ലെങ്കിൽ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം
  • ആരോ പറഞ്ഞു അങ്ങനെ കേട്ടു
  • ആർക്കാനും കൊടുക്കുകയാണെങ്കിൽ ആകുന്നോനു കൊടുക്കണം
  • ആർക്കാനും കൊടുത്ത പുടവയ്ക്ക് ഈടേറും
  • ആർക്കാനും ചുരത്തും തൻകുഞ്ഞിനു ചുരത്തില്ല
  • ആർക്കാനുംവേണ്ടി ഓക്കാനിക്കുക
  • ആര്യൻ നെല്ലിന്റെ ഓല പഴുത്താലേ കൊങ്കപ്പുണ്ണുണങ്ങൂ
  • ആര്യൻ വിതച്ചാൽ നവരകൊയ്യുമോ
  • ആലം പടച്ചോനള്ളാ
  • ആലത്തൂരുരലും വീട്ടിയുലക്കയും ചീനത്തമ്മിയും വീട്ടിലൊരുത്തിയും വീട്ടിൽവേണം
  • ആലത്തൂർ കാക്കപോലെ (ആശിച്ച് ആശിച്ച് കാലംകഴിയ്ക്കുക)
  • ആലയില്ലാത്തിടത്ത് ഇരിപ്പപ്പൂ കരിമ്പ്
  • ആലയും പുരയും ഒന്നിച്ചുതിരിയുക
  • ആലയ്ക്കലെ പുല്ല് പയ്യ് തിന്നില്ല
  • ആലയ്ക്കൽ വരുന്നേരം മോന്തയ്ക്കടിക്കരുത്
  • ആലയ്ക്കൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ വെണ്ണയുണ്ടാവില്ല
  • ആലി നാഗപുരത്തുപോയപോലെ
  • ആലിൻപഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്
  • ആലില പുളിയിലപോലെ വേലിമേൽ പടർന്നിരിക്കും
  • ആലുവാമണപ്പുറത്തുവെച്ചുകണ്ട പരിചയമില്ല
  • ആലുവായിൽനിന്ന് തഴവായിൽ വന്നേപ്പിന്നെ ഉരുളിയും ചട്ടുകവും കണ്ടിട്ടില്ല
  • ആലേ കുളമേ അമ്പലമേ എന്റെ പടിക്കലൊരാക്രാന്തം
  • ആലോചനകാരണം ഉറക്കം വരായ്ക, ഉറക്കംവരായ്ക കാരണം ആലോചന വരിക
  • ആവണക്കെണ്ണ കുടിച്ച മുഖം പോലെ
  • ആവണക്കെണ്ണകൊണ്ടു ശൗചം കഴിച്ചപോലെ
  • ആവതില്ലാത്തിടത്തരിശംകൊണ്ടാൽ ചാവതേഫലം
  • ആവതുപോലുപചാരം
  • ആവർത്തിക്കുന്നതവസാനിക്കുമോ
  • ആവലിന്നാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും
  • ആവശ്യം നിയമമറിയില്ല
  • ആവശ്യം സൃഷ്ടിയുടെ മാതാവ്
  • ആവശ്യം, അനാവശ്യം, അത്യാവശ്യമെന്നാവശ്യം മൂന്ന്
  • ആവശ്യക്കാരനൗചിത്യമില്ല
  • ആവശ്യക്കോഴിക്കഞ്ചുപണം
  • ആവുംകാലം ചെയ്തത് ചാവുംകാലും കാണും
  • ആവുന്നതിലേ ആശവെയ്ക്കാവൂ
  • ആവോലിത്തല അളിയനും വിളമ്പാം
  • ആവോളം കൂടൊല്ല, കൂടിയാൽ കോടൊല്ല
  • ആശ അറുപതുനാൾ മോഹം മുപ്പതുനാൾ
  • ആശകാട്ടി വിളിച്ചിട്ട് ചക്കകാട്ടിയയയ്ക്കുക
  • ആശതീർന്നവനരചൻ
  • ആശപെരിശോ മലപെരിശോ
  • ആശപെരുത്താലനർത്ഥം
  • ആശപെരുത്താലരിഷ്ടം പെരുക്കും
  • ആശയറ്റാലർഥം
  • ആശയില്ലെങ്കിൽ നാശമില്ല
  • ആശയുണ്ടെങ്കിൽ അലച്ചലുമുണ്ട്
  • ആശയുണ്ട്, മീശയില്ല
  • ആശയെവിടെ പാശമവിടെ
  • ആശയേക്കാൾ വലിയ പാശമില്ല
  • ആശയ്ക്കതിരില്ല, ആനയ്ക്കെതിരില്ല
  • ആശയ്ക്കു നാശം
  • ആശവലിയവനതാലെ നാശം
  • ആശാട്ടിപെറ്റിട്ടല്ല ആശാനുണ്ടാകുന്നത്
  • ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
  • ആശാനക്ഷരമൊന്ന് പിഴച്ചാൽ അൻപത്തൊന്ന് പിഴയ്ക്കും ശിഷ്യന്
  • ആശാനും അടവുപിഴയ്ക്കും
  • ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു
  • ആശാനു കൊടുക്കാത്തത് വൈദ്യർക്കു കൊടുക്കാം
  • ആശാനുപിഴച്ചാലേത്തമില്ല
  • ആശാനുമങ്കിട്ടപോലെ
  • ആശാനുമച്ചിയുമവരവർക്കു ബോധിച്ചപോലെ
  • ആശാനെ വന്ദിക്കാത്തവനുമമ്പട്ടനെ വന്ദിക്കും
  • ആശാനോടു കൊള്ളാത്തത് ആരാനോടു കൊള്ളും
  • ആശാൻ നിന്നൊഴിച്ചാൽ ശിഷ്യൻ നടന്നൊഴിക്കും
  • ആശാൻ വീണാലടവ്
  • ആശാപാശത്തിനറുതിയില്ല
  • ആശാരി നീട്ടിക്കാണും കൊല്ലൻ കുറുക്കിക്കാണും
  • ആശാരിക്കാശാൻ പട്ടി
  • ആശാരിക്ക് ആദ്യവുമവസാനവും കയിലുകുത്ത്
  • ആശാരിച്ചെറുക്കനെക്കൊണ്ടാറ്റയാട്ടിക്കരുത്
  • ആശാരിയകത്തായാലാധാരം പുറത്ത്
  • ആശാരിയുടെ കുറ്റവുമുണ്ട്, മരത്തിന്റെ വളവുമുണ്ട്
  • ആസനം കടിക്കാനച്ചാരംവാങ്ങിയിട്ട് അമേധ്യം നാറുന്നു എന്നു പറയുക
  • ആസനം താങ്ങിക്ക് ആസനമുറയ്ക്കില്ല
  • ആസനം മുട്ടിയാലമ്പലം വെളിമ്പറമ്പ്
  • ആസനത്തിലെ പുണ്ണ് അങ്ങാടിയിൽ കാണിക്കരുത്
  • ആസനവും വായും തിരിച്ചറിയണം
  • ആസന്നമൃത്യുവിന്നൗഷധം ഫലിക്കില്ല
  • ആഹരിച്ചതും ആരാധിച്ചതും വെറുതെയാവില്ല
  • ആളഞ്ചെങ്കിൽ പയിമ്പപത്ത്
  • ആളടുത്തുനോക്കണം പൊന്നരച്ചുനോക്കണം
  • ആളറിഞ്ഞാൽ കാളമൂടുകൊണ്ട്
  • ആളറിയുംമുമ്പ് കുളിക്കുക
  • ആളിനെവിട്ട് നിഴലിനെ പിടിക്കരുത്
  • ആളിമാർകൂട്ടം അപരാധത്തിനുനേട്ടം
  • ആളില്ലാദുഃഖം അഴുതാൽ തീരുമോ
  • ആളു ചെറുതെങ്കിലും കോളു വലുത്
  • ആളു താളറിയണം താളുകുളി അറിയണം
  • ആളുകൂടിയാൽ പാമ്പ് ചാവില്ല
  • ആളുടെ നാക്കിൽപിടിക്കണം കാളയുടെ കൊമ്പിൽപിടിക്കണം
  • ആളുണ്ടായിട്ടെന്തുഫലം, ആണുണ്ടായാലുണ്ടുഫലം
  • ആളുനന്നാകാനൊരു മറി, കുരുപ്പുണ്ടാകാനൊരു പനി
  • ആളുപാതി, ആടപാതി
  • ആളുമാറി കലപ്പപിടിച്ചാൽ കാള ഉഴവറിയും
  • ആളുവില കല്ലുവില
  • ആളുള്ളപ്പോഴാണമ്മയെ ചുടുക
  • ആളെക്കാണുമ്പോൾ കുടം കനക്കുക
  • ആളെത്തുംമുമ്പേ നിഴലെത്തും
  • ആളെയറിഞ്ഞാൽ പിന്നെ കുരയ്ക്കരുത്
  • ആളേറെപ്പോകുന്നതിലും താനേറെപ്പോകുക
  • ആളോഹരി അടിയനു ചുമട്
  • ആൾക്കാൾ സഹായം മരത്തിനു വേർ സഹായം
  • ആൾക്കു നിലയില്ലെങ്കിൽ കഴുക്കോലിനു നിലവേണം
  • ആൾപ്പുറം എകർച്ചയായി മൂന്നാൾക്കോ മുപ്പതാൾക്കോ
  • ആഴക്കിലുഴക്കൊതുങ്ങില്ല
  • ആഴത്തിലുഴുത് അകലത്തിൽനടുക
  • ആഴത്തിൽ കുഴിച്ചിട്ടിട്ടേറെ മാന്തേണ്ടിവന്നു
  • ആഴംപേടിച്ചോനാറ്റിൽചാടി
  • ആഴമറിഞ്ഞേ ആറ്റിലിറങ്ങാവൂ
  • ആഴമുള്ള കിണറിന് നീളമുള്ള കയറ്
  • ആഴമുള്ളിടത്തലയില്ല
  • ആഴിയിലെ അല, ഊഴിയിലെ കല
  • ആഴിയിൽമുക്കിയാലും നാഴിയിൽ നാഴിയേകൊള്ളൂ
  • ആഴുമുള്ളിടത്തേ ചൂണ്ടലിടാവൂ
  • ആറട്ടേ പന ആറാണ്ട് ഊന്നട്ടെ ചന്തി നൂറ്റാണ്ട്
  • ആറാലൊന്നു മുടങ്ങുന്നെങ്കിൽ കണ്ണാലൊന്നു മുടങ്ങിക്കോട്ടെ
  • ആറിയ കഞ്ഞി, പഴങ്കഞ്ഞി
  • ആറിലിറങ്ങിയവനേ ആഴമറിയൂ
  • ആറിലും മരണം നൂറിലും മരണം
  • ആറും കടന്നു, ആഴിയും കടന്നു എന്നിട്ടാണോ അറ്റക്കഴ
  • ആറു കവിഞ്ഞേ തോടുനിറയൂ
  • ആറു ചാത്തമുണ്ടവനെ ആനച്ചങ്ങലകൊണ്ടു തളയ്ക്കാനാവില്ല
  • ആറും നൂറും കൊള്ളില്ല
  • ആറു മലയാളിക്ക് നൂറു മലയാളം
  • ആറു മലയാളിക്ക് നൂറു മലയാളം. ഒരു മലയാളിക്ക് ഒരു മലയാളം. ഒരു മലയാളിക്കും മാളമില്ല
  • ആറുചെവി കേട്ടാൽ പാട്ടാകും
  • ആറുദേവന് നൂറാചാരം
  • ആറുനാട്ടിൽ നൂറുഭാഷ
  • ആറുനിറയെ വെള്ളമുണ്ടെങ്കിലും നായ നക്കിയേ കുടിക്കൂ
  • ആറുമറുപതുമൊരുപോലെ
  • ആറുമാസംനിന്ന ചേന ആറിത്തിന്നാൻ വയ്യേ
  • ആറുമുഴത്തിൽ പാതിയല്ലേ മൂന്നുമുഴം
  • ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലിൽ
  • ആറ്റരുകിൽ തോട്ടവും കൂത്തച്ചിനോട്ടവും
  • ആറ്റിൽ കളഞ്ഞാലും അളന്നുകളയണം
  • ആറ്റിൽ കളഞ്ഞിട്ടറയിൽ തപ്പുക
  • ആറ്റിൽ ചാടിയിട്ട് നീന്താൻ വയ്യെന്ന് പറയുക
  • ആറ്റിൽ ചിറകെട്ടി നീരൊലിമുട്ടിച്ചാൽ മറുപുറം കവിഞ്ഞൊഴുകും
  • ആറ്റുനോറ്റ് പൊക്കണംകെട്ടി ആമയിട്ടപ്പോൾ ചോർന്നുപോയി
  • ആറ്റുമണലാർക്കും വാരാം
  • ഇക്കഞ്ഞിക്കിച്ചമ്മന്തി
  • ഇക്കരെനിന്നാലക്കരെപ്പച്ച
  • ഇംഗിതമറിയാത്തവർക്ക് സംഗീതമറിഞ്ഞിട്ടെന്തുകാര്യം
  • ഇങ്ങോട്ടുണ്ടെങ്കിൽ അങ്ങോട്ടുമുണ്ട്
  • ഇങ്ങോട്ടെങ്ങനെ അങ്ങോട്ടെങ്ങനെ
  • ഇങ്ങോട്ടോങ്ങിയാൽ അങ്ങോട്ടുതല്ല്
  • ഇച്ചെവികൊണ്ടു കേട്ടത് അച്ചെവികൊണ്ടു കളഞ്ഞു
  • ഇച്ഛാധിക്യം ഉച്ഛിഷ്ടം തീറ്റും
  • ഇഞ്ചത്തല ചതച്ചാലേ നന്നാവൂ
  • ഇഞ്ചയും പെണ്ണും പതയ്ക്കുന്നിടത്തോളം പതയും
  • ഇഞ്ചി തിന്ന കുരങ്ങിനെ പോലെ
  • ഇഞ്ചിക്കച്ചോടക്കാരനെന്തിനാ കപ്പൽകാര്യം
  • ഇഞ്ചിനട്ട ലാഭവും മുടികളഞ്ഞ സുഖവും മലയാളത്താനറിയില്ല
  • ഇഞ്ചിപ്പുല്ലിനഞ്ചാറാണ്ട്
  • ഇഞ്ചിയിലക്കറി തൈരുതരിപ്പണം കഞ്ഞിയൊടഞ്ചുമിതന്തിക്കാക
  • ഇഞ്ചിയിലെ വാട്ടം മഞ്ഞളിൽ തീരും
  • ഇടംകൊടുത്താൽ മഠംപിടുങ്ങും
  • ഇടങ്കോടൻ പടയ്ക്കാകാ ഇളന്തേങ്ങ കറിക്കാകാ
  • ഇടച്ചേരി നായരും കുരുത്തോലച്ചൂട്ടും ഇടയ്ക്കുച്ചെല്ലുമ്പോൾ ചതിക്കും
  • ഇടതുകാൽവച്ച് കയറരുത്
  • ഇടതുകാൽവച്ച് പുറപ്പെടരുത്
  • ഇടതുകൈയിനെ വലതുകൈ ചതിക്കുക
  • ഇടതുകൈയ്ക്കു തുണ വലതുകൈ
  • ഇടപ്പുറവും കടപ്പുറവുമാകാ
  • ഇടമുള്ളപ്പോൾ തിങ്ങരുത്
  • ഇടയിൽ തങ്ങിയ പാമ്പിനെപ്പോലെ
  • ഇടല ചുടലയ്ക്കാകാ
  • ഇടവംതൊട്ടു തുലാത്തോളം കുടകൂടാതിറങ്ങൊലാ
  • ഇടവപ്പാതി കഴിഞ്ഞാൽ ഇടവഴിയിലും വെള്ളം
  • ഇടവയുള്ളവന് ഇടവഴിയുമറിയാം
  • ഇടംവലമറിയാത്തോനോടിണക്കമരുത്
  • ഇടികേട്ട പാമ്പിനെപ്പോലെ
  • ഇടിക്കുമുൻപേ ഇടിവാൾ
  • ഇടിക്ക് കൂൺ മുളച്ചപോലെ
  • ഇടിച്ചവളും പൊടിച്ചവളുമിരിക്കെ എത്തിനോക്കിയവൾ കൊണ്ടുപോയി
  • ഇടിയഞ്ചുകൊണ്ടാലെന്താ, ഈയംപോലുള്ള ചക്ക തിന്നില്ലേ
  • ഇടിവെട്ടേറ്റ മരം പോലെ
  • ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു
  • ഇടു കുടുക്കേ ചോറും കറിയും
  • ഇടുന്നവൾ സ്വന്തമായാൽ അടിപ്പന്തിയും തലപ്പന്തി
  • ഇട്ടകൈയ്ക്ക് കടിക്കരുത്
  • ഇട്ടതുചട്ടം
  • ഇട്ടിക്ക് പട്ടരിഷ്ടം പട്ടർക്കിട്ടി ചേട്ട
  • ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലത്തോളം
  • ഇട്ടിലുതൊട്ടിലാകാം പുട്ടിലുപട്ടിലാകാം
  • ഇട്ടുനിരക്കുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്
  • ഇട്ടുംവച്ച് പോകാനും വയ്യ, കൊത്തിക്കൊണ്ട് പറക്കാനും വയ്യ
  • ഇണങ്ങയുമരുത് പിണങ്ങയുമരുത്
  • ഇണങ്ങാതെ പിണങ്ങിക്കൂടാ
  • ഇണങ്ങിയ പക്ഷി കൂട്ടിൽ, ഇണങ്ങാപ്പക്ഷി കാട്ടിൽ
  • ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും
  • ഇണങ്ങിയാൽ പിണങ്ങരുത്
  • ഇണങ്ങിയാൽ പൊട്ട്, പിണങ്ങിയാൽ വെട്ട്
  • ഇണങ്ങിയാൽ മധുരം, പിണങ്ങിയാൽ രുധിരം
  • ഇണങ്ങിയാൽ മുക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും
  • ഇണയില്ലാത്തവനോട് തുണകൂടിയാൽ ഇണയൊമ്പതും പോകും പത്താമത് താനുംപോകും
  • ഇണയില്ലാത്തവന്റെ തുണ കെട്ടൊല്ലാ
  • ഇണയില്ലാത്തവന്റെ തുണയരുത്
  • ഇണയില്ലാപ്പിണകൂടരുത്
  • ഇതാമ പോക്കരാക്ക
  • ഇതാലത്തതു ഭാവിച്ചാൽ പൊല്ലാത്തതുവരും
  • ഇതിലും വലിയ വെള്ള്യാഴ്ച വന്നിട്ട് വാപ്പ പള്ള്യേപ്പോയിട്ടില്ല
  • ഇതുമാത്രമെന്റെയല്ല ബാക്കിയെല്ലാമാരാന്റെ
  • ഇതെൻ പുള്ളയല്ലവാ
  • ഇത്തിക്കണ്ണിപോക്കാൻ മാവുമുറിക്കുക
  • ഇത്തിൾ പിടിച്ചാൽ തേന്മാവും കെടും
  • ഇത്രകിഴക്കാ പടിഞ്ഞാറ്
  • ഇത്രയ്ക്കൊട്ടല്ലതാനും അത്രയ്ക്കൊട്ടില്ലതാനും
  • ഇത്രവലിയ ഇല്ലത്ത് ഒരയിലത്തലയെടുക്കാനില്ലെന്നോ
  • ഇനം ഇനത്തിൽ ചേരും ഇരണ്ട വെള്ളത്തിൽ ചേരും
  • ഇനം ഇനത്തെ കാക്കും, വേലി വിളവ് കാക്കും
  • ഇനം ഇനത്തോട് കുലം കുലത്തോട്
  • ഇനംതിരിച്ച് പുല്ലിടരുത്, ഇലതിരിച്ചുപ്പിടരുത്
  • ഇനമറിയാതെ ചോറുകൊടുക്കരുത്
  • ഇനിയൊന്ന് കാണുന്നതുവരെ ഇത് നല്ലത്
  • ഇന്ദ്രൻ മാറിയാലും ഇന്ദ്രാണി മാറില്ല
  • ഇന്നത്തെ പണി നാളേക്ക് വയ്ക്കരുത്
  • ഇന്നത്തെ പശു നാളത്തെ പുലി
  • ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് മുളച്ച തകര
  • ഇന്നാ തൊമ്മാ ചോറ്, ഇന്നാ അമ്മേ ചട്ടി
  • ഇന്നിരുന്ന് നാളെ മരിച്ചാലും നന്നായിരിക്കണം
  • ഇന്നു ചത്താൽ നാളേക്ക് പുല രണ്ട്
  • ഇന്നു ചാവാൻ നേരല്യ, നാളെ ചാവാൻ കാര്യോല്യ
  • ഇന്നു ചിരിക്കുന്നവൻ നാളെ കരയും
  • ഇന്നു ചുണ്ടങ്ങ കട്ടവൻ നാളെ ചുണ്ടൻവള്ളം കക്കും
  • ഇന്നു ഞാൻ നാളെ നീ
  • ഇന്നു താഴെ നാളെ മേലെ
  • ഇന്നു റൊക്കം, നാളെ കടം
  • ഇന്നുചെയ്യാവുന്നതിന്നുചെയ്യണം
  • ഇന്നുതരാമെന്നും നാളെത്തരാമെന്നും എന്നും തരാത്തതിനടയാളം
  • ഇന്നെനിക്ക്, നാളെ നിനക്ക്
  • ഇന്നോങ്ങി വയ്ക്കുക, നാളെ കൊടുക്കുക
  • ഇപ്പൊക്കുടിച്ചതാ കള്ള്
  • ഇപ്പോഴും ഞമ്മന്റെ കാല് മേലെ
  • ഇമയുടെ ദോഷം കണ്ണറിയില്ല
  • ഇമ്പംപെരുപ്പത് തുമ്പത്തിന്
  • ഇരക്കാതെയിരിക്കേണം മരിക്കുമ്പോൾ മരിച്ചോട്ടെ
  • ഇരക്കുന്നവനോടിരക്കുന്നോനിരപ്പാളിക്കയ്യൻ
  • ഇരക്കുന്നവന്റെ വീട്ടിൽ തുരക്കുന്നതാരാ?
  • ഇരച്ചുവിട്ട വാണംപോലെ
  • ഇരട്ടക്കള്ളനെ ഇരുകൈകൊണ്ടുമടിക്കണം
  • ഇരട്ടച്ചുഴിയൻ ഇരുന്നുണ്ണും
  • ഇരട്ടപ്പണിക്ക് ഇരുട്ടുതപ്പിയേ പോകൂ
  • ഇരന്നതിൽപാതി ധർമ്മം
  • ഇരന്നുതിന്നാലും നായരുടെ മീശ മേലോട്ട്
  • ഇരപ്പാളിക്കുണ്ടോ ചോറിന് പഞ്ഞം
  • ഇരപ്പാളിക്ക് ഒന്ന് മുറുക്കണമെങ്കിൽ ഏഴ് വീട്ടിൽ തെണ്ടണം
  • ഇരപ്പാളിയോടിരക്കരുത്
  • ഇരപ്പോർക്കിരന്നുകൊടുക്കയോ
  • ഇരപ്പോർക്ക് ഇരന്നുകൊടുക്കുകയോ
  • ഇരയിട്ടാലേ മീൻപിടിക്കാനൊക്കൂ
  • ഇരവലിൽ തിരയലരുത്
  • ഇരവൽ പുടവ കണ്ട് എളിയിലെ പഴന്തുണി കളയരുത്
  • ഇരവിഴുങ്ങിയ പാമ്പിനെപ്പോലെ
  • ഇരിക്ക, വരിക്ക, കൂർക്ക (മൂലക്കുരുവിന് വിരോധം)
  • ഇരിക്കണമെങ്കിൽ ഇരുമ്പുതിന്നണം
  • ഇരിക്കാനിടം കൊടുത്ത് കിടക്കാനിടം ചോദിക്കുക
  • ഇരിക്കാൻ കിട്ടിയേടത്ത് കിടക്കരുത്
  • ഇരിക്കാൻ കുടിലും നടക്കാൻ തണലും
  • ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
  • ഇരിക്കുന്നവന് പോയവൻ ശ്രേഷ്ഠൻ
  • ഇരിക്കുന്നോൻ നന്നെങ്കിലേ ചിരയ്ക്കുന്നോൻ നന്നാകൂ
  • ഇരിക്കുംമുൻപേ കാലുനീട്ടരുത്
  • ഇരിക്കുംമുൻപേ നിലംനോക്കണം
  • ഇരിക്കുമ്പോൾ പിറന്നാൾ, മരിച്ചാൽ ചാത്തം
  • ഇരിക്കേണ്ടവനിരുന്നാൽ ചിരയ്ക്കേണ്ടവൻ ചിരയ്ക്കും
  • ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
  • ഇരിക്കേണ്ടിടത്തിരുന്നാൽ എഴുന്നേൽക്കേണ്ടിവരില്ല
  • ഇരിങ്ങപ്പാറ പൊന്നായാൽ അതിൽപാതി തേവർക്ക്
  • ഇരിപ്പിടം കെട്ടിയേ പടിപ്പുര കെട്ടാവൂ
  • ഇരുചെവിയറിഞ്ഞാൽ പാട്ടാകും
  • ഇരുചെവിയറിയാതുപകാരം ചെയ്യണം
  • ഇരുട്ടത്തടിക്കാരനെ വെളിച്ചത്തടിക്കണം
  • ഇരുട്ടത്തിരുത്തിയൂട്ടി വെളിച്ചത്ത് കിടത്തിയുറക്കുക
  • ഇരുട്ടത്തിരുന്ന് കൊഞ്ഞനം കാട്ടരുത്
  • ഇരുട്ടത്തുകണ്ട കുഴിയിൽ വെളിച്ചത്തുവീണു
  • ഇരുട്ടത്തുകൊണ്ട അടി ചെകിട്ടത്ത്
  • ഇരുട്ടത്തുകൊണ്ട അടി വെളിച്ചത്ത് പറയരുത്
  • ഇരുട്ടിലെ മിരട്ട് വെളിച്ചത്ത് തെളിയും
  • ഇരുതല കത്തിച്ച് നടുപിടിക്കരുത്
  • ഇരുതോണിയിൽ കാലുവച്ചാൽ നടുപ്പുഴയിൽ കാണാം
  • ഇരുനാൾ ഇരുന്നുവാഴും
  • ഇരുന്ന ഇരിപ്പിൽ നിന്നെഴുന്നേൽക്കാൻ ഇരുന്നനാട് പണയംകൊടുക്കണം
  • ഇരുന്നകാൽ മൂതേവി, നടന്നകാൽ ചിരുതേവി
  • ഇരുന്നവനെഴുന്നേറ്റപ്പോഴേക്കും നിന്നവൻ നടന്നു
  • ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി
  • ഇരുന്നിട്ടല്ലേ കിടക്കുക
  • ഇരുന്നിട്ടും വെട്ടും പട പന്തീരാണ്ട് പറന്നിട്ടും വെട്ടും പട പന്തീരാണ്ട്
  • ഇരുന്നിരക്കുന്നവരും നടന്നിരക്കുന്നവരുമുണ്ട്
  • ഇരുന്നു മരം മുറിച്ചാൽ മരം മുകളിലും താനടിയിലും
  • ഇരുന്നുകൊടുത്തത് നടന്നുവാങ്ങുക (കടം)
  • ഇരുന്നുണ്ടവൻ രുചി അറിയാ കിളെച്ചുണ്ടവൻ രുചിഅറിയും
  • ഇരുന്നുണ്ണണം ഇരന്നുണ്ണരുത്
  • ഇരുന്നുണ്ണരുത് കിടന്നുറങ്ങരുത്
  • ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി
  • ഇരുന്നുണ്ണുന്നവർ രുചിയറിയില്ല
  • ഇരുന്നുതിന്നാൽ കുന്നും കുഴിയാം
  • ഇരുന്നുനിരങ്ങുന്ന അമ്മായമ്മയ്ക്ക് കിടന്നുരുളുന്ന് മരുമകള്
  • ഇരുന്നുനോക്കിയാൽ നിരന്നുകാണാം
  • ഇരുന്നുമക്കളെപ്പോറ്റിയാൽ ഇരപ്പത്തരം പോകില്ല
  • ഇരുപത്തെട്ടു പഷ്ണിയും രണ്ടേകാശിയും
  • ഇരുമരം കാവാകുമോ?
  • ഇരുമുലയ്ക്കിടയിൽ പെരുംലോകം
  • ഇരുമുറിപ്പത്തായത്തിൽ ഒരുമുറിയരിയെന്റെ
  • ഇരുമ്പിടിക്കുന്നിടത്തീച്ചയ്ക്കെന്തുകാര്യം?
  • ഇരുമ്പിനു തരുമ്പുകേട്
  • ഇരുമ്പിന്റെ രസം കുതിരയ്ക്കറിയാം
  • ഇരുമ്പും തൊഴിലും ഇരിക്കെക്കെടും
  • ഇരുമ്പുകുടിച്ച വെള്ളം തേട്ടുമോ?
  • ഇരുമ്പുണ്ട നീരുണ്ടോ ഞെക്കിയാൽ വരുന്നു
  • ഇരുമ്പുതൂണിനെ ഉറുമ്പുരുക്കുമോ?
  • ഇരുമ്പുപഴുത്തിരിക്കുമ്പോളടിക്കണം
  • ഇരുമ്പുപിടിച്ച കൈയും ചൊറിപിടിച്ച കൈയും വെറുതെയിരിക്കില്ല
  • ഇരുമ്പുരുക്കാനും തീയുമതി
  • ഇരുമ്പുലക്ക കടിക്കാതെ വിഴുങ്ങിയിട്ട് ചുക്കള്ളം കുടിച്ചാൽ ദഹിക്ക്യോ നാത്തൂനെ?
  • ഇരുമ്പുലക്ക കളഞ്ഞ് ഇരിങ്കണയെടുക്കുക
  • ഇരുമ്പുലക്കയ്ക്കുണ്ടോ തൂമ്പുവരുന്നു
  • ഇരുമ്പൂരെക്കല്ലും തേയും ഉറുമ്പൂരക്കല്ലും തേയും
  • ഇരുവഴികണ്ടാൽ പെരുവഴിപോണം
  • ഇരുളൊരുകാലം വെളിവൊരുകാലം
  • ഇല മുള്ളിന്മേൽവീണാലും മുള്ള് ഇലമേൽവീണാലും കേട് ഇലയ്ക്ക്
  • ഇലക്കറിക്കു മഞ്ഞളരയ്ക്കരുത്
  • ഇലതീനി കായറിയില്ല
  • ഇലതൊടാഞ്ഞാൽ കായ നിലത്തുമുട്ടും
  • ഇലയിട്ടു ചവിട്ടരുത്
  • ഇലയ്ക്കുമുൻപും കൊലയ്ക്കുപിൻപും
  • ഇലവളം നലവളം
  • ഇല്ലം കാത്തവൻ കള്ളൻ
  • ഇല്ലം നിറച്ചാൽ വല്ലം നിറയ്ക്കണം
  • ഇല്ലത്തില്ലായയുണ്ട്, ഉണ്ണിക്ക് വേണ്ടായയുണ്ട്
  • ഇല്ലത്തില്ലെങ്കിൽ കോലോത്തുമില്ല
  • ഇല്ലത്തു നല്ലതിരിക്കില്ല
  • ഇല്ലത്തു പഴയരിയെങ്കിൽ ചെന്നേടത്തും പഴയരി
  • ഇല്ലത്തുകൂത്ത്, കൊമ്പത്തെണ്ണ, മാടമ്പിവിളക്ക്, മണ്ണാത്തിമാറ്റ്
  • ഇല്ലത്തുണ്ടെങ്കിൽ ചെന്നേടത്തുമുണ്ട്
  • ഇല്ലത്തുണ്ടോ മത്തിത്തല?
  • ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്തൊട്ടെത്തിയതുമില്ല
  • ഇല്ലത്തെ പൂച്ചയ്ക്കെവിടെയും ചെല്ലാം
  • ഇല്ലത്തെളിയോൻ കോണിട്ടിരിക്കും
  • ഇല്ലംനിറ, വല്ലംനിറ, പത്തായംനിറ, വയറുനിറ
  • ഇല്ലംപണിക്കുള്ള തേക്കിൻതൈ വച്ചുകഴിഞ്ഞു
  • ഇല്ലമില്ലാത്തവർക്കെന്തില്ലംനിറ
  • ഇല്ലംവല്ലം നെല്ലി
  • ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പുക
  • ഇല്ലാത്തതിലല്ലൽ ഉള്ളതിൽ തുള്ളൽ
  • ഇല്ലാത്തതുവരില്ല, ഉള്ളതുപോവില്ല
  • ഇല്ലാത്തവനുണ്ടായാൽ വല്ലാതെ ഞെളിയും
  • ഇല്ലാത്തവനുണ്ടാവാൻ ഉള്ളവനോടുകൊള്ളണം
  • ഇല്ലാത്തവർക്കാമാടയും പൊന്ന്
  • ഇല്ലാത്തിടത്ത് പല്ലിയും ചേരില്ല
  • ഇല്ലാത്തോനേകാശിനോൽക്കാനും വയ്യ
  • ഇല്ലായ്മ വന്നാലും വല്ലായ്മയരുത്
  • ഇല്ലായ്മയും വല്ലായ്മയും എല്ലാവർക്കും വരും
  • ഇല്ലെങ്കിലുപചാരമില്ല
  • ഇല്ലെന്ന് പറയാനും ഉണ്ടെന്ന് പറയാനും ഇല്ലത്തെ മൂസിനാണധികാരം
  • ഇല്ലെന്ന് പറയാൻ ഇല്ലത്തെ മൂസ്സുവേണോ?
  • ഇവനെ കൂപ്പുക കടവുകടക്കട്ടെ
  • ഇഷ്ടം മുറിക്കാനർത്ഥം മഴു
  • ഇഷ്ടം മുറിഞ്ഞാലൊട്ടാൻപണി
  • ഇഷ്ടം മുറിപ്പാൻ അൎത്ഥം മഴു
  • ഇഷ്ടമറ്റവനഷ്ടമത്തിൽ ശനിയൻ
  • ഇഷ്ടമില്ലാപ്പെണ്ണ് തൊട്ടതൊക്കെ കുറ്റം
  • ഇഷ്ടാനിഷ്ടം കിടക്കട്ടെ മർക്കടമുഷ്ടി നടക്കട്ടെ
  • ഇഹത്തിലില്ലെങ്കിൽ പരത്തിലുമില്ല
  • ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  • ഇളംകണ എളുപ്പത്തിൽ വളയ്ക്കാം
  • ഇളംകണ കാതലാകുമോ?
  • ഇളംകാഞ്ഞവെള്ളം തൊടാത്തവളാണോ ഉടന്തടി ചാടുന്നത്
  • ഇളകിയ പുറത്തേ വാതംകോച്ചൂ
  • ഇളക്കിയാൽ കടിക്കും
  • ഇളച്ചവന്റെ ഭാര്യ എല്ലാവർക്കുമേട്ടത്തി
  • ഇളംതലയ്ക്കൽനിന്നാ കാതലോട്ടം
  • ഇളംതലയ്ക്ക് കാതലില്ല
  • ഇളംതേങ്ങ കറിക്കാക
  • ഇളപ്പത്തിലടിച്ചാലെളുപ്പത്തിൽ നീട്ടാം
  • ഇളമാൻ കടവറിയില്ല
  • ഇളവെയിൽ ഇരപ്പനും കൊള്ളില്ല
  • ഇഴയുന്നതിൽ കയറും, പറക്കുന്നതിൽ പട്ടവും
  • ഇഴവിനുവന്നവൾ താലിപറിച്ചു
  • ഇറക്കമുണ്ടെങ്കിലേറ്റവുമുണ്ട്
  • ഇറക്കാവുന്നതേ ഏറ്റാവൂ, മറക്കാവുന്നതേ പറയാവൂ
  • ഇറക്കുന്ന കിണറ്റിലേ ഊറ്റുകൂടൂ
  • ഇറങ്ങാനെളുപ്പം കയറാൻ വിഷമം
  • ഇറച്ചി തിന്നാറുണ്ട്, എല്ലുകോർത്ത് കഴുത്തിലണിയാറില്ല
  • ഇറച്ചി തിന്മാറുണ്ടു എല്ലുകൊത്തുകഴുത്തിൽ കെട്ടാറില്ല
  • ഇറച്ചി വെന്തു മലച്ചു, മത്തന്റില വെന്തില്ല
  • ഇറച്ചികാണാത്തവൻ ചെമ്പരുത്തി കണ്ടപോലെ
  • ഇറച്ചിക്കുപോയവൻ വിറച്ചിട്ടും ചത്തു, കാത്തിരുന്നവൻ കൊതിച്ചിട്ടും ചത്തു
  • ഇറച്ചിതിന്നോളൂ കോർത്തുവലിക്കരുത്
  • ഇറച്ചിയിരിക്കെ തൂവൽ തുള്ളരുത്
  • ഇറഞാലരുത്
  • ഇറയിൽ കാഷായം, അറയിൽ കാമിനി
  • ഇറയിൽ തൂങ്ങുന്നവന്റെ കാലിൽ തൂങ്ങുക
  • ഇറയ്ക്കെയിറയ്ക്കെ വെള്ളം കൊടുക്കെക്കൊടുക്കെ വിത്തം
  • ഈ അമ്പാൾക്ക് ഈ മാറ്റുമതി
  • ഈ ഇരിപ്പിന് ഓപ്പ അത്താഴമുണ്ണില്ല
  • ഈ കട്ടിൽ കണ്ട് പനിക്കേണ്ട
  • ഈ കല്ലിൽ തല്ലിയാൽ ഈ മുണ്ടു വെളുക്കില്ല
  • ഈ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല
  • ഈ പൂച്ച പാൽ കുടിക്കുമോ?
  • ഈച്ചക്കുലത്തിലൊന്നും ഈഴവക്കുലത്തിൽ രണ്ടുംതീർന്നു
  • ഈച്ചതിന്നാൽ പൂച്ചയുടെ വിശപ്പുമാറുമോ
  • ഈച്ചപറന്നാൽ ഇരുകാതം പോകുമോ?
  • ഈച്ചപൂച്ചനായനസ്രാണിക്കില്ലത്തിനകത്തില്ലയിത്തം
  • ഈച്ചയിറച്ചിതിന്ന് ഭ്രഷ്ടാവരുത്
  • ഈച്ചയെത്തിന്ന് ജാതികളയണമോ?
  • ഈച്ചയ്ക്കും ഉറുമ്പിനും കൊടുക്കാത്തവരുണ്ടോ?
  • ഈച്ചയ്ക്കും തലമേൽ വിഷം
  • ഈച്ചയ്ക്കു പുണ്ണുകാട്ടരുത്
  • ഈച്ചയ്ക്കും പൂച്ചയ്ക്കും അയിത്തമില്ല
  • ഈച്ചെക്ക പുണ്ണുകാട്ടല്ല പിള്ളക്കനൊണ്ണുകാട്ടല്ല
  • ഈട്ടം കൂടിയാൽ കൂട്ടംകൂടും
  • ഈട്ടി എത്തിയിടത്തോളം പണം പാതാളത്തോളം
  • ഈട്ടിനു പാടു ശരി
  • ഈത്തപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്
  • ഈനാംചക്കിക്ക് മരപ്പട്ടി കൂട്ട്
  • ഈരെടുത്തതിന് പേൻ കൂലി
  • ഈർ എടുത്തെങ്കിൽ പെൻകൂലിയൊ
  • ഈശ്വരനിൽ വിശ്വസിക്കുക, വെടിമരുന്ന് നനയാതെ സൂക്ഷിക്കുക
  • ഈശ്വരാനുഗ്രഹം ശാശ്വതമേവനും
  • ഈഴം കണ്ടവനില്ലം കാണില്ല
  • ഈഴത്തിനുപോയവന്നൂഴത്തിനു വരില്ല
  • ഈറനറ്റിടത്ത് ഈച്ച പാറുമോ?
  • ഈറ്റം പെരുത്താലില്ലം പെരുക്കും
  • ഈറ്റവായൻ നേടിയത് ചക്കരവായൻ തിന്നും
  • ഈറ്റെടുക്കാൻ പോയവളിരട്ടപെറ്റു
  • ഉക്കണ്ടം എനിക്കും തേങ്ങ മുല്ലപ്പിള്ളിക്കും
  • ഉചിതം ചെയ്യാഞ്ഞാൽ ഊക്കനും കുനിയും
  • ഉച്ചക്കുളി പിച്ചക്കുളി, അന്തിക്കുളി ചന്തക്കുളി
  • ഉച്ചതിരിഞ്ഞവനു പിന്നെയെന്തുചർച്ച
  • ഉച്ചതിരിഞ്ഞാൽ അന്തിയാവാൻ പെരുത്തില്ല
  • ഉച്ചതിരിഞ്ഞാൽ പിച്ചയരുത്
  • ഉച്ചന്റെ മുതൽ ഉച്ചികുത്തിപ്പോകും
  • ഉച്ചമുണ്ടെങ്കിൽ ഒച്ചകേൾക്കാം
  • ഉച്ചയിലിടയ്ക്കു കഞ്ഞിയും മുപ്പതിലിടയ്ക്കു മക്കളും
  • ഉച്ചയ്ക്കരികൊണ്ടുചെന്നിട്ട് വെച്ചുതരാത്തവളാണോ പാതിരയ്ക്കു നെല്ലുകൊണ്ടുചെന്നിട്ട് വെച്ചുതരുന്നു
  • ഉച്ചാറലുച്ചയ്ക്കു വെള്ളരികുത്തിയാൽ വിഷുപ്പുലർച്ചയ്ക്കു കാപറിക്കാം
  • ഉച്ചിയിൽ പൂക്കും മുമ്പേ പോരണം
  • ഉച്ചിവെച്ച കൈകൊണ്ടുദകക്രിയ ചെയ്യുക
  • ഉച്ചുവച്ച കലംപോലെ
  • ഉടഞ്ഞ ശംഖിൽ നിന്നൊച്ച വരുമോ?
  • ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല
  • ഉടഞ്ഞാലും പാത്തിയിൽ കിടക്കട്ടെ
  • ഉടഞ്ഞിട്ടും ഓട്ടിൽ കിടക്കണമെന്ന്
  • ഉടമയുടെ കണ്ണ് ഒന്നാന്തരം വളം
  • ഉടയോനില്ലാത്ത ചേല ഒരുമുഴം ചെറുത്
  • ഉടയോനുടച്ചാൽ ഓട്ടിനുകൊള്ളാം
  • ഉടയോൻ ക്ഷമിച്ചാലും ഉടയോന്റെ നായ ക്ഷമിക്കില്ല
  • ഉടയ്ക്കാനും തുടയ്ക്കാനും മേലാത്തപാകം
  • ഉടലുപഴുത്ത കഴുത ഉപ്പളത്തിൽ പോയി
  • ഉടലൊരുവനു പിറന്നത് നാക്ക് പലർക്കു പിറന്നത്
  • ഉടുക്കാക്കച്ച പൂച്ചിക്ക്
  • ഉടുക്കാനില്ലാത്തവനെങ്ങനെ അയലിന്മേലിടും
  • ഉടുതുണി തന്നെ പാമ്പായാലോ?
  • ഉടുതുണിക്ക് മറുതുണിയില്ല
  • ഉടുത്തപ്രാന്തിന് ഉടുക്കാത്തപ്രാന്ത്
  • ഉടുത്തുനടന്നാൽ വമ്പ്, ഉടുക്കാതെനടന്നാൽ പ്രാന്ത്
  • ഉടുപ്പാനില്ലെങ്കിൽ പട്ടുടുക്കാം
  • ഉണക്കപ്പിണ്ടിയിൽ നിന്ന് നീരെടുക്കാമോ?
  • ഉണക്കമരത്തിന്മേലും തേനുണ്ടാകും
  • ഉണങ്ങിയ തെങ്ങിന്മേൽ പറങ്ങോടൻ കയറട്ടെ
  • ഉണങ്ങിയതുകൊണ്ട് എണ്ണം കുറയുമോ?
  • ഉണർച്ചയില്ലാത്തപ്പോളുറക്കം
  • ഉണർവില്ലാത്ത ഉടലും ഉപ്പില്ലാത്ത കറിയും
  • ഉണ്ട ഉണ്ണി ഓടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നുകളിക്കും
  • ഉണ്ടചോറിനു നന്ദിവേണം
  • ഉണ്ടചോറിൽ കല്ലിടരുത്
  • ഉണ്ടചോറിൽ കല്ലിട്ടാൽ കണ്ടവരെല്ലാം ശത്രുക്കൾ
  • ഉണ്ടതിലസാരമിരിക്കണം
  • ഉണ്ടതും കണ്ടതും ലാഭം മരത്തിൽ കിടന്നത് ലോപം
  • ഉണ്ടതും ശരി, ഊരാളി വീട്ടിൽ ചെന്ന് നുണ പറഞ്ഞതും ശരി
  • ഉണ്ടമയക്കം തൊണ്ടനുമുണ്ട്
  • ഉണ്ടവനട കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവനില കിട്ടാഞ്ഞിട്ട്
  • ഉണ്ടവനുണ്ട് ഇല ചോദിക്കുന്നു
  • ഉണ്ടവനേ ഊക്കുള്ളൂ
  • ഉണ്ടവനോടേ ഉരുള വാങ്ങാവൂ
  • ഉണ്ടവൻ ഉണ്ണാത്തവന്റെ വിശപ്പറിയില്ല
  • ഉണ്ടവയറ്റിനു ചോറും മൊട്ടത്തലയ്ക്കെണ്ണയും
  • ഉണ്ടവളൂഴിയും കാട്ടും
  • ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്
  • ഉണ്ടവീട്ടിൽ കുണ്ട തൂക്കരുത്
  • ഉണ്ടാലൊന്നുറങ്ങണം ഉറങ്ങിയാലൊന്നുണ്ണണം
  • ഉണ്ടാൽ കാലുകഴുകാത്തോനെ കണ്ടാൽ കുളിക്കണം
  • ഉണ്ടാൽ തീരുന്ന വിശപ്പ് കണ്ടാൽ തീരുമോ?
  • ഉണ്ടാൽ മയക്കം ഉറങ്ങിയാൽ കറക്കം
  • ഉണ്ടിടത്തിട്ട് ഉണ്ടപാത്രമുടയ്ക്കുക
  • ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും
  • ഉണ്ടിരിക്കുന്ന നായർക്കൊരു വിളിതോന്നി
  • ഉണ്ടുകണ്ണെഴുതിയാൽ കണ്ടിരിക്കാൻ മക്കളുണ്ടാവില്ല
  • ഉണ്ടുകൊഴുത്ത ഞണ്ട് അളയിലിരിക്കുമോ?
  • ഉണ്ടുനിരങ്ങുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്
  • ഉണ്ടുമടുത്തവനോടുരുള വാങ്ങുക, കണ്ടുമടുത്തവനോടു കടം വാങ്ങുക
  • ഉണ്ടുഴുക്കുവെള്ളം കുടിച്ചാൽ അന്നുഴക്കു ചോരയുണ്ടാകും
  • ഉണ്ടെങ്കിലോണം ഇല്ലെങ്കിലേകാശി
  • ഉണ്ടെങ്കിൽ നാലിലൊന്ന് ഇല്ലെങ്കിലൊന്ന്
  • ഉണ്ടെങ്കിൽ പെങ്ങള്
  • ഉണ്ടെന്നുപറയാനൊട്ടില്ലതാനും ഇല്ലെന്നുപറയാനൊട്ടല്ലതാനും
  • ഉണ്ടേടത്തും കൊണ്ടേടത്തുമിരിക്കരുത്
  • ഉണ്ടോനെന്തിനുറിയിൽ കണ്ണ്
  • ഉണ്ടോരുടെ ഊക്ക് ഉഴുതേടം കാണണം
  • ഉണ്ണാതെ പോകാം ഉടുക്കാതെ പോകാമോ
  • ഉണ്ണാത്ത ഉണ്ണിക്ക് വയ്ക്കാത്ത വീട്
  • ഉണ്ണാത്ത ചോറ് മണ്ണ്
  • ഉണ്ണാത്ത പെങ്ങളെ വയ്ക്കാത്ത വീട്ടിലേക്ക്
  • ഉണ്ണാത്ത വേശ വയ്ക്കാഞ്ഞാലറിയും
  • ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം
  • ഉണ്ണാനില്ല, ഉടുക്കാനില്ല ഉണ്ണിയുണ്ടാകാൻ മോഹം
  • ഉണ്ണാനില്ലാഞ്ഞാൽ വിത്തുകുത്തിയുണ്ണുക, ഉടുക്കാനില്ലാഞ്ഞാൽ പട്ടുടുക്കുക
  • ഉണ്ണാനും ഉടുക്കാനും തെക്കൻ
  • ഉണ്ണാൻ തന്നാലമ്മാമൻ അല്ലേൽ കുമ്മാമൻ
  • ഉണ്ണാൻ പടയുണ്ട് വെട്ടാൻ പടയില്ല
  • ഉണ്ണാൻ വന്നവൻ ഉണ്ടേ പോകൂ
  • ഉണ്ണാൻ വിളിക്കുമ്പോൾ ആശാരി മേട്ടത്തോടുമേട്ടം
  • ഉണ്ണി പിറന്നാലും ഓണം വന്നാലും കേളന് കഞ്ഞി കുമ്പിളിൽ തന്നെ
  • ഉണ്ണിക്കാമ്പും ആനക്കൊമ്പും ശരിയോ
  • ഉണ്ണിമൂത്രം പുണ്യാഹം
  • ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ
  • ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം
  • ഉണ്ണിയേതോ കൊശവനേതാ
  • ഉണ്ണുന്നചോറിൽ മണ്ണുവാരിയിടരുത്
  • ഉണ്ണുന്നിടത്തിരിക്കരുത്
  • ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം
  • ഉണ്ണുമ്പൊൾ ശോരവും ഉറക്കത്തിൽ ആചാരവും ഇല്ല
  • ഉണ്ണുമ്പോളാചാരവും ഉറങ്ങുമ്പോളുപചാരവുമില്ല
  • ഉണ്ണുമ്പോൾ ചെന്നാലേ ഉരുളകിട്ടൂ
  • ഉൺമോരുടെ ഭാഗ്യം ഉഴുതേടം കാണാം
  • ഉത്തമനും പോക്കിരിക്കും ഉടമ്പടി വേണ്ട
  • ഉത്തമനൂശാന്താടി, വമ്പനു പട്ടത്താടി, മൂഢനു കാടുംപടലും
  • ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ
  • ഉത്തരത്തിലിരിക്കുന്നതെടുക്കുകയും വേണം, കക്ഷത്തിലിരിക്കുന്നതു വീഴാനും പാടില്ല
  • ഉത്തരംമുട്ടിയാൽ കൊഞ്ഞനംകാട്ടും
  • ഉത്തരായണമെന്നുവച്ച് ഉറിയിൽ തൂങ്ങിമരിക്കാറുണ്ടോ?
  • ഉത്രത്തിൽ കാലിന് മുപ്പത്തിരണ്ട് വയസ്സ്
  • ഉത്രാടത്തിന് ഉറിയിൽ പൊന്ന്
  • ഉത്രാടത്തിൽപുത്രനും, പുഴക്കരയിൽ നഞ്ചയും
  • ഉത്രാടമുച്ചതിരിഞ്ഞാൽ അച്ചികൾക്കൊക്കെ വെപ്രാളം
  • ഉത്സാഹം പുരുഷലക്ഷണം
  • ഉത്സാഹമുണ്ടെങ്കിലത്താഴമുണ്ണാം
  • ഉദകക്രിയ ചെയ്ത കൈകൊണ്ട് ശേഷക്രിയയും ചെയ്യണോ?
  • ഉദരം കഞ്ഞിക്കു കരയുന്നു, സാളഗ്രാമം ശർക്കരപ്പായസത്തിനു കരയുന്നു
  • ഉദരനിമിത്തം ബഹുകൃതവേഷം
  • ഉന്തിക്കേറ്റിയാലൂരിപ്പോരും
  • ഉന്തിന്റെകൂടെ ഒരു തള്ളുകൂടി
  • ഉന്തിയകറ്റുന്ന അച്ചിക്ക് നിരങ്ങിയടുക്കുന്ന നായര്
  • ഉന്തിയാലന്ത്, തള്ളിയാൽ തള്ള്, ഉണ്ണാൻ വന്നോനുണ്ടേ പോകൂ
  • ഉന്തും തള്ളും എനിക്ക് പപ്പടോം പഴോം തനിക്ക്
  • ഉന്നതിക്കധ്വാനം
  • ഉന്നമല്ലാത്തതൊക്കെ അന്നം
  • ഉപകാരമില്ലാത്ത ഉലക്കയ്ക്ക് രണ്ടുതലയ്ക്കും ചുറ്റിട്ടിട്ടെന്താ
  • ഉപകാരമില്ലെങ്കിൽ ഒഴിഞ്ഞതിൽകൂട്ടാം
  • ഉപായം നോക്കുമ്പോളപായവും നോക്കണം
  • ഉപായംകൊണ്ടോട്ടയടച്ച് പപ്പടം ചുട്ടുതിന്നുക
  • ഉപായംകൊണ്ടോട്ടയടയ്ക്കരുത്
  • ഉപായംകൊണ്ട് കഷായം വയ്ക്കുക
  • ഉപ്പനെ കണ്ട പാമ്പ് പുനത്തിൽ പോകുമോ?
  • ഉപ്പിടാക്കൈ ഉടലോടെ തുലയും
  • ഉപ്പിടാതെ മത്തങ്ങ വച്ചപോലെ
  • ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും
  • ഉപ്പിട്ട കലവും പൊടയിട്ട തലയും
  • ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്
  • ഉപ്പിൻചിരട്ടകൂടി വിറ്റു
  • ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനസ്സും
  • ഉപ്പിലിട്ട മാങ്ങപോലെ
  • ഉപ്പിൽ കുത്തിയ കൂഞ്ഞുപോലെ
  • ഉപ്പിൽ വീണ പല്ലിയെപ്പോലെ
  • ഉപ്പില്ലാക്കറി കുപ്പയിൽ
  • ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം
  • ഉപ്പും പുളിയും തട്ടുന്ന നാവല്ലെ, തപ്പും പിഴയും വരും
  • ഉപ്പും വിൽക്കാം ഊരും കാണാം
  • ഉപ്പുകൊണ്ട് വേണ്ടത് കർപ്പൂരം കൊണ്ടരുത്
  • ഉപ്പുംകൊള്ളാം വാവുംകുളിക്കാം
  • ഉപ്പുതിന്നവൻ വെള്ളം കുടിക്കും
  • ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും
  • ഉപ്പുപുളിക്കും മൊട്ട ചതിക്കും
  • ഉപ്പുവിറ്റാലും വട്ടിവിൽക്കരുത്
  • ഉപ്പുവിറ്റുനടന്നവന് കർപ്പൂരത്തിന്റെ വിലയറിയുമോ?
  • ഉപ്പുവിറ്റുനടന്നാലും ഉശിരുവിറ്റുനടക്കരുത്
  • ഉമി തിന്ന് തവിടുനേടി
  • ഉമിയൂതി പുക കൊണ്ടു
  • ഉമ്മറത്തെ പല്ലുകൊണ്ട് ചിരിക്കുക, അണയ്ക്കലെ പല്ലുകൊണ്ടമർത്തുക
  • ഉമ്മറപ്പടിയിൽവച്ച വിളക്കുപോലെ
  • ഉയരത്തിൽ നിൽക്കുന്നവനൂക്കിൽ വീഴും
  • ഉയർന്ന മരത്തിലെ കാറ്റടിക്കൂ
  • ഉയർന്ന മലയിലേ മഞ്ഞുള്ളൂ
  • ഉയർന്നുപറന്നാലും ഊർക്കുരുവി പരുന്താവില്ല
  • ഉയർന്നേടത്തിരുന്ന് ഉയർന്നവാക്കുപറയുക
  • ഉയിരില്ലെങ്കിലൂരെന്തിന്
  • ഉയിരൊന്ന് ഉടല് രണ്ട്
  • ഉയിരോടിരിക്കുമ്പോൾ അരികത്തിരിക്കാത്തവൾ ചത്താൽ ഉടന്തടി ചാടുമോ?
  • ഉയിരോടിരുന്നപ്പോൾ ഒരുകരണ്ടി നെയ് കൊടുത്തില്ല, ശേഷക്രിയയ്ക്ക് ഒൻപതുകരണ്ടി ഒഴിക്കുന്നു
  • ഉരച്ചുനോക്കിയേ മാറ്ററിയൂ
  • ഉരത്തപാമ്പിനു പെരുത്തവടി
  • ഉരപ്പിയിൽ കിടന്നതും പോയി, ഒറ്റലിൽ കിട്ടിയുമില്ല
  • ഉരലിനു പഞ്ഞമുണ്ടോ?
  • ഉരലിനു മുറിച്ചാലേ തുടിക്കു തികയൂ
  • ഉരലിൻ കീഴിലിരുന്നാൽ കുത്ത് കൊള്ളും
  • ഉരലിലകപ്പെട്ടത് ഉലക്കയ്ക്ക് തെറ്റുമോ?
  • ഉരലിലിരുന്ന് ഉലക്ക വരുന്നേ എന്ന് കരയുക
  • ഉരലു വിഴുങ്ങുമ്പോഴും വിരലുകൊണ്ടെങ്കിലും മറയ്ക്കണം
  • ഉരലുചെന്ന് മദ്ദളത്തോട്
  • ഉരലുനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി
  • ഉരി കിട്ടാൻ നേരത്ത് വട്ടീമില്ല കൊട്ടേമില്ല
  • ഉരികൊടുത്തൂത്ത് വാങ്ങുന്നന്നതിൽഭേദം നാഴികൊടുത്ത് നല്ലത് വാങ്ങുക
  • ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ
  • ഉരിനെല്ല് ഊരാൻ പോയിട്ട് ഒരുകണ്ടം നെല്ല് പന്നി തിന്നു
  • ഉരിയരിക്കഞ്ഞിക്ക് കുരിശുചുമക്കേണ്ട
  • ഉരിയരിക്കാരനെന്നും ഉരിയരി
  • ഉരിയരിക്കു വകയില്ലാത്തോന്റുരിയാട്ടിന് വിലയില്ല
  • ഉരിയാടിയാൽ വായാടി, അല്ലെങ്കിലൂമ
  • ഉരിയിരട്ടിച്ചുഴക്കാക്കി
  • ഉരുട്ടിയൂണും പുരട്ടിക്കുളിയും
  • ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട
  • ഉരുവിന്മേൽ പണമിടുക
  • ഉരുളയെണ്ണി ഉണ്ണരുത്
  • ഉരുളയെണ്ണി കണക്കുപറയരുത്
  • ഉരുളയ്ക്കുണ്ടോ കിഴക്കും തെക്കും
  • ഉരുളയ്ക്കുതക്കവണ്ണം ഉത്തരം പറയുക
  • ഉരുളയ്ക്കുതക്കവണ്ണം വാ പൊളിക്കുക
  • ഉരുളയ്ക്കുപ്പേരിപോലെ
  • ഉരുളയ്ക്കുമറിയരുത്
  • ഉരുളയ്ക്കുരുള പണയം വാങ്ങുക
  • ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുക
  • ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
  • ഉർവ്വശീശാപം ഉപകാരം
  • ഉലക്ക കൊണ്ട് കോണമുടുപ്പിക്കുക
  • ഉലക്ക വളർന്നാൽ ഉത്തരമാവുമോ?
  • ഉലക്കപ്പൂജയ്ക്കനങ്ങാത്തവൾ തിരുപ്പാട്ട് കേട്ടനങ്ങുമോ?
  • ഉലക്കയ്ക്ക് മുറിച്ചത് കുറുവടിയായി
  • ഉലക്ക് തേഞ്ഞ് ഉളിപ്പിടിയായി
  • ഉലുന്തന്റെ മുതൽ ഉറുമ്പ് കൊണ്ടുപോകും
  • ഉളികളഞ്ഞ ആശാരിയെപ്പോലെ
  • ഉള്ളകഞ്ഞിയിലും പാറ്റവീണു
  • ഉള്ളംകൈയിൽനിന്ന് രോമം പറിച്ചുതരിക
  • ഉള്ളംകൈയും മുട്ടിൽകൈയും ഒരുപോലെയോ?
  • ഉള്ളതിൽ കൂറും ഓലക്കീറും
  • ഉള്ളതിൽ നല്ലതറിവ്
  • ഉള്ളതും പോയി പൊള്ളക്കണ്ണാ
  • ഉള്ളതുകൊണ്ടോണംപോലെ
  • ഉള്ളതുപറഞ്ഞാലുറിയും ചിരിക്കും
  • ഉള്ളതുപറഞ്ഞാൽ കഞ്ഞിയില്ല
  • ഉള്ളതുപറഞ്ഞ് പിണങ്ങുന്നതിലും നല്ലത് ഇല്ലാത്തത് പറഞ്ഞിണങ്ങുന്നത്
  • ഉള്ളതുപറയുന്നവനൂരിന് വിരോധി
  • ഉള്ളതുവിറ്റും കൊണ്ടത് കൊടുക്കണം
  • ഉള്ളതുവിറ്റ് നല്ലത് കൊള്ളുക
  • ഉള്ളപ്പോളോണം ഇല്ലാത്തപ്പോളേകാശി
  • ഉള്ളമറിയാതില്ലാ കള്ളം
  • ഉള്ളമോരും ചുക്കിട്ടുകാച്ചി
  • ഉള്ളരുക്കത്തിന് മരുന്നില്ല
  • ഉള്ളവനെ ഊട്ടും ഇല്ലാത്തവനെ ഓട്ടും
  • ഉള്ളവനൊരു വീട് ഇല്ലാത്തവനായിരം വീട്
  • ഉള്ളവന്റെ പൊന്നുകക്കാൻ ഇല്ലാത്തവന്റെ പാര
  • ഉള്ളാടൻ ചത്താലും ഊരിലെ പഞ്ഞം തീരില്ല
  • ഉള്ളാടൻകേളന്റെ പൊറുതിയും സുന്ദരക്കോനാരുടെ പദവിയും
  • ഉള്ളിക്കിരുപത്തെട്ടുറ
  • ഉള്ളിക്കു പാലൊഴിച്ചാലും ഉൾനാറ്റം പോകുമോ?
  • ഉള്ളിതൊലികളഞ്ഞപോലെ
  • ഉള്ളിലുണ്ടെങ്കിൽ പുറത്തുകാണും
  • ഉള്ളിലെ കടവും ഉള്ളംകൈയിലെ ചിരങ്ങും
  • ഉള്ളുകണ്ടോരാരുമില്ല
  • ഉഴവിലേ കുറവുതീർക്കണം
  • ഉഴിഞ്ഞുകളയാൻ അരിയും നെല്ലുമുണ്ടെങ്കിൽ ഒഴിഞ്ഞുപോകാൻ ബാധയുമുണ്ടാകും
  • ഉഴിഞ്ഞെറിയുന്നതും പെറുക്കിയെടുക്കുക
  • ഉഴുതുകൊണ്ടുനിൽക്കുന്ന കാളയെ കള്ളൻ കൊണ്ടുപോയി
  • ഉഴുതുവരുന്നവനെ തൊഴണം
  • ഉഴുതുവിട്ടാൽ പൂട്ടരുത്
  • ഉഴുന്ന കാള വിലയ്ക്കുപോകും
  • ഉഴുന്ന മാടിന് പരദേശത്ത് ചെന്നാലും ഉഴവുതന്നെ
  • ഉഴുന്നരച്ച അമ്മിപോലെ
  • ഉറക്കം മൂത്താൽ കറക്കം
  • ഉറക്കം വരാത്തത് കിടക്കയുടെ കുറ്റം
  • ഉറക്കംതൂങ്ങി വീണത് മെത്തയിലേക്ക്
  • ഉറക്കത്തിന് പായവേണ്ട
  • ഉറക്കത്തിലാരും പണിക്കരാവില്ല
  • ഉറക്കത്തിൽ കണ്ട പെണ്ണിന് കണ്ണാടിയിൽ കണ്ട പണം
  • ഉറക്കത്തിൽ കാലുഴിഞ്ഞപോലെ
  • ഉറക്കെ ചിരിക്കുന്നോളെ ഉലക്കക്കൊണ്ടടിക്കണം
  • ഉറക്കെക്കേൾക്കുക, പതുക്കെപ്പറയുക
  • ഉറക്കെപ്പറയുന്നവനും ഒടുക്കം പറയുന്നവനും ശ്രദ്ധിക്കപ്പെടും
  • ഉറങ്ങാതെങ്ങനെ സ്വപ്നംകാണും
  • ഉറങ്ങാതെങ്ങനെയുണരും
  • ഉറങ്ങാനൊരാള്, കൂർക്കംവലിക്കാനൊരാള്
  • ഉറങ്ങാൻ കള്ള് വേറെ കുടിക്കണം
  • ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ ഉണർത്തരുത്
  • ഉറങ്ങിയതിനുമാത്രം കൂർക്കംവലിച്ചാൽപോരേ
  • ഉറങ്ങിയോനു തലയണ വേണ്ട
  • ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല
  • ഉറങ്ങുന്ന പാമ്പിനെ ഉണർത്തി കടിയേൽക്കുക
  • ഉറങ്ങുന്നതും ഉപകാരത്തിനാകണം
  • ഉറങ്ങുന്നവനെ വിളിച്ച് അത്താഴമില്ലെന്ന് പറയുക
  • ഉറങ്ങുന്നവനെയുണർത്താം ഉറക്കം നടിച്ചുകിടക്കുന്നവനെയോ?
  • ഉറമോരില്ലാത്തിടത്തോ വിലമോരിന് പോകുന്നു
  • ഉറയേക്കാൾ വലിയ വാളായാലോ
  • ഉറവിനു പയറഞ്ഞാഴി പണത്തിനു പയർ പന്തിരുനാഴി
  • ഉറവുകോരാതെ നശിച്ചു, കടം ചോദിക്കാതെ നശിച്ചു
  • ഉറിയിലഞ്ചാറ് ചോറിരുന്നാൽ നടുങ്ങിത്തെറിച്ചിട്ട് കിടന്നുകൂട
  • ഉറിയിൽ തൂക്കിവച്ചാലും ചീത്തമത്തൻ ചീത്തമത്തൻതന്നെ
  • ഉറിയിൽ വെണ്ണ വച്ചുകൊണ്ട് ഊരൊക്കെ നെയ്യിനലയുക
  • ഉറിയിൽവച്ചുകൊണ്ട് ഇല്ലെന്ന് പറയരുത്
  • ഉറുപ്പയിൽ കള്ളൻകേറി
  • ഉറുപ്പികയിലരയ്ക്കാൽപെട്ടപോലെ
  • ഉറുമ്പരിച്ചാൽ അമ്മിയും തേയും
  • ഉറുമ്പിന്നിറവെള്ളം സമുദ്രം
  • ഉറുമ്പിന്റെ കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് പോകുക
  • ഉറുമ്പൂരെ കല്ലും തേയും
  • ഉറുമ്പ് ഓണം കരുതുംപോലെ
  • ഉറുമ്പ് മുട്ടയുംകൊണ്ട് തിട്ടുകയറിയാൽ മഴപെയ്യും
  • ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി
  • ഊക്കുകൊണ്ടു മെഴുക്കിളകില്ല
  • ഊക്കുള്ളവന്നുന്നമില്ല, ഉന്നമുള്ളവന്നൂക്കില്ല
  • ഊഞ്ഞറിഞ്ഞോൻ രസവാദി, ഉപ്പറിഞ്ഞോൻ യോഗി
  • ഊടും പാവുംപോലെ
  • ഊടുള്ളവനേ ഓലവായിക്കൂ
  • ഊട്ടിനു മുൻപും പൂട്ടിനു പിൻപും
  • ഊട്ടിലുണ്ട് തോട്ടിൽ കൈകഴുകുക
  • ഊട്ടുകേട്ട പട്ടരും ആട്ടുകേട്ട പന്നിയും
  • ഊട്ടുകേട്ട പട്ടരെപ്പോലെ
  • ഊണിനു മുന്നണിയിൽ പണിക്ക് പിന്നണയിൽ
  • ഊണിനു മുൻപ് പടയ്ക്കു പിൻപ്
  • ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ച
  • ഊണിനുകൃത്യം വാക്കിനുസത്യം
  • ഊണിന്റെയും പെണ്ണിന്റെയും രുചിയറിഞ്ഞവൻ വിടില്ല
  • ഊണിൽ പാതികുളി
  • ഊതിക്കുടിക്കാൻ കഞ്ഞിയില്ല, ഊറ്റംകൊണ്ടു പൊറുതിയില്ല
  • ഊതിക്കുടിക്കാൻ വകയില്ലാത്തവൻ ഉപ്പിന്റെ കുറവുപറയുന്നു
  • ഊത്തവായനുണ്ടാക്കിയത് കർപ്പൂരവായൻ തിന്നു
  • ഊന്നാൻ കൊടുത്ത വടികൊണ്ട് ഉച്ചി പിളർക്കുക
  • ഊന്നിയ കലപ്പയ്ക്കൊരായിരം വഞ്ചി
  • ഊന്നു കുലയ്ക്കണോ വാഴ കുലയ്ക്കണോ
  • ഊന്നു കുലെക്കയില്ല
  • ഊന്ന് ഒരിക്കലും കുലയ്ക്കില്ല
  • ഊമ ഊരുകെടുത്തും, ആമ കിണറുകെടുത്തും
  • ഊമകണ്ട കിനാവുപോലെ
  • ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ
  • ഊരമുറിയേ പണിതാലും ഉന്തും തള്ളും ബാക്കി
  • ഊരഴിച്ച് ചക്കുന്താനൊക്കുമോ?
  • ഊരാളിക്ക വഴി തിരിച്ചതു പൊലെ
  • ഊരാളിക്കു വഴികാട്ടരുത്
  • ഊരാളില്ലാത്ത മുക്കാൽ വട്ടത്ത് താളംവിട്ട് നിരങ്ങുക
  • ഊരാൾകൂടി ചക്കുന്തി, വാണിയൻ എണ്ണ കൊണ്ടുപോയി
  • ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ
  • ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ട് ഉറയോടെ കുത്തി
  • ഊരിനോ പാലൊഴിച്ചുണ്ണുന്നത് ഉയിരിനോ പാലൊഴിച്ചുണ്ണുന്നത്
  • ഊരിൽ പെരിയവനെയും ഊരായ്മകെട്ടവനെയും പേരിൽ പെരിയവനെയും പൊക്കണംകെട്ടവനെയും പേടിക്കണം
  • ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിയാം
  • ഊരുവാമൂടാൻ ഉലമൂടി പോര
  • ഊരുവിട്ട പട്ടിയെപ്പോലെ
  • ഊരെങ്ങും കളം, ഉരലുവയ്ക്കാനിടമില്ല
  • ഊരെല്ലാം ഉറ്റവരാണ്, ഒരുവാ ചോറില്ല
  • ഊർന്നുണങ്ങിയ മണ്ണും ഉറങ്ങിയുണർന്ന പെണ്ണും
  • ഊർവിട്ട നായിനെപൊലെ
  • ഊഹാപോഹം പരത്തിപ്പറയരുത്
  • ഊറുന്നതൂറുന്നതൂറ്റിക്കൊണ്ടാൽ പിന്നെയും പിന്നെയും ഊറിക്കൊള്ളും
  • ഊറ്റംകൊണ്ടു പൊറുതിയില്ല, ഊതിക്കുടിക്കാൻ കഞ്ഞിയില്ല
  • ഊറ്റംവന്നാലുപായം തോന്നണം
  • ഋണത്താൽ മൈത്രി കെട്ടിടും
  • ഋണശേഷവും വഹ്നിശേഷവും വർദ്ധിക്കും
  • എകർന്ന മരത്തിലേ കാറ്റടിക്കൂ
  • എക്കണത്തെ പദവി ചക്കാലയിലെ പൊറുതി
  • എങ്ങനെ വീണാലും പൂച്ച നാലുകാലും കൂത്തിയേ വീഴൂ
  • എങ്ങനെ വീണാലും മൂക്കുമ്മേലെ
  • എച്ചിലില കണ്ട നായയെപ്പോലെ
  • എച്ചിൽകൈ കൊണ്ട് കാക്കയെ ആട്ടരുത്
  • എച്ചിവായിൽ പുസ്തകം വായിക്കരുത്
  • എടച്ചിയെ പിടിച്ചാൽ കിടച്ചതു ലാഭം
  • എടവപ്പാതിമഴ
  • എടുകുടുക്കേ ചോറും കറിയും
  • എടുക്ക, കുടിക്ക, മരിക്ക
  • എടുക്കാത്ത കാശ് ഭണ്ഡാരത്തിലേക്ക്
  • എടുക്കാവുന്നതേ ഏറ്റാവൂ, ദഹിക്കാവുന്നതേ
  • എടുക്കുന്നത് പിച്ച, ഏറുന്നത് പല്ലക്ക്
  • എടുക്കുന്നവരെ കണ്ടാൽ നടക്കാൻ വയ്യ
  • എടുത്ത പണിക്കേ കുറ്റമുള്ളൂ
  • എടുത്തതിനടുത്തകൂലി
  • എടുത്തുചാടിയ പൂച്ച എലിയെ പിടിക്കില്ല
  • എടുത്തുചാട്ടം മിടുക്കുകാട്ടാൻ
  • എടുത്തുനടക്കുന്നവന്റെ മുഖത്തടിക്കരുത്
  • എടുത്തുനടന്നവരെ മറക്കരുത്
  • എടുത്തുവച്ചാലും കൊടുത്തുവച്ചാലേ കിട്ടൂ
  • എട്ടാംനാൾ മരണം പത്താംനാൾ ഭാഗ്യം
  • എട്ടാംപെണ്ണ് എത്തിനോക്കിയാലും കുട്ടിച്ചോറ്
  • എട്ടിട്ടിയിലൊരു കൊച്ചിട്ടി
  • എട്ടുംകഴിഞ്ഞ സിദ്ധി പ്രസിദ്ധി
  • എട്ടെന്ന് ചുട്ടത് പത്തെന്ന് ചുട്ടെങ്കിൽ
  • എൺചാണുടമ്പിനും ശിരസ്സ് പ്രമാണം
  • എണ്ണ മുന്നാഴി കത്തി, കുട്ടിയിനിയും മരിച്ചില്ല
  • എണ്ണകാണുമ്പോൾ പുണ്ണുവിങ്ങും
  • എണ്ണക്കുടം പൊളിഞ്ഞവനും കൊപ്രക്കൊട്ട ചെരിഞ്ഞവനും ഒരുപോലെ കരഞ്ഞാലോ
  • എണ്ണക്കുടത്തിൽ എലിയെ തപ്പുക
  • എണ്ണതേച്ചവരേ താളിതപ്പേണ്ടു
  • എണ്ണത്തിൽ കൂടിയാൽ വണ്ണത്തിൽ കുറയും
  • എണ്ണപ്പാട്ടയെന്നുപേര്, പുളിമണ്ണുതേച്ചു കുളി
  • എണ്ണമുന്തുമോ തിരിമുന്തുമോ
  • എണ്ണിച്ചുട്ട അപ്പംപോലെ
  • എണ്ണിച്ചെയ്യുന്നോൻ ചെട്ടി, എണ്ണാതെ ചെയ്യുന്നോൻ വിഡ്ഢി
  • എണ്ണിയ പയറളക്കണ്ട
  • എണ്ണിയെണ്ണി കുറയ്ക്കുക, പറഞ്ഞപറഞ്ഞേറുക
  • എൺപത്തിരുക്കോൽ പുരയടെ കല്ലും മണ്ണുമെല്ലാം തിന്നിട്ടും എനിക്ക് പിത്തം പിടിച്ചിട്ടില്ല, ഇനിയീ കൊട്ടടയ്ക്കയുടെ നുറുങ്ങു തിന്നിട്ടാണോ പിത്തം പിടിക്കുന്നത്
  • എതിർത്തുകടന്നാൽ പിടിച്ചുനിർത്താം
  • എത്താത്ത മുന്തിരിങ്ങ പുളിക്കും
  • എത്താപഴം പുളിക്കും
  • എത്തിയാൽ കുടുമ എത്താഞ്ഞാൽ കാല്
  • എനിക്കും എന്റെ ഏമാനനുംകൂടി നൂറ്റഞ്ചുറുപ്പിക ശമ്പളം
  • എനിക്കും പോട് എന്റെ പൊക്കണത്തിനും പോട്
  • എനിക്കുശേഷം പ്രളയം
  • എനിക്ക് ചാക്ക് നിനക്ക് കല്യാണം
  • എനിക്ക് നല്ലത് തനിക്ക് ചീത്ത
  • എന്താടി എരട്ടത്താടി
  • എന്തിനാ അമ്മാമ എന്നെ തല്ലുന്നത്, ഞാൻ നന്നാവില്ല
  • എന്തിനുകൊള്ളാമേതിനുകൊള്ളാം നാലുപുരയ്ക്കൊരു തൂണിനു കൊള്ളാം
  • എന്തിരുപത് മുറിമുപ്പത്
  • എന്തുംചെയ്യാം മഹതാം എന്തുംചെയ്യാം വഷളാം
  • എന്നാൽ നമ്പിടി നാടുനീങ്ങുമോ
  • എന്നിട്ടും വഞ്ചി ഏനാമാക്കിൽ തന്നെ
  • എന്നും കാണണമെങ്കിൽ കണ്ണിനകത്തിട്ടടയ്ക്കണം
  • എന്നും കുന്നിന് പതിനാറ്
  • എന്നും കുന്നൊരുപോലെ
  • എന്നും ചത്താൽ കണ്ണോക്കില്ല
  • എന്നും ചാത്തൻ പോഴനല്ല
  • എന്നും ചാന്നാൻ പോഴനല്ല
  • എന്നും പകിട പന്ത്രണ്ടാവില്ല
  • എന്നും വിരുന്ന് നന്നല്ല
  • എന്നെ കണ്ടാലിത്തേറ എന്റെ ഏട്ടതിയെ കണ്ടാലെത്തേറ
  • എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്ന്വോ?
  • എന്നെ ചൊറിഞ്ഞാൽ നിന്നെ ചൊറിയാം
  • എന്നെ പിച്ചിയാൽ ഞാനും പിച്ചും ഏറെപ്പിച്ചിയാൽ അമ്മയോട് പറയും
  • എന്നെ വേണമെങ്കിൽ എന്റെ കുന്തം വിഴുങ്ങണം
  • എന്നെക്കാളും മോശം എന്നെ കെട്ടാൻ വന്നോൻ
  • എന്നോളം പൊന്നുണ്ടോ കോലത്തിരിക്ക്?
  • എൻപിള്ള പൊൻപിള്ള
  • എന്റപ്പനും വീഴും പനയിൽനിന്ന് ഞാനും തിന്നും പന്നിയിറച്ചി
  • എന്റെ അമരപ്പന്തലിൽ നിന്നാലേ എനിക്ക് നക്ഷത്രം നോക്കാനാകൂ
  • എന്റെ ആനക്കാര്യത്തിന്റെ എടേലാ തന്റെ ചേനക്കാര്യം
  • എന്റെ ആശാന്റെ എഴുത്തേ എനിക്ക് വായിക്കാനറിയൂ
  • എന്റെ ഉത്രത്തിൽ കാല ആരും കൊണ്ടുപോവില്ലല്ലോ
  • എന്റെ ഉരുളികൊണ്ടളന്നാലേ എനിക്കുപ്പിടാൻ പറ്റൂ
  • എന്റെ ഓലയിലെ എഴുത്തേ എനിക്ക് വായിക്കാനാവൂ
  • എന്റെ കല്യാണപ്പന്തലിൽ തന്റെ താലികെട്ട് വേണ്ട
  • എന്റെ കാലല്ലാടി കൈതക്കാല്
  • എന്റെ ഞായറാഴ്ച എവിടെപ്പോയി?
  • എന്റെ ദോശയ്ക്കോട്ടയുണ്ടെങ്കിൽ തന്റെ ദോശയ്ക്കുമോട്ടയുണ്ട്
  • എന്റെ പുളിയും എന്നെങ്കിലും പൂക്കും
  • എന്റെ മോൻ ചങ്കരൻ കാര്യം നോക്കുന്നനാളത്താഴം കഞ്ഞി
  • എന്റെ മോന്റച്ചനും പനേക്കേറുന്നില്ലേ?
  • എന്റെ രണ്ട് കണ്ണ് പൊട്ടിയാലും വേണ്ടില്ല, ഓന്റെ ഒരു കണ്ണെങ്കിലും പൊട്ടണം
  • എന്റെ വായ കുറ്റികൊണ്ട് കീറിയതല്ല
  • എന്റെ വിളക്കിലെ എണ്ണയാണ് കത്തിത്തീരണത്, ഞാൻ തന്നെ വെളിച്ചപ്പെടട്ടെ
  • എമ്പ്രാന്റെ വിളക്കത്ത് വാരിയന്റെ അത്താഴം
  • എയ്തവനിരിക്കെ അമ്പിനോട് പരിഭവം
  • എയ്യുന്നവനെയ്താൽ അമ്പെന്ത് ചെയ്യും
  • എരക്കെപ്പോയാൽ പരക്കെപ്പോണം
  • എരണംകെട്ടോൻ കരണംമറിഞ്ഞാൽ കൊരല് രണ്ടുമുറി
  • എരപ്പാളിക്ക് ചോറിന് പഞ്ഞമോ?
  • എരയ്ക്കുമ്പോൾ പിടിക്കില്ല
  • എരിതീയിൽ എണ്ണയൊഴിക്കരുത്
  • എരിപ്പോരുകുറ്റി പറിച്ചെന്നാക്കരുത്
  • എരിയുന്ന പുരയിൽ നിന്നിരുന്ന കഴുക്കോൽ ലാഭം
  • എരിശ്ശേരിയാണെങ്കിൽ ഞാനും നക്കും എന്റദ്ദേഹവും നക്കും
  • എരിശ്ശേരിയിൽ കയ്പയ്ക്കയിട്ടപോലെ
  • എരിശ്ശേരിയും ചോറും മനുഷ്യനുകാര്യം
  • എരിശ്ശേരിവച്ചു നന്നാക്കാനും കാളൻവച്ചു ചീത്തയാക്കാനും പണി
  • എരുമക്കുഞ്ഞിനെ നീന്തം പഠിപ്പിക്കേണ്ട
  • എരുമമൂത്രം യജ്ഞത്തിനാകാ
  • എരുമയ്ക്കടുത്തതകത്ത്, പോത്തിനടുത്തത് പുറത്ത്
  • എലതൊട്ടാൽ കുലയില്ല
  • എലയെടുക്കാൻ പറഞ്ഞോ ആളെണ്ണാൻ പറഞ്ഞോ
  • എലവാണിയൻ എലവിറ്റുതിന്നും ചുണവിറ്റു തിന്നില്ല
  • എലി എത്ര കരഞ്ഞാലും പൂച്ച കടിവിടില്ല
  • എലി എത്ര ചേർന്നാലും ഒരു പൂച്ചയെ പിടിക്കില്ല
  • എലി എത്ര വലുതായാലും പെരുച്ചാഴിയാവില്ല
  • എലി നിരങ്ങിയാൽ ഉത്തരം താഴില്ല
  • എലി നിരങ്ങിയാൽ പിട്ടം തഴകയില്ല
  • എലി പിടിക്കും പൂച്ച കലമുടയ്ക്കും
  • എലി പുന്നെല്ല് കണ്ടപോലെ
  • എലി മൂത്രമൊഴിക്കുന്നതുപോലെ
  • എലി വലുതായാൽ പെരുച്ചാഴി
  • എലിക്കറിയാമോ പൂച്ച കുരുടിയാണെന്ന്
  • എലിക്കുഞ്ഞിനെ നെല്ലുതൊലിക്കാൻ പഠിപ്പിക്കണോ?
  • എലിക്ക് തിണ്ടാണ്ടം, പൂച്ചയ്ക്ക് കൊണ്ടാട്ടം
  • എലിക്ക് പ്രാണവേദന, പൂച്ചയ്ക്ക് കളിവിളയാട്ട് (വീണവായന)
  • എലിപ്പുനമായാലും തനിപ്പുനം വേണം
  • എലിപ്പുലയാട്ടിന് വലപ്പുലയാട്ട്
  • എലിപ്രായത്തിനെ മലപ്രായമാക്കരുത്
  • എലിമളയായാലും തനിമള വേണം
  • എലിയും പൂച്ചയും ഇണചേരുമോ?
  • എലിയുടെ കുഞ്ഞും നെല്ലേ തൊലിക്കൂ
  • എലിയുടെ മരണത്തിൽ പൂച്ച ദുഃഖിക്കുക
  • എലിയുള്ളിടത്ത് പാമ്പും കാണും
  • എലിയെ കൊന്ന പാപം തീർക്കാൻ പൂച്ച കാശിക്ക് പോയി
  • എലിയെ തോല്പിച്ചില്ലം ചുടുക
  • എലിയെ പുലിയാക്കുക
  • എലിയെ പേടിച്ച് ഇല്ലം ചുടുക
  • എലിയോ പുലിയോ കാടനങ്ങി
  • എലിവേട്ടയ്ക്കാരനും തകിലടിക്കാറുണ്ടോ?
  • എല്ലൻ കല്ലെടുക്കും വണ്ണൻ പുല്ലെടുക്കും
  • എല്ലാ കൂടും മേലോട്ട്, എന്റെ കൂട് താഴോട്ട്
  • എല്ലാ ഗർഭവും പെറ്റു, ഇനി കടിഞ്ഞൂൽഗർഭമേ പെറാനുള്ളൂ
  • എല്ലാ തമ്പ്രാക്കളും തമ്പ്രാക്കള്, ആഴ്വാഞ്ചേരിത്തമ്പാക്കളാണ് തമ്പ്രാക്കള്
  • എല്ലാ തലയിലും എട്ടെഴുത്ത്, പാപ്പാത്തലയിൽ പത്തെഴുത്ത്
  • എല്ലാ തിണ്ണയും മണ്ണ് അമ്മേം മകളും പെണ്ണ്
  • എല്ലാ നിറവും ഇരുട്ടത്തൊന്ന്
  • എല്ലാ പക്ഷിക്കും ചിലയ്ക്കാം, മശകൻപക്ഷിക്ക് ചിലയ്ക്കാൻ വയ്യ
  • എല്ലാ പൂവും കായാവില്ല
  • എല്ലാ ഭഗവതിയും വെളിച്ചപ്പെട്ടു, ഇനി മുപ്പരിച്ചിപ്പോതിയെ വെളിച്ചപ്പെടാനുള്ളൂ
  • എല്ലാ മാരാനും ചെണ്ടമേൽ ചങ്കരമാരാൻ തൊണ്ടിന്മേൽ
  • എല്ലാ മാരാനും പിശാങ്കത്തി ചങ്കരമാരാന് പൂച്ചക്കുട്ടി
  • എല്ലാ വിത്തിനും വിളവൊന്നല്ല
  • എല്ലാ വിത്തും ഒരേ വയലിൽ വിതയ്ക്കരുത്
  • എല്ലാ വീട്ടീന്നും മണ്ടയ്ക്കാട്ടുപോണു, എന്റെ വീട്ടീന്നും പോട്ടെ ഒരു കഴുവേറി
  • എല്ലാടവും കിണറായാൽ വെള്ളമന്വേഷിക്കണോ?
  • എല്ലാമറിഞ്ഞവനുമില്ല, ഒന്നുമറിയാത്തവനുമില്ല
  • എല്ലാമറിഞ്ഞിട്ടും കഞ്ഞിക്കലത്തിൽ കല്ലിടുന്നതെന്തിനാ?
  • എല്ലാമറിയാം നടന്നേ മുള്ളൂ
  • എല്ലാമുണ്ട് പെട്ടിയിൽ ഇലക്കറിവെക്കാനിടമില്ല
  • എല്ലായിടത്തും ജ്ഞാനി; രാജാവ് രാജ്യത്തിൽ മാത്രം രാജാവ്
  • എല്ലാരും കൂടിയൊന്നു മുക്കിയാട്ടേ എന്റെ മോളൊന്നു പെറ്റോട്ടെ
  • എല്ലാരും തേങ്ങയുടയ്ക്കുമ്പോൾ ഞാൻ ചിരട്ടയെങ്കിലുമുടയ്ക്കണ്ടേ
  • എല്ലാരും പല്ലക്കേറിയാൽ ചുമക്കാനാരാ?
  • എല്ലാരും പൊന്നുവയ്ക്കുന്നിടത്ത് ഞാൻ പൂവെങ്കിലും വയ്ക്കണ്ടേ
  • എല്ലാരുമാളിനിടയിൽ നുഴയുമ്പോൾ എന്റെ മോൻ നിഴലിനിടയിൽ നുഴയും
  • എല്ലാരുമുണ്ട് ചൊല്ലാട്ടമില്ല
  • എല്ലാർക്കും വേണമൊരക്കരയമ്പലം
  • എല്ലാവരുടെയും ജോലി ആരുടേതുമല്ല
  • എല്ലാവർക്കും ശനി തുരുമ്പുപോലെ എനിക്ക് മലപോലെ
  • എല്ലാറ്റിലും നല്ലത് വിദ്യയാം
  • എല്ലിന്റെ കേട് ഇറച്ചികളഞ്ഞാൽ പോവില്ല
  • എല്ലിന്റെടേലെ ഇറച്ചീം ചെറുക്കന്റെടേലെ പെണ്ണും
  • എല്ലില്ലാത്ത നാക്കല്ലെ എന്തും പറയാം
  • എല്ലുമുറിയെ പണിതാൽ പല്ലുമുറിയെ തിന്നാം
  • എവൻ പെൺചാതി എവന്റെകൂടെപ്പോനാ നമുക്കെന്താ
  • എവിടെപ്പോയാലും ചുവട് നോക്കണം
  • എവിടെയടിച്ചാലും നായയ്ക്ക് കാലിന് മുടന്ത്
  • എളാര് തല്ലിയതിലല്ല സങ്കടം, മാളോരു കണ്ടേലാ
  • എളിയവന് ഏകാദശിയും നോറ്റുകൂട
  • എളിയവൻ പറഞ്ഞാൽ വിലയില്ല
  • എളിയവൻ പറിക്കുന്നതിലക്കറി വലിയവൻ പറിക്കുന്നത് മലക്കറി
  • എളിയവന് മതിയായത് വലിയവന് പോര
  • എളിയവന്റെ ദീനത്തിനവൻ തന്നെ വൈദ്യൻ
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • എളിയോനെക്കണ്ടാലെള്ളും തുള്ളും
  • എളിയോനേകാശിനോൽക്കാനും വയ്യ
  • എളുതരം കണ്ടിടത്ത് വാതംകോച്ചും
  • എളുപ്പം പറയാം ചെയ്യാൻ വിഷമം
  • എളുപ്പംകണ്ട് എളിയിൽ കയറുക
  • എളുപ്പപ്പണിക്കിരട്ടിപ്പണി
  • എളുപ്പവഴിക്ക് പകൽപോര
  • എള്ളളവിൽ തിന്നാൽ പറയളവിൽ തിന്നാം
  • എള്ളിടതെറ്റിയാൽ വില്ലിട
  • എള്ളിട്ട് കുറുക്കണം നെയ്യൊഴിച്ച് ചുവക്കണം
  • എള്ളിനുതക്ക എണ്ണ
  • എള്ളിനേഴുഴവ്, കൊള്ളിനൊരുഴവ്
  • എള്ളിലും ചൊള്ള്, ചൊള്ളിലും ചൊള്ളായാലോ
  • എള്ളിലെ ലാഭം മുതിരയിൽ ചേതം
  • എള്ളിൽവീണ ഒച്ചുപോലെ
  • എള്ളും അരിയും കലർന്നപോലെ
  • എള്ളു ചെറുതാണെന്നുവച്ച് എണ്ണ ചീത്തയാകുമോ
  • എള്ളു ചോരുന്നതേ കാണൂ, എണ്ണ ചോരുന്നത് കാണില്ല
  • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ
  • എള്ളുണങ്ങുന്നതെണ്ണയ്ക്ക് കുറുഞ്ചാത്തനുണങ്ങുതോ
  • എള്ളുതിന്നാലെള്ളോളം വിശപ്പുമാറും
  • എഴകോൽപുരയ്ക്ക് എൺകോൽ പത്തായം
  • എഴുതാത്തകുറവ് അഴുതാൽ തീരുമോ
  • എഴുതാപ്പുറം വായിക്കരുത്
  • എഴുതിയ വിധി അഴുതാൽ പോകുമോ
  • എഴുതിയവനേടു കെടുത്തും പഠിച്ചവൻ പാട്ടുകെടുത്തും
  • എഴുത്തുപഠിച്ച ഗുരുക്കൾ പയറ്റുപഠിച്ച പണിക്കർ
  • എഴുന്ന ഊക്കിനെടുത്തുചാടി ഊര രണ്ടുമുറി
  • എഴുന്ന കണ്ടത്തിൽ നിറന്ന വിള
  • എഴുന്ന കൂത്തേഴുദിവസം ഇരട്ടിച്ചാൽ പതിനാല് ദിവസം
  • എഴുന്നേൽക്കാൻ വയ്യാത്ത മുത്തി കട്ടിലും വലിച്ചോണ്ടോടി
  • എറച്ചിക്കലത്തിൽ പട്ടിക്കുട്ടിയെ വച്ചുതിന്നാറുണ്ടോ?
  • എറച്ചിവറുത്തേ ഉണ്ണാവൂ
  • എറിഞ്ഞ കല്ലും പറഞ്ഞ വാക്കും പറിഞ്ഞ പല്ലും
  • എറിഞ്ഞവനെ പിടിക്കണോ എറിഞ്ഞത് പിടിക്കണോ?
  • എറെ വെളുത്താൽ പാണ്ട്
  • ഏകമാണി ശതമർക്കടം
  • ഏകലില്ലെങ്കിൽ ഏശലില്ല
  • ഏകാദശിക്ക് വരിനിറയെ, തിരുവാതിരയ്ക്കു പുരനിറയെ
  • ഏകാദശിനോൽക്കാനും മേൽമീശവയ്ക്കാനും ആർക്കുംവയ്ക്കും
  • ഏക്കംകൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക
  • ഏക്കത്തിനു കൊട്ടത്തേങ്ങ, വീക്കത്തിനുണക്കലരി
  • ഏക്കറനായേ ചൊറിനായ കടിച്ചു
  • ഏക്കറ്റത്തിനു നാക്കറ്റത്ത്
  • ഏങ്ങുന്ന അമ്മയ്ക്ക് കുരയ്ക്കുന്ന അച്ഛൻ
  • ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കും
  • ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും
  • ഏടുക്കുന്നത് വരടിച്ചുമട്, നടക്കുന്നതിന് തങ്കമെതിയടി
  • ഏടുത്ത പേറ്റിച്ചിയെ മറക്കരുത്
  • ഏടുത്തിടത്ത് വയ്ക്കാത്തോനെപ്പോഴും തപ്പ്
  • ഏട്ടൻകൊതിയൻ ഇലയ്ക്കുപോയി എനിക്കുള്ളത് നിലത്ത് തന്നേക്കൂ
  • ഏട്ടന്റനിയൻ കോന്തക്കുറുപ്പ്
  • ഏട്ടിലപ്പടി പയറ്റിലിപ്പടി
  • ഏട്ടിലെ ചുരയ്ക്ക കറിക്കാകാ
  • ഏട്ടിലെ പശു പുല്ലുതിന്നില്ല
  • ഏട്ടിലെ പശു പുല്ല് തിന്നില്ല
  • ഏട്ടിൽ കണ്ടാൽ പോരാ കാട്ടിക്കാണണം
  • ഏട്ടിൽ കണ്ടാൽപോരാ, കാട്ടിൽ കാണണം
  • ഏട്ടിൽ ശർക്കര മധുരിക്കില്ല
  • ഏണിക്ക് കോണി ഒപ്പത്തിനൊപ്പം
  • ഏണിയായാൽ കാണിവേണം
  • ഏതച്ഛൻ വന്നാലൂല്യ അമ്മയ്ക്ക് സ്വൈരം
  • ഏതപ്പാ കോതമംഗലം
  • ഏതവൻ പല്ലക്കേറിയാലും എന്റെ മോൻ ചുണക്കണം
  • ഏതാന മദിച്ചാലും കാരക്കാട്ടെ തെങ്ങിനു കേട്
  • ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു
  • ഏതാനുമുണ്ടെങ്കിലാരാനുമുണ്ട്
  • ഏതു പുറ്റിലാണ് പാമ്പെന്നറിയുമോ?
  • ഏതു വടിയും നായേത്തല്ലാൻ നല്ലത്
  • ഏത്തപ്പാട്ടിനതിർപ്പാട്ടില്ല
  • ഏത്തവാഴയ്ക്കേത്തമിടണം
  • ഏനറിഞ്ഞോ തോക്കിന്റെ വായിൽ തീയിരിക്കുന്നത്
  • ഏനാമാക്കിൽ ചെന്നാൽ തേനുണ്ടെന്നും വരാം ഇല്ലെന്നും വരാം
  • ഏനാമാക്കിൽ തോടുണ്ടെങ്കിലേ തോണിവേണ്ടൂ
  • ഏനേമ്പിയേമ്പി പിള്ള തേമ്പിത്തേമ്പി
  • ഏൻ ചത്തേ നേരംവെളുക്കും
  • ഏമ്പിപ്പിള്ള തേമ്പിത്തേമ്പി
  • ഏരിയിലെ വെള്ളം സൂര്യായ നമഃ
  • ഏൽക്കും കാലം തോൽക്കേണ്ടിവരും
  • ഏഷണിയാർക്കും ഭൂഷണമല്ല
  • ഏഴയെക്കണ്ടാൽ മോഴയും തുള്ളും
  • ഏഴയെക്കണ്ടാൽ മോഴയ്ക്കും ചുങ്കമില്ല
  • ഏഴയ്ക്കു കോഴി തിരുവാഴി
  • ഏഴരശ്ശനിയുടെ വരവാണെങ്കിലും വരവല്ലെ ചെലവല്ലല്ലോ
  • ഏഴാംകൊട്ടിന് കളത്തിൽ
  • ഏഴു വെള്ളിയാഴ്ച ചാണകം തളിച്ചാൽ എട്ടാം വെള്ളിയാഴ്ച കാ പറിക്കാം
  • ഏഴോണവും ചിങ്ങത്തിൽ തിരുവോണവും വന്നാലോ
  • ഏറിപ്പോയാൽ കോരിക്കൂടാ
  • ഏറിപ്പോയാൽ നാറിപ്പോകും
  • ഏറിമറിഞ്ഞാൽ ഞാലി
  • ഏറിയതും കുറഞ്ഞതും വേർതിരിക്കാൻ നിന്നാൽ വിത്തിന് വയ്ക്കാൻ കിട്ടില്ല
  • ഏറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്
  • ഏറിയോൻ മാറിയില്ലെന്നും മാറിയോനേറിയില്ലെന്നും
  • ഏറും മോറുമൊത്തുവന്നു
  • ഏറുന്ന കുരങ്ങിനേണിചാരണോ?
  • ഏറുന്നോന്റെ പൃഷ്ഠം എത്രനേരം താങ്ങാം
  • ഏറെ അനന്തരവരുള്ള കാരണവർ വെള്ളമിറങ്ങിച്ചാവില്ല
  • ഏറെ ബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലേ മുട്ടയിടുന്നത്?
  • ഏറെ മൂത്താൽ പോത്തനാകും
  • ഏറെ ലാഭം പെരുഞ്ചേതം
  • ഏറെ വലിച്ചാൽ കോടിയും കീറും
  • ഏറെ വളച്ചാൽ വില്ലൊടിയും
  • ഏറെ വിചിത്രം ഓട്ടപ്പാത്രം
  • ഏറെ വിളഞ്ഞാൽ വിത്തിനാകാ
  • ഏറെക്കറന്നാൽ ചോര
  • ഏറെക്കിഴക്കോട്ടു പോയാൽ കല്ലുചവിട്ടും
  • ഏറെക്കിഴക്കോട്ടു പോയാൽ പനിപിടിക്കും
  • ഏറെച്ചാടിയാൽ കുട്ടൻ പിണങ്ങും
  • ഏറെച്ചിത്രം ഓട്ടപ്പെടും
  • ഏറെച്ചിരിച്ചാലൂറിക്കരയും
  • ഏറെപ്പറയുന്നവൻ നുണയും പറയും
  • ഏറെപ്പറയുന്നവന്റെ വായിൽ രണ്ട് പണം
  • ഏറെപ്പൂട്ടിയാൽ കുറച്ച് വിത്ത് മതി
  • ഏറെപ്പേച്ചെരപ്പത്തരം
  • ഏറെപ്പൊങ്ങിയാൽ താഴെ
  • ഏറെപ്പൊരുത്തം നോക്കാൻ നിന്നാൽ പെണ്ണിനെ കിട്ടില്ല
  • ഏറെപ്രിയമപ്രിയം
  • ഏറ്റ വേല എന്റെ വേല
  • ഏറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്
  • ഏറ്റാവുന്നതേ എടുക്കാവൂ
  • ഏറ്റിവിട്ടിട്ട് ഏണിയെടുക്കുന്നു
  • ഏറ്റുനിന്ന് മുടന്ത് കാണിക്കരുത്
  • ഐകമത്യം മഹാബലം
  • ഐകമത്യം മഹാബലം
  • ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാം തിരയുക
  • ഒക്കത്തു കാശുണ്ടെങ്കിൽ തക്കത്തിൽ കച്ചോടംചെയ്യാം
  • ഒക്കത്തു രണ്ടു പണമുണ്ടായാൽ മുറ്റത്തു രണ്ടു ചാട്ടം
  • ഒക്കാത്ത വേലയ്ക്ക് ഒതുങ്ങാത്ത കൂലി
  • ഒക്കു പുണ്ണുള്ളവൻ ഊതൻ കടക്കുമോ?
  • ഒക്കെപ്പോയാലും ഒന്നു മിച്ചം വരും
  • ഒച്ചിന് ഓലത്തുരുമ്പിൽ സുഖം
  • ഒടിക്കാനും തൊലിക്കാനും പറ്റാത്ത പയർ മനയ്ക്കലേക്ക്
  • ഒടിക്കാനും പറ്റില്ല തൊലിക്കാനും പറ്റില്ല
  • ഒടിഞ്ഞ കുന്തം മൂത്തചേകോന്റെ പിടലിക്ക്
  • ഒടിയന്റെ മുൻപിൽ മായംതുള്ളുക
  • ഒടുക്കത്തെയാണ് ഓമനക്കുഞ്ഞ്
  • ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു
  • ഒടുന്നതിന്റെ കുട്ടി പറക്കും
  • ഒടുവിൽ കുരുത്ത താളം കൊഴിഞ്ഞു
  • ഒടേലിടഞ്ഞ കാളേം പേറ്റിലിടഞ്ഞ പെണ്ണും
  • ഒട്ടകത്തിനിടം കൊടുത്തപോലെ
  • ഒട്ടക്കാരന്നു വാട്ടം ചെരുകയില്ല
  • ഒട്ടത്രയും വേണ്ട ഒട്ടിത്രയും വേണ്ട
  • ഒട്ടു ചക്കീം ഒട്ടു കണ്ടനും
  • ഒട്ടും പറയാഞ്ഞാൽ പൊട്ടനാകും
  • ഒട്ടുമണ്ണ് ചുമരാകുമോ?
  • ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരു കണ്ടം കൊണ്ടാലും പോരെ?
  • ഒട്ടൊക്കും ഒട്ടൊക്കില്ല
  • ഒട്ട് അപ്പനെന്നും ഒട്ടു ചിറ്റപ്പനെന്നും വിളിച്ചാലോ?
  • ഒത്തപണിക്ക് ഒരുകൊട്ട ആപ്പ്
  • ഒത്തവരോടെ ഉത്തരമോതാവൂ
  • ഒത്താലൊത്തു ഇല്ലെങ്കിൽ പോട്ടെ
  • ഒത്തിരുന്നാൽ പത്തുബലം
  • ഒത്തുപിടിച്ചാൽ മലയും മറിയും
  • ഒത്ത് പിടിച്ചാല് മലയും പോരും
  • ഒന്നാമോണം നല്ലോണം രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീംമൂളിം നാലാമോണം നക്കീംതുടച്ചും
  • ഒന്നായാൽ പോരാ, രണ്ടായാൽ പോരും
  • ഒന്നായിരുന്നാലും നന്നായിരിക്കണം
  • ഒന്നാലൊന്നും കുറവല്ല, മുന്നുമറയ്ക്കാൻ തുണിയില്ല
  • ഒന്നിനും കൊള്ളാത്തതൊന്നുമില്ല
  • ഒന്നിൽ പിഴച്ചാൽ മൂന്ന്
  • ഒന്നും ഒന്നും ഇമ്മിണി വല്യേ ഒന്ന്
  • ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല
  • ഒന്നു കിട്ടിയാൽ പിന്നെ വേറൊന്ന്
  • ഒന്നു ചീഞ്ഞാൽ ഒന്നിനു വളം
  • ഒന്നു ചുട്ടാലുമുണ്ടൊന്നെനിക്ക്, പത്തു ചുട്ടാലുമുണ്ടൊന്നെനിക്ക്
  • ഒന്നു ഛർദ്ദി, ഒന്നതിസാരം
  • ഒന്നും പഠിച്ചില്ല ഒന്നുമറിഞ്ഞില്ല
  • ഒന്നു പരന്നാൽ കുന്നുപറമ്പ്
  • ഒന്നു പറഞ്ഞാൽ പോര, രണ്ടു പറഞ്ഞാലേറി
  • ഒന്നു പാടെന്നും ഒന്നു ചേറെന്നും പറയുക
  • ഒന്നു പെറ്റ പെണ്ണ് ഒന്നു ചത്ത പെണ്ണ്
  • ഒന്നു പെറ്റാലൊരുത്തി, രണ്ടു പെറ്റാലിരുത്തി, മൂന്നു പെറ്റാൽ മുത്തി, നാലു പെറ്റാൽ നാസ്തി
  • ഒന്നു പെറ്റാൽ പെണ്ണാടീ പട്ടയിടിഞ്ഞാൽ തെങ്ങാടീ
  • ഒന്നു വരാത്തവനും ഇല്ല, ഒൻപതു വന്നവനുമില്ല
  • ഒന്നുകൾ ചേർത്തിട്ടൊരുനൂറ്
  • ഒന്നുകിൽ ആന പെടും, അരചൻ പെടും, ഞാൻ പെടും, നീ പെടും
  • ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
  • ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്
  • ഒന്നുകിൽ ഏട്ടൽ വേലികെട്ടിക്കോളൂ, ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം, അല്ലെങ്കിൽ ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം ഏട്ടൽ വേലികെട്ടിക്കോളൂ
  • ഒന്നുകിൽ കളരിക്കുപുറത്ത്, അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത്
  • ഒന്നുകിൽ നക്കിക്കൊല്ലും, അല്ലെങ്കിൽ ഞെക്കിക്കൊല്ലും
  • ഒന്നുകിൽ പട്ട് അല്ലെങ്കിൽ വെട്ട്
  • ഒന്നുകിൽ പാൽപായസം കുടിച്ചു രമിക്കാം, അല്ലെങ്കിൽ പുഴവെള്ളം കുടിച്ചു മരിക്കാം
  • ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം
  • ഒന്നുമറിയാത്തവനൊരു സംശയവുമില്ല
  • ഒന്നുമില്ലാത്തതിൽഭേദം ഒരുമുറിയപ്പം
  • ഒന്നുമില്ലാത്തവനെന്തും ചെയ്യാം
  • ഒന്നേ കുതിര ഒന്നേ റാവുത്തർ
  • ഒന്നേയുള്ളൂവെങ്കിൽ ഉലക്കകൊണ്ടടിച്ചു വളർത്തണം
  • ഒന്നോടെയുരുട്ടിക്കൊടുത്താൽ വെളിയിലേക്കെടുക്കും
  • ഒൻപതാമത്തെ പെണ്ണ് പൊമ്പണം വാരും
  • ഒൻപതും പത്തും ഭേദമില്ല
  • ഒപ്പുകാണം സൂചിക്കാണം അപ്പോഴില്ലെങ്കിൽ നാസ്തി
  • ഒമനപ്പെണ്ണു പണിക്കാകാ
  • ഒരങ്ങാടിയിൽ രണ്ട് വാണിഭം ചേരില്ല
  • ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം, ഒരടി കൊള്ളുകയാണെങ്കിൽ ചെകിട്ടത്തു കൊള്ളണം
  • ഒരമ്മയ്ക്കൊരു മകൻ ഓമനക്കുട്ടൻ
  • ഒരരിശത്തിന് കിണറ്റിൽ ചാടാം, ഒൻപതരിശത്തിന് കേറാൻമേലാ
  • ഒരാന പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തിയില്ല, പിന്നെയാണോ ഒരോന്ത് പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തണത്
  • ഒരാളെക്കൊണ്ട് തറവാടാകുമോ?
  • ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരമുണ്ണുന്നവൻ ഭോഗി, മൂന്നുനേരമുണ്ണുന്നവൻ രോഗി
  • ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത്
  • ഒരിക്കൽ ചത്താലേ ചുടുകാടറിയൂ
  • ഒരില വെട്ടിയാൽ ഒരു പടലപോയി
  • ഒരിലതിന്ന് ഒതുങ്ങിക്കഴിഞ്ഞാലും ആടിന് മഴ നന്നല്ല
  • ഒരിലയുള്ളത് മുറിക്കരുത്
  • ഒരു ഒല എടുത്താൽ അകവും പുറവും വായിക്കെണം ഒരു വെനല്ക്ക ഒരു മഴ
  • ഒരു കണ്ണിൽ വെണ്ണ, ഒരു കണ്ണിൽ ചുണ്ണാമ്പ്
  • ഒരു കണ്ണും ഒരു ചെവിയും ഇല്ലെന്നോർത്ത് ജീവിക്കുക
  • ഒരു കണ്ണ് കണ്ണോ ഒരു മകൻ മകനോ?
  • ഒരു കമ്പേൽ രണ്ട് കിളിക്കൂട് വാഴില്ല
  • ഒരു കലം ചോറിനും ഒരു വറ്റ് പതം
  • ഒരു കലത്തിൽ രണ്ട് കറി വേവില്ല
  • ഒരു കവടിക്കേ പിഴച്ചുള്ളൂ, മുഴുവൻ പിഴച്ചു
  • ഒരു കവിത നാല് പാദം എട്ട് ശ്ലോകം
  • ഒരു കളരിക്ക് രണ്ടാശാനോ?
  • ഒരു കാതംവഴി ഒച്ചിനൊൻപതുകാതം
  • ഒരു കൈ കൊടുക്കുന്നത് മറുകൈയറിയരുത്
  • ഒരു കൈ കൊട്ടിയാലൊച്ചയുണ്ടാവില്ല
  • ഒരു കൈയില്ലാത്തവൻ ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നു
  • ഒരു കൊമ്പ് പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പ് പിടിക്കണം
  • ഒരു കോഴി കൂവിയില്ലാന്നുവച്ചിട്ട് നേരംപുലരാതിരിക്കുമോ?
  • ഒരു ചക്ക മുള്ളോടെ തിന്നാലും വിശപ്പുമാറാത്തോന് ഒരു ചക്കക്കുരു ചുട്ടുതിന്നിട്ടെന്താ?
  • ഒരു ചക്കയിട്ടപ്പോൾ മുയിലിനെ കിട്ടിയെന്നുവച്ച് എപ്പോഴും കിട്ടുമോ?
  • ഒരു ചക്കയ്ക്ക് ഒരു ചക്ക കറിയാകാ
  • ഒരു ചെവികൊണ്ടുകേട്ടത് മറുചെവികൊണ്ട് കളഞ്ഞു
  • ഒരു ജന്മത്തിലായിരം ജന്മം
  • ഒരു ജയത്തിന് മൂന്ന് തോൽവി
  • ഒരു തലയേക്കാൾ രണ്ടുതല നന്ന്
  • ഒരു തലയ്ക്കൽ മാറ്റ്, മറുതലയ്ക്കൽ വിഴുപ്പ്
  • ഒരു തവണ പറ്റാത്തവനും ഒൻപത് തവണ പറ്റിയവനുമില്ല
  • ഒരു തീയും പുരയ്ക്ക് നന്നല്ല
  • ഒരു തൂണുണ്ടെങ്കിലേ ഒരു പുറം ചാരിക്കൂടൂ
  • ഒരു തെറ്റ് പൊറുക്കണം
  • ഒരു തൊഴുത്തിൽ മുളയുന്ന പൈക്കൾ കുത്തുന്നതും നക്കുന്നതും അയലറിയണ്ട
  • ഒരു ദിവസം കാളയെ വഴിയിലും കെട്ടാം
  • ഒരു ദിവസമിരുന്നാൽ ഒന്നേറെക്കേൾക്കാം
  • ഒരു ദിവസമുണ്ട ചോറും ഒരു ദിവസം കുളിച്ച കുളവും മറക്കരുത്
  • ഒരു നന്ദിചെയ്തവനെ ഉൺമയിൽ വയ്ക്കണം
  • ഒരു നാവിന് രണ്ട് കണ്ണ്
  • ഒരു നാഴിയിൽ മറ്റൊരു നാഴി ഒതുങ്ങില്ല
  • ഒരു നുണയ്ക്കൊൻപത് നുണ തൂണ്
  • ഒരു നേരത്തേക്കുള്ളത് കണ്ടേ ഒരു നേരത്തേക്കുള്ളതെടുക്കാവൂ
  • ഒരു പടിയടച്ചാൽ ഒൻപത് പടി തുറക്കും
  • ഒരു പട്ടിക്കൊരു പട്ടിയെ കണ്ടുകൂടാ
  • ഒരു പറ്റ് ആർക്കും പറ്റും
  • ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാം
  • ഒരു പിശാചിരുന്ന് വിശന്ന് കരയുന്നു, ഒരു പിശാചിരുന്ന് അതിന്റെ കണ്ണീര് കുടിച്ചു രസിക്കുന്നു
  • ഒരു പുലയൻ പിഴച്ചാണ് പല പുലയൻ പിഴയ്ക്കുന്നത്
  • ഒരു ഭാഗത്ത് തീയും മറുഭാഗത്ത് പുലിയും
  • ഒരു മരം കാടാകാ
  • ഒരു മഴയ്ക്ക് എന്റെ മുടിയും മതിയാകും
  • ഒരു മാരാരുണ്ട്, ഒൻപത് കോവിലിൽ കൊട്ടുകയും വേണം
  • ഒരു മാളോരു മരിച്ചാൽ അതുകുറച്ച് വഴിമാറിയാൽ മതിയല്ലോ
  • ഒരു മുണ്ടില്ലാത്തോൻ പൂരത്തിന് പോകില്ല
  • ഒരു മുറ്റം രണ്ടു പുര - നരകം തന്നെ നരകം
  • ഒരു ലാഭത്തിനൊരു ചേതം
  • ഒരു വാക്കിന് രണ്ട് നോക്ക്
  • ഒരു വിത്തുവിതച്ചാൽ പല വിത്തുവിളയാ
  • ഒരു വിദ്യ പഠിക്കുകിൽ വിഷവിദ്യ പഠിക്കണം, വിഷവിദ്യ പഠിക്കുകിൽ വിഷമിച്ചു പഠിക്കണം
  • ഒരു വിരൽ നൊടികൂടില്ല
  • ഒരു വീട്ടിൽ രണ്ട് പെണ്ണും ഒരു കൂട്ടിൽ രണ്ട് നരിയും
  • ഒരു വെടിക്കു രണ്ടു പക്ഷി
  • ഒരു വെടിക്കുള്ള മരുന്നെപ്പോഴും കരുതണം
  • ഒരു വെടിക്ക് രണ്ട് പക്ഷി
  • ഒരു വേനൽക്കൊരു വർഷം
  • ഒരു വൈദ്യനൊരു വൈദ്യനെ കണ്ടുകൂടാ
  • ഒരുങ്ങുംപോലെയേ ഓങ്ങുകയുള്ളൂവെന്നോ ഓങ്ങുമ്പോലെയേ താങ്ങുകയുള്ളൂവെന്നോ കരുതരുത്
  • ഒരുത്തനായാലൊരുത്തിവേണം
  • ഒരുത്തനായിട്ടൊരുവഴി പോകരുത്
  • ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്
  • ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്
  • ഒരുത്തനെ പിടികുകിൽ കരുത്തനെ പിടിക്കെണം
  • ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം
  • ഒരുത്തനോട് പിണങ്ങുകിൽ കരുത്തനോട് പിണങ്ങണം
  • ഒരുത്തന്റെ കുറ്റം കൂട്ടത്തിന് കേട്
  • ഒരുത്തിക്ക് താളുകറിക്കുപ്പില്ലാഞ്ഞിട്ട്, ഒരുത്തിക്ക് താലിക്ക് മുത്തില്ലാഞ്ഞിട്ട്
  • ഒരുദിവസം തിന്നചോറും കുളിച്ചകുളവും മറക്കരുത്
  • ഒരുനാളൊരിടത്തും വാഴില്ല
  • ഒരുനാൾകൂത്തിന് മീശ കളയുക
  • ഒരുമ ഉണ്ടെങ്കിൽ ഉലക്കമെലും കിടക്കാം
  • ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
  • ഒരുമയാണ് ഏറ്റവും വലിയ ശക്തി
  • ഒരുമയാണ് പെരുമ
  • ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
  • ഒരുരുള ചോറുണ്ണരുത്, ഒരുപൊത്തെണ്ണ തേയ്ക്കരുത്, ഒരടി നടക്കരുത്, ഒരു വാക്ക് പറയരുത്
  • ഒരുവന്റെ കാതിൽ കടിച്ച് അപരനെ കൊല്ലുക
  • ഒരുറക്കംകൊണ്ട് നേരം വെളുത്തെന്നുവരില്ല
  • ഒരൂരിലെ ഭാഷ ഒരൂരിലെ തെറി
  • ഒരേറു ചൊല്ലി പത്തേറു മുടക്കുക
  • ഒരേറ്റത്തിനൊരിറക്കം
  • ഒരൊരുമയ്ക്കൊൻപത് വർക്കത്ത്
  • ഒരോലയെടുത്താൽ ഇരുപുറവും വായിക്കണം
  • ഒലക്കണ്ണിപ്പാമ്പുകൊണ്ടു പെടിപ്പിക്കെണ്ടാ
  • ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി
  • ഒലിപ്പിലെ കല്ലിന് പൂപ്പില്ല
  • ഒലിപ്പിൽ കുഴിച്ചിട്ട തറിപോലെ
  • ഒലിപ്പു നക്കീട്ടുരുള കളഞ്ഞു
  • ഒളിച്ചു വയറ്റിലുണ്ടാക്കും വെളിച്ചത്തു പെറും
  • ഒളിപ്പിച്ചുവച്ചവനെളുപ്പത്തിലെടുക്കാം
  • ഒളോർമാങ്ങയ്ക്ക് കല്ലേറുകൊണ്ടപോലെ
  • ഒഴക്കുനെയ്യൊഴിച്ചു കഴിക്കുന്നതിനെക്കാൾ ആഴക്ക് മൂത്രമൊഴിച്ചു കഴിക്കുന്നത്
  • ഒഴിയാൻ ബന്ധു വേണ്ടാ
  • ഒഴുകിപ്പോകുന്ന വെള്ളത്തിൽ കേറിയത് ലാഭം
  • ഒഴുകുന്ന തൊണിക്ക ഒർ ഉന്തു
  • ഒഴുകുന്ന തോണിക്കൊരുന്ത്
  • ഒഴുകുന്ന നീറ്റിൽനിന്നൊരുകുടം മുക്കിയാലത്രയായി?
  • ഒഴുക്കിൽപെട്ട ഓടംപോലെ
  • ഒഴുക്കുനീറ്റിലഴുക്കില്ല
  • ഒഴുക്കുപോകുന്നിടത്തോളമേ അഴുക്കും പോകൂ
  • ഒറ്റ ഉരുളകൊണ്ട് വയർ നിറയില്ല
  • ഒറ്റക്കലംപുഴുങ്ങിക്ക് പെണ്ണുകൊടുക്കരുത്
  • ഒറ്റക്ക് ഉലക്ക കാക്കാൻ പോയൊൻ കൂക്കട്ടെ
  • ഒറ്റച്ചുഴിയൻ ഓടിയുണ്ണും, ഇരട്ടച്ചുഴിയനിരുന്നുണ്ണും, മുച്ചുഴിയൻ മുടിഞ്ഞുപോകും
  • ഒറ്റച്ചെവിക്ക് തെറ്റിപ്പോകാം
  • ഒറ്റപ്പൊരിയും പുര ചുടും
  • ഒറ്റബ്രാഹ്മണൻ ഒന്ന് ചതിക്കും
  • ഒറ്റമകളെ വേൾക്കരുത്
  • ഒറ്റമരത്തിൽ കുരങ്ങുപൊലെ
  • ഒറ്റമരത്തിൽ കുരങ്ങുപോലെ
  • ഒറ്റമൂലി അറ്റകൈയ്ക്ക്
  • ഒറ്റയ്ക്കുലക്ക കക്കാൻ പോയോൻ കൂക്കട്ടെ
  • ഒറ്റലിൽ കിടന്നതുമില്ല കിഴക്കുനിന്ന് വന്നതുമില്ല
  • ഒറ്റസ്സന്താനം കുരുടന്റെ വടിപോലെ
  • ഒറ്റാൻ നടക്കുന്ന മെരുകിനെപ്പോലെ
  • ഓങ്ങിയിടത്തല്ല കൊണ്ടത്
  • ഓങ്ങുന്ന കൈ തലോടുകയും വേണം
  • ഓടം പോകുമ്പോൾ ഓലക്കെട്ട് വേറെ പോണോ?
  • ഓടം വണ്ടിയിലും വണ്ടി ഓടത്തിലും
  • ഓടക്കുഴലുകൊണ്ട് തീയൂതരുത്
  • ഓടംമാടായ്ക്കു പൊകുമ്പൊൾ ഒലക്കെട്ടു വെറെ പൊകണമൊ
  • ഓടാൻ വയ്യാത്തോൻ ചാടാൻ പോയാലോ?
  • ഓടാൻ വിടുകയുമില്ല, പിടിക്കാൻ കൊടുക്കുകയുമില്ല
  • ഓടാമ്പലും സാക്ഷയുംകൂടിയെന്തിന്?
  • ഓടി അമ്പതു സമ്പാദിക്കുന്നതിലും ഇരുന്നൊമ്പതു സമ്പാദിക്കുന്നത്
  • ഓടിട്ട വീടില്ലെങ്കിൽ ഓലകെട്ടിയ വഴിയമ്പലം കാണും
  • ഓടിപ്പോകരുത് ആടനടക്കരുത്
  • ഓടിപ്പോയവൻ നായാടി
  • ഓടിയകാലിടറും
  • ഓടിയതിനുമാത്രം കിതയ്ക്കുക
  • ഓടിയത് കുറച്ചു നടന്നാൽ മതിയല്ലോ
  • ഓടിയവനും ഓടിച്ചവനും കിതയ്ക്കും
  • ഓടിയിട്ടും കിഴവിക്ക് പുറകെയോ?
  • ഓടിയൊളിച്ച് കുശവനാകുകയോ വീണുചത്ത് ശവമാകുകയോ നല്ലത്?
  • ഓടും കൂലീം ഒപ്പം
  • ഓടുടയരുത്
  • ഓടുന്ന കാളയെ ആയുന്ന കമ്പേൽ
  • ഓടുന്ന തോണിക്കൊരുന്ത്
  • ഓടുന്ന നായയ്ക്ക് ഒരുമുഴം മുൻപ്
  • ഓടുന്ന നായിനെ കൈയിൽപിടിച്ചിട്ട് ഉണ്ണുന്ന വായിൽ മണ്ണിട്ടുകൊള്ളുക
  • ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ
  • ഓടുന്നതിന്റെ കുട്ടി പറക്കും
  • ഓടുന്നതിന്റെ പുറത്ത് ചാടിക്കയറരുത്
  • ഓടുന്നവനൊരുവഴി തേടുന്നവനൊമ്പതുവഴി
  • ഓടുംമുൻപേ ആയണം
  • ഓടുരുകിയ മൂശാരിയെപ്പോലെ
  • ഓട്ടക്കലത്തിൽ നിന്ന് എച്ചിൽക്കുഴിയിലേക്ക്
  • ഓട്ടക്കലമുടഞ്ഞാലെന്താ?
  • ഓട്ടക്കാരന് ചാട്ടം ചേരില്ല
  • ഓട്ടത്തിലോന്ത് മുൻപൻ
  • ഓട്ടത്തോണിയിലിട്ടൊഴുക്കുക
  • ഓട്ടപ്പം വീട്ടിൽ ചുടും തന്നപ്പം തന്നെച്ചുടും
  • ഓട്ടയുരുളി പണയംവച്ചപോലെ
  • ഓട്ടസഞ്ചിയിൽ പണമിടുക
  • ഓട്ടാളർക്കേ കുത്തിക്കൂടൂ
  • ഓട്ടിലിട്ട എലിയെപ്പോലെ
  • ഓണം അടുത്തചാലിയന്റെ ഒട്ടം
  • ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
  • ഓണം കേറാമൂല
  • ഓണം പോലെയാണോ തിരുവാതിര
  • ഓണം മുഴക്കോലുപോലെ
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുുമ്പിളിൽ തന്നെ കഞ്ഞി
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ
  • ഓണം വരാനുമൊരു മൂലം വേണം
  • ഓണത്തപ്പാ കുടവയറാ, എന്ന് തീരും തിരുവോണം?
  • ഓണത്തിനിടയ്ക്കെന്തു പൂട്ടുകച്ചവടം
  • ഓണത്തിനെക്കാൾ വലിയ മകമുണ്ടോ?
  • ഓണത്തേക്കാൾ വലിയ വാവില്ല
  • ഓണമടുത്ത ചാലിയനെപ്പോലെ
  • ഓണമുണ്ട വയറേ ചൂളപാടിക്കെട
  • ഓണവും വിഷുവും വരാതെപോട്ടെ
  • ഓതാൻ പോയിട്ട് ഉള്ള പുത്തിയും പോയി
  • ഓതിക്കോൻ പറഞ്ഞതോത്ത്
  • ഓതിക്കോന്റെ പ്രായശ്ചിത്തംപോലെ
  • ഓതിക്കോന്റെ വായിൽനിന്ന് വീഴുന്നതെല്ലാം ഓത്താവില്ല
  • ഓതിയോതി ഒരു മൊല്ലയായി, അതു പിന്നെയൊരു സൊല്ലയായി
  • ഓതിരം താങ്ങണമെങ്കിൽ കടകമോങ്ങണം
  • ഓതുംപിള്ളയ്ക്കോണമില്ല
  • ഓത്തമ്പലങ്ങളിൽ കൂത്ത് പതിവില്ല
  • ഓത്തില്ലാത്ത നമ്പൂരിയും പോത്തില്ലാത്ത നായരും
  • ഓത്തുപിഴച്ചത് കൂത്ത്, കൂത്തുപിഴച്ചതാട്ടം
  • ഓത്തൂട്ടും വാരവുമുണ്ട് നമ്പൂരി നശിച്ചു
  • ഓന്തിനെക്കൊന്നാലൊഴക്കു പുണ്യം
  • ഓന്തിന് വേലി സാക്ഷി, വേലിക്ക് ഓന്ത് സാക്ഷി
  • ഓന്തു കൊട്ടപ്പാല് കുടിച്ചപോലെ
  • ഓന്തു ചോരകുടിക്കുന്നതുപോലെ
  • ഓന്തു നിറംമാറുന്നതുപോല
  • ഓന്തു മൂത്താലുടുമ്പ്, മൂത്താൻ മൂത്താൽ മന്നാടിയാര്
  • ഓന്തോടിയാൽ വേലിക്കലോളം
  • ഓമനപ്പെണ്ണ് പണിക്കാകാ
  • ഓമ്പുംപിള്ള തേമ്പിത്തേമ്പി
  • ഓരാതെപോയതെല്ലാം പൂഴോനും മക്കളും
  • ഓരായത്തിൽ കല്ലിടുക
  • ഓർക്കുമ്പോ സഹിക്കാം, പിന്നെ സഹിക്കാൻമേല
  • ഓർത്തവനൊരാണ്ട്, പാർത്തവന് പന്തീരാണ്ട്
  • ഓലകളയാത്തോൻ നാടുകളയും
  • ഓലപ്പാമ്പിനെക്കാട്ടി പേടിപ്പിക്കുക
  • ഓലപ്പുരമേലിരുന്ന് ചൂട്ടുമിന്നരുത്
  • ഓലപ്പുരയുള്ളോന് തീപ്പേടിയുണ്ടാകും
  • ഓലപ്പുരയ്ക്കും ഓടിൻപുരയ്ക്കും സ്ഥാനമൊന്നുതന്നെ
  • ഓലയിൽ വരച്ചത് മായും ഓർമ്മയിൽ വരച്ചത് മായില്ല
  • ഓലേപ്പെട്ടാൽ ശീലപ്പെട്ടു
  • ഓവിലിട്ടുവലിച്ചതുപോലെ
  • ഓവിൽ പകരുന്നത് പാളയിലാകരുതോ
  • ഓളം കണ്ടതെല്ലാം മീനല്ല
  • ഓളമുള്ളിടത്താഴമില്ല
  • ഔചിത്യമില്ലാത്ത നായരേ അത്താഴമുണ്ണാൻ വാ
  • കക്കാൻ പഠിച്ചാൽ പോരാ, നിൽക്കാൻ പഠിക്കണം
  • കക്കാൻ പോകുമ്പോൾ ചിരിക്കരുത് (കൂക്കരുത്)
  • കക്കുന്തോറും മുടിയും മുടിയുംതോറം കക്കും
  • കക്കുന്നവന് ഒരു നരക, കള്ളം കൂറുന്നവന് ഒമ്പതു നരകം
  • കക്ഷത്തിലുള്ളത് പോകുകയുമരുത് ഉത്തരത്തിലുള്ളതെടുക്കുകയും വേണം
  • കങ്കണമണിഞ്ഞെന്നുവച്ച് കൈപ്പുണ്യമേറുമോ?
  • കങ്കാണി കതിരുകട്ടാൽ കാവൽക്കാരൻ കറ്റകക്കും
  • കച്ചവടത്തിനു കണ്ണുണ്ട് കരളില്ല
  • കച്ചികെട്ടാനുള്ള കയർ കച്ചിയിൽ തന്നെ
  • കഞ്ഞി കഞ്ഞിയാണെങ്കിൽ ചോറ് പിണ്ണാക്ക്
  • കഞ്ഞി കണ്ടിടം കൈലാസം, ചോറ് കണ്ടിടം വൈകുണ്ഠം
  • കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പായസം തലയിലൊഴിച്ച് കൊടുക്കുക
  • കഞ്ഞി നൽകാതെ കൊന്നിട്ട് പാൽപായസം തലയിലൊഴിക്കുക
  • കഞ്ഞി വാർത്തുണ്ണുന്നത് നെഞ്ഞറിയും
  • കഞ്ഞികുടിക്കഞ്ചുകടി, മൂന്ന് സംശയം
  • കഞ്ഞികുടിച്ച് കിടന്നാലും മീശ തുടയ്ക്കാനാളുവേണം
  • കഞ്ഞിക്കും കാറ്റിനും അരികുവഴി
  • കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയുംപോലെ വളർത്തിക്കോളാം
  • കഞ്ഞിക്ക് കാണം കൊണ്ടാട്ടം കാതറ്റ മൂളിക്ക് കോപം കൊണ്ടാട്ടം
  • കഞ്ഞിയിലിട്ട തേങ്ങപോലെ
  • കഞ്ഞിയേകാനാളില്ലെങ്കിലും പട്ടിടാനാളുണ്ടാകും
  • കടം കാതറുക്കും
  • കടം കാലന് തുല്യം
  • കടം കൊടുത്താലിടയും കൊടുക്കണം
  • കടം കൊടുത്ത് പട്ടിണി കിടക്കരുത്
  • കടം വാങ്ങി ഇടെചെയ്യല്ല
  • കടം വീടിയാൽ ധനം
  • കടംകൊണ്ട് കടം കൊടുക്കരുത്
  • കടംകൊണ്ട് കളിച്ചാൽ കുളിക്കും
  • കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല
  • കടംകൊള്ളുന്നത് പത്തായക്കാരനോട്
  • കടച്ചിച്ചാണകം വളത്തിന്നാകാ
  • കടച്ചിയെ കെട്ടിയേടം പശു ചെല്ലും
  • കടഞ്ഞാൽ കിട്ടാത്ത വെണ്ണ കുടഞ്ഞാൽ കിട്ടുമോ?
  • കടത്തിന് തുല്യം രോഗമില്ല
  • കടത്തോട് കടം ഗന്ധകപ്പൊടി കാപ്പണം
  • കടത്തോട് കടം, കമ്മാളനാന രണ്ട്
  • കടന്നിൽകൂട്ടിൽ കല്ലിടരുത്
  • കടന്നു കാൺമോൻ കവി
  • കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ?
  • കടമപകടം, സ്നേഹത്തിന് വികടം
  • കടമാണെങ്കിൽ കമ്മാളനാന രണ്ട്
  • കടമില്ലാത്ത കഞ്ഞി ഉത്തമം
  • കടമൊരു ധനമല്ല
  • കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു
  • കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്
  • കടമ്പ് ഉടമ്പോടുചേരണം
  • കടമ്പ് പൂത്തത് പോലെ
  • കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ
  • കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും
  • കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി?
  • കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല
  • കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?
  • കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക
  • കടലിലെ മീനിന് മുക്കോനിട്ട പേര്
  • കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല
  • കടലിൽ കായം കലക്കുക
  • കടലിൽ കൊണ്ടുപോയി കായം കലക്കരുത്
  • കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ
  • കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ
  • കടലിൽ പോയ സൂചി കിട്ടുമോ?
  • കടലും കടലാടിയും പോലെ
  • കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു
  • കടല് കുന്നാകും കുന്ന് കടലാകും
  • കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല
  • കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?
  • കടൽ പെരുകിയാൽ കര പെരുകുമോ?
  • കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും
  • കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ
  • കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട
  • കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും
  • കടംവാങ്ങി നെയ്യുകൂട്ടരുത്
  • കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം
  • കടി പറ്റിയുമില്ല, പിടി വിട്ടുംപോയി
  • കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം
  • കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്
  • കടിക്കാനുമില്ല കാരാനുമില്ല
  • കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം
  • കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത?
  • കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കിക്കുക
  • കടിച്ചതുമില്ല പിടിച്ചതുമില്ല
  • കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്
  • കടിച്ചത് കാഞ്ഞിരക്കായ, പിടിച്ചത് മുരിക്കിൻകൊമ്പ്
  • കടിച്ചുതുപ്പിയ കരിമ്പിൻചണ്ടി പോലെ
  • കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും
  • കടിഞ്ഞിക്കുട്ടൻ കടുംപൊട്ടൻ
  • കടിയൻ തൊട്ടതേ കൊങ്ങിണി ഉണ്ണുകയുള്ളൂ
  • കടുകടുത്തത് കടുകടുത്തും പോയി, മണുമണുത്തത് മണുമണുത്തും പോയി
  • കടുകുകീറി കണക്ക് ആനകീറി ആതിഥ്യം
  • കടുകുചിന്നിയാൽ കലഹം
  • കടുക് ചെറുതാണെന്നുവച്ച് കാരം കുറയുമോ
  • കടുക് ചോരുന്നതേ കാണൂ ആന ചോരുന്നത് കാണില്ല
  • കടുക് ചോരുന്നത് തടിയെടുത്ത് തടുക്കും, കനകം ചോരുന്നത് നോക്കി നിൽക്കും
  • കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു
  • കടുംപിരി കയററുക്കും
  • കടുവക്കൂട്ടിൽ തലയിട്ടാൽ തലയും താനും ഒരുപോലെ
  • കടുവയുടെ കൈയിൽ കുടൽ കഴുകാൻ കൊടുക്കുക
  • കടുവയെ കിടുവ പിടിക്കും
  • കടുവയ്ക്കിറകാട്ടിയതുപോലെ
  • കടുംശുദ്ധം കണ്ണുകളയും
  • കട്ടകൊണ്ട് കട്ടതല്ലുക
  • കട്ടത് കട്ടാൽ കാരായ്മ
  • കട്ടത് കട്ടാൽ കേസ്സില്ല
  • കട്ടത് ചുട്ടുപോകും
  • കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുമോ?
  • കട്ടയുടച്ചാൽ കുട്ടയോളം
  • കട്ടയ്ക്ക് കാലുനീട്ടിയവനിനിയെന്തുവേണം?
  • കട്ടവനും കേട്ടവനുമടങ്ങില്ല
  • കട്ടവനെ കിട്ടാഞ്ഞാൽ കണ്ടവനെ പിടിക്കരുത്
  • കട്ടവനോട് കട്ടാൽ മൂന്ന് മൂളൽ
  • കട്ടവൻ നിൽക്കുമ്പോൾ ഒളിച്ചവന്റെ തലപോയി
  • കട്ടിട്ടും കള്ളൻ മുന്നോട്ട്
  • കട്ടിലിൽ നിന്നെഴുന്നേൽക്കുകയും വേണ്ട, കൈ നനയ്ക്കുകയും വേണ്ട
  • കട്ടിലും വിടില്ല കയറും വിടില്ല
  • കട്ടിലുകണ്ട് പനിച്ചാൽ കണക്കല്ല, കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ
  • കട്ടിൽ കണ്ട് പനിക്കരുത്
  • കട്ടിൽ കാണുമ്പോൾ കഴലപ്പനി വരിക
  • കട്ടിൽ ചെറുതെങ്കിലും കാല് നാല് വേണം
  • കട്ടിൽകാലുകൊണ്ട് കൊടിയിട്ടുകൊടുക്കുക
  • കട്ടുകൊണ്ടുവന്ന പെണ്ണും തട്ടിപ്പറിച്ച പൊന്നും
  • കട്ടുതിന്നവനും ചുട്ടുതിന്നവനും അടങ്ങില്ല
  • കട്ടുറുമ്പിനെ പിടിച്ച് കക്ഷത്തുവച്ചപോലെ
  • കട്ടോനെ കിട്ടാഞ്ഞാൽ കണ്ടോനെ കഴുവേറ്റുകയോ?
  • കണക്കന്റെ കഞ്ഞി കുടിക്കാതെപോയി
  • കണക്കന്റെ കല്യാണം കണക്കിന്
  • കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും കണക്കെടുത്ത് നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും
  • കണക്കുണ്ടെങ്കിൽ പിണക്കില്ല
  • കണക്കുപറഞ്ഞാൽ കഞ്ഞിക്ക് വറ്റില്ല
  • കണക്കുപറഞ്ഞാൽ കഞ്ഞിയില്ല
  • കണക്കുമുക്കാൽ കാലേയരയ്ക്കാൽ
  • കണക്കുവിട്ടാൽ പിണക്കം വരും
  • കണക്ക് കള്ളംപറയില്ല
  • കണികണ്ടു വിത്തിറക്കുക
  • കണിച്ചുകുളങ്ങര ദേവി കുളിച്ചുവന്നു
  • കണിയാരെക്കേറ്റി കള്ളനെ പിടിക്കുക
  • കണിയാർക്കുമുണ്ടെല്ലൊ കാലക്കേട്
  • കണ്ടം കണ്ടോണ്ടിരുന്നാൽ ഉണ്ടോണ്ടിരിക്കാം
  • കണ്ടം കൊടുത്താലും വരമ്പ് കൊടുക്കില്ല
  • കണ്ടം കൊണ്ടവനേ പിണ്ഡം വയ്ക്കൂ
  • കണ്ടം നന്നല്ലാത്തേന് കന്നിനെ തല്ലീട്ടെന്താ?
  • കണ്ട നീയവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ
  • കണ്ട മീനെല്ലാം കറിക്കാകാ
  • കണ്ട മുള്ളെടുത്ത് കളഞ്ഞാൽ കാണാത്ത മുള്ള് ചവിട്ടില്ല
  • കണ്ടം വിറ്റ് കന്നിനെ വാങ്ങീട്ടെന്താ
  • കണ്ടകശ്ശനി കൊണ്ടേപോകൂ
  • കണ്ടതയിത്തം, കേട്ടത് പുല
  • കണ്ടതിലിരട്ടി കാണാൻ
  • കണ്ടതിലോഹരിയെടുത്താൽ വെന്തതിലോഹരി തിന്നാം
  • കണ്ടതും കേട്ടതും മിണ്ടരുത്
  • കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം
  • കണ്ടത് കൈയളവ്, കാണാനുള്ളത് കാലളവ്
  • കണ്ടത് കൈലാസം, കാണാനുള്ളത് കാഞ്ചനശൃംഗം
  • കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല, കോങ്കണ്ണിയമ്മേ പിച്ചതായോ
  • കണ്ടത്തിലെ പണിക്ക് വരമ്പത്ത് കൂലി
  • കണ്ടത്തിൽകൂടിയും മേല, വരമ്പത്തുകൂടിയും മേലാ
  • കണ്ടന്തടിക്ക് മുണ്ടൻതടി
  • കണ്ടപ്പോളെടുത്തു, എടുത്തപ്പോൾ കനത്തു, കനത്തപ്പോളിട്ടു
  • കണ്ടപ്പോൾ കരിമ്പ്, കടിച്ചപ്പോളിരുമ്പ്
  • കണ്ടമുണ്ടെങ്കിൽ കടംകൊണ്ടും കന്നിനെ വാങ്ങണം
  • കണ്ടയിലയെല്ലാം കടിക്കരുത്, കണ്ട പഴമെല്ലാം തിന്നരുത്
  • കണ്ടവനോട് കടംകൊള്ളരുത്
  • കണ്ടവൻ കോടിയുടുക്കില്ല
  • കണ്ടവൻ നിൽക്കട്ടെ കേട്ടവൻ പറയട്ടെ
  • കണ്ടവൻ മിണ്ടാഞ്ഞാൽ മിണ്ടിയവൻ പറഞ്ഞതെടുക്കും
  • കണ്ടവൻ മിണ്ടിയില്ല, മിണ്ടിയവൻ കണ്ടുമില്ല
  • കണ്ടവരുടെ വാക്കും പഴഞ്ചാക്കും
  • കണ്ടവരെല്ലാം ചെണ്ടക്കാരോ
  • കണ്ടറിയാത്തവൻ കൊണ്ടറിയും
  • കണ്ടറിവ് കേട്ടറിവ് കൊണ്ടറിവ്
  • കണ്ടാലറിയാം കൊണ്ടാൽ കൊടുക്കുന്നത്
  • കണ്ടാലും കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്
  • കണ്ടാലും നന്ന്, ചോറും ചെല്ലും
  • കണ്ടാൽ കരിമ്പ്, കാര്യത്തിനിരുമ്പ്
  • കണ്ടാൽ കളി, കാണാഞ്ഞാൽ കാര്യം
  • കണ്ടാൽ കള്ളൻ, കണ്ടില്ലെങ്കിൽ വെള്ളൻ
  • കണ്ടാൽ ചന്തം വായിൽ പോവില്ല
  • കണ്ടാൽ നല്ലത് കാര്യത്തിനാകാ
  • കണ്ടാൽ മുണ്ടൻ, കാര്യത്തിന് വമ്പൻ
  • കണ്ടിക്കണക്കിന് വാക്കിനേക്കാൾ കഴഞ്ചിന് കർമ്മം നന്ന്
  • കണ്ടിട്ടിരക്കരുത് കേറിമറിയരുത്
  • കണ്ടിട്ടിരിക്കണം, കാണാതിരിക്കണം
  • കണ്ടില്ല, കൊണ്ടില്ല, ലാഭമില്ല, ചേതമില്ല
  • കണ്ടുംകൊണ്ട് കുണ്ടിൽ ചാടരുത്
  • കണ്ടുകൊണ്ട് ചോദിച്ചാൽ തൊണ്ടുകോണ്ടേറ്
  • കണ്ടുമടുത്തവനോട് കടംകൊള്ളുക
  • കണ്ടുവായിച്ചാൽ കാണാതെ പറയാം
  • കണ്ടെങ്കിൽ പിള്ളച്ചക്ക, അല്ലെങ്കിൽ തള്ളച്ചക്ക
  • കണ്ടേടംകൊണ്ട് കാര്യംകാണുക
  • കണ്ടേലിരട്ടി കാണാൻ
  • കണ്ണഞ്ചേരി വെള്ള്യാഴ്ച എന്താഴ്ച്യാ ചങ്ങായ്യേ
  • കണ്ണടച്ചിരുട്ടാക്കരുത്
  • കണ്ണൻ പൊണ്ണൻ കരുതല വിരുതൻ
  • കണ്ണൻവാഴയുടെ ചുവട്ടിൽ കദളിവാഴയുണ്ടാകുമോ?
  • കണ്ണല്ലാത്തതെല്ലാം പൊന്നാക്കിത്തരാം
  • കണ്ണളക്കാത്തത് കൈയളക്കുമോ?
  • കണ്ണളവുള്ള കുട്ടി കഞ്ഞി കുടിക്കില്ല
  • കണ്ണറിയാതെ കണ്ണിന്റെ കൃഷ്ണമണി കൊണ്ടുപോകുക
  • കണ്ണാടിയിൽ കണ്ട പണം കാര്യത്തിനുതകില്ല
  • കണ്ണാടിവീട്ടിൽ കല്ലെറിയരുത്
  • കണ്ണാമ്പാള കെട്ടിയ പതിയനെ പോലെ
  • കണ്ണാൽ കണ്ടതിന് സാക്ഷിയെന്തിന്
  • കണ്ണാൽ കണ്ടതും പോയി, കാതാൽ കേട്ടതും പോയി
  • കണ്ണിക്കുപ്പ കടലിക്കുപ്പ
  • കണ്ണിനിമ കാതം ദൂരമോ?
  • കണ്ണിനുകണ്ണും പുല്ലിനുപുല്ലും
  • കണ്ണിനുകണ്ണ് മനസ്സ്
  • കണ്ണിനുനേരേ കണ്ടത് സത്യം, കാതിനുനേരേ കേട്ടത് സത്യം
  • കണ്ണിന് വന്നത് പുരികത്തോടായി
  • കണ്ണിന്റെ കുറ്റം കണ്ണറിയില്ല
  • കണ്ണിയൊന്ന് പൊട്ടിയാൽ ചങ്ങല രണ്ടായി
  • കണ്ണിരിക്കെ കൃഷ്ണമണി കാണാനില്ല
  • കണ്ണിലെ മരുന്നിന് കാശില്ല
  • കണ്ണിലെണ്ണ കലിക്കും പുരികത്തിൽ കലിക്കില്ല
  • കണ്ണിൽ കണ്ടത് കക്ഷത്തിലാക്കുക
  • കണ്ണിൽ കുത്താനെണ്ണയില്ല ആലിൻചോട്ടിൽ വിളക്കുവയ്ക്കുന്നു
  • കണ്ണിൽ കുത്തിയിട്ട് കണ്ണീരിന്റെ കാരണം ചോദിക്കുന്നു
  • കണ്ണിൽ കുരുവിന് കൈവിരൽ മരുന്ന്
  • കണ്ണിൽ കൊണ്ട കൈ മുറിച്ചുകളയുമോ?
  • കണ്ണിൽ നിന്നകറ്റാം കരളിൽ നിന്നകറ്റാമോ?
  • കണ്ണില്ലാത്തൊരു പൊണ്ണൻ കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ
  • കണ്ണില്ലാത്തോനെ കണ്ണാടി കാണിച്ചിട്ടെന്താ?
  • കണ്ണില്ലാത്തോനെന്തിനാ കണ്ണാടി
  • കണ്ണില്ലെങ്കിലും ഉറക്കത്തിന് കുറവില്ല
  • കണ്ണില്ലെങ്കിൽ കാഴ്ചയില്ല
  • കണ്ണില്ലെന്ന് കരുതി മുള്ളിക്കുടിപ്പിക്കരുത്
  • കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ വിളയും
  • കണ്ണും കൈയും കല്പനയും
  • കണ്ണുകണ്ടത് കൈ ചെയ്യും
  • കണ്ണുകാണാത്ത പോത്ത് കണ്ടുനിൽക്കണം
  • കണ്ണുകാണാത്തമ്മൂമ്മയ്ക്കപ്പം ചെറുത്
  • കണ്ണുകാണാത്തവന് പൊന്നും ചെമ്പും ഒരുപോലെ
  • കണ്ണുകീറിയവൻ തന്നെ വായും കീറിയത്
  • കണ്ണുകെട്ടി കയത്തിലിടുക
  • കണ്ണുകൊടുത്ത ദൈവം കരളും കൊടുത്തു
  • കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ
  • കണ്ണുചിമ്മിയാലിരുട്ട്
  • കണ്ണുണ്ടായാൽ പോരാ കാണണം
  • കണ്ണുപൊട്ടിച്ചിട്ട് ആദിത്യനമസ്കാരമെന്തിന്?
  • കണ്ണുപോയാലറിയാം കണ്ണിന്റെ വില
  • കണ്ണുരണ്ട് കാഴ്ചയൊന്ന്
  • കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല
  • കണ്ണുള്ളപ്പോൾ കാണണം, കൈയുള്ളപ്പോൾ തിന്നണം
  • കണ്ണുള്ളവനും കാലിടറും
  • കണ്ണുള്ളവനേ കാണുള്ളൂ
  • കണ്ണെത്താ കുളവുമാകാ ചെന്നെത്താ വയലുമാകാ
  • കണ്ണെത്താത്തിടത്തോളം കരളെത്തും
  • കണ്ണെത്തുന്നിടത്തെല്ലാം കാലെത്തിയെന്നുവരില്ല
  • കണ്ണെത്തുന്നിടത്തോളം കാതെത്തുമോ?
  • കണ്ണെത്തുന്നിടത്തോളം കൈയെത്തുമോ?
  • കണ്ണേ പേടിക്കൂ, കൈ പേടിക്കില്ല
  • കണ്ണോളം സ്ഫുരിക്കുമോ പുരികം
  • കതകാലേ അങ്ങോട്ടു പോയ്ക്കൂട, കട്ട്ളയാലേ ഇങ്ങോട്ടു പോന്നുകൂടാ
  • കതകിനുചേർന്ന ജനല്
  • കതിരിൽ കൊണ്ടുപോയി വളംവച്ചിട്ടെന്താ?
  • കതിരില്ലാതെ നിറച്ചൂടല്ലോ
  • കതിരുകണ്ട വറുതി
  • കത്തലടക്കാനാണ് കട്ടതെങ്കിൽ കരണ്ടുതിന്നും
  • കത്തിയും കല്ലുമുണ്ടെങ്കിൽ ഒപ്പമിരിക്കാനവസ്ഥയുണ്ട്
  • കത്തിരിക്കയെന്ന് പറഞ്ഞാൽ പഥ്യം പോകുമോ?
  • കത്തിവാളോട് ചോദിച്ചിട്ടാണോ കാതറുക്കുന്നത്?
  • കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം
  • കഥകഥനായരേ കസ്തൂരിനായരേ കാഞ്ഞിരംകോട്ടമ്പലത്തിൽ തേങ്ങമൂത്തിളനീരായി
  • കഥയറിയാതെ കഥകളി കണ്ടിട്ടെന്താ
  • കഥയിൽ ചോദ്യമില്ല
  • കഥയ്ക്ക് കാലുമില്ല തലയുമില്ല
  • കദളിപ്പഴോം കല്ലും തേവര് മറക്കില്ല
  • കനം വയ്ക്കുന്നതുവരെ കടലാസ് പറക്കും
  • കനംതിരിഞ്ഞ വാക്കിന് കനംതിരിയുന്ന പോട്
  • കനലിന് കരിയും തീയ്ക്ക് വിറകും
  • കനൽപുറത്തെ ചൂടും ചെനപ്പുറത്തെ വെടിയും
  • കനിയായാൽ താനേ വീഴും
  • കന്തമൊട്ട് കൊടുക്കുകയുമില്ല, താനൊട്ട് കുത്തുകയുമില്ല
  • കന്നാലിയുടെ കഞ്ഞി കർഷകന് ചോറ്
  • കന്നിക്കറിയുമോ കാമരസം
  • കന്നിക്കാറ് പൊന്നുരുക്കും
  • കന്നിക്കോഴി കളംനിറച്ചും
  • കന്നിക്കോഴി കൈയിൽ കുംഭക്കോഴി കൊമ്പത്ത്
  • കന്നിഞായറ് കാതല് ചിങ്ങഞായറ് ചീതല്
  • കന്നിനു കയറും പെണ്ണിനു നയവും
  • കന്നിനു കാഞ്ഞിരവടി വേണം
  • കന്നിനും കാളയ്ക്കും കലപ്പയൊന്നല്ല
  • കന്നിനെ കക്കുന്നവന് കാച്ചില് കക്കുമ്പോൾ കൈവിറയ്ക്കുമോ
  • കന്നിനെ കയം കാണിക്കരുത്
  • കന്നിപറിക്കലും കടലാട്ടവും ഒരുമിച്ചോ
  • കന്നിപ്പേറിൽ തന്നെ കുറുക്കൊടിച്ചാലോ
  • കന്നിമാസത്തിലെ കാര്യവും കൈയിലൊഴിച്ച മോരും ഒരുപോലെ
  • കന്നിമാസത്തിലെ വെയിലും കന്യകയുടെ മനവും
  • കന്നിമാസത്തിലെ വെയിലും കയ്യരുടെ അടിയും
  • കന്നില്ലാകൃഷിയുമാകാ കണ്ണില്ലാ പെണ്ണുമാകാ
  • കന്നിവെയിലിൽ കടലും വറ്റും
  • കന്നിവെയിൽ കരിമ്പാറ പൊളിക്കും
  • കന്നിവെയിൽ കള്ളനും കൊള്ളില്ല
  • കന്നും കമ്മളടെ നെല്ലും കമ്മളടെ തിന്നട്ടങ്ങനെ തിന്നട്ടെ
  • കന്നുകൂത്താടിയാൽ കാണാൻ കൊള്ളാം, കാള കൂത്താടിയാലോ?
  • കന്നുചെന്നാൽ കന്നിൻപറ്റത്തിൽ
  • കന്നുള്ളവനേ കണ്ണുള്ളൂ
  • കപ്പച്ചീനിക്ക് വേരിറങ്ങുമ്പോൾ സുന്ദരിമത്തിക്ക് പരിഞ്ഞിൽവയ്ക്കും
  • കപ്പച്ചീര കൊഴുത്താൽ കപ്പൽപാമരമാകുമോ?
  • കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം
  • കപ്പലിൽ കള്ളൻ കടന്നതുപോലെ
  • കപ്പലിൽ സ്വാതന്ത്ര്യം പോരാഞ്ഞിട്ട് കടലിൽ ചാടി
  • കപ്പലുടഞ്ഞാലും കവിളിൽ കൈവയ്ക്കരുത്
  • കപ്പല് പണിതത് ചിമിഴായി
  • കപ്പൽ പോകും തുറ കിടക്കും
  • കപ്പൽകയറി കടലൊക്കെ പാഞ്ഞാലും കല്പിച്ചതേ കിട്ടൂ
  • കപ്പൽക്കാരന്റെ ജീവിതം കാറ്റടിച്ചാൽ പോകും
  • കപ്പാളത്തീയന് മുപ്പാളത്തണ്ണീർ
  • കമഴ്ന്ന പ്ലാവില മലർത്തിയിടില്ല
  • കമഴ്ന്നുവീണാലും മീശയിൽ മണ്ണുപറ്റിയില്ലെന്നാശ്വാസം
  • കമഴ്ന്നുവീണാൽ കാപ്പണം കൂലി
  • കമുക് കാട്ടിൽ കിടക്കണം
  • കമുക് നട്ട് കാടാക്കുകയും തെങ്ങ് നട്ട് നാടാക്കുകയും
  • കമ്പത്തിൽ കയറി കസർത്തുകാണിച്ചാലും സമ്മാനം വാങ്ങാൻ താഴെ വരണം
  • കമ്പിളി വിറ്റ പണത്തിൽ രോമമുണ്ടാവില്ല
  • കമ്പിളിക്കുണ്ടോ കറ?
  • കമ്പിളിക്കെട്ടെന്ൻ കരുതി കരടിയെ പിടിച്ചു
  • കമ്മാളനിരുന്നിടവും കഴുതയിരുന്നിടവും
  • കമ്മാളൻ കണ്ടത് കണ്ണല്ലെങ്കിൽ ചുമ്മാടുകെട്ടി ചുമക്കും
  • കമ്മാളന്റെ കാശ് കരിയും പൊടിയുമായി പോയി
  • കയം കണ്ട കന്നുപോലെ
  • കയർവിട്ട കാളയും കൈവിട്ട കുട്ടിയും
  • കയംവിട്ട് കയത്തിലെത്തുക
  • കയററ്റാൽ പാള കിണറ്റിൽ
  • കയറിമറിഞ്ഞാൽ ഞാലി
  • കയറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്
  • കയറില്ലാത്ത പമ്പരം കറങ്ങുമോ
  • കയറു പിണങ്ങിയാൽ ബുദ്ധി, നൂല് പിണങ്ങിയാൽ കത്തി
  • കയറുന്ന കുരങ്ങിനേണിചാരുക
  • കയറുപോയിട്ടുണ്ടോ അറ്റത്തൊരു കാളയും
  • കയറെത്തുന്നില്ലെന്നുവച്ച് കിണറ് തൂർക്കാറുണ്ടോ?
  • കയിലിന് തക്ക കണ
  • കയിലിൽ നിന്ന് പോയാൽ കലത്തിൽ
  • കയിലെത്ര കലം കണ്ടോക്കുണു, കലമെത്ര കയിൽ കണ്ടേക്കുണു
  • കയ്ക്കെത്തിയത് വായ്ക്കെത്താതെ വരിക
  • കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ
  • കയ്ച്ചുകയ്ച്ചു മധുരിക്കും
  • കയ്പ നനയ്ക്കാൻ കള്ളനെ നിർത്തണം
  • കയ്യരുടെ അടിയും കാർത്തികച്ചൂട്ടും
  • കയ്യാലപ്പുറത്തെ തേങ്ങ പോലെ
  • കയ്യാലപ്പുറത്തെ തേങ്ങപോലെ
  • കയ്യിലിരുന്നാൽ കാലത്തിനുതകും
  • കയ്യിലെ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക
  • കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടോ?
  • കയ്യിൽ വെണ്ണയിരിക്കെ നെയ്യിനിരക്കുകയോ?
  • കയ്യിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ?
  • കയ്യുംകാട്ടി പറയരുതെന്ന് രണ്ടുകയ്യുംകാട്ടി പറഞ്ഞാലോ?
  • കയ്യൂക്കുള്ളവൻ കാര്യക്കാരൻ
  • കരകവിഞ്ഞു വരുന്ന കടലിനെ കൈകൊണ്ടു തടുക്കാമോ?
  • കരടിക്കെട്ടിൽ പെട്ടവന് കമ്പിളിക്കെട്ട് ഭയം
  • കരണം പിഴച്ചാൽ മരണം
  • കരണത്തിന് ചേർന്ന കൈമുറി
  • കരമലകയറ്റം കഠിനമെന്റയ്യപ്പാ
  • കരയടുക്കുന്നിടത്ത് ചാടുകയും വീടടുക്കുന്നിടത്തിറങ്ങുകയും
  • കരയടുത്തെന്ൻ കരുതി തുഴ കളയരുത്
  • കരയരിഞ്ഞ് മുറികൊടുക്കണം
  • കരയിൽ മിടുക്കുണ്ടെങ്കിൽ കടവയേയും ഇണക്കാം
  • കരയുകയും വേണം ചിരിക്കുകയും വേണം
  • കരയുകയും വേണം ചിറി കോടുകയുമരുത്
  • കരയുന്ന കണ്ണിന് ചീറ്റുന്ന മൂക്ക്
  • കരയുന്ന കുഞ്ഞിനേ പാലുള്ളൂ
  • കരയുന്ന പെണ്ണിനേയും ചിരിക്കുന്ന ആണിനേയും നമ്പരുത്
  • കരയുന്നവൻ കച്ചവടം തുടങ്ങരുത്
  • കരയ്ക്കിട്ട മീനിനെ പോലെ
  • കരയ്ക്കും പോവില്ല, വെള്ളത്തിലും പോവില്ല, കയ്യേപിടിച്ചാൽ കരയുകയും ചെയ്യും
  • കരയ്ക്ക്‌ കുത്തിയത് കണ്ടത്തിലേക്ക്‌ ചെരിഞ്ഞു
  • കരലളിഞ്ഞാലും കയ്യയയുകയില്ല
  • കരംവന്നാലവൻ കെട്ടും തരാംവന്നാലവൻ ഞാൻ കെട്ടും
  • കരികലക്കിയ കുളവും കളഭംകലക്കിയ കുളവും
  • കരിക്കട്ട കഴുകുംതോറും കറുക്കും
  • കരിക്കിലാണോ പൊങ്ങ്
  • കരിക്കും കൊള്ളില്ല, ഭസ്മത്തിനും കൊള്ളില്ല
  • കരിങ്കല്ലിടുപ്പിന്നാകാ കാഞ്ഞിരം വിറകിനാകാ
  • കരിങ്കാറിന്നിടയിലും തൂമിന്നൽ കാണാം
  • കരിഞ്ചന്തക്കാരനെയും കരിങ്കാലിക്കാരനെയും കണ്ടാൽ കുളിക്കണം
  • കരിന്തകാളി അകത്തായാൽ കരിമ്പിത്തം പുറത്ത്
  • കരിന്തുട മുറിഞ്ഞാൽ കബറടക്കാം
  • കരിമംഗല്യം കണ്ടാൽ കണവന് കുറ്റം
  • കരിമ്പടക്കാരനിരിക്കാനിടം കൊടുക്കരുത്
  • കരിമ്പടക്കെട്ടിനെ ഞാൻ വിട്ടാലും കരിമ്പടക്കെട്ട് എന്നെ വിടില്ല
  • കരിമ്പടത്തിനുണ്ടോ കറപറ്റുന്നു?
  • കരിമ്പിന് കമ്പുകേട്
  • കരിമ്പിൻതോട്ടത്തിൽ കുറുക്കൻ കിടന്നിട്ടെന്താ?
  • കരിമ്പിലും തേളിരിക്കും കള്ളിയിലും പാലിരിക്കും
  • കരിമ്പിൽ തേൻ തേച്ചപോലെ
  • കരിമ്പുകൊണ്ടടികൊണ്ട കഴുത കരിമ്പിന്റെ രുചിയറിയുമോ?
  • കരിമ്പെന്നുവച്ച് വേരോളം ചവയ്ക്കരുത്
  • കരിമ്പ്‌ തിന്നാൻ കൈക്കൂലിയോ?
  • കരിമ്പ്‌ തിന്നുന്നത് ചണ്ടിതുപ്പാനോ?
  • കരിമ്പ് വളഞ്ഞാലും മധുരിക്കും
  • കരിയിലയായാലും കാതം ചെയ്യുമ്പോൾ കനക്കും
  • കരിയുന്നതിനുമുമ്പിളക്കാനാണ് കയ്യിൽ ചട്ടുകം
  • കരിയുമ്പോൾ വെരകാൻ കയിലേ കാണൂ
  • കരിവിറ്റ പണം കറുത്തിരിക്കുമോ?
  • കരിവേപ്പിലയും കറിവേപ്പിലയും കക്കാനാകാ
  • കരുതിനടന്നാൽ കരയേണ്ട
  • കരുത്തനിരക്കില്ല
  • കരുവാന്റെ തൊടിയിലെ മുയലിനെ പോലെ
  • കരുവാന്റെ മൂരി പൂട്ടാതെ തന്തയാവും
  • കരുവാന്റെ മൂരി പോയാൽ എന്റെ മൂരിയെ കിട്ടിയപോലെ
  • കർക്കിടകം ഒന്നാംതീയതി കുന്നിയോളം തിന്നാൽ പന്നിപോലെ വളരും
  • കർക്കിടകം ഞാറ്റിൽ പട്ടിണികിടന്നത് പുത്തരിയുണ്ടാൽ മറക്കരുത്
  • കർക്കിടകം തീർന്നാൽ ദുർഘടം തീർന്നു
  • കർക്കിടകത്തിലെ കറുത്തവാവിന് കരിമ്പോത്തിന്റെ തുടവിറയ്ക്കും
  • കർക്കിടകത്തിലെ കുശവനെ പോലെ
  • കർക്കിടകത്തിലെ വെയിൽ കരിമ്പന ഒണക്കും
  • കർക്കിടകത്തിൽ ഇടിവെട്ടിയാൽ കരിങ്കലിന് കേട്
  • കർക്കിടകത്തിൽ കട്ടുമാന്തുക
  • കർക്കിടകത്തിൽ കാക്കപോലും കൂടുകെട്ടില്ല
  • കർക്കിടകത്തിൽ കാതുകുത്തുന്നതിന് ഇപ്പോഴേ കരുവളയ്ക്കണോ?
  • കർക്കിടകത്തിൽ ചത്തവന്റെ പ്രേതംപോലെ
  • കർക്കിടകത്തിൽ ചേന കട്ടും കൂട്ടണം
  • കർക്കിടകത്തിൽ പത്തുണക്ക്
  • കർക്കിടകത്തിൽ വാവുകഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മകളെ കെട്ടാനും ആരോടും ചോദിക്കണ്ട
  • കർണ്ണൻ വീണാൽ പടയില്ല
  • കർത്താവിനേക്കാൾ മൂത്ത കർമ്മമോ
  • കർമ്മത്തിന് മൂലം കാമം
  • കർമ്മമുണ്ടെങ്കിലേ കാശുകിട്ടൂ
  • കർമ്മവ്യാധിക്ക് കഷായമില്ല
  • കർമ്മി പ്രസാദിച്ചാലേ കർമ്മം ഫലിക്കൂ
  • കർഷകന് കച്ചേരിപ്പണിയരുത്
  • കലക്കിയാലും കടൽ ചേറാവില്ല
  • കലക്കിയെടുത്ത വെണ്ണ തൈരിൽ തന്നെ കലക്കുകയോ?
  • കലങ്ങിത്തെളിയുമ്പോൾ കരട് പൊന്തും
  • കലങ്ങിയ വെള്ളത്തിൽ നിന്ന് മീൻപിടിക്കുക
  • കലത്തിനറിയാമോ കർപ്പൂരത്തിന്റെ മണം?
  • കലത്തിലുണ്ടെങ്കിലല്ലേ കയിലിൽ കിട്ടൂ
  • കലത്തിലെ ചോറ് കുറയുകയുമരുത്, മക്കളുടെ മുഖം വാടുകയുമരുത്
  • കലമില്ലാത്ത നായർക്ക് ഉറിയില്ലാത്ത പെണ്ണ്
  • കലവറയിൽ കയറിയ കോഴിയെ പോലെ
  • കലഹത്തിന് കാരണം കനകമോ കാമിനിയോ
  • കലി മൂക്കുമ്പോൾ എലി നിന്ന് പെടുക്കും
  • കലിയിൽ കൊല തന്നെ
  • കലിയെടുത്തുതുള്ളി കൊലനടത്തരുത്
  • കൽക്കണ്ടക്കുന്നിലായാലും കാഞ്ഞിരം കയ്ക്കും
  • കൽക്കണ്ടത്തിന് കടമുറിയും തലമുറിയുമുണ്ടോ?
  • കൽക്കത്തിനും ചേരില്ല കഷായത്തിനും ചേരില്ല
  • കൽക്കിണറിന് ഇരുമ്പുകുടം
  • കൽത്തൂണ് മുറിക്കാം, വളച്ചുകൂടാ
  • കല്പന കല്ലേ പിളർക്കും
  • കല്പന തന്നെ പോരാ, കരളിൽ കനിവും വേണം
  • കല്പന നമുക്കില്ല, കല്പിച്ചാലല്ലെന്നില്ല
  • കല്യാണം പോയി കണ്ണൂക്കായി
  • കല്യാണം വേറെ കുറിക്കല്യാണം വേറെ
  • കല്യാണത്തിരക്കിൽ താലികെട്ടാൻ മറന്നു
  • കല്യാണമാല കനകമാല കാണുന്നോർക്കിമ്പമാല, കെട്ടുന്നോർക്ക് കണ്ഠമാല
  • കല്ലാടുംമുറ്റത്ത് നെല്ലാടില്ല
  • കല്ലായാലും കണവൻ പുല്ലായാലും പുരുഷൻ
  • കല്ലിക്കോതയ്ക്ക് നെല്ലുകൊടുത്തെന്റെ പല്ലുപോയി
  • കല്ലിനുണ്ടോ കൈയും കാതും
  • കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയില കിടക്കുമോ?
  • കല്ലിനെ വെള്ളംതാങ്ങുമോ?
  • കല്ലിന്മേലിട്ട കലംപോലെ
  • കല്ലിന്മേൽ നുള്ളിയാൽ കൈ നോവും
  • കല്ലിന്മേൽനിന്ന് തൊലിയുരിക്കുമോ?
  • കല്ലിലടിച്ചിട്ട് കൈ നോവുന്നെന്ന് പറഞ്ഞിട്ടെന്താ?
  • കല്ലിൽ കടിച്ച് പല്ല് കളയരുത്
  • കല്ലിൽ തട്ടിയാൽ കാല് നോവും
  • കല്ലും നെല്ലും കളഞ്ഞ് ശാന്തിചെയ്യണം
  • കല്ലുപറക്കുമ്പോൾ കരിയില കനംവയ്ക്കുകയോ?
  • കല്ലുവച്ചിടത്തൊക്കെ വഴിപാടുനേരുക
  • കല്ലെട പൊന്നെട
  • കല്ലെന്നാലും കണവൻ പുല്ലെന്നാലും പുരുഷൻ
  • കല്ലേൽ പെടുത്താൽ കണ്ണേൽ തെറിക്കും
  • കല്ലേറിൽനിന്ൻ രക്ഷപ്പെടാം കണ്ണേറിൽനിന്നോ?
  • കല്ലേറ് കണ്ണുപൊട്ടിക്കും
  • കവടി സഞ്ചിയിലും കണിയാൻ തെരുവിലും
  • കവിഞ്ഞുകാണ്മോൻ കവി
  • കവുങ്ങിൽകേറി പട്ട പറിച്ചു താഴെയിറങ്ങി അടയ്ക്കയെറിഞ്ഞു
  • കഷണ്ടിക്കാരന്റെ പെണ്ണിന് കണ്ണാടി വേണ്ട
  • കഷണ്ടിക്കുമുൻപേ കല്യാണം
  • കഷായം കണ്ട രോഗിയെ പോലെ
  • കഷ്ടം കൂടാതിഷ്ടമില്ല
  • കഷ്ടിപിഷ്ടി അഷ്ടിക്ക് മുട്ടില്ല
  • കസ്തൂരിയും കാമവും ഒളിച്ചുവച്ചാലും പുറത്തറിയും
  • കള പറിക്കാഞ്ഞാൽ വിളകാണാ
  • കളംകണ്ട പ്രാക്കളെ പോലെ
  • കളംകൂലി കടമിടരുത്
  • കളക്ടർക്ക് ടിക്കറ്റെഴുതുക
  • കളഞ്ഞുകിട്ടിയാൽ കണ്ടിയൂരപ്പനുപാതി
  • കളമുള്ളവനേ ഇല്ലംനിറയ്ക്കേണ്ടൂ
  • കളയില്ലാത്ത വിളയില്ല
  • കളരി കാണാതെ കുരുക്കളായി
  • കളരിയും കുറുപ്പും ഒന്നുതന്നെ
  • കളവിന് കാലില്ല
  • കളവിൽ പഠിച്ചതിന് വിളവില്ല
  • കളവുപറഞ്ഞാലും ഒപ്പിച്ചുപറയണം
  • കളി കാതറുക്കും
  • കളിചിരി കാര്യത്തിനാകാ, കാഞ്ഞിരം വിറകിനാകാ, കരിങ്കല്ലടുപ്പിനാകാ
  • കളിചിരി പുഞ്ചിരികാര്യം പെണ്ണേ, ഇതൊക്കെ ചിലകാലം പോകും പെണ്ണേ
  • കളിച്ചിട്ടും നോക്കരുത് കാമശാസ്ത്രം
  • കളിച്ചുകളിച്ച് കാര്യമായി
  • കളിച്ചുകളിച്ച് ഗുരുനാഥന്റെ താടിപിടിച്ചായി കളി
  • കളിച്ചുടച്ച തേങ്ങയ്ക്ക് നിറച്ചുനാഴി നെയ്യ്
  • കളിച്ചുനേടിയത് കളഞ്ഞുകുളിക്കും
  • കളിനന്നായാലളിയൻ അല്ലെങ്കിൽ തെക്കുന്നുവന്ന കമ്മാളൻ
  • കളിമീൻ കറിക്കാകാ
  • കളിമുകളിൽ നിന്നായാലും താഴത്തുവന്നേ സമ്മാനം കിട്ടൂ
  • കളിയായാലും പൊളിപറയരുത്
  • കളിയിന്മേൽ കളി കൊള്ളരുത്
  • കളിയിലളിയൻ പെങ്ങളെപ്പിടിയൻ
  • കളിയിലായാലും കളവരുത്
  • കളിയിലും കാര്യം കാണണം
  • കളിയിൽ തുടങ്ങിയത് കാര്യത്തിലവസാനിച്ചു
  • കളിയിൽ ബാപ്പ മകൻ
  • കളിയും കഴിഞ്ഞ് വിളക്കെടുത്തപ്പ്ളാ പായയും കൊണ്ട് വരവ്
  • കളിയും ചിരിയും ഒന്നിച്ച്, കഞ്ഞീം ചോറും വെവ്വേറെ
  • കള്ളം പറന്നുവരും, നേര് നിരങ്ങിവരും
  • കള്ളം പറയുന്നവന് മറവിയില്ല
  • കള്ളച്ചിപ്പശുവിനൊരു മുട്ടി തുള്ളിച്ചിപ്പെണ്ണിനൊരു കുട്ടി
  • കള്ളഞ്ച് മദംകാട്ടും കഞ്ചാവഞ്ച് നിറംകാട്ടും
  • കള്ളനും കാവൽക്കാരനും ഒന്നാണെങ്കിൽ കൊമ്പത്തെ ചക്ക കടയ്ക്കൽ
  • കള്ളനും കാവൽക്കാരനും ചേർന്നാൽ വെളുക്കുവോളം കക്കാം
  • കള്ളനും തോന്നാം കള്ളബുദ്ധി
  • കള്ളനു വഴി പള്ളേ
  • കള്ളനും വെള്ളനും എടുത്തേന്റെ ബാക്കി
  • കള്ളനു സമ്മാനം വെള്ളനു തടവ്
  • കള്ളനുള്ളേടത്ത് തുരങ്കവുമുണ്ട്
  • കള്ളനെ കട്ടാലോ
  • കള്ളനെ കണ്ടാലറിയാം
  • കള്ളനെ കാവലാക്കിയപോലെ
  • കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
  • കള്ളനെ പേടിച്ച് കലവും കൈയിൽ പിടിച്ച് കഞ്ഞി കുടിക്കുക
  • കള്ളനെ വിരട്ടാൽ പിള്ള മതി
  • കള്ളനെങ്കിലും വെള്ളനെങ്കിലും ഒരാൺപിറന്നോനല്ലേ
  • കള്ളനേ കളവറിയൂ
  • കള്ളനേ കള്ളന്റെ കാലറിയൂ
  • കള്ളനോ വലുത് കാപ്പോനോ വലുത്
  • കള്ളൻ കക്കുന്നതും നരി നക്കുന്നതും ഇഷ്ടംകൊണ്ടല്ല
  • കള്ളന് കഞ്ഞിവയ്ക്കരുത്
  • കള്ളൻ കട്ടതിന് കോമട്ടിയെ കഴുവേറ്റി
  • കള്ളൻ കട്ടു വെള്ളൻ കഴുവേറി
  • കള്ളൻ കട്ടേന്റെട്ടാംപക്കം പട്ടി കുരയ്ക്കുക
  • കള്ളന് കന്നക്കോൽ തുണ
  • കള്ളൻ കപ്പലിൽ തന്നെ
  • കള്ളന് കഴുവേറി സാക്ഷി
  • കള്ളന് കാണുന്നവരെയൊക്കെ പേടി
  • കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുക
  • കള്ളന് ചൂട്ടുപിടിക്കരുത്
  • കള്ളന് പകുതി കറക്കാരന് പകുതി
  • കള്ളന് പകുതി കാവൽക്കാരന് പകുതി
  • കള്ളന് പത്തെങ്കിൽ ചൂട്ടുപിടിച്ചവന് പതിനഞ്ച്
  • കള്ളന് പുലയാടി സാക്ഷി
  • കള്ളന്മാരുടെ കല്യാണത്തിന് കരവിരുതുള്ളോൻ കാര്യക്കാരൻ
  • കള്ളന്റെ കൈയിൽ കിട്ടിയ പണവും കാലന്റെ കൈയിൽ കിട്ടിയ പ്രാണനും
  • കള്ളന്റെ കൈയിൽ താക്കോലേൽപ്പിക്കുക
  • കള്ളപണം കിട്ടിയാൽ കുഴിച്ചുമൂടുക
  • കള്ളപ്പണം വെള്ളപ്പണത്തെക്കാൾ വെലപ്പോകുക
  • കള്ളപ്പോരിന് കണ്ണില്ല
  • കള്ളമനം തുള്ളും
  • കള്ളമനസ്സ് കുറുകുറുക്കും
  • കള്ളർക്കായിരം വെള്ളർക്കായിരം ഉടയോന് പന്തീരായിരം
  • കള്ളവും കാട്ടുതീയും വേഗം പരക്കും
  • കള്ളാ നേരെ നിൽക്ക്, അമ്പൊന്നേയുള്ളൂ
  • കള്ളിക്ക് കണ്ണീർ മുൻപേ
  • കള്ളിക്ക് വെള്ളം കണ്ണിൽ
  • കള്ളിക്ക് വേലി വേണ്ട, ചുള്ളിക്ക് കോടാലി വേണ്ട
  • കള്ളിനഞ്ച് ലഹരി, കഞ്ചാവിന് പത്ത് ലഹരി
  • കള്ളിൻകുടം കടലിനെക്കാൾ വലുത്
  • കള്ളിന്റെ മത്തുമുണ്ട്, മൂത്താരുടെ പിട്ടുമുണ്ട്
  • കള്ളിപറഞ്ഞാലുള്ളിയിൽ ചുളയില്ല
  • കള്ളിയിൽ കുത്തി കൈയെടുത്ത പോലെ
  • കള്ളിലഴുകിയത് കറി
  • കള്ളുകടയിൽ ചുണ്ണാമ്പ് വാങ്ങാൻ കയറുക
  • കള്ളുകണ്ട ഈച്ചയെ പോലെ
  • കള്ളുകുടിച്ചവന് കള്ളേമ്പക്കം, പാലുകുടിച്ചവന് പാലേമ്പക്കം
  • കള്ളുകുടിച്ചവന് പള്ള തടിക്കും
  • കള്ളുകുടിച്ചാൽ ഉള്ളത് പറയും
  • കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം
  • കള്ളുവിറ്റ് തൊള്ളായിരം നേടുന്നതിനെക്കാൾ കസ്തൂരി വിറ്റ് തൊണ്ണൂറ് നേടുക
  • കള്ളുഷാപ്പിൽ നിന്ന് വെള്ളം കുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ
  • കള്ളൊരുതുള്ളി പള്ളേൽ ചെന്നാൽ തള്ളേം തന്തേം തല്ലാൻ തോന്നും
  • കഴകം മൂത്ത് ഊരായ്മയായി
  • കഴമുഖത്ത് കുരുത്തി പോലെ
  • കഴമുഖത്ത് മീനടുത്ത പോലെ
  • കഴമ്പെടുത്താൽ തൊണ്ട്
  • കഴിഞ്ഞകാര്യത്തിൽ നുഴഞ്ഞുനോക്കരുത്
  • കഴിഞ്ഞാൽ നിലവിളി കേൾക്കാം
  • കഴിവില്ലാത്തോൻ കല്യാണം കഴിക്കരുത്
  • കഴുകൻ ചെല്ലുമ്പോൾ കാക്ക ചേക്ക മാറും
  • കഴുകന്റെ കൂട്ടിൽ ഇറച്ചിയിരിക്കുമോ?
  • കഴുകിയിട്ടും കാള ചേറ്റിൽ
  • കഴുക്കോലിന് നിലയില്ലാത്തിടത്ത് കട്ട തടഞ്ഞിട്ട് നടന്നുകൂടാ
  • കഴുക്കോൽ നാട്ടി പുറത്തെങ്കിൽ കള്ളനകത്ത്
  • കഴുങ്ങിന് കുഴി മൂന്ന്
  • കഴുത കണ്ടാലുമങ്ങനെ കരഞ്ഞാലുമങ്ങനെ
  • കഴുത കുങ്കുമം ചുമക്കും പോലെ
  • കഴുത മക്കത്തുപോയാൽ ഹാജിയാകുമോ?
  • കഴുതക്കാട്ടമാണെങ്കിലും കൈനിറയെ കിട്ടണം
  • കഴുതക്കാമം കരഞ്ഞു കളയുക
  • കഴുതപ്പുണ്ണിന് തെരുവിൽ പൂഴി
  • കഴുതയെ കുളിപ്പിച്ചാൽ കുതിരയാകുമോ?
  • കഴുതയ്ക്കറിയുമോ കർപ്പൂരഗന്ധം
  • കഴുതയ്ക്കെന്തിന് കടിവാളം
  • കഴുതയ്ക്ക് ഉപദേശം കാതിൽ കയറില്ല
  • കഴുതയ്ക്ക് കെട്ട് കാലിൽ
  • കഴുതയ്ക്ക് ജീനി കെട്ടിയാലും കുതിരയാവില്ല
  • കഴുതയ്ക്ക് പൊണ്ടാട്ടിയായിട്ട് തൊഴിക്കുന്നെന്ന് പറഞ്ഞാലോ
  • കഴുത്തറുത്തുകാണിച്ചാലും കൺകെട്ടെന്ന് പറയുക
  • കഴുത്തിന് മേല്പോട്ടായാൽ മുഴമായാലും കോലായാലും സമം (വെള്ളം)
  • കഴുത്തിലെ താലിയും പോയി മനസ്സിന് വെളിവും വന്നു
  • കഴുത്തിൽ കിടക്കുന്നത് രുദ്രാക്ഷം, കൈയിലിരിക്കുന്നത് കാമസൂത്രം
  • കഴുത്തിൽ താവടം, മനസ്സിൽ അപകടം
  • കഴുത്തും കത്തിയും ഒരുമിച്ചുകൊടുക്കുക
  • കഴുത്തു വലിയവന് നോവും വലുത്
  • കഴുത്തുചുറ്റി മൂക്കുപിടിക്കുന്നതുപോലെ
  • കഴുത്ത് വെളുത്തിട്ടാണെന്നുവച്ച് കാക്ക ഗരുഡനാകുമോ?
  • കഴുമരത്തിൽ നിന്നിറക്കി കനകപ്പല്ലക്കിൽ കയറ്റുക
  • കഴുവേറിയാലും നെറിവിടരുത്
  • കഴുവേറ്റ് കഴിഞ്ഞാണോ കൊടിയേറ്റ്?
  • കറക്കം വന്നാൽ വീണേടം കിടക്ക
  • കറക്കാത്ത പാലിൽ കളവില്ല
  • കറക്കാൻകൊള്ളാത്ത മാടിനെ അറക്കാം
  • കറക്കി വെടിവച്ചാൽ കാക്കയ്ക്ക് കൊള്ളില്ല
  • കറന്ന പാലകിട്ടിൽ ചെല്ലില്ല, കടഞ്ഞ വെണ്ണ മോരിൽ ചെല്ലില്ല
  • കറന്ന പാലും എച്ചിൽ, പിറന്ന പിള്ളയും എച്ചിൽ
  • കറന്നുവിട്ട് അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ കാൽക്കീഴിൽ വരും
  • കറവ ദൈവത്തിന് കൊടുക്കുന്നതുപോലെ
  • കറിക്കുചേരാത്ത കഷ്ണം നുറുക്കരുത്
  • കറിയിലെ കറിവേപ്പിലയാക്കുക
  • കറിയുടെ സ്വാദ് കയിലറിയില്ല
  • കറിയൊക്കെ കൊള്ളാം, പക്ഷേ വിളമ്പിയത് കോളാമ്പിയിൽ ആയിപ്പോയി
  • കറുകപ്പുല്ലിന് കാറ്റുപിടിക്കില്ല
  • കറുകപ്പുഴയിലെ വെള്ളം കുടിക്കാൻ സാമൂതിരിയുടെ ശീട്ടുവേണോ
  • കറുക്കുമ്പോൾ പോയാൽ വെളുക്കുമ്പോൾ, വെളുക്കുമ്പോൾ പോയാൽ കറുക്കുമ്പോൾ
  • കറുത്ത മോന്തയ്ക്ക് കരടിച്ഛായ
  • കറുത്ത മോറും വെളുത്ത ചോറും
  • കറുത്തകോഴിക്കും വെളുത്തമുട്ട
  • കറുത്തത് കസ്തൂരി, വെളുത്തത് വെണ്ണീറ്
  • കറുത്തവന്റെ ചോരയും ചോന്നിട്ട്
  • കറുപ്പിന്നേഴഴക്
  • കറുപ്പും ചെരിപ്പും അടുപ്പിക്കരുത്
  • കറുപ്പുണ്ടെങ്കിലേ വെളുപ്പറിയൂ
  • കറ്റയും തലയിൽവച്ച് കളം ചെത്തുക
  • കറ്റയ്ക്ക് താൾപ്പിടി പണയമോ?
  • കാകകോലാഹലത്തിൽ കുയിൽനാദം വിളങ്ങുമോ?
  • കാക്ക അരയന്നത്തിന്റെ നടപഠിക്കുക
  • കാക്ക ഓട്ടക്കലത്തിൽ നോക്കുന്നപോലെ
  • കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
  • കാക്ക കരഞ്ഞാൽ കന്നാലി ചാവില്ല
  • കാക്ക കുളിച്ചാൽ കൊക്കാകുമോ?
  • കാക്ക കുറുക്കിയാൽ വിരുന്നുവരും
  • കാക്ക കുറുക്കുന്നത് കേട്ടാൽ പേടിക്കുന്നവൻ അർദ്ധരാത്രി പുഴ നീന്തിക്കടന്നു
  • കാക്ക കൂടുകൂട്ടും, കുയിൽ മുട്ടയിടും
  • കാക്ക ചേക്കേറിയാൽ മരംകെടുത്തും
  • കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ, കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടാ
  • കാക്ക നോക്കിയാലും കാട്ടി ആളറിയും
  • കാക്ക പൊങ്ങിപ്പറന്നാൽ ഗരുഡനാകുമോ?
  • കാക്ക പ്രാകിയാൽ പോത്ത് ചാകുമോ?
  • കാക്ക വഴികാട്ടിയാൽ കാട്ടക്കുഴിയിലേക്ക്
  • കാക്കക്കൂട്ടിൽ കല്ലിട്ടപോലെ
  • കാക്കത്തൂവൽ കൊണ്ട് അമ്പുകെട്ടിയാൽ കാട്ടത്തിലേ കൊള്ളൂ
  • കാക്കയിൽ പൂവനില്ല
  • കാക്കയും കുയിലും പോലെ
  • കാക്കയും വന്നു, പനമ്പഴവും വീണു
  • കാക്കയുടെ കഴുത്തിൽ മണികെട്ടിയപോലെ
  • കാക്കയുടെ പല്ലുപോലെ
  • കാക്കയുടെ വിശപ്പും മാറും കന്നാലിയുടെ കടിയും മാറും
  • കാക്കയെ എറിഞ്ഞാൽ പ്രാവും പോകും
  • കാക്കയെ ഓടിക്കാൻ കൈകൊട്ടിയിട്ടെന്താ?
  • കാക്കയെ ഓടിച്ച് മാടപ്രാവിനെ വരുത്തി
  • കാക്കയ്ക്കായുസ്സ്, കോഴിക്കഴക്
  • കാക്കയ്ക്കിരിക്കാനിടം കൊടുത്താൽ കാലാന്തരത്തിൽ കേട്
  • കാക്കയ്ക്കിരുട്ടത്ത് കണ്ണുകാണില്ല
  • കാക്കയ്ക്കും തൻപിള്ള പൊൻപിള്ള
  • കാക്കയ്ക്കെന്തിന് കറുത്തകുപ്പായം?
  • കാക്കയ്ക്ക് ചേക്കിടംകൊടുത്താൽ ചെകിടുകേട്ടു പൊറുത്തുകൂടാ
  • കാക്കലെ തലയിണ തലയ്ക്കുവയ്ക്കാറുണ്ടോ?
  • കാക്കവായിലും പൊന്നിരിക്കും
  • കാക്കവായിലെ അട്ടയ്ക്ക് ആയുസ്സിന് നീളമില്ല
  • കാക്കഴിവും മുക്കാച്ചമയവും
  • കാക്കഴിവും മുക്കാത്തട്ടിപ്പും
  • കാചമായാലും കനിവോടെ കൊടുക്കണം
  • കാചവും കാഞ്ചനവും തിരിച്ചറിയണം
  • കാച്ചിത്തിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരക്കായിന്റെ കയ്പ് ശമിച്ചീടുമോ?
  • കാഞ്ചീപുരത്തായാലും മഞ്ചത്തിന് കാലുനാല്
  • കാഞ്ഞ ഓടെ പൊട്ടുകയുള്ളൂ
  • കാഞ്ഞ ഓട്ടിൽ വെള്ളമുറ്റിച്ച പോലെ
  • കാഞ്ഞ വിത്തിന് ചേതമില്ല
  • കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും
  • കാഞ്ഞിരം കയ്ക്കും കരിങ്ങോട്ട കയ്ക്കും കാണരുതാത്തോരെ കാണുമ്പോൾ കയ്ക്കും
  • കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പ് തീരില്ല
  • കാഞ്ഞിരത്തിൽ പടർന്ന വള്ളിക്ക് കാഞ്ഞിരം കല്പകം
  • കാഞ്ഞുപൊടിച്ചാൽ കാര്യം നന്ന്
  • കാഞ്ഞുവളർന്നേ കരുത്തനാകൂ
  • കാടടച്ചു വലയിടാനാകുമോ?
  • കാടരികെ വീടരികെ തോടരികെ
  • കാടാണുവീടെങ്കിലാശാരിവേണ്ട
  • കാടായാലൊരു കടുവ, വീടായാലൊരു കാർന്നോർ
  • കാടാറുമാസം, നാടാറുമാസം
  • കാടിക്കഞ്ഞിയാണെങ്കിലും ഊതിക്കുടിക്കണം
  • കാടുകണ്ട വാല്മീകീ നാടുകണ്ട വ്യാസൻ
  • കാടുകാട്ടിയാൽ പോടുകിട്ടും
  • കാടുകാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടുകാണില്ല
  • കാടുപോയി ചൂടുകിട്ടി
  • കാടുവെട്ടാൻ കോടാലിയുടെ സമ്മതം ചോദിക്കാറുണ്ടോ?
  • കാട് നശിച്ചാൽ നാട് നശിച്ചു
  • കാട്ടാനയെ തളയ്ക്കാൻ താപ്പാന
  • കാട്ടാളരിൽ കാപ്പിരി കാമദേവൻ
  • കാട്ടിക്കൊട് കൂട്ടിക്കൊട് കാട്ടിക്കള
  • കാട്ടിത്തന്നവന് വീട്ടിൽ തന്നാലെന്താ?
  • കാട്ടിയതുകാട്ടി കഴുവേറുക
  • കാട്ടിയത് കാട്ടിയാൽ കുരങ്ങനാകും
  • കാട്ടിയത് കാട്ടിയില്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല
  • കാട്ടിയേടത്തയ്ക്കല്ല നീട്ടിയത്
  • കാട്ടിലുള്ള ആയിരത്തെക്കാൾ വീട്ടിലുള്ള ഒന്ന് നല്ലത്
  • കാട്ടിലെ പയ്യിനെ പിടിച്ച പുലിക്ക് കാട്ടിലുമിരുന്നുകൂടാ, നാട്ടിലുമിരുന്നുകൂടാ
  • കാട്ടിലെ പുലി പിടിച്ചതിന് വീട്ടിലെ പട്ടിക്ക് തല്ല്
  • കാട്ടിലെ മരം, തേവരടാന, വലിയെടാവലി
  • കാട്ടിൽ കരടിയും വീട്ടിൽ രണ്ടാനക്കുട്ടിയും
  • കാട്ടിൽ കിടക്കുന്ന അനന്തരവൻ മരിച്ചതിന് വീട്ടിൽ കിടക്കുന്ന കാരണവർക്ക് പഴി
  • കാട്ടുകോവിൽക്കെന്തു സംക്രാന്തി
  • കാട്ടുകോഴി നാട്ടുകോഴിയുടെ മുട്ടയിടില്ല
  • കാട്ടുകോഴി വീട്ടുകോഴിയാകുമോ?
  • കാട്ടുക്കോഴിക്കെന്തിന് സങ്കാന്തിപ്പേടി
  • കാട്ടുജാതിക്കുണ്ടോ പാട്ടും പൂട്ടം?
  • കാട്ടുജാതിക്കുണ്ടോ മാസപ്പിറവിയും സംക്രാന്തിയും
  • കാട്ടുരാജാവിന് കരടകമന്ത്രി
  • കാണം നോക്കാഞ്ഞവന് കഴിഞ്ചില്ല
  • കാണം വിറ്റാലും മാനം വിൽക്കരുത്
  • കാണം വിറ്റും ഓണം ഉണ്ണണ്ണം
  • കാണമെന്നാൽ വാതുറക്കും കടിവാളെന്നാൽ വായടയ്ക്കും
  • കാണാതെ കണ്ട കൂശവത്തി താളെല്ലാം വാരിത്തൂവി
  • കാണാത്ത ദുഃഖം കാണുമ്പോൾ തീരും
  • കാണാത്ത പണ്ടം തേവർക്കിരിക്കട്ടെ
  • കാണാത്തതിൽ കാംക്ഷയില്ല
  • കാണാത്തവർ കാണുമ്പോൾ കണ്ടതെല്ലാം കൈലാസം
  • കാണാനാളില്ലെങ്കിൽ കളി കേമം
  • കാണാൻ കണ്ണുള്ളവൻ കാണും
  • കാണാൻ കൊള്ളാം തിന്നാനാകാ
  • കാണാൻ പോകുന്ന പൂരം ചോദിച്ചറിയണോ?
  • കാണാൻവന്നോനെ കഴുവേറ്റി
  • കാണാൻവന്നോൻ കഴുവേറി
  • കാതം നടന്നാൽ കാലു മടക്കണം
  • കാതലുറച്ച തടിയോട് വെള്ളംകൊണ്ട് തടിച്ച കൊമ്പുരുന്നിയാൽ കേട് കൊമ്പിനുതന്നെ
  • കാതറ്റ പട്ടിക്ക് ഏതിലേയും നൂളാം
  • കാതറ്റ സൂചി കൂടെവരാത്
  • കാതറ്റുകിടക്കുന്നു തുണി നൂലറ്റ് കിടക്കുന്നു പിന്നെയെന്തന്തസ്സ്
  • കാതിലോല പൊന്നോല കാണാൻ ചെന്നപ്പോൾ തെങ്ങോല
  • കാതുകുത്താൻ കട്ടപ്പാര വേണോ?
  • കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് ചെന്നാലോ
  • കാതുള്ളവർക്ക് പൊന്നില്ല, പൊന്നുള്ളവർക്ക് കാതില്ല
  • കാത്തിരുന്നവൻ കാത്തിരുന്നു കാലേവന്നവൻ പെണ്ണിനെ കെട്ടി
  • കാത്തുകാത്തിരുന്നു പോത്തുപോലെ
  • കാന്താരിമുളകെന്തിനാ അധികം
  • കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു
  • കാപ്പണത്തിൽ കുറഞ്ഞു കുഴലൂതില്ല
  • കാമം കാലനു തുല്യം
  • കാമക്കണ്ണിന് കാക്കക്കുരുവിയും കനകസുന്ദരി
  • കാമത്തിന് കണ്ണില്ല
  • കാമധേനുവിന്റെ വയറ്റി. കഴുത ജനിച്ചു
  • കാമവും കായവും ഒളിക്കാൻമേല
  • കാമിക്കു നാണമില്ല
  • കാമിക്കു മൂപ്പും മുറയുമില്ല
  • കാമ്പ് നന്നെങ്കിലും കരിമ്പുപോലെയല്ല
  • കായ വലുതാവുന്നതും കാര്യം വലുതാവുന്നതുമറിയില്ല
  • കായംകുളത്തെ വാളുപോലെ
  • കായലിൽ മീനുണ്ട്, കൈയിൽ വലയില്ല
  • കായലു കായ്ച്ചാൽ കാലക്കേട്
  • കായൽ വറ്റിയിട്ട് കക്ക വാരാനൊക്കുമോ
  • കായുള്ള മരത്തിലേ കല്ലെറിയൂ
  • കായ്കറി പറിക്കാൻ കാട്ടിലെ കള്ളനോ?
  • കായ്ച്ച മരമേ കല്ലേറുകൊള്ളൂ
  • കാരണമില്ലാതെ കാര്യമില്ല
  • കാരണമില്ലാതെ ചാരൻ വരുമോ?
  • കാരണമൊത്താൽ കാര്യമൊത്തു
  • കാരണവൻ കാലം ഒരു കണ്ടി, ഞാൻ കാലം ഒരു കിണ്ടി
  • കാരണവർ മുറ്റത്തിരുന്നാൽ കോലായത്തിന്മേലാരിരിക്കും
  • കാരണവർക്കടുപ്പിലുമാകാം, മരുമക്കൾക്ക് വളപ്പിലും വയ്യ
  • കാരമൂട്ടിൽ ചീര മുളയ്ക്കില്ല, ചീരമുട്ടിൽ കാര മുളയ്ക്കില്ല
  • കാരാടൻ ചാത്തൻ നടു പറഞ്ഞപോലെ
  • കാരിക്കൂട്ടത്തിൽ കൂരി ചേരില്ല
  • കാർക്കോടകന് വിഷം ഭയമോ?
  • കാർത്തിക കഴിഞ്ഞാൽ കുട വേണ്ട
  • കാർത്തിക കൈവട്ടക പോലെ
  • കാർത്തികക്കൈയൻ വാഴയുണക്കും
  • കാർത്തികയ്ക്ക് കാക്ക നിലത്തിറങ്ങും മുൻപ് കുളിക്കണം
  • കാർത്തികവിളക്കുകണ്ടാൽ മഴ കിഴക്ക്
  • കാർപ്പിച്ചു തുപ്പിയത് കൈകൊണ്ടെടുക്കരുത്
  • കാര്യം പറഞ്ഞാൽ കമ്മാളൻ പുറത്ത്
  • കാര്യംകാണാൻ കഴുതക്കാലും പിടിക്കും
  • കാര്യത്തിൽ കളി പാടില്ല
  • കാര്യമറിഞ്ഞാൽ മൂരി കിടക്കരുത്
  • കാര്യമറിയുന്നവൻ കാരണവൻ
  • കാര്യമാണെങ്കിൽ കാരണവരോടും പറയാം
  • കാര്യസ്ഥനായാൽ കളിച്ചുകൂടാ
  • കാലം കാണുന്നവൻ കാര്യംനേടും
  • കാലം നന്നെങ്കിൽ കാളിപ്പയ്യ് കുതിരപെറും
  • കാലം നീളെച്ചെന്നാൽ നേർ വെളിച്ചത്താകും
  • കാലം പിഴച്ചാലെല്ലാം പിഴച്ചു
  • കാലം പോകും വാർത്ത നിൽക്കും; കപ്പൽ പോകും തുറ നിൽക്കും
  • കാലം പോലെ വേല
  • കാലം പോലൊരു ഗുരുവില്ല
  • കാലം പോലൊരു വൈദ്യനില്ല
  • കാലംകെട്ടാൽ കോലംകെട്ടു
  • കാലതുപെരുകിയാലും കരിശന തേരട്ടയ്ക്കില്ല
  • കാലത്തിനു കാലനില്ല
  • കാലത്തിനു കാലില്ല
  • കാലത്തിനു ചിറകുണ്ട്
  • കാലത്തിനൊത്ത കോലം
  • കാലത്തു വന്ന മഴയും അന്തിക്കു വന്ന വിരുന്നും (അന്നു പോവില്ല)
  • കാലത്തുവിതച്ചേ കതിർ വിളയൂ
  • കാലത്തേ തോണി കടവടുക്കും
  • കാലത്തേ പോയാൽ നേരത്തിനു പോരാം
  • കാലത്തേ വിതച്ചാൽ നേരത്തിനു കൊയ്യാം
  • കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശി പശിക്കും
  • കാലനറിയാതെ മരണമില്ല
  • കാലനും വരും കാലക്കേട്‌
  • കാലംനോക്കി കൃഷിചെയ്യണം
  • കാലംനോക്കി കോലംകെട്ടണം
  • കാലംനോക്കിയേ വേല തുടങ്ങാവൂ
  • കാലന് കാതില്ല, കരഞ്ഞാൽ കേൾക്കില്ല
  • കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല
  • കാലമടുത്തേ കാലനടുക്കൂ
  • കാലവർഷം കണ്ടോടിയോനും തുലാവർഷം കണ്ട് നിന്നവനും വെറുതെ
  • കാലവിളംബനം മൂലവിനാശനം
  • കാലവും കടലും ആളേ നോക്കില്ല
  • കാലവും കഴിഞ്ഞു, കോഴിയും കൂവി
  • കാലാച്ചിയോട് കടംകൊണ്ടാൽ കോലാച്ചിയിൽ വച്ച് തടുക്കും
  • കാലാലെ വന്നവൻ കാരണവർ, വീട്ടിൽ പിറന്നവൻ പുലവൻ
  • കാലിക്ക് കൊടുക്കുന്നത് വേലിക്ക് കൊടുത്തുകൂടേ?
  • കാലിനുചേർന്ന ചെരിപ്പോ ചെരിപ്പിനുചേർന്ന കാലോ?
  • കാലിന്മേൽ ചവിട്ടല്ലേ കോരപ്പാ, കളികാണണ്ടങ്കിൽ കാണണ്ട
  • കാലിപൂട്ടുമ്പോൾ കോലുവേണം
  • കാലിയെ കൊടുക്കുന്നവന് കോലും കൊടുത്തുകൂടെ?
  • കാലിൽ ചുറ്റിയ പാമ്പ് കടിച്ചേ പോകൂ
  • കാലിൽ പിടിച്ചവന്റെ വാലിൽ പിടിക്കുകയോ?
  • കാലിൽ മുറിവിന് കണ്ണിൽ ധാരയോ?
  • കാലു നനച്ചുണ്ണണം, കാലു തുടച്ചുറങ്ങണം
  • കാലുപിടിച്ചവനെ കെട്ടിപ്പിടിക്കുക
  • കാലുപിടിച്ചാലും വാക്ക് മാറരുത്
  • കാലുപിടിച്ചാൽ കുടഞ്ഞുചവിട്ടരുത്
  • കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്‌
  • കാലുപിടിച്ചെന്നുവച്ച് തോളിൽ കയറരുത്
  • കാലെടുത്താൽ കാപ്പണം കൂലി
  • കാലേ തുഴഞ്ഞാൽ കരയ്ക്കണയാ
  • കാൽ കൂത്ത്‌ മുക്കാൽ ചമയം
  • കാൽ വിദ്യയും മുക്കാൽ തട്ടിപ്പും
  • കാൽക്കൽ കിടക്കയും ചവിട്ടുകൊണ്ടെന്ന് പറയുകയും
  • കാൽത്തളയ്ക്ക് കൊടുത്താൽ ചതകത്തിന് കിട്ടും
  • കാവിനുചുറ്റും കാതംതീണ്ടൽ
  • കാവിയുടുത്താൽ കാമം പോകുമോ?
  • കാവിലെ കാളിയിലും കൂടും വീട്ടിലെ കാളി
  • കാവിൽകയറി കാർപ്പിക്കരുത്
  • കാശനാവശ്യമായി ചെലവാക്കാതെ ചീനപ്പടക്കം വാങ്ങി കത്തിച്ചുകള
  • കാശഴിച്ചേ കറി നന്നാകൂ
  • കാശഴിയുകയുമരുത് കറി നന്നാവുകയും വേണം
  • കാശി കാണാത്തവൻ കഴുത
  • കാശിക്കുപോയാലും കർമ്മം തുലയില്ല
  • കാശിക്കുപോയാലും തൻപാപം തൻകൂടെ
  • കാശിയിൽ ചെന്നാലും തൂശിക്ക് കാശൊന്ന്
  • കാശിയിൽ പാതി കല്പാത്തി
  • കാശില്ലാത്തവനെന്തിന് കീശ?
  • കാശില്ലാത്തവൻ കല്ലിനുസമം
  • കാശില്ലാത്തവൻ കാശിക്കു പോയാലും ഗതിയില്ല
  • കാശില്ലാത്തവന് മീശയെന്തിന്?
  • കാശുകൊടുത്താൽ കുരുത്തം കിട്ടില്ല
  • കാശുകൊടുത്തേ ഈശനും പ്രസാദിക്കൂ
  • കാശ് മോഹിച്ച് കാശിക്കു പോകരുത്
  • കാള കളവുപോയിട്ട് കയലെടുത്തിട്ടെന്താ?
  • കാള നടക്കുന്നില്ലെങ്കിൽ മേലേക്കണ്ടം കൂടി പൂട്ടുക
  • കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു
  • കാള പോയതും പോയി, കൂടെ ഒൻപതുമുഴം കയറും പോയി
  • കാള വാലുപൊക്കുന്നത് കണ്ടാലറിയാം ചാണകമിടാനാണെന്ന്
  • കാള വിള തിന്നതിന് കഴുതയ്ക്ക് ശിക്ഷ
  • കാളൻ പ്രാണനെടുക്കും, വൈദ്യൻ പ്രാണനും പണവുമെടുക്കും
  • കാളയില്ലാത്ത നാട്ടിൽ പയ്യിന്റെ പാതിവ്രത്യം
  • കാളയും വണ്ടിയും ഒത്താൽ മേടും വെള്ളവും ഉണ്ടോ?
  • കാളയെ വിട്ടാലും കയറ് വിടില്ല
  • കാളയ്ക്ക് കാമവേദന, പയ്യിന് പ്രാണവേദന
  • കാളയ്ക്ക് കാലനിൽ ഭയമില്ലെങ്കിൽ ചെട്ടിയാർ പണത്തിന് കൊതിച്ചിട്ടെന്താ
  • കാളി കനിഞ്ഞാലും കോമരം കനിയില്ല
  • കാളി വിട്ടാലും പൂജാരി വിടില്ല
  • കാഴ്ചയ്ക്ക് കൊള്ളാവുന്നത് വേഴ്ചയ്ക്ക് കൊള്ളില്ല
  • കാഴ്ചവിട്ടാലോർമ്മവിട്ടു
  • കാറിൻ പുറത്തെ വെയിൽപോലെ
  • കാറുകണ്ട കർഷകനെ പോലെ
  • കാറെടുത്ത് വടക്കോട്ടെങ്കിൽ കൂടെടുത്ത് കുന്നത്ത്, കാറെടുത്ത് തെക്കോട്ടെങ്കിൽ കൂടെടുത്ത് കുണ്ടില്
  • കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും
  • കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കില്ല
  • കാറ്റിനെപ്പിടിച്ചു കെട്ടാനൊക്കുമോ?
  • കാറ്റിൽപെട്ട കരിയിലപോലെ
  • കാറ്റിൽപെട്ട പഞ്ഞിപോലെ
  • കാറ്റില്ലാതെ ഇലയനങ്ങില്ല
  • കാറ്റില്ലാതെ പഞ്ഞിയും പറക്കില്ല
  • കാറ്റുള്ളപ്പോൾ തൂറ്റണം
  • കാറ്റുള്ളപ്പോൾ പാറ്റണം. ചെയ്യേണ്ട കാര്യങ്ങൾ സൗകര്യം കിട്ടുമ്പോൾ തന്നെ ചെയ്യണം
  • കാറ്റ് നന്നെങ്കിൽ കല്ലും പറക്കും
  • കാറ്റ് നോക്കി തൂറ്റണം
  • കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തു
  • കിടക്കയുടെ നീളം കിടക്കുന്നവനുണ്ടാകണമെന്നുണ്ടോ
  • കിടക്കാൻ കൊടുക്കാം, ഉറക്കാനൊക്കുമോ?
  • കിടക്കുന്ന പിള്ളയ്ക്ക് നടക്കുന്ന പിള്ള
  • കിടക്കുന്നത് കാവച്ചാളയിൽ, കിനാക്കാണുന്നത്‌ മണിമാളിക
  • കിടച്ചത്‌ കല്യാണം
  • കിടന്നകിടക്കേന്ന് നടന്ന നടകൊള്ളാം
  • കിടന്നുറങ്ങണം കിടന്നുറങ്ങരുത്
  • കിടാവും കിടാവും ഇടികൂടുമ്പോൾ ഉണ്ണി ചതഞ്ഞുപോകും
  • കിടാവ് പിൻവാങ്ങുന്നത് പാച്ചലിന്
  • കിട്ടാത്ത പൊന്നിന് കുറ്റം പലത്
  • കിട്ടാത്തെണ്ണം കൊട്ടിക്കാട്ടാൻ പുറപ്പെട്ടാൽ ആ വഴി പെരുവഴി
  • കിട്ടാൻപോകുന്ന തങ്കത്തിനേക്കാൾ കിട്ടിയ ചെമ്പ് നല്ലൂ
  • കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോകരുത്
  • കിട്ടിയാൽ കുടുമ ഇല്ലെങ്കിൽ കാല്
  • കിട്ടേണ്ടതുകിട്ടിയാൽ തോന്നേണ്ടത് തോന്നും
  • കിട്ട്യാൽ കോള് പോയാൽ കോള്
  • കിണറുകുഴിക്കേ ഭൂതം പുറപ്പെട്ടു
  • കിണറ്റിനാഴം നോക്കാൻ അയൽപക്കത്തെ അയ്യപ്പനെയിറക്കി
  • കിണറ്റിൻകരയിൽനിന്ന് ആനയെ കുളിപ്പിച്ചപോലെ
  • കിണറ്റിലിറക്കി ഏണിയെടുക്കുക
  • കിണറ്റിലെ തവള കുടിച്ചു കിടക്കുന്നുവോ കുടിക്കാതെ കിടക്കുന്നുവോ?
  • കിണറ്റിലെ തവളയ്ക്കതുതന്നെ ലോകം
  • കിണറ്റിൽ ചാടാൻ പോകുന്നവൻ കുളിരിന് തീ കായുമോ?
  • കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങും
  • കിണറ്റിൽ വീണ പന്നിക്ക് കല്ലും പാറയും തുണ
  • കിണറ്റിൽ വീണപന്നിക്ക ക കിണറ്റിൽ വീണപന്നിക്ക കല്ലും പാറയും തുണ
  • കിണറ്റിൽ വീണവന്റെമേലെ കല്ലും വീണു
  • കിണ്ടിയും കിണ്ണവും എണ്ണത്തിൽപെടില്ല
  • കിണ്ണം കൊടുത്ത് തളിക വാങ്ങുക
  • കിണ്ണം വീണു ഒച്ചയും കേട്ടു
  • കിണ്ണം വീണു ഒശയും കെട്ടു
  • കിണ്ണത്തിന്റെ വക്കത്തെ കടുമണി പോലെ
  • കിണ്ണവും കട്ടിലും ഒഴിവുണ്ടെന്നുവച്ച് കണ്ടോരെയെല്ലാം കേറ്റുകയോ
  • കിനാവിൽ കണ്ട ചോറ് ഉണ്ണാൻ കിട്ടുമോ?
  • കിനാവിൽ കണ്ടത് കാര്യമാക്കരുത്
  • കിനാവിൽ കണ്ടത് കൈയിൽ കാണുമോ?
  • കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?
  • കിഴക്കുനിന്ന് വന്നതുമില്ല, ഒറ്റലിൽ കടന്നതുമില്ല
  • കിഴങ്ങകണ്ട പണിയൻ ചിരിക്കുന്നതുപോലെ
  • കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ
  • കിഴവനായാലും കിഴക്കത്തുകാരനാണ്
  • കിഴവന് ചോറും മുറത്തിന് ചാണകവും
  • കിഴിയിൽ (നവരക്കിഴി) പിഴച്ചാൽ കുഴിയിൽ
  • കീചകന് തക്ക ഭീമൻ
  • കീയെന്ന് കരയാൻ കഴിയാത്തവൾ കഴുത കരയുംപോലെ കരയുന്നു
  • കീരത്തണ്ട് പറിക്കാൻ ഏലേലപ്പാട്ടെന്തിനാ?
  • കീരിയും പാമ്പും പോലെ
  • കീരിയും മൂൎഖനും പൊലെ സ്നെഹം
  • കീരിയെ കണ്ട പാമ്പു പൊലെ
  • കീരിയെ കണ്ട പാമ്പുപോലെ
  • കീർത്തി മൂർത്തിയേക്കാളുത്തമം
  • കീഴത്തച്ചന് മെത്തപ്പായ കൂടെവന്നവനോലക്കീറ്
  • കീഴ്മേൽ മറിഞ്ഞാലും കിട്ടാനുള്ളതേ കിട്ടൂ
  • കീറവട്ടിയിൽ അരണ പെട്ടപോലെ
  • കീറി നനഞ്ഞ വിറകും ഉണ്ണുമ്പോൾ വയ്ക്കുന്ന കറിയും മൂത്തിട്ടുകെട്ടിയ പെണ്ണും
  • കീറി നനഞ്ഞ വിറകും ചീറി അകന്ന ബന്ധുവും
  • കീറിയ തുണിയും പാടിയ വായും
  • കീറുംകാലം തുന്നിയാൽ നിൽക്കില്ല
  • കീറുന്നതും നാറുന്നതും ചുരുക്കണം
  • കുഞ്ചുവിന് ഉപ്പുവഞ്ചി മുങ്ങിയിട്ട്, തുപ്പന് തൊപ്പിപ്പാള പോയിട്ട്
  • കുഞ്ഞൻ വന്നാൽ പഞ്ഞം പോയി (മത്സ്യം)
  • കുഞ്ഞാങ്ങളെ കൊന്നാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകാണണം
  • കുഞ്ഞിനെ എടുക്കുമ്പോൾ കൈനോവും, നിലത്തുവയ്ക്കുമ്പോൾ മനം നോവും
  • കുഞ്ഞിനേം നുള്ളും, തൊട്ടിലുമാട്ടും
  • കുഞ്ഞിപ്പക്ഷിക്ക് കുഞ്ഞിക്കൂട്
  • കുഞ്ഞിയിൽ പഠിച്ചത് മാഞ്ഞുപോവില്ല
  • കുഞ്ഞുകരയണ്ട, പുലിപ്പാലുകൊണ്ടത്തരാം
  • കുഞ്ഞെലിയും നെല്ല് കൊറിക്കും
  • കുഞ്ഞ് ചിരിച്ചാൽ അമ്മ ചിരിക്കും
  • കുടം കമഴ്ത്തി വെള്ളമൊഴിച്ചിട്ടെന്താ
  • കുടത്തിനകത്ത്‌ വിളക്കുവച്ചിട്ട് ഗോപുരത്തിൽ കേറ്റിവച്ചിട്ടെന്താ?
  • കുടത്തിൽ വച്ച വിളക്കുപോലെ
  • കുടപിടിച്ചവന്റെ ഇറപിടിക്കുക
  • കുടപ്പന കുലച്ചപോലെ
  • കുടയ്ക്കടങ്ങിയ വടി
  • കുടയ്ക്കുമീതെ വടിപിടിക്കരുത്
  • കുടലറ്റ കുറുനരി എത്ര ദൂരമോടും
  • കുടൽ കഞ്ഞിക്ക് കരയുമ്പോൾ കൊണ്ട പൂവിന് കരയുന്നു
  • കുടൽ കാഞ്ഞ കുതിര വൈക്കോലും തിന്നും
  • കുടൽ കീറിയെടുത്തുകാണിച്ചാലും വാഴനാരെന്ന് പറയുക
  • കുടൽ വലിയവന് കപ്പയും കഞ്ഞിയും
  • കുടവച്ച ദിക്കിൽ വടിവയ്ക്കില്ല
  • കുടവയറന്റെ വിശപ്പും കോന്ത്രമ്പല്ലന്റെ ചിരിയും
  • കുടവയ്ക്കുന്നിടത്ത് വടിയും വയ്ക്കരുതോ?
  • കുടി കുടികെടുത്തും
  • കുടിക്കാത്തവൻ കുടിക്കുമ്പോൾ കുടത്തോടെ
  • കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം
  • കുടിക്കാൻ കാടി കിടക്കാൻ കിടക്ക
  • കുടിക്കുന്ന കഞ്ഞിയിൽ മണ്ണുവാരിയിടരുത്
  • കുടിക്കുന്ന മുലയും പിടിക്കുന്ന മുലയും ശരിയോ?
  • കുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്
  • കുടിക്കുന്നത് ഗോമൂത്രം കൂട്ടുന്നതിഞ്ചിപ്പച്ചടി
  • കുടിക്കുന്നത് പഴങ്കഞ്ഞി, കുലുക്കുഴിയുന്നത് പനിനീര്
  • കുടിക്കുന്നവൻ നോക്കില്ലെങ്കിൽ കൊടുക്കുന്നവൻ നോക്കണം
  • കുടിച്ച മരുന്ന് കുടിച്ചപോലെയെടുത്താൽ കുടിച്ചവന്റെ വായിൽ മണ്ണ്
  • കുടിച്ചമുല കടിക്കരുത്
  • കുടിമൂലം കുലം കെടും
  • കുടിയനും വെറിയനും ശരി
  • കുടിയറിഞ്ഞു പെണ്ണും മടിയറിഞ്ഞു പണവും
  • കുടിയറിഞ്ഞേ പെണ്ണിനെ കൊടുക്കാവൂ
  • കുടിയിരുന്ന വീടിന് കൊള്ളിവയ്ക്കരുത്
  • കുടിയിൽ പിറന്നത്‌ കൂഴയായിപ്പോവില്ല
  • കുടിയിൽ പിറന്നിട്ട് കൂടിയാട്ടം
  • കുടിയില്ലാ നാട്ടിൽ കുറുക്കൻ രാജാവ്‌
  • കുടുംബം പുലർത്തുന്നവൻ കാശിക്കു പോകേണ്ട
  • കുടുംബം വിറ്റ്‌ കുഴലൂതാൻ പഠിച്ചവന് നിന്നൂതാനിടമില്ല
  • കുടുമയുണ്ടെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാം
  • കുടുമയ്ക്കുമീതെ മർമ്മമില്ല
  • കുട്ടനാടൻ പാടത്തെ നെല്ലെല്ലാം കൂടിയാൽ കോൾപ്പാടത്ത് വിത്തിനില്ല
  • കുട്ടി കരഞ്ഞുകരഞ്ഞ് ഒരു കെട്ട്യോനുള്ളതും പോയി, പട്ടി കുരച്ചുകുരച്ച് ഒരു പീടികയുള്ളതും പോയി
  • കുട്ടികളോടും നായ്ക്കളോടും തീയിനോടും കളിക്കരുത്
  • കുട്ടിക്കും മുട്ടിക്കും തണുപ്പില്ല
  • കുട്ടിക്കും വിഡ്ഢിക്കും കളവില്ല
  • കുട്ടിക്കുരങ്ങനെക്കൊണ്ട് കുഴിമാന്തിക്കുക
  • കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക
  • കുട്ടിക്ക് അരി കൂട്ടിവയ്ക്കണ്ട
  • കുട്ടിച്ചുമരിൽ മുട്ടാനും വെള്ളെഴുത്തുണ്ടോ?
  • കുട്ടിനര കുടി കെടുത്തും
  • കുട്ടിയും പട്ടിയും നടക്കില്ല
  • കുട്ടിവാശി കുറച്ചുനേരത്തേക്ക്
  • കുട്ടീ കുട്ടീ കുട്ടിടെകുട്ടീ ഞാനാ കുട്ടി
  • കുണ്ട ഒന്നിച്ചു കുലയ്ക്കില്ല
  • കുണ്ടണി കുടി കെടുത്തും
  • കുണ്ടയിൽ നിന്ന് കൂമ്പും വിത്തുമുണ്ടാകും
  • കുണ്ടാമണ്ടി കുടുക്കിൽപെടും
  • കുണ്ടി പകുത്തവൻ കോണകം പകുക്കാതിരിക്കുമോ?
  • കുണ്ടിയെത്ര കുളം കണ്ടു, കുളമെത്ര കുണ്ടി കണ്ടു
  • കുണ്ടിലയ്യപ്പൻ നടുപറഞ്ഞപോലെ
  • കുതികുതിച്ചു മാവിടിച്ചാലും കൂന്താണിക്കൊരു കൊഴുക്കട്ട കിട്ടില്ല
  • കുതിര കുരുടായാലും കൊള്ളൂ തിന്നുന്നതിന് കുറവില്ല
  • കുതിരപ്പുറത്തുനിന്ന് വീണവന് മരുന്ന്, ഒട്ടകപ്പുറത്തുനിന്ന് വീണവന് മൺവെട്ടി
  • കുതിരയില്ലാത്ത നാട്ടിൽ കഴുത കുതിര
  • കുതിരയുടെ കടിവാളം കുറുനരിക്കിട്ടാലോ?
  • കുതിരയെ കൊടുക്കാം കടിവാളം കൊടുക്കില്ല
  • കുതിരയെ വെള്ളംകാട്ടാം കുടിപ്പിക്കാനൊക്കുമോ?
  • കുതിരയെത്ര തിരിഞ്ഞിട്ടെന്താ വാൽ പിന്നിൽത്തന്നെ
  • കുതിരയെത്ര പാഞ്ഞാലും വാൽ കൂടെനിൽക്കും
  • കുതിരയെയും കഴുതയെയും ഒരേ വണ്ടിയിൽ കെട്ടുക
  • കുതിരയ്ക്ക് കൊമ്പ് കൊടുത്തുകൂടാ
  • കുത്താൻ വരുന്ന പോത്തിനോട് വേദമോതരുത്
  • കുത്തിയിരുന്ന് തിന്നാൽ കുന്നും കുഴിയും
  • കുത്തും തല്ലും ചെണ്ടയ്ക്ക്, അപ്പവും ചോറും മാരാന്
  • കുത്തും വെട്ടും സഹിച്ചാലും കുറവയറ് സഹിക്കില്ല
  • കുത്തുകൊണ്ട പന്നി ഞരങ്ങുംപോലെ
  • കുത്തുകൊള്ളേണ്ടും പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തംകേറി ചത്തുപോകും
  • കുത്തുമ്പോൾ വയ്ക്കില്ല, വയ്ക്കുമ്പോൾ ഉണ്ണില്ല, ഉണ്ണുമ്പോൾ ഉറങ്ങില്ല
  • കുത്തുസഹിക്കാം, കുത്തുവാക്ക് സഹിക്കില്ല
  • കുനിഞ്ഞ് കയറുക, ഞെളിഞ്ഞിറങ്ങുക
  • കുനിഞ്ഞ് കാലുപിടിച്ചാൽ കുടഞ്ഞ്‌ ചവിട്ടരുത്
  • കുനിയൻ മദിച്ചാലും മുട്ടോളം
  • കുനിയൻ മദിച്ചാൽ ഗോപുരം കുത്തുമോ?
  • കുന്തം കൊടുത്ത് കുത്തുവാങ്ങരുത്
  • കുന്തം പോയാൽ കുടത്തിലും തപ്പണം
  • കുന്തം മുറിച്ച് ഈട്ടിയാക്കരുത്
  • കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലോ?
  • കുന്തം വിഴുങ്ങുകയും വേണം, വിലങ്ങത്തിലാവുകയും വേണം
  • കുന്തംകൊണ്ട മുറി പൊറുക്കും, നാക്കുകൊണ്ട മുറി പൊറുക്കില്ല
  • കുന്തക്കാരന്റെ വരവും കുരുത്തംകെട്ടവന്റെ ചെലവും
  • കുന്തൊട്ട് കൊടുക്കൂല്ല്യ താനൊട്ട്‌ കുത്തൂല്ല്യ
  • കുന്നത്തുവച്ച വിളക്കുപോലെ
  • കുന്നത്തെ വിളക്കിന് വെളിച്ചം കൂടും
  • കുന്നത്തെ വെയിൽ കുളക്കടവിലല്ല
  • കുന്നലക്കോനാതിരിയുടെ പദവിയും കുപ്പമാടത്തിലെ പൊറുതിയും
  • കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും
  • കുന്നി മുഴച്ചാൽ മഞ്ചാടി
  • കുന്നിക്കുരു കുപ്പയിൽ വിളങ്ങും
  • കുന്നിക്കുരുവോളം അരിമാവ് തിന്നാൽ പന്നിക്കുട്ടിയോളം തടിക്കും
  • കുന്നിന് കന്നും കുഴിക്ക് കുലയും
  • കുന്നില്ലാത്ത കുഴിയില്ല, പണിയില്ലാത്ത പണിയില്ല
  • കുന്നു കുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ല
  • കുന്നുതരാം ഇന്നുതരാം, കുന്നിതരാം എന്നും തരാം
  • കുന്നോളം പൊന്നുകൊടുത്താലും കുന്നിയോളം സ്ഥാനം കിട്ടില്ല
  • കുപ്പ ചിനക്കിയാൽ ചട്ടിപ്പൊട്ട്
  • കുപ്പയിലെ മാണിക്യം പോലെ
  • കുപ്പയിൽ കിടന്നാലും കനകം കനകം തന്നെ
  • കുപ്പയിൽ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ല
  • കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക
  • കുപ്പയിൽ തൂക്കുന്നത്‌ കുമ്പിളിൽ ആവരുതോ
  • കുപ്പയിൽ നിന്ന് ഓട്ടക്കലത്തിലേക്ക്
  • കുപ്പയിൽ നിന്ന് കനകം
  • കുപ്പയിൽ മുളച്ചത് പുരമേൽ കയറുന്നു
  • കുപ്പായക്കാരന് കസേര കൊടുക്കരുത്
  • കുംഭ മാസത്തിൽ മഴ പെയ്താൽ വിള കേമമാകും
  • കുംഭത്തിൽ കുടയുരുകും
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം, മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പേലും നെല്ല്
  • കുംഭത്തിൽ വച്ചാൽ കുന്നോളം, മീനത്തിൽ വച്ചാൽ മീൻകണ്ണിനോളം (തെങ്ങ്)
  • കുംഭമടുത്താൽ കുടമെടുത്തു
  • കുംഭവെയിൽ കൊള്ളരുത്
  • കുമ്പ കാടിക്കഞ്ഞിക്ക് കരയുന്നു, കൊണ്ട പൂവിന് കരയുന്നു
  • കുമ്പളം കായണം
  • കുമ്പളം കുത്തിയാൽ മത്ത മുളയ്ക്കുമോ?
  • കുമ്പളം നട്ടാൽ കുമ്മട്ടി കായ്ക്കുമോ?
  • കുമ്പളങ്ങ കട്ട കള്ളാ, തോള് തുടയ്ക്ക്
  • കുമ്പളങ്ങ കട്ടവന്റെ ചുമലിൽ ചാരവും, നൂത്ത നൂണ്ടവന്റെ തോളിൽ ചോരും
  • കുമ്പളത്തിലയിലെഴുതി അമ്മിക്കീഴിൽ വച്ചപോലെ
  • കുമ്പിടാൻപോയ ദൈവം കുറുകേ വന്നു
  • കുമ്പിടുകയും വേണ്ട, തല കുലുക്കുകയും വേണ്ട
  • കുമ്പിട്ട് കുഴിയിറങ്ങുക
  • കുയിലിന് സൗന്ദര്യം സ്വരം
  • കുയിൽ പാടുന്നതുകണ്ട് കാക്ക കരഞ്ഞിട്ടെന്താ?
  • കുയിൽ പാടുന്നുണ്ടെന്നുവച്ച് കാക്ക കുറുക്കാതിരിക്കുമോ?
  • കുരങ്ങനപ്പം പങ്കുവച്ചപോലെ
  • കുരങ്ങനായാലും കുലത്തിൽകൊള്ളണം
  • കുരങ്ങനായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് തേങ്ങയില്ല
  • കുരങ്ങൻ ചത്ത കുറവനെ പോലെ
  • കുരങ്ങൻ പാമ്പിനെ പിടിച്ചപോലെ
  • കുരങ്ങൻ വീടുകെട്ടാൻ വിചാരിക്കുന്നപോലെ
  • കുരങ്ങൻകുഞ്ഞിന് ഏണിചാരണ്ട
  • കുരങ്ങന്റെ കല്യാണത്തിന് കഴുതയുടെ കച്ചേരി
  • കുരങ്ങന്റെ കൈയിൽ തീക്കൊള്ളി കൊടുത്തപോലെ
  • കുരങ്ങന്റെ കൈയിൽ പൂമാല കൊടുത്തപോലെ
  • കുരങ്ങന്റെ പുണ്ണ് ഉണങ്ങില്ല
  • കുരങ്ങന്റെ രോമം മരുന്നിന് ചോദിച്ചാൽ മരത്തിൽനിന്ന് മരത്തിലേക്ക് ചാടും
  • കുരങ്ങിനെ കോണമുടുപ്പിക്കാൻ ശ്രമിക്കും പോലെ
  • കുരങ്ങിനെന്തിനാ പൂമാല
  • കുരങ്ങിന് കോണി വച്ചുകൊടുത്തപോലെ
  • കുരങ്ങിൻവയറ്റിൽ കുഞ്ജരം പിറക്കുമോ?
  • കുരങ്ങു കൊല്ലനെ കാണുമ്പോൾ പറയും ചുറ്റുകെട്ടണം ചുറ്റുകെട്ടണമെന്ന്
  • കുരങ്ങുകയറാത്ത കൊമ്പുണ്ടോ?
  • കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുക
  • കുരണ്ടിയും കൊണ്ടാടിയാൽ ദൈവം
  • കുരയ്ക്കാത്ത പട്ടിയേയും കുരുത്തോലച്ചൂട്ടിനേയും നമ്പരുത്
  • കുരയ്ക്കും പട്ടി കടിക്കില്ല
  • കുരയ്ക്കുന്ന നായയ്ക്കൊരുപൂളു തേങ്ങ
  • കുരലെത്തുംമുൻപേ തളപ്പറ്റു
  • കുരള പറഞ്ഞിട്ടമ്മി പരത്തി
  • കുരിശില്ലാതെ കിരീടമില്ല
  • കുരിശുകണ്ട പിശാചിനെ പോലെ
  • കുരിശുകൊണ്ടാവാത്തത് കൊന്തകൊണ്ടോ?
  • കുരുക്കൾക്ക് ഉറുക്കെഴുതുകയോ?
  • കുരുടനും കാണും കിനാവ്
  • കുരുടനുണ്ടോ കണ്ണുമിഴിക്കുന്നു
  • കുരുടനുണ്ടോ രാവും പകലും?
  • കുരുടൻ ആടുമേയ്ക്കാൻപോയാൽ നാട്ടുകാർക്കൊക്കെ മിനക്കേട്
  • കുരുടന് കുരുടൻ വഴികാണിച്ചാൽ രണ്ടുംകൂടെ കുഴിയിൽ
  • കുരുടൻ കൊക്കിനെ കണ്ടപോലെ
  • കുരുടന് കൊടുക്കേണ്ടത് കോല്
  • കുരുടന് ചെകിടൻ വഴികാണിക്കുക
  • കുരുടൻ രാജ്യത്ത് കോങ്കണ്ണൻ രാജാവ്
  • കുരുടന്മാർ ആനയെ കണ്ടപോലെ
  • കുരുടന്റെ മുൻപിൽ കണ്ണീരൊഴുക്കിയിട്ടെന്ത്?
  • കുരുടിക്ക് തവിട് തിന്നണമെങ്കിൽ ഉലക്കപിടിക്കാനൊരാൾ, വിളക്കുപിടിക്കാനൊരാൾ
  • കുരുടിക്ക് മിഴിപോലെ മലടിക്ക് മകൻപോലെ
  • കുരുട്ടുകണ്ണിന് മഷിയെഴുതുന്നതെന്തിന്?
  • കുരുട്ടുകണ്ണിന് വൈദ്യം പിഴയ്ക്കില്ല
  • കുരുട്ടുദൈവം പുളുത്തിക്കാട്ടും
  • കുരുത്തംകെട്ടവൻ കാട്ടം ചവിട്ടിയാൽ മൂന്നിടത്ത്
  • കുരുത്തംകെട്ടാലും കുമ്പളങ്ങകെട്ടാലും ഒരുപോലെ
  • കുരുത്തക്കേട് കുന്നിക്കുരുവോളം മതി
  • കുരുത്തക്കേട്‌ കുറച്ചുമതി
  • കുരുന്നിലേ നുള്ളിയാൽ കോടാലി കൂടാതെ കഴിക്കാം
  • കുരുന്നിലേ നുള്ളിയില്ലെങ്കിൽ കോടാലിക്കും മുറയില്ല
  • കുരുവറുത്ത ഓടല്ല, ചക്കവച്ച കലം
  • കുരുവിക്കുതക്ക കൂവല്
  • കുരുവിയുടെ കഴുത്തിൽ തേങ്ങ കെട്ടിത്തൂക്കരുത്
  • കുരുവിരന്ന കുറവന് ചുളകൊടുത്താലേറെയായി
  • കുരുവുള്ളന്നേ പോരുള്ളൂ
  • കുല പഴുക്കുമ്പോഴാണ് സംക്രാന്തി
  • കുല വെട്ടിയാലും ഇല്ലെങ്കിലും നാളെ പുകയിടുകയായി
  • കുലംകെട്ടോനെ കൂട്ടത്തിൽ കൂട്ടരുത്
  • കുലംകെട്ടോന്റെ ചങ്ങാത്തംകെട്ടിയാൽ ഊരുമില്ല, ഉടലുമില്ല
  • കുലതൊടാറായപ്പോൾ തളപ്പറ്റു
  • കുലത്തിൽ കിഴിഞ്ഞാലും തരത്തിൽ കിഴിയില്ല
  • കുലത്തിൽ പിറന്നവൻ കുതികാൽ വെട്ടില്ല
  • കുലംനോക്കിയേ താലി കെട്ടാവൂ
  • കുലംമറന്ന് പുറംതിരിയരുത്
  • കുലമില്ലാത്തവനെക്കൊണ്ട് താലികെട്ടിക്കരുത്
  • കുലമില്ലാത്തവന്റെ കൂട്ടുകെട്ടരുത്
  • കുലമിളപ്പെട്ടാൽ മനമിളപ്പെട്ടു
  • കുലയറ്റാൽ മടലിന് താങ്ങാനാവില്ല
  • കുലയറ്റാൽ മടലിൽ തങ്ങാ
  • കുലയാനയിരിക്കെ കുഴിയാന മദിക്കയോ?
  • കുലയായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് കരിക്കില്ല
  • കുലയോടെ പേടായി
  • കുലവിദ്യ പഠിച്ച് പകുതി, പഠിക്കാതെ പകുതി
  • കുശപ്പുരയ്ക്കൽ ചെന്ന ഭീമസേനന്റെ അടവ്
  • കുശവനു പലനാളത്തെ വേല, വടിയനു അരനിമിഷത്തെ വേല
  • കുശവനുടച്ച കലത്തിന് കേസില്ല
  • കുശവനുണ്ടോ നല്ല കലത്തിൽ വച്ചുകുടിക്കുന്നു?
  • കുശവനുമുണ്ട് പൂണൂല്
  • കുശവൻ കല്ലുകൊണ്ട് കളിക്കരുത്
  • കുശുമ്പിന് കൂമ്പില്ല
  • കുഷ്ഠരോഗിയെന്നും കുഷ്ഠരോഗി തന്നെ
  • കുളംകലക്കി പരുന്തിനുകൊടുക്കുക
  • കുളംകുത്തിയോൻ കുളിക്കും
  • കുളംകുഴിക്കും മുൻപേ മുതല കുടിയിരുന്നു
  • കുളംകുഴിച്ചാൽ തവളയെ ക്ഷണിക്കണോ?
  • കുളത്തിലിട്ട് കിണറ്റിൽ തപ്പുക
  • കുളത്തിലുണ്ടെങ്കിലേ മാളത്തിൽ പോകൂ
  • കുളത്തിൽ കിടക്കുന്ന തവള കുടിച്ചു ചത്തോ കുടിക്കാതെ ചത്തോ?
  • കുളത്തിൽ കിടക്കുന്ന തവള ദാഹമറിയില്ല
  • കുളത്തിൽ കിടക്കുന്ന തവള മുങ്ങിച്ചാവുമോ?
  • കുളത്തിൽ മുക്കിയാലും കടലിൽ മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കൊള്ളൂ
  • കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങും
  • കുളത്തിൽകണ്ട മീൻ കറിക്കാകാ
  • കുളത്തിൽനിന്ന് പോയാൽ വലയിൽ, വലയിൽനിന്ന് പോയാൽ കുളത്തിൽ
  • കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക?
  • കുളത്തോട് ചോദിച്ചിട്ടാണോ കുളിക്കുന്നത്?
  • കുളംമാറികുളിച്ചാൽ തലമറന്ന് തുമ്മും
  • കുളികുറി ഓഹോ, ആഹാരം ഏങ്ഹേ?
  • കുളിക്കാതെ ഈറൻ ചുമക്കണോ?
  • കുളിക്കാതെ കുറിയിട്ടാൽ കൊള്ളാതെ കൊടുക്കേണ്ടിവരും
  • കുളിക്കാൻ ചെന്നിട്ട് ചെളിയണിഞ്ഞു പോന്നു
  • കുളിക്കാൻ പോകുമ്പോൾ കുടയും വേണ്ട, മരിക്കാൻ പോകുമ്പോൾ വടിയും വേണ്ട
  • കുളിച്ചകുളം മറക്കരുത്
  • കുളിച്ചാലും പന്നി ചേറ്റിൽ
  • കുളിച്ചാൽ കുളിരും നശിച്ചാൽ നാണവും പോയി
  • കുളിച്ചാൽ തൊടാത്തവനെ കണ്ടാൽ കുളിക്കണം
  • കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്
  • കുളിച്ചില്ലെങ്കിലും തോർത്ത്‌ പുരപ്പുറത്തിടണം
  • കുളിച്ചുനന്നാവുകയാണെങ്കിൽ തവള നന്നാവണം
  • കുളിനീർ പനിനീർ മലനീർ വളനീർ
  • കുളിപ്പിച്ച ആനക്കുട്ടിക്ക് ചന്തം കൂടും
  • കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതായി
  • കുളിരിനരുസരിച്ചേ കുപ്പായമിടാവൂ
  • കുളിരിനാകാത്ത കുപ്പായമെന്തിനാ?
  • കുളിരുള്ളവനേ കുപ്പായത്തിൻ വിലയറിയൂ
  • കുഴച്ചകുലമല്ലേ കുറച്ചെങ്കിലും കാണും
  • കുഴഞ്ഞവഴി ഒഴിഞ്ഞുപോണം
  • കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലേ കൊണ്ടച്ചാരിയതിന് താങ്ങാവൂ
  • കുഴിമാന്തുന്നവന്റെ പുറകിൽ ദൈവം കുഴിമാന്തും
  • കുഴിയാന പായുംതോറും പിന്നോട്ട്
  • കുഴിയാന മദിച്ചാൽ കൊലയാനയാകുമോ?
  • കുഴിയാനയ്ക്ക് കൂട്ടുനിൽക്കാതെ താപ്പാനയ്ക്ക് താങ്ങുനിൽക്കണം
  • കുഴിയിലേക്ക് നീട്ടിയ കാലിൽ തൈലം പുരട്ടണോ?
  • കുഴിയിൽ വീണവന്റെ തലയിൽ കല്ലിടരുത്‌
  • കുഴിയിൽപിള്ള മടിയിൽ
  • കുഴിയും കുന്നും തിരിച്ചറിയണം
  • കുറകുടം കൂത്താടും
  • കുറച്ചുചൊല്ലി നിറച്ചു കൊടുക്കുക
  • കുറച്ചുണ്ട് നിറച്ചുറങ്ങണം
  • കുറച്ചുപറഞ്ഞ് അധികം പ്രവർത്തിക്കുക
  • കുറച്ചുള്ളതും കുടത്തോടെ പോയി
  • കുറപ്പണി ഗുരുവിനേയും കാണിക്കരുത്
  • കുറവൻ ചത്ത കുറത്തിയെ പോലെ
  • കുറവൻ പുല്പായയ്ക്ക് വിലപറയുന്നപോലെ
  • കുറവുതീരാത്തത് കോവിലിൽ കൊണ്ടുവരരുത്
  • കുറവുള്ളത് എണ്ണിനികത്താനൊക്കുമോ?
  • കുറവേലചെയ്താൽ കുറപ്പിള്ളയെ പെറും
  • കുറിക്കുവച്ചത് മതിലിനെങ്കിലും കൊള്ളണം
  • കുറിക്ക് കുറിയില്ല
  • കുറിച്ചി വളർന്നാൽ ആവോലിയോളം
  • കുറിഞ്ഞിപ്പാൽ കറന്നാലും കൂരിയെ തിന്നുന്ന പശു ആകാ
  • കുറിയവന് നെടിയ ബുദ്ധി
  • കുറുക്കനാമയെ കിട്ടിയപോലെ
  • കുറുക്കൻ കരഞ്ഞാൽ നേരംപുലരില്ല
  • കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
  • കുറുക്കൻ ചത്താലും കോഴിക്കൂട്ടിൽ നിന്ന് കണ്ണുപോവില്ല
  • കുറുക്കൻ പാറ്റപിടിക്കാൻ പോകുംപോലെ
  • കുറുക്കന്റെ ഓലികേട്ട് ആന വിരളുമോ?
  • കുറുക്കന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ
  • കുറുക്കന്റെ കല്യാണത്തിന് കഴുതയുടെ പാട്ടുകച്ചേരി
  • കുറുക്കന്റെ കൈയിൽ കുടൽ സൂക്ഷിക്കാൻ കൊടുക്കുക
  • കുറുക്കന്റെ കൈയിൽ കോഴിക്കുഞ്ഞിനെ പോറ്റാൻ കൊടുക്കുക
  • കുറുക്കിൽ പുണ്ണുണ്ടെങ്കിലേ വേലി നൂഴാൻ ഭയമുള്ളൂ
  • കുറുക്കുഞെരിയെ വേല, വയറുനിറയെ ചോറ്
  • കുറുന്തോട്ടി കീറാൻ കോടാലി വേണ്ട
  • കുറുന്തോട്ടിക്കുണ്ടോ വാതംപിടിക്കുന്നു?
  • കുറുപ്പിനും കൂത്ത്‌ പിഴയ്ക്കും
  • കുറുപ്പിന്റെ ഉറപ്പാണുറപ്പ്
  • കുറുപ്പിന്റെ മീശയും ചിരച്ചു തൂക്കം കുറഞ്ഞുമില്ല (തുലാഭാരം ചെയ്യുമ്പോൾ)
  • കുറുപ്പില്ലാത്ത കളരി പോലെ
  • കുറുമ്പരുടെ മുതൽ ഉറുമ്പുകൊണ്ടുപോകും
  • കുറുമ്പാട് ചൂട്ട് ചുടുകുടലോടെ തിന്നാൽ അഹംഭാവങ്ങളെല്ലാം അതിനോടെ തീരും
  • കുറ്റംകൊണ്ട് കൂലികൊടുക്കുക
  • കുറ്റംപറഞ്ഞാൽ ഇഷ്ടം മുറിയും
  • കുറ്റംപറയാൻ പലരുണ്ട്, ഞാണിൽ കയറാൻ ഞാനേള്ളൂ
  • കുറ്റംപറയാൻ പൊട്ടനും പറ്റും
  • കുറ്റംപറയുന്നവൻ കുറ്റിപോലെ
  • കുറ്റംമറയ്ക്കാൻ മറ്റൊരു കുറ്റം
  • കുറ്റമുള്ള നെഞ്ച് കുറുകുറുക്കും
  • കുറ്റിക്കാട്ടിലും കാണും പുലി
  • കൂഞ്ഞോളം ചെത്തിയാലും ചുളയൊന്ന് കാണില്ല
  • കൂഞ്ഞോളം മുറിയുകയും വേണം, കുരുവൊട്ടറുക്കുകയുമരുത്
  • കൂടം ചുട്ടെറിഞ്ഞാൽ കുളത്തിന് തീപിടിക്കുമോ?
  • കൂടംകൊണ്ടൊന്നെങ്കിൽ കൊട്ടികൊണ്ട് രണ്ട്
  • കൂടംചുട്ട് കുടത്തിലിടുക
  • കൂടപ്പലങ്കാരുടെ വാളെണ്ണൽ പോലെ
  • കൂടാന്റെ കല്യാണം കൂടുമ്പൊ
  • കൂടിയാൽ കോടരുത്
  • കൂടുവിട്ടുഴലുന്ന പക്ഷിയും നാടുവിട്ടലയുന്ന രാജാവും
  • കൂടെ നടക്കുകയും കാലിൽ ചവിട്ടുകയും
  • കൂടെ നടന്ന് കഴുത്തറുക്കരുത്
  • കൂടെ നടന്ന് കുതികാൽ വെട്ടരുത്
  • കൂടെക്കിടന്നോനേ രാപ്പനിയറിയൂ
  • കൂടെച്ചാണകപൊണ്ടാണ്ട്യേ, കോടിക്കോണം തന്നേച്ചുപോ
  • കൂടെനിന്നാൽ കോടിഗുണം
  • കൂടെപിറന്നത്‌ കുടിക്കുപഴി
  • കൂടെയെടുത്താൽ കൂടലെടുക്കാം
  • കൂട്ടം കുത്തിയാൽ കുലം വാടും
  • കൂട്ടത്തിൽ കൂടിയാൽ കോന്നനും കേമൻ
  • കൂട്ടത്തിൽ നിന്ന് കാലിൽ ചവിട്ടരുത്
  • കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തത്
  • കൂട്ടാനിലിട്ട വേപ്പില പോലെ
  • കൂട്ടിയുണ്ടത് മത്തങ്ങ, തേട്ടിവരുന്നത് കുമ്പളങ്ങ
  • കൂട്ടിലെ കിളിയെ പോലെ
  • കൂട്ടിൽ കിടക്കുന്ന കോഴിയെ കെട്ടിയിടണോ?
  • കൂട്ടുകാരുണ്ടെങ്കിൽ കോട്ടയും പിടിക്കാം
  • കൂട്ടുകൂടിയാൽ കൂടുതൽ കിട്ടും
  • കൂട്ടുദോഷം വീട്ടുനാശത്തിന്
  • കൂതികുലുക്കിപ്പക്ഷിയുടെ വാലിളകിയെന്നുവച്ച് ലോകമിളകുമോ?
  • കൂത്താട്ടം കണ്ട കണ്ണുകൊണ്ട് കുരങ്ങാട്ടം കാണേണ്ടിവന്നു
  • കൂത്തിച്ചി വാഴുന്നിടം കുളംതോണ്ടും
  • കൂത്തിനൊത്ത പന്തം
  • കൂത്തിന്റെ വിധം കുരങ്ങനറിയുമോ?
  • കൂത്തിലെ അടവുകൾ പടയ്ക്ക് പറ്റില്ല
  • കൂത്തു പാതി, ചാക്യാർ പാതി
  • കൂത്തും പിണ്ണാക്കും നേർക്കുനേരെ
  • കൂത്തുമാടത്തിൽ കുറവരുടെ കളി
  • കൂനൻ നിവർന്നാൽ ഞെളിയും
  • കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ?
  • കൂനൻചക്കയ്ക്ക് മൊരിയൻ കൂട
  • കൂനന്റെ നിഴലും കൂന്നിരിക്കും
  • കൂനറിയാതെ ഞെളിയരുത്
  • കൂനിന്റെ പുറത്തൊരു കുരു കൂടി (കൂനുമ്മെക്കുരു)
  • കൂര വിതച്ചാൽ പൊക്കാളി കൊയ്യുമോ
  • കൂരകയറി കോഴിയെ പിടിക്കാത്ത കുരുക്കൾ ആകാശത്തുകയറി വൈകുണ്ഠം കാണിക്കുമോ?
  • കൂരപ്പുറത്ത് ചോറിട്ടാലത്രയും കാക്ക
  • കൂർത്തുവന്നാൽ കൂന്താലി, പരന്നുവന്നാൽ കോടാലി
  • കൂലി കിട്ടുവോളം വേലിനിൽക്കണം
  • കൂലി കുറച്ചാൽ വേല കെടും
  • കൂലിക്കാരൻ വേലയ്ക്കാകാ
  • കൂലിക്കാള കിതയ്ക്കില്ല
  • കൂലിക്കൊത്ത വേല
  • കൂലിപ്പണിയിലേ കള്ളപ്പണിയുള്ളൂ
  • കൂവത്തെക്കാളും കുത്തുകൂലിയേറെയായി
  • കൂറ കപ്പലിൽ പോയപോലെ
  • കൂറപ്പേൻ കടിച്ചാൽ കോലന്തുള്ളലുമതിയോ
  • കൂറപ്പേൻ തടിച്ചാൽ കുതിരക്കുട്ടിയാകുമോ
  • കൂറയെ തിന്ന പൂച്ചയെ പോലെ
  • കൂറയ്ക്ക് തക്ക കുളിര്
  • കൂറുകൂടിയ കാള വെള്ളം കുടിക്കില്ല
  • കൂറുള്ളിടത്തേ കുറവുള്ളൂ
  • കൂറ്റൻ മരവും കാറ്റത്തിളകും
  • കൂറ്റുകാരൻ വെട്ടിയത് കുതികാലിൽ
  • കൃതഘ്നനില്ല നിഷ്കൃതി
  • കെടാറാകുമ്പോൾ പടുതിരി കത്തും
  • കെട്ട കുടിക്കൊരു കേട്ട
  • കെട്ട നായയ്ക്ക് കൊണ്ടത് കണക്ക്
  • കെട്ട പട്ടന് ചത്ത പശു
  • കെട്ട പുണ്ണിന് അട്ട
  • കെട്ടകാലത്ത് കെട്ടബുദ്ധി
  • കെട്ടവന് കൂട്ടുകാരില്ല
  • കെട്ടവൻ കേടേ നിനയ്ക്കൂ
  • കെട്ടവിളക്കിൽ എണ്ണ പകർന്നാൽ കത്തുമോ?
  • കെട്ടാത്ത പെണ്ണിന് കുറ്റമില്ല
  • കെട്ടാത്ത പെണ്ണും വാഴാത്ത ഭൂമിയും
  • കെട്ടാത്തവന് കെട്ടാത്തതുകൊണ്ട്, കെട്ടിയവന് കെട്ടിയതുകൊണ്ട്
  • കെട്ടാൻ ചെറുക്കനെ കിട്ടുംമുൻപ് ചെക്കന് (മകൻ) ചന്തുവെന്ന് പേരിട്ടു
  • കെട്ടാൻ നേരത്താണോ മൂക്കെടുക്കുന്നത്?
  • കെട്ടാൻ പെണ്ണില്ലെന്നുവച്ച് പെങ്ങളെ കെട്ടാറുണ്ടോ?
  • കെട്ടാലും ചെട്ടി ചെട്ടിതന്നെ, കീറിയാലും പട്ട് പട്ടുതന്നെ
  • കെട്ടിക്കാതെ അകത്തൊരുത്തിയുണ്ടായാൽ കെട്ടിടാതെയകത്തൊരു തീയാണ്
  • കെട്ടിക്കൊടുക്കൂല്യ, പുലയാടാൻ വിടൂല്യ
  • കെട്ടിഞാന്ന് ചത്തവന്റെ കാലിൽ കടിച്ചുഞാന്ന് ചാവുക
  • കെട്ടിമേയാത്ത വീടും വിട്ടുമേയാത്ത മാടും
  • കെട്ടിയ മരത്തെ കുത്തരുത്
  • കെട്ടിയ വീടിനെട്ടുകുറ്റം
  • കെട്ടിയവന് ഒരു വീട്, കെട്ടാത്തവന് പല വീട്
  • കെട്ടിയിട്ട പട്ടിക്ക് കുപ്പ തന്നെ ചോറ്
  • കെട്ടിയിട്ടടിക്കരുത്
  • കെട്ടുകെട്ടായി തന്നെ, പിട്ട് നായ കൊണ്ടുപോയി
  • കെട്ടുപാടിന് കൊടുത്താൽ മുട്ടുപാടിന് കിട്ടും
  • കെട്ടുപോയ ബ്രാഹ്മണന് ചത്തുപോയ പശു
  • കെല്പുള്ളവനും കൈപ്പിഴ വരാം
  • കേട്ട മൂട്ട ചൊവ്വാഴ്ച
  • കേട്ട വീട്ടിനയ്യം
  • കേട്ടപാതി, കേൾക്കാത്തപാതി
  • കേട്ടയും മൂട്ടയും വീടിനാകാ
  • കേട്ടാലറിയില്ല, പെട്ടാലറിയും
  • കേട്ടുകഴിച്ചുപാഠം
  • കേട്ടുകെട്ടനായേ നാടുവിട്ടുപൊയ്ക്കോ
  • കേതു ഖേദിക്കും ഖേദിപ്പിക്കും
  • കേതുവിന് ഹേതു വേണ്ട
  • കേമത്തം കാട്ടിയാൽ ഭീമനാവില്ല
  • കേമത്തിന് കേടില്ല
  • കേസില്ല, ഫീസുണ്ട്
  • കേളൻ മുങ്ങിയതിന് കോരന് ചീരാപ്പ്
  • കേളിക്ക് പൊന്നോല, കാഴ്ചയ്ക്ക് തെങ്ങോല
  • കേളിപാരം വീട്ടിൽതാള്
  • കേൾക്കാത്തവനെക്കാൾ വലിയ പൊട്ടനില്ല
  • കേൾക്കാൻ വേഗത, പറയാൻ സൗമ്യത
  • കേൾക്കുമ്പോൾ കേളുനമ്പ്യാർ, കാണുമ്പോൾ നൊട്ടക്കേളു
  • കേൾക്കേണ്ടവൻ പൊട്ടനെങ്കിൽ പറയേണ്ടവന് പതിനായിരം നാവുണ്ടായിട്ടെന്താ?
  • കേൾവിക്ക് ചാണ്ടിമാപ്പിള, ഉള്ളിയും ജീരകവും കച്ചവടം
  • കേറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്
  • കേറ്റിയെഴുന്നള്ളിച്ച കൊമ്പനെപ്പോലെ
  • കൈ കൊക്കര, വാക്ക് ചക്കര
  • കൈ നനയാതെ മീൻപിടിക്കാനൊക്കുമോ?
  • കൈ നെടിയവന് കായലിൽ നേട്ടം
  • കൈ വിട്ട കല്ലും, വായ് വിട്ട വാക്കും
  • കൈകണ്ടമാത്ര വൈകുണ്ഠയാത്ര
  • കൈകളയാനും പാടില്ല, വളയൂരാനും പാടില്ല
  • കൈകാട്ടി വിളിച്ചുവരുത്തിയിട്ട് കാലുകൊണ്ട് ചവിട്ടുക
  • കൈകാണിച്ചാൽ വരാത്തവൻ ദൂരത്തുനിന്ന് കുടകാണിച്ചാൽ വരുമോ?
  • കൈകൊട്ടി പറയരുതെന്ന് രണ്ടുകൈയുംകൊട്ടി പറയുക
  • കൈകൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടാരുത്
  • കൈകൊണ്ട് നുള്ളേണ്ടതിന് കോടാലി വേണോ?
  • കൈക്കലെത്തിയത് കളഞ്ഞാൽ കണ്ടവർ കളിയാക്കും
  • കൈക്കുന്നതെല്ലാം കയ്പയ്ക്കയല്ല
  • കൈക്കുന്നതെല്ലാം കാഞ്ഞിരമാവണമെന്നില്ല
  • കൈക്കോട്ടിന്റെ ജീവൻ പോലെ
  • കൈച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ
  • കൈച്ചു കൈച്ചു മധുരിക്കും
  • കൈച്ചോറ് കളഞ്ഞിട്ട് എച്ചിച്ചോറിന് വാ തുറക്കുന്നു
  • കൈതമേലുണ്ടാകുന്ന കായ്ക്കും മുള്ളുണ്ട്
  • കൈപ്പത്തടത്തിൽ കപ്പലോടണം
  • കൈപ്പിഴകൊണ്ട് വന്ന ഗ്രഹപ്പിഴ
  • കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട
  • കൈപ്പുണ്യത്തിന് മേയ്പുണ്യം വേണോ?
  • കൈമൾ വെറുതെ കരിക്കുകുത്തുമോ?
  • കൈമെയ് മറന്നു കളിക്കരുത്
  • കൈയറുത്താലും കയിൽകെട്ടി മോഷ്ടിക്കും
  • കൈയാടിയാലേ വായാടൂ
  • കൈയാൽ തൊട്ടത്‌ കരി
  • കൈയിനലങ്കാരം കർമ്മം
  • കൈയിലിരിക്കുന്ന കനകം കൊടുത്ത് കാക്കപ്പൊന്ന് വാങ്ങരുത്
  • കൈയിലിരിക്കുന്ന കാശുകൊടുത്ത് കേറികടിക്കുന്ന പട്ടിയെ വാങ്ങുക
  • കൈയിലിരിക്കുന്നതുമില്ല, മനസ്സിൽ കണ്ടതുമില്ല
  • കൈയിലിരിക്കുന്നത് ജപമാല, കക്ഷത്തിലിരിക്കുന്നത് കന്നക്കോൽ
  • കൈയിലിരുന്നാൽ കാലത്തിനുതകും
  • കൈയിലില്ലാത്തവനും കക്കാം
  • കൈയിലുണ്ടെങ്കിൽ കാത്തിരിക്കാനാളുണ്ട്
  • കൈയിലുള്ളതുകളഞ്ഞ് കാണാത്തതിനലയരുത്
  • കൈയിലെ കാശ്, വായിലെ ദോശ
  • കൈയിലൊരു കാശുമില്ല, കടംകൊടുക്കാനാളുമില്ല
  • കൈയിൽ കാശുണ്ടെങ്കിൽ അറിയാത്തമ്മയും വച്ചുതരും
  • കൈയിൽ കാശുള്ളവന്റെ വായിൽ ന്യായമുണ്ട്
  • കൈയിൽ കിട്ടിയാൽ കക്കാത്തവനും കക്കും
  • കൈയിൽ കൊടുത്താൽ കള്ളനും കക്കില്ല
  • കൈയിൽ തഴമ്പുള്ളവൻ കട്ടുതിന്നുമോ?
  • കൈയിൽ തുട്ട്, വായിൽ പിട്ട്
  • കൈയിൽ വെണ്ണയിരിക്കെ നെയ്യിനലയണോ?
  • കൈയിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ?
  • കൈയില്ലാത്തവന് കരണംമറിയാമോ?
  • കൈയിറുക്കമുള്ളവൻ കരകയറുകയില്ല
  • കൈയെടുത്ത് കണ്ണിൽ കുത്തരുത്
  • കൈയെത്താപൂവ് തേവർക്ക് നഞ്ഞ്‌
  • കൈയ് നോവുകയുമരുത്, വള ഉടയുകയുമരുത്
  • കൈയ്ക്കെത്തി വായ്ക്കെത്തിയില്ല
  • കൈരണ്ടും അമ്മായിതലമേലെ, കണ്ണുരണ്ടും മാരാത്തെ പുളിമേലെ
  • കൈലാസം നന്നാകാനാണോ പ്രദോഷം നോൽക്കുന്നത്
  • കൈവിട്ട കല്ലും വാവിട്ട വാക്കും
  • കൈവെള്ളയിലെ രോമം പറിക്കുക
  • കൊക്കറ്റം തിന്നാലും കോഴി കൊത്തിക്കൊത്തി
  • കൊക്കിനറിയാമോ കുളക്കോഴിയെ പിടിക്കാൻ?
  • കൊക്കിനുവച്ചത് ചക്കിനുകൊണ്ടു
  • കൊക്കിലൊതുങ്ങാത്തത്‌ കാണുമ്പോൾ കൊക്ക് കണ്ണടയ്ക്കും
  • കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ
  • കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ
  • കൊക്കെത്ര കുളം കണ്ടതാ
  • കൊക്ക് മീൻപിടിക്കുന്നത്‌ കണ്ടിട്ട് കുളക്കോഴിക്ക് നെഞ്ചെരിഞ്ഞിട്ടെന്ത്‌?
  • കൊങ്കയില്ലാത്ത മങ്കയ്ക്ക് റൗക്കയെന്തിനാ?
  • കൊങ്ങമ്പട കഴിഞ്ഞ് ഉലക്കയ്ക്കിട്ടപോലെ
  • കൊച്ചമ്മടെ കറി ഏറെ നല്ലതാ, എന്റെ കിണ്ണത്തിൽ വിളമ്പണ്ട
  • കൊച്ചികണ്ടവനച്ചിവേണ്ട
  • കൊച്ചിന്റെ കൈകൊണ്ട് കൊള്ളിയുടെ ചൂടറിയുക
  • കൊച്ചിയിൽ നിന്ന് കൊയ്‌ലാണ്ടിയിലേക്ക്
  • കൊച്ചിയിൽ പാതി പാലിയം
  • കൊച്ചുകുട്ടിക്കച്ചിവേണ്ട
  • കൊച്ചുപാമ്പായാലും വലിയവടികൊണ്ടടിക്കണം
  • കൊച്ചുപാമ്പ് കൊത്തിയാലും വിഷമുണ്ടാകും
  • കൊഞ്ചഞ്ചുവില, കോട്ടയത്താറുവില
  • കൊഞ്ചൻ കോർത്തു കുളവൻ വിറ്റു
  • കൊഞ്ചൻ തുള്ളിയാൽ മുട്ടോളം, ഏറെത്തുള്ളിയാൽ ചട്ടിയിൽ
  • കൊഞ്ചുന്ന ആറും അഞ്ചുന്ന പതിനാറും
  • കൊടാക്കണ്ടന് വിടാക്കണ്ടൻ
  • കൊടാത്ത നായരോട് വിടാതിരക്കുക
  • കൊടിക്ക് കായ കനമോ?
  • കൊടുക്കന്നവൻ വാഴപ്പഴവും കൊടുക്കും, കൊടുക്കാത്തവൻ വാഴപ്പിണ്ടിയും കൊടുക്കില്ല
  • കൊടുക്കന്നവന്റെ കൈ മീതെ നിൽക്കും
  • കൊടുക്കന്നവന്റെ കൈകൊത്തരുത്
  • കൊടുക്കന്നവന്റെ കൈയ്ക്കും പാമ്പ് കൊത്തും
  • കൊടുക്കരുത് കടം, കൊള്ളരുത് കടം
  • കൊടുക്കുന്ന ദൈവം ചെകിട്ടത്തടിച്ചും കൊടുക്കും
  • കൊടുക്കുന്നത് ഉഴക്കുപാൽ, തൊഴിക്കുന്നത് പല്ലുപോകെ
  • കൊടുക്കുന്നവനെ തടുക്കരുത്
  • കൊടുക്കുന്നവൻ കൊള്ളാനും കരുതിക്കൊള്ളണ്ണം
  • കൊടുക്കുന്നേടത്ത് പൂതി, കൊല്ലുന്നേടത്ത് ഭീതി
  • കൊടുക്കേണ്ട കൂട്ടം കേൾക്കുമ്പോൾ ബോധക്കേട്
  • കൊടുക്ക്വോ കോങ്കണ്ണിക്ക് തേങ്ങാമുറി
  • കൊടുത്ത കാശിന്റെ ചോറും കറിയും വിളമ്പട്ടെ
  • കൊടുത്ത കൈ എടുക്കരുത്
  • കൊടുത്ത കൈയ്ക്കാശ, കൊണ്ട കൈയ്ക്ക് പേടി
  • കൊടുത്തതേ കിട്ടൂ
  • കൊടുത്തതേ ശേഷിക്കൂ
  • കൊടുത്തത് കൊട്ടിഘോഷിക്കരുത്
  • കൊടുത്തത് കൊണ്ടേതീരൂ
  • കൊടുത്തത് ചോദിച്ചാലടുത്തത് പക
  • കൊടുത്തത് പറയരുത്
  • കൊടുത്താൽ കിട്ടും
  • കൊടുത്താൽ കൊല്ലത്തും കിട്ടും
  • കൊടുത്താൽ കൊള്ളാം
  • കൊടുത്താൽ നേട്ടം
  • കൊടുത്തുകൊള്ളണം വിദ്യ, കോർത്തുകെട്ടണം മാല
  • കൊടുത്തേടത്ത് കൊള്ളരുത്, കൊണ്ടേടത്ത് കൊടുക്കരുത്
  • കൊടുത്ത് നശിക്കരുത്
  • കൊടേലും കെട അതിലും കെട ശുദ്ധകെട
  • കൊട്ട നട്ടാൽ കൊട്ട പറിക്കാം
  • കൊട്ടച്ചന് കുട നാളെ
  • കൊട്ടണം പാക്കിന്, തമ്പ്രാക്കന്മാരെ പേടി
  • കൊട്ടനുറുമ്പ് കുരങ്ങ്, തെങ്ങ് കവുങ്ങ് പിലാവ്
  • കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ
  • കൊട്ടാൻ പോണോ ഞാൻ, തുള്ളാൻ പോണോ ഞാൻ, പിണിയാളെ പിടിക്കാൻ പോണോ?
  • കൊട്ടികൊണ്ടല്ലെങ്കിൽ കൂടംകൊണ്ട്
  • കൊട്ടിക്കൽ പഠിച്ചതേ കോയിക്കൽ പാടൂ
  • കൊട്ടിനിണങ്ങിയ പാട്ടോ, പാട്ടിനിണങ്ങിയ കൊട്ടോ?
  • കൊട്ടിയില്ലെങ്കിലും പറ തോളിൽ കിടക്കട്ടെ
  • കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനും കേറും
  • കൊട്ടുകൊള്ളുംപുറം കൊട്ടുകൊള്ളാഞ്ഞാൽ ആ പുറം വച്ച് കിടന്നുകൂടാ
  • കൊട്ടുന്ന താളത്തിനനുസരിച്ച് തുള്ളുക
  • കൊട്ടുന്നകോലിനൊക്കെ തുള്ളാൻ നിൽക്കരുത്
  • കൊട്ടൊക്കെ കൊട്ടാം, വെളുക്ക്വോളം കൊട്ടാം, കിറുകിറുവരില്ലാന്നേയുള്ളൂ
  • കൊട്ടൊരിടത്തും പാട്ടൊരിടത്തും
  • കൊണ്ടകാളയെ കണ്ടില്ലെങ്കിൽ കണ്ടപട്ടരെ പിടിക്കുക
  • കൊണ്ടതിലിരട്ടി കടം
  • കൊണ്ടവനഞ്ചും
  • കൊണ്ടവനിരിക്കെ കണ്ടവനെ താങ്ങരുത്
  • കൊണ്ടവനും കൊടുത്തവനും ഒന്ന്, കെട്ടാൻ വന്നവൻ പുറത്ത്
  • കൊണ്ടവനോട് കൊഴുപ്പില്ലെന്നും വിറ്റവനോട് വിലയില്ലെന്നും
  • കൊണ്ടവൻ കൊടുക്കണം
  • കൊണ്ടവൻ തന്നെ തൊണ്ടയ്ക്ക് പിടിച്ചാലോ?
  • കൊണ്ടവീട്ടിൽ കുണ്ടകോരരുത്
  • കൊണ്ടാടിയാൽ കുരങ്ങും ദൈവം
  • കൊണ്ടാട്ടം പിഴച്ചാൽ കുണ്ടാമണ്ടി
  • കൊണ്ടാട്ടം പോകുമ്പോൾ തിണ്ടാട്ടം
  • കൊണ്ടാട്ടമില്ലെങ്കിൽ മിണ്ടാട്ടമില്ല
  • കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്
  • കൊണ്ടുകൊടുത്ത് വിലപേശിയിട്ട്‌ കാര്യമില്ല
  • കൊണ്ടുപഠിക്കുന്നതിനേക്കാൾ കണ്ടുപഠിക്കുന്നത് നന്ന്
  • കൊണ്ടുവന്നാൽ തന്ത, ഇല്ലെങ്കിൽ നായ
  • കൊണ്ടേടത്തും കൊടുത്തേടത്തുമില്ലെങ്കിൽ കണ്ടേടത്ത്
  • കൊണ്ടോൻ തിന്നോൻ വീട്ടട്ടെ
  • കൊതയോട് കൊത, കാര്യമൊട്ടും നടന്നതുമില്ല
  • കൊതി കൊല്ലും
  • കൊതി തടുക്കാം, വിധി തടുത്തുകൂടാ
  • കൊതി തന്നെ പോരാ, മതിയും വേണം
  • കൊതികൊണ്ട് കൊടുങ്ങല്ലൂരുപോയി, അക്കൊല്ലം ഭരണി കോതപറമ്പേ
  • കൊതികൊണ്ട് പോകാനും വയ്യ, ഇട്ടേച്ചുപോകാനും വയ്യ
  • കൊതിക്കീശ്വരൻ തലയ്ക്കുമീതെ
  • കൊതിക്ക് കോയ്മയില്ല
  • കൊതിച്ചതാന കിടച്ചത് പൂന
  • കൊതിച്ചതുവരാ വിധിച്ചതേ വരൂ
  • കൊതിയന് മതിവരാ
  • കൊതുകിന് കൗതുകം ചോര
  • കൊതുകിന് മൂത്രം
  • കൊതുകൂതിയാൽ വിളക്കണയുമോ?
  • കൊതുകെന്ന് കരുതി ഗരുഡനോടെതിർക്കരുത്
  • കൊത്തിക്കൊണ്ട്‌ പറക്കാനും വയ്യ, വച്ചുകൊണ്ടിരിക്കാനും വയ്യ
  • കൊത്തിക്കൊത്തി മുറത്തിക്കേറിയായി കൊത്ത്
  • കൊത്തു കഴിഞ്ഞാൽ പത്തുണക്ക്
  • കൊത്തും കോളും ഒത്താലേ കൊയ്ത്തും വിത്തും ഒക്കൂ
  • കൊത്തുന്ന കത്തി പണയം വയ്ക്കരുത്
  • കൊത്തൊന്ൻ തുണ്ടം രണ്ട്
  • കൊന്നപൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി
  • കൊന്നാൽ പാപം തിന്നാൽ തീരും
  • കൊന്നിടാമെങ്കിൽ കോർത്തുകൊടുത്തുകൂടേ?
  • കൊപ്പംപുഴയിലെ വെള്ളം കുടിക്കാൻ വാരണക്കോട്ടവരടെ ശീട്ടുവേണോ?
  • കൊപ്പരക്കളത്തിൽ കാക്ക പെട്ടപോലെ
  • കൊമ്പത്തിരുന്ന് കടമുറിക്കരുത്
  • കൊമ്പനെന്നുചൊല്ലി പിടിച്ചപ്പോൾ ചെവിയൻ
  • കൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ?
  • കൊമ്പൻ പോയവഴി മോഴയ്ക്കും
  • കൊമ്പന്റെ കുത്തും മോഴയുടെ നക്കും
  • കൊമ്പന്റെ പിൻപും വമ്പന്റെ മുൻപും നന്നല്ല
  • കൊമ്പിടയകന്ന കുളമ്പിടകൂടി താടയിലൊട്ടി മണിയിലൊളിച്ചു വാലൊരു കോലെങ്കിൽ കോലതുവേണ്ട
  • കൊമ്പിനുപോയ കഴുത വാലറ്റുപോന്നു
  • കൊമ്പിലും കുളമ്പിലും തൊടുവിക്കുക
  • കൊമ്പിൽ പിടിച്ച് കുലുക്കിയാൽ പച്ചയും വീഴും
  • കൊമ്പും മുറിച്ച് ഉടയുമെടുത്തു ചന്തിക്ക് രണ്ട് ചൂടുംവച്ചു
  • കൊമ്പുതോറും നനയ്ക്കേണ്ട, ചുവട്ടിൽ നനച്ചാൽ മതി
  • കൊമ്പ് വെട്ടിയും തടി കാക്കണം
  • കൊയ്ത്തുകഴിഞ്ഞാൽ പത്തുണക്ക്
  • കൊയ്ത്തുപോലല്ല എയ്ത്ത്
  • കൊയ്ത്തെട്ടായപ്പോഴേക്കും മെതി പത്തായി
  • കൊയ്ത്തോളം കാത്തിരുന്നിട്ട് കൊയ്യാറാകുമ്പോൾ ഉറങ്ങരുത്
  • കൊയ്യാൻ ചെന്ന ചോത്തിക്ക് ചെത്താൻ ചെന്ന ചോൻ
  • കൊരലിൽ കൊണ്ട് വളംവച്ചിട്ടെന്താ?
  • കൊരലെത്തും മുൻപേ തളപ്പറ്റു
  • കൊലകൊമ്പൻ ചത്താലും കൊമ്പില്ലേ
  • കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുമോ?
  • കൊലയ്ക്ക് കൂലിയേൽക്കുക
  • കൊലയ്ക്ക് കൊല
  • കൊല്ലം കണ്ടവനില്ലം വേണ്ട
  • കൊല്ലക്കുടിയിൽ ഈച്ചയ്ക്കെന്തുകാര്യം?
  • കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ നോക്കുക
  • കൊല്ലത്തുകോമട്ടിയുടെ മുതലിന് കൊടുങ്ങല്ലൂർകൊശവനവകാശിയോ?
  • കൊല്ലനും കൊല്ലത്തിയും പിണങ്ങിയാൽ ഇരുമ്പുപഴുക്കുവോളം
  • കൊല്ലൻ കുശവന്റെ ജോലി ചെയ്യരുത്
  • കൊല്ലന്റെ മുതൽ വില്ലൻ തിന്നും
  • കൊല്ലപ്പെരുവഴി തള്ളയ്ക്ക് സ്ത്രീധനമോ?
  • കൊല്ലാക്കൊല ചെയ്യരുത്
  • കൊല്ലാനെട്ട് കൊടുത്താലും പോറ്റാനൊന്ന് കൊടുക്കില്ല
  • കൊല്ലാൻ പിടിച്ചാലും പോറ്റാൻ പിടിച്ചാലും കീയോ കീയോ
  • കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി
  • കൊളുത്തുവായ്ക്ക് കൊടുക്കാൻ പൊന്നില്ല
  • കൊള്ളയിടുന്ന പന്നിക്ക് കുത്തേൽക്കാതിരിക്കുമോ?
  • കൊള്ളരുതിളംവെയിൽ കൊള്ളണം പോക്കുവെയിൽ
  • കൊള്ളരുത് കടം കൊടുക്കരുത് കടം
  • കൊള്ളാത്ത പിള്ളയ്ക്ക് കൊട്ട്, കൊള്ളുന്ന പിള്ളയ്ക്ക് പട്ട്
  • കൊള്ളാത്ത പെണ്ണിന് തല്ലും തൊഴിയും
  • കൊള്ളാത്തത് കൊടുക്കരുത്
  • കൊള്ളാവുന്നവനേ കൊടുക്കാവൂ
  • കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും
  • കൊള്ളിക്കെതിര് പോയാലും വെള്ളിക്കെതിര് പോകരുത്
  • കൊള്ളിവച്ചവൻ വെള്ളം കോരുമോ?
  • കൊള്ളിവയ്ക്കാനൊരുത്തൻ മതി, തല്ലിക്കെടുത്താനോ?
  • കൊള്ളിവാക്കുകൊണ്ട പൊള്ളൽ പൊറുക്കുകയില്ല
  • കൊള്ളുന്നതുവരെ കൊണ്ടാടും, കൊണ്ടാടിയാൽ പിന്നെ തിണ്ടാടും
  • കൊള്ളുന്നതേ കൊള്ളാവൂ
  • കൊള്ളുമ്പോഴും കൊടുക്കുമ്പോഴും കരുതണം
  • കൊഴുക്കട്ട കൊടുത്താൽ കല്ലൂർക്കാട് പിടിക്കാം
  • കൊഴുത്തവന്റെ കൈയ്ക്ക് ഇളപ്പവൻ തുരുമ്പ്
  • കൊഴുപ്പേറിയാൽ കണ്ണുകാണില്ല
  • കൊഴുവില്ലെങ്കിൽ മേലേപ്പാടം കൂടി ഉഴുക
  • കൊറിയ കിണറ്റിലേ ഉറവുള്ളൂ
  • കൊറ്റിക്കുവച്ചത് കുളക്കോഴിക്ക്
  • കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും
  • കോങ്കണ്ണനെ കോക്രികാട്ടുന്ന ഒറ്റക്കണ്ണൻ
  • കോങ്കണ്ണന് മൂല ചൊവ്വ്
  • കോടാതെ കോടികൊടുത്താൽ കോടികൊടുത്ത ഫലം
  • കോടാലികൊണ്ടോ കുറുന്തോട്ടി കീറുന്നത്
  • കോടാലിക്കൊമ്പ് കുലത്തിന് കേട്
  • കോടാലിക്ക് കുഷ്ഠം പിടിക്കുമോ?
  • കോടി ഒന്നലക്കുവോളം, കന്യക ഒന്ന് പെറുവോളം
  • കോടി കുന്നി കുന്നാകാ
  • കോടിക്കോടി കോടികൊടുത്താൽ കാണികൊടുത്ത ഫലം, കോടാതെ കാണികൊടുത്താൽ കോടികൊടുത്ത ഫലം
  • കോടിയഞ്ച്, കുടഞ്ഞെഞ്ച്, തിരിച്ചഞ്ച്, മറിച്ചഞ്ച്, ഇങ്ങനെയഞ്ച്, അങ്ങനെയഞ്ച്
  • കോടിയുടുത്താൽ ദാഹിക്ക്യോ നാത്തൂനേ
  • കോടിയുടുത്ത് കുളങ്ങരെ ചെന്നാൽ കൊണ്ടേൽ പാതി വില
  • കോട്ടം പൊളിഞ്ഞാൽ ഭഗവതി വെട്ടത്ത്
  • കോട്ടമൈതാനിയിൽ കൂരെലി പാഞ്ഞപോലെ
  • കോട്ടയിലുപദേശം നാട്ടിൽ പാട്ട്
  • കോണകം കൊടുത്ത് പുതപ്പ് വാങ്ങുക
  • കോണിയിരുന്നാൽ ഗുണത്തിന് കൊള്ളാം
  • കോണിയെന്തിനാ കേറാനോ ഇറങ്ങാനോ?
  • കോന്തൻ കുടിച്ചു, കോരപ്പന് ലഹരി
  • കോന്തലയില്ലെങ്കിൽ നാന്തല വേണം
  • കോപം വരുമ്പോൾ നാമം ജപിക്കുക
  • കോപത്തിനു കണ്ണില്ല
  • കോപത്തിന് കണ്ണില്ല
  • കോപത്തിൽ തുടങ്ങിയാൽ താപത്തിൽ തീരും
  • കോപമുള്ളവനേ കൂറുള്ളൂ
  • കോപിക്ക്‌ കുരണപ്പൊടി
  • കോപിക്ക് കോയ്മയാകാ
  • കോയിക്കലെ ഇരുമ്പ് നീറ്റിൽ താഴില്ല
  • കോയിക്കൽ നിന്ന് മരുന്നിന്റെ പേരുപറഞ്ഞാലോ?
  • കോയിക്കൽ വെടിഞ്ഞാൽ കിടക്കാം, കരവെടിഞ്ഞാൽ കിടക്കാൻമേല
  • കോയിത്തമ്പുരാൻ കൂട്ടിരിക്കുമ്പോൾ കോലോത്തെ തമ്പ്രാട്ടി പാലം കടക്കും
  • കോയ്മയുടച്ചാൽ കേസില്ല
  • കോരപ്പൻനായർക്ക് തന്നെയല്ല ഉപസ്തരണം
  • കോരപ്പുഴ കടന്നാൽ കുലംകെടും
  • കോരി വിതച്ചാലും വിധിച്ചതേ വിലയൂ
  • കോരിക്കണ്ട വാരിയാകാ ദൂരെക്കണ്ട നാരിയാകാ
  • കോരുന്ന കിണറ്റിലെ നീരേ നല്ലൂ
  • കോർത്തുകെട്ടണം മാല
  • കോലം തുള്ളാൻ കാലം നോക്കണം
  • കോലം നന്നെന്നുവച്ച് ശീലം നന്നെന്നുവരുമോ?
  • കോലം പോലെ ശീലം
  • കോലംകെട്ടിയാൽ തുള്ളണം
  • കോലത്തിരി കത്തുമെങ്കിൽ സാമൂതിരി കുത്തും
  • കോലമിറക്കിയ കൊമ്പനെ പോലെ
  • കോലമൊത്തില്ലെങ്കിലും ശീലമൊക്കണം
  • കോലാടി വളരാഞ്ഞാൽ വാളാടി വളരും
  • കോലാടുമ്പോൾ കുരങ്ങാടും
  • കോലായിൽ നിന്ന് പാഞ്ഞാൽ കോലോത്ത് കേൾക്കാം
  • കോലിനിരയില്ലാത്ത മീനെയ്യരുത്
  • കോലിവിടെ ഉറച്ചു, ഇനി ആലയും ചക്കുമേ ഉറയ്ക്കാനുള്ളൂ
  • കോലുകൊണ്ട് കൊല്ലാവുന്നിടത്ത് വേലെന്തിന്
  • കോലെടുത്തവരൊക്കെ മാരാന്മാരോ?
  • കോലൊടിഞ്ഞാലും അണ്ണാനെ കളിപ്പിക്കണം
  • കോലോത്തുംപടിക്കൽ മരുന്ന് പറഞ്ഞപോലെ
  • കോലോത്തെ എണ്ണയ്ക്ക് മടികാട്ടുക
  • കോല് മുറിയുകയുമരുത്, പാമ്പ്‌ ചാവുകയും വേണം
  • കോവയും കോഴിയുമുള്ളിടത്ത് ചാത്തമൂട്ടണ്ട
  • കോവിലിടിക്കാൻ തുടങ്ങുന്നവൻ കുളംവെട്ടുമോ?
  • കോവിലിന്നടുത്ത് കുടിവാഴില്ല
  • കോവിലിൽ നിന്ന് പോയത് തേവരുതരണം
  • കോളാമ്പിക്ക് തൂക്കിയ ഓടാക്കുക
  • കോളില്ലാക്കടലിലമരക്കാരനവധി
  • കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും
  • കോഴി കറുത്തിരുന്നാൽ മുട്ടയും കറുക്കുമോ?
  • കോഴി കുരുന്നാലയും കൂട്ടാൻ ചീത്തയാവില്ല
  • കോഴി കൂവിയില്ലെങ്കിലും നേരംവെളുക്കും
  • കോഴി കോട്ടുവായിടുന്നപോലെ
  • കോഴി നനഞ്ഞതിന് കുറുനരിയുടെ കരച്ചിൽ
  • കോഴി പൊരുന്നിരിക്കും പോലെ
  • കോഴികൊത്തുംപോലെ കൊത്തുക
  • കോഴിക്കു മുത്തുവേണ്ട വിത്തുമതി
  • കോഴിക്കുഞ്ഞും കുറവക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാക്കുഞ്ഞും
  • കോഴിക്കുണ്ടോ നെല്ലും വിത്തും
  • കോഴിക്കോടൻ കാറ്റടിച്ചാൽ കൊണ്ടകാളയെ വിൽക്കാം
  • കോഴിപ്പണം കോടിപ്പണം
  • കോഴിമുട്ടയുടയ്ക്കാൻ കുറുവടി വേണോ?
  • കോഴിമുട്ടയ്ക്കും പൂട പറിക്കണമോ?
  • കോഴിമുട്ടയ്ക്ക് തലയുമില്ല കോവിലാണ്ടിക്ക് മുറയുമില്ല
  • കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ?
  • കോഴിയിൽ പിഴച്ചാൽ കുഴിയിൽ
  • കോഴിയിറച്ചിയെക്കാൾ പ്രിയം മത്തൻ കറിക്കോ?
  • കോഴിയുടെ അന്യായത്തിൽ കുറുക്കൻ ന്യായാധിപൻ
  • കോഴിയെ തല്ലാൻ കുറുന്തടി വേണോ?
  • കോഴിയേക്കാൾ ബുദ്ധി മുട്ടയ്ക്ക്
  • കോഴിയേക്കാൾ വില മുട്ടയ്ക്കോ?
  • കോഴിയോട് ചോദിച്ചിട്ടാണോ കോഴിക്കറി വയ്ക്കുന്നത്?
  • കൗതുകമുള്ളതിന് കാതൽ കുറയും
  • ക്ഷണിക്കാതെ വന്നാലുണ്ണാതെ പോകാം
  • ക്ഷണിച്ചുവരുത്തി ഊണില്ലെന്ന് പറയുക
  • ക്ഷമയുള്ള മാടിന് തെളിഞ്ഞവെള്ളം കുടിക്കാം
  • ക്ഷമയ്ക്ക് തുണയീശ്വരൻ
  • ക്ഷമിക്കുന്നവനെ ക്ഷോണിയും വണങ്ങും
  • ക്ഷീണമുള്ളവൻ ചാരും
  • ക്ഷീരം കൊണ്ട് നനച്ചാലും വേപ്പ് കയ്ക്കും
  • ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
  • ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം
  • ക്ഷേത്രപാലന് പാത്രത്തോടെ
  • ക്ഷൗരത്തിന് തേങ്ങ കൊടുത്തയയ്ക്കണം
  • ഗംഗ കുളിക്കാനാകാം, തുംഗ കുടിക്കാനാകാം
  • ഗംഗയുണർന്നാൽ കുളിക്കണം
  • ഗംഗയുണർന്നാൽ നേരംപുലർന്നു
  • ഗംഗയ്ക്കു ഭംഗമില്ല
  • ഗജം മെലിഞ്ഞാലജമാകുമോ
  • ഗണപതികൊണ്ടു നേരംവെളുപ്പിക്കുക
  • ഗണപതിക്കുവച്ചതു കാക്ക കൊണ്ടുപോയി
  • ഗണപതിക്കുള്ളത് തീയിലിട്ടോ വായിലിട്ടോ
  • ഗണപതിക്കൈ കുറിക്കുന്നോൻ കുരുത്തമുള്ളോനാകണം
  • ഗണമൊന്നെങ്കിൽ ഗുണം പത്ത്
  • ഗതികെട്ട അച്ചീടെ ആടിനെ പിടിച്ചിട്ട് ചെവികേട്ടിരുന്നു തിന്നാൻമേലെ
  • ഗതികെട്ട പ്രേതംപോലെ
  • ഗതികെട്ടാലും മതികെടുത്തരുത്
  • ഗതികെട്ടാലെന്തു ചെയ്യാം ചാമ എങ്കിലും ചെമ്മൂൎയ്യ
  • ഗതികെട്ടാലെന്തും ചെയ്യാം
  • ഗതികെട്ടാൽ ചാമയെങ്കിലും ചെമ്മൂര്യ
  • ഗതികെട്ടാൽ പുലി പുല്ലും തിന്നും
  • ഗതികെട്ടാൽ പുലിപുല്ലും തിന്നും
  • ഗന്ധർവനൊഴിഞ്ഞു
  • ഗരുഡൻ ആകാശത്തിൽ പറക്കും, കൊതുക് അങ്കണത്തിൽ പറക്കും
  • ഗരുഡപ്പിറവികണ്ട് ഈച്ച പറക്കാതിരിക്കില്ല
  • ഗർദഭസദസ്സിലോ ഗന്ധർവ്വസംഗീതം?
  • ഗർഭത്തിൽ കിടക്കുന്നോരഭർകൻ ചവിട്ടിയാൽ ഉർവ്വിയിൽ ജനനിക്കങ്ങുത്ഭവിക്കുമോ കോപം
  • ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം
  • ഗുരുക്കളെ വിചാരിച്ചു കുന്തംവിഴുങ്ങുക
  • ഗുരുക്കൾ നിന്നുപാത്തിയാൽ ശിഷ്യൻ നടന്നുപാത്തും
  • ഗുരുക്കൾ വീണാൽ ഗംഭീരവിദ്യ
  • ഗുരുക്കൾക്ക കൊടുക്കുന്നത് അപ്പം തിന്നാൽ പലിശെക്ക് കൊള്ളുന്നതു പുറത്തു
  • ഗുരുച്ഛിദ്രം മഹാനാശം
  • ഗുരുവാക്കിനെതിർവാക്കരുത്
  • ഗുരുവായൂരപ്പനെ സേവിക്കയും വേണം കുറുന്തോട്ടി പറിക്കയും വേണം
  • ഗുരുവില്ലാത്ത കളരിപോലെ
  • ഗുരുവില്ലാത്ത വിദ്യയാകാ
  • ഗുരുവില്ലാത്ത വിദ്യായാകാ
  • ഗോത്രമറിഞ്ഞ് പെണ്ണ്, പാത്രമറിഞ്ഞ് ഭിക്ഷ
  • ഗോഹത്യക്കാരന് ബ്രഹ്മഹത്യക്കാരൻ സാക്ഷി
  • ഗൗളി ഉത്തരം താങ്ങുന്നപോലെ
  • ഗ്രന്ഥം മൂന്നു പകർത്തീടിൽ മുഹൂർത്തം മൂത്രമായിടും
  • ഗ്രന്ഥത്തിലെ പശു പുല്ലു തിന്നുകയില്ല
  • ഗ്രഹണം തുടങ്ങിയാൽ ഞാഞ്ഞൂലും തലപൊക്കും
  • ഗ്രഹണ സമയത്ത് പൂഴി നാഗത്തിനു കൂടി വിഷമുണ്ട്
  • ഗ്രഹണിക്കു മോരും ദുരിതത്തിനു നാമജപവും
  • ഗ്രഹപ്പിഴ വരുമ്പോൾ നാലുവശത്തും കൂടി
  • ഗ്രഹപ്പിഴകൊണ്ട് ഗൃഹപ്പിഴയും വരാം
  • ഗ്രഹപ്പിഴക്കാരൻ തൊട്ടതൊക്കെ ഗ്രഹപിഴ
  • ഗ്രഹപ്പിഴയ്ക്ക് ആന പാഞ്ഞാലും ചാകും
  • ഗ്രാമങ്ങളിൽ സാളഗ്രാമം
  • ചകിരിയില്ലെങ്കിൽ കയറുണ്ടാകുമോ?
  • ചക്ക അധികംതിന്നാൽ ചുക്കുതിന്നേണ്ടിവരും
  • ചക്ക മുറിച്ചേടത്തീച്ച പൊതിയും പോലെ
  • ചക്കക്കൂഞ്ഞും ചന്ദനമുട്ടിയും സമമോ?
  • ചക്കതിന്നതിന്റെ ചൊരുക്കുതീരാൻ ചക്കക്കുരു
  • ചക്കതിന്നാൻ താനൂർക്ക് വണ്ടികയറി
  • ചക്കദുഃഖം മടലോക്കാനം, കുരു കീഴ്ശ്വാസം
  • ചക്കനു മുറിഞ്ഞതിന് കോരനു ധാര
  • ചക്കയല്ലല്ലോ ചൂഴ്ന്നുനോക്കാൻ
  • ചക്കയിട്ട കള്ളൻ മേക്കട്ട് കയറുകയോ?
  • ചക്കയിലധികം മുക്കിഴങ്ങ്
  • ചക്കയ്ക്കുമുണ്ട് മുള്ള്, ഉമ്മത്തുംകായയ്ക്കുമുണ്ട് മുള്ള്
  • ചക്കയ്ക്കൊത്ത കുട്ട
  • ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്ക് തേങ്ങ
  • ചക്കയ്ക്ക് തേങ്ങ കടംകൊണ്ടെങ്കിലും കൂട്ടണം
  • ചക്കര എന്നെഴുതിയാൽ മധുരിക്കുമോ?
  • ചക്കര കാണുമ്പോൾ നക്കിനക്കി ചക്രം കാണുമ്പോൾ വിക്കിവിക്കി
  • ചക്കര ചേർത്താൽ കമ്പിളിയും തിന്നാം
  • ചക്കര തിന്നുമ്പോൾ നക്കിനക്കി
  • ചക്കര തൊട്ട കൈ നാക്കത്ത്
  • ചക്കര പോലത്തെ വാക്കും, ചക്ക പോലത്തെ നെഞ്ചും
  • ചക്കര വിറ്റ് വെള്ളിയുമില്ല വെള്ളിക്കോലുമില്ല
  • ചക്കരക്കുഞ്ഞ് കൊക്കകരയായി
  • ചക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ?
  • ചക്കരച്ചോറിന് എന്നെ വേണ്ടെങ്കിലും എനിക്ക് ചക്കരച്ചോറിനെ വേണം
  • ചക്കരയിൽ ഈച്ചപറ്റും
  • ചക്കരയും തേങ്ങയും പോലെ
  • ചക്കരയുണ്ടെങ്കിൽ തവിടും തിന്നാം
  • ചക്കരയുള്ളപ്പോൾ തവിടില്ല, തവിടുള്ളപ്പോൾ ചക്കരയില്ല
  • ചക്കരയ്ക്കുണ്ടോ അകവും പുറവും
  • ചക്കാന്ന് പറയുമ്പോൾ ചുക്കെന്ന് കേൾക്കുക
  • ചക്കി കുത്താത്ത നെല്ലുമില്ല, ചങ്കരൻ കേറാത്ത തെങ്ങുമില്ല
  • ചക്കിക്കൊത്ത ചങ്കരൻ
  • ചക്കിനുവച്ചത് കൊക്കിനുകൊണ്ടു
  • ചക്കിന് കൊത്തിയാലേ കൂന്താലിക്ക് തികയൂ
  • ചക്കിന് വച്ചത് കൊക്കിന് കൊണ്ടു
  • ചക്കിന്മേലിരുന്ന് പഞ്ചാ തിന്നാലും പിണ്ണാക്ക് തിന്നെന്നേ പറയൂ
  • ചക്കിൽപെട്ട കൊപ്പരപോലെ
  • ചക്കീടെ മുല ഒന്ന് ചുരയ്ക്ക, ഒന്ന് കടുക്ക
  • ചക്കും ചക്കാലയും ഒരുപോലെ
  • ചക്കും ചക്കാലയും കൂടി തിരിയുക
  • ചക്കുന്തിക്ക് ഉരല് പ്രാതല്
  • ചക്കുപുരേ ചെന്നില്ല, പിണ്ണാക്കെടുത്തില്ല, അപ്ലയ്ക്കും ചാനാർക്ക് ഉന്താഞ്ഞിട്ട്
  • ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കും
  • ചക്കേം മാങ്ങേം ആറുമാസം അങ്ങനേം ഇങ്ങനേം ആറുമാസം
  • ചക്രത്തിന് കിഴക്കും മേക്കുമില്ല
  • ചങ്കരാന്തി വന്നടുത്തു, എനിക്കും നിനക്കും ചാക്കടുത്തു
  • ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്ന് പറയുക
  • ചങ്ക്രാത്തീം ബാപ്പേം അവിടെക്കെട
  • ചങ്ങതി നന്നെങ്കിൽ കണ്ണാടി വേണ്ട
  • ചങ്ങലയുടെ രുചി ആനയറിയും
  • ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാലോ?
  • ചങ്ങാതിക്ക് നെഞ്ച് തുറക്കണം
  • ചട്ടമിപ്പടി വട്ടമപ്പടി
  • ചട്ടയിൽ ചൊറിഞ്ഞാൽ കടിതീരുകയില്ല
  • ചട്ടിയിലുണ്ടെങ്കിലേ അപ്പത്തിൽ കാണൂ
  • ചട്ടിയിലെ പന്നിക്ക് നായാടണോ?
  • ചട്ടിയിൽ കൊണ്ടെന്നുവച്ച് വയറിൽ കൊള്ളുമോ?
  • ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും
  • ചട്ടിയും പായയുമായാൽ തട്ടിയും മുട്ടിയും കിടക്കാം
  • ചട്ടിയുടഞ്ഞാൽ മണ്ണ്
  • ചട്ടുകക്കള്ളിക്കുമുണ്ട് പൂവ്
  • ചട്ടുകത്തിനറിയുമോ പായസത്തിന്റെ സ്വാദ്?
  • ചട്ടുകത്തിൻമേൽ നിന്ന് വാരിയാൽ കൈ പൊള്ളും
  • ചട്ടുവമറിയുമോ കറിയുടെ രസം
  • ചണ്ടിക്കുതിരയ്ക്ക് നൊണ്ടിക്കുതിരക്കാരൻ
  • ചണ്ഡാലൻ തീണ്ടിയ പിണ്ഡം പോലെ
  • ചണ്ഡാലന്റെ പ്രവൃത്തിക്ക് ക്ഷുരകന്റെ തല്ല്
  • ചതയം ചടഞ്ഞുകിടക്കും
  • ചതയുള്ളേടം നോക്കി കത്തിവയ്ക്കണം
  • ചതയുള്ളേടത്തേ കത്തി പായൂ
  • ചതി കതിരാവില്ല
  • ചതിക്കു ചതി
  • ചതിക്കുന്നവനെ ചത്താല്ലും തല്ലണം
  • ചതിക്കുന്നവനെ ചെന്ന് മയക്കത്തിൽ തല്ലണം
  • ചതിപെട്ടാൽ പുനരെന്തരുതാത്തൂ, ഗതികെട്ടാൽ പുലിപുല്ലൂം തിന്നും
  • ചതിയനും നുണയനും എന്തുകിട്ടും അങ്ങുന്നും ഇങ്ങുന്നും കുത്തുകിട്ടും
  • ചതിയൻ തന്നത്താൻ ചതിക്കും
  • ചതുരംഗം കണ്ണിനാകാ
  • ചതുർത്ഥി കണ്ടാൽ അനർത്ഥം
  • ചത്ത കുഞ്ഞിന്റെ ജാതകം നോക്കണോ?
  • ചത്ത കുതിരയ്ക്കെന്തിനാ ലാടം തറയ്ക്കുന്നത്?
  • ചത്ത കൊമ്പിലടിച്ചു കേറ്റരുത്
  • ചത്ത പശു ചണ്ഡാളന്
  • ചത്ത പോത്ത് വടിയെടുക്കുമ്പോൾ വാലാട്ടും
  • ചത്ത മുതല വാലാട്ടും
  • ചത്ത വീട്ടിൽ പട്ടി കടന്നപോലെ
  • ചത്ത ശവത്തിന്മേൽ കുത്തരുത്
  • ചത്ത സിംഹത്തേക്കാൾ ജീവിച്ചിരിക്കുന്ന നായ നല്ലൂ
  • ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
  • ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ
  • ചത്തവന്റെ വായിൽ മണ്ണ്, ഇരിക്കുന്നവന്റെ വായിൽ അന്നം
  • ചത്താലും കണ്ണടയില്ല
  • ചത്താലും കിടത്താ തിരുവാഴിത്താൻ
  • ചത്താലും കുത്തും ചെമ്മീൻ
  • ചത്താലും തല തെക്കോട്ടാവില്ല
  • ചത്താലും പുല, പെറ്റാലും പുല
  • ചത്താൽ തല തെക്കു പൊലും വടക്കു പൊലും
  • ചത്താൽ തല തെക്കോ വടക്കോ
  • ചത്തുകിടക്കിലും ചമഞ്ഞുകിടക്കണം
  • ചത്തുകിടക്കിലുമൊത്തുകിടക്കണം
  • ചത്തോന്റെ വീട്ടിൽ കൊന്നോന്റെ പാട്
  • ചന്തപ്പുരയിലും സംഗീതം കേൾക്കണം
  • ചന്തമില്ലാത്തവന് ചമയൽ
  • ചന്തമുള്ളതിനെന്തിനാ ചായംതേപ്പ്
  • ചന്തയിലെ വഴക്കുപോലെ
  • ചന്തയിൽവച്ചോ സംഗീതം?
  • ചന്തിക്കാകാത്ത വെള്ളവുമില്ല, അന്തിക്കാകാത്ത പെണ്ണുമില്ല
  • ചന്തിയില്ലാത്തവനുന്തി നടക്കും, ചരതമില്ലാത്തവൻ പരതിനടക്കും
  • ചന്തിയില്ലെങ്കിൽ ചരതമില്ല
  • ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും
  • ചന്ദനം തേച്ചു പീനാറി പുരട്ടുക
  • ചന്ദനം തേഞ്ഞാലും ഗന്ധം കുറയുമോ?
  • ചന്ദ്രനുമുണ്ട് കളങ്കം
  • ചന്ദ്രനെ കണ്ട് പട്ടി കുരയ്ക്കും പോലെ
  • ചന്ദ്രനെ പിടിക്കാൻ കൈ പൊക്കുകയോ?
  • ചന്ദ്രന്റെ നിലാവ് ചണ്ടിയിലും
  • ചന്ദ്രന്റെ നേരെ നായ കുരച്ചിട്ടെന്താ?
  • ചപ്പച്ചിക്ക് ചവറ്റുനായര്
  • ചമഞ്ഞാലും ചക്കി ചക്കിതന്നെ
  • ചമത്തൻ ചന്തയ്ക്കുപോയാൽ കൊടുക്കുകയും വേണ്ട, കൊള്ളുകയും വേണ്ട
  • ചമ്പച്ചോട്ടിൽ തൈവയ്ക്കണം
  • ചമ്പച്ചോട്ടിൽ തൈവയ്ക്കാനും അമ്മാവന്റെ മകളെ കല്യാണം കഴിക്കാനും മുഹൂർത്തം നോക്കണ്ട
  • ചമ്പാൻ വിതച്ച് ചാരംവിതറുക
  • ചരക്കിട്ടവനേ മുതുകിടൂ
  • ചരക്കുമിടുക്കില്ലെങ്കിൽ ചെട്ടിമിടുക്കുവേണം
  • ചരടുപിടിക്കുന്നവൻ ചരതം നോക്കണം
  • ചരട് പൊട്ടിയ പട്ടം പോലെ
  • ചരതമില്ലെങ്കിൽ പരതിനടക്കും
  • ചരിതാർത്ഥനായാൽ അരചനായി
  • ചവച്ചതു വീണ്ടും ചവയ്ക്കരുത്
  • ചവലക്കിളി നൃത്തം പഠിച്ചപോലെ
  • ചവിട്ടാതെ ചാടാമോ?
  • ചവിട്ടി കടിപ്പിക്കരുത്
  • ചവിട്ടിയാൽ കടിക്കാത്ത പാമ്പില്ല
  • ചവിട്ടിയാൽ ചാണകം പിടിച്ചുവച്ചാൽ പിള്ളയാർ
  • ചവിട്ടുകൊണ്ട പാമ്പ് കടിക്കുമെങ്കിൽ കടിച്ച പാമ്പിന് മരണവുമുണ്ട്
  • ചവിട്ടുന്ന കുതിരയെക്കാൾ നല്ലത് ചുമക്കുന്ന കഴുത
  • ചവിട്ടുമെത്തയായ് കിടക്കരുത്
  • ചളികൊണ്ട് ചളി കഴുകുക
  • ചളിയിലിറങ്ങിയാലാണ്ടുപോകും
  • ചളിയിൽ കിടന്നാലും തങ്കം തങ്കംതന്നെ
  • ചളിയിൽ തല്ലി നീളെത്തെറിപ്പിക്കുക
  • ചള്ളിലേ ചാറുള്ളൂ
  • ചാകാത്തത് എല്ലാം തിന്നാം
  • ചാകാനാണോ പൂച്ച ഉറിയിൽ തൂങ്ങുന്നത്
  • ചാകാനിടം കൊടുത്താലും പെറാനിടം കൊടുക്കരുത്
  • ചാകാനിറങ്ങിയവന് സമുദ്രം മുഴങ്കാൽ
  • ചാകാൻ കിടക്കുന്നവൻ ശനിയെ പേടിക്കുമോ?
  • ചാകാൻ തുനിഞ്ഞവന് ചാൺകയറ്
  • ചാകാൻ പോകുന്നവർക്ക് ഉടുതുണിയെന്തിന്?
  • ചാക്കില്ലാത്ത നാളിൽ ജനനമില്ല
  • ചാക്യാരുടെ ആസനംപോലെ
  • ചാക്യാരുടെ ചന്തി മണ്ണാന്റെ മാറ്റ്
  • ചാഞ്ഞമതിൽ ചതിക്കും
  • ചാഞ്ഞമരത്തിൽ പാഞ്ഞുകേറാം
  • ചാടിച്ചാകാൻ പോയവൾ മടകണ്ടു മടങ്ങി
  • ചാടിച്ചാടി വളയമില്ലാതെ ചാടി
  • ചാടിനടന്നാൽ ചരിഞ്ഞുവീഴും
  • ചാട്ടം പിഴച്ച കുരങ്ങിനെ പോലെ
  • ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്ക്കും
  • ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്ക്കും
  • ചാട്ടിമ്മേൽ കേറ്റാൻ പലരുമുണ്ടാകും, പിടിച്ചിറക്കാൻ ആരുമുണ്ടാവില്ല
  • ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
  • ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
  • ചാണമാത്രമുണ്ടായാൽ ചന്ദനം തൊടാനൊക്കുമോ?
  • ചാണയ്ക്കുവച്ച കല്ലുപോലെ
  • ചാണേറുമ്പോൾ മുഴം കുറയും
  • ചാൺ കുരുവിക്ക് മുഴം വാല്
  • ചാൺ ജടയ്ക്ക് മുഴം കയർ
  • ചാൺ തടിയിൽ നിന്ന് മുഴം വെട്ടാനൊക്കുമോ?
  • ചാൺ പാമ്പായാലും മുഴുവടി വേണം
  • ചാൺ വയറോ എൺചാൺവയറോ
  • ചാൺ വെട്ടിയാൽ മുഴംനീളും
  • ചാത്തം കഴിഞ്ഞിട്ടെന്തിന് ശർക്കര
  • ചാത്തത്തിനും ഏത്തത്തിനും ഒരുക്കം പതിനെട്ട്
  • ചാത്തത്തിന് മുൻപും പിറന്നാളിന് പിൻപും
  • ചാത്തനൊഴിഞ്ഞു, ചെകുത്താൻ കൂടി
  • ചാത്തപ്പനെത്ത് മഹസറ
  • ചാന്തും ചന്ദനവുമെന്നാണോ?
  • ചാമച്ചോറുണ്ടു ചെടിച്ചോനുണ്ടോ ചെന്നേടത്തെ ചാമപ്പുത്തിരിക്ക് കൊതി?
  • ചാമയ്ക്കുമുപ്പല്പം
  • ചാമ്പത്തോണിക്ക് ചീമ്പക്കഴുക്കോൽ
  • ചാരായം ചെല്ലുമ്പോൾ പൂരായം പുറപ്പെടും
  • ചാരിയാൽ ചാരിയത് നാറും
  • ചാലിയന്റെ ഒടം പൊലെ
  • ചാലിയന്റെ ഓടംപോലെ
  • ചാവാത്ത നാളിൽ ജനിച്ചോരില്ല
  • ചാവാനും മറക്കാനും പഠിക്കണ്ട
  • ചാവാൻ കിടക്കുന്ന നായര് പാവാൻ കിടക്കുന്ന തേങ്ങ തപ്പുന്നു
  • ചാവാൻ കിടക്കുന്നവനെ ചവിട്ടിക്കൊല്ലണോ?
  • ചാവാൻ നിൽക്കുന്നോൻ വീഴാൻ നിൽക്കുന്ന തെങ്ങിന്മേൽ കയറി
  • ചാവാൻ പോകുമ്പോൾ കുട വേണോ?
  • ചാവുകയുമില്ല, കട്ടിലൊഴിയുകയുമില്ല
  • ചാവുന്നില്ല, ചീയുന്നു
  • ചാറ് ചിന്തിയത് ചോറിൽ തന്നെ
  • ചിങ്ങം ഞാറ്റിൽ ചിനങ്ങി ചിനങ്ങി
  • ചിങ്ങം മൂന്നിൽ മഴയില്ലെങ്കിൽ ചിങ്ങം മുഴുവൻ മഴയില്ല
  • ചിങ്ങംകെട്ട മലയാളിയെ പോലെ
  • ചിങ്ങത്തിലെ മഴ ചിരിച്ചും കരഞ്ഞും
  • ചിങ്ങത്തിലെ മഴ തെങ്ങിനു നന്ന്
  • ചിങ്ങത്തിൽ ചേമ്പ് ചെന്നിറയാം
  • ചിങ്ങൻ പഴുത്താലും പല്ലൻ ചിരിച്ചാലും അറിയില്ല
  • ചിങ്ങമഴ ചിനിങ്ങിച്ചിനങ്ങി
  • ചിങ്ങമഴ ചീഞ്ഞ മഴ
  • ചിങ്ങമാസം തിരുവോണത്തിൻനാൾ പൂച്ചയ്ക്ക് വയറുവേദന
  • ചിതലിന് ചിറക് നാശത്തിന്
  • ചിതൽ മരം തിന്നും, മടി മനുഷ്യനെ തിന്നും
  • ചിത്തിരച്ചെക്കൻ അത്തറമാന്തും
  • ചിത്രത്തിലെ ചെന്താമര മണക്കില്ല
  • ചിനക്കത്തൂർ പൂരം തനിക്കൊത്തെ പോലെ
  • ചിന്തയില്ലാത്തവന് ശീതമില്ല
  • ചിന്തിച്ചാലും മന്ത്രിച്ചാലുമൊക്കില്ല, കാപ്പണത്തിൽ കുറഞ്ഞ് കുഴലൂതില്ല
  • ചിരട്ടയിലെ വെള്ളം ഉറുമ്പിന് സമുദ്രം
  • ചിരട്ടിത്തീയൊരു തീയല്ല
  • ചിരണ്ടിപ്പൂട്ടിയാൽ വരണ്ടിക്കൊയ്യാം
  • ചിരിക്കുന്നോന്റെ ചോരയ്ക്ക് ചോപ്പേറും
  • ചിരിച്ചാൽ കരയും
  • ചിരിച്ചാൽ ചിരകാലം
  • ചിരിച്ചു തിന്ന ദോശയ്ക്ക് കാശില്ലെന്നോ?
  • ചിരിച്ചു മിഞ്ചിയതു കുടുമ
  • ചിരിച്ചുകൊണ്ട് കഴുത്തറുക്കുക
  • ചിരിച്ചോളം തന്നെ കരയേണ്ടി വരും
  • ചിരിയില്ലാ മുഖം തിരിയില്ലാ ദീപം പോലെ
  • ചിലമ്പിട്ട പാണൻ നിലത്തുനിൽക്കില്ല
  • ചിലരുടെ വാക്കും പഴഞ്ചാക്കും
  • ചില്ലിച്ചമ്പയും കുഴിത്തയ്യും ശേഷിച്ചു
  • ചിറകൊടിഞ്ഞ പക്ഷിയെ പോലെ
  • ചിറമുറിഞ്ഞ ശേഷം അണ കെട്ടീട്ടെന്താ?
  • ചിറയൊട്ടു താഴുകയും പ്ലാവിലയൊട്ടു പൊന്തുകയും വേണം
  • ചിറ്റമ്മ പത്തുവന്നാലും പെറ്റമ്മയ്ക്കൊക്കില്ല
  • ചിറ്റമ്മ മക്കളും ചെറ്റയിൽ പല്ലിയും തേനിൽ കുഴച്ചാലും കയ്ക്കാതിരിക്കാ
  • ചിറ്റാൾ എട്ടാളിനു സമം
  • ചിറ്റെറുമ്പിനെ ചിറ്റെറുമ്പും കട്ടുറുമ്പിനെ കട്ടുറുമ്പും തേടും
  • ചീങ്കണ്ണനു കോങ്കണ്ണി
  • ചീഞ്ഞ ചോറിന് ചതഞ്ഞ ചട്ടുകം
  • ചീഞ്ഞ മീനിന് പുഴുത്ത പുളി
  • ചീഞ്ഞതെല്ലാം വളം
  • ചീഞ്ഞേടം ചെത്തിക്കളയണം
  • ചീത്ത വേഗം വളരും
  • ചീത്തക്കണ്ണ് നല്ലത് കാണുമോ?
  • ചീത്തയും ചിലർക്ക് നല്ലത്
  • ചീയെന്നിരിക്കുന്ന വീട്ടിൽ പേയും കേറുകയില്ല
  • ചീര നനയുമ്പോൾ തകരയും നനയും
  • ചീരക്കടയ്ക്കും എതിർക്കട വേണം
  • ചീരയ്ക്ക് മഞ്ഞളരയ്ക്കണ്ട
  • ചീറിയിണക്കിയവൻ ബന്ധുവാകയില്ല
  • ചുക്കാനില്ലാത്ത തോണി പോലെ
  • ചുക്കിട്ടുകാച്ചിയ പാലുപോലെ
  • ചുക്കിനും കൊള്ളാത്തവൻ ചക്കിക്ക് നായർ
  • ചുക്കില്ലാത്ത കഷായമില്ല
  • ചുക്കുകണ്ട ഇടത്തിൽ മുക്കിപ്രസവിക്കണം
  • ചുക്കുതിന്ന് മുക്കിപ്പെറ്റാലറിയാം കുഞ്ഞിന്റെ വില
  • ചുക്കുമു-ളകുതി-പ്പലി
  • ചുങ്കം കടന്നാൽ ചുണ്ണാമ്പ് കിട്ടില്ല
  • ചുങ്കം തീർന്നാൽ കടവുമാറ്റിക്കെട്ടണം
  • ചുങ്കത്തുചെന്നേ നേരെ വെളുക്കൂ
  • ചുടലവൈരാഗ്യം കുളിച്ചുവരുന്ന വരെ
  • ചുട്ട കൈ നക്കാത്തവരുണ്ടോ?
  • ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദ്
  • ചുട്ട ചട്ടി തൊടാത്തവളാണോ ഉടന്തടി ചാടാൻ പോകുന്നത്?
  • ചുട്ട മണ്ണൊട്ടുമോ?
  • ചുട്ടവൻ ചാവുകഴിക്കയില്ല
  • ചുട്ടവിരിക്കെ തോക്കിനോടോ
  • ചുട്ടിട്ട കോഴി പറന്നുപോയി
  • ചുട്ടുതല്ലുമ്പോൾ കൊല്ലനും കൊല്ലത്തീം ഒന്ന്
  • ചുണയുള്ള കുരുടനൊരു വടി
  • ചുണയുള്ള പുരുഷനൊരു വാക്ക്
  • ചുണ്ടങ്ങ കാപ്പണം, ചുമട്ടുകൂലി മുക്കാപ്പണം
  • ചുണ്ടങ്ങ കൊടുത്തു വഴുതിനിങ്ങ വാങ്ങല്ല
  • ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങരുത്
  • ചുണ്ടേ ചിറിയേ, അനങ്ങിക്കോ, മാറ്റാൻ കഞ്ഞി കുടിച്ചോട്ടെ
  • ചുമക്കാവുന്നതേ എടുക്കാവൂ
  • ചുമക്കുന്ന കഴുത ചിനയ്ക്കില്ല
  • ചുമക്കുന്നവനല്ലേ ചുമടിന്റെ ഭാരമറിയൂ
  • ചുമടിലും വലിയ ചുമ്മാട്
  • ചുമടില്ലാത്തവന് ചുങ്കമില്ല
  • ചുമടിറക്കിയാൽ പന്തലിലെന്തു കാര്യം
  • ചുമടു കുറച്ചു ചുമ്മാട്
  • ചുമരിനുമുണ്ട് ചെവി
  • ചുമരും ചാരിനിന്നവൻ പെണ്ണിനെ കൊണ്ടുപോയി
  • ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാകൂ
  • ചുമലിലിരുന്ന് ചെവിതിന്നുക
  • ചുമ്മാ കിടയ്ക്കുമെങ്കിൽ അണ്ണനുമൊന്നിരിക്കട്ടെ
  • ചുമ്മാ കിടയ്ക്കുമെങ്കിൽ എനിക്കൊന്ന് ചിത്തപ്പാവുക്കൊന്ന്
  • ചുമ്മാ കിട്ടുമോ ചുക്കിട്ട വെള്ളം
  • ചുമ്മാകരയും പെണ്ണിനെയും ചുമ്മാചിരിക്കും പുരുഷനെയും വിശ്വസിക്കരുത്
  • ചുമ്മാടിനും ചുമ്മാതിരിക്കുന്നവനും എന്തറിയാം
  • ചുമ്മാതാണെങ്കിൽ എനിക്ക് രണ്ണെണ്ണം
  • ചുമ്മാതിരിക്കുന്ന അമ്മയ്ക്ക് അരപ്പണത്തിന്റെ താലി പോരേ
  • ചുരത്തുന്നിടത്തോളം കറക്കുക
  • ചുരത്തുമ്പോൾ കറന്നാലേ പാലുകിട്ടൂ
  • ചുരയ്ക്ക മൂത്തപോലെ
  • ചുരയ്ക്കാക്കറിക്ക് അരയ്ക്കാപ്പണം
  • ചുരുണ്ടുന്നവന് ചുട്ടുപിടിക്കുന്നവൻ കൂട്ട്
  • ചുളയില്ലാത്ത ചക്കകട്ടു ചമ്പാടൻ ജയിലിലായി
  • ചുറ്റത്തിൽ കച്ചോടം പറ്റില്ല
  • ചുറ്റവും മുറ്റവും കുറയ്ക്കണം
  • ചുറ്റാനുണ്ടെങ്കിലേ നക്കാനുള്ളിടത്ത് പോകാനൊക്കൂ
  • ചുറ്റിയ പാമ്പ് കടിച്ചേ പോകൂ
  • ചൂടറിഞ്ഞ പൂച്ച അടുപ്പിനടുത്ത് പോകില്ല
  • ചൂടും ചുണയുമറ്റവന് നാടും നഗരവും വലുതോ?
  • ചൂടുള്ള ചേമ്പ് വായിലിട്ട പോലെ
  • ചൂട്ടും കത്തിച്ച് തീയിനുപോകുക
  • ചൂട്ടുകണ്ട മുയലിനെ പോലെ
  • ചൂട്ടുപിടിക്കുന്നവന് കൂട്ടുവേണ്ട
  • ചൂട്ടുമെതിക്കുന്ന മാടിന്റെ വായകെട്ടാറുണ്ടോ
  • ചൂണ്ടുവിരലില്ലാത്തവനോ പെരുവിരലില്ലാത്തവനെ കുറ്റം പറയുന്നത്
  • ചൂതും വാദും വേദനചെയ്യും
  • ചൂതുകളിക്കാരന്റെ മടിശ്ശീല ചുറ്റുമിരിക്കുന്നവർക്ക്
  • ചൂന്നുകൂടുമ്പോൾ ചുത്തനും മക്കളും ഒന്ന്
  • ചെകിടനും കുരുടനും പൂരത്തിന് പോയപോലെ
  • ചെകിടന്റെ ചെവിയിൽ ശംഖൂതുക
  • ചെകിട് ചെകിടെന്ന് പറയുമ്പോൾ തകിട് തകിടെന്ന് പറയുക
  • ചെകിട്ടത്തടിച്ചു ക്ഷമിക്കാൻ പറഞ്ഞിടെന്താ?
  • ചെകുത്താനും കടലിനുമിടയ്ക്ക്
  • ചെകുത്താൻ ചിരിക്കുമ്പോഴും പേടിക്കണം
  • ചെകുത്താൻ വേദമോതുക
  • ചെക്കനാണെങ്കിലും ചക്കിയാണെങ്കിലും വേഗമൊന്നറിഞ്ഞാൽ മതിയായിരുന്നു
  • ചെങ്കതിരിന്റെ മുന്നിൽ വെൺകതിരടങ്ങിപ്പോകും
  • ചെങ്കോൽ കോടിയാലെല്ലാം കോടും
  • ചെടിയിൽ വളയാത്തത് തടിയിൽ വളയുമോ?
  • ചെട്ടി കള്ളപ്പണം കിട്ടിയാൽ കുഴിച്ചുമൂടും
  • ചെട്ടി കെട്ടാൽ പട്ടുടുക്കും
  • ചെട്ടി കെട്ടാൽ പട്ടോലതിരയും
  • ചെട്ടി പടവെട്ടുമോ ചേറ്റിൽ കിടക്കുന്ന തവള കടിക്കുമോ?
  • ചെട്ടി പോയേടമെല്ലാം വട്ടംകാപ്പണം
  • ചെട്ടികുത്തിയെന്നും ചേരകടിച്ചെന്നും കേട്ടിട്ടില്ല
  • ചെട്ടിക്കും മട്ടിക്കും ജന്മപ്പക
  • ചെട്ടിക്കെന്തിന് ജന്മശ്ശനി
  • ചെട്ടിക്കൊരു കാലമുണ്ടെങ്കിൽ കോമട്ടിക്കുമൊരു കാലമുണ്ട്
  • ചെട്ടിക്കൊരു തട്ട്, ചേകവനൊരു വെട്ട്
  • ചെട്ടിമിടുക്കില്ലെങ്കിൽ ചരക്കുമിടുക്ക് വേണ്ട
  • ചെട്ടിമിടുക്കുതന്നെ പോരാ, ചരക്കുമിടുക്കും വേണം
  • ചെട്ടിമുടക്കവും ചരക്കുമുടക്കവും
  • ചെട്ടിയാരുടെ കപ്പലിന് ദൈവം തുണ
  • ചെട്ടിയാരുടെ മാട് മല കേറില്ല
  • ചെട്ടിയാർക്കൊരു കാലം, ശിപായിക്കൊരു കാലം
  • ചെട്ടിയിൽ നിന്ന് വിട്ടു, പട്ടരിലെത്തിയുമില്ല
  • ചെട്ടിയുടെ ഗുണം ചിട്ട
  • ചെണ്ട ചെന്ന് മദ്ദളത്തോട്
  • ചെണ്ടപ്പുറത്ത് കോലുവയ്ക്കുന്നിടത്തെല്ലാം എത്തുക
  • ചെത്തിച്ചെത്തി ചേങ്ങലം കണ്ടു
  • ചെത്തിപ്പൂവൊടു ചെകുത്താൻ പറഞ്ഞപോലെ
  • ചെത്തുന്നോന് കേറാൻമേല, കേറന്നോന് ചെത്താൻമേല
  • ചെത്തുവഴിയിൽ പത്തുവഴി
  • ചെനയുണ്ട് നിശ്ചയം, കൊമ്പത്തോ കുളമ്പത്തോ സംശയം
  • ചെന്തീയ് ചോലാഞ്ചലത്തിൽ കെട്ടാറുണ്ടോ?
  • ചെന്നത് ചെലവ്, വന്നത് വരവ്
  • ചെന്നറി വന്നറി കണ്ടറി കേട്ടറി
  • ചെന്നായുടെ പല്ലുപോയാലും ഇറച്ചിക്കൊതി പോവില്ല
  • ചെന്നായുടെ വായിൽ തലയിട്ടിട്ട് കടിക്കരുതെന്ന് പറഞ്ഞാലോ?
  • ചെന്നു കൊണ്ടുവരാൻ പറഞ്ഞപ്പോൾ കൊന്നു കൊണ്ടുവന്നു
  • ചെന്നുകെടുന്നതിലും നല്ലത് നിന്നുകെടുന്നത്
  • ചെന്നുപറയാൻ നേരമില്ലെങ്കിൽ ചുരുട്ടിയെറിയുക
  • ചെന്നെത്തി ചേമ്പുപറിച്ചു, കണ്ടെത്തി ചാടിപ്പോന്നു
  • ചെന്നെത്തി ചേമ്പുപറിച്ചു, കണ്ടെത്തി രണ്ടുകൊടുത്തു
  • ചെന്നേൽക്കരുത് വന്നാൽ വിടരുത്
  • ചെപ്പടിവിദ്യക്കാരൻ അമ്പലം വിഴുങ്ങും പോലെ
  • ചെപ്പടിവിദ്യയ്ക്ക് ദക്ഷിണയാദ്യം
  • ചെമ്പരത്തിപ്പൂവിന്റെ ചുവപ്പോ, കാരമുള്ളിന്റെ കൂർപ്പോ?
  • ചെമ്പലങ്ങാടൻ ചട്ടുകമുണ്ടെങ്കിൽ ഉണ്ണാം
  • ചെമ്പുടഞ്ഞാൽ ചെരിച്ചും വയ്ക്കാം, കലമുടഞ്ഞാലോ?
  • ചെമ്പുതെളിഞ്ഞാൽ പമ്പകടക്കും
  • ചെമ്പെന്നും പറഞ്ഞ് ഇരുമ്പിന് ചോരകളഞ്ഞു
  • ചെമ്മന്നൂരെ മുള, തുളയിൽ വളയോടില്ല
  • ചെമ്മരിയാട് പുറത്തായപ്പോൾ കള്ളച്ചെന്നായകത്തായി
  • ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ലെങ്കിൽ അക്കൊല്ലം മഴയില്ല
  • ചെമ്മാനം മൂത്താലമ്മാനം മഴയില്ല
  • ചെമ്മീനും ചുരയ്ക്കും കറിവച്ചിട്ടെനിക്കെന്തടീ കള്ളീ എള്ളോളം തന്നീല
  • ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
  • ചെമ്മീൻ തുള്ളിയാൽ മുട്ടോളം, ഏറെത്തുള്ളിയാൽ ചട്ടിയിൽ
  • ചെയ്ത പണിക്കേ കുറ്റമുള്ളൂ
  • ചെയ്തത് പാതി ചെയ്യാത്തത് പാതി
  • ചെയ്യില്ല ചേട്ട, ചെലയ്ക്കേം ചെയ്യും
  • ചെരിപ്പിടുന്നത് കാലിലോ തലയ്ക്കോ?
  • ചെരിപ്പിട്ട കാലിന് കല്ലും കമലം
  • ചെരിപ്പിട്ടവനേ കടിയറിയൂ
  • ചെരിപ്പിന്റെ പിന്നാലേം, എരപ്പന്റെ മുന്നാലേം
  • ചെരിപ്പിന്റെ വില വെയിലത്തറിയാം, വെയിലിന്റെ വില മഞ്ഞത്തും
  • ചെരിപ്പുകൊടുത്തവന് മുഖത്ത് ചവിട്ട്
  • ചെരിപ്പോണ്ടും മന്ത്രക്കാരന് നേദ്യം
  • ചെലവല്ലാചെലവ് വന്നാൽ കളവല്ലാക്കളവും വരും
  • ചെലവോടു ചെലവ്, സുഗന്ധപ്പൊടിക്ക് കാപ്പണം
  • ചെല്ലം ചൊല്ലിന് ഭയമില്ല
  • ചെല്ലം പെരുത്താൽ ചിതലരിക്കും
  • ചെല്ലപ്പിള്ള ചേല ഉടുക്കില്ല
  • ചെല്ലപ്പിള്ളയ്ക്ക് ചെല്ലച്ചോറ്
  • ചെല്ലാക്കാശിന് വട്ടമുണ്ടോ
  • ചെല്ലാത്ത പൊന്നിന് വട്ടമില്ല
  • ചെല്ലാൻ പറഞ്ഞു, ചെന്നു, ചെണ്ടയും തോളിലിട്ടുപോന്നു
  • ചെല്ലാവുന്നിടത്തോളം ചെല്ലുക, ചൊല്ലാവുന്നിടത്തോളം ചൊല്ലുക
  • ചെവി പിടിച്ചാൽ തല വരും
  • ചെവിയിൽ കടിച്ചു ചുണ്ടിൽ ചുംബിക്കുക
  • ചെവിയിൽവെള്ളം വെള്ളംകൊണ്ട്
  • ചെളികൊണ്ട് ചെളി കഴുകുക
  • ചെള്ളയ്ക്കടിച്ചാലും പള്ളയ്ക്കടിക്കരുത്
  • ചെറിതോണിക്കരുകു വഴി
  • ചെറിയ തലയ്ക്ക് വലിയ തൊപ്പി
  • ചെറിയ പാമ്പായാലും വലിയ വടി കൊണ്ടടിക്കണം
  • ചെറിയ മുള്ള് കുത്തിയാൽ വലിയ മലയ്ക്ക് നോവുമോ?
  • ചെറിയവൻ വലുതാവാം പോയവൻ വരാം
  • ചെറിയോൻ പറഞ്ഞാലും ചെവിയിൽ കേറണം
  • ചെറിയോന്റെ മേലെ വലിയോന്റെ താഴെ
  • ചെറുകരയ്ക്ക് മറുകരയില്ല
  • ചെറുതായാലും പാമ്പിന് വിഷം
  • ചെറുതായിക്കെട്ടി വലുതായി വാഴൂ
  • ചെറുതിന് ചെറുത് വലുത്
  • ചെറുത് കുറുത് പണിക്ക് വിരുതൻ
  • ചെറുപയർമണി ചെറുത്
  • ചെറുപയറിന് ചെറുതെന്ന കുറ്റം
  • ചെറുപ്പകാലത്ത് ശീലിച്ചത് മരണം വരെ മാറാതെ കൂടെക്കാണും
  • ചെറുപ്പത്തിൽ കട്ടാൽ ചെറുവിരൽ ചെത്തണം
  • ചെറുപ്പത്തിൽ പഠിച്ചത് വലിപ്പത്തിൽ തുണ
  • ചെറുപ്പത്തിൽ സമ്പാദിച്ച് ഒടുക്കത്തിൽ ചെലവാക്കുക
  • ചെറുപ്രായത്തിൽ പഠിച്ചത് മറുനാട്ടിലും തുണ
  • ചെറുമക്കളെ തല്ലാനും മരമക്കളെ തല്ലാനും ആരോടും ചോദിക്കണ്ട
  • ചെറുമനെ തേച്ചുകുളിപ്പിച്ച പോലെ
  • ചെറുമന് ആശാരിപ്പണി കിട്ടിയപോലെ
  • ചെറുമീൻ വലുമീനിന്നിര
  • ചെറുമുള്ള് കുത്തിയാൽ വലിയ മലയ്ക്ക് നോവുമോ?
  • ചെറുവിരലില്ലാത്തോനെ മുഴംകൈയില്ലാത്തവൻ കളിയാക്കുക
  • ചെറുവിരൽ വീങ്ങിയാലും പെരുവിരലോളം
  • ചെറുള അകത്തായാൽ മറുള പുറത്ത്
  • ചെറ്റ തറവാടിയായാലും തറവാടി ചെറ്റയായാലും പന്തീരാണ്ടേക്ക്
  • ചേട്ടത്തിയനുജത്തിമക്കളും ചേമ്പിലപ്പുറത്തെ വെള്ളവും
  • ചേട്ടത്തിയനുജത്തിമക്കളും ചേറ്റിക്കൊഴിച്ച മുറവും
  • ചേട്ടൻ കൊതിയനിലയ്ക്ക് പോയി, എനിക്കുള്ളത് നിലത്ത് താ
  • ചേട്ടന്റനിയൻ കോന്തക്കുറുപ്പ്
  • ചേട്ടയ്ക്ക് പിണക്കവും അട്ടയ്ക്ക് കലക്കവും
  • ചേതം വന്നാലും ചിതം വിടരുത്
  • ചേന കട്ടോനും ആന കട്ടോനും കള്ളൻ തന്നെ
  • ചേമ്പില നഷ്ടം ചേനയിൽ തീർത്തു
  • ചേമ്പ് തിന്ന വായ ചൊറിയും
  • ചേര കടിച്ചാലും ചെട്ടി കുത്തിയാലും കേടില്ല
  • ചേര മൂത്താലും മൂർഖനാവില്ല
  • ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തിന്നണം
  • ചേരാത്തിടത്ത് ചേർന്നാൽ കൊള്ളാത്തിടത്ത് കൊള്ളും
  • ചേരുനായരു ചതിച്ചാൽ താന്നിനായരെ പിടിക്കുക
  • ചേവലും പിടയും നീക്കിയാൽ കൊല്ലാൻ കോഴിയില്ല
  • ചേറിനു ചേറ് ചേറോ?
  • ചേറു കണ്ടേടം ചവിട്ടി വെള്ളം കണ്ടേടം കഴുകുക
  • ചേറ്റിലാണല്ലോ ചെങ്ങഴിനീർ പൂക്കുക
  • ചേറ്റിലെ ചെന്താമര പോലെ
  • ചേറ്റിൽ കിടന്ന പന്നിക്ക് പൊടി പുരണ്ടാലെന്ത്?
  • ചേറ്റിൽ കുത്തിയ കൈ ചോറ്റിൽ കുത്താം
  • ചേറ്റിൽ തല്ലിയാൽ നീളെത്തെറിക്കും
  • ചൊടിയില്ലാത്ത പുരുഷനും മുടിയില്ലാത്ത സ്ത്രീയും
  • ചൊടിയുള്ള കുതിരയ്ക്കൊരടി
  • ചൊടിയുള്ളവനോടൊരു വാക്കുമതി
  • ചൊട്ടയിലെ ശീലം ചുടല വരെ
  • ചൊട്ടുകൊണ്ടാലും ചേട്ടനോടല്ലേ
  • ചൊട്ടുകൊണ്ടാൽ ചിട്ട വരും
  • ചൊന്നവൻ ചെന്നാലും കേട്ടവന് മതിവേണ്ട
  • ചൊല്ലാതെ ചെന്നാൽ ഇരിക്കാതെ പോരാം
  • ചൊല്ലിക്കൊടു, നുള്ളിക്കൊടു, തല്ലിക്കൊടു, തള്ളിക്കള
  • ചൊല്ലും പല്ലും പതുക്കെ മതി
  • ചൊറിക്കറിവില്ല
  • ചൊറിചൊറിഞ്ഞാൽ ചോര
  • ചൊറിഞ്ഞിളക്കിയാൽ അവിഞ്ഞുപുണ്ണാകും
  • ചൊറിമാന്തി ചിരങ്ങാക്കുക
  • ചോടറ്റാൽ മുകളറ്റു
  • ചോതി ചോദിക്കണ്ട
  • ചോതി വർഷിച്ചാൽ ചോറ്റിന് പഞ്ഞമില്ല
  • ചോതിപ്പെണ്ണകത്തുണ്ടെങ്കിൽ ചോറ്റുംകൊട്ട പുറത്ത്
  • ചോതിപ്പെണ്ണിന് ചോദ്യമില്ല
  • ചോദിക്കുന്നതിനെന്തു ചേതം?
  • ചോമ്പിക്ക് പഴവും തൊലിച്ചുകൊടുക്കണം
  • ചോമ്പോത്തിന്റെ കണ്ണുപോലെ
  • ചോരമഹത്ത്വം ചുടല വരെ
  • ചോരയും ചോറും മറക്കരുത്
  • ചോരയ്ക്ക് ചോര ചുവയ്ക്കും
  • ചോളച്ചോറിന് തേരകത്തില കറി
  • ചോറാരാന്റേതായാലും വയറവനവന്റേതല്ലേ
  • ചോറിങ്ങും കൂറങ്ങും
  • ചോറിട്ട പാണിയിൽ കേറി കിടക്കുന്ന കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു
  • ചോറിന് ചോറ് കറിയോ?
  • ചോറില്ലെങ്കിലെന്തിനാ ചാറ്
  • ചോറുകൊടുക്കുന്നെങ്കിൽ നായയ്ക്ക് കൊടുക്കണം
  • ചോറുംകൊണ്ടതാ കറിപോണൂ
  • ചോറുചെല്ലേണ്ടിടത്ത് ചേറുചെല്ലുക
  • ചോറുണ്ടെങ്കിൽ ഉപ്പുകൂട്ടിയുമുണ്ണാം
  • ചോറുതന്ന കൈയിൽ കടിക്കരുത്
  • ചോറുതന്നോനെ ചതിക്കരുത്
  • ചോറുതരുന്നോനായാലും തെറിപറഞ്ഞാൽ കേൾക്കണോ
  • ചോറുംവച്ച് കൈകൊട്ടിയാൽ കാക്ക താനേ വരും
  • ചോറുവിളമ്പിയാൽ പരത്താത്തവരില്ല
  • ചോറുള്ളപ്പോൾ ചാറില്ല, ചാറുള്ളപ്പോൾ ചോറില്ല, ചോറും ചാറുമുള്ളപ്പോൾ തിന്നാൻ നേരവുമില്ല
  • ചോറുള്ളിടം സ്വർഗ്ഗം, കൂറുള്ളിടം വൈകുണ്ഠം
  • ചോറുള്ളിടത്തേ കൂറുള്ളൂ
  • ചോറൊടുങ്ങിയേടത്ത് കൊട്ട
  • ചോറോടു ചോറ് ചേറ്
  • ചോറ്റിന് കേട്, ഭൂമിക്ക് ഭാരം
  • ചോറ്റിൽ കിടക്കുന്ന കല്ലെടുക്കാത്തവനാണോ ചേറ്റിൽ കിടക്കുന്ന കാലിയെ എടുക്കുന്നത്
  • ചോറ്റിൽ കിടക്കുന്ന കല്ലെടുത്ത് കളയാൻ വയ്യ, ഗോപുരം ചുമക്കാം
  • ചോറ്റിൽ നിന്ന് ചെന്താമര
  • ചോറ്റിൽ പുതഞ്ഞ ആനയെ കാക്കയും കൊത്തും
  • ഛർദ്ദിക്കും പിള്ള വർധിക്കും
  • ഛർദ്ദിച്ചതു തിന്നാറുണ്ടോ?
  • ഛിദ്രത്തിൽ ശത്രുകടക്കും
  • ജകാരമഞ്ചും ദുഷ്പൂരം
  • ജഗജില്ലി ജഗത്രയൻ
  • ജഡമുള്ളേടത്തോളം ജാഡ്യം
  • ജനിക്കാതിരുന്നാൽ മരിക്കാതിരിക്കാം
  • ജനിക്കുന്നതിന് മുൻപേ ജാതകം ഗണിക്കരുത്
  • ജനിച്ചാൽ മരിക്കും
  • ജനിച്ചാൽ മരിക്കുവോളം വെള്ളത്തിലൊതളങ്ങപോലെ
  • ജനിച്ചുവന്നു, മരിച്ചുപോയി
  • ജന്മം വിറ്റും ജയം കൊണ്ടാടണം
  • ജരയ്ക്കു മുൻപേ മരണം മനോജ്ഞം
  • ജലരെഖ പൊലെ
  • ജളനെ ആശ്രയിക്ക, ജന്മിയെ ആദരിക്ക
  • ജാതകർമ്മം കഴിച്ച കൈകൊണ്ടുതന്നെ ഉദകക്രിയയും
  • ജാതിക്കില്ല ഇമ്പവും തുമ്പവും
  • ജാതിക്കു ജാതി പക
  • ജാതിക്കു ജാതി വഴിമാറില്ല
  • ജാത്യാലുള്ളതു ചെരിപ്പുകൊണ്ടടിച്ചാലും മാറില്ല
  • ജാത്യാലുള്ളതു ജാതിമാറിയാൽ പോവില്ല
  • ജാത്യാലുള്ളതു തൂത്താൽ പോകുമോ
  • ജാരനേയും ചോരനേയും പാമ്പുകടിക്കില്ല
  • ജില്ലിയിൽ മീതെ ജഗജില്ലി
  • ജീരകത്താലിക്കു കുഴവയ്ക്കുകയാണോ?
  • ജീവനില്ലാത്തോൻ ചാവുകയാണു നല്ലത്
  • ജീവനുണ്ടായിട്ടു വേണ്ടേ ചാവാൻ?
  • ജീവനൊന്ന് ജഡം രണ്ട്
  • ജീവിക്കു നാക്കുതാൻ കാലൻ
  • ജീവിതമിങ്ങനെ ജാതകമങ്ങനെ
  • ജ്ഞാതിക്കും ജ്ഞാനിക്കും മൂന്നുവഴി
  • ജ്ഞാനിക്കു കണ്ണു തലയിൽ
  • ജ്ഞാനിയെല്ലായിടത്തും ജ്ഞാനി
  • ജ്ഞാനിവചനം മുടിങ്കോലുപോലെ
  • ഞണുഞണുഞ്ഞത് ഞണുഞണുത്തും പോയ്, പിണുപിണുത്തത് പിണുപിണുത്തും പോയ്
  • ഞണ്ടിനു കോൽക്കാരൻപണി കിട്ടിയപോലെ
  • ഞണ്ടിനുണ്ടോ രണ്ടാംപേറ്
  • ഞണ്ടു മണ്ഡലി പട്ടില് വാഴ കുടപ്പന
  • ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ?
  • ഞണ്ടുണ്ടോ തേനുണ്ടിട്ട്
  • ഞവര നട്ടാൽ തുവര മുളയ്ക്കുമോ?
  • ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
  • ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരംപോകൂ
  • ഞാനിരിക്കേണ്ടിടത്ത് ഞാനിരിക്കാഞ്ഞാൽ അവിടെയിരിക്കാൻ നായ
  • ഞാനും പത്നീം കുഞ്ചും വർധയ വർധയ അന്യാനാം കുണ്ടാമണ്ടിം വർധയ വർധയ സ്വാഹ
  • ഞാനും മുതലേച്ചനുംകൂടി പോത്തിനെ പിടിച്ചു
  • ഞാനുമെന്റെ പെണ്ണും കുറച്ചു പൊന്നും
  • ഞാനുമെന്റേട്ടനും ഒറ്റയ്ക്ക്, കോലോത്തെ നായന്മാർ രണ്ടാള്
  • ഞാനെന്നഭാവം ജ്ഞാനിക്കഭാവം
  • ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ
  • ഞാനൊന്നേനന്ന്
  • ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ?
  • ഞാൻ ഞാനല്ലാതായാൽ നായ
  • ഞാൻ പിടിച്ച മുയലിന് കൊമ്പ് മൂന്ന്
  • ഞാൻ പെട്ട പാട് നായയ്ക്കറിയില്ല
  • ഞാൻ പെറ്റ കാലം മീൻപെറ്റപോലെ, വാലറ്റകാലം ഞാൻ പെറ്റകാലം
  • ഞായമാരു പറഞ്ഞാലും ആയതപ്പോളെടുക്കണം
  • ഞാറ കരഞ്ഞു വടക്കോട്ടുപോയാൽ നായരു ചത്തു തെക്കോട്ടുപോകും
  • ഞാറുറച്ചാൽ ചോറുറച്ചു
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • ഞാറ്റുവേല തൊറ്റിയാൽ നാടാകെ നഷ്ടം
  • ഞെക്കിക്കൊല്ലുന്നവനെ നക്കിക്കൊല്ലുക
  • ഞെക്കിപ്പഴുപ്പിച്ച പഴത്തിനു സ്വാദില്ല
  • ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ
  • ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ
  • ഞെട്ടറ്റാൽ താഴത്ത്
  • ഞെരിഞ്ഞിൽമുള്ളു കൊണ്ടാലും കുനിഞ്ഞുതന്നെയെടുക്കണം
  • ഞെളിഞ്ഞ വഴക്കിനെക്കാൾ കിഴിഞ്ഞ സന്ധി നല്ലൂ
  • ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങാം
  • ഞെളിഞ്ഞുനിന്നു വിളമ്പരുത്
  • ഡില്ലിയിൽ മീതെ ജഗഡില്ലി
  • തകർന്ന ശംഖും ഉതിർന്ന മണ്ണും
  • തകിടംമറിച്ചാൽ താനും മറിയും
  • തകൃതി വായിലും തവിടു വയറ്റിലും
  • തകൃതിപ്പരിച തടവിനാകാ
  • തക്കം നന്നെങ്കിൽ വെക്കം
  • തക്കം നോക്കി കിണ്ടിയിലൂറ്റുക
  • തക്കത്തിൽ കച്ചോടം ചെയ്യാനൊക്കത്ത് പണം വേണം
  • തക്കമാണെങ്കിൽ തക്കം അല്ലെങ്കിൽ വെക്കം
  • തക്കവനോടു തക്കവണ്ണം
  • തക്കവാക്ക് തോക്കുപോലെ
  • തങ്കം തറയിൽ, തവിടു കലത്തിൽ
  • തങ്കം മങ്കയെ മയക്കും
  • തങ്കച്ചെരിപ്പായാലും തലയിൽ വയ്ക്കരുത്
  • തങ്കപ്പിള്ള എൻപിള്ളയായാൽ തപസ്സെന്തിന്
  • തങ്കസ്സൂചി തറച്ചാലും വേദനിക്കും
  • തച്ചവന്റെ പോരിമയല്ല, കൊണ്ടവന്റെ കൊള്ളരുതായ്മയാണ്
  • തഞ്ചത്തിന് വളം വേണ്ട
  • തഞ്ചംവിട്ട് കൊഞ്ചരുത്
  • തഞ്ചവും തകിടിയും തെക്കോട്ടൊക്കില്ല
  • തടവാനാളുണ്ടെങ്കിൽ തളർച്ചയുമുണ്ട്
  • തടി കൂടിയാൽ ചൊടി കെടും
  • തടി ചടപ്പിച്ച് കൊമ്പ് തടിപ്പിക്കുക
  • തടി നീങ്ങാൽ തൊടി
  • തടിച്ചാൽ പെടുക്കും ചടച്ചാൽ കുരയ്ക്കും
  • തടിച്ചോൻ മെലിഞ്ഞാലാളോളം
  • തടിമാടനെ വടികൊണ്ട്, ചുണകെട്ടവനെ ചൂലുകൊണ്ട്
  • തടിമിടുക്കും തിണ്ണമിടുക്കും
  • തടിയും തട്ടകവും തമ്പുരാന്
  • തടിയുടെ വളവുണ്ട്, തച്ചന്റെ കുറ്റവുമുണ്ട്
  • തടുക്കാനാവുന്നവനേ കൊടുക്കാവൂ
  • തടുക്കാനാളല്ലാത്തോർ തഴുക നല്ലൂ
  • തട്ടാനും ചെട്ടിയുമൊത്താൽ തങ്കം കൊണ്ടവന്റെ വായിൽ മണ്ണ്
  • തട്ടാനേ തങ്കത്തിന്റെ മാറ്ററിയൂ
  • തട്ടാൻ തായ്പൊന്നിലും മായ്പൊന്നിടും
  • തട്ടാൻ തൊട്ടാൽ കക്കും, മൂത്താൻ കണ്ടാൽ കക്കും
  • തട്ടാൻ തൊട്ടാൽ പത്തിനെട്ട്
  • തട്ടാൻ പെങ്ങളുടെ പണ്ടോം തട്ടും
  • തട്ടാൻ വെട്ടീട്ടും തവള കടിച്ചിട്ടും മരിച്ചവരുണ്ടോ?
  • തട്ടാന്റെ പട്ട് ആശാരി ഉടുത്തപോലെ
  • തട്ടിക്കേറിയാൽ തട്ടിത്തടയും
  • തട്ടിപ്പറിച്ചത് പൊട്ടിത്തെറിക്കും
  • തട്ടിയ മാട് തൊഴുത്തിൻപുറത്ത്
  • തട്ടും മുട്ടും ചെണ്ടയ്ക്ക്, പട്ടും വളയും മാരാർക്ക്
  • തട്ടൊപ്പം കളി മെച്ചം
  • തണലിലെ പിള്ള ദാഹമറിയില്ല
  • തണലിൽ കുട പിടിക്കണോ?
  • തണലിൽ പോയി തണലിൽ വരണം
  • തണുക്കുമ്പോഴില്ലാത്ത കുപ്പായമെന്തിന്
  • തണ്ടനു താങ്ങുനിൽക്കരുത്
  • തണ്ടനൊടിയും പുല്ലൻ വളയും
  • തണ്ടാൻ ദേഹണ്ഡിക്ക, മാപ്പിള ഭക്ഷിക്ക
  • തണ്ടിലേറാനും തണ്ടേറ്റാനും തണ്ടാൻ തന്ന്യോ
  • തത്തമ്മേ പൂച്ച പൂച്ച
  • തത്ത്വമറിഞ്ഞാൽ ചിത്തം തെളിയും
  • തത്രപ്പെട്ടതുകൊണ്ട് താടീം മീശേം വരില്ല
  • തനിക്കാകാത്ത കലം ഉടഞ്ഞാലെന്ത്, ഇരുന്നാലെന്ത്?
  • തനിക്കാകാത്തത് തുടങ്ങരുത്
  • തനിക്കിറുങ്ങിയാൽ തനിക്കറിയാം
  • തനിക്കു ചുടുമ്പോൾ കുട്ടിയടിയിൽ
  • തനിക്കു താനും പുരയ്ക്കു തൂണും
  • തനിക്കു താൻ തുണ
  • തനിക്കു താഴെ പെഞ്ചാതി, തനിക്കു മേലെ ആഞ്ചാതി
  • തനിക്കു തികഞ്ഞിട്ട് ദാനം ചെയ്യാനാവില്ല
  • തനിക്കു തിന്നാൻ തവിടില്ല, തങ്കത്താലി തൊങ്ങലിടണം
  • തനിക്കു നൂഴാൻ സ്ഥലമില്ലാത്തിടത്ത് തന്റെ തകിലും കൂടെ
  • തനിക്കു നൊന്താലേ തനിക്കറിയൂ
  • തനിക്കു പിറന്ന കുഞ്ഞ് തവിടിന് കരയുന്നു, അന്യന്റെ കുഞ്ഞിന് കൂട്ടുകല്യാണം ചെയ്യുന്നു
  • തനിക്കു വയ്യാത്തത് താൻ തുടങ്ങരുത്
  • തനിക്കു വിധിച്ചത് പുരയ്ക്കകത്ത്
  • തനിക്കു വിന താൻത്നെ
  • തനിക്കു വേണ്ടുകിൽ താണതും ചെയ്യാം
  • തനിക്കു ശേഷം ലോകം കമഴ്ന്നാലെന്ത്, മലർന്നാലെന്ത്?
  • തനിക്കു സൗന്ദര്യം മൊട്ട, അന്യനു സൗന്ദര്യം കുടുമ
  • തനിക്കുണ്ടെങ്കിലേ തനിക്കുതകൂ
  • തനിക്കുതാൻപോന്നവനെ വേണം തുണയ്ക്ക് കൂട്ടാൻ
  • തനിക്കുതാൻപോന്നവനെന്തിനാ താങ്ങ്
  • തനിക്കുവച്ചത് തലയ്ക്കുമീതെ
  • തനിക്കുവേണ്ടി തവിടിടിക്കാത്തവൻ നാടിനുവേണ്ടി ഇരുമ്പിടിക്കുന്നു
  • തനിക്കെന്നുവച്ചാൽ കാള മുട്ടിടും വലിക്കും
  • തനിക്കൊന്നിരുന്നാൽ സമയത്തിനുതകും
  • തനിക്കൊരു മുറവിണ്ടെങ്കിലേ തവിടിന്റെ ഗുണമറിയൂ
  • തനിക്കൊരുത്തിയിരുന്നാൽ തലയ്ക്കലിരുന്നു കരയും
  • തനിപ്പൊന്നിന് തീപ്പേടിയില്ല
  • തനിയെ ഉഴുന്ന കന്നിന് കലപ്പ വയ്ക്കുക
  • തനിയെ പഴുത്ത പഴമോ തല്ലിപ്പഴുപ്പിച്ച പഴമോ?
  • തനിയേ വന്നത് തനിയേ പോകും
  • തൻ നാക്ക് തൻ ശത്രു
  • തൻ മുതുക് താനറിയില്ല
  • തൻകണ്ണ് കൊടുത്തിട്ട് വെൺകണ്ണ് വാങ്ങിക്കുക
  • തൻകണ്ണ് കൊണ്ടു നോക്കിയാൽ കോങ്കണ്ണിയും മീൻകണ്ണി
  • തൻകാര്യം വൻകാര്യം
  • തൻകുഞ്ഞെന്ന് കരുതി തലയിലിരുത്തി വളർത്തരുത്
  • തൻകുഞ്ഞ് പൊൻകുഞ്ഞ്
  • തൻകുലം വരട്ടി ധർമ്മം ചെയ്യരുത്
  • തൻകുറ്റം താനറിയില്ല
  • തൻകൈയിൽ കാണം, മറുകൈയിൽ, പോയാലക്കാണം വക്കാണം
  • തൻകൈയിൽ പുണ്ണിനറപ്പില്ല
  • തൻകൈയേ തനിക്കുതകൂ
  • തൻകൈയേ തലയ്ക്കുതകൂ
  • തൻകൈയേ തലയ്ക്കുവയ്ക്കാവൂ
  • തൻകൈയേ നക്കാവൂ
  • തൻകൊതി തന്നെ താഴ്ത്തും
  • തന്ത പരക്കഴി തള്ള പരക്കഴി അക്കുടിമക്കളൊക്കെ പരക്കഴി
  • തന്തപ്ലാവ് കോടി കായ്ച്ചു
  • തന്തയാർ ചെയ്ത പിഴ പിള്ളയാർതലയിലോ?
  • തന്തയെ പാലത്തിന്മേൽ കയറ്റി പാലം വലിക്കുക
  • തന്തയെപ്പടി തനയനപ്പടി
  • തന്തയ്ക്കന്ത ഗുണം മൈന്തക്കിന്ത ഗുണം
  • തന്തയ്ക്ക് പാലം വലിക്കരുത്
  • തൻനഞ്ചു തന്നെക്കൊല്ലും
  • തന്നതും തിന്നതും മറക്കരുത്
  • തന്നത് തന്നത് തിന്നിരുന്നാൽ പിന്നേം തമ്പുരാൻ തന്നിരിക്കും
  • തന്നത്താനറിയാത്തോൻ പിന്നത്താനറിയും
  • തന്നത്താനുയരുന്നവനെ താഴ്ത്താനാവില്ല
  • തന്നത്താനുയർത്തുന്നവൻ താഴും
  • തന്നത്താൻ കെട്ടാൽ അണ്ണാവിയെന്തു ചെയ്യും
  • തന്നത്താൻ നശിച്ചാൽ തടയാനാവില്ല
  • തൻനാട്ടിനാന, അയനാട്ടിനു പൂന
  • തന്നിലിളയത് പെൺജാതി, തന്നിൽമേലെ ആൺജാതി
  • തന്നിലും വലിയവനെക്കൊണ്ട് ചുമടെടുപ്പിച്ചാൽ വേണ്ടിടത്തിറക്കില്ല
  • തന്നിലെളിയത് തനിക്കിര
  • തന്നിൽ മീതെ ചങ്ങാതി തന്നിൽ താഴെ പെൺജാതി
  • തന്നില്ലം തന്നെ കാക്കും വേലി വിളവ് കാക്കും
  • തന്നില്ലം പൊന്നില്ലം
  • തന്നില്ലം പൊരിച്ച ധനത്തിനീടില്ല
  • തന്നില്ലം പൊരിഞ്ഞു ചാത്തമൂട്ടരുത്
  • തന്നില്ലം വിട്ടൊരു പൊന്നില്ലമില്ല
  • തന്നിഷ്ടം പൊന്നിഷ്ടം ആരാന്റിഷ്ടം വിമ്മിഷ്ടം
  • തന്നിഷ്ടത്തിനും കഷണ്ടിക്കും മരുന്നില്ല
  • തന്നിഷ്ടത്തിന് തൈലമില്ല
  • തൻനിഴൽ തൻകൂടെ
  • തന്നൂർപേയും അയിലൂർ വെള്ളവും പേടി
  • തന്നെ നടക്കാൻ വയ്യാത്ത എലിയതാ മഞ്ചോം കൊണ്ടോടുന്നു
  • തന്നെ പുകഴ്ത്താത്ത കമ്മാളനില്ല
  • തന്നെ പൂജിച്ചിട്ടുവേണം താൻ പൂജിക്കാൻ
  • തന്നെക്കഴിഞ്ഞു തമ്പുരാൻ
  • തന്നെപ്പെറ്റു പിന്നെപ്പെറ്റു പിന്നെ പെറുമ്പോൾ കൂടെപ്പെറും
  • തന്നെയറിഞ്ഞവൻ തലവൻ
  • തന്നോട് ചോദിക്കാതെ താനേറിപ്പറയരുത്
  • തന്നോട് ചോദിച്ചേ താനൊന്ന് പറയാവൂ
  • തന്നോളം പോന്നാൽ തന്നെപ്പോലെ
  • തന്നോളം മക്കളായാൽ താനെന്ന് വിളിക്കണം
  • തന്നോളം വളർന്നാൽ തനിക്കൊപ്പം
  • തൻപാപം തൻകൂടെ
  • തൻപിള്ള പൊൻപിള്ള
  • തൻബലം കണ്ടേ അമ്പലം കെട്ടാവൂ
  • തൻമനം പൊൻമനം
  • തൻമേൽ കായ്പതേ തൻകീഴിൽ വീഴൂ
  • തൻവാക്ക് തനിക്ക് വിന
  • തൻവിധി തൻകൈയിൽ
  • തൻവിധി തന്നെ ചുടും
  • തന്റമ്മയ്ക്ക് തവിടിടിക്കില്ല ആരാന്റമ്മയ്ക്കിരുമ്പിടിക്കും
  • തന്റെ ഒരുമുറം വച്ച് ആരാന്റെ അരമുറം പറയരുത്
  • തന്റെ കണ്ണിൽ കോലിരിക്കെ ആരാന്റെ കണ്ണിലെ കരട് കാണുക
  • തന്റെ കുഞ്ഞിനെ തല്ലാൻ തലയാരിയോട് ചോദിക്കണോ?
  • തന്റെ കുഞ്ഞെന്നും കരുതി തലേലെടുത്ത് വയ്ക്കാറുണ്ടോ?
  • തന്റെ കൈതന്നെ തൻ കണ്ണിലേറ്റു
  • തന്റെ തൊപ്പി തന്റെ തല
  • തന്റെ നാട്ടിൽ അരയന്നം, ആരാന്റെ നാട്ടിൽ കാക്ക
  • തന്റെ നിഴൽ തന്റെകൂടെ വരും
  • തന്റെ പല്ലിന്നിടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കുക
  • തന്റെ പെരുങ്കാൽ മണ്ണിൽ പൂഴ്ത്തിയിട്ട് ആരാന്റെ വിരൽ വിങ്ങിയത് കണ്ട് ചിരിക്കുക
  • തന്റെ മൂക്ക് മുറിഞ്ഞാലും വേണ്ടില്ല, ആരാന്റെ ശകുനം മുടങ്ങണം
  • തന്റെ രണ്ട് കണ്ണ് പൊട്ടിയാലും അന്യന്റെ ഒരു കണ്ണെങ്കിലും പൊട്ടണം
  • തന്റെ വീട് കാക്കാനാവാത്തവൻ ആരാന്റങ്ങാടി കാക്കുമോ?
  • തന്റേടമുണ്ടെങ്കിൽ വേണ്ടേടമെത്താം
  • തപ്പിക്കണ്ട് വീഴാറുണ്ടോ?
  • തമ്പുരാൻ എന്നോടാണെങ്കിൽ ഞാൻ കാളയോട്
  • തമ്പ്രാന് കളീം ചിരീം ഏന് വേവും ചൂടും
  • തമ്മിൽ ഭേദം തൊമ്മൻ
  • തയ്യുപോയാൽ ചമ്പയും പോയി
  • തരം വന്നാൽ നെല്ല് കിട്ടും, കരം വന്നാൽ അവൻ കെടും
  • തരകനോടുരിയാടുകിൽ ഉരിയരി നഷ്ടം
  • തരംകെട്ട പെണ്ടിക്ക് താലി ഇരവ്
  • തരംകെട്ടാൽ നിറംകെടും
  • തരമറിഞ്ഞു ചങ്ങാത്തം കെട്ടണം
  • തരമെന്നുവച്ച് പുലരുവോളം കക്കരുത്
  • തരാത്ത നായരോട് വിടാതിരക്കുക
  • തർക്കത്തിന് വർക്കത്തില്ല
  • തർക്കിച്ചാൽ തർക്കം വർദ്ധിക്കും
  • തർക്കിച്ചു തർക്കിച്ചു വാളെടുക്കുക
  • തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
  • തലകൊണ്ട് മല പിളർക്കാം
  • തലതെറിച്ചവന് വിരൽ മുറിഞ്ഞതിൽ ഖേദം
  • തലത്തൊപ്പി എന്ന് പറയുന്നതുപോലെ
  • തലപോയാലും വേണ്ടില്ല ബലേഭേഷ്
  • തലമറന്നെണ്ണ തേക്കരുത്
  • തലമുടിയില്ലാത്തവന് ചീർപ്പെന്തിനാ?
  • തലമുടിയില്ലെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാം
  • തലയണ മാറ്റിയാൽ തലക്കേട് മാറുമോ?
  • തലയറ്റ തെങ്ങിന് കുരലുണ്ടോ?
  • തലയിരിക്കുന്നിടത്ത് കഴുത്താവുക
  • തലയിരിക്കേ വാലാടരുത്
  • തലയിലെഴുത്ത് തലോടിയാൽ പോകുമോ?
  • തലയിൽ കെട്ടും കാലിൽ തൈലോം
  • തലയിൽ വച്ചാൽ പേനരിച്ചാലോ, മടിയിൽ വച്ചാൽ ഉറുമ്പരിച്ചാലോ
  • തലയിൽ വെണ്ണയുള്ളവൻ വെയിലത്ത് പോകരുത്
  • തലയില്ലാത്ത തെങ്ങിന്മേൽ തേങ്ങയിടാൻ കയറി
  • തലയില്ലാത്തവനെങ്ങനെ തലവേദനയുണ്ടാകും
  • തലയില്ലാത്തവന് തൊപ്പിയെന്തിന്?
  • തലയുടെ പിന്നാലെ വാലും പോകും
  • തലയുള്ളേടത്തോളം കാലം മൂക്കിലെ വെള്ളം വറ്റില്ല
  • തലയെനിക്കു വേണം വാൽ തനിക്കു തരില്ല
  • തലയ്ക്കടിച്ചാലും വയറ്റത്തടിക്കരുത്
  • തലയ്ക്കലുമില്ല ചക്ക, കടയ്ക്കലുമില്ല
  • തലയ്ക്കു തല
  • തലയ്ക്കു വന്നത് തലപ്പാവും കൊണ്ടുപോയി
  • തലയ്ക്കുമീതെ അമ്പുവന്നാലും വിടരുത്
  • തലയ്ക്കുമീതെ തലയുണ്ടോ?
  • തലയ്ക്കുമീതെ മർമ്മമില്ല
  • തലയ്ക്കുമീതെ വെള്ളം വന്നാലതുക്കുമീതെ തോണി
  • തലയ്ക്കുമീതെ സൂര്യൻ നിൽക്കെ നിലാവുദിക്കാൻ ബദ്ധപ്പാട്
  • തലയ്ക്കേറിയാൽ തനിക്കറിയാം
  • തലവലിയവന് തലനോവും വലുത്
  • തലവലിയവന് പൊത്തിൽ പൊയ്ക്കൂടാ
  • തലവിധി തൈലം കൊണ്ട് മാറില്ല
  • തൽക്കാലവും സദൃശവും ഉപ്പുപോലെ
  • തല്ലാപ്പിള്ള കൊള്ളാപ്പിള്ള
  • തല്ലിക്കൊണ്ടപ്പം തീറ്റീട്ടെന്താ
  • തല്ലിന് തല്ലും നെല്ലിന് നെല്ലും പലിശയും
  • തല്ലിപ്പഴുപ്പിച്ച പഴത്തിന് സ്വാദില്ല
  • തല്ലുകൊണ്ടാൽ തടവുപഠിക്കും
  • തല്ലുകൊണ്ടാൽ തലതാഴും
  • തല്ലുകൊള്ളാതെ തടവുപഠിച്ചവരില്ല
  • തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ
  • തല്ലുകൊള്ളാൻ നേരത്ത് വല്ല്യാപ്ലേം എത്തി
  • തല്ലുകൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ട് കൊള്ളണം
  • തല്ലുകൊള്ളുവാൻ ചെണ്ട പണം കെട്ടുവാൻ മാരാൻ
  • തല്ലുന്ന കൈ തഴുകുന്ന കൈ
  • തല്ലുന്നതിനേക്കാൾ നല്ലത് തല്ലുകൊള്ളുന്നത്
  • തല്ല് മായും ചൊല്ല് മായില്ല
  • തവള കരഞ്ഞാൽ പോത്ത് വെള്ളം കുടിക്കാതിരിക്കുമോ
  • തവള താമരയിലിരുന്നാലും തേൻകുടിക്കില്ല
  • തവള തുടിച്ചാൽ വെള്ളം പൊന്തുമോ
  • തവളയുണ്ടോ വെള്ളത്തിൽ മുങ്ങിച്ചാവുന്നു
  • തവളയെ പിടിച്ചു ഗണപതിക്കു വച്ചപോലെ
  • തവളയ്ക്കുമീതെ വെള്ളം പൊന്തുകയോ
  • തവിടു കട്ട് തടവിലാവുക
  • തവിടു കൊതിച്ചുപോകെ അരി കള്ളൻ കൊണ്ടുപോയി
  • തവിടു തിന്നാലും തകൃതി വിടരുത്
  • തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്
  • തവിടെന്തിനാ തിരികല്ലിലിടുന്നത്
  • തളപ്പിടേണ്ട കാലിൽ ചെരിപ്പ് ചേരുകയില്ല
  • തളപ്പിട്ടോൻ ചെരിപ്പിട്ടപോലെ
  • തളികയിലുണ്ടാലും തേട്ടും
  • തള്ള ചത്താൽ പണം പിള്ള ചത്താൽ പിണം
  • തള്ള തല്ലിയാൽ പിള്ളയ്ക്ക് കേടില്ല
  • തള്ള പൊറുക്കാത്തത് പിള്ള പൊറുക്കുമോ?
  • തള്ള വാലാട്ടുമുലകം പൂച്ചക്കട്ടിക്ക്
  • തള്ളക്കല്ലിനു പിള്ളക്കല്ല്
  • തള്ളക്കോഴി ചവിട്ടിയാൽ പിള്ളക്കോഴി ചാവില്ല
  • തള്ളച്ചൊല്ല് കേൾക്കാ വാവൽ തലകിഴുക്കാംതൂക്ക്
  • തള്ളച്ചൊല്ല് തലയിൽവയ്ക്കണം
  • തള്ളമനം പാല്, പിള്ളമനം പാറ
  • തള്ളമുഖം കാണാത്ത പിള്ളയും വെള്ളമുഖം കാണാത്ത വിളയും
  • തള്ളയില്ലാപ്പിള്ളയുടെ തലയിൽ തട്ടാമോ?
  • തള്ളയില്ലാപ്പിള്ളയുണ്ടോ
  • തള്ളയും തന്തയുമൊഴിച്ചെല്ലാം വിലകൊടുത്താൽ കിട്ടും
  • തള്ളയും പിള്ളയുമായാലും തൊള്ളയും പള്ളയും വെവ്വേറെ
  • തള്ളയുടെ ശാപം പിള്ളയ്ക്ക് തട്ടുമോ?
  • തള്ളയെ കൊല്ലാൻ പിള്ള മതി
  • തള്ളയെ നോക്കിയേ പിള്ളയെ കൊള്ളാവൂ
  • തള്ളയെ പോലെ പിള്ള, നൂലിനെ പോലെ ചേല
  • തള്ളയെ പോലെ മകളും തന്തയെ പോലെ മകനും
  • തള്ളയേഴടി പാഞ്ഞാൽ മകൾ എട്ടടി പായും
  • തള്ളയ്ക്കടങ്ങാത്തവൻ നാട്ടിനടങ്ങില്ല
  • തള്ളയ്ക്കു പൊള്ളുമ്പോൾ പിള്ള ചോട്ടിൽ
  • തള്ളയ്ക്കുള്ളത് പിള്ളയ്ക്ക്
  • തള്ളവഴി പിള്ള, താണവഴി വെള്ളം
  • തള്ളവിരലാണെങ്കിലും പത്തുവിരലിലൊന്നല്ലേ
  • തഴച്ചമരത്തിന് തണലുണ്ട്, പെറ്റപെണ്ണിന് പാലുണ്ട്
  • തഴമ്പിൽ തല്ലിയാൽ തകരാറില്ല
  • തറവാടി ചെറ്റയായാലും ചെറ്റ തറവാടിയായാലും പന്തീരാണ്ട്
  • തറവാട്ടിൽകാരണവർക്ക് അടുപ്പിലും തുപ്പാം
  • താക്കോൽകാരന് മൂക്കിലിടി
  • താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുളളൂ
  • താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളൂ
  • താങ്ങിയാൽ തലയിൽ കയറും ഓങ്ങിയാൽ തല താഴ്ത്തും
  • താങ്ങേണ്ടവൻ താങ്ങിയില്ലെങ്കിൽ താന്താങ്ങളുടെ തലയെഴുത്ത്
  • താടി കത്തുമ്പോൾ ബീഡി കൊളുത്തുക
  • താടികൊണ്ട് സ്ഥാനം നോക്കാൻ കൂടില്ല
  • താടിക്കുമ്മ തലയ്ക്ക് തട്ട്
  • താടിക്ക് തീപിടിക്കുന്നു ഞാനൊന്നെന്റെ ചൂട്ടുകത്തിച്ചോട്ടെ
  • താടിക്ക് തീപിടിച്ചാൽ ആണ്ടി താനേ വരും
  • താടിപിടിച്ചാൽ സന്തോഷം, മീശപിടിച്ചാൽ വില്ലങ്കം
  • താടിയും മൂക്കും ഒന്നിക്കുക
  • താടിയുള്ളപ്പനെ പേടിയുണ്ട്
  • താണനിലത്തേ നീരുള്ളൂ, അതിനേ ദൈവം തുണയുള്ളൂ
  • താണവാതിൽ കുനിഞ്ഞു കടക്കണം
  • താണുകൊടുത്താൽ തലയിൽ കയറും
  • താണുനിന്നാലേറെ നന്ന്
  • താണുനിന്നാൽ തനിക്കു നന്ന്
  • താണുനിന്നാൽ വാണുനിൽക്കാം
  • താനറിയാത്തത് തനിക്കു നഞ്ച്
  • താനാകാഞ്ഞാൽ കോണിലിരിക്കണം, പല്ലാകാഞ്ഞാൽ പതുക്കെ ചവയ്ക്കണം
  • താനായി നശിപ്പിച്ചത് പാതി, ആരാൻ നശിപ്പിച്ചത് പാതി
  • താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാൽ അവിടെയിരിക്കാൻ നായ
  • താനും കെട്ടു തക്കവരെ കെടുത്തുകയും ചെയ്തു
  • താനുണ്ടത് മണ്ണുണ്ടത് പലരുണ്ടത് ശിവനുണ്ടത്
  • താനുണ്ടേ തൻവയർ നിറയൂ
  • താനുണ്ണാത്തേവർ വരംകൊടുക്കുമോ?
  • താനൂർക്ക് ചക്ക തിന്നാൻ പോയപോലെ
  • താനെ കൊയ്തവൻ ഏറെ ചുമക്കണം
  • താനെടുക്കും ചുമട് ഭാരമല്ല
  • താനേ പഴുത്ത പഴത്തിനേ സ്വാദുള്ളൂ
  • താനേ പഴുത്തത് പഴം, തല്ലിപ്പഴുപ്പിച്ചത് പിഴം
  • താനേ വളഞ്ഞതോ വളച്ചുവളഞ്ഞതോ
  • താനേവന്ന ശ്രീദേവിയെ കാലാൽ തൊഴിക്കരുത്
  • താനൊട്ടു കിടക്കയുമില്ല, പായൊട്ടു കൊടുക്കയുമില്ല
  • താനൊന്ന് നിനയ്ക്കുമ്പോൾ ദൈവമൊന്ന് നിനയ്ക്കും
  • താൻ കുടിക്കാത്ത പാല് കമഴ്ത്തിക്കളയണോ?
  • താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും
  • താൻ ചത്ത ശേഷം ലോകം കമഴ്ന്നാലെന്ത്, മലർന്നാലെന്ത്?
  • താൻ ചെയ്തത് തനിക്ക്
  • താൻ ചെയ്താൽ നന്നായി, അന്യൻ ചെയ്താൽ പൊയ്യായി
  • താൻ തിന്നുന്ന നഞ്ചു തന്നെക്കൊല്ലും
  • താൻ തൊഴുന്ന ദൈവമായാലും കള്ളസത്യം ചെയ്താൽ ക്ഷമിക്കില്ല
  • താൻ നശിപ്പിച്ചതും തന്നെ നശിപ്പിച്ചതും
  • താൻ നാഴി കറക്കുകയുമില്ല, മോരിന് വരുമ്പോൾ കുത്തുകയും ചെയ്യും
  • താൻ പതിവ്രതയാണെങ്കിൽ വേശ്യത്തെരുവിലും കുടിയിരിക്കാം
  • താൻ പാതി, ദൈവം പാതി
  • താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്
  • താൻ പിറന്നനാളും തിരുവോണവും കുളിക്കാത്ത മൂധേവി എന്തിന് പിറന്നു?
  • താൻ വച്ചത് താൻ തന്നെ മുറിക്കുക
  • താൻ വിതച്ചത് താൻ തന്നെ കൊയ്യും
  • താൻകൊണ്ട കാളയ്ക്ക് കൊമ്പ് മൂന്ന്
  • താൻചത്തു മീൻപിടിക്കരുത്
  • താൻചെല്ലാക്കൂലി വട്ടിപ്പുറത്ത്
  • താന്താൻ കുഴിച്ച കുഴിയിൽ താന്താൻ വീഴും
  • താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ
  • താന്താൻ പുത്തി തോന്തോം
  • താൻതീനിക്കുഞ്ഞും തവിടുതീനിക്കുഞ്ഞും വളരില്ല
  • താന്തോന്നിക്കും മേത്തോന്നിക്കും മരുന്നില്ല
  • താന്ന കണ്ടത്തിൽ എഴുന്ന വിള
  • താൻനേടാപ്പൊന്നിന് മാറ്ററിയാ
  • താൻനേടാപ്പൊന്നിന് മാറ്റില്ല
  • താൻപെറ്റ മക്കളായാലും തന്നോളമായാൽ താനെന്ന് വിളിക്കണം
  • തായയില്ലാത്തപ്പോൾ തന്ത ദായാതി
  • തായറിയാത്ത ഗർഭമുണ്ടോ?
  • തായ്ച്ചൊല്ല് കേൾക്കാത്ത വാവലിനെ പോലെ
  • താരം അറിയാതെ പൂരം കൊള്ളാമോ?
  • താലിക്ക് ഭംഗം, ആധിക്ക് യോഗം
  • താലിയറ്റവൾക്ക് വയറ്റാട്ടിയെ ഭയമെന്തിന്?
  • താലിവിറ്റു താലപ്പൊലി കാണാൻ പോകയോ?
  • താളകത്തും ചന്തം പുറത്തും
  • താളമൊക്കുമ്പോൾ സ്വരമൊക്കില്ല, സ്വരമൊക്കുമ്പോൾ താളമൊക്കില്ല, രണ്ടുമൊക്കുമ്പോൾ പാട്ടിക്കവസരവുമൊക്കില്ല
  • താളി പറിക്കാനാണോ തെങ്ങിന്മേൽ കയറിയത്
  • താളിന്നുപ്പില്ല, താലിക്ക് മുത്തില്ല
  • താളിൽ കൊണ്ടുപോയി മോരൊഴിക്കുക
  • താഴത്തുവന്നേ സമ്മാനമുള്ളൂ
  • താഴത്തെ വീട്ടിൽ വന്ന വെള്ളിയാഴ്ച മേലെവീട്ടിലും വരും
  • താഴുന്നതും വാഴുന്നതും വണ്ടിച്ചക്രം പോലെ
  • താഴ്ത്തിക്കൊയ്തവൻ ഏറെ ചുമക്കണം
  • താഴ്ന്ന നിലത്തിലേ നീരോടൂ
  • താഴ്ന്ന നിലത്തേ നീരോടൂ
  • താഴ്വിൽ പെരുമയും വാഴ്വിൽ താഴ്മയും
  • തിങ്കൾഭജനം മൂത്ത് നിത്യഭജനമായി
  • തിടുക്കത്തിന് കണ്ണില്ല
  • തിണ്ടിന്മേൽ നിന്ന് തെറിപറയരുത്
  • തിണ്ണയിലിരുന്നാലും കാല് പൂമുഖത്തിരിക്കട്ടെ
  • തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും
  • തിന്ന വായും കൊന്ന കൈയും അടങ്ങില്ല
  • തിന്നതേ തേട്ടൂ
  • തിന്നത് തീരും കൊടുത്തത് തീരില്ല
  • തിന്നമദം തൂക്കിയടിക്കും
  • തിന്നാൻ പറ്റുന്നതിനേ കുടുക്കുവയ്ക്കാവൂ
  • തിന്നാൽ ദഹിക്കുന്നതേ കൊടുക്കാവൂ, പറഞ്ഞാൽ മറക്കുന്നതേ പറയാവൂ
  • തിന്നു തിളച്ചാൽ നിന്നു മലയ്ക്കും
  • തിന്നുന്ന ചോറിൽ മണ്ണിടരുത്
  • തിന്നുന്ന പിള്ളയ്ക്കേ കൊതിയൂള്ളൂ
  • തിന്നുമ്പോൾ പന്നിക്ക് കണ്ണില്ല
  • തിന്നൂല്യ തീറ്റൂല്യ
  • തിരക്കുള്ള ചോദ്യത്തിന് സമയംപോലെ മറുപടി
  • തിരയടങ്ങീട്ട് കടലാടാനൊക്കുമോ?
  • തിരയടങ്ങീട്ട് മീൻ പിടിക്കാനൊക്കുമോ
  • തിരികല്ലിലിട്ട അരിപോലെ
  • തിരിഞ്ഞഞ്ചടിക്ക് മഴപെയ്താൽ തിരുമുറ്റത്ത് വെള്ളം
  • തിരിനീട്ടിയാൽ വിരൽ മിനുക്കാം
  • തിരിയിൽ നിന്ന് കൊളുത്തിയ പന്തം പോലെ
  • തിരുവാതിര എരഞ്ഞിമാല പോലെ
  • തിരുവാതിര ഞാറ്റുവേലയ്ക്ക് തിരിമുറിയാതെ പെയ്യണം
  • തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറ്റത്തും തുപ്പാം
  • തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം വന്നാൽ തിരുവോണം കണ്ടേ പോകൂ
  • തിരുവാതിര തീക്കട്ട പോലെ
  • തിരുവാതിരയിൽ ഉണക്കും കാർനോന്മാരുടെ പ്രാക്കും
  • തിരുവാതിരയിൽ നൂറുമഴയും നൂറുവെയിലും
  • തിരുവാതിരയ്ക്ക് പുരയിലൊതുങ്ങിയത് ഏകാദശിക്ക് വയറിലൊതുങ്ങിയത്
  • തിരുവാതിരയ്ക്ക് ഭർത്താവുണരും മുൻപ് കുളി
  • തിരുവായ്ക്കെതിർവായില്ല
  • തിരുവാരൂർ തേരഴക്
  • തിരുവാലത്തൂരെ മതിൽ പോലെ
  • തിരുവാഴ്ത്താന്റെ മുണ്ടുപോലെ
  • തിരുവോണമൂട്ടും പടിപ്പുരയും നന്നായിട്ടേ വയ്ക്കൂ
  • തിരൂരുവിട്ടാൽ തിരക്കൊഴിഞ്ഞു
  • തിരൂരെത്തിയാൽ തിരക്കെത്തി
  • തീകൊണ്ട് കളിക്കരുത്
  • തീക്കട്ടയിലിരിക്കുന്ന ഉറുമ്പ് കരിക്കട്ട കണ്ടാൽ വിടുമോ?
  • തീക്കട്ടയിലുറുമ്പരിക്കുക
  • തീക്കനലിൽ ചിതൽ പിടിക്കുക
  • തീക്കായുന്നവൻ പുക പൊറുക്കണം
  • തീക്കൊള്ളി കൊണ്ടേറ് കിട്ടിയ പൂച്ചയ്ക്ക് മിന്നാമിനുങ്ങിനെ കണ്ടാൽ പേടി
  • തീക്കൊള്ളി കൊണ്ട് പുറം ചൊറിയരുത്
  • തീണ്ടിത്തിന്നുകയും ചെയ്തു വിശപ്പൊട്ടടങ്ങിയതുമില്ല
  • തീപ്പന്തലിൽ മെഴുകുപാവയാടുമോ?
  • തീപ്പിടിക്കുമ്പോഴാണോ കുളം കുഴിക്കുന്നത്
  • തീപ്പിടിച്ച വീട്ടിൽ കരിക്കട്ടയ്ക്ക് പഞ്ഞമില്ല
  • തീപ്പിടിച്ച വീട്ടിൽ തീട്ടക്കുണ്ടിലെ വെള്ളം
  • തീപ്പൊന്നിന് തീപ്പേടിയില്ല
  • തീപ്പൊരി കുളിരുമാറ്റുമോ?
  • തീയൻ മൂത്താൽ തെയ്യം
  • തീയിലിട്ട വെണ്ണ തിരിച്ചെടുക്കാമോ?
  • തീയിൽ കുരുത്തത് വെയിലത്ത് വാടുമോ?
  • തീയിൽ പുഴുവരിക്കുമോ?
  • തീയിൽ പെട്ട ഇയ്യാനെ പോലെ
  • തീയിൽ മുളച്ചത് വെയിലത്ത് വാടുമോ?
  • തീയില്ലാതെ പുകയില്ല
  • തീയും നുണയും കുറച്ചുമതി
  • തീയും വെള്ളവും ഒന്നിച്ചുകൊടുക്കുക
  • തീയെന്ന് പറഞ്ഞാൽ പൊള്ളുമോ?
  • തീയൊരു തരിമതി
  • തീയോടടുത്താൽ ചുടും
  • തീരാപ്പക പോരായ് വരും
  • തീർത്ഥം പട്ടരെ തിരഞ്ഞുചെന്നപ്പോൾ പട്ടരട്ടത്തു കയറി
  • തീർത്ഥക്കര പാപി
  • തീവച്ച കൈയ്ക്ക് വീരചങ്ങല
  • തീവെട്ടിക്കാരന് കണ്ണുകണ്ടുകൂടാ
  • തീവെട്ടിക്കാരന് കണ്ണ് കണ്ടുകൂടാ
  • തുടക്കം നന്നായാൽ ഒടുക്കവും നന്നാവും
  • തുടങ്ങിയാൽ മുടങ്ങരുത്
  • തുടങ്ങും മുൻപ് മുടങ്ങുക
  • തുടച്ചാംപോൽ നക്ക്യാംപോൽ നിനക്കെന്തടാ ചാക്യാർക്കയ്യാ
  • തുടത്താളം പിടിച്ചാൽ ഇരപ്പാളിയാകും
  • തുടയിൽ നുള്ളീട്ടു തൊട്ടിലാട്ടുന്നു
  • തുടയിൽ പുണ്ണ് നടയിൽ കാണിക്കരുത്
  • തുടുപ്പെടുത്തൊളിച്ചാൽ കല്യാണം മുടങ്ങുമോ?
  • തുട്ടിനൊരു ചേല വിറ്റാലും നായ്ക്കു നെയ്ത്തുതന്നെ
  • തുണയറ്റവർക്ക് ദൈവം തുണ
  • തുണയ്ക്ക് വന്നവൻ കുഴിക്ക് വഴികാണിച്ചാലോ?
  • തുനിഞ്ഞവന് ദുഃഖമില്ല
  • തുനിഞ്ഞിറങ്ങിയവന് സമുദ്രം മുഴങ്കാൽ
  • തുപ്പട്ട കീറിയാൽ കോണകം
  • തുപ്പന് പോയാൽ തൊപ്പിപ്പാള, ചാണ്ടിക്ക് നെല്ലും വള്ളവും
  • തുപ്പലുകുടിച്ചാൽ ദാഹം മാറില്ല
  • തുമ്പം മുൻപ് ഇമ്പം പിൻപ്
  • തുമ്പയിൽ നിന്നൊരു പെണ്ണിനെ കൊണ്ടുവന്നു, തുമ്മാനും വയ്യ, ചീറാനും വയ്യ
  • തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക
  • തുമ്മിയാൽ പോണ മൂക്കെന്തിനാ?
  • തുരുമ്പ് തൂണായാൽ തൂണെന്താകും
  • തുലാക്കൂറെന്നൊരു കൂറുണ്ടെങ്കിൽ അളിയന്റെ കടമൊരു കടമല്ലളിയാ
  • തുലാചിത്ര കഴിഞ്ഞാൽ നാട്ടിക്കുചിത്രം
  • തുലാപ്പത്തിൽ പൂപത്ത്
  • തുലാപ്പത്തുകഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം
  • തുലാമാസം തുലാസിൽ തൂക്കിയപോലെ
  • തുലാവർഷം കണ്ടോടിയവനും കാലവർഷം കണ്ടുനിന്നവനും
  • തുലാവെള്ളം തലയ്ക്കുമീതെ
  • തുളസിക്ക് ഗന്ധവും മുള്ളിന് മുനയും മുളയിലേ
  • തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരനാരേയുമറിയില്ല
  • തുള്ളലുകഴിഞ്ഞു കളം പോലെ
  • തുള്ളൽക്കാരനെ എല്ലാവരുമറിയും, തുള്ളൽക്കാരനാരേയും അറിയില്ല
  • തുള്ളി തുടിച്ചാൽ തുടമാകില്ല
  • തുള്ളികൊണ്ടൊപ്പിയാൽ തുടുപ്പുകൊണ്ടു മുക്കാം
  • തുള്ളിക്കള്ളകമേ ചെന്നാൽ ഉള്ളിൽകള്ളം വെളിയിൽ തള്ളും
  • തുള്ളിക്ക് കല്പന കൊടുത്താൽ തള്ളിക്കേറ്റും
  • തുള്ളിക്ക് മൂന്ന് പണമെങ്കിലും മണലിലേ പെടുക്കുകയുള്ളൂ
  • തുള്ളിച്ചിപ്പെണ്ണിനൊരു കുട്ടി, തള്ളച്ചിപ്പയ്യിനൊരു മുട്ടി
  • തുഴഞ്ഞുതുഴഞ്ഞു നടുക്കടലിൽ ചെന്നേച്ചു നൈമ്പെടുക്കാനൊക്കുമോ
  • തുഴയാനറിയാഞ്ഞാൽ തോണി ഒതളങ്ങ
  • തുറട്ടിക്കെത്താത്തത് വായ്ക്കെത്തുമോ
  • തുറന്ന മനസ്സും കറന്ന പാലും
  • തുറന്നിട്ട വാതിൽ സന്ന്യാസിയേയും പരീക്ഷിക്കും
  • തുറന്നുനോക്കുമ്പോൾ പറന്നുപോകും
  • തുറപ്പയ്ക്ക് പട്ടുകുത്താലം കെട്ടാറുണ്ടോ
  • തുറസ്സിൽ നിന്നാൽ തൊണ്ണൂറുദോഷം
  • തൂകുന്നോനെന്തിനാ പെറുക്കുന്നത്?
  • തൂകുമ്പോൾ പെറുക്കണം
  • തൂക്കാം തളിക്കാം തിരുമുറ്റത്ത് തുപ്പിക്കൂടാ
  • തൂക്കിനോക്കി വാക്ക്
  • തൂക്കുകയാണെങ്കിൽ തൂക്കുക, എനിക്ക് ചെത്താൽ പോണം
  • തൂണിനെ തൂമ്പാക്കരുത്
  • തൂണും ചാരിനിന്നോൻ പെണ്ണിനേം കൊണ്ടുപോയി
  • തൂണും ചാരിനിൽക്കുമ്പോൾ തൂങ്ങാമെന്ന് തോന്നും
  • തൂണുണ്ടെങ്കിലേ ചാരിക്കൂടൂ
  • തൂണുനുള്ളി തുരുമ്പാക്കി
  • തൂവൽ കണ്ടപ്പഴേ ആമയാണെന്ന് നിശ്ചയിച്ചു
  • തൂവൽ നനഞ്ഞാൽ പാടോ
  • തൂവുന്നിടത്തേ വാരാൻ കിട്ടൂ
  • തൂവുമെന്നറിഞ്ഞെങ്കിൽ മോന്തിക്കളയാമായിരുന്നു
  • തൂശി കടത്താനിടം കൊടുത്താൽ തൂമ്പ കടത്തും
  • തൂശി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടോ?
  • തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ടാറാട്ട്
  • തൂറാത്തോൻ തൂറിയാൽ തീട്ടം കൊണ്ടാറാട്ട്
  • തൂറാൻ മുട്ടുമ്പോഴാണോ പറമ്പന്വേഷിക്കുക
  • തൂറിയോനെ പേറിയാൽ പേറിയോനെ നാറും
  • തൂറ്റുനിന്നിട്ടും തൂവാനം നിന്നില്ല
  • തൃക്കേട്ടയ്ക്ക് തലക്കേട്ടയില്ല
  • തൃപ്തന് നിത്യസദ്യ
  • തൃമധുരമകത്ത്, അടിപുറത്ത്
  • തെക്കനെ വഴിയിൽ വച്ചും വടക്കനെ വീട്ടിൽ വച്ചും കാണാം
  • തെക്കിനിയിൽ നിന്ന് വടക്കിനിയിലേക്ക് മാറിയാൽ ആറുമാസത്തെ കുഴപ്പം
  • തെക്കോട്ടടിച്ച കാറും വടക്കോട്ട് പോയ ബ്രാഹ്മണനും കിഴക്കോട്ട് പോയ പശുവും പടിഞ്ഞാറോട്ട് പോയ പട്ടിയും (മടങ്ങില്ല)
  • തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ല
  • തെക്കോട്ടുപോയ കാറ് കാത്തിരുന്നാലോ?
  • തെങ്ങടിച്ചാൽ പനവീഴും
  • തെങ്ങിനും കവുങ്ങിനും തളപ്പൊന്നല്ല
  • തെമ്മാടിക്കും തേക്കിൻതടിക്കുമെവിടെയും കിടക്കാം
  • തെരുവുനീളെ മൂളരുത്, പിള്ളേരടെ ചെവിയിൽ കൊടുക്കരുത്
  • തെളിച്ചവഴിയേ നടന്നില്ലെങ്കിൽ നടന്നവഴിയേ തെളിക്കുക
  • തെളിഞ്ഞ വെള്ളം കലക്കരുത്
  • തെറിക്കുത്തരം മുറിപ്പത്തല്
  • തെറിതൊനെ മാറല്ല മാറിയൊനെ തെറല്ല
  • തെറിപ്പാട്ടും തേവർക്കിഷ്ടം
  • തേക്കാത്തെണ്ണ ധാര
  • തേക്കിൻതടിക്കുണ്ടോ ചിതൽക്കേട്
  • തേങ്ങ ചോരുന്നത് കാണില്ല, തൊണ്ട് ചോരുന്നതേ കാണൂ
  • തേങ്ങ പത്തരച്ചാലും താളല്ലേ കറി
  • തേങ്ങയുടയ്ക്കേണ്ടിടത്ത് തൊണ്ടുടച്ചിട്ടെന്താ
  • തേങ്ങയുണങ്ങിയാൽ പിണ്ണാക്ക്, എള്ളുണങ്ങിയാലെണ്ണ
  • തേങ്ങാപ്പിണ്ണാക്കിന് പ്രായം വലുതാക്കേണ്ട
  • തേച്ച മരത്തേൽ മൂർച്ച നോക്കരുത്
  • തേച്ച രത്നത്തിന് തെളിവുകൂടും
  • തേച്ചാൽ നീളാത്ത നൂറും പറഞ്ഞാൽ കേൾക്കാത്ത പെണ്ണും
  • തേച്ചാൽ മൂർച്ച അധികം തേച്ചാലില്ലാതാകും
  • തേഞ്ഞാൻ മാഞ്ഞാൻ കൊച്ചുകിളിച്ചാൻ തുമ്പിക്കൈ
  • തേടിയ വള്ളി കാലിൽ ചുറ്റി
  • തേടിയവനേ ദണ്ണമുള്ളൂ
  • തേനിലേക്ക് ഈച്ചയ്ക്ക് വഴികാട്ടണോ?
  • തേനുള്ളിടത്ത് ഉറുമ്പെത്തും
  • തേനെടുത്തവരെ തേനീച്ച ശിക്ഷിക്കുമോ?
  • തേൻകാണും കൂടുകാണില്ല
  • തേൻകൂട് കടന്നാൽകൂടാകും, കടന്നൽകൂട് തേൻകൂടാകും
  • തേൻകൊണ്ടു നനച്ചാലും കാഞ്ഞിരം കയ്ക്കും
  • തേൻപിഴിയുന്ന കൈ നക്കാതിരിക്കില്ല
  • തേർക്കുതിര തേങ്ങാപ്പിണ്ണാക്ക് (ചതുരംഗം കളിക്ക്)
  • തേവരിരിക്കേ ബലിക്കല്ലിനെ തൊഴണോ?
  • തേവരു വരം തന്നാലും പൂശാരി തരില്ല
  • തേവരുടെ ആന, കാട്ടിലെ തടി, വലിയെടാ വലി
  • തേവരുണ്ടാൽ തേക്കില നക്കാം
  • തേവരുണ്ടെങ്കിൽ തേക്കിലയിലും ഉണ്ണാം
  • തേവരുതന്നെ ഭണ്ഡാരം തുറന്നാലോ?
  • തേവരെ ചാരി പോത്തിനെ തല്ലുക
  • തേവരെ വിട്ടു ബലിക്കല്ലിനെ സേവിക്കുകയോ
  • തേവരെ വിറ്റു പൂരം കഴിക്കുക
  • തേവിയാൻ തീണ്ടിയാലും അത്താഴം മുടങ്ങും
  • തേളിനു വാലിൽ വിഷം, തേവിടിശ്ശിക്ക് സർവ്വാംഗം വിഷം
  • തേളിനെപ്പേടിച്ചോടിയവൻ പാമ്പിന്റ വായിൽ
  • തേറിയാൽ പൊറുക്കാത്ത പാപമില്ല
  • തേറിയോനെ മാറരുത്, മാറിയോനെ തേറരുത്
  • തൈക്കുണ്ടിൽ വീണാലും ഞമ്മന്റെ കാലുമേലെ
  • തൈരുംകലമുടയുന്നത് പൂച്ചയ്ക്കിഷ്ടം
  • തൈർക്കുടമുടഞ്ഞാൽ നായയ്ക്കു സദ്യ
  • തൊടരുത്, തൊട്ടാൽ വിടരുത്
  • തൊടാതെ മുടിഞ്ഞു രാവണൻ, തൊട്ടു മുടിഞ്ഞു നമ്പൂരി
  • തൊടിയിലൊരു പൂള, തൊഴുത്തിലൊരു കാള
  • തൊട്ടാവാടി നട്ടുവളർത്തേണ്ട
  • തൊട്ടിലാട്ടുന്ന കൈ പട്ടണം ഭരിക്കും
  • തൊട്ടു കെട്ടു തൊടാതെ കെട്ടു
  • തൊട്ടു തിന്നുകയും ചെയ്തു, പട്ടിണി കിടക്കുകയും ചെയ്തു
  • തൊട്ടു തൊട്ടു കണ്ണും പോയി, തൊടാതെ വിട്ടു തലയും പോയി
  • തൊട്ടുമിനുക്കീട്ടിത്ര, തേച്ചുകുളിച്ചാലെത്ര?
  • തൊണ്ട തുറന്നാൽ തൊണ്ടനെ പോലെ
  • തൊണ്ണനായാലും പൊണ്ണനാകരുത്
  • തൊണ്ണൂറു കഴിഞ്ഞു വെണ്ണീറിലേക്ക് കാലും നീട്ടിയിട്ടു പെണ്ണന്വേഷിക്കുക
  • തൊണ്ണൂറു തികഞ്ഞവന് കണ്ണാടി വേണ്ട
  • തൊണ്ണൂറുചാലു പൂട്ടി വെണ്ണീറു തൂവി വിതച്ചാൽ ഒന്നുക്കായിരം വിള
  • തൊണ്ണൂറുചാലു പൂട്ടിയാൽ വെണ്ണീറുവേണ്ട
  • തൊണ്ണൂറ്റൊൻപത് തന്നവന് നൂറ് തന്നുകൂടേ
  • തൊമ്മനയയുമ്പോൾ ചാണ്ടി മുറുകും
  • തൊമ്മനു തൊപ്പിപ്പാള പോയി, ചാണ്ടിക്കു കഴുക്കോൽ പോയി, മുതലാളിക്കു മടിശ്ശീല പോയി
  • തൊമ്മനു പോയാൽ തൊപ്പിപ്പാള
  • തൊമ്മെടുക്കാൻ പോയി, കടം വന്നു കേറി
  • തൊരമില്ലാത്ത അമ്പട്ടൻ പൂച്ചയെ പിടിച്ചു ചിരയ്ക്കുക
  • തൊള്ളകൊണ്ടു കുത്തുന്ന നൂലല്ലേ തൊണ്ണൂറച്ചു പൊന്നായ്ക്കോട്ടെ
  • തൊള്ളയ്ക്കടി കൊണ്ടാലേ അണ്ടി വാപൊളിക്കൂ
  • തൊള്ളേലിട്ടാൽ പള്ളേപ്പോകും
  • തൊഴിക്കുന്ന കാലിനെ തൊഴുന്നവരുണ്ടോ?
  • തൊഴിലില്ലാത്തവൻ തിരിച്ചെണ്ണാൻ പോട്ടെ
  • തൊഴുതുണ്ണുന്ന ചോറിനേക്കാൾ ഉഴുതുണ്ണുന്ന ചോറ്
  • തൊഴുത്തിൽ ചാരിയാൽ ചാണകംനാറും
  • തൊഴുത്തിൽ ചെന്ന ആട് പുഴുക്കയിടാതെ പോകുമോ
  • തൊഴുത്തിൽകുത്ത് തറക്കല്ലിളക്കും
  • തൊഴുത്തിൽകുത്ത് മേച്ചിൽപുറത്തരുത്
  • തൊഴുത്തു മുടിയാൻകാലത്ത് കീമാടയും പൂവാലും
  • തോക്കിനേക്കാളൂക്ക് വാക്കിന്
  • തോക്കിന്നുള്ളിൽ കടന്ന് വെടിവയ്ക്കുക
  • തോക്കിൽ നിന്ന് പീരങ്കി പിറന്നു
  • തോടയം കൊണ്ടു നേരം വെളുപ്പിക്കുക
  • തോടുണ്ടെങ്കിലേ പാലം വേണ്ടൂ
  • തോട്ടം തോറും വാഴ, ദേശം തോറും ഭാഷ
  • തോട്ടം നികത്തിയേ തൈ വയ്ക്കാവൂ
  • തോട്ടം മുടിയാൻനേരം പീച്ചു കുലയ്ക്കുക
  • തോട്ടം മുടിയാൻനേരം മുച്ചീർപ്പൻ കുലയ്ക്കുക
  • തോട്ടം വയ്ക്കാമെന്നുണ്ടെങ്കിൽ വേലികെട്ടിക്കൂടേ
  • തോട്ടക്കാരന്റെ ഊറ്റം കാറ്റടിച്ചാൽ പോയി
  • തോട്ടത്തിലെ കുറുക്കൻ കൂട്ടത്തിൽ വരുമോ?
  • തോട്ടിപോലെ പണിയെടുത്ത് ധ്വരപോലെ ഊണുകഴിക്കണം
  • തോണി കടന്നാൽ തുഴ വേണ്ട
  • തോണി പോകും തുറ നിൽക്കും
  • തോണി മറിഞ്ഞാൽ പുറം
  • തോണിയക്കരെ തുഴയിക്കരെ
  • തോണിയിൽ പാഞ്ഞാൽ കൊമ്പത്തോളം ഏറെപ്പാഞ്ഞാൽ തോട്ടിൽ
  • തോണിയുടെ നടുവിൽ നിന്ന് തുഴഞ്ഞാലോ?
  • തോണിയുണ്ടെങ്കിലേ തുഴ വേണ്ടൂ
  • തോന്നുമ്പോൾ ചെയ്യാഞ്ഞാൽ ചെയ്യുമ്പോൾ തോന്നില്ല
  • തോയിയിൽ കിടന്നു പാഞ്ഞാൽ കരയ്ക്കണയില്ല
  • തോൽക്കുന്നവന് കൂറ്റാൻ വേണ്ട
  • തോളിലിരുന്ന് ചെവി തിന്നരുത്
  • തോളൊത്താൽ മകൻ തോഴൻ
  • തോളൊപ്പമില്ലാത്തവരോട് ചങ്ങാത്തം പാടില്ല
  • തോളോളമായാൽ താനെന്ന് വിളിക്കണം
  • തോളോളമായാൽ തോഴനായി
  • തോഴം നിലച്ചിട്ടേ തൈ വയ്ക്കാവൂ
  • തോറ്റ പട്ടിക്ക് തൊലിയില്ല
  • തോറ്റ പുറത്ത് പടയില്ല
  • ദക്ഷിണയ്ക്കു തക്ക പ്രദക്ഷിണം
  • ദണ്ഡം ചെയ്ത് പിണ്ഡം വയ്ക്കരുത്
  • ദണ്ഡത്തിനു പാലിനുപോയാൽ പിണ്ഡത്തിനു തൈരുകൊണ്ടുവരും
  • ദത്തുകേറിയ പട്ടിക്ക് ചോറുകൊടുക്കാനും വയ്യ കൊടുക്കാതിരിക്കാനും വയ്യ
  • ദന്തം പോയാൽ ചന്തം പോയി
  • ദന്തംപോയാലന്തംവന്നു
  • ദയയുള്ളവരെ ദൈവം കാക്കും
  • ദർഭയ്ക്കുപകരം കുശ
  • ദർഭേകുശേഞാങ്ങണേ മുട്ടിയ പക്ഷം വൈക്കോലേ
  • ദശയറുതി മരണം വാവറുതി ഗ്രഹണം
  • ദശയുള്ള ദേഹത്തിലേ കത്തിപായൂ
  • ദഹിക്കാതെ ഉണ്ടാലോ?
  • ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്
  • ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കണോ?
  • ദാനംകൊടുത്തതു തിരിച്ചുചോദിക്കാറുണ്ടോ?
  • ദാരിദ്യംകൊണ്ടു വീട്ടിലിരുന്നുകൂടാ അവസ്ഥകൊണ്ടു പുറത്തിറങ്ങിക്കൂടാ
  • ദാരിദ്ര്യം നല്ല കൺമഷി
  • ദാഹിക്കുന്നവനു സമുദ്രകൊണ്ടു ഗുണമില്ല
  • ദാഹിക്കുന്നവന്റെ അടുത്തേക്കു കിണവർ വരുമോ?
  • ദിനചര്യ നന്നെങ്കിൽ ദീനക്കാരനാവില്ല
  • ദിവസത്തിൽ രണ്ട്, ആഴ്ചയിൽ രണ്ട്, മാസത്തിൽ രണ്ട്, കൊല്ലത്തിൽ രണ്ട്
  • ദിവ്യനും ദ്രവ്യനല്ലെങ്കിൽ ദരിദ്രൻ
  • ദീനം കാണാൻപോയാൽ പതിനാറുണ്ടേ പോരൂ
  • ദീനം മാറിയിട്ടും ചികിത്സ മാറ്റിയില്ല
  • ദീനത്തിനു ദാനം
  • ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
  • ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം
  • ദീർഘജീവിതം ദീർഘദുഃഖം
  • ദുഃഖം സഹിച്ചാൽ സുഖം
  • ദുഃഖത്തിൽ വലിയ ദുഃഖം ദാരിദ്ര്യദുഃഖം
  • ദുരമൂത്തവനുണ്ടോ ദാനംചെയ്യുന്നു
  • ദുരമൂത്താൽ കരയും
  • ദുർഘടം ദൈവയോഗം
  • ദുൎബ്ബലനു രാജാബലം ബാലൎക്കു കരച്ചൽ ബലം
  • ദുര്യോധന സ്വർഗ്ഗം മൂന്നേമുക്കാൽ നാഴികയ്ക്ക്
  • ദുഷ്ടൻ നൽകിയാൽ ദുഗ്ദ്ധവും കയ്ക്കും
  • ദുഷ്ടസേവ ദുഃഖം തരും
  • ദുഷ്ടുനിൽക്കേ വ്രണമുണക്കരുത്
  • ദുഷ്ടുള്ളിടത്തേ അട്ടകടിക്കൂ
  • ദൂരത്തെ വഴിക്ക് നേരത്തേ പോണം
  • ദൂരപ്പെട്ടാൽ ഖേദം വിട്ടു
  • ദൂരപ്പെട്ടാൽ ദുഃഖം പാതിപ്പെട്ടു
  • ദൂരെക്കണ്ട നാരിയാകാ കോരിക്കണ്ട വെള്ളമാകാ
  • ദേവത മാറിയുംകളഞ്ഞു പിണിയാളിനു തല്ലുംകൊണ്ടു
  • ദേവനുള്ളത് ദേവന്, ചെകുത്താനുള്ളത് ചെകുത്താന്
  • ദൈവം മാറിയുംകളഞ്ഞു, കോമരത്തെ പിടിയുംകൂടി
  • ദൈവത്തിനുണ്ടോ ദോഷവിചാരം
  • ദൈവനീതിക്കു ദാക്ഷിണ്യമില്ല
  • ദൈവാധീനം ജഗത്സർവ്വം
  • ദൈവാനുകൂലം സർവ്വാനുകൂലം
  • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
  • ധനം പെരുത്താൽ ഭയം പെരുക്കും
  • ധനത്തിനു വേലി ധർമ്മം, ധർമ്മത്തിനു വേലി ധനം
  • ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി
  • ധനമേറിയാൽ മദമേറും
  • ധനവാനു ധാതാവും ദാസൻ
  • ധനുപ്പത്തു കഴിഞ്ഞാൽ കൊയ്ത്തു തുടങ്ങാം
  • ധരണി ഒടുക്കാൻ സമുദ്രം കാണും
  • ധർമ്മം തലകാക്കും, തല രോമംകാക്കും
  • ധർമ്മം വെടിഞ്ഞാൽ കർമ്മം കെടും
  • ധർമ്മഗതി ഗഹനഗതി
  • ധൎമ്മടം പിടിച്ചതു കൊയ അറി‍‍ഞ്ഞില്ല
  • ധർമ്മടം പിടിച്ചതു കോയ്മയറിഞ്ഞില്ല
  • ധൎമ്മദൈവവും തയമുഴിയും തനിക്ക നാശം
  • ധർമ്മദൈവവും തലമുടിയും തനിക്കു നാശം
  • ധർമ്മബന്ധു മഹാബന്ധു
  • ധർമ്മമെവിടെ നന്മയവിടെ
  • ധാരാളിത്തം ധനനാശം
  • ധീരതതന്നെ പോരാ, ധീയും വേണം
  • ധീരനൊരിക്കൽ, ഭീരു പലപ്പോൾ
  • ധൂപം കാട്ടിയതുകൊണ്ടു പാപം കെടുമോ?
  • ധൂപം കാട്ടിയാലും പാപം പൊകാ
  • ധ്യാനമില്ലാഞ്ഞാലും മൊനം വെണം
  • ധ്യാനമില്ലെങ്കിലും മൗനം വേണം
  • നക്കാനില്ലാത്തവനു നറുങ്ങാണി കൂടും
  • നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക
  • നക്കിത്തിന്നാൻ നല്ലുപ്പില്ല
  • നക്കിത്തിന്നുന്ന നായ കുരയ്ക്കില്ല
  • നക്കും നുണയും കൊടുത്തിണക്കുക
  • നക്കുന്ന നായയ്ക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ?
  • നക്കുന്ന നായിക്ക സ്വയം ഭൂവും പ്രതിഷ്ഠയും ഭെദം ഉണ്ടൊ
  • നക്കുമ്പോൾ നാവുപൊങ്ങുമോ?
  • നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം
  • നക്ഷത്രം നോക്കാൻ പുളിഞ്ചോട്ടിൽ പോണോ?
  • നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
  • നഗരത്തിലിരുന്നാലും നരകഭയം വിടില്ല
  • നഗരത്തിലുമുണ്ട് നരകഭയം
  • നഗരത്തിൽ രണ്ടാമനാകുന്നതിനെക്കാൾ ഗ്രാമത്തിലൊന്നാമനാകുക
  • നച്ചത്രം നച്ചത്രംന്നല്ല, നക്കത്രം നക്കത്രംന്ന്
  • നഞ്ചിനകത്തിരുന്നാലും നാഗമണി നാഗമണിതന്നെ
  • നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ?
  • നഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും
  • നഞ്ചെന്നിനാ നന്നാഴി
  • നഞ്ഞും നായാട്ടും നന്നല്ല
  • നഞ്ഞെന്തിനു നാനാഴി
  • നഞ്ഞേറ്റ മീനിനെ പോലെ
  • നടക്കന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുകയോ?
  • നടക്കാനറിയാത്തവന് നടത്തെരുവ് കാതം
  • നടക്കാൻ മടിച്ചിട്ട് ചിറ്റപ്പൻ വീട്ടിൽ നിന്ന് പെണ്ണുകെട്ടി
  • നടക്കാൻ മേലാഞ്ഞിട്ടോടുകയോ?
  • നടക്കുക, ഇരിക്കുക, കിടക്കുക (അത്താഴം കഴിഞ്ഞാൽ)
  • നടക്കുന്ന കുട്ടി കിടക്കുന്ന കുട്ടിക്ക് കാലൻ
  • നടക്കുന്ന പിള്ളയേ വീഴുള്ളൂ
  • നടക്കുമ്പോൾ ഏറെ വെട്ടിയാൽ കിടക്കുമ്പോൾ ഏറെ വലിക്കാം
  • നടന്ന കാൽ ഇടരും
  • നടന്നകാലിടിറില്ല
  • നടന്നകാലിനേ കടച്ചലറിയൂ
  • നടന്നകാൽ ഇടറും ഇരുന്നകാൽ തരിക്കും
  • നടന്നാൽ നാടെല്ലാം സ്നേഹം, കിടന്നാൽ പായയ്ക്കും പക
  • നടന്നു കെട്ട വൈദ്യനും ഇരുന്ന കെട്ട വെശ്യയും ഇല്ല
  • നടന്നുകെട്ട വൈദ്യനും ഇരുന്നുകെട്ട വേശ്യയുമില്ല
  • നടന്നുണ്ടവൻ ഇരുന്നുണ്ണില്ല
  • നടന്നുവന്ന് നടന്നോനും നടന്നുവന്ന് കിടന്നോനും ചികിത്സ വേണ്ട
  • നടപ്പുപോലെയല്ല കിടപ്പ്
  • നടമടക്കി കുമ്പിടണം
  • നടയടച്ചതിനുശേഷമോ തേവരെ തൊഴുന്നത്
  • നടയടച്ചു പൂട്ടി താക്കോല് കിണറ്റിലുമെറിഞ്ഞു
  • നടാടെ ചാവുമ്പോൾ നന്നായി ചാവണം
  • നടാടെവന്നത് തൊടാതെപോയി
  • നടുക്കടലിലെറിഞ്ഞിട്ട് നടക്കീഴിൽ തപ്പുക
  • നടുക്കടലിൽവച്ച് കൈവിടരുത്
  • നടുപ്പടയിൽ പോയാലും വ്രണപ്പെടാതെ പോരണം
  • നടുമുറ്റത്ത് പെട്ട എലിയെ പോലെ
  • നടുമ്പോഴും ഒരുകുഴി, പറിക്കുമ്പോഴും ഒരു കുഴി
  • നട്ടംതിരിച്ചിലിനൊരു ചക്കിട്ടു, അതിപ്പൊരു വട്ടംതിരിച്ചിലായി
  • നട്ടപ്പോഴും പറിച്ചപ്പോഴും ഒരുകൊട്ട
  • നട്ടാലേ നേട്ടമുള്ളൂ
  • നട്ടാൽ പൊടിക്കാത്ത നുണ പറയരുത്
  • നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്
  • നട്ടുതിന്നണം ചുട്ടുതിന്നരുത്
  • നട്ടുതിന്നുന്നതിലെളുപ്പം ചുട്ടുതിന്നുന്നത്
  • നട്ടുതിന്നോനും ചുട്ടുതിന്നോനും അടങ്ങില്ല
  • നട്ടുനനയ്ക്കുക, നനച്ചറുക്കുക
  • നട്ടുവന്റെ കുഞ്ഞിനെ നാട്യം പഠിപ്പിക്കണോ?
  • നട്ടേടം വെട്ടിയാൽ ചുട്ടെങ്കിലും തിന്നാം
  • നത്തയ്ക്ക പോയാലും പോയാലും മേലേക്കണ്ടത്തിൽ നിന്ന് താഴേക്കണ്ടത്തിലേക്ക്
  • നത്തുചിലച്ചാൽ ചത്തുചിലയ്ക്കും
  • നത്തുചിലച്ചാൽ പത്തുപുലർന്നു
  • നത്തുവയറ്റിൽ മുത്തുപിറക്കുമോ?
  • നദി പാഞ്ഞാൽ കടലോളം
  • നനച്ചടിച്ചാൽ തെറിക്കും
  • നനച്ചവന് ചിരയ്ക്കയില്ല
  • നനച്ചിറങ്ങിയാൽ കുളിച്ചുകയറും
  • നനച്ചിറങ്ങുമ്പോൾ തെറുത്തുകയറ്റണോ?
  • നനച്ചു കൊള്ളിവയ്ക്കണം
  • നനഞ്ഞ കിഴവി വന്നാലിരുന്ന വിറകിന് നാശം
  • നനഞ്ഞ പൂച്ചയെ പോലെ
  • നനഞ്ഞ മണ്ണ് കുഴിക്കരുത്
  • നനഞ്ഞവനീറനില്ല, തുനിഞ്ഞവന്നീഷലില്ല
  • നനഞ്ഞാൽ തൂവൽ ഒന്ന്
  • നനഞ്ഞേടം കുഴിക്കരുത്
  • നനയ്ക്കുന്നവനും നനയും
  • നനെഞ്ഞവന്നു ഈറൻ ഇല്ല തുനിഞ്ഞവന്നു ദുഃഖം ഇല്ല
  • നന്ദിയില്ലാത്ത മനുഷ്യാ നായയെകണ്ട് പഠിക്ക്
  • നന്നമ്പ്ര വെറ്റില, തുടുനാടനടയ്ക്ക, അറപ്പുഴ ചുണ്ണാമ്പ്, ചാപ്പാണം പുകയില
  • നന്നായാൽ തറവാട്ടു സുകൃതം, ചീത്തയായാൽ തന്തയുടെ ദോഷം
  • നന്നായാൽ നമ്മുടെ കുട്ടി, ചീത്തയായാൽ തന്റെ ചെക്കൻ
  • നന്നായാൽ നാടുബന്ധു
  • നന്നായ് പൊറുത്തെന്റെ മോളിങ്ങു പോരെ
  • നന്നു നന്നെന്നുപറഞ്ഞ് നമ്പിയും പോയി പടയ്ക്ക്
  • നന്മകൾക്ക് പെരുവഴി പ്രമാണം
  • നന്മയ്ക്ക് നന്മ വിള
  • നന്മയ്ക്ക് നാശമില്ല
  • നമ്പി ഒഴിച്ചത് തീർത്ഥം
  • നമ്പിയവനെ നടുപ്പുഴയിലും കൈവിടരുത്
  • നമ്പീശന്റെ മരംപിടിക്കൽ പോലെ
  • നമ്പൂരിക്കെന്തിന് മീൻവല
  • നമ്പോലന്റമ്മ കിണറ്റിൽ വീണപോലെ
  • നമ്മളൊരു നമ്മളാരാണെങ്കില് ചങ്കരങ്കോതയും തണ്ടിനുതാഴെ
  • നമ്മൾ പുളിയും എന്നെങ്കിലും പൂക്കും
  • നമ്മൾക്കെന്തിനു പുഞ്ചക്കണ്ടം നമ്മുടെ കാലം കട്ടുകഴിക്കാം
  • നമ്മുടെ വീട്ടിലെ വിളക്കെന്നുവച്ച് മുത്താറുണ്ടോ?
  • നയശാലിയായാൽ ജയശാലിയാകും
  • നയശാലിയായാൽ ജയശാലിയാകും
  • നയിച്ചവനേ നഷ്ടമറിയൂ
  • നയിച്ചോൻ വിളഞ്ഞേ കൊയ്യൂ
  • നരകത്തിൽ ഇരുന്നാലും നരകഭയം എടം
  • നരകത്തിൽ കരുണയില്ല, നാകത്തിൽ മരണമില്ല
  • നരന് നാവുവൈരി
  • നരി ഊച്ചിപോലും കടൽ കലങ്ങിപോലും
  • നരി കിടന്ന മടയല്ലേ രോമമെങ്കിലും കാണും
  • നരി കിണറ്റിൽ വീണാൽ തടിയെട്ട് പടിയെട്ട്
  • നരി കൊഴുത്താലെന്ത്, കാഞ്ഞിരം പഴുത്താലെന്ത്?
  • നരി നരച്ചാലും കടിക്കും
  • നരി പെറ്റമടയിൽ കുറുക്കൻ പെറുകയില്ല
  • നരിക്കുട്ടിയെ ഊളിയിടാൽ പഠിപ്പിക്കണോ?
  • നരിക്കുണ്ടോ പശുക്കൊല
  • നരിക്കുണ്ടോ ശിശുവെന്നും പശുവെന്നും
  • നരിചെയ്യുമുപകാരം നാട്ടാരറിയില്ല
  • നരിപിടിച്ച പശുവിനെ ദാനം ചെയ്തു
  • നരിപെറ്റമടയിൽ കുറുനരി പെറുകയോ?
  • നരിമടയിൽ കുറുനരി നിരങ്ങുക
  • നരിയുടെ കൈവശം പശുവിനെ പോറ്റാൻ കൊടുക്കുക
  • നരിയൂരുവിട്ട് പുലിയൂർക്കുപോയി, പുലിയൂരും നരിയൂരായി
  • നരിവാലുകൊണ്ടാണോ നീരാഴം നോക്കുന്നത്
  • നൽത്തുക നൽകീട്ട് ഉദ്യോഗം വാങ്ങിയാൽ അത്തുക വീട്ടാൻ കൈക്കാണം വാങ്ങാം
  • നല്ല കഥയ്ക്ക് നീളമില്ല
  • നല്ല കവുങ്ങിനഞ്ചാം കൊല്ലം
  • നല്ല കറിവച്ച് കോളാമ്പിയിൽ വിളമ്പുക
  • നല്ല കാര്യത്തിന് നാളെ മുഹൂർത്തമില്ല
  • നല്ല കാലത്തേ നാഴി കറുപ്പിക്കില്ല, കുട്ടി ചത്താൽ നോക്കണോ
  • നല്ല കിണ്ണം നടുവിലൊരോട്ട
  • നല്ല തലയ്ക്ക് നാനൂറുകൈ
  • നല്ല തെങ്ങിന് നാല്പത് മടല്
  • നല്ല നാക്കിന് ശത്രു മിത്രം
  • നല്ല നായർക്ക് തീണ്ടലില്ല
  • നല്ല പാമ്പാടുന്നതുകണ്ട് നിലപ്പാമ്പാടുകയോ?
  • നല്ല ബുദ്ധിക്ക് വല്ലതും തോന്നില്ല
  • നല്ല മരം നിറച്ചിത്തിക്കണ്ണി
  • നല്ല മരത്തിനൊരു പൊത്ത്
  • നല്ല മരുന്ന് കയ്ക്കും
  • നല്ല മാടിനൊരു വീക്ക്, നല്ല പെണ്ണിനൊരു വാക്ക്
  • നല്ല മാടെങ്കിൽ തന്നൂരിൽ വിലയ്ക്ക് പോകും
  • നല്ല വിശ്വാസമുണ്ട് പണയമിരിക്കട്ടെ
  • നല്ലതിനല്ലല്ലോ പുഞ്ചത്തേക്ക്
  • നല്ലതിനൊരു കെട്ടത് കെട്ടതിനൊരു നല്ലത്
  • നല്ലതിൽ കെട്ടതും കെട്ടതിൽ നല്ലതും
  • നല്ലതു ചൊല്ലുവാനില്ലൊരു ശത്രുവും
  • നല്ലതു നാനാഴിവേണ്ട
  • നല്ലതു നായ്ക്കറിയില്ല
  • നല്ലതു നാളേക്ക്
  • നല്ലതു വിൽക്കാൻ നാക്ക് വേണ്ട
  • നല്ലതുകെട്ടാൽ നായയ്ക്കും വേണ്ട
  • നല്ലതെന്റെ ചീത്ത നിന്റെ
  • നല്ലതേ നല്ലൂ നട്ടതേ മുളയ്ക്കൂ
  • നല്ലവനെന്ന് പേരെടുക്കാൻ നാൾചെല്ലും
  • നല്ലവൻ നല്ലതെടുക്കും
  • നല്ലവന് നാട് ബന്ധു
  • നല്ലവരുടെ കണ്ണിൽപെട്ട പാമ്പിന് പേടിക്കണ്ട
  • നല്ലവരെ നാവിലുരയ്ക്കും, പൊന്ന് കല്ലിലുരയ്ക്കും
  • നല്ലവിത്തോട് കള്ളവിത്ത് വിതച്ചാൽ നല്ലവിത്തും കള്ളവിത്താകും
  • നവര നട്ടാൽ തൊവര കായ്ക്കുമോ?
  • നശിച്ചു നശിച്ചു നാറാണക്കല്ല് പിടിച്ചു
  • നഷ്ടത്തിലുമുണ്ട് നേട്ടം
  • നഷ്ടപ്പെടുന്നതിനെക്കാൾ നല്ലത് നൽകുന്നത്
  • നറുനെയ്യ് നറുമ്പാലിൽ നിന്ന്
  • നറുനെയ്യ് നായയ്ക്ക് രുചിക്കുമോ?
  • നാ (നായ) നാ ആയിരുന്നാൽ പുലി കാട്ടമിടും
  • നാക്കനക്കാതെ മിണ്ടാനൊക്കുമോ?
  • നാക്കിനു നാണമില്ലെങ്കിൽ വയറിനു പഞ്ഞമില്ല
  • നാക്കിനെല്ലില്ലാതെ സംസാരിക്കരുത്
  • നാക്കിനെല്ലില്ലാത്തവർക്ക് നട്ടെല്ലും കഷ്ടിയായിടും
  • നാക്കിന്മേൽ ഗുളികനുള്ളോനെ നാട്ടിൽ നിറുത്തരുത്
  • നാക്കിൽ നിന്ന് വീണാലെടുക്കാനാവില്ല
  • നാക്കില്ലെങ്കിൽ നരി കൊണ്ടുപോകും
  • നാക്കില്ലെങ്കിൽ പണ്ടേ പട്ടി കൊണ്ടുപോയേനേ
  • നാക്കു നന്നല്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല
  • നാക്കു നന്നെങ്കിൽ നാടടക്കാം
  • നാക്കു നീണ്ടവന് കുറിയ കൈ
  • നാക്കും നോക്കും നന്നാകണം
  • നാക്കു പിഴച്ചാൽ പല്ലിന് ദോഷം
  • നാക്കുകെട്ടാൽ നാട്ടിൽ കെടും
  • നാക്കുണ്ടെങ്കിൽ തൂക്കുകയില്ല
  • നാക്കുള്ളവന് നാട്ടിൽ പാതി
  • നാഗാസ്ത്രത്തിന് ഗരുഡാസ്ത്രം
  • നാടടക്കി പഴിക്കരുത്
  • നാടറിഞ്ഞ നമ്പൂരിക്ക് പൂണൂലെന്തിന്
  • നാടില്ലാത്തോനാനയെ വാങ്ങരുത്
  • നാടുചെളിച്ചാലേ വീടുചെളിക്കൂ
  • നാടുതടുക്കാം മൂടുതടുത്തുകൂടാ
  • നാടുഭരിക്കാം വീടുഭരിക്കാനൊക്കില്ല
  • നാടുമറന്നാലും മൂടുമറക്കരുത്
  • നാടുവിട്ട രാജാവും വീടുവിട്ട പട്ടിയും
  • നാടുവിട്ടാൽ നായപോലെ
  • നാടെനിക്ക് കാടെനിക്ക് പകലെനിക്ക് പുറത്തിറങ്ങിക്കൂടാ
  • നാടൊട്ടുക്കു നാവുണ്ടെന്നുവച്ച് മേലൊട്ടുക്ക് ചെവിവച്ചു നടക്കാനൊക്കുമോ?
  • നാടോടുമ്പോൾ നടുവിലൂടോടുക
  • നാട്ടിലേക്കെന്നുപറഞ്ഞ് കാട്ടിലേക്ക് വഴികാട്ടുക
  • നാട്ടിൽ പകുതി കോട്ടായില്ലം
  • നാട്ടിൽ പെരുമ വീട്ടിൽ പട്ടിണി
  • നാട്ടോടെ വന്നതിന് നായയ്ക്കോ ചേതം
  • നാണം തീർത്തപ്പോഴേക്കും നേരം വെളുത്തു
  • നാണംകരുതി പന്തം കടിച്ചു
  • നാണംകെടാത്ത നരനില്ല
  • നാണംകെട്ട ചിരി പാളപോലെ
  • നാണംകെട്ടവനേ കോലംകെടൂ
  • നാണംകെട്ടാൽ നാട്ടിൽകെട്ടു
  • നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടപ്പണം തീർത്തുകൊള്ളും
  • നാണമില്ലാത്തവന്റെ മൂട്ടിലൊരാല് മുളച്ചാൽ അതവനൊരു തണല്
  • നാണിക്ക് വിദ്യയില്ല
  • നാത്തൂനെ കൊന്ന കാലാ എന്നെക്കൂടി കൊണ്ടുപോ, കൊണ്ടുവാനല്ല കാലാ മാളോരുകേക്കാനാ
  • നാഥനില്ലാത്ത അമ്പലത്തിൽ താറും വിട്ടുപൂജ
  • നാഥനില്ലാപ്പട നായപ്പട
  • നാഥൻ വെടിഞ്ഞത് നായയ്ക്കും വേണ്ട
  • നാന്തലയില്ലെങ്കിൽ കോന്തല വേണം
  • നായ അമ്പലത്തിൽ പോകുന്നതെന്തിന്?
  • നായ എല്ലാവരേയും നക്കും നായയെ ആരും നക്കില്ല
  • നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ
  • നായ കടിച്ചാൽ പകരം കടിക്കാറുണ്ടോ?
  • നായ കുരച്ചാൽ നേരമിരുട്ടുമോ, കോഴി കൂകിയാൽ നേരം വെളുക്കുമോ?
  • നായ കുരച്ചാൽ മാനമിടിയുമോ?
  • നായ ചന്തയ്ക്ക് പോയപോലെ
  • നായ നക്കിയ കലം പോലെ
  • നായ നക്കിയാൽ സമുദ്രം വറ്റുമോ?
  • നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ
  • നായ പുഴ നീന്തുന്ന പോലെ
  • നായ പൂരം കാണാൻ പോയ പോലെ
  • നായ മൂത്താലും തായയ്ക്ക് കൊടുക്കില്ല
  • നായ വാല് നീട്ടിയുഴിഞ്ഞാലും വളഞ്ഞിരിക്കും
  • നായകം പതിച്ച പതക്കം പോലെ
  • നായകം പറിച്ച പതക്കം പൊലെ
  • നായച്ചിറ്റം തുണി കീറും
  • നായത്തോലിൽ പകർന്ന പാലുപോലെ
  • നായപ്പുണിന് ചാരം മരുന്ന്
  • നായപ്പുണ്ണിന് ചാമ്പൽ മരുന്ന്
  • നായയടെ അടിക്കുന്നതെന്തിന്, കാഷ്ഠം ചുമക്കുന്നതെന്തിന്?
  • നായയായി പിറന്നാലും നല്ലേടത്ത് പിറക്കണം
  • നായയുടെ കൂടെ നിൽക്കുകയും വേണം, മുയലിന്റെ കൂടെ ഓടുകയും വേണം
  • നായയുടെ ജീവൻ പോകുന്ന പോലെ
  • നായയുടെ പുണ്ണിൽ നിന്ന് ചലമൊലിച്ചാൽ നായ തന്നെ നക്കണം
  • നായയുടെ മുലയിൽ നാനാഴിയുണ്ടായിട്ടെന്താ?
  • നായയുടെ വാലിൽ കോലിട്ട് കുത്തരുത്
  • നായയുടെ വാലുപോലെ
  • നായയെ എറിഞ്ഞു കുട കളഞ്ഞു
  • നായയെ കാണുമ്പോൾ കല്ല് കാണില്ല, കല്ല് കാണുമ്പോൾ നായയെ കാണില്ല
  • നായയെ കൊഞ്ചിച്ചാൽ നാറും
  • നായയെ തല്ലാൻ നല്ല വടി വേണോ?
  • നായയെ നായിന്റെമോനെന്ന് വിളിച്ചിട്ടെന്താ?
  • നായയെ പേടിച്ചോടിയത് നരിയുടെ വായിലേക്ക്
  • നായയെ വിറ്റുകിട്ടിയ പണവും ഓരിയിടുമോ?
  • നായയോട് കൊഞ്ചിയാൽ വായ നക്കും
  • നായയ്ക്കറിയുമോ നായരുടെ വേദന
  • നായയ്ക്കു ചുരത്തും, കന്നിനു ചുരത്തില്ല
  • നായയ്ക്കു നറുനെയ് തൊണ്ടയിൽ തങ്ങുമോ?
  • നായയ്ക്കു നറുനെയ് പിത്തം
  • നായയ്ക്കു പരുത്തിക്കടയിലെന്തുകാര്യം?
  • നായയ്ക്കു പാലുകൊടുത്ത് സിംഹാസനത്തിന്മേലിരുത്തിയാലും കാട്ടം കണ്ടാൽ ചാടും
  • നായയ്ക്കു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ
  • നായയ്ക്കു മണികെട്ടിയാൽ നായകനഴക്
  • നായയ്ക്കു മീശ മുളച്ചതുകൊണ്ട് അമ്പട്ടനെന്തുകാര്യം?
  • നായയ്ക്കൊരു തരോല്ല്യ നിന്നുമുള്ളാൻ നേരോല്ല്യ
  • നായയ്ക്കൊരു തൊരോല്യ, നിന്ന് പെടുക്കാൻ നേരവുമില്ല
  • നായരു പഴഞ്ചോറുണ്ടാൽ പുത്തനച്ചിയും ഉറക്കംതൂങ്ങും
  • നായരു പുലിവാല് പിടിച്ചതുപോലെ
  • നായർക്ക് നിലംകൃഷിയുണ്ടെങ്കിൽ അച്ചിക്ക് അരികടവുമുണ്ട്
  • നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
  • നായിന്റെ മോനെ നായെന്ന് വിളിച്ചാൽ നാണക്കേടുണ്ടാകുമോ?
  • നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  • നായുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
  • നായ്ക്കണയെങ്കിലും നാലുംകൂട്ടിക്കെട്ടിയാൽ ബലം തന്നെ
  • നായ്ക്കാട്ടം ചവിട്ടുന്നതെന്തിന്, നല്ല വെള്ളമൊഴിച്ചു കഴുകുന്നതെന്തിന്
  • നായ്ക്കാട്ടത്തിന് ധൂപം കാട്ടൊല
  • നായ്ക്കാട്ടത്തിന് മേൽകാട്ടമുണ്ടെങ്കിൽ നായ്ക്കാട്ടവും വിലയ്ക്ക് പോകും
  • നായ്ക്കുരണ മൂക്കുന്തോറുമാണ് ചെറിച്ചില്
  • നായ്ക്കോലം കെട്ടിയാൽ കുരയ്ക്കുക തന്നെ
  • നാരകം നട്ടിടം, നാരി നടിച്ചിടം, നായ പെറ്റിടം, കൂവളം കെട്ടിടം
  • നാരറ്റാൽ ചേരും ഞരമ്പറ്റാൽ ചേരില്ല
  • നാരായണനറിയില്ലെന്നോ നരന്റെ മായ
  • നാരി തടുത്താലും മാരി തടുത്താലും കാര്യം മുടങ്ങും
  • നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചുപോണം
  • നാരിൽ കെട്ടി കോലിൽ വീശി
  • നാരീശാപമിറക്കിക്കൂടാ
  • നാരും കോലുമുണ്ടെങ്കിൽ ആകാശംമുട്ടെ ഏച്ചുകെട്ടാം
  • നാലാംകുഞ്ഞ് നാടുപിടിക്കും
  • നാലാംകുരുന്തല നഷ്ടം
  • നാലാംകൊട്ടിനു കുളത്തിൽ
  • നാലാംകൊല്ലം കാലിക്കണ്ടം
  • നാലാംപെണ്ണ് നടക്കല്ല് പൊളിക്കും
  • നാലാംപേറ് നാശപ്പേറ്
  • നാലാമത്തോൻ നാടുമുടിക്കും
  • നാലാമിടത്തേയ്ക്കാകാത്തോനേഴാമിടത്തേയ്ക്കുമായില്ല
  • നാലാമോണം വല്ലോണം
  • നാലാൽ പറഞ്ഞാൽ നാട്ടീന്നുപോണം
  • നാലാംവയസ്സിൽ നട്ടപ്രാന്ത്
  • നാലാളുണ്ടെങ്കിൽ നാടുപിടിക്കാം
  • നാലാളുള്ളിടത്ത് ദൈവമുണ്ട്
  • നാലാൾ ചേർന്നാൽ നാഗസഭ
  • നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം
  • നാലാൾക്കൊപ്പം വേണം താനും നാഴിത്തവിടിന് കഴിവതുമില്ല
  • നാലാൾക്കൊരു മേലാള്
  • നാലും കടംവേണ്ടോൻ കൃഷി ചെയ്യണ്ട
  • നാലു തല ചേരും, നാലു മുല ചേരില്ല
  • നാലു തലമുറയുള്ള വീട് നല്ല വീട്
  • നാലുകാശുണ്ടെങ്കിൽ നാലാൾക്കൊപ്പം ഞെളിയാം
  • നാലുനമ്പി ദൈവം
  • നാലുപടയ്ക്ക് നാലു നായകനായാൽ നാടുമുടിയാൻ മറ്റൊന്നും വേണ്ട
  • നാലുപണം വരുമ്പോൾ എട്ടുപണം ചെലവ്
  • നാലുപുരയും നടുമുറ്റവും നല്ലപാടുതന്നെ
  • നാലുപേർ വൈക്കോലുണക്കുമ്പോൾ എലി വാലുണക്കും
  • നാലുമൂന്ന് പതിമൂന്നാവില്ല
  • നാലുവേട്ട നമ്പൂരി നടുമുറ്റത്ത്
  • നാലോണം നല്ലോണം
  • നാല്പതു കഴിഞ്ഞാൽ നായയ്ക്ക് സമം
  • നാല്പതു കഴിവോളം നാരിയെന്നുപോലുമുരയ്ക്കരുത്
  • നാല്പതു ദിവസം കട്ടാൽ നടക്കല്ലും വിളിച്ചു പറയും
  • നാല്പതു മടലും ദ്വാദശകുലയും (തെങ്ങിന്)
  • നാല്പതു വന്നാൽ നരയും വന്നു
  • നാവിനെ വെന്നാലെല്ലാം വെല്ലാം
  • നാവിനെല്ലില്ലാതെ സംസാരിക്കരുത്
  • നാവിൽ പിറക്കും നന്മയും തിന്മയും
  • നാവു കളവുപറയില്ല
  • നാവുകൊണ്ട് കോണകമുടുക്കുക
  • നാവുകൊണ്ട് മൂക്കുതൊടാമോ?
  • നാളത്തെ കോഴിയേക്കാൾ ഇന്നത്തെ കോഴിമുട്ട നല്ലൂ
  • നാളികേരച്ചാക്കിൽ കടുക് പെട്ടതുപോലെ
  • നാളും നേരവും നോക്കി നിന്നവനേ വട്ടിവച്ചോ
  • നാളുചെന്ന കൊട്ട നടക്കൂലിയാകും
  • നാളുപോകെ മാമിയാരു കഴുതപോലെ
  • നാളെ കിട്ടുന്ന മയിലിനേക്കാൾ ഇന്ന് കിട്ടുന്ന മാടപ്രാവ് നല്ലത്
  • നാളെ നാളെ നീളേതി നാളെ നീളെ പുനഃ പുന
  • നാളെയെന്നൊരു നാളില്ലെങ്കിൽ നാരിമാർക്കെന്തെടോ ഗതി
  • നാളെയ്ക്കവസാനമില്ല
  • നാളോർമ്മിക്കാൻ ചാത്തമൂട്ടുക
  • നാഴി ആഴിയിൽ മുക്കിയാലും നാഴിയേ കിട്ടൂ
  • നാഴി ഊരാൻ പോയാൽ നാനാഴി പന്നി തിന്നും
  • നാഴി കിട്ടാവുന്നിടത്ത് പാട്ടി കൊട്ടിപ്പാടില്ല
  • നാഴി കൊടുത്ത് ഉഴക്കുവാങ്ങുക
  • നാഴിക പ്രയത്നത്തിന് വിനാഴികസുഖം
  • നാഴിപ്പൊന്ന് കിട്ടിയാലും മൂളിപ്പെണ്ണെനിക്കുവേണ്ട
  • നാഴിയിൽ നാനാഴി കൊള്ളില്ല
  • നാറുന്ന ചോറിന് പതം നോക്കുന്നതെന്തിന്?
  • നാറ്റാൻ കിട്ടിയത് നക്കരുത്
  • നി സുപ്രോളം ബട്ടത്തിൽ ലാവ് കണ്ടാലും ഞമ്മള് മിണ്ടൂലാ
  • നിഗ്രഹമവനൊരനുഗ്രഹമായി
  • നിങ്ങടെ എഴുത്തങ്ങെടുത്ത് എന്റെ ഓല ഇങ്ങെടുക്കിൻ
  • നിങ്ങടെ കോഴി കൂകിയില്ലെങ്കിലും എന്റെ നേരം വെളുക്കും
  • നിത്യം കാണുന്ന കോഴിയുടെ നിറം പറയുമ്പോൾ പിഴയ്ക്കും
  • നിത്യം ചത്താൽ കണ്ണോക്കില്ല
  • നിത്യക്കറിയുടെ നാമ്പുനുള്ളരുത്
  • നിത്യക്കോഴിക്ക് നിറമില്ല
  • നിത്യത്തൊഴിലഭ്യാസം
  • നിത്യവും കിട്ടുമോ അമാവാസിച്ചോറ്
  • നിത്യാഭ്യാസി ആനയെ എടുക്കും
  • നിത്യാഭ്യാസി ആനയെ എടുക്കും
  • നിധി കാക്കുന്ന ഭൂതം പോലെ
  • നിധി കാണാൻ മുന്നന്വേഷിക്കുമ്പോൾ നിധി തന്നെ കിട്ടി
  • നിധിയെടുക്കാൻ പോയിട്ട് കടം വന്നുമൂടി
  • നിനക്കുള്ളതെനിക്ക് എനിക്കുള്ളതുമെനിക്ക്
  • നിനയ്ക്കുമ്പോൾ നെടുമഴ പെയ്യുമോ?
  • നിന്ന കുന്നു കുഴിക്കല്ല
  • നിന്ന കുന്ന് കുഴിക്കൊലാ
  • നിന്ന നിലം കുഴിക്കരുത്
  • നിന്നാൽ നെടുമരം, വീണാൽ പടുമരം
  • നിന്നുതിന്നാൽ കുന്നും കുഴിയും
  • നിന്നെ കെട്ട്യേപ്പിന്നെ എനിക്കൊരു വെരകല്
  • നിന്നോതിക്കോൻ മുള്ളുംനേരത്തുണ്ണികൾ മരമേറീട്ടും മുള്ളും
  • നിന്റെ ചെക്കനെ അവിടെ കിടത്തി എന്റെ മോനെ എടുക്ക്
  • നിന്റെ തലയിൽ തൂവൽകൊണ്ടും എന്റെ തലയിൽ തൂമ്പകൊണ്ടുമാണെഴുതിയതെന്ന് വരുമോ?
  • നിന്റെ പെണ്ണുകെട്ടണമെങ്കിൽ എന്റെ പുണ്ണുനക്കണം
  • നിന്റെ വയറ് ചാലിയന്റെ പൈമ്പ പോലെ
  • നിരൊലി കെട്ടു ചെരിപ്പഴിക്കണമൊ
  • നില തെറ്റിയാൽ വില തെറ്റും
  • നിലത്തിട്ട കുന്തം നെഞ്ഞത്ത്
  • നിലത്തിന് തക്ക കായും കുലത്തിന് തക്ക ഗുണവും
  • നിലത്തൊന്നുവച്ചേ മുഖത്തൊന്നു നോക്കാവൂ
  • നിലമറന്നു കളിക്കരുത്
  • നിലമറിഞ്ഞു വിത്ത്
  • നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം
  • നിലയില്ലാത്തവന്റെ വാക്ക് നീരിലെ വര
  • നിലയ്ക്കുനിന്നാൽ മലയ്ക്കു സമം
  • നിലയ്ക്കുനിന്നാൽ വിലയ്ക്കുപോകും
  • നിലാവത്തിറക്കിയ കോഴിയെ പോലെ
  • നിലാവുകണ്ട കുറുക്കനെ പോലെ
  • നിലാവുകണ്ട് പൂച്ച നക്കും പോലെ
  • നിലാവുകെടുവോളം പന്നി നിൽക്കില്ല
  • നിലാവുണ്ടെന്നുവച്ച് വെളുക്കുവോളം കക്കരുത്
  • നിലാവുള്ളപ്പോഴും പെറ്റമ്മയുള്ളപ്പോഴും പേടിക്കാനില്ല
  • നിലാവെളിച്ചത്ത് എലി പായും പോലെ
  • നിൽക്കുന്ന കുന്ന് കുഴിക്കരുത്
  • നിഴലിന്നരുമ വെയിലിലറിയും
  • നിഴലിൽ പോയി നിഴലിൽ വാ
  • നിഴലുകണ്ട് മണ്ണിലടച്ചാൽ കൈനൊന്തതു ലാഭം
  • നിഴലുനോക്കി കളിക്കരുത്
  • നിറകുടം തുളുമ്പില്ല
  • നിറച്ചുവയ്ക്കാൻ നാഴിനെല്ലുണ്ടെങ്കിൽ നമ്പി നാടുനീങ്ങില്ല
  • നിറഞ്ഞ ചാക്കേ നിവർന്നിരിക്കൂ
  • നിറഞ്ഞ വയറിന് ചെവികേൾക്കില്ല
  • നിറതോണി തുഴയുമ്പോഴിളകരുത്
  • നീചരിലുപകാരം നീറ്റിലെ വര
  • നീണ്ട പുല്ല് തിന്നാൽ തണലുണ്ടാകുമോ
  • നീണ്ടകൈ കുറുകില്ല
  • നീണ്ടകൈ തീയെടുക്കും
  • നീണ്ടനാവിന് കുറിയ് ആയുസ്സ്
  • നീതിയങ്ങും നയമിങ്ങും
  • നീതിയറ്റ നഗരത്തിൽ നിറമഴ പെയ്യുമോ?
  • നീന്താനറിയാത്ത മാടിനെ നീരുകൊണ്ടുപോകും
  • നീന്താനറിയുന്നവനാഴമറിയണോ
  • നീന്താൻ പഠിച്ചതിനുശേഷം വെള്ളത്തിലിറങ്ങാമെന്നുവച്ചാലോ?
  • നീയല്ലെങ്കിൽ നിന്റെ അച്ഛൻ, അച്ഛനുമല്ലെങ്കിൽ മുത്തച്ഛൻ
  • നീയും റാണി, ഞാനും റാണി, ആരുകോരും തണ്ണീര്
  • നീയെൻ പൃഷ്ഠം ചൊറിഞ്ഞീടിൽ ഞാൻ നിൻ പൃഷ്ഠം ചൊറിഞ്ഞിടാം
  • നീയെന്റെ പുറം ചൊറിയ്, ഞാൻ നിന്റെ പുറം ചൊറിയാം
  • നീരായാലും മോര് പേയായാലും തായ
  • നീരാഴം കണ്ടാലും നെഞ്ചാഴം കാണാൻ വയ്യ
  • നീരിലേ വന്നതു നീരിലേ പോയി
  • നീരില്ലെങ്കിൽ മീനില്ല
  • നീരും കൊല്ലും തീയും കൊല്ലും
  • നീരു നിന്നേടത്തോളം ചേറ്
  • നീരുണ്ടോയെന്നും നിലയുണ്ടോയെന്നും
  • നീരുള്ളതുവരെ മീൻകൊഞ്ചുതുള്ളും
  • നീരെന്ന് പറഞ്ഞാൽ തീകെടുമോ
  • നീരൊലി കേട്ടു പരിചയിക്കണോ
  • നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും
  • നീർക്കോലി മൂത്താൽ നീർപുളകൻ (മണ്ഡലി)
  • നീറ്റിലടിച്ചാൽ കോലിനുകേട്
  • നുകച്ചുവട്ടിലടങ്ങാത്ത കാള
  • നുണയ്ക്കാതെ ഇറക്കിക്കൂടാ ഇണക്കാതെ പിണക്കിക്കൂടാ
  • നുണയ്ക്ക് തൂണ് നൂറ്
  • നുര തിന്നാൽ വിശപ്പടങ്ങുമോ?
  • നുര വാരിപ്പിടിച്ച പോലെ
  • നുളയനറിയുമോ രത്നത്തിന്റെ മാഹാത്മ്യം
  • നുള്ളിയെടുക്കുന്നിടത്ത് കുഴി, നുള്ളിവയ്ക്കുന്നിടത്ത് കുന്ന്
  • നൂലിന്റെ മേന്മ, ചേലയ്ക്ക് നന്മ
  • നൂലോടിയ പുരയും ആടോടിയ കാടും
  • നൂററുതി വറുതി
  • നൂറുനാളോതിയത് ആറുനാൾ വിട്ടാൽ ഓടും
  • നൂറ്റിനൊരുചൊല്ല് ആയിരത്തിനൊരു തലയനക്കം
  • നെഞ്ചുലക്ഷണമറിയാത്തവന് പഞ്ചലക്ഷണമറിഞ്ഞിട്ടെന്ത്?
  • നെഞ്ഞത്തേക്ക് ചാരി തലയിൽ കയറുക
  • നെടിയത് വെട്ടുമ്പോൾ കുറിയതും വെട്ടണം
  • നെടിയോന്റെ തലയിൽ വടി
  • നെടുമ്പകലിനും അസ്തമനമുണ്ട്
  • നെടുമ്പന വീണാൽ കുറുമ്പന നെടുമ്പന
  • നെടുവാൾ പോയാൽ കുറുവാൾ നെടുവാൾ
  • നെന്മേനി തേച്ചാൽ പൊന്മേനിയാകും
  • നെയ്ക്കുമുടഞ്ഞാൽ നായയ്ക്ക് വിരുന്ന്
  • നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം
  • നെയ്യുകൂട്ടിയാൽ നെഞ്ഞറിയും
  • നെയ്യേറിയതുകൊണ്ടപ്പം ചീത്തയാവില്ല
  • നെൽപൊതിയിൽ പെട്ട എലിയെ പോലെ
  • നെല്ലരി കൊടുത്ത് പുല്ലരി വാങ്ങുക
  • നെല്ലറ പൊന്നറ
  • നെല്ലിട തെറ്റിയാൽ വില്ലിട
  • നെല്ലിന് പായുന്ന വെള്ളം പുല്ലിനും പായും
  • നെല്ലിൽ പതിരില്ലെന്നും പണത്തിൽ കള്ളനില്ലെന്നും വരില്ല
  • നെല്ലിൽ പെയ്ത മഴ പുല്ലിലും പെയ്യും
  • നെല്ലും കല്ലും കളഞ്ഞു ശാന്തി ചെയ്യണം
  • നെല്ലു പൊലിവിന് കൊടുത്തേടത്തുനിന്ന് അരി കടംവാങ്ങുക
  • നെല്ലും മൊരും കൂട്ടിയതു പൊലെ
  • നെല്ലും മോരും കൂടിയ പോലെ
  • നെല്ലും വിത്തും കോഴിക്ക് ഭേദമില്ല
  • നെല്ലുകാണാത്ത കോഴി അരികണ്ടപോലെ
  • നെല്ലുകുത്തുംതോറും അരിവെളുക്കും
  • നെല്ലുകൊറിയന് മക്കൾ പിറന്നാൾ മക്കളുടെ മക്കളും നെല്ലുകൊറിക്കും
  • നെല്ലുവാങ്ങുവോളം നില്ലുചുവരേ
  • നേടിത്തളർന്നവനോട് കടംകൊള്ളണം
  • നേടിയുണ്ണാൻ പോയ പെണ്ണ് കണ്ണാടി വിറ്റു
  • നേട്ടത്തിൽ പകുതി സൂക്ഷ്മം
  • നേന്ത്രവാഴ നട്ടു കുലപ്പിക്കാനും പെണ്ണിനെ വേട്ടു പുലർത്താനും പാട്
  • നേന്ത്രവാഴ വച്ചവനും ചേന വയ്ക്കാത്തവനും വിഡ്ഢി
  • നേരം പുലർന്ന കുറുക്കനെ പോലെ
  • നേരണമമ്മേ പൊന്നും കുഴവി പെറ്റാലൊട്ടു കൊടുക്കേം വേണ്ട
  • നേരത്തേ കിടന്നു നേരത്തേ എഴുന്നേൽക്കുക
  • നേരാൻ താമസിച്ചാലും നേർത്തെ നിവൃത്തിക്കണം
  • നേരിനേ നേരം വെളുക്കൂ
  • നേരിൽ ചേർന്ന കള്ളം, മോരിൽ ചേർന്ന വെള്ളം
  • നേരില്ലാത്തിടത്ത് നിലയില്ല
  • നേരും നെറിയും നുള്ളിവച്ചാൽ കിളിർക്കില്ല
  • നേരുകാരന്റെ കൊട കടലിൽ
  • നേരുത്തരം ജന്മപ്പക
  • നേരുപറഞ്ഞാൽ ഉമ്മ അടികൊണ്ടു ചാവും, അല്ലെങ്കിൽ വാപ്പ പട്ടിയിറച്ചി തിന്നും
  • നേരുപറഞ്ഞാൽ നേർത്തെ പോകാം
  • നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല
  • നേരുപറഞ്ഞു നാറുക
  • നേരുപറഞ്ഞു നേടിയോരില്ല
  • നേരെ വാ നേരെ പോ
  • നേരേവന്നാൽ ചുരിക, വളഞ്ഞുവന്നാൽ കടുത്തല
  • നേർക്കാറ്റിന് വളച്ചു വള്ളം വയ്ക്കരുത്
  • നേർന്നു പെറ്റവരുമില്ല, പിരാവി ചത്തവരുമില്ല
  • നൈ ഭരണിയുടെ വക്കിൽ ഉറുമ്പരിക്കും പോലെ
  • നൊച്ചൻ എണ്ണ കുടിക്കാൻ വരുന്നതുപോലെ
  • നൊച്ചപ്പിള്ളിക്കോന്തോ നിനക്കെന്തു പേര്
  • നൊടിച്ച വിരൽ നോവും
  • നൊന്ത കണ്ണിൽ കുന്തം കയറുക
  • നൊന്തവനന്തം പറയും
  • നൊന്തവനേ നോവറിയൂ
  • നൊന്തിട്ടു പോരേ കരയാൻ
  • നൊന്തുകുളിച്ച ചന്തം വേണ്ട
  • നോക്കാത്ത നായരെ തൊഴാൻ നിൽക്കണ്ട
  • നോക്കാത്ത രാജാവിനെ തൊഴാറുണ്ടോ?
  • നോക്കാൻ കെടുത്ത പൊന്ന് ചോദിക്കുമ്പോൾ വെള്ളിയാഴ്ചക്കുറ്റം പറയുക
  • നോക്കിയിരിക്കെ കണ്ണിന്റെ കൃഷ്ണമണി കാണാനില്ല
  • നോക്കുമ്പോൾ പശുപോലെ, പായുമ്പോൾ പുലിപോലെ
  • നോൽമ്പിനിടയ്ക്ക് പുത്തിരിപ്പങ്ക്
  • നോൽമ്പും ഒരിക്കലുമില്ലെങ്കിൽ ഇല്ലത്ത് ചെലവിന് തികയും
  • നോവിക്കാൻ പോയിട്ട് കൈയും പൊള്ളിച്ച് പോന്നു
  • നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ?
  • പകയ്ക്കു വഴി പണം
  • പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി
  • പകരാതെ നിരെച്ചാൽ കൊരാതെ ഒഴിയും
  • പകരാതെ നിറഞ്ഞാൽ കോരാതെ ഒഴിയും
  • പകലന്തിയോളം അന്തിവെളുക്കുവോളം
  • പകലൂണുകഴിച്ചാൽ പത്തുഗുണം, പിറ്റന്നാൾ പട്ടിപോലെ
  • പകലെല്ലാം തപസ്സുചെയ്ത് രാത്രി പശുവിൻകണ്ണ് തുരന്നുതിന്നുക
  • പകൽ അരിയുംകൊണ്ടുചെന്നിട്ട് വച്ചുകൊടുക്കാത്തിടത്ത് രാത്രി നെല്ലുംകൊണ്ടുചെന്നാലോ?
  • പകൽ എല്ലാം തപസ്സു ചെയ്തു രാത്രി പശുവിൻ കണ്ണു തിന്നു
  • പകൽ കക്കുന്ന കള്ളനെ രാത്രികണ്ടാൽ തൊഴണം
  • പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം
  • പകൽ കക്കുന്ന കള്ളൻ രാത്രികണ്ടാൽ വിടുമോ?
  • പകൽ കഴിഞ്ഞാൽ രാത്രി
  • പകൽ കൈകാണിച്ചാൽ വരാത്തവർ രാത്രി കണ്ണുകാണിച്ചാൽ വരുമോ?
  • പകൽ പക്കംനോക്കിയേ പറയാവൂ, രാത്രി അതുമരുത്
  • പകൽ ബുദ്ധിയില്ല, രാത്രി ബോധമില്ല
  • പകൽ വെള്ളനും രാത്രി കള്ളനും
  • പകൽകണ്ട കിണറ്റിൽ രാത്രി വീഴുക
  • പക്കച്ചൊല്ല് പതിനായിരം
  • പക്കത്ത് ചോറുംതിന്ന് കോയിക്കൽ കൂടുക
  • പക്കീർ സുൽത്താനായാലും തരമറിയിക്കും
  • പക്ഷിക്കറിയാം പക്ഷിയുടെ ഭാഷ
  • പക്ഷിക്കാകാശം ബലം, മീനിന് വെള്ളം ബലം, മരത്തിന് മണ്ണ് ബലം
  • പക്ഷിക്ക് കൂടും വേണം കാടും വേണം
  • പക്ഷിക്ക് കൂട്, മക്കൾക്കമ്മ
  • പക്ഷിയെ പിടിക്കാൻ മരം മുറിക്കുക
  • പങ്കിത്തിന്നാൽ പശി മാറും
  • പങ്കുണ്ണിവാലാ നീയെന്തിന് തൂങ്ങി
  • പങ്ങൻ മുങ്ങിയാൽ പറങ്ങോടന് ചീരാപ്പ്
  • പച്ചക്കലത്തിൽ വെള്ളമൊഴിച്ചുവച്ചാലോ?
  • പച്ചച്ചാണം തെങ്ങിന്നാകാ
  • പച്ചനെല്ലിന് പറയക്കുടിലിലും പണിയാം
  • പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ
  • പച്ചപ്പുളി കടിച്ച പോലെ
  • പച്ചപ്ലാവിലയാണോ എന്നാൽ കുറച്ചു കുടിക്കാം
  • പച്ചമണ്ണ് പോലെ ചുട്ടമണ്ണൊട്ടുമോ?
  • പച്ചമാങ്ങ പാൽക്കഞ്ഞിക്കാകാ
  • പച്ചയിരുമ്പടിച്ചാൽ പരക്കുമോ?
  • പച്ചവെള്ളം ചവച്ചുകുടിക്കുന്ന സാധു
  • പച്ചവെള്ളത്തിന് തീപിടിച്ച പോലെ
  • പച്ചിലയും കത്രികയും പോലെ
  • പച്ചോന്ത് തഞ്ചത്തിന് നിറംമാറും
  • പച്ചോലയ്ക്കൊലിയില്ല
  • പഞ്ചപകാരം ഗൗരവമൂലം
  • പഞ്ചപാണ്ഡവന്മാർ കട്ടിലിൻകാലുപോലെ മൂന്ന്
  • പഞ്ചപുറത്തിട്ട് വേലികെട്ടരുത്
  • പഞ്ചയില്ലാത്തപ്പോൾ പശിപറക്കും
  • പഞ്ചസാരപ്പൊടിയേറ്റം കലക്കിയാൽ നെഞ്ചകത്തങ്ങു രുചിയും കുറഞ്ഞുപോം
  • പഞ്ചസാരയിരുട്ടത്തും മധുരിക്കും
  • പഞ്ചസാരയെന്ന് പറഞ്ഞാൽ മധുരിക്കുമോ?
  • പഞ്ചാംഗം കീറിയാൽ ഉദയാസ്തമനം മുടങ്ങുമോ?
  • പഞ്ചാരപ്പായസവും മുഖസ്തുതിയും ഇഷ്ടമില്ലാത്തവരുണ്ടോ?
  • പഞ്ചാസരയിലുറുമ്പരിക്കും
  • പഞ്ഞം മാറും പഞ്ഞത്തിലെ ദുഷ്പേര് മാറില്ല
  • പഞ്ഞി പറന്നാൽ നിലത്തുവീഴും, നെഞ്ഞ് പറഞ്ഞാൽ നിലയില്ല
  • പഞ്ഞിക്കെട്ടിന് തീപ്പൊരി ശത്രു
  • പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട
  • പടകണ്ട കുതിര പന്തിയിലടങ്ങില്ല
  • പടച്ചോൻ തരുമ്പോൾ ചവിട്ടീട്ടും കുത്തീട്ടും
  • പടനായകനൊരു പടയിൽ തോറ്റാൽ ഭടജനമെല്ലാം ഓടിയൊളിക്കും
  • പടനീങ്ങുമ്പോൾ ഇടയിൽ കിടന്നോടരുത്
  • പടന്നയിലേക്ക് പൂവിൽക്കാൻ പോവുക
  • പടപിഴച്ചാലും പടനായകൻ പിഴച്ചാലും
  • പടപേടിച്ചു പന്തളത്ത് ചെന്നപ്പോൾ പന്തംകൊളുത്തിപ്പട
  • പടമുഖത്തിലും അറിമുഖം വേണം
  • പടയിലുണ്ടോ കുടയും വിടയും
  • പടയിൽ ജയിച്ചവന് കച്ചകെട്ടെന്തിന്
  • പടയിൽ പട്ടര് പിന്നിൽ
  • പടയുടെ നടുവിൽ കുട ചൂടുകയോ
  • പടയേക്കാൾ പേടി പടയാളിയെ
  • പടയ്ക്കും അടയ്ക്കും കുടയ്ക്കും നടു
  • പടയ്ക്കുപോകുമ്പോൾ കുട പിടിപ്പിക്കുക
  • പടിക്കലോളമെത്തിച്ചിട്ട് കുടമുടയ്ക്കരുത്
  • പടിക്കൽ കലമിട്ടുടയ്ക്കരുത്
  • പടിക്കൽ പാറ പൊന്ന്
  • പടിക്കൽപാറ പൊന്നായാൽ അതിൽപാതി തേവർക്ക്
  • പടിഞ്ഞാറ്റയിൽ പൊന്ന് തൂക്കുക
  • പടിപ്പുര പൊളിച്ച വീടുപോലെ
  • പടിമേൽ പലക കൊടുത്തിരുത്തുക
  • പടിയടച്ചു പിണ്ഡം വയ്ക്കുക
  • പടുപാട്ടൊന്ന് പാടാത്ത കഴുതയില്ല
  • പടുമുളയ്ക്ക് വളം വേണ്ട
  • പട്ടച്ചൂട്ടും തുണയ്ക്ക് പോകുന്ന പട്ടരും പാതിവഴിക്കലോളം
  • പട്ടണം ചുട്ട് പടിയിറങ്ങി, ഇനിയെന്തിനാ മക്കളേ മുട്ടാക്ക്
  • പട്ടണത്തിലേക്ക് പണിക്കുപോകുമ്പോൾ പൊതിച്ചോറ് കൊണ്ടുപോണമോ?
  • പട്ടരിൽ പൊട്ടനില്ല
  • പട്ടരുടെ മൂത്രം ഔഷധമെങ്കിൽ തുണ്ണിക്കൊരു പണം വില
  • പട്ടരുണ്ടേടം പട്ടിപെറ്റേടം
  • പട്ടരുതൊട്ട പെണ്ണും പട്ടാണിതൊട്ട ആനയും
  • പട്ടരൂട്ടുറപ്പിക്കുന്നപോലെ
  • പട്ടർക്കു പട്ടിയും ചെട്ടിക്കു കുട്ടിയും
  • പട്ടർക്കുണ്ടോ പതയും വിതയും, പൊട്ടർക്കുണ്ടോ വായും പേയും
  • പട്ടർക്കെന്താ പടയിൽ കാര്യം
  • പട്ടാളം നീങ്ങുന്നത് പള്ളമേൽ
  • പട്ടാളം പോയ നിരത്തുപോലെ
  • പട്ടി കുരച്ചാൽ ചന്ദ്രൻ പേടിക്കുമോ?
  • പട്ടി കുരച്ചാൽ പടി തുറക്കുമോ?
  • പട്ടി പത്തുപെറ്റിട്ടെന്താ, പശു ഒന്ന് പെറുന്നതിനൊക്കുമോ?
  • പട്ടി പെറ്റപോലെ
  • പട്ടി വാതിൽക്കൽ വാ പൂച്ച വാതിൽക്കൽ വാ എന്നു പറയുക
  • പട്ടിക്കണ്ടവും പടിക്കൽ കൊള്ളാം
  • പട്ടിക്കാട്ടിലെ നായ കടിച്ചതിന് വീട്ടിലെ നായയെ തല്ലുന്നോ?
  • പട്ടിക്ക് അകിടൊരുകുടമുണ്ടായിട്ടെന്താ
  • പട്ടിക്ക് കാട്ടം കട്ടുതിന്നണമോ
  • പട്ടിക്ക് കൊടുപ്പാൻ പഴങ്കഞ്ഞി
  • പട്ടിക്ക് പട്ടിയെ കണ്ടുകൂടാ
  • പട്ടിക്ക് പരുത്തിക്കടയിലെന്തുകാര്യം
  • പട്ടിക്ക് പുഴുത്താൽ വെണ്ണീറ്
  • പട്ടിക്ക് മീശ വന്നതുകൊണ്ട് അമ്പട്ടനെന്ത് കാര്യം?
  • പട്ടിക്ക് മുഴുത്തേങ്ങ കിട്ടിയപോലെ
  • പട്ടിക്ക് രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം?
  • പട്ടിണിക്കാരനെ പട്ടും വളയും കാട്ടി കൊതിപ്പിക്കുക
  • പട്ടിണിപ്പുരയിൽ പഴങ്കഞ്ഞിയിരിക്കുമോ?
  • പട്ടിണിയാണെന്നുവച്ച് പട്ടിക്കുട്ടിയെ ചുട്ടുതിന്നാറുണ്ടോ?
  • പട്ടിണിയുള്ളിടത്ത് പഴഞ്ചോറുണ്ടാകുമോ?
  • പട്ടിണിയൊന്ന് കിടപ്പതിനേക്കാൾ പട്ടികടിച്ചു മരിപ്പത് നല്ലൂ
  • പട്ടിന് പട്ട്, വെട്ടിന് വെട്ട്
  • പട്ടിന് പത്തുപൂട്ട്
  • പട്ടിപ്പുരയിൽ പഴങ്കഞ്ഞിയിരിക്കുമോ?
  • പട്ടിയുടെ വായിൽ കടകോലിട്ടാലോ?
  • പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
  • പട്ടിയെ മത്തിയെടുത്തെറിയുക
  • പട്ടിയെ വിറ്റുകിട്ടുന്ന പണം കുരയ്ക്കോ?
  • പട്ടിയെത്തച്ചാൽ പല്ലിളിക്കും
  • പട്ടിയൊന്നുപെറ്റാൽ പശു പത്തുപെറണം
  • പട്ടിൽ പൊതിഞ്ഞ തീക്കൊള്ളി
  • പട്ടും കിട്ടും വെട്ടും കിട്ടം
  • പട്ടും പട്ടാടയും പെട്ടിയിലിരിക്കും പഴന്തുണിക്ക് ഇരന്നുനടക്കും
  • പട്ടു പെട്ടിയിൽ വച്ച് ഉടുക്കാൻ തുണിക്ക് ഓടിനടക്കുന്നു
  • പട്ടും വളയും പണിക്കർക്ക്, വെട്ടും കുത്തും പരിചയ്ക്ക്
  • പട്ടുക്കോടയ്ക്ക് വഴിചോദിച്ചാൽ കൊട്ടച്ചാക്കിന് വിലപറയുക
  • പട്ടുടുത്ത തമ്പുരാനേ പലകമേലിരിക്കുക
  • പട്ടുടുത്ത തമ്പുരാന് പലക കൊടുക്കണേ
  • പട്ടുടുത്തവൻ പാളപെറുക്കുക
  • പട്ടുടുത്താലും പത്ത് ദിവസത്തേക്ക്
  • പട്ടുനൂലിനോട് വാഴനാരേച്ചുകൂട്ടരുത്
  • പട്ടുപുടവ ഇരവൽ കൊടുത്താലും പോരാ, പലകയും കൊണ്ട് ചെല്ലേണ്ടിയും വന്നു
  • പഠാണി കുതിരയെ വിട്ടപോലെ
  • പഠിക്കാൻ കാലം പഴതാകില്ല
  • പഠിക്കാൻ പോകുമ്പോൾ ചുണ്ണാമ്പ്, പഠിച്ചുവരുമ്പോൾ ചുണനാമ്പ്
  • പഠിക്കുന്നത് ഗീതഗോവിന്ദം, ഇടിക്കുന്നത് വിഷ്ണുക്ഷേത്രം
  • പഠിക്കുന്നത് പണിക്കരോട്
  • പഠിക്കുംമുൻപേ പണിക്കരാകരുത്
  • പഠിച്ച ദോഷൻ പടുദോഷൻ
  • പഠിച്ചതും പഠിക്കാത്തതും ഒരുപോലെയായാൽ പഠിപ്പുനിർത്താം
  • പഠിച്ചതു പറയാനല്ല, പയറ്റാനാണ്
  • പഠിച്ചതേ പറയാവൂ
  • പഠിച്ചതേ പാടൂ
  • പഠിച്ചപണി പതിനെട്ടും നോക്കുക
  • പഠിച്ചാലേ പണിക്കരാവൂ
  • പഠിച്ചു പഠിച്ചു പണിക്കരാവുക
  • പഠിച്ചോൻ പയറ്റാൻ പരുങ്ങുന്നേടത്ത് പറങ്ങോടൻ കയറിനിരങ്ങുക
  • പഠിപ്പിനേക്കാൾ വേണ്ടത് നടപ്പ്
  • പഠിപ്പുകേടും പിടിപ്പുകേടും ചേർന്നാലോ
  • പഠിപ്പുപിഴച്ചാൽ പണി പിഴയ്ക്കും, പയറ്റ് പിഴച്ചാൽ പട പിഴയ്ക്കും
  • പണം കണ്ടാലേ പണം വരൂ
  • പണം കഴുകി വെള്ളം കുടിക്കുക
  • പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
  • പണം കൊടുത്ത് കാളയെ വാങ്ങിയാൽ പൊന്ന് കൊടുത്ത് ചെറുക്കനെ നിർത്തണം
  • പണം കൊടുത്ത് പിണക്കം വാങ്ങുക
  • പണം കൊണ്ടെറിഞ്ഞാലേ പണത്തിന്മേൽ കൊള്ളൂ
  • പണം തന്നെ ഗുണം
  • പണം നോക്കി പണ്ടംകൊള്ളുക, ഗുണം നോക്കി പെണ്ണുകൊള്ളുക
  • പണം നോക്പിണ്ണാക്കും കുത്തും ഒപ്പംകുകയോ പഴമ നോക്കുകയോ?
  • പണം പന്തലിൽ കുലം കുപ്പയിൽ
  • പണം പാഷാണം, ഗുണം നിർവാണം
  • പണം പെരുത്താൽ ഭയം പെരുക്കും
  • പണം മണ്ണാക്കുക, മണ്ണ് പണമാക്കുക
  • പണം വയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വച്ച് കാര്യം നടത്തണം
  • പണം വളംപോലെ
  • പണം വേണം അല്ലെങ്കിൽ പത്താൾ വേണം
  • പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലെനെന്നും കരുതരുതു
  • പണക്കാരന്റെ പിന്നാലെ പത്തുപേർ, ഭ്രാന്തന്റെ പിന്നാലെ നൂറുപേർ
  • പണക്കിഴിയുണ്ടെന്ന് കേട്ടാൽ പറന്നുവരും
  • പണത്തിന് പക്ഷമുണ്ട്
  • പണത്തിന് മീതെ പരുന്തും പറക്കില്ല
  • പണത്തിന് വളം പണം
  • പണംനോക്കിന് മുഖംനോക്കില്ല
  • പണപ്പെട്ടി തുറന്നിരുന്നാൽ പുണ്യവാളനും കള്ളനാകും
  • പണമഴിച്ചാൽ കറി നന്നാകും
  • പണമറികെ നെറിവ് മലയറികെ ഉറവ്
  • പണമാണ് പരമപ്രധാനം
  • പണമാർക്കും കയ്ക്കില്ല
  • പണമില്ലാത്ത നരനും നിറമില്ലാത്ത മലരും
  • പണമില്ലാത്ത പുരുഷൻ, നിറമില്ലാത്ത പുഷ്പം
  • പണമില്ലാത്തവന് പത്തായമെന്തിന്?
  • പണമില്ലാത്തവൻ പിണം
  • പണമില്ലെങ്കിൽ അണ്ണന് തമ്പിയുണ്ട്
  • പണമുണ്ടെങ്കിൽ ഗുണവുമുണ്ട്
  • പണമുണ്ടെങ്കിൽ പടയും ജയിക്കാം
  • പണമുണ്ടെങ്കിൽ പാദുഷ, ഇല്ലെങ്കിൽ പക്കിരി
  • പണമുള്ളച്ഛന് നിറമുള്ള മെത്ത
  • പണമുള്ളച്ഛന് പട്ടുകിടക്ക, ഗുണമുള്ളച്ഛന് കീറപ്പായ
  • പണമുള്ളച്ഛന് മണമുള്ള മെത്ത, താഴത്തച്ഛന് തട്ടുപടി, കൂടെപ്പോയോ നോലക്കീറ്
  • പണമുള്ളവനേ മണമുള്ളൂ
  • പണമുള്ളവന് ഗുണമില്ല, ഗുണമുള്ളവന് പണമില്ല
  • പണമുള്ളേടത്തേ പണമെത്തൂ
  • പണമെന്തുചെയ്യും
  • പണമെന്നുള്ളത് കൈയിൽ വരുമ്പോൾ ഗുണമെന്നുള്ളത് ദൂരത്താകും
  • പണമെന്ന് കേട്ടാൽ പിണവും വാ പിളർക്കും
  • പണമെഴുപത് കൊടുത്താലും പോരോ, പറ്റെത്താണ് തൊഴുകയും വേണം
  • പണമൊഴിഞ്ഞ പെട്ടിപോലെ
  • പണവും ഗുണവും ഇണങ്ങിക്കാണാ
  • പണവും തൃണവും സമം
  • പണി കൂടാതെ പണമില്ല
  • പണിക്കരു മറിഞ്ഞുവീണാലും മലക്കം
  • പണിക്കരെണ്ണയ്ക്ക് കൈകാട്ടിയ പോലെ
  • പണിക്കരെണ്ണയ്ക്ക് തുണി കാട്ടി
  • പണിക്കരോട് പഠിക്കണം, പടിഞ്ഞിരുന്നു പഠിക്കണം
  • പണിക്കർ വീണാലഭ്യാസം
  • പണിക്കർ വീണാൽ രണ്ടുരുള്
  • പണിതീർന്ന വീടിന് പത്ത് കുറ്റം
  • പണിതീർന്നാൽ പടിക്കുപുറത്ത്
  • പണിയോ കഷ്ടം പണമോ തുച്ഛം
  • പണിയോ തുച്ഛം, പണമോ മെച്ചം
  • പണ്ടം കളഞ്ഞ് പെട്ടി സൂക്ഷിക്കുക
  • പണ്ടം കൊണ്ട് പിണ്ണാക്കും കുത്തും ഒപ്പംപണം നേടാം, തടി കൊണ്ട് തടി നേടാം
  • പണ്ടത്തെ കാര്യവും പറഞ്ഞ് പടിക്കലിരിക്കുക
  • പണ്ടത്തെ ചങ്കരൻ, തെങ്ങുമ്മേ തന്നെ
  • പണ്ടത്തെ ദൈവം പിന്നെ, ഇന്നത്തെ ദൈവം അപ്പപ്പോൾ
  • പണ്ടാരം പരദേശി ഉണ്ടാലും നിറയാത്
  • പണ്ടാരന്റെ പൊക്കണത്തിൽ കൈയിട്ട പോലെ
  • പണ്ടില്ലാത്തൊരു വാഴ വച്ചു, ചുണ്ടില്ലാത്തൊരു കുല കുലച്ചു
  • പണ്ടു കഴിഞ്ഞതും, പടയിൽ ചത്തതും പറയണ്ട
  • പണ്ടു ചത്ത ശവത്തിനേ ചുട്ടകാട്ടിലേക്ക് വഴിയറിയുള്ളൂ
  • പണ്ടു ചെയ്ത തപസ്സാലെ രണ്ടു മീശ കിടച്ചിത്
  • പണ്ടും പാട്ടിപെണ്ണേ പെറൂ
  • പണ്ടുണ്ടോ പാണൻ പോത്ത് പൂട്ടിയിട്ട്
  • പണ്ടുമില്ലല്ലോ ഞണ്ടിന് വാല്
  • പണ്ടേ ദുർബല, പിന്നെ ഗർഭിണി
  • പണ്ടേച്ചൊല്ലിന് പഴുതില്ല
  • പണ്ടേമടിച്ചിക്കൊരു കുട്ടിയുണ്ടായി
  • പതമുള്ളിടത്ത് പാതാളം
  • പതറിയാൽ ചിതറിപ്പോകും
  • പതിച്ചിയുടെ കുറ്റംകൊണ്ടോ കുട്ടി പെണ്ണായത്
  • പതിനായിരക്കാരന്റെ പദവിയും പഞ്ഞക്കാരന്റെ പൊറുതിയും
  • പതിനാറായാൽ പറയനെങ്കിലും പിടിച്ചുകൊടുക്കണം
  • പതിനെട്ട് പയറ്റും പയറ്റി ഒറ്റയും പയറ്റി
  • പതിനെട്ട് വാദ്യവും ചെണ്ടയ്ക്ക് താഴെ
  • പതിനൊന്നാമിടത്ത് വ്യാഴം തേടേണ്ട
  • പതിരില്ലാത്ത കതിരില്ല
  • പതുക്കെപ്പറഞ്ഞാൽ പന്തളത്ത് കേൾക്കും
  • പതുക്കെപ്പറയുക ഉറക്കെ കേൾക്കുക
  • പതുങ്ങുന്ന പുലി പായാതിരിക്കില്ല
  • പത്തനം കുത്തുമ്പോൾ ചത്തുകിടക്കരുത്
  • പത്തനാടി മദിച്ചാൽ പടിക്കലോളം
  • പത്തനുഗ്രഹത്തേക്കാൾ ഒരു ദാനം വലുത്
  • പത്തനുഗ്രഹവും കൊടുത്ത് ഒരു നിഗ്രഹം
  • പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയ്ക്കൊക്കില്ല
  • പത്താംനാൾ ഭാഗ്യം എട്ടാംനാൾ മരണം
  • പത്തായം തടഞ്ഞിട്ട് തൊഴിച്ചുകൂടാ
  • പത്തായം പട്ടിണി കിടക്കരുത്
  • പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും
  • പത്തായക്കാരനോട് വേണം കടംകൊള്ളാൻ
  • പത്തായത്തിൽ നെല്ലുണ്ടെങ്കിൽ വയനാട്ടിൽ നിന്നും എലി വരും
  • പത്തായത്തിൽ പത്ത് നെല്ലുണ്ടെങ്കിൽ മൂലയിൽ പത്ത് ദൈവമുണ്ട്
  • പത്തായമുള്ള വീട്ടിൽ പറയും കാണും
  • പത്തിടങ്ങഴിയും ഒരു പറയും പോലെ
  • പത്തിത്തിരി കുന്ന്
  • പത്തിരട്ടിച്ച കച്ചവടത്തെക്കാൾ വിത്തിരട്ടിച്ച കൃഷി നല്ലൂ
  • പത്തിരി ചുട്ടിട്ടട്ടത്തുവച്ചാൽ പൈപ്പുമാറോ പടച്ചോനേ
  • പത്തിൽ ശനി പടി കടക്കും
  • പത്തു ചുക്കാനൊത്തുപിടിച്ചാൽ പക്ഷി പോലെ പറക്കും
  • പത്തു ചെട്ടിക്ക് പതിനൊന്നു മൂപ്പൻ
  • പത്തു ഞാറ്റ്യേല പകൽ പിറന്നാൽ പാളയെടുത്തു നടക്കാം
  • പത്തും തികഞ്ഞവളെ പരബ്രഹ്മത്തെ പോലെ കരുതണം
  • പത്തു മക്കളെ കുഴിക്കുകൊടുത്താലും ഒന്നിനെ വളർത്താൻ കൊടുക്കില്ല
  • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
  • പത്തുപെറ്റ പള്ളയ്ക്ക് ഒരു ചക്കക്കുരു ചുട്ടുതിന്നിട്ടെന്താ?
  • പത്തുപെറ്റാൽ പാപം തീരും
  • പത്ഥ്യം പിഴച്ചാൽ ഔഷധം പിഴയ്ക്കും
  • പത്ഥ്യത്തിനാസ്വാദ്യത ആദ്യത്തിലല്ലന്ത്യത്തിൽ
  • പത്ഥ്യമില്ലെങ്കിൽ ഫലമില്ല
  • പന കേറാൻ പോയോനും തോണി തുഴയാൻ പോയോനും വന്നിട്ടരിയെടുത്താൽ മതി
  • പനങ്കീഴിലെ തണലും പരൻകീഴിലെ പണിയും
  • പനഞ്ചോട്ടിലിരുന്നു പാലുകുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ
  • പനയിൽ നിന്ന് വീണോനെ പാമ്പും കടിച്ചു
  • പനയ്ക്ക് തണലില്ല, പറയന് മുറയില്ല
  • പനി പെയ്താൽ മഴയില്ല, പഴമായാൽ പൂവില്ല
  • പനിക്ക് പട്ടിണി
  • പനിക്ക് പഥ്യം
  • പനിപിടിച്ച കവറ ആട്ടിൻതല കണ്ടപോലെ
  • പനിവെള്ളം പെരുകിയാൽ കപ്പലോടുമോ?
  • പന്തംകണ്ട പെരുച്ചാഴിയെ പോലെ
  • പന്തിക്കില്ലാത്ത വാഴയ്ക്ക പന്തിയിൽ കെട്ടിത്തൂക്കുക
  • പന്തിക്കു മുൻപും പടയ്ക്കു പിൻപും
  • പന്തിയിൽ പക്ഷഭേദം പാടില്ല
  • പന്തീരാണ്ടുകാലം പട്ടരുടെ പിന്നാലെ നടന്നിട്ടും പട്ടരുടെ കുടുമ മുന്നിലോ പിന്നിലോ?
  • പന്തീരാണ്ട് കഴിഞ്ഞാൽ തേനും കയ്ക്കും
  • പന്തീരായിരത്തിൽ പതിമൂവായിരം
  • പന്ത്രണ്ടിൽ വ്യാഴം പടിക്കല്ല് പൊളിക്കും (പടിപ്പുര പൊളിക്കും)
  • പന്ത്രണ്ട് കഴിഞ്ഞ രാശി മദിരാശി
  • പന്നി കിടക്കേ കേഴയെന്തിന്
  • പന്നി ചോറാടണം, കാട് പൊടിയാടണം
  • പന്നി പത്തുപെറ്റിട്ടെന്താ, സിംഹം ഒന്നുപെറ്റാൽ മതി
  • പന്നി പാഞ്ഞുപോകും, കാട് ശേഷിക്കും
  • പന്നി മൂത്താൽ കുന്നത്തണയും
  • പന്നിക്കെന്തിനാ പാരക്കോല്
  • പന്നിക്ക് പത്തുള്ളതും പുലിക്കൊന്നുള്ളതും സമം
  • പന്നിയുടെ മുന്നിൽ മുത്തിടരുത്
  • പന്നിയെ പേടിച്ചോടിയത് പുലിയുടെ വായിലേക്ക്
  • പപ്പ കളഞ്ഞൊരു ഭംഗീം വേണ്ട, പഷ്ണി കിടന്നൊരു പുണ്യോം വേണ്ട
  • പയറു മുളച്ചാൽ പശു തൊഴുത്തിൽ കിടക്കുമോ?
  • പയറ്റിപ്പയറ്റി പണിക്കരുടെ നെഞ്ഞത്തായി പയറ്റ്
  • പയ്യിനെ വിറ്റ് നായയെ വാങ്ങുക
  • പയ്യിന്റെ ചെള്ളും പോയി, കാക്കയുടെ വിശപ്പും മാറി
  • പയ്യെത്തിന്നാൽ പനയും തിന്നാം
  • പരദേശിക്ക് പലേടം
  • പരദോഷം കാണാൻ വിരുതന്മാരേവരും
  • പരധനം ദാനം ചെയ്താൽ പരദൈവം തുണയ്ക്കുമോ?
  • പരപക്ഷം ചെയ്യുന്നവന് പരലോകമില്ല
  • പരബ്രഹ്മം പോത്തുപോലെ
  • പരമസുഖം കഴുത്തിൽ നുകം
  • പരമാർത്ഥിക്ക് പനങ്കഴു
  • പരമേശ്വരനെ ഭദ്രകാളി പിടിക്കുക
  • പരസ്പരം ശങ്ക കുലം കെടുത്തും
  • പരാന്നം പ്രാണസങ്കടം
  • പരിശീലനം കൊണ്ട് പരിപൂർണ്ണത
  • പരിശ്രമം ശ്രീകരം
  • പരിഹാസം പാപകരം
  • പരുകരിഞ്ഞാലും പാടുകിടക്കും
  • പരുങ്ങന് പെണ്ണ് കുന്തം
  • പരുത്തിക്കാടുഴുന്നതിന് മുൻപ് പൊമ്മനേഴുമുഴം തിമ്മനേഴുമുഴം
  • പരുത്തിയോളം മാത്രമേ നൂലും വെളുക്കൂ
  • പരുന്തിനെ കണ്ട പാമ്പിനെ പോലെ
  • പരുന്തിനെ കണ്ട് കോഴി മോഹിക്കുമോ
  • പരോപകാരമേ പുണ്യം പാപമേ പരപീഡനം
  • പരോപകാരാർത്ഥമിദം ശരീരം
  • പർവ്വം വായിച്ചാൽ സർവ്വവുമറിയാം
  • പല അനന്തരവരുള്ള കാരണവർ വെള്ളം കുടിച്ച് മരിക്കില്ല
  • പല അന്തം ഒരു കുന്തം
  • പല ആർത്തി ഒരു മൂർത്തി
  • പല തോട് ആറായിപ്പെരുകും
  • പല പുതുവലയും പൊളിച്ച മീൻ ഒരു പഴയ വലയിൽ പെടും
  • പല മരവും കണ്ട തച്ചൻ ഒരു മരവും മുറിക്കില്ല
  • പല വലയും പൊളിച്ച മീൻ ഒരു വലയിൽ പെടും
  • പലക്കുകയറാൻ യോഗമുണ്ട്, ഊന്നിക്കയറാൻ ശേഷിയില്ല
  • പലതിൽ ചിലത് ഫലമുണ്ടാകും
  • പലതീണ്ടലിനൊരു കുളി
  • പലതും നക്കുന്ന പട്ടി ഉരലുനക്കാൻ വന്നാലൊലക്കോണ്ട്
  • പലതുള്ളി പെരുവെള്ളം
  • പലതോടൊരു പുഴ
  • പലനക്കിത്തീറ്റയ്ക്കൊരമുക്കിത്തീറ്റ
  • പലനാൾ കള്ളനൊരുനാൾ പെടും
  • പലനാൾ കാത്താലൊരുനാളൊക്കും
  • പലപാപം തീരാനൊരു പുണ്യം
  • പലരിൽ ചിലരും പലതിൽ ചിലതും
  • പലരും കൂടിയാൽ പഞ്ഞിനൂല്
  • പലരും കൂടിയാൽ പശു പുല്ല് തിന്നില്ല
  • പലരും നടക്കുന്ന വഴിയിൽ പുല്ല് മുളയ്ക്കില്ല
  • പലരും പറഞ്ഞാൽ പതറിപ്പോകും
  • പലരും പറഞ്ഞാൽ പലവിധമാകും
  • പലരുകൂടിയാൽ പാമ്പ് ചാവില്ല
  • പലേടമുള്ളവനൊരേടമില്ല
  • പല്ലത്തെളിയോൻ ചുണ്ടിട്ടിരിക്കും
  • പല്ലി ഉത്തരം താങ്ങുന്ന പോലെ
  • പല്ലിന് ശത്രു നാവ്
  • പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്ത പറമ്പിൽ
  • പല്ലില്ലെന്നുവച്ച് അണ്ണാക്കുവരെ കൈയിടരത്
  • പല്ലു കൊള്ളാമെങ്കിൽ പാതിയും കൊള്ളാം, മൂക്കു കൊള്ളാമെങ്കിൽ മുഴുവനും കൊള്ളാം
  • പല്ലും ചൊല്ലും മെല്ലെ മെല്ലെ
  • പല്ലുകുത്ത് പഞ്ചാക്ഷരം കൊണ്ട് പോകുമോ
  • പല്ലുക്കൊക്കാത്ത പാക്കും പക്കത്ത് കെട്ടാത്ത ആമ്പിടിയാനും
  • പല്ലുണ്ടെങ്കിൽ പേക്കാനും കടിക്കും
  • പല്ലുപറഞ്ഞേ പോകൂ
  • പല്ലുപോയാലേ മോണയുടെ ഗുണമറിയൂ
  • പല്ലുപോയാൽ ചൊല്ലും പോയി
  • പല്ലേ പുഴുത്താൽ മെല്ലെ ചവയ്ക്കണം
  • പശി പന്ത്രണ്ടുനാഴിക പൊറുക്കാം, കൊതി കാൽനാഴിക പൊറുക്കില്ല
  • പശി വന്നാൽ പത്തും പറന്നുപോകും
  • പശിക്കുന്നവന്റെ അടുക്കളയിൽ പഴഞ്ചോറിരിക്കില്ല
  • പശിക്കുമ്പോൾ അച്ചി പശുക്കയറും തിന്നും
  • പശിതാൻ രുശി
  • പശു കറുത്തതെന്നുവച്ച് പാലും കറുക്കുമോ
  • പശു കറുത്താൽ പാലിന്റെ രുചി കുറയുമോ?
  • പശു കിഴടായാലും പാലിന്റെ രുചിയറിയുമോ?
  • പശു കുത്താൻ വരുമ്പോൾ പഞ്ചാക്ഷരം ജപിച്ചിട്ടെന്താ?
  • പശു കുത്താൻ വരുമ്പോൾ മർമ്മം നോക്കിനിൽക്കരുത്
  • പശു കുത്തിയതിലല്ല, മണ്ണാൻ കണ്ടതിലാണ് അപമാനം
  • പശു ചത്താലും മോരിന്റെ പുളി പോവില്ല
  • പശു ചത്തേടം കഴുകനെത്തും
  • പശു തിന്നാൽ പുല്ല് പാല്
  • പശു പല നിറം, പാൽ ഒരു നിറം
  • പശു പുല്ല് തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ
  • പശു മൂത്താലും പുലിയെ പിടിക്കുമോ?
  • പശു വീണത് പുലിക്കുപകാരം
  • പശുവിനു കാടികൊടുത്താലും പശു ചുരത്തുന്നത് പാൽ
  • പശുവിനു പുല്ലും ശിശുവിനു പാലും
  • പശുവിനു പ്രസവവേദന, കാളയ്ക്കു കാമവേദന
  • പശുവിനെ കൊന്നിട്ട് ചെരുപ്പ് ദാനം ചെയ്യുക
  • പശുവിനെ വിൽക്കുമ്പോൾ കന്നിന് വഴക്കോ?
  • പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും
  • പശുവിന്റെ വാലിൽ തൂങ്ങിയ പൊട്ടനെ പോലെ
  • പശുവും പുലിയും കൂടി ഒരേ കടവിൽ വെള്ളം കുടിക്കുക
  • പശുവും ശിശുവും പാമ്പുപോലും പാട്ടിൻ രസമറിഞ്ഞിടും
  • പശുവെപ്പോലെയിരുന്നവൻ പുലിയെ പോലെ വന്നു
  • പശ്ചാത്താപം പ്രായശ്ചിത്തം
  • പള്ളനിറഞ്ഞേ തൊള്ള തുറക്കൂ
  • പള്ളി വേറെ, സ്രാമ്പി വേറെ
  • പള്ളിക്കൂടം പഠിപ്പ് പണിക്ക് പറ്റില്ല
  • പള്ളിച്ചാനെ കാണുമ്പോൾ കാൽ കഴയ്ക്കും
  • പള്ളിയറമിടുക്കൻ കുഴിപ്പോര് വിരുതനായി
  • പള്ളിവാളുകൊണ്ട് വെട്ടി പാത്രവട്ടകയിൽ കുടിച്ചു
  • പള്ളീലെ കാര്യം അള്ളാക്കറിയാം
  • പഴം പഴുത്താൽ പുഴു
  • പഴംകാട്ടിയിട്ട് തൊലികൊടുക്കുക
  • പഴകിയ പുളി പഴകിയ പുളി തന്നെ
  • പഴകിയവനോടല്ലാതഴൽ മൊഴിയരുത്
  • പഴകിയാൽ പാമ്പും നന്ന്
  • പഴംകൊണ്ട് കഴുത്തറുക്കുക
  • പഴക്കത്തിൽ പ്രിയം പോകും
  • പഴങ്കഞ്ഞി കുടിച്ചാലും പത്രാസ് വിടില്ല
  • പഴങ്കഞ്ഞി കുടിച്ചു വായ പൊള്ളി
  • പഴങ്കഞ്ഞിയായാലും മൂടിക്കുടിക്കണം
  • പഴഞ്ചൊല്ലിനെയും പഴങ്കയറിനെയും വിശ്വസിക്കരുത്
  • പഴഞ്ചൊല്ലിൽ പതിരില്ല
  • പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാല് കയ്ക്കും
  • പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കയ്ക്കും
  • പഴഞ്ചോറിന്റെ നിഴലിലിരുന്നാൽ അച്ചിക്കും മയക്കം വരും
  • പഴത്തിനുപ്പില്ലെന്ന് പഴി
  • പഴമ പറഞ്ഞതുകൊണ്ട് പശി മാറില്ല
  • പഴമനസ്സുണ്ട് പഴങ്കാലോടില്ല
  • പഴമുറത്തിന് തവിടും ചാണകവും
  • പഴമുറവും ചൂടി മുങ്ങിച്ചാവാൻ പോവുക
  • പഴമ്പായയ്ക്കെന്തിന് മഞ്ഞളുതേക്കുന്നു
  • പഴമ്പുണ്ണാളി പാതിവൈദ്യൻ
  • പഴയതെല്ലാം പൊന്ന്, പുതിയതെല്ലാം പുല്ല്
  • പഴി പേടിക്കാത്തോൻ കൊല പേടിക്കില്ല
  • പഴികിയാൽ പാലും പുളിക്കും
  • പഴിച്ചു പഴിച്ചു പന്തിരുനാഴി
  • പഴിയൊരിടത്ത് പാപമൊരിടത്ത്
  • പഴു ഉഴുതാലും വിളവുതിന്നാൻ സമ്മതിക്കില്ല
  • പഴുക്കപ്ലാവില വീഴുന്നത് കണ്ട് പച്ചപ്ലാവില ചിരിക്കുക
  • പഴുക്കാൻ മൂത്താൽ പറിക്കണം
  • പഴുക്കാൻ മൂത്താൽ പറിക്കെണം
  • പഴുക്കും മുൻപ് കൊതിച്ചാലോ?
  • പഴുതേപോണ പഴത്തൊലി പശുവിൻപള്ളയിൽ
  • പഴുത്ത കായ കൊമ്പിലിരിക്കില്ല
  • പഴുത്ത പ്ലാവില വീഴുമ്പോൾ പച്ച പ്ലാവില ചിരിക്കേണ്ട
  • പഴുത്ത മാവിന്നിലകൊണ്ടു തേച്ചാൽ പുഴുത്ത പല്ലും കവിടിക്കു തുല്യം
  • പഴുത്തോല കണ്ട് കുരുത്തോല ചിരിക്കുക
  • പറ ഇടങ്ങഴിയിൽ കൊള്ളുമോ?
  • പറ നിറയെ പതിരാണെങ്കിലും പാറ്റിനോക്കിയാൽ മണികാണും
  • പറക്കുന്ന കാക്കയ്ക്കിരിക്കുന്ന കൊമ്പറിഞ്ഞുകൂടാ
  • പറക്കുന്നതിനേറ് പത്തടി മുന്നിൽ
  • പറക്കുന്നതിന്റെ പിന്നാലെ നടന്നിട്ടെന്താ
  • പറങ്കിക്ക് നന്ന് ലന്തയ്ക്ക് നന്നല്ല
  • പറച്ചാളയിൽ പട്ടി കിടക്കും പോലെ
  • പറച്ചിൽ നിർത്തി പയറ്റി നോക്കണം
  • പറഞ്ഞതേ പറയൂ, പാട്ടിപെണ്ണേ പെറൂ
  • പറഞ്ഞാൽ അറിയാത്തവൻ ചൊറിഞ്ഞാൽ അറിയുമോ?
  • പറഞ്ഞാൽ കേൾക്കാത്ത പെണ്ണും തേച്ചാൽ നീളാത്ത നൂറും
  • പറഞ്ഞാൽ കേൾക്കാത്തവനെ കണ്ടാൽ കുളിക്കണം
  • പറഞ്ഞാൽ കേൾക്കാത്തവൻ ചത്താൽ കരയണ്ട
  • പറഞ്ഞാൽ കേൾക്കാത്തവൻ ചത്താൽ കുളിക്കരുത്
  • പറഞ്ഞാൽ നാണക്കേട് അറിഞ്ഞാൽ ദുഃഖം
  • പറഞ്ഞിട്ട് പറ്റിയില്ലെങ്കിലേ പയറ്റിനോക്കാവൂ
  • പറഞ്ഞു പറഞ്ഞേറുക അളന്നളന്നു കുറയുക
  • പറഞ്ഞു മനസ്സിലാക്കണം, മനസ്സിലാക്കി പറയണം
  • പറഞ്ഞുകൊടുക്കാം, ഉള്ളിൽ കയറിയിരിക്കാനാകുമോ?
  • പറഞ്ഞുകൊടുക്കാനാളുണ്ട്, ചെയ്തുകൊടുക്കാനാളില്ല
  • പറഞ്ഞുകൊടുത്ത ബുദ്ധി പടിവരെ
  • പറഞ്ഞുകൊടുത്ത ബുദ്ധിയും കോരിനിറച്ച വെള്ളവും
  • പറഞ്ഞുചെല്ലുന്നതിനേക്കാൾ നല്ലത് അറിഞ്ഞുചെല്ലുന്നത്
  • പറഞ്ഞേടത്തോളമേ പന്നി കേട്ടുള്ളൂ
  • പറന്ന ചാക്യാരെയും ഒഴുകിയ നങ്ങ്യാരെയും കണ്ടാൽ തൊഴണം
  • പറന്നു പറന്നു പാടുപെട്ടാലും പകലേക്ക് ചോറില്ല
  • പറമ്പിന്റെ വേവുകഴിയാൻ മഴ വേണം
  • പറമ്പിലെ പുല്ലും തീരും പശുവിന്റെ വിശപ്പും തീരും
  • പറയനില്ലാ പറച്ചിക്ക് എല്ലും ചട്ടിയും
  • പറയൻ പൊങ്കാലയിട്ടാൽ ഭഗവാനെടുക്കില്ലേ
  • പറയന്റെ കൈയിൽ പശുവിനെ വളർത്താൻ കൊടുത്താലോ?
  • പറയന്റെ മുറ്റത്തെ പട്ടമേൽ പട്ട പഴുക്കുമോ?
  • പറയന്റെ മുറ്റത്ത് പശു വാഴില്ല
  • പറയാൻ കൃഷി, കഴിച്ചിലിന് മോഷണം
  • പറയിൽ കുറിയതും നെടിയതും പാടില്ല
  • പറയുന്നതേ ആകാവൂ, പറപ്പിക്കരുത്
  • പറയുന്നത് ശാസ്ത്രം ചെയ്യുന്നത് സൂത്രം ഫലിക്കുന്നത് ഭാഗ്യം
  • പറയുമ്പോൾ ചിരിക്കുന്ന പുരുഷനെയും പറയുമ്പോൾ കരയുന്ന സ്ത്രീയെയും വിശ്വസിക്കരുത്
  • പറയുമ്പോൾ പതിരില്ല, ചേറുമ്പോൾ മണിയില്ല
  • പറയുംവണ്ണം കേട്ടില്ലെങ്കിൽ കേൾക്കുംവണ്ണം പറയുക
  • പറയെന്ന് പറഞ്ഞാൽ പിന്നെ കുറിയതും നെടിയതുമുണ്ടോ?
  • പറയ്ക്കു വെട്ടിയത് തുടിക്കു കൊണ്ടു
  • പറവന്റെ കല്യാണം നൂറുകൊണ്ട്
  • പറിച്ചുനട്ടാലേ കരുത്തുകൂടൂ
  • പറുമ്പോലെ എളുപ്പമല്ല പണി
  • പാകമറിയാത്തവൻ പാചകനോ?
  • പാക്കു മടിയിൽ കെട്ടാം, തോപ്പു മടിയിൽ കെട്ടാമോ?
  • പാക്കുകൊടുത്താൽ തോട്ടത്തിലെന്തുകാര്യം?
  • പാക്കേറെ തിന്നാൽ വാക്കേറെ പറയും
  • പാങ്ങങ്ങും പടയിങ്ങും
  • പാങ്ങൻ നന്നെങ്കിൽ പടിക്കലിരുന്നാലും മതി
  • പാങ്ങരില്ലെങ്കിൽ പട്ടാളം
  • പാങ്ങരൊക്കെ പടിക്കലോളം
  • പാചകന്മാർ പലതായാൽ കറി ചീത്തയാകും
  • പാഞ്ചാലിയുണ്ട് പാത്രവും മെഴക്കി
  • പാഞ്ഞവൻ കിതയ്ക്കും
  • പാടിയത് പാടിയാലും കുയിലിന്റെ പാട്ട് ഇമ്പം
  • പാട്ടിനൊരുക്കിയത് പന്തലിനായി
  • പാട്ടിനൊരുക്കിയത് പന്തലിലാവരുത്
  • പാട്ടിയുടെ പുടവയുടുത്തതുപോലെ
  • പാട്ടുകഴിഞ്ഞാൽ ബ്രാഹ്മണി പുല്ലൂട്ടിൽ
  • പാട്ടുവരുമ്പോൾ സ്വരം വരില്ല, സ്വരം വരുമ്പോൾ പാട്ടുവരില്ല
  • പാണനു പാണൻ കുടകെട്ടില്ല
  • പാണന് ആന മൂധേവി
  • പാണന്റെ പൊറുതിയും പെരുമ്പടയന്റെ അവസ്ഥയും
  • പാണാ പാണാ പാട്ടിക്കും പറ്റും ചേമ്പ്
  • പാണിപിഴച്ചാൽ കാണി
  • പാണിപിഴച്ചാൽ കോണി
  • പാണ്ടൻ നന്നെങ്കിൽ പടിക്കലിരുന്നാലും മതി
  • പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
  • പാണ്ടിക്കു പോകുന്ന പട്ടരോട് പുളിച്ചിമാവിന്റെ ചോട്ടിലൂടെ വഴി എന്നു പറഞ്ഞാലോ
  • പാതാളത്തിലും പാതാളം പാതകിയുടെ ഉള്ളാഴം
  • പാതി തള്ളയും പാതി തരുണിയും
  • പാതിക്കുത്തിയാലും പതിരിലരിയില്ല
  • പാതിരയ്ക്ക് മുൻപൊരു നാഴിക, പാതിരയ്ക്ക് പിൻപരനാഴിക
  • പാത്രമറിഞ്ഞു ദാനം, ഗോത്രമറിഞ്ഞു താലി
  • പാദം പാദം വച്ചാൽ കാതം കാതം പോകും
  • പാദം മുങ്ങിയാൽ പാതിചേതം
  • പാനപ്പന്തലിന് തൂണുനാട്ടുന്നപോലെ
  • പാനയ്ക്കൊരുക്കിയത് പന്തലിൽ കഴിഞ്ഞു
  • പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ
  • പാപത്തിന് ശമ്പളം മരണം
  • പാപമുള്ളിടത്ത് പഴി
  • പാപി ചെന്നേടം പാതാളം
  • പാപിക്ക് വയറുപാതാളം
  • പാപ്പാളത്തെ കല്യാണം അവരോരാത്തില് ശാപ്പാട് കൊട്ടും വാദ്യോം കോവിലില്
  • പാമ്പിന് തല്ലുകൊള്ളാൻ പല്ല്, പെണ്ണിന് തല്ലുകൊള്ളാൻ ചൊല്ല്
  • പാമ്പിന് തല്ലുകൊള്ളാൻ വാല്, പെണ്ണിന് തല്ലുകൊള്ളാൻ നാവ്
  • പാമ്പിന് പാലു കൊടുത്താലും ഛർദ്ദിക്കുന്നത് വിഷം
  • പാമ്പിന് പാലുകൊടുക്കരുത്
  • പാമ്പിന് പാലുവിഷം
  • പാമ്പിൻകുഞ്ഞിനെ നീന്തുപഠിപ്പിക്കണോ?
  • പാമ്പിൻകുഞ്ഞിന് പാലുകൊടുക്കരുത്
  • പാമ്പിന്റെ കാട് പാമ്പേ അറിയൂ
  • പാമ്പിന്റെ പല്ലെണ്ണാൻ നോക്കരുത്
  • പാമ്പിളകിയാൽ കടിക്കും
  • പാമ്പു ചാകയും വേണം, വടി ഒടികയുമരുത്
  • പാമ്പും ചാവില്ല കോലും ഒടിയില്ല
  • പാമ്പും ചേമ്പും ചെറുതുമതി
  • പാമ്പു പത്തിവിരുത്തിയ പോലെ
  • പാമ്പു വിശപ്പോർത്തും തവള വിധിയോർത്തും
  • പാമ്പുകടിച്ചാൽ പായരുത്
  • പാമ്പുചത്ത കുറവനെ പോലെ
  • പാമ്പുചത്തേടത്ത് പരുന്തെത്തും
  • പാമ്പെന്ന് പറഞ്ഞാൽ പടയും ഞെട്ടും
  • പാമ്പോട് വേറായ ഉറ പോലെ
  • പാമ്പ് ഉറയൂരുന്ന പോലെ
  • പായസത്തിനെന്നെ വേണ്ടെങ്കിലും എനിക്ക് പായസത്തിനെ വേണം
  • പായുന്നതിന്റെ പിള്ള പറക്കും
  • പായേണ്ടിടത്തിഴയരുത്
  • പാര കൊണ്ട് തലയിലെഴുതുക
  • പാര പിളർക്കാത്ത പാറ വേര് പിളർക്കും
  • പാരക്കോൽ വേലിക്കാകാ
  • പാർത്താൽ പശി തീരും
  • പാലം കടക്കുവോളം നാരായണ, പാലം കടന്നാൽ കൂരായണ
  • പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
  • പാല പൂത്താൽ പാമ്പിനോണം
  • പാല വീണ കുട്ടിച്ചാത്തനെ പോലെ
  • പാലമിട്ടു, കൈയുരിയും കൊട്ടി, ഇനിയെന്താ കുറ്റം
  • പാലിന് കാവൽ പൂച്ചയോ?
  • പാലിന് പഞ്ചസാര
  • പാലിന് വന്ന പൂച്ച മോരും കുടിച്ചു പോകുമോ?
  • പാലിൽ പിഴച്ചാൽ ചോറിൽ പിഴയ്ക്കും
  • പാലിൽ പിഴച്ചാൽ നീളെ പിഴയ്ക്കും
  • പാലിൽ പിഴച്ചാൽ പതിര്
  • പാലില്ലാത്ത പശുവിന് പുല്ലില്ലാത്ത പറമ്പ്
  • പാലും പഞ്ചസാരയും പോലെ
  • പാലും വെളുത്തിട്ട്, മോരും വെളുത്തിട്ട്
  • പാലുകൊടുത്ത കൈക്ക് കടിക്കരുത്
  • പാലുതന്ന കൈക്ക് കടിക്കരുത്
  • പാല് നക്കാത്ത പൂച്ചയും പരദാനം വാങ്ങാത്ത പട്ടരുമുണ്ടോ?
  • പാല് നോക്കുകയോ കലം നോക്കുകയോ?
  • പാൽക്കലത്തിന് പൂച്ചയെ കാവലാക്കിയാലോ?
  • പാവിൽ പിഴച്ചാൽ മാവ്
  • പാറപ്പുറത്ത് വിതച്ച വിത്തുപോലെ
  • പാറ്റക്കാട്ടം നീക്കിയാൽ കൂട്ടാനുണ്ടാവില്ല
  • പിച്ചക്കാരൻ മെച്ചക്കാരനായാലും പിച്ചത്തരം വിടില്ല
  • പിടിച്ച മീനിന് കല്ലുപ്പും മണ്ണുപ്പുമിടുക
  • പിടിച്ചതു മറന്നിട്ട് മറന്നതു പിടിക്കും മുൻപേ വശമാക്കേണ്ടതെല്ലാം വശമാക്കണം
  • പിടിച്ചതുമില്ല, കടിച്ചതുമില്ല
  • പിടിച്ചപ്പോൾ ഞെക്കിയിടാത്തതുകൊണ്ട് ഇളക്കിയപ്പോൾ കടിച്ചു
  • പിടിച്ചിടത്തുതന്നെ കൊണ്ടുപോയിക്കെട്ടുക
  • പിടിച്ചിടത്തൊടിക്കരുത്
  • പിടിച്ചുപറിച്ച കാട്ടിൽ ഭയമില്ല
  • പിടിച്ചുപിടിച്ചടിയായി നട്ടാൽ പൊതിപൊതിയായി വിളയുമോ?
  • പിടിച്ചുവച്ചാൽ പിള്ളയാർ, ചവിട്ടിത്തേച്ചാൽ ചാണകം
  • പിടിച്ചുവലിച്ചു കുപ്പായമിട്ടാൽ വലിച്ചുകീറി ഊരേണ്ടിവരും
  • പിണം കണ്ട കഴു പൊലെ
  • പിണം ചുട്ടാലും ഋണം ചുടാ
  • പിണങ്ങിക്കഴിയുന്നതിലും നല്ലത് ഇണങ്ങിപ്പിരിയുക
  • പിണ്ണം പെരുങ്കായം അന്നം കസ്തൂരി
  • പിണ്ണാക്കിനുമുണ്ട് മധുരം
  • പിണ്ണാക്കും കുത്തും ഒപ്പം
  • പിണ്ണാക്കു നിവേദിച്ചാൽ ദേവൻ പ്രസാദിക്കുമോ?
  • പിണ്ണാക്കുകിട്ടാത്തതിന് ചക്കിനിട്ടിടിച്ചാലോ
  • പിണ്ണാക്കുതിന്ന് അണ്ണാക്ക് കീറിയാലും മണ്ണാത്തിപ്പെണ്ണിന് പിണ്ണാക്കേ വേണ്ടൂ
  • പിണ്ണാക്കോണ്ട് വെലിക്കളഞ്ഞാൽ ബാധയൊഴിയില്ല
  • പിത്തള മിനുക്കിയാലും പൊൻഗുണം വരുമോ?
  • പിൻകഴുത്തും പടുകുഴിയും ഒത്തുകണ്ടാൽ തള്ളാം
  • പിന്നിക്കുടുമയും പൂണൂലും കണ്ടപ്പോൾ ശങ്കരവാരിയരാണെന്ന് നിരീച്ചു
  • പിന്നിൽ ചെന്നാലെറിയും മുന്നിൽ ചെന്നാൽ കുത്തും (പശു)
  • പിന്നെയെന്നതും മിണ്ടാതിരിക്കുന്നതും ഇല്ലയെന്നതിന്നടയാളം
  • പിന്നേം ചങ്കരൻ തെങ്ങ്മ്മ തന്നെ
  • പിന്നേം പറേം മാപ്ല തൊള്ളോണ്ട്
  • പിന്നേയും വഞ്ചി തിരുനക്കര തന്നെ
  • പിലാക്കീഴിലെ കണ്ടുംകൊടുത്തു മാക്കീഴിലെ കണ്ടംകൊള്ളുക
  • പിലാവിന്റെ കാതൽ പൂതറപിടിക്കാൻ തുടങ്ങുമ്പോൾ തേക്കിനിളംതല വയ്ക്കാൻ തുടങ്ങും
  • പിശുക്കനിരട്ടിച്ചെലവ്
  • പിശുക്കൻ നേടിയത് ധൂർത്തന്
  • പിശുക്കൻ, ദീപാളി, എരപ്പാളി
  • പിശുക്കന്റെ മകൻ ധൂർത്തൻ, അവന്റെ മകൻ എരപ്പാളി
  • പിള്ള കരഞ്ഞേ തള്ളയുണരൂ
  • പിള്ള കുലയായാൽ തള്ള വയറായി
  • പിള്ളക്കരച്ചിലിൽ കള്ളക്കരച്ചിലില്ല
  • പിള്ളച്ചിറ്റം പീനാറും, നായച്ചിറ്റം തുണികീറും
  • പിള്ളനോവിൽ കള്ളനോവില്ല
  • പിള്ളമനസ്സിൽ കള്ളമനസ്സില്ല
  • പിള്ളയില്ലാത്തൊട്ടിലാട്ടരുത്
  • പിള്ളയ്ക്ക് തൊണ്ണുകാട്ടരുത്
  • പിള്ളരുടെ കൂടെ കളിച്ചാൽ വിലകെടും
  • പിള്ളരുടെ പണി തീപ്പണി, തള്ളയ്ക്ക് രണ്ടാംപണി
  • പിള്ളരുടെ മോഹം പറഞ്ഞാൽ തീരും, മൂരിയുടെ മോഹം മൂളിയാൽ തീരും
  • പിള്ളരെ മൊഹം പറഞ്ഞാൽ തീരും- മൂരിമൊഹം മൂളിയാൽ തീരും
  • പിള്ളരോട് കളികൊള്ളില്ല
  • പിള്ളർക്കും പട്ടർക്കും എളുപ്പം കൊടുത്തുകൂടാ
  • പിള്ളേരല്ലേ പൈച്ചിട്ടല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ
  • പിഴച്ചുപെറ്റാൽ വിളിച്ചുചൊല്ലും
  • പിഴമേൽ പിഴയില്ല, മുഴമേൽ മുഴയില്ല
  • പിഴമൊഴി പഴമൊഴിയാകാ
  • പിറക്കാത്തുണ്ണിയെ പോറ്റാനൊക്കുമോ?
  • പിറക്കുംപിള്ള വിളികൊള്ളും
  • പിറന്ന കുഞ്ഞ് പിടിച്ചോറിന് കരയുന്നു, പിറക്കാൻപോകുന്ന കുഞ്ഞിന് കാൽത്തള തേടുന്നു
  • പിറന്നതെല്ലാം കുഞ്ഞല്ല, പൂത്തതെല്ലാം കായയുമല്ല
  • പിറന്നന്നേ മരണവും വിധിച്ചു
  • പിറന്നൂരിന് ചേല വേണ്ട, പെണ്ണൂരിന് താലി വേണ്ട
  • പിറവിക്ക് മടവച്ചു കെട്ടിയാൽ പോകുമോ?
  • പിറവിച്ചെകിടന് മിണ്ടാൻ കഴിയുമോ?
  • പിറവിച്ചെകിടിന് ചികിത്സ വേണ്ട
  • പിറുക്കും കൊറുക്കും ഒന്ന്
  • പീതാംബരന് ലക്ഷ്മി ദിഗംബരന് വിഷം
  • പീനാറിയുണ്ടോ പൂനാറുന്നു
  • പുകഞ്ഞ കൊള്ളി പുറത്ത്
  • പുകയുണ്ടെങ്കിൽ തീയുണ്ട്
  • പുകഴിൻവേര് പുണ്യം
  • പുഞ്ചപ്പാടത്തെ കുളം പോലെ
  • പുഞ്ചപ്പാടമെന്ന് പറയുകയും ചെയ്യും, കുന്നിൻപുറമാണുതാനും
  • പുടവയെടുത്തൊളിച്ചുവച്ചാൽ പുടമുറി മുടങ്ങുമോ?
  • പുട്ടിൽ പത്ത്, പൂവ് പത്ത്, പാല് പത്ത്, പച്ച പത്ത്, പഴം പത്ത് (നെൽകൃഷി)
  • പുണർതത്തിൽ പുണർന്നു കിടക്കണം
  • പുണർതത്തിൽ പുഴന്തോണി വിലങ്ങും
  • പുണർതത്തിൽ പുഴവെള്ളം കേറും
  • പുണർതത്തിൽ പോത്തിൻപുറത്തും പുല്ല്
  • പുണ്ണിനകം ചികയരുത്
  • പുണ്ണിലൊരമ്പ് തറച്ചപോലെ
  • പുണ്യം ലഭിച്ചോൻ പുലിവാൽ പിടിച്ചോൻ
  • പുതിയ കുപ്പിയിൽ പഴയ വീഞ്ഞ്
  • പുതിയ വെളുത്തേടനും പഴയ വിളക്കത്തേടനും
  • പുതിയ വൈദ്യനേക്കാൾ പഴയ രോഗി നല്ലൂ
  • പുതിയതെല്ലാം പൊന്ന്, പഴയതെല്ലാം മണ്ണ്
  • പുതിയത് കണ്ട് പഴയത് കളയരുത്
  • പുതുക്കത്തിലമ്മായി വറുത്തിട്ടും പൊരിച്ചിട്ടും പഴക്കത്തിലമ്മായി കരിച്ചിട്ടും പുകച്ചിട്ടും
  • പുതുക്കലത്തിൽ ഈച്ച കടക്കില്ല
  • പുതുമയ്ക്ക് മണ്ണാൻ കറതട്ടി അലക്കി
  • പുതുമഴപ്പിറ്റേന്ന് ഇയ്യാൻ പൊന്തിയ പോലെ
  • പുതുമഴയ്ക്ക് പൊടിച്ച പുല്ല്
  • പുത്തനച്ചി പുരപ്പുറം തൂക്കും
  • പുത്തൻ കൊടുക്കാം പുസ്തകം കൊടുക്കരുത്
  • പുത്തൻ മതിലിടിയരുത്
  • പുത്തരിക്ക് പത്തരി
  • പുത്തരിയിൽ തന്നെ കല്ലുകടിച്ചു
  • പുത്തരിയുണ്ടോന് കഞ്ഞി വേണ്ട
  • പുത്തിയുള്ളോന് കത്തി വേണ്ട
  • പുനർജ്ജനി നൂണാൽ പുനർജ്ജന്മമില്ല
  • പുന്നെല്ലരിച്ചോറും കുഞ്ഞന്മത്തിച്ചാറും
  • പുര കത്തുമ്പോൾ കിണർ കുഴിക്കുക
  • പുര കത്തുമ്പോൾ ബീഡി കൊളുത്തുക
  • പുര കത്തുമ്പോഴാണ് വാഴ വയ്ക്കാൻ നോക്കുന്നത്
  • പുര വലിക്കാൻ പറഞ്ഞാലിറയേ വലിക്കാവൂ
  • പുര വിഴുങ്ങാൻ വന്ന പിശാചിന് വാതിൽപ്പലക പപ്പടം
  • പുര വിഴുങ്ങാൻ വന്ന പ്രേതം വാതിലടച്ചാൽ പോകുമോ?
  • പുരപ്പുറത്ത് കല്ലിട്ട് നടപ്പുറം കാട്ടുക
  • പുരയില്ലാത്തവനെന്തു തീപ്പേടി
  • പുരയോളം വണ്ണം ചുമര്, പാർക്കാൻ പുര വേറെ
  • പുരയ്ക്ക് തീപിടിക്കുമ്പോൾ വാഴവെട്ടുക
  • പുരയ്ക്ക് തെക്ക് മൂങ്ങ മൂളിയാൽ വടക്ക് മറപ്പുര
  • പുരയ്ക്ക് മീതെ വെള്ളംവന്നാലതുക്കുമീതെ തോണി
  • പുരികത്തിന് മഷിയിട്ടാൽ കണ്ണിനഴക്
  • പുരുഷന് കണ്ടം കൃഷി, സ്ത്രീക്ക് പൊലികടം
  • പുലഭ്യം പറയുന്നവന് പുൽച്ചൂലുകൊണ്ട്
  • പുലയനെ ചാരി പോത്തിനെ തഴുകുക
  • പുലയനെ പോലെ വേലചെയ്താൽ തലവനെ പോലെ വയറുനിറയ്ക്കാം
  • പുലയനെ വെട്ടിയ വാൾ കളയാറുണ്ടോ
  • പുലയൻ തെണ്ടിച്ചത് പറയൻ തിന്നുക
  • പുലയന്റെ കല്യാണം പുലർച്ചയ്ക്ക്
  • പുലയന്റെ കാര്യം പുലർന്നാലറിയാം
  • പുലയന്റെ പട്ടി പായുന്ന പോലെ
  • പുലയാടിച്ചിയുടെ മകളും പുലയാടിച്ചി
  • പുലസ്യമണിഞ്ഞാലേ നായരാകൂ
  • പുലി ഏകാദശി നോറ്റാലും പാരണയ്ക്ക് പശു തന്നെ
  • പുലി കിടന്ന മടയിൽ രോമമെങ്കിലും കാണും
  • പുലി പതുങ്ങുന്നത് പായാൻ
  • പുലി പശുവാകുമോ?
  • പുലി പെറ്റേടത്ത് പൂട കാണാതിരിക്കുമോ?
  • പുലിക്ക് ജനിച്ചത് നഖമില്ലാതെപോകുമോ?
  • പുലിക്ക് ജനിച്ചത് പൂച്ചയായിപ്പോകുമോ?
  • പുലിക്ക് തന്റെ കാടെന്നും അന്യന്റെ കാടെന്നുമുണ്ടോ?
  • പുലിക്ക് പിറന്നത് പൂച്ചക്കുട്ടിയായി
  • പുലിത്തോലുടുത്ത കഴുതയ്ക്ക് കരയാൻ വയ്യ
  • പുലിനഖം കൊണ്ടില്ലെങ്കിലും മീശ കുത്തിയാലും മതി
  • പുലിയില്ലാത്തിടത്ത് എലി ഗന്ധർവ്വൻ
  • പുലിയുടെ തീറ്റ പൂച്ച തിന്നുമോ?
  • പുലിയൂരിനെ ഭയന്ന് നരിയൂരിൽ ചെന്നപ്പോൾ നരിയൂരും പുലിയൂരായി
  • പുൽപണ്ടങ്ങളെ അധികം കൊതിച്ചു ചോദിച്ചാൽ നിർത്തരുത്
  • പുല്ലിട തീയും പുലയരുടെ ബന്ധവും
  • പുല്ലിനും ഭൂമിയിൽ കിടക്കണം
  • പുല്ലിൽ തൂത്ത തവിടുപോലെ
  • പുല്ല് കാണിച്ചാൽ പൈക്കുട്ടി പിന്നാലെ
  • പുല്ല് തിന്നും ഭൂമിയിൽ കിടക്കണം
  • പുല്ല് തിന്നുന്ന പശുവിനെ പോലെ പുലിയെ തിന്നുന്ന ചെന്നായയുതകുമോ?
  • പുസ്തകം പൊന്നുപോലെ സൂക്ഷിക്കണം
  • പുളവൻ മൂത്താൽ നീർക്കോലി
  • പുളിക്കുന്നു പുളിക്കുന്നു എന്നു പറയുന്നു, അതുതന്നെയെടുത്ത് കുടിക്കുകയും ചെയ്യുന്നു
  • പുളിയില വീണാൽ പുറം പൊളിയുമോ?
  • പുളിശ്ശേരിക്കഷ്ണത്തിന് പുരയിടം വിൽക്കുക
  • പുഴ പഴയത്, വെള്ളം പുതിയത്
  • പുഴയിലെ തോണിയും വായിലെ വാക്കും
  • പുഴയൊഴുകിയാലാഴിയോളം
  • പുഴു തിന്ന വിള മഴുകൊണ്ട് കൊയ്യണം
  • പുഴുക്കുറ്റി പൊൻകുറ്റി
  • പുഴുങ്ങാൻ കൊണ്ടുപോകുന്ന നെല്ലിത്തിരി നനഞ്ഞാലെന്താ?
  • പുഴുങ്ങിയ നെല്ലിന് വാപൊളിക്കില്ല
  • പുഴുത്തതിന്റെ മേലെ നായും തൂറി
  • പുറം കരിയാതെ അകം കരിയുമോ?
  • പുറത്ത് സദ്യയും അകത്ത് സാദവും
  • പുറപ്പെട്ടാൽ അകപ്പെടരുത്, ഫലപ്പെടണം
  • പുറമട്ടൊന്ന്, അകമട്ടൊന്ന്
  • പുറംമിനുക്കിന്റെ ചിരട്ടകൊണ്ട് അകം മിനുങ്ങില്ല
  • പുറ്റിനരികെ വള്ളിപ്പാമ്പ്
  • പൂകോർത്ത നൂലിനും പൂമണം കാണും
  • പൂച്ച കണ്ണടച്ചാണ് പാൽകുടിക്കുക
  • പൂച്ച കണ്ണടച്ചാൽ ഭൂലോകമിരുളില്ല
  • പൂച്ച കാട്ടിൽ ചെന്നാൽ പുലിയാകുമോ?
  • പൂച്ച കുഞ്ഞുങ്ങളെ ഇല്ലംകടത്തുന്നപോലെ
  • പൂച്ച കുരുടിയാണെന്ന് എലി അറിയുമോ?
  • പൂച്ച ചെന്നാൽ എലി വാതിൽ തുറക്കുമോ?
  • പൂച്ച നക്കുംതോറും ചട്ടിക്ക് മിനുപ്പുകൂടും
  • പൂച്ച നാലുകാലും കുത്തിയേ വീഴൂ
  • പൂച്ച പാഞ്ഞാൽ പുലിയാകുമോ?
  • പൂച്ച പാലുകുടിക്കും കലവുമുടയ്ക്കും
  • പൂച്ച മൂത്താൽ കോക്കാൻ
  • പൂച്ച വന്നുകേറിയാൽ കുട്ടിയൊന്ന് പിറക്കും
  • പൂച്ച വന്നുപെറണം, പട്ടി പോയി ചാവണം
  • പൂച്ച വീഴുന്നതും തഞ്ചത്തിൽ (നാലുകാലും കുത്തി)
  • പൂച്ചയില്ലാത്ത വീട്ടിൽ എലി ഗന്ധർവ്വൻതുള്ളും
  • പൂച്ചയുടെ ഉറക്കം പോലെ
  • പൂച്ചയുടെ കടി മുറുകുംതോറും എലിയുടെ കണ്ണ് തുറിക്കും
  • പൂച്ചയെ കണ്ട എലിയെ പോലെ
  • പൂച്ചയെ കയറിട്ടുകെട്ടിയപോലെ
  • പൂച്ചയെ കിട്ടാത്തതിനാൽ ചാത്തം മുടങ്ങി
  • പൂച്ചയ്ക്കാര് മണികെട്ടും
  • പൂച്ചയ്ക്കിറച്ചി വേണം, കാൽ നനയ്ക്കാനിഷ്ടവുമില്ല
  • പൂച്ചയ്ക്കും പത്തിരിയോ?
  • പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത്?
  • പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
  • പൂച്ചയ്ക്കൊൻപത് ജീവൻ
  • പൂച്ചയ്ക്ക് അരി വേറെ വയ്ക്കേണമോ?
  • പൂച്ചയ്ക്ക് കളിവിളയാട്ടം, എലിക്ക് പ്രാണവേദന
  • പൂച്ചയ്ക്ക് കൊടുത്തുണ്ണുക
  • പൂച്ചയ്ക്ക് തല്ലുകൊണ്ടതുപോലെ
  • പൂച്ചയ്ക്ക് വേണ്ടി കലം മയക്കണമോ?
  • പൂച്ചയ്ക്ക് സന്തോഷം വന്നാൽ കീറപ്പായ മാന്തും
  • പൂജാരി നന്നല്ലെങ്കിൽ ദൈവമില്ല
  • പൂഞ്ഞാൻ ഞൊടിച്ചാൽ വരാലാകുമോ?
  • പൂട്ടാത്ത പെട്ടി പുണ്യാളനേയും പരീക്ഷിക്കും
  • പൂട്ടുന്ന കാളയെന്തിന് വിതയ്ക്കുന്ന വിത്തറിയുന്നു
  • പൂട്ട് മുറിച്ചവന് ഊട്ടിയറുത്തവൻ സാക്ഷി
  • പൂണൂൽ മുഷിഞ്ഞെന്നുവച്ച് മാറ്റില്ല
  • പൂത്തതൊക്കെ മാങ്ങയല്ല, പെറ്റതൊക്കെ മക്കളല്ല
  • പൂപറിക്കാൻ നീട്ടിയ കൈയിൽ പുലിയകപ്പെട്ടു
  • പൂപറിച്ചാൽ കാപറിക്കാനൊക്കില്ല
  • പൂമ്പാറ്റയ്ക്ക് ചായമിടാൻ നോക്കണ്ട
  • പൂയത്തിൽ പൂഴാൻ പറമ്പുകേറും
  • പൂയത്തിൽ മഴപെയ്താൽ പുല്ലും നെല്ലും
  • പൂരം കഴിഞ്ഞ പറമ്പുപോലെ
  • പൂരം കാണാൻ വന്നവൻ പന്തംപേറി
  • പൂരം പൂരാടം പൂരുരുട്ടാതി - മുപ്പൂരം പിറന്ന പുരുഷൻ
  • പൂരക്കൊട്ടുകേട്ടേ പഞ്ഞിക്കായ പൊട്ടൂ
  • പൂരംപിറന്ന പുരുഷനും മകംപിറന്ന മങ്കയും
  • പൂരവും കഴിഞ്ഞു, ആനയും പോയി, ഇനിയാണോ പൂരം കാണാൻ പോകുന്നു
  • പൂർവ്വജന്മം പുനഃപുന
  • പൂർവ്വാചാരം സർവ്വാചാരം
  • പൂലുള്ളിടത്ത് കുമിൾ
  • പൂവട്ടത്തലയ്ക്കും തന്നിഷ്ടത്തിനും മരുന്നില്ല
  • പൂവൻപഴത്തിന് പുഴുക്കുത്തുണ്ടെന്ന് വിചാരിക്കുമോ?
  • പൂവാംകുറുന്തലയ്ക്ക് പടിപ്പുര പൊന്ന്
  • പൂവായ തോട്ടത്തിൽ കാവലില്ല
  • പൂവിടാത്തോട്ടത്തിൽ പേടിന്റെ പേടി വേണ്ട
  • പൂവിറ്റ കാശ് മണക്കുമോ?
  • പൂളകൊണ്ട് പാലമിട്ടാൽ കാലംകൊണ്ടറിയും
  • പൂളയോളം വണ്ണമുണ്ട്, പുല്ലോളം കാതലില്ല
  • പെങ്ങളുള്ളപ്പോഴേ അളിയനുള്ളൂ
  • പെട്ടത്തല കൂട്ടിക്കെട്ടാനൊക്കുമോ?
  • പെട്ടാമ്പഴക്കം പെടഞ്ഞിട്ടെന്താ
  • പെട്ടാലറിയും പട്ടർ
  • പെട്ടാൽ പിന്നെ പിടച്ചിട്ടെന്തു കാര്യം?
  • പെട്ടി പോയാലും താക്കോൽ കൈയിലുണ്ട്
  • പെട്ടിയിലൊരു തുട്ടുണ്ടെങ്കിൽ പൊട്ടച്ചാരും സിംഹക്കുട്ടി
  • പെൺകാര്യം വൻകാര്യം
  • പെൺകൊട, പുലയാട്ട്, പുരപ്പണി
  • പെൺചിത്തിര പൊൻചിത്തിര
  • പെൺചൊല്ല് കേട്ട പെരുമാളെ പോലെ
  • പെൺചൊല്ല് കേട്ടാൽ പെരുവഴി പാർക്കാം
  • പെണ്ണായാൽ പെറണം
  • പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീര് കുടിക്കണം
  • പെണ്ണാവുന്നതിൽ ഭേദം മണ്ണാവുന്നത്
  • പെണ്ണാശ മണ്ണാശ
  • പെണ്ണിനമ്മാവിയും കുഞ്ഞിനാശാട്ടിയും
  • പെണ്ണിനെ കിട്ടണമെങ്കിൽ പുളിമുട്ടി കീറണം
  • പെണ്ണിനേയും മണ്ണിനേയും ദണ്ണിപ്പിച്ചാൽ ഗുണം
  • പെണ്ണിന് ചെന്നിട്ട് പൊന്നിന് പിൻവാങ്ങരുത്
  • പെണ്ണിന് പെൺ തന്നെ സ്ത്രീധനം
  • പെണ്ണിന് പൊന്നിട്ടുനോക്കുക, മതിലിന് മണ്ണിട്ടുനോക്കുക
  • പെണ്ണിന് വേണം പിന്നിൽ കൈ
  • പെണ്ണിന്റെ കോട്ടം പൊന്നിൽ തീരും
  • പെണ്ണിന്റെ ഭാഗ്യം പെരുവഴിയിൽ
  • പെണ്ണില്ലെന്നുവച്ച് പെങ്ങളെ കെട്ടാറുണ്ടോ
  • പെണ്ണും കടവും നിർത്തി താമസിപ്പിക്കരുത്
  • പെണ്ണു നന്ന്, പെങ്ങളായിപ്പോയി
  • പെണ്ണു നിൽക്കുന്നിടത്ത് പിഴ വരും
  • പെണ്ണും മണ്ണും നന്നാക്കിയേടത്തോളം നന്നാകും
  • പെണ്ണുകിളച്ചാൽ മണ്ണ് മുറിയുമോ?
  • പെണ്ണുകെട്ടാത്ത ദണ്ഡം അണ്ണനുമറിയട്ടെ
  • പെണ്ണുകെട്ടാൽ കൊതിയുണ്ട്, പുടവ വാങ്ങാൻ ഗതിയില്ല
  • പെണ്ണുംകെട്ടി കണ്ണുംപൊട്ടി (കണ്ണുംകെട്ടി)
  • പെണ്ണുകെട്ടിയാൽ കണ്ണുകെട്ടി, കാലുകെട്ടി
  • പെണ്ണുങ്ങളുടെ ജാതകം പെരുവഴിയിൽ
  • പെണ്ണുങ്ങളുടെ പണി തീരില്ല
  • പെണ്ണുചിരിച്ചാൽ പോയി, പുകയില വിടർത്താൽ പോയി
  • പെണ്ണുചേരുമ്പോൾ പൊന്നുചേരില്ല, പൊന്നുചേരുമ്പോൾ പെണ്ണുചേരില്ല
  • പെണ്ണുപിറക്കും മുൻപേ ആണുപിറക്കും
  • പെണ്ണുവന്നു കാലുകെട്ടി, പിള്ളവന്നു വായകെട്ടി
  • പെണ്ണുഴന്നാൽ കരച്ചില്, മണ്ണുഴന്നാൽ വിരിച്ചില്
  • പെണ്ണെന്ന് കേട്ടാൽ പേയും തണുക്കും
  • പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ
  • പെൺപട പടയല്ല, മൺചിറ ചിറയല്ല
  • പെൺപിറന്ന വീട് പോലെ
  • പെൺബുദ്ധി പിൻബുദ്ധി
  • പെൺമൂലം നിർമൂലം
  • പെൺമൂലം പെരുവഴി
  • പെരിയോനോട് ഇളയോൻ നടപറയരുത്
  • പെരുക്കാലട്ടയ്ക്ക് കണ്ണുകണ്ടുകൂടാ
  • പെരുങ്കായമിരുന്ന കലം പോലെ
  • പെരുമ്പടപ്പിറ്റേന്ന് പടയില്ല
  • പെരുവഴിക്ക് കരമൊഴിവ്
  • പെരുവഴിനീളെ മൂളരുത്, പിള്ളരുടെ ചെവിയിൽ കൊടുക്കരുത്
  • പെരുവിരലില്ലാത്തോൻ ചെറുവിരലില്ലാത്തോനെ പരിഹസിക്കുക
  • പെരുവെള്ളം ചേരുന്നേടം ചെറുതോടും ചേരും
  • പെറാത്ത പെണ്ണിന് പേറ്റുനോവറിയില്ല
  • പെറുക്കിത്തീനിയോ കൊടുക്കാൻ പോകുന്നു
  • പെറ്റതള്ള മൂധേവി, വന്നുകയറിയ പെണ്ണ് ശ്രീദേവി
  • പെറ്റതള്ളയോടോ പഠിച്ചവിദ്യ
  • പെറ്റതൊക്കെ മക്കളും പൂത്തതൊക്കെ കായ്ക്കളുമാവില്ല
  • പെറ്റമനം പറ്റെയെരിയും
  • പെറ്റമ്മ ചത്താൽ പെറ്റച്ചൻ ചിറ്റച്ചൻ
  • പെറ്റമ്മയ്ക്കില്ലാത്തത് കണ്ടുനിൽക്കുന്ന പണിക്കത്തിക്കോ?
  • പെറ്റമ്മയ്ക്ക് ചെലവിനുകൊടുക്കരുത്
  • പെറ്റമ്മയ്ക്ക് ചോറുകൊടുത്തോ മൂത്തമ്മയ്ക്കരിയളക്കാൻ
  • പെറ്റവളുണ്ണുന്നതുകണ്ട് മച്ചി കൊതിച്ചിട്ടെന്താ?
  • പെറ്റവൾക്കറിഞ്ഞുകൂടേ പേരിടാൻ
  • പെറ്റവൾക്കറിയാം പിള്ളവരുത്തം
  • പെറ്റുണങ്ങിയ പെണ്ണും കീറ നനഞ്ഞ വിറകും
  • പെറ്റുപെറ്റകന്നു ചത്തുചത്തടുത്തു
  • പെറ്റോൾക്കില്ലാത്തത് പോറ്റിയോൾക്കോ
  • പേടിക്കുടലന് കൊമ്പൻ മീശ
  • പേടിക്ക് കാട്ടിലിടം പോര
  • പേടിച്ചാലൊളിക്കാൻ കാടുണ്ടോ?
  • പേടിച്ചാലൊളിക്കാൻ ഭൂമി തികയില്ല
  • പേടുമരത്തിലും തേനിരിക്കും
  • പേയിനെ നമ്പിയാലും പെണ്ണിനെ നമ്പരുത്
  • പേയിനോട് പഴകിയാലും പിരിയാൻ വിഷമം
  • പേരാശ പെരുംചേതം
  • പേരൂരിൽ മരിച്ചാൽ പുണ്യം
  • പേര് പൊന്നമ്മ, കഴുത്തിൽ വാഴനാര്
  • പേറിന്നിടയിൽ തീണ്ടാരിയോ?
  • പേറ്റിച്ചി കൊള്ളാഞ്ഞിട്ട് പെൺകുട്ടിയായി
  • പൈക്കുട്ടിയെ പെറ്റ പയ്യ് മൂരിക്കുട്ടിയെയും പെറും
  • പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ
  • പൊക്കാളി വച്ചാൽ വക്കാണമുണ്ടാകും
  • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
  • പൊടിഡപ്പിക്ക് തുമ്പാനധികാരമില്ല
  • പൊടിമീൻ പെരുമീനിന്നിര
  • പൊട്ടക്കണ്ണൻ മാങ്ങയെറിഞ്ഞ പോലെ
  • പൊട്ടക്കളിക്ക് പൊരുളില്ല
  • പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ; തട്ടിൻപുറത്താഖു മൃഗാധിരാജൻ; കാട്ടാളരിൽ കാപ്പിരി കാമദേവൻ; കട്ടക്കയം ക്രൈസ്തവകാളിദാസൻ
  • പൊട്ടച്ചക്കിന് പുണ്ണൻകാള
  • പൊട്ടനു നിധികിട്ടിയപോലെ
  • പൊട്ടനും പൊട്ടനും കൂടിയാൽ കൊട്ടണം കോവണം
  • പൊട്ടനുണ്ടോ വാക്കും പോക്കും
  • പൊട്ടനെ കളിക്കാൻ പഠിപ്പിച്ചാൽ പഠിപ്പിച്ചോനോടും പൊട്ടൻ കളിക്കും
  • പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും
  • പൊട്ടൻ പറഞ്ഞത് പട്ടേരിയും വിധിച്ചു
  • പൊട്ടൻ പറഞ്ഞാൽ പട്ടേരി കേൾക്കുമോ?
  • പൊട്ടന്റെ ചെകിട്ടിൽ ശംഖൂതുക
  • പൊട്ടിയ കണ്ണിൽ ചുണ്ണാമ്പ് തേക്കാം
  • പൊട്ടിയ മണിക്കോശയില്ല
  • പൊട്ടിയാലും വേണ്ടില്ല, വളയാതിരിക്കണം
  • പൊട്ടിയെ കെട്ടിയാൽ കെട്ടിയോൻ പോറ്റുക
  • പൊട്ടുമ്മപ്പൊട്ട് സിന്ദൂരപ്പൊട്ട്, അതിലൊരു പൊട്ട് കൂത്തിച്ചിപ്പൊട്ട്
  • പൊണ്ണക്കാര്യത്തിന്റെ അങ്ങേയറ്റം കൂറപ്പേനിന്റെ ഇങ്ങേയറ്റം
  • പൊണ്ണത്തടിയനെയെന്തിനു കൊള്ളാം, നാലുപുരയ്ക്കൊരു തൂണിന് കൊള്ളാം
  • പൊണ്ണനായാലും വണ്ണനാവരുത്
  • പൊതിച്ചുടച്ചു തൊടംകാണിക്കരുത്
  • പൊതിച്ചോറുണ്ണാത്തവനും ചെങ്കണ്ണ് വരാത്തവനും എന്തറിഞ്ഞു?
  • പൊതിയിരിക്കേ പിച്ചയ്ക്ക് പോകരുത്
  • പൊതുപ്പറമ്പ് വെളിമ്പറമ്പ്
  • പൊതുവഴി തൂക്കാനാളില്ല
  • പൊത്താനാണെങ്കിലെന്തിനേ തുളച്ചത്
  • പൊൻകലം ചെത്തപ്പെടില്ല, വെൺകലം ചെത്തപ്പെടും
  • പൊൻകലമുടഞ്ഞാൽ പൊന്നാക്കാം മൺകുടമുടഞ്ഞാലെന്താക്കാം?
  • പൊൻകലമുണ്ടെങ്കിലും മൺചുമരുവേണം
  • പൊൻകലമുള്ളവനും മൺകലം വേണം
  • പൊൻചെരിപ്പായാലും കാലിൽ തന്നെയിടണം
  • പൊന്നായ മരുമകന് മണ്ണായ അമ്മായി വേണം
  • പൊന്നിട്ട് പുളിശ്ശേരി വച്ചാൽ പിറ്റേന്നുണ്ണാൻ മണ്ണില്ല
  • പൊന്നിന് പൂമണം പോലെ
  • പൊന്നിൻപൂവ് മണക്കുമോ?
  • പൊന്നിൻമണവും പൂവിൻമണവും
  • പൊന്നിൻമേൽ രത്നം പതിക്കുക
  • പൊന്നു മണ്ണാക്കാം, മണ്ണു പൊന്നാക്കരുത്
  • പൊന്നുകണ്ട തട്ടാന്റെ തല വിറയ്ക്കുന്നത് പോലെ
  • പൊന്നുകായ്ക്കുന്ന മരമായാലും പുരയ്ക്ക് ചാഞ്ഞാൽ മുറിക്കണം
  • പൊന്നുംകുടത്തിന് പൊട്ടുവേണ്ട
  • പൊന്നുകൂടായാലും കൂടുതന്നെ
  • പൊന്നുകൊടുത്ത് മണ്ണുകൊള്ളണം
  • പൊന്നുചുമക്കുന്ന പൊതിക്കാളയ്ക്കും തിന്നാൻ പുല്ല്
  • പൊന്നുരുക്കുന്നേടത്ത് പൂച്ചയ്ക്കെന്തു കാര്യം
  • പൊന്നുവയ്ക്കേണ്ട ദിക്കിൽ പൂവെങ്കിലും വയ്ക്കേണ്ടേ
  • പൊന്നുസൂചി കൊണ്ട് കുത്തിയാലും കണ്ണുപൊട്ടും
  • പൊന്നുള്ളച്ഛൻ പൊന്നച്ഛൻ
  • പൊന്നൊന്ന് പണി പലത്
  • പൊൻപണ്ടത്തെക്കാൾ പുകൾപണ്ടം വലുത്
  • പൊൻമണിയില്ലാത്തവളെ അമ്മിണിയെന്ന് വിളിക്കുന്നു
  • പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  • പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
  • പൊൻവിളക്കായാലും ചൂണ്ടുകോൽ വേണം
  • പൊയ്പറഞ്ഞാലും പൊരുത്തമായിരിക്കണം
  • പൊരിയുന്ന ചട്ടിയിൽ നിന്ന് എരിയുന്ന അടുപ്പിലേക്ക്
  • പൊരുത്തങ്ങളിൽ പെരുത് മനപ്പൊരുത്തം
  • പൊരുൾ പോകുന്നിടത്ത് പുണ്യം
  • പൊളിഞ്ഞതും പൊളിയാത്തതും മേടിനോക്കിയാലറിയാം
  • പൊറുക്കാൻ കുടിച്ചത് മരിക്കാനായി
  • പൊറുക്കാവ്യാധിക്ക് കിട്ടാമരുന്ന്
  • പോകാത്തവൻ വരുമോ?
  • പോകുമ്പോൾ വയനാട്ടിലേക്ക്, വരുമ്പോൾ വ..യ..നാ..ട്ടീ..ന്ന്
  • പോകേണ്ടത് പോയാൽ ബുദ്ധിവയ്ക്കും, വേവേണ്ടത് വെന്താൽ തീയും കത്തും
  • പോക്കറ്റ നായയ്ക്ക് പോയതെല്ലാം വഴി
  • പോക്കില്ലെന്നുവച്ച് പോക്കണക്കേട് കാട്ടാമോ?
  • പോക്കുകെട്ട മൂളിക്ക് മൂക്കിൽ കോപം
  • പോക്കുവെയിൽ കണ്ടാൽ പൊന്നുപോലെ
  • പോക്കുവെയിൽ പാക്കിനാകാ
  • പോണ പെണ്ണിനെന്തിനാ ചാട്ട്
  • പോണപൂച്ചയ്ക്കെന്തിനാ പൊന്ന്?
  • പോണപോക്കും പൊന്നച്ചന്റെ ഏറും
  • പോത്തായിച്ചമഞ്ഞാൽ നുകത്തോടടുക്കാൻ മടിച്ചിട്ടെന്താ?
  • പോത്തിനടുത്തത് പുറത്ത് എരുമയ്ക്കടുത്തത് അകത്ത്
  • പോത്തിനുണ്ടോ ഏത്തവാഴയെന്ന്
  • പോത്തിൻപുറത്ത് ഉണ്ണി കടിച്ചപോലെ
  • പോത്തിന്റെ ചെകിട്ടിൽ പുന്നാരം പറഞ്ഞിട്ടെന്താ?
  • പോത്ത് പാഞ്ഞിട്ടും പെണ്ണ് പാടീട്ടും ഒന്നും നേടിയിട്ടില്ല
  • പോത്ത് പൂട്ടിയേടം പൊന്ന്, എരുമ പൂട്ടിയേടം നെല്ല്, മൂരി പൂട്ടിയേടം പുല്ല്
  • പോത്ത് മാനം നോക്കുമ്പോൾ ആൾ മരം നോക്കണം
  • പോന്നേടത്ത് പോയത് പുല്ല്
  • പോപ്പിനെ കുർബ്ബാന പഠിപ്പിക്കുകയോ?
  • പോയ കാള കൊമ്പൻകാള
  • പോയ ബുദ്ധി ആന വലിച്ചാൽ വരുമോ?
  • പോയ മുയൽ പെരിയ മുയൽ
  • പോയാണ്ടിൽ പൊന്ന് വിളഞ്ഞു, ഈയാണ്ടിൽ പതിര് വിളഞ്ഞു
  • പോയാൽ കോള് കിട്ടിയാൽ കോള്
  • പോയാൽ പുല്ല്, വന്നാൽ പൊലി
  • പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയും പോരും
  • പോയിപ്പോയി വരമ്പത്തായി നരി
  • പോരിമയില്ലാത്തോന് പെരുമയില്ല
  • പോരുന്നോരുടെ പോരിമ പോരാത്തോരുടെ ചന്തിമേൽ
  • പോവേണ്ടത് പോയാൽ വരേണ്ടത് വരും
  • പ്രതിഷ്ഠ വിഴുങ്ങി പീഠം വിഴുങ്ങാൻ കാത്തിരിക്കുന്നു
  • പ്രതീക്ഷണത്തിലെ പൊലിമ നിരീക്ഷണത്തിലില്ല
  • പ്രദോഷം പുളിഞ്ചോട്ടിൽ നിൽക്കട്ടെ, ഞാൻ പഴഞ്ചേരിയിലെത്തട്ടെ
  • പ്രഭുവാക്ക് വിലവാക്ക്
  • പ്രാകി ചത്തവരുമില്ല, നേർന്നു പെറ്റവരുമില്ല
  • പ്രാന്തൊക്കെ മാറി, ഇപ്പോ ഉലക്കോണ്ടാ കോണകമുടുക്കൽ
  • പ്രാർത്ഥന തന്നെ പോരാ, പ്രവൃത്തിയും വേണം
  • പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും ഞാണില്ലാത്ത വില്ലും
  • പ്രാവ് പറന്നുപോയ കൂടുപോലെ
  • പ്രിയംകൊണ്ടമ്മായി മൂന്നുദിവസത്തേക്ക് മിണ്ടിയില്ല
  • പ്രിയമില്ലാത്ത ചോറ് പിണ്ഡച്ചോറ്
  • പ്രേമം വന്നാലും പട വന്നാലും പിന്നൊന്നില്ല
  • ബദ്ധപ്പെട്ടാൽ മീശവരുമോ?
  • ബദ്ധപ്പെട്ടാൽ മുലവരുമോ?
  • ബന്ധു ആറുകരയുന്നതിനെക്കാളും ഉടയവൻ ഒന്നു കരഞ്ഞാൽമതി
  • ബന്ധു നൂറുകരയുന്നതിനെക്കാൾ താനൊന്നു കരയുക നല്ലൂ
  • ബന്ധുബലമില്ലെങ്കിൽ ചന്തിബലം വേണം
  • ബന്ധുവിന്റെ മോര് വിലയ്ക്കുമില്ല, വെറുതേയുമില്ല
  • ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
  • ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ/ബസറയിലേക്കാണോ ഈത്തപ്പഴം കയറ്റുന്നത്?
  • ബഹുജനം പലവിധം
  • ബാപ്പ വലവീശാൻ പോയാലുമുണ്ട് ഒരു നുറുക്കും കുറച്ചു ചാറും, ഇരുന്നു കൊണ്ടന്നാലുമുണ്ട് ഒരു നുറുക്കും കുറച്ചു ചാറും
  • ബാലന്മാർ പോരിന്നാകാ
  • ബാലശാപം കാലുപിടിച്ചാലും പോകില്ല
  • ബാലാനാം രോദനം ബലം
  • ബാല്യം ഭയമറിയില്ല
  • ബിംബം നക്കുന്ന നായയ്ക്കുണ്ടോ സ്വയംഭൂവെന്നും പ്രതിഷ്ഠയെന്നും
  • ബിംബം പോയാൽ പ്രതിബിംബം നിൽക്കുമോ
  • ബുദ്ധി ഉണ്ടായാൽ പോരാ, ശുദ്ധി വേണം
  • ബുദ്ധികെട്ട രാജാവിനു മതികെട്ട മന്ത്രി
  • ബുദ്ധിയുള്ളവനോട് പറയേണ്ട, ബുദ്ധിയില്ലാത്തവനോട് പറയരുത്
  • ബ്രഹ്മദേവന് പൂജയില്ല
  • ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരൻ സാക്ഷി
  • ബ്രഹ്മാവിന്റെ എഴുത്തിന് പൊളിച്ചെഴുത്തില്ല
  • ബ്രഹ്മാവ് വിചാരിച്ചാൽ ആയുസ്സിന് പഞ്ഞമോ?
  • ബ്രഹ്മാസ്ത്രത്തിന് ബ്രഹ്മാസ്ത്രം
  • ബ്രാഹ്മണനും പശുവിനും പത്തുദിവസത്തെ പുല
  • ബ്രാഹ്മണൻ പശുവിനെ തല്ലുന്നതുപോലെ
  • ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ
  • ബ്ലാ എന്നു പറയുമ്പോൾ ബ്ലാത്തൂരെത്തില്ല
  • ഭക്തൻ തന്നാൽ ഭുക്തിരസം
  • ഭക്തിയാലെ മുക്തി യുക്തിയാലെ ഉക്തി(ഭയത്താലെ ഭക്തി നയത്താലെ യുക്തി
  • ഭഗവാൻ വിചാരിച്ചാൽ ഭാഗ്യത്തിനു പഞ്ഞമുണ്ടോ?
  • ഭജനം മൂത്ത് ഊരായ്മയാകുക
  • ഭജനംമൂത്ത് ഊരാണ്മയായി
  • ഭണ്ഡാരത്തിലിട്ട പണം മടക്കിച്ചോദിക്കയോ
  • ഭണ്ഡാരത്തിലിട്ട പണംപോലെ
  • ഭണ്ഡാരത്തിൽ പണം ഇട്ടപൊലെ(ഭിക്ഷക്കവന്നവൻ പെണ്ടിക്കു മാപ്പിള്ള)
  • ഭദ്രകാളിയെ ഇണക്കത്തിലും വിളിക്കരുത്, പിണക്കത്തിലും വിളിക്കരുത്
  • ഭദ്രകാളിയെ പിശാചുപിടിക്കുമോ?
  • ഭയം കൊണ്ടുള്ള ഭക്തിക്ക് വിലയില്ല
  • ഭയത്താലെ ഭക്തി, നയത്താലെ യുക്തി
  • ഭയപ്പെട്ട കാട്ടിൽ ഇളകിയതെല്ലാം പുലി
  • ഭരണി തണുക്കണം, കാർത്തിക കായണം
  • ഭരണി പിറന്നാൽ ധരണിയാളും
  • ഭർത്താക്കഞ്ഞി പാക്കഞ്ഞി, മക്കൾ കഞ്ഞി ദുഃഖക്കഞ്ഞി, ആങ്ങളക്കഞ്ഞി കൊലക്കഞ്ഞി
  • ഭർത്താവ് സംഭരിക്കണം, ഭാര്യ ഭരിക്കണം
  • ഭള്ളിൽ പെരുപ്പം പല്ലിനു നാശം
  • ഭാഗ്യം ചെറ്റയും പൊളിച്ചു തേടിവരും
  • ഭാഗ്യം വരുമ്പോൾ ബുദ്ധി വരും
  • ഭാഗ്യമില്ലാത്തവനു പത്തുപറ നെല്ലുകിട്ടിയാൽ ഭാഗ്യമുള്ള പത്തുവിരുന്നു വരും
  • ഭാഗ്യമുള്ളവനു നേടി വയ്ക്കണ്ട
  • ഭാജനം നന്നല്ലെങ്കിലും ഭോജനം നന്ന്
  • ഭാണ്ഡം കാട്ടി പിണ്ഡം വയ്ക്കുക
  • ഭാരം ചക്കയ്ക്കും പലം ചുക്ക്
  • ഭാരമേറിയ കപ്പലിന് ആഴമേറിയ കടൽ
  • ഭാര്യ കാലുകെട്ടും കുഞ്ഞ് വായകെട്ടും
  • ഭാര്യാ രൂപവതീശത്രു
  • ഭാര്യാദുഃഖം പുനർഭാര്യ
  • ഭാര്യാവീട്ടിൽ ചെലവുചെയ്തതും കോണകത്തിൽ നീലംമുക്കിയതും വെറുതെ
  • ഭാവനപോലെ ഭാവി
  • ഭാവനയെങ്ങനെ ഭാവിയിലങ്ങനെ
  • ഭാവിച്ച പോലെ ഭവിച്ചെന്നു വരില്ല
  • ഭിക്ഷ മൂത്തത് കച്ചവടം
  • ഭിക്ഷയ്ക്കു പഞ്ഞമില്ല
  • ഭിക്ഷയ്ക്കു വന്നവനില്ലെന്നു പറഞ്ഞാൽ പോകുമോ?
  • ഭിക്ഷയ്ക്കു വന്നവൻ പെണ്ടിക്കു മാപ്പിള
  • ഭിക്ഷയ്ക്കു വന്നവൻ പെണ്ണിനെ ചോദിക്കുകയോ?
  • ഭിക്ഷാടനം കൊണ്ട് മോക്ഷം ലഭിക്കുമോ?
  • ഭൂമിക്കു ഭാരവും ചോറിനു ചെലവും
  • ഭൂമിയോളം താഴാം, ഭൂമി കുഴിച്ചു താഴാനൊക്കുമോ
  • ഭൂസ്ഥിതി ധനസ്ഥിതി, ജനസ്ഥിതി മനസ്ഥിതി
  • ഭേകൻ മുഴങ്ങിയാലിടിയാകുമോ?
  • ഭൊജനം ഇല്ലാഞ്ഞാൽ ഭാജനംവെണം
  • ഭോജനം നന്നലെങ്കിലും ഭാജനം നന്നാകണം
  • ഭോജനം നന്നല്ലെങ്കിലും ഭാജനം നന്ന്
  • ഭോജനമില്ലെങ്കിൽ ഭാജനമെന്തിന്
  • ഭോഷന്റെ ലക്ഷണം പൊണ്ണത്തം
  • മകം നാലു നുകംപോലെ
  • മകം പിറന്ന മങ്ക
  • മകം പിറന്ന മങ്കയ്ക്കു മാനത്തു കൊട്ടാരം
  • മകത്തിന്റെ മുഖത്തെള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്തെണ്ണ
  • മകത്തിന്റെ മുഖത്ത് എള്ളെറിയണം
  • മകനെ പഴംകൊണ്ടും മരുമകനെ താക്കോലുകൊണ്ടും എറിയും
  • മകൻ നന്നെങ്കിലും പണം വേണ്ട, മകൻ ചീത്തയെങ്കിലും പണം വേണ്ട
  • മകൻ മരിച്ചാലും വേണ്ടില്ല, മരുമകൾ മൊട്ടച്ചിയായാൽ മതി
  • മകമണിഞ്ഞേ സുഖമണയൂ
  • മകരം വന്നാൽ മറിച്ചെണ്ണേണ്ട
  • മകരത്തിൽ മരംകേറണം
  • മകരത്തിൽ മഴപെയ്താൽ മലയാളം മുടിഞ്ഞുപോം
  • മകരമഞ്ഞിൽ മരംകോച്ചും
  • മകരവിളക്കും മാമാങ്കവും
  • മകീരം തേങ്ങാക്കണ്ണുപോലെ
  • മകീരത്തിൽ മതിമറന്നുപെയ്യണം
  • മകീരത്തിൽ വിതച്ചാൽ മദിക്കും
  • മക്കക്കഞ്ഞി ദുഃഖക്കഞ്ഞി മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി
  • മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്ന് വെറുതെ
  • മക്കത്തു ചെന്നാൽ നാഴിനെല്ലിന് നാല്പതാമാട
  • മക്കത്തു ചെന്നാൽ പൊതിയാത്തേങ്ങയോളം സ്വർണ്ണം കിട്ടും
  • മക്കത്തു ചെന്നു ചിരച്ചാൽ പൊതിക്കാത്ത തേങ്ങയോളം പൊന്ന് കൂലി, അതവിടെക്കൊടുത്താൽ മൂഴക്കരിയും കിട്ടും
  • മക്കളില്ലാച്ചോറ് മരുന്ന് പോലെ
  • മക്കളുടെ ചോറ് തിന്നാൽ മഹിമ കുറയും
  • മക്കളുണ്ടെങ്കിൽ പടിക്കൽ കാണാം
  • മക്കളെ കണ്ടും മാമ്പൂ കണ്ടും ഭ്രമിക്കരുത്
  • മക്കളെ തിന്നാലും മറയിൽ വച്ച്
  • മക്കളെ വിറ്റും മകമുണ്ണണം
  • മക്കളെ സ്തുതിച്ചാൽ ഇളകാത്ത അച്ഛനുണ്ടോ?
  • മക്കൾക്കും മക്കളുടെ മക്കൾക്കും മാങ്ങയണ്ടിക്കും രസംകൂടും
  • മക്കൾക്ക് നരി പൂച്ച
  • മക്കൾക്ക് മടിയിലുമാകാം, മരുമക്കൾക്ക് തൊടിയിലും വയ്യ
  • മക്കൾച്ചോറ് ദുഃഖച്ചോറ്
  • മങ്ങലിക്ക് പൂളുവയ്ക്കുന്ന പോലെ
  • മച്ചഴിച്ചാൽ കച്ചിന്നുമാകാ
  • മച്ചാട്ടെ ഞായം മറുനാട്ടിലില്ല
  • മച്ചിക്കുണ്ടോ മക്കൾ മരിച്ച ദുഃഖം
  • മച്ചിപ്പയ്യിനെ തൊഴുത്തുമാറ്റി കെട്ടിയിട്ടെന്താ
  • മച്ചിയറിയുമോ പേറ്റുനോവ്
  • മച്ചുനൻ മരിച്ചാൽ കമ്പിളിയെനിക്ക്
  • മച്ചുനബന്ധം മരിച്ചാലും മറക്കില്ല
  • മഞ്ഞക്കിളിയെ കണ്ടാൽ കരയും
  • മഞ്ഞക്കിളിയെ കണ്ടാൽ മധുരം കഴിക്കും
  • മഞ്ഞക്കിളിയെ കണ്ടു കൊഞ്ഞനം കാട്ടണ്ട
  • മഞ്ഞച്ചേര മലർന്നുകടിച്ചാൽ മലയാളത്തിൽ മരുന്നില്ല
  • മഞ്ഞപ്പിത്തക്കാരന് കാണുന്നതെല്ലാം മഞ്ഞ
  • മഞ്ഞിനുമീതെ നിലാവുപെയ്യുക
  • മഞ്ഞിനുമീതെ നിലാവുവീഴുക
  • മഞ്ഞിനൊരു കാലമുണ്ടെങ്കിൽ മഴയ്ക്കുമൊരു കാലമുണ്ട്
  • മഞ്ഞുകൊണ്ടു കഞ്ഞിവയ്ക്കാമോ
  • മഞ്ഞുപെയ്താൽ കുളം (കടൽ) നിറയുമോ?
  • മഞ്ഞുപെയ്താൽ മല കുതിരുമോ?
  • മടയന് മറുപടിയില്ല
  • മടയെരുക്ക് മടൽമടലായി പൂത്താലും മരുക്കൊഴുന്നിന്റെ മണം വരുമോ
  • മടൽക്കരിയെയും മടപ്പള്ളിക്കാരനെയും വിശ്വസിക്കരുത്
  • മടവാളിന് പാലപ്പരിച
  • മടി കുടികെടുത്തും
  • മടി കുട്ടിയെ മാട്ടും
  • മടിച്ചിക്കും നുളച്ചിക്കും കുടിയൊന്ന്
  • മടിയനെന്തിനാ വിശ്രമം
  • മടിയൻ മല ചുമക്കും
  • മടിയിലരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴിചോദിക്കുമോ
  • മടിയിലെന്തെന്നും മനസ്സിലെന്തെന്നും ചോദിക്കരുത്
  • മടിയിൽ കനമുണ്ടെങ്കിലേ വഴിയിൽ പേടി വേണ്ടൂ
  • മട്ടുകുടിച്ചാൽ മുട്ടനാകും
  • മഠത്തിലുണ്ണുന്നവനരിവിലയറിയില്ല
  • മണം പോലെ ഗുണമില്ല മേത്തരേ തൊപ്പിയിതാ വേലിമേലിരിക്കുന്നു
  • മണങ്ങിട്ടു വാളയെ പിടിക്കുക
  • മണങ്ങിനിണങ്ങില്ല
  • മണങ്ങിനിണങ്ങ് ചാമച്ചോറ്
  • മണമേറ്റ മീനിന് ഓശകേട്ട പണം
  • മണലളന്നാലും മനസ്സളക്കാൻ സാധിക്കില്ല
  • മണലിൽ പാർന്ന വെള്ളം പോലെ
  • മണലുകൊണ്ടണകെട്ടുക
  • മണലുകൊണ്ടു ചരടുപിരിക്കുക
  • മണിമാളിക വീണതിലും ഖേധം മണിയുടഞ്ഞതിൽ
  • മണിയാൽ വളയും വളയാൽ മണിയും മണിവള കൊണ്ടാ രാജാവും
  • മണിയോടൊപ്പം മകുടം
  • മൺകുതിരയെ നമ്പി വെള്ളത്തിലിറങ്ങുന്ന പോലെ
  • മണ്ടയിലെഴുതിയത് മാന്തിയാൽ പോകുമോ?
  • മണ്ടയുടഞ്ഞതിലല്ല, മണിയുടഞ്ഞലിതാണ് ഖേദം
  • മണ്ടുയുണ്ടെങ്കിലേ രോമം മുളയ്ക്കൂ
  • മണ്ഡലിക്കെന്തിന് കുടുംബാസൂത്രണം
  • മണ്ണച്ചിക്കു മരനായര്
  • മണ്ണട്ട കരഞ്ഞാൽ ശൂന്യം
  • മണ്ണത്താൻ നിലത്തുവീണപോലെ
  • മണ്ണറിഞ്ഞു വിത്ത്
  • മണ്ണാങ്കട്ട മാപ്പിളയ്ക്ക് ചാണയുണ്ട പലഹാരം
  • മണ്ണാത്തിലക്ഷ്മിയും പെണ്ണുതന്നെ മഹാലക്ഷ്മിയും പെണ്ണുതന്നെ
  • മണ്ണാനു പാണൻ തുണ നിൽക്കില്ല
  • മണ്ണാൻ തെണ്ടിച്ചു മാപ്ല തിന്നുക
  • മണ്ണാൻ പന്ത്രണ്ടുകളിച്ചാലും പത്തേ കൂട്ടുള്ളൂ
  • മണ്ണാന്റെ ഊറ്റം മാറ്റുവയ്ക്കുമ്പോഴാ
  • മണ്ണാന്റെ മൂരി പൂട്ടാണ്ടെ തന്തയായി
  • മണ്ണാലെ ചത്തു, പെണ്ണാലെ ചത്തു
  • മണ്ണിനും കൊള്ളില്ല, ചാണകത്തിനും കൊള്ളില്ല
  • മണ്ണിനു മരം കനമോ?
  • മണ്ണിലിട്ടാൽ പൊന്ന്
  • മണ്ണിൽ കിടക്കുകയും തിക്കിക്കിടക്കുകയും കൂടിയെന്തിന്?
  • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി
  • മണ്ണും ചാരിനിന്നവൻ പെണ്ണുംകൊണ്ടു പോയി
  • മണ്ണും പെണ്ണും കണ്ടേ കൊള്ളാവൂ
  • മണ്ണും പെണ്ണും നന്നാക്കിയേടത്തോളം നന്നാവും
  • മണ്ണുണ്ടെങ്കിൽ പെണ്ണുണ്ട്
  • മണ്ണുണ്ടെങ്കിൽ പെണ്ണുവേണം
  • മണ്ണുതന്നെ പൊന്ന്
  • മണ്ണുതിന്ന കോഴിയോ പോലെ
  • മണ്ണുതിന്നുകയാണെങ്കിലും മറഞ്ഞിരുന്നു തിന്നണം
  • മണ്ണുതിന്നെങ്കിലും മണ്ണിൽ കിടക്കണം
  • മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണുമൂത്താൽ കെട്ടിവാഴും
  • മണ്ണുവിറ്റ് ഉണ്ണരുത്
  • മണ്ണുവിറ്റ് പൊന്ന് വാങ്ങരുത്
  • മണ്ണോളം വലിയ ബാങ്കില്ല
  • മൺപിള്ളയായാലും തൻപിള്ളയായിരിക്കണം
  • മൺപൂച്ച എലിയെ പിടിക്കുമോ?
  • മൺവെട്ടി തണുപ്പറിയുമോ
  • മതിതന്നെ ഗതി
  • മതിപോലെ ഗതി
  • മതിമറന്നാൽ ഉരുകൊണ്ടുപകാരമില്ല
  • മതിമറന്നു തിമർക്കരുത്
  • മതിയില്ലെങ്കിൽ ചിതമില്ല
  • മതിയുണ്ടെങ്കിൽ മാർഗ്ഗമുണ്ട്
  • മതിയുണ്ടെങ്കിൽ സ്മൃതിയുണ്ട്
  • മതിർത്ത പാലിനില്ലാത്ത കൊതി പുളിച്ച മോരിനുണ്ടാകുമോ?
  • മതിലുകെട്ടുന്നതിന് മുൻപേ വാതിൽവച്ചു
  • മത്തകുത്തിയാൽ കുമ്പളം മുളയ്ക്കില്ല
  • മത്തി തിന്നവന് പുത്തി കുറയും
  • മത്തിക്ക് വിലപറയുന്നപോലെ
  • മദം കൊണ്ട ആനയുണ്ടോ തീയും വെള്ളവും കാണുന്നു
  • മദം കൊണ്ടാന ശോഭിക്കും
  • മദയാനയ്ക്കൊപ്പം കുഴിയാന വരുമോ?
  • മദാമ്മ മല്മല് മുണ്ടുടുത്ത പോലെ
  • മദിരാശിക്കുള്ള വണ്ടിയും മംഗലംചേർന്ന മുഹൂർത്തവും
  • മധുര കാണാത്തവൻ മാട്
  • മധുരത്തിലുത്തമം വായ്മധുരം
  • മധുരമെന്നുകടിച്ചതിരട്ടിമധുരം
  • മധുരയ്ക്ക് വഴി വായിൽ
  • മധുരവാക്ക് മനം തകർക്കും
  • മനകെട്ടി മലയാളം കെട്ടു
  • മനംകൊണ്ടു മാലകെട്ടിയാൽ കഴുത്തിലിടാനൊക്കില്ല
  • മനംചേർന്നാൽ ഇനംനോക്കേണ്ട
  • മനംപോലെ മംഗല്യം
  • മനപ്പായസത്തിന് മധുരം കുറയ്ക്കുന്നതെന്തിന്?
  • മനപ്പൊരുത്തം പെരും പൊരുത്തം
  • മനമങ്ങും മിഴിയിങ്ങും
  • മനമിണങ്ങിയാൽ ഇനം നോക്കണ്ട
  • മനമുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട്
  • മനവും ജപവും ഒന്നാക്കുക
  • മനശ്ശുദ്ധി വന്നാൽ തീർത്ഥസ്നാനം വേണ്ട
  • മനസ്സിനിണങ്ങിയാൽ ചാണക്കുന്തിയും ചമ്മന്തി
  • മനസ്സിലാകാത്തത് മനസ്സിലായെന്ന് പറഞ്ഞാൽ മനസ്സിലായതും മനസ്സിലാവില്ല
  • മനസ്സിലുള്ളത് മുഖത്തുവരും
  • മനസ്സിൽ കണ്ടത് വടിക്കുത്തിപ്പാഞ്ഞു
  • മനസ്സിൽ കാണുമ്പോഴേക്കും മരത്തിൽ കാണുക
  • മനസ്സിൽ ചക്കര മധുരിക്കില്ല
  • മനസ്സില്ലാത്ത മുതൽ വഴിപാടിനുകൊള്ളില്ല
  • മനസ്സോടെ ചെയ്താൽ സമസ്തം ഫലസ്ഥം
  • മനസ്സോടെ തന്നാൽ പഴങ്കഞ്ഞിയും പാക്കഞ്ഞി
  • മനുവാക്ക് മഹൗഷധം
  • മനുഷ്യൻ കടിച്ചാൽ മരുന്നില്ല
  • മനോരസം മഹാരസം
  • മനോരാജ്യം കൊണ്ട് നേരം വെളുപ്പിക്കുക
  • മനോരാജ്യത്തിലാർക്കും രാജാവാകാം
  • മനോരാജ്യത്തിലെന്തിനർദ്ധരാജ്യം
  • മനോരാജ്യത്തിൽ കോട്ടകെട്ടുക
  • മനോരാജ്യത്തിൽ വിതച്ചാൽ അരിവാളില്ലാതെ കൊയ്യാം
  • മനോരോഗത്തിന് മരുന്നില്ല
  • മന്തൻകാലന്റെ ചവിട്ടുപോലെ
  • മന്തിനും താന്തോന്നിത്തത്തിനും മരുന്നില്ല
  • മന്തുകാലന്റെ കാൽത്തള പോലെ
  • മന്തുകാലെങ്കിലും കൊലുസ്സുചേരും
  • മന്തൊരു മാസം വിദ്വാനൊരു ദിവസം
  • മന്ത്രം കൊണ്ട് മാങ്ങ വീഴില്ല
  • മന്ത്രം പാട്ടായാൽ മണ്ണാൻ വെളിച്ചത്താകും
  • മന്ത്രവാദിക്കാദ്യവും വൈദ്യനൊടുക്കവും
  • മന്ത്രിക്കൊത്ത വടി
  • മന്ത്രിച്ചാലും ചിന്ത്രിച്ചാല്വൊന്നും കാര്യമില്ല, മൂപ്പൻ കാപ്പണത്തിൽ കൊറച്ച് കൊഴലൂതില്ല്യ
  • മന്നത്ത് മടിയഴിച്ചുകൂടാ
  • മന്നനാണ് മണിക്കവകാശി
  • മന്നവൻ മണിഹാരിയാം
  • മമ്പൂച്ചയായാലും മരപ്പൂച്ചയായാലും എലിയെ പിടിച്ചാൽ മതി
  • മയക്കത്തിന് കൊടുത്തത് മരണത്തിനായി
  • മയിലാടുമ്പോലെ ചെമ്പോത്താടുമോ?
  • മയിലിന്റെ അഴകും കുയിലിന്റെ സ്വരവും
  • മയിലിറച്ചി തിന്നുതേട്ടുംപോലെ.‌
  • മരം കൊണ്ട് കാടുകാണാൻ വയ്യ
  • മരം പിടിക്കാൻ പോകുന്ന പോലെ
  • മരം വച്ചാൽ വെള്ളം കോരണം
  • മരംകയറി കൈവിട്ടവനും കടംവാങ്ങി കടംകൊടുത്തവനും
  • മരംകാണുമ്പോൾ കാടുകാണില്ല, കാടുകാണുമ്പോൾ മരംകാണില്ല
  • മരകീരത്തിന്റന്ന് മക്കളുണരും മുൻപ്
  • മരക്കലത്തിന് മരംകൂമ്പ്
  • മരണം പ്രകൃതി ജീവിതം വികൃതി
  • മരണത്തിന് മരുന്നില്ല
  • മരണമടുത്തവന് മരുന്നെന്തിന്
  • മരണംവരെയേ വൈരം നിൽക്കൂ
  • മരണവാതിലല്ലാത്ത വാതിലെല്ലാമടയ്ക്കാം
  • മരത്തരം കാണുമ്പോൾ പണിത്തരം തോന്നും
  • മരത്തിനു കായ കനമല്ല
  • മരത്തിനു കൊമ്പ് കനമോ?
  • മരത്തിനു വേരുബലം
  • മരത്തിനെ ഇല രക്ഷിക്കും, മാനത്തെ പണം രക്ഷിക്കും
  • മരത്തിനേക്കാൾ വലിയ കൊമ്പായാലോ
  • മരത്തിന്റെ കോണ് ചീകുളിയിൽ തീരും
  • മരത്തിന്റെ ഗുണം പഴത്തിൽ കാണും
  • മരത്തിന്റെ പഴം മരത്തിൻചുവട്ടിൽ
  • മരത്തിൽ നിന്ന് വീണവനെ മാടും ചവിട്ടി
  • മരത്തേക്കാൾ വലിയ കായയോ
  • മരത്തോക്കിന് മണ്ണുണ്ട
  • മരപ്പട്ടിക്ക് കൂട്ട് ഈനാംപീച്ചി
  • മരമകളായിട്ടല്ലേ അമ്മായിയമ്മയാകുന്നത്
  • മരമക്കളെത്തച്ചാലും ചെറുമക്കളെത്തച്ചാലും ചോദിക്കാനാളില്ല
  • മരമറിഞ്ഞു കൊടിയിടുക
  • മരമില്ലാത്ത നാട്ടിൽ മുരിക്ക് മഹാമരം
  • മരമുരിഞ്ഞിട്ടും പിശാചൊഴിഞ്ഞില്ല
  • മരയ്ക്കാനുണ്ടോ മീനിന്റെ നാറ്റം
  • മരാമത്ത് മഹാപത്ത്
  • മരിക്കാതിരിക്കണമെങ്കിൽ ജനിക്കാതിരിക്കണം
  • മരിക്കാനിറങ്ങിയവന് സമുദ്രം മുഴങ്കാലളവ്
  • മരിക്കാറാകുമ്പോൾ അന്നവിരോധം, നശിക്കാറാകുമ്പോൾ ബ്രഹ്മവിരോധം
  • മരിച്ചവന്റെ വായിൽ മണ്ണ്, ഇരിപ്പവന്റെ വായിൽ വെണ്ണ
  • മരിച്ചാൽ മഹിമ കൂടും
  • മരുങ്ങിയ പണം മരിച്ചാലുമെടുക്കരുത്
  • മരുന്നായാലും വിരുതോടെ കഴിക്ക
  • മരുന്നിനും വിരുന്നിനും മൂന്നുനേരം
  • മരുന്നിനെന്ന് പറഞ്ഞാൽ തുള്ളിക്ക് പണംനാല്
  • മരുന്നിനെന്ന് പറയുമ്പോൾ മണലിലേ പെടുക്കൂ
  • മരുന്ന് കാൽഭാഗം, മതി മുക്കാൽഭാഗം
  • മരുമക്കളുണ്ടായിട്ടല്ലേ അമ്മായിയുണ്ടാകുന്നത്
  • മരുമക്കളെ പേടിപ്പിക്കാൻ മക്കളെ തല്ലുക
  • മരുമക്കളെത്ര നന്നായാലും മത്തിക്കാളിയല്ലേ അമ്മായി
  • മരുമോളേ കൊണ്ടോയ കാലാ എന്നേംകൂടി കൊണ്ടോ, കൊണ്ടാവാനല്ല കാലാ, മാളോര് കേക്കാനാ
  • മരോട്ടിക്കായ തിന്ന കാക്കയെ പോലെ
  • മർത്ത്യന് കൈപ്പിഴ ജന്മസിദ്ധം
  • മർത്ത്യസ്വഭാവം മരണംവരേക്കും
  • മർദ്ദനം ഗുണവർദ്ധനം
  • മർമ്മം നോക്കുന്നവനടിക്കാനാവില്ല
  • മർമ്മം മാറ്റാൻ മരണംപറ്റും
  • മര്യാദക്കാരനും മര്യാദക്കാരനും മൂന്നുവഴി, മര്യാദക്കാരനും തെമ്മാടിക്കും രണ്ടുവഴി, തെമ്മാടിക്കും തെമ്മാടിക്കും ഒരുവഴി
  • മര്യാദക്കാർക്ക് കാലഹരണമില്ല
  • മല എലിയെ പെറ്റു
  • മല കയറിയാലും മച്ചുനനെ വിടരുത്
  • മല കുലുങ്ങിയാലും മനം കുലുങ്ങരുത്
  • മല തടുത്താലും മാലയോഗം മാറുമോ?
  • മല തന്നെ വീണാലും തല തന്നെ താങ്ങണം
  • മല തുളയ്ക്കാനും ചിറ്റുളി മതി
  • മല പൊളിക്കാൻ മലയാളം പോന്ന ഉളി വേണോ?
  • മല പോലെ വന്നത് എലി പോലെ പോയി
  • മല പോലെ വന്നത് മഞ്ഞ് പോലെ പോയി
  • മല മണ്ണാങ്കട്ടയാകുമ്പോൾ മണ്ണാങ്കട്ടയെന്താകും?
  • മല വിഴുങ്ങുന്ന പിശാചിന് മലവെള്ളം ചുക്ക്വള്ളം
  • മലടി പെറ്റ മകനെ പോലെ
  • മലടിക്കറിയാമോ കുഞ്ഞിന്റെ സുഖം
  • മലടിക്കറിയാമോ പേറ്റുനോവ്
  • മലയൻ തേൻകൂട് നോക്കുന്നതുപോലെ
  • മലയരികെ ഉറവു പണമരികെ ഞായം
  • മലയരികെ ഉറവ്, പണമരികെ അറിവ്
  • മലയാളം വിട്ടാൽ പരദേശം
  • മലയാളഭാഷയ്ക്ക് തുപ്പായി വേണോ
  • മലയിലെ മഴയും മനയിലെ നുണയും
  • മലയിൽ കൊണ്ട് കലം എറിയരുത്
  • മലയിൽ മുളച്ചതൊക്കെ മലയജമാകുമോ
  • മലയിൽ വിളഞ്ഞതായാലും ഉരലിൽ വീഴും
  • മലയും മണ്ണാങ്കട്ടയും പോലെ
  • മലയും മലയും തമ്മിൽ തല്ലുമ്പോൾ മണ്ണാങ്കട്ട ഏത് മൂലയിൽ
  • മലയുടെ പൊക്കം മലയ്ക്കറിയാമോ?
  • മലയൊത്ത ദേവന് തിനയൊത്ത പുഷ്പം
  • മലയോടാണ് കല്ലെറിയുന്നത്
  • മലയോട് ചെന്ന് കലമെറിയുക
  • മലയോട് മല്ലുണ്ടോ
  • മലരിൽ മണവും എള്ളിൽ എണ്ണയും ഉടലിൽ ഉയിരും
  • മലര് മർദ്ദിച്ചു മണപ്പിക്കാറുണ്ടോ?
  • മലർന്നുകിടന്ന് തുപ്പിയാൽ മുഖത്ത്
  • മലർമധു മണ്ഡൂകം കുടിക്കുമോ?
  • മലവെള്ളത്തിൽ തെളിവെള്ളമുണ്ടോ
  • മലിഞ്ഞാൽ മണ്ണ്, കുറഞ്ഞാൽ പൊന്ന്
  • മല്ലൻ പിടിച്ചേടം മർമ്മം
  • മഹാന്മാർ മരിക്കില്ല
  • മഹാരോഗമില്ലാത്തവൻ മഹാരാജാവ്
  • മഴ നനയാതെ ചെന്ന് പുഴയിൽ ചാടി
  • മഴ നിന്നാലും മരം പെയ്യും
  • മഴ പെയ്തു നിറയാത്തത് കോരിയൊഴിച്ചാൽ നിറയുമോ?
  • മഴ വീണാൽ സഹിക്കാം, മാനം വീണാലോ?
  • മഴപോലെ വന്നത് മഞ്ഞുപോലെ പോയി
  • മഴയിങ്ങും കുടയങ്ങും
  • മഴയെന്ന് കേട്ടാൽ മാട് പേടിക്കുമോ?
  • മഴയൊന്നുപെയ്താൽ മരമേഴുപെയ്യും
  • മഴേടച്ചന് എപ്പോഴും കുറ്റം
  • മറക്കലം തുറക്കലം പനക്കലം പിന്നെയത് പാക്കലം
  • മറഞ്ഞ ബുധന് നിറഞ്ഞ വിദ്യ
  • മറയത്താട്ടിയാൽ മാറാത്ത ദേഷ്യം മറുപടി കൊണ്ടാറുമോ?
  • മറയിൽ വച്ച് മദ്ദളം കൊട്ടിയാൽ കേൾക്കാതിരിക്കുമോ?
  • മറവി മരണം
  • മറുചെവി കേട്ടാൽ മക്കത്തെത്തും
  • മറുഞാണില്ലാത്തവൻ വില്ലാളിയല്ല
  • മറേലിരുന്നാലും പതിന്നാലുപെറ്റാലും പെണ്ണിന് സ്വർഗ്ഗം
  • മറ്റമ്മ ചമഞ്ഞാൽ പെറ്റമ്മയാകുമോ?
  • മാക്രി കരഞ്ഞു മഴ പെയ്യിച്ചു
  • മാങ്ങ കഴിഞ്ഞാൽ മാവിൻചോട്ടിൽ കാര്യമെന്ത്
  • മാങ്ങ പഴുത്താൽ താനേവീഴും
  • മാങ്ങ വീഴുമെന്ന് വച്ച് മാഞ്ചോട്ടിൽ പാടോ
  • മാങ്ങയെറിയാൻ മാണിക്യക്കല്ലോ
  • മാങ്ങയ്ക്കു തേങ്ങ
  • മാച്ചാനേ മാച്ചാനേ മറ്റൊരു വേഷം മാച്ചാനേ
  • മാടം പൊളിഞ്ഞാൽ കൂടം
  • മാടമ്പിക്ക് ചെമ്പുതറയെന്തിന്?
  • മാടറിയാത്തോൻ മാടയെ കൊള്ളും
  • മാടറിയാത്തോൻ വെട്ടുകൊള്ളുക
  • മാടുകിഴടായാലും പാലിന്റെ രുചിപോകുമോ?
  • മാടുകെട്ടാൽ വിടാം, മനുഷ്യൻ കെട്ടാലോ?
  • മാടോടിയ തൊടിയുമാകാ നാടോടിയ പെണ്ണുമാകാ
  • മാണിക്യം വിറ്റ കോണത്ത് മൺചുമക്കാൻ പോകരുത്
  • മാണിക്യക്കല്ല് കൊണ്ട് മാങ്ങയെറിയുക
  • മാണിക്യക്കല്ല് പന്തീരാണ്ട് കുപ്പയിൽ കിടന്നാലും മാണിക്യക്കല്ല് തന്നെ
  • മാണിക്യക്കുതിര മണ്ണ് തിന്നുന്നു, പിന്നെയാണോ ഞൊണ്ടിക്കുതിര പുല്ല് തിന്നാഞ്ഞിട്ട്
  • മാതാവ് ചെയ്തത് മക്കൾക്ക്
  • മാതൃശാപത്തിന് മരുന്നില്ല
  • മാത്തൂർക്കൂത്ത് മഴക്കൂത്ത്
  • മാനം ചെമന്നാൽ മഴ
  • മാനം പെരിയത് പെരിയോർക്കെല്ലാം
  • മാനം വീണാൽ താങ്ങാനാമോ
  • മാനം വീഴുമെന്ന് കരുതി മുട്ടുകൊടുക്കാറുണ്ടോ?
  • മാനം വേണമെങ്കിൽ മൗനം വേണം
  • മാനക്കേടിലും നല്ലത് മരണം
  • മാനത്തിനല്ലെങ്കിൽ മനവേലിയെന്തിന്?
  • മാനത്തുകൂടിപ്പോകുന്ന മാറാപ്പിന് ഏണിവച്ചു മുതുകാട്ടുക
  • മാനത്തെറിഞ്ഞ വടി പോലെ
  • മാനമില്ലാത്തവർക്ക് മറ വേണ്ട
  • മാനംമുട്ടെ പറന്നാലും താഴത്തുവന്നേ സമ്മാനമുള്ളൂ
  • മാന്തളിന്റെ കണ്ണുപോലെ
  • മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചു ചത്തും കേട്ടിട്ടുണ്ടോ
  • മാമാങ്കം കണ്ട കണ്ണുകൊണ്ട് മണ്ണാൻകൂത്ത് കാണുക
  • മാമാങ്കം കാണാൻ കോങ്ങട്ടിൽ കൂടെ
  • മാമാങ്കക്കടവത്ത് കണ്ട പരിചയം
  • മാമ്പൂ കണ്ടും മക്കളെ കണ്ടും മദിക്കരുത്
  • മാമ്പൂച്ചിയായിട്ടും മരമൂച്ചിയായിട്ടും മാമ്പിള്ളിത്തറവാട് നശിച്ചു
  • മാമ്പൂവെറിഞ്ഞാൽ മാങ്ങയുണ്ടാവില്ല
  • മാരാൻ വച്ചാൽ മാക്കാനെടുക്കും
  • മാരാരുവച്ചു മാക്കാനെടുത്തു
  • മാരി കടമിടുകയില്ല
  • മാല കെട്ടാൽ പൂവുമാത്രം പോരാ, പുല്ലും വേണം
  • മാവിന്മേൽ കയറിയിട്ടും മാങ്ങ പറിക്കാതിറങ്ങി
  • മാവിൻവള്ളത്തിന് ചെമ്പുതറയെന്തിന്
  • മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും
  • മാവുതിന്നാൻ പണിയാരമില്ല, പൊണ്ടാട്ടിയെ തിന്നാൻഅ മക്കളില്ല
  • മാളികപ്പുറത്തിരിക്കുകയും ചെയ്യും, മണിക്കൊട്ട ഏറ്റുകയും ചെയ്യും
  • മാളോരുടെ മനസ്സും മാവിൻചോടും തുണ
  • മാളോരുടെ മനസ്സോണ്ട് ചുമരുകുത്താതെ കഴിഞ്ഞു
  • മാറത്തടിച്ച കൂലി മടിയിൽ
  • മാറാത്ത രോഗത്തിന് കിട്ടാത്ത മരുന്ന്
  • മാറാൻ തേച്ചത് വ്രണമായി
  • മാറുവീണാൽ വയറുതാങ്ങും
  • മാറോളമുണ്ട് പുറം കൊടുക്കാനും തടുക്കാനും വയ്യെങ്കിൽ കൊള്ളാലോ
  • മിഞ്ചിക്കൊടുക്കാഞ്ഞാൽ മീശ വരില്ല
  • മിടുക്കനും മിടുക്കനും നോക്കുമ്പോൾ മിടുമിടുക്കൻ മോളില്
  • മിടുക്കനും സമ്മാനം ഒടുക്കം തന്നെ
  • മിടുക്കന്റെ ചരക്കിന് ഇരിക്കുന്തോറും പ്രിയം
  • മിടുക്കിന് മിടുക്ക്
  • മിടുമിടുക്കൻ പാലയ്ക്കത്തണ്ടൻ ഇടിവെട്ടുമ്പോൾ കിടുകിടുക്കും
  • മിടുമിടുക്കൻ മുല്ലക്കാരൻ നെല്ലും കുത്തും തവിടും തിന്നും
  • മിണ്ടാതിരുന്നാൽ തെറ്റില്ല
  • മിണ്ടാപ്പൂച്ച കലമുടക്കും
  • മിണ്ടാപ്പൂച്ച കലമുടയ്ക്കും
  • മിണ്ടിയാലച്ഛൻ അമ്മയെ തല്ലും, മിണ്ടാഞ്ഞാൽ അച്ഛൻ പട്ടിയെ തിന്നും
  • മിണ്ടിയാൽ കരയുന്ന പെണ്ണിനേയും മിണ്ടിയാൽ ചിരിക്കുന്ന പുരുഷനേയും വിശ്വസിക്കരുത്
  • മിണ്ടിയാൽ വായാടി, മിണ്ടാതിരുന്നാൽ മണ്ടൻ
  • മിതവാക്കിനമിതശക്തി
  • മിഥുനം തീർന്നാൽ വ്യഥ തീർന്നു
  • മിനക്കെട്ട അമ്പട്ടൻ എരുമയ്ക്ക് ചിരയ്ക്കട്ടെ
  • മിനക്കേടിന് തൊലിക്കിഴങ്ങ്
  • മിനുക്കാമുത്ത് മിന്നില്ല
  • മിന്നലിന് പിന്നിൽ മഴ
  • മിന്നാമിനുങ്ങിന്റെ വെളിച്ചം കൊണ്ട് ഇരുട്ട് പോകുമോ?
  • മിന്നുന്നതെല്ലാം പൊന്നല്ല
  • മീത്തിലെ കണ്ടത്തിൽ ഉറവുണ്ടെങ്കിൽ താഴത്തെ കണ്ടത്തിലും വരും
  • മീനത്തിലെ ഇടി മീൻകണ്ണിലും വെട്ടും
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
  • മീനത്തിൽ മഴ പെയ്താൽ മീനിനും ഇറച്ചിയില്ല
  • മീനത്തിൽ മഴ പെയ്താൽ സർവ്വനാശം
  • മീനിനെ കാണുന്നതുവരെ പൊന്മ തപസ്സ്
  • മീനിനെ മീൻ വിഴുങ്ങും
  • മീനിൻകുഞ്ഞിനെ നീന്തംപഠിപ്പിക്കണോ?
  • മീനിരിക്കെ പൂച്ച വിശന്നിരിക്കുമോ?
  • മീനും വിരുന്നും അന്നേക്കന്ന്
  • മീൻ തുണ്ടംതുണ്ടം ഇറച്ചി കണ്ടംകണ്ടം?
  • മീൻ നന്നാക്കുന്നിടത്ത് പൂച്ചയിരിക്കും പോലെ
  • മീൻ പൊരിച്ചത് തലയ്ക്കുവച്ച് പൂച്ച വിശന്നിരിക്കുമോ?
  • മീൻകണ്ടാ വേണ്ടാത്ത പൂച്ചയുണ്ടോ?
  • മീശ നരച്ചാലും ആശ നരയ്ക്കില്ല
  • മീശ മിനുക്കാൻ മൂന്നാള്
  • മുക്കാപ്പണത്തിന്റെ കുതിര മൂന്നുപണത്തിന്റെ പുല്ല് തിന്നു
  • മുക്കിപ്പണിതാൽ നക്കിത്തിന്നാം
  • മുക്കിലിരുന്ന് മൂളരുത്
  • മുക്കിലെ ഉലക്കയും കഴുത്തിലെ താലിയും മൂത്തമകൾക്ക്
  • മുക്കുവൻ വഞ്ചി പണിതപോലെ
  • മുക്കുവൻ വളർത്തിയ പട്ടീം മുത്തി വളർത്തിയ കുട്ടീം
  • മുഖം ചന്ദ്രബിംബം, അകം പാമ്പിൻവിഷം
  • മുഖം നന്നല്ലാത്തതിന് കണ്ണാടിയുടച്ചിട്ടെന്താ?
  • മുഖം മനസ്സിന്റെ കണ്ണാടി
  • മുഖക്കുറി മനസ്സിന്റെ പൂക്കുറി
  • മുഖത്തിന് മുഖം കണ്ണാടി
  • മുഖത്ത് കണ്ണാമ്പാള വച്ചുകെട്ടിയാൽ എന്തുംപറയാം
  • മുഖത്ത് നോക്കിയാൽ മുറ്റത്ത് തുപ്പാൻ തോന്നില്ല
  • മുഖത്ത് പൂവും മൂട്ടിൽ മുള്ളും
  • മുഖത്ത് മിഴിച്ച ദോഷം വഴിയിലും വയറ്റിലും
  • മുഖത്ത് വന്നുകയറിയ ലക്ഷ്മിയെ തൂത്തെറിയരുത്
  • മുഖംനോക്കി പറയരുത്, മുഖത്തുനോക്കി പറയണം
  • മുഖംനോക്കി വിളമ്പരുത്
  • മുങ്ങാതെ മുത്തെടുക്കാമെന്ന് കരുതരുത്
  • മുങ്ങിക്കായെന്ന് പറഞ്ഞാൽ പഥ്യം പിഴയ്ക്കുമോ?
  • മുങ്ങിക്കുളിച്ചു, മുഖം നനഞ്ഞില്ല
  • മുങ്ങിച്ചാവാൻ പോകുന്നവൻ, വൈക്കോൽത്തുരുമ്പ് പിടിക്കും
  • മുങ്ങിത്തപ്പിയാൽ മുത്ത്, കരയ്ക്കടിഞ്ഞാൽ കക്ക
  • മുങ്ങിയെടുത്താൽ മുത്ത്, കൈക്കരിച്ചാൽ കക്ക
  • മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല
  • മുച്ചുഴി മുടിചൂടും
  • മുച്ചെവികേട്ടാൽ മൂലനാശം
  • മുഞ്ഞി കറുപ്പിച്ചാലും കഞ്ഞിയിൽ കല്ലിടരുത്
  • മുടക്കംപറഞ്ഞാൽ ചടക്കംകൂടും
  • മുടന്തനും മുയലിനെ പിടിച്ചെന്നുവരും
  • മുടന്തൻ വേലികെട്ടാൻ മൂന്നാള് താങ്ങാൻ
  • മുടപ്പുല്ല് മുക്കലംവെള്ളം തടയും
  • മുടവൻ മരക്കൊമ്പിലുള്ള തേൻകൊതിച്ചിട്ടെന്താ?
  • മുടിക്കാതിരുന്നാൽ മുട്ടാതിരിക്കാം
  • മുടിക്കുറ്റം മൂന്ന് ദിവസത്തേക്ക്
  • മുടിചൂടിയ മന്നനും ഒടുവിൽ പൊടിചാമ്പലാം
  • മുടിഞ്ഞ കൂത്ത് ഇരുന്ന് കാണുക
  • മുടിഞ്ഞാലും മുന്നേറണം
  • മുടിഞ്ഞോൻ തളിർക്കാനും മുറിച്ചൂട്ട് കത്താനും പണി
  • മുടിമുടിയായി നട്ടാൽ പിടിപിടിയായി വിളയുമോ?
  • മുടിയാനൊരു വകയില്ലെങ്കിൽ പാറായിക്കൊരു പുടവ കൊടുക്കുക, എന്നിട്ടും മുടിഞ്ഞില്ലെങ്കിൽ അവിടെത്തന്നെ കുടിപാർക്കുക
  • മുടിയാൻ മുപ്പതിൽപോണോ?
  • മുടിയാൻകാലത്ത് പീച്ചൻ കുലയ്ക്കുക
  • മുടിയാൻകാലത്ത് മുച്ചീർപ്പൻ കുലയ്ക്കുക
  • മുടിയാൻകാലത്ത് മുന്നാലപുരത്തീന്നൊരു പെണ്ണുകെട്ടി, അവളും മുടിഞ്ഞു, ഞാനും മുടിഞ്ഞു
  • മുടിവച്ച തലയിൽ ചുഴിക്കുറ്റം നോക്കുന്നതെന്തിന്?
  • മുട്ടത്തെ വീരൻ ഇരുന്നപ്പോഴും പാറ, ചത്തപ്പോഴും പാറ
  • മുട്ടന്മാരോടുള്ള കൂട്ടും കരിങ്ങാലിക്കടയിട്ടു നടന്ന കാലും
  • മുട്ടപ്പാളി എരപ്പാളി
  • മുട്ടയിട്ട കോഴിക്കേ മുട്ടുവേദനയറിയൂ
  • മുട്ടാളന്റെ കോപം മൂക്കത്ത്
  • മുട്ടിയടിച്ചു കയറ്റിയതിന് ആണിക്കു കുറ്റം
  • മുട്ടുകയുമില്ല, മുഴയ്ക്കുകയുമില്ല
  • മുട്ടുണ്ടെങ്കിൽ ഇഷ്ടം മുട്ടും
  • മുട്ടുശാന്തിക്കേല്പിച്ചാൽ കാശിക്കുപോകാം
  • മുണ്ടകൻ നട്ടുമുങ്ങണം, വിരിപ്പ് നട്ടുണങ്ങണം
  • മുണ്ടകൻ മൂർന്നാൽ മൂക്കിനുനേരേ
  • മുണ്ടകൻ വച്ചിട്ടു മൂലയിലൊളിച്ചു
  • മുണ്ടനുലക്കയ്ക്കുണ്ടോ മർമ്മം
  • മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിർച്ചി തിന്നും
  • മുതല പിടിച്ചാൽ മുതലയെ തഴുകണം
  • മുതലക്കുഞ്ഞിനെ നീന്തം പഠിപ്പിക്കണോ?
  • മുതലപ്പടി ചെലവിപ്പടി
  • മുതലയുടെ മൂക്കിൽ വെള്ളമില്ലാതിരിക്കില്ല
  • മുതലാളിക്ക് ഉപ്പുവഞ്ചി മുങ്ങിയിട്ട്, തൊമ്മന് തൊപ്പിപ്പാള പോയിട്ട്
  • മുതലുപേക്ഷിച്ചാൽ പലിശ ചോദിക്കാനവകാശമില്ല
  • മുതിര മുളയിൽ മഞ്ഞുചോരരുത്
  • മുതിരയ്ക്ക് മൂന്നുമഴ
  • മുതുകത്തെങ്ങനെ തഴമ്പുണ്ടാകാനാ
  • മുതുകത്ത് പുണ്ണുള്ളോൻ നൂത്തനൂഴാൻ പോകരുത്
  • മുതുകാളയോടുഴവ് പഠിക്കണം
  • മുതുകിലടിച്ചാലമരും വയറ്റത്തടിച്ചാലോ?
  • മുതുക്കൻ ഞെക്കി പണം മുന്നൂറ്
  • മുത്തൻ പോത്ത് വഴിമാറില്ല
  • മുത്തപ്പന് കുത്തിയ പാള അപ്പനും
  • മുത്തപ്പൻ തിന്നുമ്പോൾ കറുപ്പ് കൽക്കണ്ടം
  • മുത്തപ്പന്റെ വഞ്ചി, പത്തുപുത്തൻ കൂലി, കുത്തുമ്പോ കുത്തും എത്തുമ്പോഴെത്തും
  • മുത്താഴമുണ്ടാൽ മുള്ളിൻകെട്ടിന്മേലും കിടക്കണം
  • മുത്താറി മുന്നാഴി വേണെങ്കിൽ മുത്തീടെ മുടീം പൊയ്ക്കോട്ടെ
  • മുത്തി ചത്ത് കട്ടിലൊഴിയാൻ കാത്തുനിൽക്കുക
  • മുത്തി വളർത്തിയ കുട്ടിയും മുക്കോക്കുടിലിലെ പട്ടിയും
  • മുത്തിക്കൊന്നു മുറുക്കാൻ മൂന്നാള്
  • മുത്തിടെ പൂശ മോന്തിക്ക്
  • മുത്തിനല്ലാതെ മുത്താറിക്ക് മാറ്റരുത്
  • മുത്തിനില്ലാത്ത വില ചിപ്പിക്കോ?
  • മുത്തിന് കൊണ്ടത് ഉപ്പിന് വിറ്റു
  • മുത്തിന് മുങ്ങിയവന് മീൻ കിട്ടി
  • മുത്തിന് മുങ്ങുമ്പോൾ അളിയൻ കൈപിടിക്കണം
  • മുത്തിപ്പശുവിനെ കൊണ്ട് വേലി പൊളിപ്പിക്കുക
  • മുത്തിപ്പുല മൂന്ന് ദിവസം
  • മുത്തില്ലാത്ത മുത്തുച്ചിപ്പി പുത്തൻ കൊടുത്തുകൊള്ളുമോ
  • മുത്തുക്കുടയും ചാമരവും ആനയ്ക്കോ അരചനോ?
  • മുത്തെടുക്കാൻ ചിപ്പിയുടയ്ക്കണം
  • മുത്ത് എന്നെഴുതിയാലും മൂന്നുതെറ്റ്
  • മുത്ത് കെട്ടുപോവില്ല
  • മുത്ത് കൊടുത്ത് കൊണ്ടത് ഉപ്പ് തന്നാൽ തരുമോ?
  • മുത്ത് കോരി മുറം നിറച്ച് പവിഴം കോരി പറ നിറച്ച്
  • മുൻകൈ നീണ്ടാൻ മുഴംകൈ നീളും
  • മുൻകോപം പിൻദുഃഖം
  • മുന്നാൾ മുടിപിടിക്കും
  • മുന്നാഴി കറക്കുന്ന പശുവായാലും മുൻകൂര വലിച്ചുതിന്നാലോ
  • മുന്നിലത്തെ പല്ലുകൊണ്ട് ചിരിക്കുക, പിന്നിലത്തെ പല്ലുകൊണ്ട് കടിക്കുക
  • മുന്നിൽ പോയിട്ടേൽക്കരുത്, പിന്നിൽ പോയി തോൽക്കരുത്
  • മുന്നും പിന്നും നോക്കാത്തോൻ മുടിയും
  • മുന്നൂറിലൊന്ന് മുളമൂട്ടിൽ കണ്ടു
  • മുന്നേരം കപ്പൽക്കാരൻ പിൻനേരം ഭിക്ഷക്കാരൻ
  • മുൻനോക്ക് പിൻനോക്കും
  • മുന്നോട്ട് വച്ച കാൽ പിന്നോട്ട് വയ്ക്കരുത്
  • മുൻപിൽ കിടക്കുന്ന മുതലയെ പേടിച്ച് പിൻപിൽ കിടക്കുന്ന പുലിയുടെ വായിൽ
  • മുൻപിൽ നടന്നാൽ കുത്തും, പിൻപിൻ നടന്നാൽ പിടിക്കും
  • മുൻപിറന്ന കാതിനേക്കാൾ പിൻപിറന്ന കൊമ്പിന് ബലം
  • മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിൻപേ ഗമിക്കും ബഹുഗോക്കളെല്ലാം
  • മുൻപേ ദൈവം പിന്നെപിന്നെ ഇപ്പോൾ ദൈവം മുന്നിൽതന്നെ
  • മുൻപേ നടക്കുന്നവൻ വിടുകൈയനാണെങ്കിൽ പിൻപേ നടക്കുന്നവൻ പടുഭോഷൻ
  • മുൻപേ മിണ്ടിയവൻ പ്ലാവിലയ്ക്ക് പോണം
  • മുൻപേ വന്നത് കൊമ്പോ തലയോ?
  • മുൻപ് നീ നട വയറേ, ഞാനിതാ പുറകേ
  • മുൻവില പറഞ്ഞു പേശരുത്
  • മുൻവില പൊൻവില
  • മുൻവിള പൊൻവിള
  • മുൻവീഴ്ചയെ വാഴ്ത്തുന്നത് തൻവാഴ്ചയെ താഴ്ത്തുന്നത്
  • മുപ്പത് പണം കൊടുത്താലും മൂളിപ്പട്ടം പോവില്ല
  • മുപ്പത് പെരുപ്പ് തിന്നവന് മൂന്ന് പെരുപ്പ് പലഹാരം
  • മുപ്പത് വർഷം വാണവനുമില്ല, മുപ്പത് വർഷം താണവനുമില്ല
  • മുപ്പത്തൊൻപത് ദിവസം കട്ടുതിന്നാൽ നാല്പതാം ദിവസം നടക്കല്ലും വിളിച്ചുപറയും
  • മുപ്പിരി മുറിയില്ല
  • മുപ്പുലക്കാരനെ കൊണ്ട് ശവം തൊടീക്കരുത്
  • മുമ്മൂലം നിർമ്മൂലം
  • മുയലിളകുമ്പോൾ നായ കാട്ടിക്കാൻ പോയി
  • മുയലെത്ര മുക്കിയാലും ആനയോളം പിണ്ടിയിടുമോ?
  • മുരടന് വടി
  • മുരിക്കിൻകാലിൽ വെറ്റിലവള്ളി
  • മുരിക്കിന്മേൽ നിന്നെടുത്ത് മുള്ളിന്മേലേക്ക്
  • മുരുക്ക് മൂത്താലും ഉരുക്കാകുമോ?
  • മുരുട് പെണ്ണും ചുരുട് പായും
  • മുലകുടി മാറിയാൽ മറുകുടി വേണം
  • മുലകൊടുത്ത അമ്മയേക്കാൾ വലുതോ മുത്തംകൊടുത്ത മുത്തി
  • മുലക്കണ്ണ് കടിക്കുമ്പോൾ കവിളത്ത് നുള്ളണം
  • മുലക്കുത്ത് മുലകുടിക്കുന്ന കുഞ്ഞിനറിയാമോ?
  • മുലയുള്ള പെണ്ണിന് തലയില്ല, തലയുള്ള പെണ്ണിന് മുലയില്ല
  • മുല്ലച്ചോട്ടിലെ കല്ലുപോലെ
  • മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം
  • മുല്ലപ്പൂവിന്റെ മണംകൊണ്ട് വാഴനാരിന് മോക്ഷം
  • മുളകിന് മുപ്പതുകൊല്ലം
  • മുളകിന് മുരുക്ക്
  • മുളകിന് മൂന്നുണക്ക്
  • മുളകുമണി മുത്തുമണി
  • മുളംകൂട്ടത്തിൽ ചരല് വാരിയെറിഞ്ഞ പോലെ
  • മുളക് ചെറുതാണെന്ന് വച്ച് വീര്യം കുറയുമോ?
  • മുളച്ച രോമം മൂന്ന്, അതിൽ രണ്ട് പുഴുക്കടി
  • മുളപോലെ വളർന്നു ഈർക്കിലിയോളം കാതലില്ല
  • മുളയാകുമ്പോൾ നഖം കൊണ്ട് നുള്ളാം, പിന്നെ മഴു കൊണ്ടും പണി
  • മുളയിലറിയാം വിള
  • മുളയ്ക്കുമ്പോളറിയാം കുരുവിന്റെ ഉറപ്പ്
  • മുളയ്ക്കുമ്പോഴുള്ളതേ മുറ്റിയാലും കാണൂ
  • മുള്ളായാലും മുറുകെപ്പിടിക്കണം
  • മുള്ളിന് മുന ചെത്തിക്കൊടുക്കണോ?
  • മുള്ളിന് മുളയിലേ മുന മുന്നോട്ട്
  • മുള്ളിന് മൂർച്ചയും പൂവിന് മണവും
  • മുള്ളിൻകെട്ടിന്മേൽ നിന്ന് പട്ടിലിൻ കൂട്ടത്തിലേക്ക്
  • മുള്ളിന്മേൽ നിന്നെടുത്ത് മുരിക്കിന്മേൽ
  • മുള്ളിന്മേൽ മുണ്ടിട്ടാൽ മെല്ലെയെടുക്കണം
  • മുള്ളിന്റെ മുരടിൽ മുള്ളേ മുളയ്ക്കൂ
  • മുള്ളിൽ പിടിക്കിലും മുറുക്കിപ്പിടിക്കണം
  • മുള്ളുകുത്തിയാൽ മറ്റുമുള്ള് കൊണ്ടെടുക്കേണം, രാക്ഷസരെ ജയിപ്പാൻ രാക്ഷസരേ നല്ലൂ
  • മുള്ളുനട്ടവൻ സൂക്ഷിച്ചുനടക്കണം
  • മുള്ളുമരം മുളയിലേ നുള്ളണം
  • മുള്ളുവാക്ക് കൊണ്ടാലുള്ളം വ്രണപ്പെടും
  • മുള്ളുള്ള കണ്ടത്തിലെള്ള് വിതയ്ക്കൊലാ
  • മുള്ളുള്ള മരത്തിലും വള്ളി കയറും
  • മുള്ളുള്ള വൃക്ഷങ്ങളൊട്ടകത്തിന്നിഷ്ടം
  • മുള്ളെടുക്കാൻ മുള്ള് തന്നെ വേണം
  • മുഴക്കു നുണയും ഉഴക്കു നേരും
  • മുഴക്കു വെള്ളത്തിൽ മൂവരെ മുക്കും
  • മുഴങ്കാലില്ലാത്തവൻ ചെറുവിരലില്ലാത്തവനെ പുച്ഛിക്കുക
  • മുഴുപ്പിനെ ആശ്രയിച്ചല്ല കെല്പ്
  • മുഴുവൻ നനഞ്ഞവനീറനില്ല, മുഴുവൻ കെട്ടവന് ദുഃഖമില്ല
  • മുഴുവൻ മുങ്ങിയവന് തണുപ്പില്ല
  • മുറം കലത്തിന് വായേറിയെന്ന് പറഞ്ഞാലോ?
  • മുറം വടിയെ തെറിപറയുക
  • മുറംചൂടിവേണോ മുങ്ങിച്ചാകാൻ പോകുന്നത്?
  • മുറത്തടി കൊണ്ടാലും മുഖത്തടി കൊള്ളരുത്
  • മുറത്തിലിട്ട നെല്ലുപോലെ
  • മുറത്തിൽ കയറിക്കൊത്തുക
  • മുറത്തിൽ നിന്നാൽ തരത്തിൽ തോൽക്കും
  • മുറപ്പണിയിൽ മുറിപ്പണിയരുത്
  • മുറപ്പെണ്ണിനെ കെട്ടാൻ മുഹൂർത്തം നോക്കണ്ട
  • മുറിച്ചൂട്ട് കത്താനും മുടിഞ്ഞേടം നന്നാകാനും പണി
  • മുറിഞ്ഞ മൂക്ക് കവിളറുത്തൊപ്പിക്കുക
  • മുറിപൊറുത്താലും വടു കിടക്കും
  • മുറിപ്പണി വിട്ടിട്ടുപോയാൽ മുറിപ്പാമ്പും കടിക്കും
  • മുറിവിദ്യകൊണ്ടു മൂന്നുലകം
  • മുറിവൈദ്യം ആപത്ത്
  • മുറിവൈദ്യനാളെക്കൊല്ലും
  • മുറിവ് കരിയും ദുഷ്പേര് കരിക്കും
  • മുറിഹാജി ദീൻകൊല്ലും
  • മുറുകിയ പിടി അയയാതിരിക്കുമോ?
  • മുറുക്കാൻ പഠിച്ചാലിരക്കാൻ പഠിക്കും
  • മുറുക്കിക്കൊട്ടുന്നത് വേഗം നിർത്താൻ
  • മുറുക്കിയ ആയത്തിന് കടവടുക്കണം
  • മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
  • മുറ്റത്ത് പുന്നെല്ല്, ഇറയത്ത് കാക്കക്കൂട്
  • മുറ്റത്ത് വന്ന മഹാലക്ഷ്മിയെ ആട്ടിയോടിക്കരുത്
  • മുറ്റവും ചിറ്റവും കുറയ്ക്കണം
  • മൂക്കണാഞ്ചന്റെ തുമ്മൽ പോലെ
  • മൂക്കറയന്റെ ഭാര്യയ്ക്ക് മുന്നോട്ടും പിന്നോട്ടും പോകാൻ വയ്യ
  • മൂക്കറുത്തിട്ട് ഒട്ടിക്കെന്ന് പറഞ്ഞാലോ
  • മൂക്കറ്റവൾ കാതറ്റവളെ പഴിക്കുക
  • മൂക്കാത്ത ചക്ക കക്കാൻ ഉറക്കമൊഴിക്കാറുണ്ടോ?
  • മൂക്കിനേക്കാൾ വലിയ മൂക്കുത്തി
  • മൂക്കിന് താഴെ പല്ലുണ്ടെന്ന് പേടിച്ച് കഴുത്തുചുറ്റി മൂക്കുപിടിച്ചു
  • മൂക്കിന് നേരെ മൂന്ന് മുഴം
  • മൂക്കിന് മേലെ വെള്ളം വന്നാൽ മൂന്നാൾക്കായാലെന്താ നാലാൾക്കായാലെന്താ?
  • മൂക്കിന്മേലിരുന്ന് കാത് തുളയ്ക്കുമോ?
  • മൂക്കിന്മേലിരുന്ന് വായിൽ കാട്ടിക്കുക
  • മൂക്കിലെ രോമം കളഞ്ഞ് തുലാഭാരം കഴിക്കുക
  • മൂക്കിൽ പൊടിയിടാത്ത മൂഢന് മുപ്പതുപണത്തിന്റെ വെള്ളിഡപ്പി
  • മൂക്കിൽകൂടിയുണ്ടാൽ വയറുനിറയുമോ?
  • മൂക്കില്ലാത്ത നാട്ടിൽ കസ്തൂരി വിൽക്കാൻ പോയാലോ
  • മൂക്കില്ലാത്തവനെ കസ്തൂരി മണപ്പിച്ചിട്ടെന്താ?
  • മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്
  • മൂക്കുതൊടാൻ കഴുത്തുചുറ്റണോ?
  • മൂക്കുതൊടാൻ നാക്കിന് നീളം പോരാ
  • മൂക്കുപിഴിഞ്ഞാൽ മുന്നാഴി
  • മൂക്ക് മുക്കാൽസൗന്ദര്യം
  • മൂക്ക് മുങ്ങിയാൽ മൂന്നാൾക്കോ, മുപ്പതാൾക്കോ
  • മൂക്ക് മുറിച്ച് ശകുനം മുടക്കുക
  • മൂച്ചിവച്ചാൽ മൂന്നുഗുണം
  • മൂട്ടിൽക്കുരുവും വീട്ടിൽ കടവും
  • മൂഡൻ രണ്ടുകൈയിൽ നാല് ചിരട്ട പിടിക്കും
  • മൂത്ത ചോവൻ ഇടയിൽ തങ്ങില്ല
  • മൂത്തത് നന്നെങ്കിൽ മൂന്നും നന്ന്
  • മൂത്തവർവാക്കും മുതുനെല്ലിക്കയും മുന്നിൽ കയ്ക്കും പിന്നെ മതിർക്കും
  • മൂത്തോരെ ചവിട്ടിയാൽ മൂന്നിടം പഴുക്കും, ഇളയോരെ ചവിട്ടിയാൽ ഏഴിടം പഴുക്കും
  • മൂത്തോളമേ കാതലുണ്ടാകൂ
  • മൂത്രംമുട്ടിച്ചു കൊല്ലാൻ കൊന്നമുറിച്ചു
  • മൂത്രമൊഴിച്ചുണ്ണണം
  • മൂന്നക്ഷരം കുറഞ്ഞാൽ മുഴുവൻ കുറഞ്ഞു
  • മൂന്നാം കൊല്ലം അമ്മികേറും, നാലാം കൊല്ലം നഗരം വാഴും (കുരുമുളക്)
  • മൂന്നാംപക്കം മൂക്കിനുനേരേ
  • മൂന്നാംപെണ്ണ് മുടിവച്ചുവാഴും
  • മൂന്നാമന് മുറയില്ല, അരിവാളിനുറയില്ല
  • മൂന്നാമന് മൂന്ന് കഴു
  • മൂന്നാളിറങ്ങിയാൽ മൂളിപ്പോരും
  • മൂന്നാളുകൂടി പടിയിറങ്ങരുത്
  • മൂന്നും ഒന്നുംപൊലെയെന്ന് മൂക്കറയൻ
  • മൂന്നു കോടതിയിൽ കേസും, മൂന്നു വയലിൽ കൃഷിയും, മൂന്നു വീട്ടിൽ സംബന്ധവും; മുടിയാൻ പിന്നെന്തുവേണം
  • മൂന്നു ദിവസത്തെ മൊല്ല വാഴ്ച
  • മൂന്നു പെണ്ണുള്ള വീട്ടിൽ മുറ്റമടിക്കില്ല
  • മൂന്നും മൂന്നുവിധം, മൂത്തനായർക്കൊത്തവിധം
  • മൂന്നുപേരറിഞ്ഞാൽ മൂന്നലോകത്തിലും പ്രസിദ്ധം
  • മൂന്നുപേരുടെ രഹസ്യം രണ്ടുപേരുടെ പരസ്യം
  • മൂന്നേമുക്കാൽ നാഴിക നേരത്തെ യമന്റെ ജോലി
  • മൂന്നേമുക്കാൽ നാഴികകൊണ്ട് മുത്തുമഴ പെയ്തു
  • മൂന്നൊന്നായാൽ മുക്കോല പെരുവഴി തുണ
  • മൂന്നോണം മുക്കീം മൂളീം, നാലോണം നക്കിയും തുടച്ചും, അഞ്ചോണം പിഞ്ചോണം
  • മൂപ്പന് മുന്നാഴി മൂക്കിൽ വലിക്കാനില്ല
  • മൂരിക്ക് മൂത്രവുമില്ല, എരുമയ്ക്ക് കൊമ്പുമില്ല
  • മൂരിക്ക് മൂന്ന് പാച്ചൽ
  • മൂരിയോട് ചോദിച്ചിട്ടാണോ മൂക്കുകയറിടുന്നത്?
  • മൂർഖനും മുതലയും പിടിച്ചത് വിടില്ല
  • മൂർഖനെ മുത്തരുത്
  • മൂർഖൻ കടിച്ചിട്ട് പുല്ലിൽ തേച്ചാൽ പോകുമോ?
  • മൂർഖൻപാമ്പിനെ നോവിച്ച് വിടരുത്
  • മൂർഖൻപാമ്പിന്റെ മുഖത്ത് മുത്തരുത്
  • മൂർഖന്റെ മുഖത്ത് മൂധേവി
  • മൂർച്ചയേറിയ നാക്ക് ചാർച്ചയറിയില്ല
  • മൂർത്തി ചെറുത് കീർത്തി വലുത്
  • മൂർത്തിയറിയാതെ സേവിക്കരുത്
  • മൂലം മറന്നാൽ മഴയും വീഴും
  • മൂലം മറന്നാൽ വിസ്മൃതി
  • മൂലത്തിൻനാൾ മുടിയണിഞ്ഞു മുട്ടിയിൽ കയറ്റണം
  • മൂലംപറഞ്ഞു പടവെട്ടരുത്
  • മൂലയ്ക്കിട്ട മഴു കാലിന്മേലിട്ടു
  • മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ പിച്ചളയ്ക്കുണ്ടോ പ്രകാശം ഭവിക്കുന്നു?
  • മെത്ത കൊള്ളാം തലയണ കീറ
  • മെത്തമേൽ കിടന്നാൽ വിദ്യയുണ്ടാവില്ല
  • മെയ്യനങ്ങാത്തവന് മലമറിക്കാൻ മോഹം
  • മെലിഞ്ഞവൻ തടിക്കില്ലെന്നും പോയവൻ വരില്ലെന്നും കരുതരുത്
  • മെലിഞ്ഞ് മെലിഞ്ഞ് ആനക്കോലം തിരിഞ്ഞു
  • മെല്ലനെ ചെല്ലുന്ന വെള്ളം കല്ലിനെ കുഴിക്കും
  • മെല്ലെത്തിന്നാൽ മുള്ളും തിന്നാം
  • മെഴുക് ചെന്നേടത്തോളമേ ഓടുചെല്ലൂ
  • മെഴുക്കുപുരട്ടിച്ചട്ടിയും വാഴയ്ക്കാത്തൊലിക്കൊണ്ടാട്ടവും വാലിയക്കാരന്
  • മെഴുത്തലയൻ വെയിലത്തിറങ്ങരുത്
  • മേച്ച ദിവസം കറന്നുകിടിച്ചത് ലാഭം
  • മേച്ചേരിക്കും കീച്ചേരിക്കും സുഖം, ഇടച്ചേരിക്ക് ദുഃഖം
  • മേഞ്ഞേടത്തുതന്നെ മേയരുത്
  • മേടം തെറ്റിയാൽ മോടൻ തെറ്റി
  • മേടംപത്തിനുമുൻപ് പൊടിവിത കഴിയണം
  • മേടമാസത്തിൽ പുലയൻ ആനയ്ക്കും വിലചോദിക്കും
  • മേപ്പുരയുള്ളവനല്ലേ തീപ്പൊരി പേടിയുള്ളൂ
  • മേയാൻപോകുന്ന മാടിന്റെ കൊമ്പിൽ പുല്ലുകെട്ടിക്കൊണ്ടുപോണോ
  • മേയുന്ന മാടിനെ നക്കുന്ന മാട്
  • മേയ്പു പാതി, തേപ്പു പാതി
  • മേരുവിനെയടുത്ത കാക്കയ്ക്കും സ്വർണ്ണം നിറം
  • മേലത്തെ ചക്കയ്ക്കും കള്ളൻ വന്നു
  • മേലുമിനുക്കിയെ കൊണ്ടവനും മേട്ടിൽ കൃഷിചെയ്തവനും
  • മേലെകൊമ്പത്തെ ചക്ക താഴേകൊമ്പത്ത്
  • മേലേ പടർപ്പുമില്ല, കീഴേ കിഴങ്ങുമില്ല
  • മേലേവീട്ടിൽ വന്ന വെള്ളിയാഴ്ച താഴേവീട്ടിലും വന്നു
  • മേലോട്ടുനോക്കിയാലാകാശം, താഴോട്ടുനോക്കിയാൽ ഭൂമി
  • മേൽപുരയില്ലാത്തവന് തീഭയമില്ല
  • മൊട്ടച്ചിക്കെട്ടും പോയി, എനിക്ക് രണ്ടും പോയി
  • മൊട്ടത്തലയൻ മുഷ്ടിയുദ്ധത്തിന് ഭയപ്പെടില്ല
  • മൊട്ടത്തലയൻ വൻചതിയൻ
  • മൊട്ടത്തലയിൽ പേൻ പിടിക്കുമോ
  • മൊട്ടത്തലയും കുടുമയും കൂട്ടിക്കെട്ടാമോ
  • മൊട്ടമൂവ്വായിരം പട്ടർ പതിനായിരം
  • മൊട്ടയ്ക്ക് കൈനീട്ടുന്നവൻ വിട്ടയ്ക്കും കൈനീട്ടും
  • മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
  • മൊഴി ഒന്നേ പറഞ്ഞുള്ളൂ, പണം മൂന്നൂറുപോയി
  • മൊഴി തെറ്റിയാൽ വഴിതെറ്റും
  • മോങ്ങുന്ന നായിന്റെ തലയിൽ തേങ്ങയും വീണു
  • മോതിരം ചെറുതെന്ന് വച്ച് വിരൽ ചെത്താറുണ്ടോ
  • മോദിച്ചു പാപം ചെയ്താൽ രോദിച്ചു ഫലമുണ്ണും
  • മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളഞ്ഞു
  • മോരിന് കൊണ്ടുവന്ന പാള പിന്നിൽ പിടിക്കണോ
  • മോരിന് വന്നവൻ പശുവിന്റെ വില ചോദിക്കണോ?
  • മോരിന് വന്നിട്ട് മൊന്തയൊളിക്കുന്നതെന്തിന്?
  • മോരും മുതിരയും ചേരില്ല
  • മോരുകിട്ടാത്തിടത്ത് പാലുകിട്ടുമോ?
  • മോരുകൂട്ടിക്കുഴച്ചാൽ പാകമാകും
  • മോരുമോര് നീര് നീര്
  • മോരുവിൽക്കുന്ന അമ്മ്യാർക്ക് ഊരിലെ പഞ്ഞമറിയില്ല
  • മോരുവിൽക്കുന്ന അമ്മ്യാർക്ക് ഊരിലെന്തുകാര്യം?
  • മോരൊഴിച്ചു കുഴച്ചാൽ ഗോമാങ്ങയോളം
  • മോരൊഴിച്ചു കുഴച്ചാൽ പാകമാകും
  • മോഹം ദൂരമറിയില്ല
  • മോഹം നോക്കി മുഖം നോക്കില്ല
  • മോഹം ന്യായമറിയില്ല
  • മോഹം മുപ്പതുനാള്, ആശ അറപതുനാള്
  • മോഹത്തിന് ഞായമില്ല
  • മോഹനക്കല്ലായാലും ഭാരം കയറ്റിയാലുടയില്ലേ
  • മോറിയത് മോറിയത് കൈയിൽ താ, മോറിക്കഴിഞ്ഞാൽ കിണ്ടിയും താ
  • മോറ്റിൽ വീണ ഈച്ചയുടെ കാലീമ്പുക
  • മൌനം അനുവാദം
  • മൌനം ഊരിനെ കെടുത്തും
  • മൌനം കുടിയെ കെടുത്തും
  • മൗനം കലഹനാശനം
  • മൗനം കൊണ്ടേ വാശി തീരൂ
  • മൗനം കൊണ്ട് മദവാനേയും ജയിക്കാം
  • മൗനം പൊന്ന്, പൊളി പിച്ചള
  • മൗനം മന്ദന് ഭൂഷണം
  • മൗനം മലയ്ക്ക് സമം
  • മൗനം വിദ്വാനു ഭൂഷണം
  • മൗനം സമ്മതലക്ഷണം
  • മൗനി ഊരുകെടുത്തും
  • യക്ഷി പിടിവിട്ടാലും പൂജാരി പിടി വിടുകയില്ല
  • യജമാനൻ നെല്ലിൽ പിടിച്ചു അമ്മ കഞ്ഞിയിൽ പിടിച്ചു ഞാൻ പല്ലിൽ പിടിച്ചു
  • യജമാനപ്രീതി ശാസ്ത്രം
  • യജ്ഞസ്ഥാനം ലക്ഷ്യം
  • യത് ഭവതി തത് ഭവതു
  • യത്നം വിതച്ചാൽ രത്നം വിളയും
  • യത്നത്തോളം നല്ല രത്നമില്ല
  • യത്നമേ രത്നമോർക്കുവിൻ
  • യത്നിക്കുന്നവനും യജമാനനാകാ
  • യഥാ നാട്ടാർ, തഥാ സർക്കാർ
  • യഥാ നാഥാ തഥാ ഭൃത്യ
  • യഥാ ബീജം തഥാങ്കുരം
  • യഥാ രാജാ, തഥാ പ്രജ
  • യഥാർത്ഥവാദി ബഹുജനവിരോധി
  • യഥാശക്തി മഹാഫലം യഥാരാജ, തഥാപ്രജ
  • യഥാശക്തി മഹാബലം
  • യന്ത്രമെത്ര കെട്ടിയാലും പിടിക്കാനുള്ള ബാധ പിടിക്കും
  • യമനറിയാതെ മരണമില്ല
  • യമനറിയാത്ത വീടും കൊക്കറിയാത്ത കുളവുമില്ല
  • യമനു വഴികാട്ടാനാരുണ്ട് വൈദ്യൻ?
  • യമനുമുണ്ട് മരണഭയം
  • യമനൊരു കുഞ്ഞിനെ കൊടുത്താലും ചാർച്ചക്കാരനൊരു കുഞ്ഞു കൊടുക്കില്ല
  • യമന്റെ കുഞ്ഞിനെ പിശാചുപിടിക്കുമോ?
  • യമന്റെ ദൂതന്മാരെപോലെ
  • യമിക്ക് നിയമം വേണ്ട
  • യൽഭാവി തൽഭവതു
  • യാഗം ചെയ്യുമ്പോൾ കൈയുപൊള്ളും
  • യുക്തിയിൽ ശക്തനും ചേരണം
  • യുദ്ധം നാസ്തി, ജയം നാസ്തി
  • യോഗം വരുമ്പോൾ യോജിപ്പ്
  • യോഗമുള്ളവൻ പല്ലക്കേറും
  • യൗവനം കഴിഞ്ഞാൽ വനം നല്ലൂ
  • യൗവനം മഹാവനം
  • രക്തബന്ധം തിക്തബന്ധം, സ്വാർത്ഥബന്ധം സ്വർണ്ണബന്ധം
  • രക്ഷയുള്ളിടത്ത് ശിക്ഷയുമുണ്ട്
  • രണ്ടാമത് മുറുക്കില്ല, മൂന്നാമത് മഴയില്ല
  • രണ്ടും കോടിയെങ്കിൽ അലക്കിയതില്ലെന്ന് നിശ്ചയം
  • രണ്ടുകളവൊന്നിച്ച് പറഞ്ഞാൽ ഒന്ന് നേരാകും
  • രണ്ടുംകെട്ടവനെന്തും കാട്ടാം
  • രണ്ടുകെട്ടിയവനു തിണ്ടാട്ടം
  • രണ്ടുകൈ കൂട്ടിക്കൊട്ടിയാലേ ഒച്ചകേൾക്കൂ
  • രണ്ടുണ്ടെങ്കിൽ ശണ്ഠയുണ്ട്
  • രണ്ടുതലയും കത്തിച്ചു നടുപിടിക്കല്ല
  • രണ്ടുതോണിയിൽ കാലിട്ടുനിന്നാൽ നടുപ്പുഴയിൽ കാണാം
  • രണ്ടുപട്ടിക്കുകൂടി ഒരെല്ല് കിട്ടിയ പോലെ
  • രണ്ടുവേട്ടോൻ പൊട്ടൻ
  • രണ്ടെന്നുണ്ടെങ്കിലിണ്ടലുണ്ട്
  • രണ്ടേ നയമുള്ളൂ, പ്രണയവും വിനയവും
  • രണ്ടൊത്താൽ മൂന്നൊക്കും
  • രസവാദം ഊതിയറിയുക, വേദം ഓതിയറിയുക
  • രഹസ്യം പൊതിഞ്ഞുവച്ചാലും പരസ്യമാകും
  • രഹസ്യമാണെന്ന് പറഞ്ഞാൽ പരസ്യമാകാനെളുപ്പം
  • രാജകുമാരിയായാലും കെട്ടിയവന് പെണ്ണുതന്നെ
  • രാജപക്ഷം പൗരപക്ഷം
  • രാജയോഗത്തിന് രാജഭോഗം
  • രാജവായ്ക്ക് പ്രത്ത്യുത്തരമില്ല
  • രാജാവന്നു കാക്കും, ദൈവം നിന്നുകാക്കും
  • രാജാവാകാനോജസ്സില്ല പ്രജയാകാൻ മനസ്സുമില്ല
  • രാജാവിനു ചെവികണ്ണ്
  • രാജാവിനെക്കാൾ കൂടുതൽ രാജകീയം
  • രാജാവിനൊടും വെള്ളത്തൊടും തീയൊടും ആനയൊടും കളിക്കരുതു
  • രാജാവിനോടും വെള്ളത്തിനോടും തീയിനോടും കളിക്കരുത്
  • രാജാവിന്റെ കൈയിന് രാജ്യത്തിന്റെ നീളം
  • രാജാവിന്റെ ചെരിപ്പാണെന്ന് നായയ്ക്കറിയുമോ
  • രാജാവിന്റെ നായയായിട്ടല്ലേ എറിഞ്ഞുകൂടാത്തത്
  • രാജാവിന്റെ നായായ്ട്ടല്ലെ എന്നറിഞ്ഞൂടാത്തതു
  • രാജാവില്ലാത്ത രാജ്യത്ത് കുടിയിരിക്കാനാകാ
  • രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
  • രാജ്ഞിയായാലും കെട്ടിയോനു പെണ്ണുതന്നെ
  • രാത്രിവീണ കുഴിയിൽ പകലുവീഴണമെന്നുണ്ടോ?
  • രാധയുള്ളേടത്ത് കൃഷ്ണനുമുണ്ട്
  • രാമനിരിക്കുമിടം അയോദ്ധ്യ
  • രാമനുള്ളേടത്ത് കാമനില്ല, കാമനുള്ളേടത്ത് രാമനില്ല
  • രാമരാവണബാലിസുഗ്രീവകീരിപാമ്പു കടീപിടി
  • രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആർ എന്നു ചൊദിക്കും
  • രാമായണമാറുകാണ്ഡം വായിച്ചിട്ടും രാമന്ക്ക് സീത എപ്പടി?
  • രാമേശ്വരത്തെ ക്ഷൗരം പോലെ
  • രാവിലെ വന്ന മഴയേയും വിരുന്നിനേയും വിശ്വസിക്കരുത്
  • രാവിലെ വൈകിയാലന്തിക്കും വൈകും
  • രാവിലെക്കുളി രക്ഷക്കുളി. ഉച്ചക്കുളി പച്ചകുളി, അന്തിക്കുളി ചന്തക്കുളി
  • രാവുവീടാകാ പകൽകാടാകാ
  • രാവുവീണ കുഴിയിൽ പകലുംവീഴുമൊ
  • രാഷ്ട്രത്തിന് വേണ്ടാത്ത രാഷ്ട്രീയമെന്തിന്?
  • രാഷ്ട്രീയക്കാരന് രാഷ്ട്രസ്നേഹമില്ല
  • രാഹുദശയിൽ വാണവനുമില്ല, രാജദശയിൽ കെട്ടവനുമില്ല
  • രുദ്രാക്ഷമാല മാറത്തും മറ്റൊന്ന് മനസ്സിലും
  • രേവതിക്കാറ്റിൽ പാടത്ത് ചാമ
  • രേവതിനാളിനെഴുപത് ശീലം, തന്നോടിരക്കും താനിരക്കും
  • രേവതിയിരന്നുതിന്നും
  • രോഗിക്ക് രോഗി ഭാഗം പറയുക
  • രോഗിക്ക് രോഗി വൈദ്യൻ
  • രോഗിക്ക് വൈദ്യൻ, പാപിക്ക് ദൈവം
  • രോഗിയാകുന്നതിന് മുൻപ് വൈദ്യനെ പരിചയപ്പെടണം
  • ലക്ഷത്തിൽ ലക്ഷ്ണമുള്ളവനൊന്ന്
  • ലങ്കയില്ലല്ലേ പണ്ടു രാമനാമം!
  • ലജ്ജവിട്ടവനു വർജ്യമില്ല
  • ലുബ്ധനിരട്ടിച്ചെലവ്
  • ലുബ്ധന്റെ മകൻ ധാരാളി, അവന്റെ മകനിരപ്പാളി
  • ലോകം പാഴായാൽ നാകം പാഴാകും
  • ലോകത്തുള്ളവരെല്ലാം ചത്താൽ ചാത്തമൂട്ടാനാരാ?
  • ലോകപ്പശുക്കളുടെ കുത്തുസഹിച്ചു കൂടാമൊ
  • ലോകരെല്ലാം ചത്താൽ ശോചിക്കാനാരാ?
  • ലോകരെല്ലാം നശിക്കുന്നു, ലോകം നിൽക്കുന്നു നിത്യമായ്
  • ലോഭിക്കു തൃപ്തിയില്ല
  • വക്കടർന്ന കലത്തിന് കണമുറിഞ്ഞ കയിൽ
  • വചനം വെള്ളി, മൗനം പൊന്ന്
  • വച്ചതെടുക്കേം വേണ്ട, ഇല്ലെന്ന് ചൊല്ലുകയും വേണ്ട
  • വജ്രം വജ്രംകൊണ്ട്
  • വഞ്ചി വീണ്ടും തിരുനക്കരെത്തന്നെ
  • വടക്കുമുഖമായ മച്ചുവീടിനേക്കാൾ നല്ലത് തെക്കുമുഖമായ കൊച്ചുവീട്
  • വടക്കൊട്ടയിൽ വെള്ളം കോരിക്കുക
  • വടികുത്തി പോയിട്ടെങ്കിലും പടകാണണം
  • വടികൊടുത്ത് അടിവാങ്ങുക
  • വടിമേൽ പാമ്പുപോലെ
  • വടിയെടുത്തവരെല്ലാം വേട്ടക്കാരോ
  • വടിയെടുത്താൽ മടിനടക്കും
  • വടിയൊടിയുകയുമില്ല, പാമ്പ് ചാവുകയുമില്ല
  • വടുവനുവടി
  • വട്ടം ചുറ്റിയും വഴിക്കുവരണം
  • വട്ടി ചെന്ന് മുറത്തിനെ കുറ്റം പറയുക
  • വട്ടി പിടിച്ചവൻ കടംവീട്ടുക
  • വട്ടിക്ക് വിശപ്പില്ല
  • വണ്ടിക്കാളയ്ക്കു പുല്ലില്ലാത്തപ്പോൾ ഞൊണ്ടിക്കാളയ്ക്കു വൈക്കോൽ കൊടുക്കുമോ?
  • വണ്ടിക്കാളയ്ക്കും പുല്ലും വെള്ളവുമധികം
  • വണ്ടിച്ചക്രവും വക്കീലും മെഴുക്കിട്ടേ തിരിയൂ
  • വണ്ണത്താൻ വീട്ടിലില്ലെങ്കിൽ തുണിപ്പെട്ടിയിൽ കാണണം
  • വണ്ണത്താൻവീടും മാമാവീടും തനിക്കൊത്തത്
  • വണ്ണത്തിലെഴുതി തിണ്ണത്തിൽ വായിക്കണം
  • വന്ദിച്ചില്ലെങ്കിൽ വേണ്ട, നിന്ദിക്കരുത്
  • വന്ധ്യയ്ക്കറിയുമോ പേറ്റുനോവ്
  • വന്ന വഴി മറക്കരുത്
  • വന്ന വെള്ളം നിന്ന വെള്ളത്തേയും കൊണ്ടുപോയി
  • വന്ന വെള്ളം പോകും നിന്ന വെള്ളം നിൽക്കും
  • വന്നകാലിൽ നിൽക്കരുത്
  • വന്നകൂത്ത് ആടിത്തന്നെ തീരണം
  • വന്നതിനേക്കാളധികം കൗതുകം വരവിന്
  • വന്നത് വിരുന്ന്, വെന്തത് ചോറ്
  • വന്നപടി ചന്തം
  • വന്നവന്റെ പുര പൊളിപ്പിക്കുകയും വരാത്തവനെ വരുത്തിച്ചോദിക്കയും
  • വന്നവിരുന്നും വെന്തചോറും
  • വന്നറിയാത്തവൻ ചെന്നറിയണം
  • വന്നാലും പഠിക്കില്ല, പൊണ്ണച്ചാര്
  • വന്നാൽ പോവുകയുമില്ല, പോയാൽ വരികയുമില്ല
  • വന്നോൻ വന്നോൻ കേറിക്കോട്ടെ, നന്മ നിറഞ്ഞോൻ കാത്തോട്ടെ
  • വമ്പനു കൊമ്പുവേണ്ട
  • വമ്പനു വഴി പോകുന്നവന്റെ തലയ്ക്കുമീതെ
  • വമ്പനോടേ വമ്പുനല്ലൂ
  • വമ്പനോടേൽക്കുമ്പോൾ പൊഴുതുനോക്കണം
  • വമ്പനോടേറ്റാൽ വാടും
  • വമ്പന്റെ പിമ്പും കൊമ്പന്റെ മുമ്പുമാകാ
  • വമ്പന്റെ പിമ്പ് കേളിയില്ല
  • വമ്പന്റെ പിമ്പ് താങ്ങിക്കൂട
  • വമ്പന്റെ മുമ്പിലും കൊമ്പന്റെ പിമ്പിലും നിൽക്കരുത്
  • വയനാട്ടിലെ മോര് വിലയ്ക്കുമില്ല, വെറുതേയും കിട്ടില്ല
  • വയലിലാണും കളത്തിൽ പെണ്ണും
  • വയലിലെ വേലയ്ക്ക് വരമ്പത്തു കൂലി
  • വയലു വറ്റി കക്ക പെറുക്കാനിരുന്നാലോ
  • വയസ്സായവർക്ക് പിള്ളബുദ്ധി
  • വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാൽ നന്ന്
  • വയററിയാതെ കുടിച്ചാൽ മനമറിയാതെ പറയും
  • വയറിനേക്കാൾ വലുത് വായ
  • വയറു കീറി കുടൽ കാണിച്ചാലും വാഴനാരെന്നു പറയും
  • വയറു ജയിച്ചാലുലകം ജയിക്കാം
  • വയറു നിറഞ്ഞാൽ വായ പറയും
  • വയറു നിറഞ്ഞാൽ വാഴച്ചോട്ടിലും കിടക്കാം
  • വയറു നിറയ്ക്കാം, കണ്ണ് നിറയ്ക്കാൻ വയ്യ
  • വയറുണ്ടെങ്കിൽ വിശപ്പുമുണ്ട്
  • വയറുപിഴപ്പാൻ വഴിയില്ലാഞ്ഞിട്ട് ബലിയുഴിയുന്നേൻ ദേവതമാരേ
  • വയറുവലിയവനു വാഴയ്ക്കാത്തൊലി
  • വയറുവേദനയ്ക്ക് തലമൊട്ടയടിച്ചിട്ടെന്താ?
  • വയറെല്ലാവിദ്യയും പഠിപ്പിക്കും
  • വയറ്റാട്ടിയുടെ മുമ്പിൽ വയറു മറച്ചിട്ടെന്താ
  • വയറ്റിൻ വലിപ്പം വകയില്ലാത്തവന്
  • വയ്യാത്ത വേലയ്ക്ക് കൈയയയ്ക്കരുത്
  • വരച്ചിടത്തു മുറിക്കരുത്
  • വരനെക്കണ്ട ജാരനെ പോലെ
  • വരമ്പുചാരി നട്ടാൽ ചുമരു ചാരിയിരുന്നുണ്ണാം
  • വരമ്പെടുക്ക, വല്ലികൊടുക്ക, വഴി തിരിക്ക, വളം ചേർക്ക
  • വരയ്ക്കൽ വാവിനു വന്നില്ലെങ്കിൽ ബന്ധം മുറിഞ്ഞതടയാളം
  • വരയ്ക്കുമീതെ വരവീണാൽ തലയ്ക്കുമീതെ ആരുമില്ല
  • വരവഞ്ച്, പോക്കഞ്ച്, തപ്പഞ്ച്, തേപ്പഞ്ച്, ഊണഞ്ച്, മുറുക്കഞ്ച്
  • വരവരമാമിയാർ കഴുതപോലെ
  • വരവറിഞ്ഞേ ചെലവുചെയ്യാവൂ
  • വരവിലറിയും ബ്രാഹ്മണൻ വന്നാലറിയും ശുദ്രൻ, വന്നാലുമറിയില്ല മുണ്ടൻകുട്ടി
  • വരാതിരിക്കുന്നതിലും നല്ലതല്ലേ വൈകിവരവ്
  • വരാനിരിക്കുന്നത് വനത്തിലിരുന്നാലും വരും
  • വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ല
  • വരാനുള്ളത് വഴിയിൽ തങ്ങ്വോ, മൂത്തചേകോനിടയിൽ തങ്ങ്വോ
  • വരായ്കിൽ വിരുന്നും മരിക്കായ്കിൽ വിഷുചികയും നന്ന്
  • വരിയായ് നട്ടാൽ വീഴ്ച വിലക്കാം
  • വരുന്ന ജന്മം കഴുതയാകുമെന്ന് വിചാരിച്ച് ഈ ജന്മം തന്നെ വിഴുപ്പേറ്റണോ?
  • വരുമ്പോളകം, പോകുമ്പോൾ പുറം
  • വരുമ്പോളൊരാൾ കരയും, പോകുമ്പോളെല്ലാരും കരയും (കുഞ്ഞ്)
  • വരുംവിധി എതിരു പറഞ്ഞാലും വരും
  • വർഗ്ഗം വിട്ടാൽ സ്വർഗ്ഗം വിട്ടു
  • വർഷംപോലെ കൃഷി
  • വർഷമനുസരിച്ച് കൃഷിക്കുൽക്കർഷം
  • വലഞ്ഞവനോട് വാദിക്കരുത്
  • വലഞ്ഞാലും വളയരുത്
  • വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുത്
  • വലതുകൈകൊണ്ട് കൊടുത്ത് ഇടതുകൈകൊണ്ട് വാങ്ങുക
  • വലയിൽ നിന്ന് പോയാൽ കുളത്തിൽ, കുളത്തിൽ നിന്ന് പോയാൽ വലയിൽ
  • വലയുന്നതിലും നല്ലത് വളയുന്നത്
  • വലിയ കലത്തിൽ വെള്ളമിട്ടു കാത്തിരിക്കുക
  • വലിയ പള്ളിയിൽ ഈച്ച പോയതുപോലെ
  • വലിയ മംഗലത്തിന് ചോറില്ല
  • വലിയ മരത്തിന്റെ വീഴ്ചയും വലുത്
  • വലിയ മരത്തിലേ കാറ്റ് പിടിക്കൂ
  • വലിയച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്
  • വലിയവൻ പറഞ്ഞത് വഴി
  • വലിയവന് വലിയ ദുഃഖം
  • വലിയവന്റെ പൊന്നെടുക്കാൻ എളിയവന്റെ പാരവേണം
  • വലിയവന്റെ വലിപ്പം എളിയവന്റെ ആസനത്തിൽ
  • വലിയവന്റെ വല്ലം തുറക്കുമ്പോഴേക്കും എളിയവന്റെ വണ്ണം കുറയും
  • വലിയവരോടും വല്ലന്തിക്കാരോടും വാദിക്കരുത്
  • വല്ലഭന് പുല്ലും വില്ല്
  • വല്ലഭവന് പുല്ലും വില്ല്
  • വല്ലഭവന് പുല്ലുമായുധം
  • വല്ലവൻ വച്ചാലും നല്ലവൻ വിളമ്പണം
  • വല്ലാത്തവനോട് ചേർന്നാൽ നല്ലവനും വല്ലാത്തവൻ
  • വല്ലാമക്കളില്ലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ
  • വല്ലികിട്ടുവോളം വേലിനിൽക്കണം
  • വല്ലിയിൽ പണം പൂത്തിയിട്ടു കാര്യമില്ല
  • വശംകെട്ടാലും പശികെടില്ല
  • വശമില്ലാത്ത വിദ്യ പ്രയോഗിക്കരുത്
  • വശമില്ലാത്തതിലാശനാശം
  • വശമില്ലാപ്പണിയുപദേശിക്കരുത്
  • വഷളൻ വളരാൻ വളംവേണ്ട
  • വസ്തുപോയാലേ സ്വസ്തി തോന്നൂ
  • വസ്തുപോയേ ബുദ്ധി വരൂ
  • വളച്ചുകെട്ടിയാലും പൊളിച്ചുകടക്കുകയോ?
  • വളച്ചുകെട്ടിയാലൊളിച്ചു കടക്കും
  • വളച്ചുകെട്ടിയാൽ എത്തിനോക്കും
  • വളഞ്ഞ കത്തിക്ക് തിരിഞ്ഞ ഉറ
  • വളഞ്ഞ മരത്തിന് കോടിയ നിഴൽ
  • വളഞ്ഞുപോയത് നിവർന്നുവരില്ല
  • വളഞ്ഞുപോയാലും വഴിയേ പോകണം
  • വളഞ്ഞുമൂക്കുപിടിക്കുക
  • വളഞ്ഞുവിളഞ്ഞത് നിവർന്നുവരില്ല
  • വളപ്പിൽ കൊത്തുന്നതും കഴുത്തിൽ കെട്ടുന്നതും ഒരുപോലെയോ?
  • വളമേറിയാൽ കൂമ്പടയും
  • വളയിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിതെറ്റുക
  • വളയ്ക്കുകയേ ആകാവൂ, ഒടിക്കരുത്
  • വളർച്ചയ്ക്ക് വളംവേല
  • വള്ളിക്കുറപ്പ് മരം പിള്ളയ്ക്കുറപ്പ് തള്ള
  • വഴക്കിന് വർക്കത്തില്ല
  • വഴക്ക് തൊട്ടുപുരട്ടുക
  • വഴക്ക് വിലയ്ക്ക് വാങ്ങരുത്
  • വഴി തെറ്റി നടക്കുന്നവൻ ആപത്തിൽ ചെന്നുചാടും
  • വഴി മറക്കരുത്
  • വഴി വായിൽ
  • വഴിഞ്ഞുചാടുമ്പോൾ പൊറുക്കേണ്ട
  • വഴിതെറ്റിയാൽ വാലിയക്കാരൻ മുമ്പിൽ
  • വഴിനടയ്ക്ക് വാക്ക് വാഹനം
  • വഴിമൊഴിയെങ്കിൽ മുരുക്കുരുക്ക്
  • വഴിയമ്പലത്തിൽ വച്ച് മുറുക്കാൻപൊതിയഴിച്ച പോലെ
  • വഴിയിലിരുന്ന് വഴക്കുനേടരുത്
  • വഴിയിൽ കണ്ട തേങ്ങയെടുത്ത് ഗണപതിക്ക് വയ്ക്കുക
  • വഴിയിൽ തൂക്കിയ ചെണ്ട പോലെ
  • വഴിയെ പഴിപറയുക
  • വഴിയേ പോകും വയ്യാവേലി വാരിക്കെട്ടടമുണ്ടേ
  • വഴിയേ പോകുന്ന വയ്യാവേലി പത്തിനുരണ്ട് പലിശ കൊടുത്ത് വാങ്ങുക
  • വഴിയേ പോകുന്ന വയ്യാവേലി വിളിച്ചുവരുത്തരുത്
  • വഴിയേ പോകുന്നവനെ പിടിച്ച് പുലിവാല് പിടിപ്പിക്കുക
  • വഴിയേ പോകുന്നവനെ വിളിച്ചുവരുത്തി പാമ്പിനെ പിടിപ്പിക്കുക
  • വറകലത്തിൽ നിന്ന് എരിതീയിലേക്ക്
  • വറുതിക്ക് പൊറുതി
  • വറുത്ത കലമല്ലല്ലൊ കുഴച്ച കലമല്ലേ വല്ലതും കാണും
  • വറുത്ത പയറ് മുളയ്ക്കുമോ?
  • വറുത്താൽ കൊറിച്ചുപോകും, കണ്ടാൽ പറഞ്ഞുപോകും
  • വറ്റുകൊത്താനൊറ്റക്കോഴി മറ്റുള്ളവരെ കൊറ്റിനുകൊള്ളാം
  • വറ്റെണ്ണി കണക്കുപറയുക
  • വറ്റൊന്നുകളഞ്ഞാൽ പഷ്ണിപത്ത്
  • വാ കീറിയ ദൈവം ഇരയും കല്പിക്കും
  • വാക്കഴിഞ്ഞാൽ വർഷമില്ല
  • വാക്കിന് പതിരില്ല
  • വാക്കിന് മീതെ വാക്ക്
  • വാക്കിൽ തോറ്റവനും മൂക്കിൽ കയറ്റിയവനുമില്ല
  • വാക്കിൽ തോറ്റാൽ മൂപ്പിൽ താഴണം
  • വാക്കിൽ പിഴവും നെല്ലിൽ പതിരും
  • വാക്കു ചേക്കിനെ പോലെ, ചേലു ചെകുത്താനെ പോലെ
  • വാക്കു പറഞ്ഞാൽ നീക്കമരുത്
  • വാക്കു പോക്കർക്കും നെല്ലു കോവിലകത്തേക്കും
  • വാക്കുകൊണ്ടാകാവുന്നത് വാക്യം കൊണ്ടാവരുത്
  • വാക്കുകൊണ്ട് കോട്ട കെട്ടുക
  • വാക്കുകൊണ്ട് വയർ നിറയില്ല
  • വാക്കുമാറ്റിപ്പറയരുത്, മുണ്ട് മറിച്ചുടുക്കരുത്
  • വാക്കൊന്ന്, പോക്കൊന്ന്
  • വാക്കൊളിച്ചാലും നോക്കൊളിക്കാൻ മേല
  • വാങ്ങുന്നവന് നൂറുകണ്ണ്, വിൽക്കുന്നവനൊരു കണ്ണ്
  • വാങ്ങുമ്പോലെ കൊടുക്കണം
  • വാടാക്കരൾകൊണ്ടുകുലം
  • വാടാന്നുപറയുമ്പോൾ പോടാന്നുപറയുന്നവന്റെ കൂടെ നടക്കരുത്
  • വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്
  • വാണം പോലെ പൊങ്ങിയാൽ കുറ്റി പോലെ കീഴോട്ട്
  • വാണം പോലെ മേലോട്ട്, വടി പോലെ കീഴോട്ട്
  • വാണിയനു കൊടുക്കാഞ്ഞാൽ വൈദ്യനു കൊടുക്കണം
  • വാതം പിടിച്ച കുതിരയെ പോലെ
  • വാതിലും തുറന്നിട്ട് പട്ടിയെ ആട്ടാനിരിക്കുന്നോ?
  • വാദി പ്രതിയാവുക
  • വാനരന്നു വാലുബലം
  • വാപ്പ മാറിയാലും വാക്കുമാറരുത്
  • വായ കീറിയിട്ടുണ്ടെങ്കിൽ ഇരയും കല്പിച്ചിരിക്കും
  • വായ ചക്കര, കൈ കൊക്കര
  • വായ തുറന്നാൽ താളം തെറ്റി
  • വായ വാസനയ്ക്ക് വളം
  • വായ വാഴപ്പഴം, കൈ കാട്ടുചേന
  • വായപോയ കത്തികൊണ്ട് കല്ലിലും കൊത്താം
  • വായയറിയാതെ പറഞ്ഞാൽ ചെവിയറിയാതെ കൊള്ളും
  • വായയില്ലാത്ത കത്തിയും ഞായമില്ലാത്ത പുത്തിയും
  • വായയുള്ള പിള്ള പിഴയ്ക്കും
  • വായയ്ക്ക് നല്ലതെല്ലാം വയറിന് നന്നെന്നുവരില്ല
  • വായയ്ക്ക് വേലികെട്ടാനൊക്കുമോ?
  • വായിലെ നാക്കിന് കരം കൊടുക്കേണമോ?
  • വായിലെ നാവിന് നാണമില്ലാത്തവന്റെ വയറിന് ഭാഗ്യമുണ്ട്
  • വായിലെ നാവും പുഴയിലെ തോണിയും
  • വായിൽ കൈയിട്ടാൽ കടിക്കാത്ത പാമ്പുണ്ടോ?
  • വായിൽ കൊടുക്കേണ്ടത് മൂക്കിൽ കൊടുത്താലോ?
  • വായിൽ ചക്കര മധുരിക്കില്ല
  • വായിൽ ചുണ്ടാകുംമുൻപേ വായിച്ചുണ്ടാകണം
  • വായിൽ തന്നത് തട്ടിക്കളയരുത്
  • വായിൽ തേനും വാലിൽ വിഷവും
  • വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്
  • വായിൽ നാവുള്ളവന് വയനാട്ടിലും ചോറ്
  • വായിൽ വീണ തേൻ കുടിക്കാതിരിക്കുമോ?
  • വായില്ലാത്ത കത്തിയും ഞായല്ലാത്ത ബുദ്ധിയും
  • വാരംകഴിഞ്ഞു വെടി
  • വാരിത്തെളിച്ച പാണ്ടനെ കോരിക്കൊടുത്താലും കിട്ടില്ല
  • വാരിത്തെളിച്ച പുള്ളിക്ക് കോരിക്കൊടുക്കണം പണം
  • വാരിപ്പിടിച്ചാലൂരിപ്പോകും
  • വാരിയന്റെ വിളക്കത്ത് എമ്പ്രാന്റെ അത്താഴം
  • വാരിയില്ലെങ്കിൽ വേലിയില്ല
  • വാലല്ലാത്തതെല്ലാം മാളത്തിലായി
  • വാലിന്മേൽ കെട്ടി കോലിന്മേലെറിയുക
  • വാലും ചെവിയുമില്ലാത്ത പശുവിന് കൊതുകും കാക്കയുമില്ല
  • വാലുപോയ കുറുക്കനെ പോലെ
  • വാവലിന് വാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും
  • വാവിട്ട വാക്കും, കൈവിട്ട കല്ലും
  • വാവിൽ കഷ്ടം പതിനാങ്ക്
  • വാവും ചോതിയുമൊത്തുകൂടി
  • വാവൂട്ടും കുളപ്പുരയും ചീത്തയായാലും വേണം
  • വാശിക്ക് തൂശി കളയരുത്
  • വാശിക്ക് നാശം
  • വാളിഞ്ഞു കൈ, ആളറിഞ്ഞു മെയ്
  • വാളില്ലെങ്കിൽ വെളിച്ചപ്പാടിന് തുള്ളാനാവില്ല
  • വാളുകൊടുത്ത് വെട്ടുകൊള്ളരുത്
  • വാളെടുത്തവൻ വാളാലെ നശിക്കും
  • വാളെടുത്തവരെല്ലാം വെളിച്ചപ്പാടോ
  • വാഴ മുള്ളിന്മേൽ വീണാലും മുള്ള് വാഴമേൽ വീണാലും കേട് വാഴയ്ക്ക്
  • വാഴയ്ക്ക് കുല കാലൻ
  • വാഴയ്ക്ക് നനയ്ക്കുമ്പോൾ ചീരയും നനയും
  • വാഴുകയും കെടുകയും ചെയ്യുന്നത് വായകൊണ്ട്
  • വാഴുന്ന കൈക്ക് വള പണിയിക്കുക
  • വാഴുന്നോർക്ക് വഴിപ്പെടണം
  • വാഴ്ത്തിപ്പറഞ്ഞാൽ വീർക്കുന്നവനും താഴ്ത്തിപ്പറഞ്ഞാൽ നേർക്കുന്നവനും
  • വാറ്റോനും വലവീശോനം കട്ടോനും കടംകൊണ്ടോനും ആശ വിടില്ല
  • വിഘ്നേശ്വരനെ നിർമ്മിച്ചിട്ട് ഉണ്ടായത് വാനരൻ
  • വിചാരമിഴി നന്മിഴി
  • വിചിത്രം വിധിവൈഭവം
  • വിടക്കുതലയും വടക്കുവയ്ക്കരുത്
  • വിട്ടാലും വിടില്ല, കമ്പിളിക്കെട്ട്
  • വിട്ടാൽ പയ്യു പയറ്റിൽ
  • വിട്ടുവിട്ടുപെയ്യുന്ന മഴയേക്കാൾ വിടാതെപെയ്യുന്ന ചാറൽ നല്ലൂ
  • വിണ്ണേറ് തെറ്റിയാലും കണ്ണേറ് തെറ്റില്ല
  • വിതച്ചതേ കൊയ്യൂ
  • വിതച്ചവൻ കൊയ്യും
  • വിതച്ചു പണികഴിക്കുക, നട്ടുനെല്ലുണ്ടാക്കുക
  • വിതപോലെയല്ല കൊയ്ത്ത്
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • വിത്തിട്ട് വേലിയല്ല, വേലിയിട്ട് വിത്ത്
  • വിത്തിനൊത്ത വിള
  • വിത്തിന് കരുതിയാൽ പത്തിനുകൊള്ളാം
  • വിത്തിരട്ടിച്ച വാരം, പത്തിനുരണ്ട് പൊലി, നൂറിന് മൂന്നുവാശി
  • വിത്തിലിരട്ടി വല്ലി
  • വിത്തിൽ നിന്ന് വേര്
  • വിത്തില്ലാ സമ്പ്രദായം മേലുമില്ല, കീഴുമില്ല
  • വിത്തിറക്കുമ്പോഴേക്കും വിത്തമിരിക്കുമ്പോഴും ഈശ്വരനെ വിളിക്കണം
  • വിത്തുകുത്തി ഉണ്ണരുത്
  • വിത്തുകുറവെങ്കിൽ കൂടുതൽ പൂട്ടുക
  • വിത്തുഗുണം, പത്തുഗുണം
  • വിത്തുണ്ടെങ്കിൽ പത്തായവുമുണ്ടാകും
  • വിത്തുതേങ്ങയ്ക്കൊത്തകുല
  • വിത്തുമന്ത് മണ്ണിൽ പൂത്തിയിട്ട് ഓട്ടുമന്തുള്ളവനെ മന്താ എന്ന് വിളിക്കുക
  • വിത്തുവിതച്ചാൽ മുത്തുവിളയും
  • വിത്തുള്ളടത്ത് പേര്
  • വിത്തെടുത്തുണ്ണരുത്
  • വിത്തൊന്നിട്ടാൽ മറ്റൊന്ന് വിളയില്ല
  • വിത്ത് വീണേടത്ത് വേര്
  • വിദ്യയിൽ നിന്ന് വിനയം
  • വിദ്യയ്ക്ക് മുൻപിൽ വാതിലില്ല
  • വിദ്യാധനം സർവ്വധനാൽ പ്രധാനം
  • വിദ്യാവിഹീനഃ പശു
  • വിദ്വാനേ വിദ്വാനെ അറിയൂ
  • വിദ്വാൻ സർവ്വത്ര പൂജ്യതേ
  • വിധി താനേവരില്ല
  • വിധിച്ചതേ വരൂ, കൊതിച്ചത് വരാ
  • വിധിയും മാറി, വിധാതാവും മാറി
  • വിധിയുടെ വഴിയേ മതി
  • വിധിയുടെ വഴിയേ വിനയവും ചെല്ലും
  • വിനയം തന്നെ നയം
  • വിനയം തന്നെ വിദ്യയും
  • വിനയത്തെക്കാൾ വലിയ വിദ്യയില്ല
  • വിനയമുള്ളവന് വിദ്യ വേണ്ട
  • വിനാശകാലേ വിപരീതബുദ്ധി, ആരാന്റെ കത്തി എന്ന്യൊന്നു കുത്തി
  • വിപത്തിന്റെ വിള മധുരിക്കും
  • വിയർത്തവന്റെ വിശപ്പിന് സുഖം കൂടും
  • വിയർപ്പിനുപ്പ് മണ്ണിന് മധുരം
  • വിരണ്ടവന്റെ കണ്ണിൽ ഇരുണ്ടതെല്ലാം പേച്ച്
  • വിരലുരലായാൽ ഉരലെന്താകും?
  • വിരൽ കടക്കാത്തേടത്ത് ഉരൽ കടക്കുമോ
  • വിരൽ കൊടുത്താൽ കൈ വിഴുങ്ങും
  • വിരൽ വയ്ക്കാൻ കിട്ടിയേടത്തുരൽ വയ്ക്കരുത്
  • വിരൽ വീങ്ങിയാലുരലാകുമോ?
  • വിരൽചുട്ടു കവിൾ തുളയ്ക്കുക
  • വിരിപ്പന് നുരികൂട്ടി അകത്തിനടണം
  • വിരുന്നിരുന്നുണ്ണരുത്
  • വിരുന്നും മരുന്നും മൂന്നുനേരം
  • വിരുന്നു വന്നവൻ പെണ്ണിനു മാപ്പിളയാകുക
  • വിരുന്നുണ്ട വീട്ടിൽ ഇരന്നുണ്ണരുത്
  • വിരുന്നുള്ളിടം വിഷ്ണുലോകം, കാശുള്ളിടം കൈലാസം
  • വിലയിൽ പത്ത് പിടിച്ചുംകൊണ്ട് കൂടെപത്ത് കൊടുക്കുന്നതെന്തിന്
  • വിൽക്കാമാട്ടിനു കൊള്ളാവില
  • വില്ലടികൊണ്ടു ചാകാത്തത് കല്ലടികൊണ്ടു ചാകുമോ?
  • വില്ലമ്പോ ചെല്ലമ്പോ
  • വില്ലിന്റെ ബലംപോലെ അമ്പിന്റെ പാച്ചിൽ
  • വിശക്കത്തക്കതുണ്ണണം, മറക്കത്തക്കതുപറയണം
  • വിശക്കാതിരിക്കാൻ വരം തരാം, പഴങ്കഞ്ഞിയുണ്ടെങ്കിൽ തന്നാട്ടേ
  • വിശക്കുന്നതിന് വയറിനെ പഴിച്ചിട്ടെന്താ?
  • വിശക്കുന്നവന്റെ വീട്ടിൽ വെള്ളച്ചോറിരിക്കില്ല
  • വിശന്ന നായും നനഞ്ഞ തോലും
  • വിശന്ന പറയനും കുളിച്ച ശൈവനും ഉണ്ണാതിരിക്കില്ല
  • വിശന്നവനെ വിശ്വസിക്കരുത്
  • വിശന്നവനോട് വിളയാടരുത്
  • വിശന്നവൻ തിന്നാത്തതുമില്ല വൈരി പറയാത്തതുമില്ല
  • വിശന്നാലും പുലി പുല്ലുതിന്നുമോ?
  • വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും വിചാരിക്കരുത്
  • വിശന്ന് വന്നതുതന്നെ വിചാരം
  • വിശപ്പടക്കാൻ വിയർക്കണം
  • വിശപ്പിനു കറി വേണ്ട, ഉറക്കത്തിനു വിരി വേണ്ട
  • വിശപ്പിനൊത്ത കറിയില്ല
  • വിശപ്പിന് രുചിയില്ല
  • വിശപ്പില്ലാത്തവൻ ശപ്പൻ
  • വിശപ്പുണ്ടെന്നുവച്ച് രണ്ട് കൈയുകൊണ്ടുമുണ്ണാറുണ്ടോ?
  • വിശപ്പുവന്നാൽ പത്തും പറന്നുപോകും
  • വിശപ്പുള്ള കഴുത ഏതുപുല്ലും തിന്നും
  • വിശപ്പുള്ളപ്പോഴില്ലാത്ത പഴവും പാലും, വിശപ്പില്ലാത്തപ്പോഴെന്തിന്?
  • വിശപ്പോ മർത്യജീവിതം
  • വിശാഖം വിചാരം
  • വിശേഷദിവസമശേഷ പഷ്ണി
  • വിശേഷവിധി കണ്ടാൽ സൂക്ഷിക്കണം
  • വിശ്വസിച്ചവനെ ചതിക്കരുത്, ചതിച്ചവനെ വിശ്വസിക്കരുത്
  • വിശ്വാസം തന്നെ പ്രമാണം
  • വിശ്വാസത്തിനടയാളം വേണ്ട
  • വിശ്വാസത്തേക്കാൾ വലുത് വിജ്ഞാനം
  • വിശ്വാസമാശ്വാസം
  • വിശ്വാസമില്ലാതവൎക്കു കഴുത്തറുത്തു കാണിച്ചാലും കണ്കെട്ടെന്നെ വരും
  • വിശ്വാസമില്ലാത്തവരെ കഴുത്തറുത്ത് കാണിച്ചാലും കൺകെട്ടെന്നേ പറയൂ
  • വിശ്വാസമുണ്ടെന്നും അടയാളം വേണമെന്നും പറഞ്ഞാലോ
  • വിഷം കുടിച്ചതിനുശേഷം പശ്ചാത്തപിച്ചിട്ടെന്താ
  • വിഷം തീണ്ടിയവൻ ചത്തപ്പോൾ വിഷഹാരിയെത്തി
  • വിഷം വിഷയസേവനം
  • വിഷത്തിന് വിഷമൗഷധം
  • വിഷപ്പല്ല് പറിച്ച പാമ്പിനെ പോലെ
  • വിഷമിച്ചു ചാമച്ചോറൂട്ടുന്ന പോലെ
  • വിഷവൈദ്യം വെറുതെ
  • വിഷഹാരിയെ കണ്ട പാമ്പിനെ പോലെ
  • വിഷഹാരിയെ കണ്ട പാമ്പു പൊലെ
  • വിഷുവിനുശേഷം വർഷം
  • വിഷുവിനുശേഷം വേനലില്ല
  • വിഷ്ണുക്രാന്തി വേരോടെ പൊരിഞ്ഞാൽ പട്ടണത്തെ രാജാവ് പകലേ വരും
  • വിളക്കിരിക്കെ തീയ്ക്കലണയണോ?
  • വിളക്കുകണ്ട വണ്ടിനെ പോലെ
  • വിളക്കൊടു പാറിയാൽ ചിറകുകരിയും
  • വിളക്കോട് പാറിയാൽ ചിറക് കരിയും
  • വിളഞ്ഞ കണ്ടത്തിലേക്ക് തേവരുത്
  • വിളഞ്ഞാൽ വച്ചേക്കരുത്
  • വിളഞ്ഞാൽ വളയും
  • വിളമ്പിയ ചോറുണ്ണാതെ പോകരുത്
  • വിളമ്പുന്നൊൻ അറിയാഞ്ഞാൽ വെയിക്കുന്നൊൻ അറിയെണം
  • വിളമ്പുന്നോനറിഞ്ഞില്ലെങ്കിൽ ഉണ്ണുന്നോനറിയണം
  • വിളയും വിത്തു മുളയിൽ അറിയാം-(൮൭൪)
  • വിളയും വിത്ത് മുളയിലറിയാം
  • വിളയുന്ന തരിയായാലും ഉമിപോയാൽ വിളയില്ല
  • വിളയോടൊപ്പം കള
  • വിളിക്കാതെ വന്നാലുണ്ണാതെ പോകാം
  • വിളിക്കാത്ത സദ്യയ്ക്ക് ചെന്നാൽ എച്ചിൽ കൊണ്ടേറ്
  • വിളിച്ചാൽ കേൾക്കാത്തോൻ പറഞ്ഞാൽ കേൾക്കരുത്
  • വിളിച്ചാൽ കേൾക്കാത്തോൻ വിളിച്ചാൽ ചെല്ലരുത്
  • വിളിച്ചിട്ട് മിണ്ടിയില്ലെങ്കിൽ ഒളിച്ചതടയാളം
  • വിളിച്ചു പറയാൻ പട്ടർ
  • വിളിച്ചുണർത്തിയിട്ടത്താഴമില്ലെന്ന് പറകയോ?
  • വിറപ്പനിക്ക് വിഷ്ണുക്രാന്തി
  • വിറ്റമാടിന് പുല്ലും വെള്ളവും അന്വേഷിക്കുക
  • വിറ്റമാടിന് വിലയില്ല
  • വീഞ്ഞും ചങ്ങാതിയും പഴയത് നല്ലൂ
  • വീടടച്ചു വിഴുങ്ങാൻ വന്ന ഭൂതം വാതിലടച്ചാൽ പോകുമോ?
  • വീടിനേക്കാൾ വലിയ പടിപ്പുര
  • വീടിനൊത്ത അടുക്കള
  • വീടും കടത്തിനീട് വീടും പറമ്പും
  • വീടും കടത്തിന് വീട് തൊടിയും വിൽക്കാം
  • വീടുകാടെങ്കിലാശാരി വേണ്ട
  • വീടുകാത്ത നായും കാടുകാത്ത നരിയും
  • വീടുകെട്ട് പെണ്ണുകെട്ട് കണ്ടുകെട്ട്
  • വീടുചേരുമ്പോൾ പെണ്ണുചേരില്ല, പെണ്ണുചെരുമ്പോൾ വീടുചേരില്ല
  • വീടുതോറും വാതിൽപടി
  • വീടുനന്നാക്കിയേ നാടുനന്നാക്കാവൂ
  • വീടുനന്നായാൽ നാടുനന്നായി
  • വീടുനോക്കാത്തവൻ നാടുനോക്കില്ല
  • വീടുനോക്കാനാകാത്തോന് നാടുനോക്കാനാകുമോ?
  • വീടുപൊളിച്ചു പടിപ്പുര നന്നാക്കിയാലോ?
  • വീടുമാറിയാലാറുമാസം
  • വീടുവിട്ട പെണ്ണ് പാളയത്തിൽ
  • വീടുവിട്ട് ആനയെ പിടിച്ച് കഴിയുന്നതിലും നല്ലത് വീട്ടിലിരുന്ന് പൂനയെ പിടിച്ച് കഴിയുക
  • വീട്ടിനലങ്കാരം പൊണ്ടാട്ടിയും മക്കളും കൂട്ടാനലങ്കാരം തേങ്ങയും മാങ്ങയും
  • വീട്ടിനലങ്കാരം വൃത്തി
  • വീട്ടിലടങ്ങാത്തോൻ നാട്ടിലടങ്ങും
  • വീട്ടിലുണ്ടെങ്കിൽ വിളിച്ചുതരും
  • വീട്ടിലെ കാര്യം നാട്ടിൽ പറയരുത്
  • വീട്ടിലെ ഭാര്യം വേപ്പും, കാട്ടിലെ ഭാര്യ കരിമ്പും
  • വീട്ടിലൊരു മുത്തി, പുരയ്ക്കൊരു കത്തി
  • വീട്ടിൽ കടവും മൂട്ടിൽ കുരുവും
  • വീട്ടിൽ ചെന്നാൽ മൊർ തരാത്ത ആൾ ആലെക്കൽ നിന്നു പാൽ തരുമൊ
  • വീട്ടിൽ ചെന്നാൽ മോരുതരാത്തോൻ ആലയിൽ ചെന്നാൽ പാലുതരുമോ?
  • വീട്ടിൽ ചൊറുണ്ടെങ്കിൽ വിരുന്നു ചൊറുണ്ടു(൮൪൭)
  • വീട്ടിൽ വന്ന മഹാലക്ഷ്മിയെ ചൂലെടുത്തടിക്കുക
  • വീട്ടിൽചരക്കു ചന്തയിൽ കേറിയാൽ വിലയിടിയും
  • വീട്ടിൽപട്ടി വേട്ടയ്ക്കാകാ
  • വീട്ടുചോറുണ്ടെങ്കിൽ വിരുന്നുചോറുണ്ട്
  • വീണ മരത്തിൽ ഒടി കയറും
  • വീണ മരത്തിൽ വേഗം കയറാം
  • വീണ മോടനും വീഴാത്ത ആര്യനും വാരി ഉണ്ടാകില്ല
  • വീണത് നമസ്കാരം
  • വീണത് വിദ്യയാക്കി
  • വീണാൽ ചിരിക്കാത ചങ്ങാതിയില്ല(വീണാൽ ചിരിക്കാത്തതു ബന്ധുവല്ല)
  • വീണാൽ ചിരിക്കാത്തവനും ചത്താൽ കരയാത്തവനും ബന്ധുവല്ല
  • വീണിടത്ത് കിടന്നുരുളരുത്
  • വീണേടം വിഷ്ണുലോകം
  • വീണേടംകൊണ്ട് വിദ്യ കാണിക്കുക
  • വീണേടത്ത് നിന്നെഴുന്നേൽക്കാനും വീട്ടിൽ പോകാനും നേരം നോക്കണ്ട
  • വീരന്മാർ ചാകുന്നത് ചിരിച്ചുംകൊണ്ട്
  • വീരവാദം ചെയ്യാൻ വിഡ്ഢിക്കും വയ്ക്കും
  • വീശിനവലെക്ക് ആറുകണ്ണ് ഉണ്ടാം
  • വീശിയ വലയ്ക്ക് അറുകണ്ണുണ്ടാകും
  • വീഴാൻനിന്ന തെങ്ങിന്മേൽ ചാവാൻനിന്ന തിയ്യൻകേറി
  • വീഴും മുൻപേ നിലം നോക്കണം
  • വീഴ്ത്താനൊക്കാഞ്ഞാൽ വാഴ്ത്തുക
  • വൃശ്ചികമാസേ കുളിരാരംഭം
  • വൃശ്ചികമൊന്നെങ്കിൽ കതിരൊന്നു നിശ്ചയം
  • വെക്കക്കഞ്ഞിക്കും തക്കക്കേടിനും അരികരികെ
  • വെക്കക്കേട് വെളിയിൽ പറയരുത്
  • വെങ്ങനാട് നമ്പിടി വെള്ളത്തോട് വഴങ്ങില്ല
  • വെച്ചകാറ് പെയ്ത പോകൂ
  • വെച്ചതൊട്ടെടുക്കുകയുമില്ല, എടുത്തതൊട്ട് വെയ്ക്കുകയുമില്ല
  • വെച്ചമീശ എടുക്കുകയും വേണ്ട ഇനിയൊട്ടു മീശ വെയ്ക്കുകയും വേണ്ട
  • വെച്ചവനെടുക്കണം വഴിയറിഞ്ഞവൻ നടക്കണം
  • വെച്ചവൻ തപ്പിയെടുക്കുകയോ?
  • വെച്ചവൻ വന്നാൽ വേഗമെടുക്കാം
  • വെച്ചവാഴ തെക്കോട്ടുപിരിഞ്ഞാൽ വെച്ചവന്റെ തലയും തെക്കോട്ട്
  • വെച്ചാൽ കുടുമ ചിരച്ചാൽ മൊട്ട
  • വെടക്കാക്കി തനിക്കാക്കുക
  • വെടികൊണ്ട പന്നി ഏതിലേയും പായും
  • വെടിക്കാരന്റെ കോഴിയെ പോലെ
  • വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്
  • വെടിമരുന്നരച്ച അമ്മി പോലെ
  • വെടിമരുന്നും തീയും ഒരുമിച്ചുവച്ചാലോ?
  • വെടിവച്ചാൽ പുകകാണും
  • വെടിവച്ചാൽ പുകപോകുന്നതെന്തെന്ന് ചോദിക്കുക
  • വെടിവച്ചിട്ടുണ്ട് പന്നിവന്നാൽ കൊണ്ടോട്ടെ
  • വെട്ടാത്ത വേട്ടുവന് പൊരിയാത്ത കുറ്റി
  • വെട്ടാൻ വരുന്ന പോത്തിനോട് വേദമോതരുത്
  • വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല
  • വെട്ടാൽ ശക്തിയില്ലാത്തവന്റെ അരയിൽ അമ്പത്തെട്ട് വാൾ
  • വെട്ടിക്കൊണ്ടുവരാൻ പറഞ്ഞാൽ ഒടിച്ചുകൊണ്ടുവരും
  • വെട്ടിത്താളിക്ക് കഞ്ഞി
  • വെട്ടിനുവെട്ട്, തട്ടിനുതട്ട്
  • വെട്ടിൽ വീഴ്ത്തിയാൽ വൻമരവും വീഴും
  • വെട്ടൊന്ന് മുറി രണ്ട്
  • വെട്ടൊന്ന്, മുറിരണ്ട്
  • വെണ്ണ ഉരുത്തിരിയുമ്പോൾ കലമുടഞ്ഞു
  • വെണ്ണയും വച്ച് നെയ്യിനലയുക
  • വെണ്ണീറിൽ കിടക്കുന്ന പട്ടിയെ പോലെ
  • വെണ്ണീറ് പൂശിയാൽ കൈലാസം കിട്ടുമെങ്കിൽ പട്ടിക്ക് കിട്ടണം
  • വെണ്മണി വെറ്റില, ആറന്മുള അടയ്ക്ക, മാവേലിക്കര ചുണ്ണാമ്പ്, ചാപ്പാണം പുകയില
  • വെതപ്പുറത്തെ മഴേം ചെനപ്പുറത്തെ വെടീം
  • വെന്തതിന്റെ പുറത്ത് വെളിച്ചെണ്ണയൊഴിച്ച പോലെ
  • വെന്താൽ ബന്ധും (പുനംകൃഷിക്ക് നിലം ചുടണം)
  • വെന്തേടം മാന്തി തിന്നിട്ട് വേവാത്തിടം എറിഞ്ഞുകളയുക
  • വെപ്പ് പഠിയുമ്പോഴേക്കും ദീക്ഷ വീടി
  • വെയിലത്തിട്ടാൽ വാടൂല്യ, മഴയത്തിട്ടാൽ ചീയൂല്യ
  • വെയിലും മഴയും വെയിലും മഴയും കുഞ്ഞിക്കുറുക്കന്റെ കല്യാണം
  • വെയിലുള്ളപ്പോൾ വൈക്കോലുണക്കണം
  • വെയിൽ കൊണ്ടവനേ തണലിന്റെ സുഖമറിയൂ
  • വെരുകിൻ പൃഷ്ഠവും നായിൻ പൃഷ്ഠവും ഒരുപോലെയോ?
  • വെല്ലം നക്കുന്നതൊരുത്തൻ, വിരൽ നക്കുന്നതൊരുത്തൻ
  • വെല്ലാൻ പടയില്ല, തിന്നാൻ പടയുണ്ട്
  • വെവ്വേറെയായാൽ വെറുപ്പില്ല
  • വെളിക്ക് മണ്ണുകയറ്റണ്ട
  • വെളിച്ചം കടക്കാത്ത മുറിയിൽ വൈദ്യൻ കടക്കേണ്ടിവരും
  • വെളിച്ചപ്പാടിനെ എല്ലാവരുമറിയും, വെളിച്ചപ്പാട് ആരേയുമറിയില്ല
  • വെളിയിലപ്പുറത്ത് വീണ വെള്ളം പോലെ
  • വെളുക്കന്നതിന് മുൻപേ അരിവയ്ക്കരുത്
  • വെളുക്കാൻ തേച്ചത് പാണ്ടായി
  • വെളുക്കും മുൻപേ അരി വയ്ക്കണം, അരി വയ്ക്കും മുൻപേ കറി വയ്ക്കണം
  • വെളുക്കുമ്പോൾ കുളിക്കേണം, വെളുത്തമുണ്ടുടുക്കേണം, കരുത്തേറും കൊമ്പനാനപ്പുറത്തേറി നടക്കേണം, ഇരക്കാതെയിരിക്കേണം, മരിക്കുമ്പോൾ മരിച്ചോട്ടെ
  • വെളുക്കുവോളം വെള്ളം കോരീട്ട് കലമുടയ്ക്കുന്ന പോലെ
  • വെളുക്കെ ചിരിക്കുന്നോരെല്ലാം വേണ്ടപ്പെട്ടോരാവില്ല
  • വെളുത്ത ചോറും കറുത്ത മുഖവും
  • വെളുത്ത നെല്ലിൽ പതിരറിയില്ല, കറുത്ത പെണ്ണിൽ പോരറിയില്ല
  • വെളുത്തേടനലക്കൊഴിഞ്ഞു കാശിക്കുപോകാനാവില്ല
  • വെളുത്തേടനു സ്വർഗ്ഗത്തിൽ ചെന്നാലും അലക്കുജോലി
  • വെളുത്തേടനെ മുതല പിടിച്ച പോലെ
  • വെളുത്തേടന്റെ പട്ടി കടയിലുമില്ല, വീട്ടിലുമില്ല
  • വെളുത്തേടന്റെ മച്ചു തുറന്നപോലെ
  • വെളുപ്പോളം രാമായണം കേട്ടു, സീതയ്ക്ക് മാപ്പിളയാര്?
  • വെള്ളം കണ്ട പോത്തിനെ പോലെ
  • വെള്ളം കയറിയാൽ വള്ളമിറക്കണം
  • വെള്ളം കാഞ്ഞതായാലും തീകെടുത്തും
  • വെള്ളം കീഴോട്ട്, തീ മേലോട്ട്
  • വെള്ളം കുടിച്ചു വറ്റാക്കുക
  • വെള്ളം കുഴിതേടും വിധി ബുദ്ധിതേടും
  • വെള്ളം പുതിയത്, പുഴ പഴയത്
  • വെള്ളം പോകുംവഴി മീനും
  • വെള്ളം പോയാൽ മീൻ തുള്ളും
  • വെള്ളം വറ്റിയേടത്ത് മീൻ കളിക്കുന്ന പോലെ
  • വെള്ളക്കാക്ക മലർന്നുപറക്കുക
  • വെള്ളക്കേടും വെയിൽക്കേടും
  • വെള്ളത്തിനോടും തീയോടും കളിക്കരുത്
  • വെള്ളത്തിനോട് കലഹിച്ചാൽ പൃഷ്ഠം നാറും
  • വെള്ളത്തിലടിച്ചാൽ വടിക്ക് കേട്
  • വെള്ളത്തിലാഴുന്നവന് പുല്ലും പിടിവള്ളി
  • വെള്ളത്തിലിറങ്ങാതെ നീന്തം പഠിക്കാനൊക്കുമോ?
  • വെള്ളത്തിലിറങ്ങീട്ടുവേണ്ടേ നീന്താൻ
  • വെള്ളത്തിലെ പോളപോലെ
  • വെള്ളത്തിൽ നിന്ന് കിട്ടിയ വെള്ളി വെള്ളത്തിൽ
  • വെള്ളത്തിൽ പൂട്ടാനും കൂട്ടത്തിൽ പാടാനും എല്ലാവർക്കും കഴിയും
  • വെള്ളത്തിൽ വരച്ച വരപോലെ
  • വെള്ളത്തിൽ വിളഞ്ഞ ഉപ്പ്, വെള്ളത്തിൽ തന്നെ അലിയും
  • വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമോ?
  • വെള്ളമാകാഞ്ഞാൽ തോണ്ടിക്കുടിക്കണം, നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം
  • വെള്ളമില്ലാത്ത ദിക്കിൽ വള്ളമോടുമോ?
  • വെള്ളമില്ലാത്തിടത്തെങ്ങനെ മുങ്ങും
  • വെള്ളമുണ്ടെങ്കിൽ വള്ളവുമുണ്ട്
  • വെള്ളമെന്ന് പറഞ്ഞാൽ തീ കെടുമോ
  • വെള്ളമേറീട്ടും ഭസ്മമേറീട്ടും കുറിതൊടാൻ വയ്യ
  • വെള്ളമൊഴുകിപ്പോയതിനുശേഷം ചിറകെട്ടിയിട്ടെന്താ?
  • വെള്ളരിക്കണ്ടത്തിൽ കുറുക്കനിറങ്ങിയ പോലെ
  • വെള്ളരിക്കണ്ടത്തിൽ കുറുനരിയെ കാവലിരുത്തിയാലോ
  • വെള്ളരിക്കയും ചക്കക്കുരുവും ചക്കക്കുരുവും വെള്ളരിക്കയും
  • വെള്ളരിക്കയും മാങ്ങയും പോലെ
  • വെള്ളവും കോപവും താണേടത്തേക്ക്
  • വെള്ളവും വാക്കും അധികമാകരുത്
  • വെള്ളാമയെ പിടിക്കാൻ ഉള്ളാടൻ വേണം
  • വെള്ളി കൊടുത്താൽ പൊന്ന് കിട്ടും
  • വെള്ളിയാഴ്ച പോയാൽ കൊള്ളിയാഴ്ചയും മടങ്ങില്ല
  • വെള്ളിയാഴ്ചയും വിളക്കത്തലവനും
  • വെള്ളിയിട്ട കാലിന് വെറുംകാലടിമ
  • വെള്ളിലക്കാലിനുണ്ടോ വെള്ളിയും പൊന്നും വ്യത്യാസം
  • വെള്ളെഴുത്ത് വായിച്ചാൽ ഉള്ളെഴുത്ത് കള്ളെഴുത്താകും
  • വെള്ളേറീട്ടും ഭസ്മേറീട്ടും കുറിതൊടാൽ വയ്യ
  • വെറി മൂക്കുമ്പോൾ തെറി മൂക്കും
  • വെറും കഴുത്തിന് അരപ്പണത്തിന്റെ മിന്നി
  • വെറും നായ ചന്തയ്ക്കുപോയാൽ വെള്ളിക്കോലോണ്ടടികൊണ്ടു പോരും
  • വെറുതെ കിട്ടിയത് വെറുതെ പോകും
  • വെറുതെ ചവയ്ക്കുന്ന മുതലാളി അവലുകണ്ടാൽ വിടുമോ?
  • വെറുതെ വെറുക്കനെ മുലക്കണ്ണ് കറുക്കുമോ?
  • വെറുതെയല്ല പട്ടര് പുഴയിൽ ചാടിയത്
  • വെറുതെയാണെങ്കിൽ ചിറ്റപ്പന് രണ്ട്
  • വെറുതെയിരിക്കുമ്പോൾ വിറച്ചിരിക്കുക
  • വെറുതെയിരുന്ന് കണ്ണിൽ ചുണ്ണാമ്പുതേക്കുക
  • വെറ്റിലക്കൊടിയിട്ടവന് വിരുന്നുപോയിക്കൂടാ
  • വെറ്റിലച്ചണ്ടിയിറക്കിയാൽ വൈദ്യനറിയാത്ത രോഗം വരും
  • വെറ്റിലയുടെ മൂക്കരുത്, അടയ്ക്കയുടെ മൊരിയരുത്, പുലയിലയുടെ പൊടിയരുത്, നൂറേറരുത്
  • വെറ്റിലയ്ക്കടങ്ങാത്ത അടയ്ക്കയില്ല, ആണിനടങ്ങാത്ത പെണ്ണില്ല
  • വേഗം പഴുത്താൽ വേഗം ചീയും
  • വേഗം മൂത്തത് വേഗം പഴുക്കും
  • വേടനു തേൻപഞ്ഞമോ, മൂഢന് അടിപഞ്ഞമോ?
  • വേടനെ ചീത്തയാക്കുന്നത് പക്ഷിയാണോ?
  • വേട്ടവളെയിരുത്തി കേട്ടവളെ വേൾക്കരുത്
  • വേട്ടാളൻ പോറ്റിയ പുഴുവിനെ പോലെ
  • വേട്ടുവൻ പോറ്റിയ നായിനെ പോലെ
  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും, വേണ്ടെങ്കിൽ കൊമ്പത്തുമില്ല
  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  • വേണ്ടത് കൊടുക്കാഞ്ഞാൽ വേണ്ടാത്തതുമെടുക്കും
  • വേണ്ടപ്പോൾ മഞ്ഞള് കൂവ
  • വേണ്ടാത്തതിൽ കൈയിട്ടാൽ വേണ്ടോളമാപത്ത്
  • വേദനയ്ക്ക് വിനോദം ചേരാ
  • വേദമറിഞ്ഞാലും വേദന മാറില്ല
  • വേപ്പെണ്ണയും ആപത്തിനുതകും
  • വേമ്പനാട്ട് കായലിൽ കുടിച്ചുചാവാൻ ഇണ്ടംതുരുത്തിക്കയ്മളുടെ ശീട്ടുവേണോ?
  • വേരിന് വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തുകാര്യം
  • വേരുകണ്ടാലറിയുന്നോർക്ക് ഇല പറിച്ചുകാട്ടണ്ട
  • വേരുകളഞ്ഞു തിരുളിളക്കി
  • വേരുകിടന്നാൽ പിന്നെയും കിളുർക്കും
  • വേര് വെട്ടിക്കളഞ്ഞ് കൊമ്പ് നനയ്ക്കുന്ന പോലെ
  • വേല ചെയ്താൽ കൂലി, വേഷമിട്ടാൽ കാശ്
  • വേലക്കള്ളിക്ക് പിള്ള സാക്ഷി
  • വേലന്റെ ചോറ് കണിയാന്റെ നാക്കിൽ
  • വേലയില്ലാത്ത അമ്പട്ടൻ കഴുതയെ പിടിച്ച് ചിരയ്ക്കുക
  • വേലയില്ലാത്ത നാട്ടിൽ രാജാവെന്തിന്, പാമ്പില്ലാത്ത നാട്ടിൽ കീരിയെന്തിന്
  • വേലയൊപ്പമല്ലെങ്കിലും വെയിലൊപ്പം കൊണ്ടില്ലേ
  • വേലയ്ക്ക് തക്ക കൂലി
  • വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
  • വേലി തന്നെ വിളവ് തിന്നുകയോ?
  • വേലി നന്നെങ്കിൽ അയലും നന്ന്
  • വേലികൾ തന്നെ വിളവ് മുടിച്ചാൽ കാലികളെന്തു നടന്നീടുന്നു
  • വേലികെടുന്നവരെയേ കാലി പഞ്ചതിന്നൂ
  • വേലിക്കിട്ട മുള്ള് കാൽക്ക്
  • വേലിക്കുള്ളിലിട്ടത് കാലിയായി
  • വേലിക്ക് ഓന്ത് സാക്ഷി, വെന്തതിന് ചെക്കൻ സാക്ഷി
  • വേലിചാടിപ്പയ്യിന് കോലുകൊണ്ടു മരണം
  • വേലിചാടിപ്പയ്യിന്റെ കുട്ടി മതിൽചാടി
  • വേലിപ്പുറത്തെ പശുക്കളെ പോലെ
  • വേലിമേൽ കിടക്കുന്ന പാമ്പിനെ പിടിച്ച് മടിയിലിടുക
  • വേലിയിലിരുന്ന പാമ്പിനെയെടുത്ത് തോളേലിട്ടതുപോലെ
  • വേലുംകൊണ്ട് വേൽക്കാർ പുറത്ത് വെയിലുംകൊണ്ട് ചേന്നൻ വേലിക്കകത്ത്
  • വേവാത്ത ചോറിന് വിരുന്നുകാർ രണ്ടുപേർ
  • വേവാനുള്ളത് വെന്തപ്പോഴാണ് തീയാളിക്കത്തുന്നത്
  • വേവുവോളം കാത്താൽ ആറുവോളം കാത്തുകൂടേ
  • വേവേണ്ടത് വെന്താൽ തീയും കത്തും, പോവേണ്ടത് പോയാൽ ബുദ്ധീം വയ്ക്കും
  • വേശി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുക്കണം
  • വേശി മൂത്താൽ കുരങ്ങ്
  • വേശ്യയാടിയാൽ കാശ്, വേലക്കാരിയാടിയാൽ ചവിട്ട്
  • വേഷക്കാരി പെറ്റിട്ടല്ല വേഷക്കാരനുണ്ടാകുന്നത്
  • വേളയും നാഴികയും വന്നാൽ വേണ്ടെങ്കിലും നിൽക്കില്ല
  • വൈകുണ്ഠത്തിന് പോകുന്നവൻ വഴിചോദിക്കുകയോ?
  • വൈകുന്നേരത്തെ വിരുന്ന് വിശ്വസിക്കണ്ട
  • വൈക്കോലിലിട്ട് ചക്ക വെട്ടിയ പോലെ
  • വൈക്കോൽ കെട്ടാനുള്ള വള്ളി വൈക്കോലിൽ തന്നെ
  • വൈക്കോൽ തിന്നുന്ന കുതിര വീട്ടിലെ കൂരയും വലിക്കും
  • വൈക്കോൽപ്പുരയ്ക്ക് തീ പിടിച്ച പോലെ
  • വൈദ്യനടിച്ചാൽ മർമ്മത്തടിക്കും
  • വൈദ്യനും കൊടുക്കണം, വാങ്ങിയവനും കൊടുക്കണം
  • വൈദ്യനു വൈദ്യനെ കണ്ടുകൂടാ
  • വൈദ്യനുകൊടുക്കാത്തത് മരുന്നുപെട്ടിയിൽ
  • വൈദ്യനോടും വക്കീലിനോടും മറയ്ക്കരുത്
  • വൈദ്യൻ കാട്ടിൽ കടന്ന പോലെ
  • വൈദ്യൻ പഠിച്ചതുചൊല്ലി ചികിത്സിക്കുന്നതും കുട്ടി പിടിച്ചുനിൽക്കുന്നതും സമം
  • വൈദ്യന്റമ്മ പുഴുത്തേ ചാവൂ
  • വൈദ്യന്റെ മകനെ കൊല്ലാൻ മരുന്ന് മതി
  • വൈദ്യര് പറഞ്ഞത് രോഗം, ഭാഗവതര് പറഞ്ഞത് രാഗം
  • വൈരം വൈരംകൊണ്ട്
  • വൈരമുള്ളവനെക്കൊണ്ട് ക്ഷൗരമരുത്
  • വ്യാധിക്ക് മരുന്നുണ്ട്, വിധിക്ക് മരുന്നില്ല
  • വ്യാഴവും ശുക്രനും ഒന്നിച്ച് വരണമെന്ന് പറഞ്ഞപോലെ
  • ശകുനം നന്നെന്ന് കരുതി പുലരുവോളം കക്കരുത്
  • ശകുനമറിയാത്തോൻ ചെന്നറിയും
  • ശക്തനു ശാന്തി
  • ശക്തർക്കാഭരണം ക്ഷമ
  • ശക്തിതന്നെ പോരാ, യുക്തിയും വേണം
  • ശക്തിയേക്കാൾ വലുത് യുക്തി
  • ശംഖനാദം കേട്ടാൽ സൂര്യനുദിക്കുമോ?
  • ശംഖായിരം കൊണ്ട് കാശിക്കുപോയാലും തൻപാപം തൻകൂടെ
  • ശംഖിൽ പാർന്നാൽ തീർത്ഥം, ചട്ടിയിൽ പാർന്നാൽ തണ്ണീർ
  • ശംഖുചുട്ടാലും വെണ്മവിടില്ല
  • ശങ്കയില്ലാ മങ്ക, കൊങ്കയില്ലാ മങ്ക
  • ശങ്കരഷാരടിയുണ്ടെങ്കിലേ നാരായണവാരരുണ്ടാകൂ
  • ശങ്കരാ നീ വന്നടുത്ത് എനിക്കും നിനക്കും ചാക്കടുത്തു
  • ശങ്ക്രാന്തിക്കോഴിക്ക് പണംമൂന്ന്
  • ശഠനോട് ശാഠ്യം വേണം
  • ശണ്ഠകൂടുമ്പോൾ ശൃംഗാരമില്ല
  • ശത്രുചുംബനത്തേക്കാൾ മിത്രതാഡനം നല്ലൂ
  • ശത്രുവിനെ കണ്ട് ഊണും മിത്രത്തെ കണ്ട് കുളിയും
  • ശത്രുവിന്റെ ശത്രു മിത്രം
  • ശനിയാഴ്ച ശവത്തിന്മേലും കത്തിവയ്ക്കരുത്
  • ശരിക്ക് ശരിയും അരശരി മിച്ചവും
  • ശർക്കരക്കുടത്തിൽ കൈയിട്ടാൽ നക്കാത്തവരുണ്ടോ?
  • ശർക്കരപ്പന്തലിൽ തേന്മഴ പൊഴിയുക
  • ശർക്കരവച്ചിട്ട് പൊളിയില നക്കുന്നു
  • ശല്യം സമം മുള്ളംപന്നി
  • ശവം കണ്ട കഴുകനെപ്പോലെ
  • ശവം ചുട്ടവൻ ചാവുകഴിക്കില്ല
  • ശവത്തിൽ കുത്തി പലയേൽക്കുക
  • ശാന്തൻ കാര്യംനേടും
  • ശാന്തന് ശത്രുവും മിത്രം
  • ശാന്തിയേക്കാളന്തസ്സ് ഊരായ്മ
  • ശാന്തിയേറുംതോറും ദാരിദ്ര്യം, ദാരിദ്ര്യമേറുംതോറും ശാന്തി
  • ശാസിച്ചു ചാമച്ചോറൂട്ടുക
  • ശാസിച്ചു പായസച്ചോറൂട്ടുന്നതുപോലെ
  • ശാസ്ത്രം നോക്കിയാൽ മൂത്രമൊഴിക്കാനൊക്കില്ല
  • ശാസ്ത്രം പഠിച്ചാൽ യുക്തി ഫലിക്കും
  • ശാസ്ത്രം മുൻപിലും ശാസ്ത്രികൾ പിൻപിലും
  • ശിദ്ധാന്തത്തിനും കഷണ്ടിക്കും മരുന്നില്ല
  • ശിവനറിയാതെ മരണമില്ല
  • ശിവരാത്രി കഴിഞ്ഞാൽ പാളയെടുക്കാം (വിശറി)
  • ശീലംകൊണ്ടു കൈക്കോട്ടുകൊണ്ടും താടിവടിക്കാറാകണം
  • ശീലംപോലെ കോലം
  • ശീലായ്മയനുസരിച്ച ചികിത്സയോ ശീലമനുസരിച്ച ചിതിത്സയോ?
  • ശീലിച്ചതേ പാലിക്കൂ
  • ശുക്രനിൽ സുഖിക്കാത്തവനും ആദിത്യനിലലയാത്തവനുമില്ല
  • ശുക്രനെന്നുവച്ച് കണ്ണിൽ ചുണ്ണാമ്പെഴുതരുത്
  • ശുണ്ഠിയിൽ നിന്ന് ശണ്ഠ
  • ശുദ്ധനെ വിശ്വസിക്കരുത്
  • ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും
  • ശുദ്ധന് സിദ്ധാന്തമില്ല
  • ശുഭസ്യ ശീഘ്രം
  • ശൂലമുനയിൽ നിന്ന് ശില്പതലത്തിലേക്ക്
  • ശെയ്ത്താന്റെ ഇടയിൽ കായം ചേരില്ല
  • ശേഷിയില്ലെങ്കിലും ശേമുഷി വേണം
  • ശേഷിയുള്ളത് ശേഷിക്കും
  • ശേഷിയുള്ളവൻ ശ്രേഷ്ഠൻ
  • ശോകകഥ ശോകൗഷധം
  • ശോകത്തിൽ നിന്ന് ശ്ലോകം
  • ശ്രമമില്ലെങ്കിൽ ശ്രേയസ്സില്ല
  • ശ്രീദേവിയോടൊപ്പം മൂധേവിയും പിറന്നു
  • ശ്രീമാൻ സുഖിയൻ, മുടിയൻ അരിപ്പൻ
  • ശ്രേഷ്ഠത്വമുള്ളവൻ ജ്യേഷ്ഠൻ
  • ശ്ലോകത്തിലായാൽ ശോകവും രസം
  • ശ്വശുരഗൃഹേ പരമസുഖം, മൂന്നാൾ പാർത്താൽ മുറ്റത്ത്
  • ശ്വാസമുണ്ടോ ആശയുണ്ട്
  • സങ്കടക്കോഴിക്ക് പണംമൂന്ന്
  • സങ്കല്പമില്ലാതെ നിവേദ്യമരുത്
  • സഞ്ചിയെടുത്തവരെല്ലാം വൈദ്യന്മാരോ
  • സത്യം കയ്ക്കും അസത്യം മധുരിക്കും
  • സത്യം ജയിക്കും
  • സത്യം പറഞ്ഞാൽ സമ്മാനം
  • സത്യം പറഞ്ഞാൽ സാത്താൻ നാണിക്കും
  • സത്യക്കോടതിയല്ല, ന്യായക്കോടതിയല്ലേ
  • സത്യത്തിനെന്നും പതിനാറുവയസ്സ്
  • സത്യത്തിന് കാലുനാല്
  • സത്രത്തിലെ ഊണിന് നായ്ക്കന്റെ ഉത്തരവോ
  • സന്താപത്തിന് ശേഷം സന്തോഷം
  • സന്തോഷം തന്നെ സമ്പത്ത്
  • സന്തോഷത്തിന് ശേഷം സന്താപം
  • സന്തോഷമാണ് ചുമടെങ്കിൽ ചുമടൊരു ചുമടല്ല
  • സന്ധ്യക്കടിച്ചോന് സാക്ഷിയാര്
  • സന്ധ്യയ്ക്ക് തളിക്കുകയും വിളക്കുകൊളുത്തുകയുമരുത് (സന്ധ്യയ്ക്ക് മുൻപ് വേണം)
  • സമൻസില്ലാതെ ഹാജരാകരുത്
  • സമുദ്രത്തിൽ നിന്ന് മുക്കിയാലും പാത്രത്തിൽ കൊള്ളുന്നതേ കിട്ടൂ
  • സമ്പത്തിലും നല്ലത് സൽപ്പേര്
  • സമ്പത്തില്ലാത്തവന് സർവ്വം ശൂന്യം
  • സമ്പത്ത് കാലത്ത് തൈപത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
  • സമ്പാദിച്ചാൽ സമ്പത്തായി
  • സരിഗമയെന്ന് കയറുമ്പോൾ സനിധപയെന്നിറങ്ങും
  • സർക്കാരുകാര്യം മുറപോലെ
  • സർവ്വവും കവി കണ്ടിടും
  • സൽക്കരിക്കാനാളില്ലാത്തിടത്ത് ചെന്നാൽ തന്നത്താൻ സൽക്കരിക്കു
  • സൽക്കീർത്തി ഇഴയും, ദുഷ്കീർത്തി പായും
  • സൽപ്പേര് തന്നെ സമ്പത്ത്
  • സംസർഗ്ഗ ജാഃ ദോഷഗുണാഃ ഭവന്തി
  • സംസാരംതന്നെ സംസാരം
  • സാക്ഷതപ്പി നേരംവെളുത്തു
  • സാക്ഷിക്കാരന്റെ കൈപിടിക്കുന്നതിലും നല്ലത് ശത്രുവിന്റെ കാൽപിടിക്കുന്നത്
  • സാധനദൂഷ്യമകൗശല ലക്ഷണം
  • സാധുവിരണ്ടാൽ കാട്ടിലിടമില്ല
  • സാമ്പാറുവച്ച് നന്നാക്കാനും കാളൻവച്ച് ചീത്തയാക്കാനും വിഷമം
  • സായ്‌വിനെ കാണുമ്പോൾ കവാത്ത് മറക്കും
  • സാരം അറിയുന്നവൻ സർൎജ്ഞൻ
  • സാരമറിയുന്നവൻ സർവ്വജ്ഞൻ
  • സാഹസം ചോരയിൽ ചോര സാഹസത്തിൽ
  • സാള വരുമ്പൊൾ സ്വര വരാ സാര വരുമ്പൊൾ സാള വരാ രണ്ടും കൂടി വരുമ്പോൾ അവസര വരാ
  • സിദ്ധാന്തിക്ക് ന്യായാന്യായമില്ല
  • സിംഹം വിശന്നാലും തവളയെ തിന്നുമോ?
  • സിംഹത്തിന്റെ ഗുഹയിൽ കുറുനരി പെറുക
  • സിംഹത്തിന്റെ വാലാകുന്നതിലും നല്ലത് നായിന്റെ തലയാകുന്നത്
  • സുകൃതത്തിന് സ്വർഗ്ഗം
  • സുഖത്തിന് പിൻപേ ദുഃഖം, ദുഃഖത്തിന് പിൻപേ സുഖം
  • സുഖത്തിൽ സഖിമാരേറും
  • സുഖദുഃഖങ്ങൾ വെള്ളത്തിലൊതളങ്ങപോലെ
  • സുഖമുണ്ടെങ്കിൽ ദുഃഖമുണ്ട്
  • സുഖിക്ക് വിദ്യയില്ല
  • സുൽത്താൻ ഫക്കീറായാലും ഫക്കീർ സുൽത്താനായാലും തരമറിയിക്കും
  • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
  • സൂക്ഷിച്ചുനോക്കിയാൽ കാണാത്തതും കാണും
  • സൂക്ഷ്മമില്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തിന്നും
  • സൂചി കടത്താനിടം കൊടുത്താൽ കോടാലി കടത്തും
  • സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടോ?
  • സൂചി നോക്കി നാഴി എണ്ണ കത്തിച്ചുകളഞ്ഞു
  • സൂചി പോയ വഴിയേ നൂല് പോകൂ
  • സൂര്യന് മെഴുകുതിരി കത്തിച്ച് കാണിച്ചപോലെ
  • സേതുവിൽ ചെന്നാലും ശനിപ്പിഴ വിടില്ല
  • സേവിച്ച മൂർത്തി മാരണത്തിനായി
  • സൗജന്യം കൊടുക്കുന്നവർക്ക് സ്വൈരമില്ല
  • സ്ത്രീകളുടെ മുടിക്ക് നീളം കൂടും, പക്ഷേ ബുദ്ധിക്ക് കുറയും
  • സ്ഥാനത്തെത്തിയോൻ കോണത്തിരിക്കണം
  • സ്ഥിതിയറിയാത്തോനെ ഉണ്ണാൻ ക്ഷണിക്കരുത്
  • സ്നേഹം പലപ്പോഴും ദ്രോഹം ചെയ്യും
  • സ്നേഹത്തിന് ഭാരമില്ല
  • സ്നേഹമുള്ളിടത്തേ പരുഷമുള്ളൂ
  • സ്നേഹമൊക്കെ സ്നേഹം തന്നെ, അമരപ്പന്തലിൽ കൈ വയ്ക്കരുത്
  • സ്വകാര്യം തിന്നാൽ സുകരം
  • സ്വകാര്യം ഭാര്യയോടും പറയരുത്
  • സ്വത്തിന് വേലി ഇരന്നിട്ടും കെട്ടണം
  • സ്വത്തിന് സ്വാദ് കുറയും
  • സ്വന്തം കാര്യം സിന്ദാബാദ്
  • സ്വന്തം തടി കാക്കാനാകാത്തോൻ അങ്ങടി കാക്കുമോ
  • സ്വപ്നത്തിൽ കണ്ട കാര്യത്തിന് കണ്ണാടിയിൽ കണ്ട പണം
  • സ്വയം പുകഴ്ത്തിയാൽ ഇന്ദ്രനും താഴും
  • സ്വരം നന്നായിരിക്കുമ്പോൾ പാട്ടുനിർത്തുക
  • സ്വരം പകർന്നാൽ നിറം പകരും
  • സ്വരമുള്ളവന് താളമില്ല, താളമുള്ളവന് സ്വരമില്ല
  • സ്വർഗ്ഗത്തിൽ കട്ടുറുമ്പുപോലെ
  • സ്വർണ്ണത്തിനുണ്ടോ വർണ്ണക്കുറവ്
  • സ്വാമിദ്രോഹിവീടിന് പഞ്ചമഹാപാപങ്ങൾ വാതിൽ
  • സ്വാർത്ഥമില്ലെങ്കിലാർത്തിയില്ല
  • ഹംക്കു വാക്കു ചെവിക്കു പുറത്ത്
  • ഹയാ കെട്ടവൻ ഏതു കോലവും കെട്ടും
  • ഹരിശ്രീ തൊട്ട് ശ്രീരാമോദന്തം വരെ പഠിച്ച് ശാസ്ത്രിയാവുക
  • ഹലാക്കിന്റെ അവിലും കഞ്ഞി
  • ഹംസത്തിന്റെ തൂവൽ സിംഹത്തിന്റെ നഖത്തേക്കാൾ കഠിനം
  • ഹറാംപിറന്നോൻ എവിടെച്ചെന്നാലും പറേപ്പിക്കും
  • ഹാജ്യാരുമല്ല, മൗലവിയുമല്ല
  • ഹിമാലയവും മൂക്കുന്നിയും മല തന്നെ
  • ഹിരണ്യന്റെ നാട്ടിൽ ചെന്നാൽ ഹിരണ്യായ നമഃ
  • ഹൃദയം വിടക്കായാൽ ക്രിയ എങ്ങനെ ശോഭിക്കും
  • ഹേമത്തിനു കേടില്ല
  • ഹേമിച്ചിട്ടു ചാമച്ചോറുണ്ണണ്ട
  • ഹൈക്കോടതി തെങ്ങേക്കേറില്ല
  • ഹോമിക്കാൻ കൊടുത്തത് തീയിലിട്ടോ വായിലിട്ടോ എന്ന് നോക്കരുത്