ധാതുപാഠം
- അക = കുരുന്നുണ്ടാവുക
- അകല് = ദൂരെയാവുക
- അട = വഴി മറയ്ക്കുക, വന്നുചേരുകയും
- അടങ് = കീഴ്പ്പെടുക, ഉൾപ്പെടുക, അവസാനിക്കയും
- അടി = കീഴിൽ താഴുക, ചേർന്നുകൂടുകയും
- അടി = തല്ലുക
- അടു = സമീപത്തുവരിക
- അണ = ചേരുക
- അണി = അലങ്കരിക്കുക
- അനങ് = ഇളകുക
- അനല്‍ = ചൂടുപിടിക്ക
- അമങ് = സമ്മർദ്ദമുണ്ടാക
- അമര്‍ = വാഴുക, ഉറച്ചിരിക്കയും
- അമറ് = ജന്തുക്കളെപ്പോലെ ശബ്ദിക്ക
- അമിഴ് = അമരുക
- അമ്പര = വിസ്മയിക്കുക
- അമ്പ് = അമരുക
- അയ = മുറുകാതിരിക്ക
- അയ = പ്രേഷണം ചെയ്യുക
- അര = ദ്രവം ചേർന്ന് പൊടിയുക
- അരി = കഷണമാക്കുക
- അരി = ദ്രവത്തിൽകലക്കി വേർതിരിക്കുക
- അരുള്‍ = ചെയ്ക, പറക, കൊടുക്കയും
- അല = തെണ്ടി നടക്കുക
- അലട്ട് = ബുദ്ധിമുട്ടിക്ക
- അലസ് = ഗർഭം പിഴയ്ക്കുക, യോജിക്കാതിരിക്കയും
- അലി = ദ്രവമാകുക
- അലി = പാകമേറി ദ്രവിക്കുക
- അഴി = കെട്ടുവിടുക
- അഴുക് = ദ്രവിക്ക
- അറ = തല്ലി നുറുക്കുക
- അറ = ജുഗുപ്സ തോന്നുക
- അറി = ഗ്രഹിക്കുക
- അറു = ഖണ്ഡിക്ക
- അറു് = മുറിയുക
- ആ = ബലമൂന്നാൻ വലിയുക, കഴിയാതാവുകയും
- ആട് = അങ്ങോട്ടുമിങ്ങോട്ടുമുലയുക
- ആരാ = അന്വേഷിക്കുക
- ആള് = നാടുവാഴുക, ഉണ്ടായിരിക്കയും
- ആഴ് = താഴുക, അണയുകയും
- ആറ് = ചൂടുപോക
- ഇട = ശണ്ഠകൂടുക
- ഇടറ് = കാൽ തെറ്റുക
- ഇടി = ഉറപ്പുവിട്ടു വീഴുക
- ഇടുങ് = മധ്യത്തിൽപ്പെടുക
- ഇടു് = നിക്ഷേപിക്ക
- ഇണങ് = ചേരുക
- ഇമ = ചിമ്മുക
- ഇയങ് = വർത്തിക്ക
- ഇയല്‍ = ചേരുക
- ഇര = ഇരമ്പുക
- ഇരി = ആസനം ഊന്നുക
- ഇരുങ് = മുറുകെച്ചെരുക
- ഇരുള് = ഇരുട്ടടയുക
- ഇള = പിൻവാങ്ങുക
- ഇളക് = ചലിക്ക
- ഇളറ് = പുലമ്പുക
- ഇളി = വല്ലതെ ചിരിക്കുക
- ഇഴ = പതിഞ്ഞു നടക്കുക
- ഇറങ് = കീൾപ്പോട്ടു പ്രവേശിക്ക
- ഇറുക് = ഉറയ്ക്കുക
- ഈമ്പ് = ചൂഷണം ചെയ്ക
- ഉട = പൊട്ടിച്ചിതറുക
- ഉടങ്/ഉടക് = പിടികൂടുക, തടയുകയും
- ഉടു = വസ്ത്രം ധരിക്ക
- ഉണങ് = നനവുപോക
- ഉൺ = ഭക്ഷിക്ക
- ഉതിര് = പൊടിയായിച്ചിതറുക
- ഉയര് = പൊങ്ങുക
- ഉര = തമ്മിൽച്ചേർന്നുരസുക
- ഉര = പറയുക
- ഉരസ് = തമ്മിൽ ഉരയുക
- ഉരി = പറഞ്ഞുപോകുക
- ഉരുക് = ദ്രവമാവുക
- ഉരുള്‍ = വൃത്തത്തിലാവുക
- ഉല = ഇളകുക, അയവുവരുകയും
- ഉലര് = ജലാംശം പോക
- ഉലാവ് / ഉലാത്ത് = സ്വച്ഛന്ദസഞ്ചാരം ചെയ്ക
- ഉളു = തെറുമ്പുക
- ഉള് = ഉണ്ടാക
- ഉഴ = പുളയുക, ഛർദ്ദിപ്പാൻവരുകയും
- ഉഴല്‍ = വേവലാതിപ്പെടുക
- ഉഴറ് = വ്യസനിക്ക
- ഉഴി = വട്ടത്തിൽ ചുറ്റുക
- ഉഴു = മണ്ണെളക്കുക
- ഉറ = കട്ടിയാവുക
- ഉറങ് = നിദ്രചെയ്ക
- ഊ = ദ്രവം കോരിച്ചൊരിയുക
- ഊത് = ശ്വാസം പ്രയോഗിക്ക
- ഊന്ന് = അവലംബിക്ക
- ഊര് = അയഞ്ഞുവീഴുക
- ഊറ് = ജലമിറ്റുവരുക
- എടു = ഗ്രഹിക്കുക
- എൺ = തുക കുറിക്കുക
- എതിര് = നേരിടുക
- എയ് = ശരം പ്രയോഗിക്ക
- എരി = കത്തുക
- എഴുത് = അക്ഷരം കുറിക്ക
- എറി = ദൂരത്താക്കുക
- ഏ = കൂട്ടിച്ചേർക്കുക
- ഏക് = കൊടുക്കുക
- ഏങ് = തെരുതെരെ ശ്വസിക്ക
- ഏന്ത് = ധരിക്ക
- ഏല് = സ്വീകരിക്ക
- ഏശ് = പറ്റുക, ഏൽക്കയും
- ഏറ് = വർദ്ധിക്ക, കരേറുകയും
- ഐറ = വെള്ളം വറ്റിക്ക
- ഒ = ശരിപ്പെടുക, ചെരുകയുകയും
- ഒടി = സന്ധി വിടുക
- ഒടുങ് = അവസാനിക്ക
- ഒതുങ് = പിൻവലിയുക, അടങ്ങുകയും
- ഒരുങ് = തയ്യാറാവുക
- ഒലി = പ്രവഹിക്കുക
- ഒലുമ്പ് = ഒലയ്ക്കുക
- ഒളി = കാണാതാവുക
- ഒഴി = വിട്ടുപോക
- ഒഴുക് = പ്രവഹിക്ക
- ഓങ് = കൈയുയർത്തുക
- ഓട് = മണ്ടുക
- ഓത് = മന്ത്രം ജപിക്ക
- ഓര് = ഓർമ്മയുണ്ടാക
- ഓല് = ഒഴിക്കുക
- കട = കലക്കുക
- കട = അപ്പുറം പോക, പ്രവേശിക്കയും
- കടി = പല്ലാൽ പിടിക്കുക
- കൺ = ദർശിക്ക
- കത്ത് = ജ്വലിക്ക
- കമ്മ് = ഒന്നായി കടിച്ചുതിന്നുക
- കയര്‍ = കോപിക്ക
- കയറ് / കേറ് / കരേറ് = ആരോഹണംചെയ്ക
- കര = കണ്ണീരൊലിപ്പിക്ക
- കരള്‍ = എലിയെപ്പോലെ തിന്നുക
- കരി = കറുപ്പുതട്ടുക
- കരുത് = നിനയ്ക്കുക, സൂക്ഷിക്കയും
- കലങ് = കലുഷമാവുക
- കലമ്പ് = കലഹിക്ക
- കലര് = ഇടയിൽ ചേരുക
- കലി = അസ്വാസ്ഥ്യമുണ്ടാക്കുക
- കവ = കാലുകളകറ്റുക
- കവര്‍ = കക്കുക
- കവി = അവധിയിൽ അധികമാവുക
- കള = ഉപേക്ഷിക്ക
- കളി = വിഹരിക്ക
- കള്‍ = മോഷ്ടിക്ക
- കഴ = തരിപ്പു തോന്നുക
- കഴി = അവസാനിക്ക, ശേഷിയുണ്ടാകയും
- കഴുക് = ജലത്താൽ ശുദ്ധിവരുത്തുക
- കറ = ദ്രവം വലിച്ചുചോർത്തുക
- കറങ് = ചുറ്റുക
- കറു = കറുത്ത നിറമാകുക
- കാ = ചൂടുപിടിക്കുക
- കാ = സൂക്ഷിക്ക, രക്ഷിക്ക, പ്രതീക്ഷിക്കയും
- കാള്‍ = കത്തിജ്ജ്വലിക്ക
- കാറ് = കാസമുണ്ടാക്കുക
- കിട = ലഭിക്കുക
- കിട = ശയിക്കുക
- കിടുങ് = വിറയ്ക്കുക
- കിട്ട് = ലഭിക്കുക
- കിണ = വാശിപിടിക്ക
- കിത = വേഗത്തിൽ ശ്വസിക്കുക
- കിനി = ദ്രവമുണ്ടാക
- കിലുങ് = ലോഹത്തിൽ തട്ടി ശബ്ദിക്കുക
- കിള = മണ്ണിൽ വെട്ടുക
- കിളര് = പൊങ്ങുക
- കിളര് = കിളാവുവരുക
- കിള് = നുള്ളുക
- കിഴി = താഴുക
- കീറ് = രണ്ടായിപ്പിളരുക
- കുട = ആസകലം ഇളകുംവിധം കുലുക്കുക
- കുടി = ദ്രവം ഭക്ഷിക്ക
- കുടുങ് = ഉള്ളിൽപ്പെടുക
- കുണുങ് = അഴകോടെ കുലുങ്ങുക
- കുതി = വേഗം പ്രയോഗിക്ക
- കുതിര് = ഉള്ളിൽ വെള്ളം കേറുക
- കുത്ത് = മുനകൊണ്ടു പ്രഹരിക്ക
- കുനി = ദേഹം മുൻവശത്തേക്കു വളയ്ക്കുക
- കുമ = അടിക്കുക
- കുര = ഫലമുള്ളതാവുക
- കുര = ശബ്ദവിശേഷം പുറപ്പെടുവിക്കുക
- കുരു = മുളയ്ക്കുക
- കുലുങ് = ഇളകുക
- കുളി = സ്നാനം ചെയ്ക
- കുളിര് = തണുപ്പ് തോന്നുക
- കുഴ = ദ്രവ്യത്തോടു ചേരുക, ക്ഷീണിക്കയും
- കുഴങ് = വ്യാകുലപ്പെടുക
- കുഴി = സുഷിരമുണ്ടാക
- കുറ = ചുരുങ്ങുക
- കുറി = എഴുതുക, ഉദ്ദേശിക്കയും
- കുറുക് = നീളം കുറയുക
- കൂൻ = മുതുക് വളയുക
- കൂപ്പ് = വന്ദിക്ക
- കൂവ് = പക്ഷിയെപ്പോലെ ശബ്ദിക്ക
- കെടു് = തീയണയുക
- കെട്ട് = ബന്ധിക്കുക
- കേള് = കാതുകൊണ്ട് ഗ്രഹിക്ക
- കേഴ് = കരയുക
- കൈ = തിക്തമാവുക
- കൊഞ്ച് = വിലാസത്തോടെ സംസാരിക്ക
- കൊട്ട് = വാദ്യങ്ങളിൽ തട്ടുക
- കൊതി = ആഗ്രഹിക്ക
- കൊത്ത് = കൊക്കുകൊണ്ടു പ്രഹരിക്ക
- കൊയ് = കതിരറുക്ക
- കൊല് = ഹനിക്കുക
- കൊളുത്ത് = തീ പിടിപ്പിക്ക, തൂക്കുകയും
- കൊള് = ഒതുങ്ങുക, സ്വീകരിക്ക, ലാക്കിൽ വെട്ടുക, പറ്റുകയും
- കൊഴി = പൊഴിയുക
- കൊഴി = ചേറി വേർപ്പെടുത്തുക
- കൊറി = ഓരോന്നായി തിന്നുക
- കോച്ച് = തണുത്തു ചുരുങ്ങുക
- കോട് = ആകൃതി ഭേദിക്കുക
- കോത് = ശിഖരം വകയുക
- കോര്‍ = വാരിയെടുക്ക
- കോര്‍ = തുളയിൽ ചരടിടുക
- കോല് = കലരുക
- കോറ് = അല്പം മുറിയുക
- ചത = ഇറുക്കം കുറയുക
- ചതി = വഞ്ചിക്ക
- ചതുങ്/ ചളുങ് = നിരപ്പു തെറ്റുക
- ചപ്പ് = കടിച്ചുതിന്നുക
- ചമ = വേഷം ധരിക്ക, ആയിത്തീരുകയും
- ചരി = ഒരു വശത്തേക്ക് നീളം കുറയുക
- ചവ = കടിച്ചതിനാൽ ചെറുതാവുക
- ചാ = ഒരുവശം താഴുക
- ചാട് = നിലംവിട്ടു കുതിക്ക
- ചാണ്ട് = ആഞ്ഞടിക്കുക
- ചാലി = ദ്രവത്തോടു ചേർക്കുക
- ചിതറ് = ചിന്തുക
- ചിന = പാകം വരുക
- ചിന്ത് = ചിതറുക
- ചിമ്മ് = കണ്ണ് അടയ്ക്കുക
- ചിരി = വിസ്മയാദിയാൽ പല്ലിളിക്ക
- ചില = ശബ്ദിക്കുക
- ചില = ശബ്ദിക്കുക
- ചിലമ്പ് = ചിലയ്ക്കുക
- ചീ = ദ്രവിക്കുക
- ചീന്ത് = പൊളിക്കുക
- ചീര് = വീർക്കുക
- ചീവ് = മിനുസം വരുത്തുക
- ചീറ് = കയർത്തു ശബ്ദിക്ക
- ചുണ = കോപിക്കുക
- ചുമ = ശബ്ദവിശേഷം പുറപ്പെടുവിക്കുക
- ചുരുള്‍ = അറ്റം വളയുക
- ചുളി = വളയുക
- ചുഴി = തുനിയുക, തുരക്കുകയും
- ചുറ്റ് = കറങ്ങുക
- ചൂടു് = ചൂടുപിടിക്ക
- ചൂട് = തലയിൽ വയ്ക്കുക
- ചൂണ്ട് = നിർദ്ദേശിക്ക
- ചൂഴ് = ചുറ്റുക
- ചെത്ത് = മുറിക്കുക
- ചെയ് = പ്രവർത്തിക്ക
- ചെര = ക്ഷൌരം ചെയ്യുക
- ചെല് = അണഞ്ഞെത്തുക
- ചേര് = യോജിക്ക
- ചൊടി = കോപിക്കുക
- ചൊരി = വിതറുക
- ചൊല് = പറയുക
- ചൊറി = കണ്ഡൂയനം ചെയ്യുക
- ചോര്‍ = വീഴുക
- ഞരട് = പെശയുക
- ഞെങ് = സമ്മർദ്ദമുണ്ടാക
- ഞെട്ട് = ഭയപ്പെട്ടു വിറയ്ക്ക
- ഞെരി = നുറുങ്ങുക
- ഞെരുങ് = ദൃഢമായി ഞെങ്ങുക
- ഞെളി = പിൻവശത്തേക്ക് വളയുക
- ഞെറി = ഒരേമാതിരിയിൽ മടക്കുക
- ഞേട് = അല്പമായി പ്രഹരിക്കുക
- ഞൊണ്ട് = മുടന്തുക
- തകര് = പൊടിയാവുക
- തകു് = യോഗ്യമാവുക
- തങ് = തടയുക
- തട = ഗതി മുടക്കുക
- തടക് = തേയ്ക്കുക
- തടു = തടയുക
- തട്ട് = ഘട്ടനംചെയ്ക
- തണര് = തൊലി തടിക്കുക
- തണി = ചൂടുമാറുക
- തണു = ചൂടു നശിക്ക
- തത്ത് = തുള്ളുക
- തപ്പ് = തൊട്ടറിയുക
- തരി = അസഹ്യത തോന്നുക
- തര് = ഇങ്ങോട്ട് ദാനംചെയ്ക
- തല്‍ = പ്രഹരിക്കുക
- തള = ആനയെ കെട്ടുക
- തളര് = ക്ഷീണിക്ക
- തളി = ദ്രവം ചിതറുക
- തള് = മുന്നോട്ടായുക, ഉപേക്ഷിക്കയും
- തഴ = പുഷ്ടി വരുക
- തഴുക് = പുണരുക
- തറ = ഉള്ളിൽ ചേർന്നുറയ്ക്കുക
- തറു് = വസ്ത്രം ധരിക്ക
- താങ് = ഊന്നുകൊടുക്ക
- താവ് = പറഞ്ഞുകൊണ്ടിരിക്ക
- താഴ് = അടിയിലേക്കു പോക
- തിക = പൂർത്തിവരുക
- തികട്ട് = നിറഞ്ഞു കുതിക്ക
- തിങ് = തമ്മിൽ മുട്ടിച്ചേരുക
- തിൻ = ഭക്ഷിക്ക
- തിര = അന്വേഷിക്കുക
- തിര = മേന്മേൽ ചുരുട്ടുക
- തിരങ്/തിരക് = തമ്മിൽ ചേർന്നു മർദ്ദിക്ക
- തിരള് = പ്രകാശിക്ക, ഋതുവാക
- തിരി = വശം മാറുക, അറിയുകയും
- തിരുക് = ചെലുത്തുക
- തിരുമ്മ് = മർദ്ദിക്കുക
- തിള = ദ്രവം കുതിക്കുക
- തിളങ് = മിന്നിപ്രകാശിക്ക
- തീണ്ട് = അടുത്തുവരുക
- തീര് = അവസാനിക്ക
- തുക = അലക്കുക
- തുട = തടകിക്കളക
- തുടങ് = ആരംഭിക്ക
- തുടര്‍ = അനുബന്ധിക്ക
- തുടി = ഇളകുക, ദ്രവത്തിൽ അടിക്കയും
- തുനി = ഉദ്യമിക്ക
- തുൻ = തൈക്കുക
- തുപ്പ് = വായിൽനിന്നു കളക
- തുമ്മ് = ശബ്ദത്തോടുകൂടി ഝടിതിയിൽ ശ്വാസംവിടുക
- തുര = കുഴിയുണ്ടാക്കുക
- തുല = നശിക്കുക
- തുവര് / തോര്‍ = ജലം വറ്റുക
- തുള = ദ്വാരമുള്ളതാകുക
- തുളി = ദ്രവം വീഴ്ത്തുക
- തുളുമ്പ് = നിറഞ്ഞുതെറിക്ക
- തുള് = നൃത്തംചെയ്ക
- തുഴ = വെള്ളം തള്ളുക
- തുറ = മറവു മാറ്റുക
- തുറി = പൊന്തുക
- തൂ = ചവറു നീക്കുക
- തൂങ് = ലംബിക്കുക
- തൂവ് = അല്പമായിച്ചിതറുക
- തെണ്ട് = അങ്ങുമിങ്ങും നടക്കുക
- തെൻ = കാലു തെറ്റുക
- തെളി = പ്രസാദമുണ്ടാക
- തെറു = മേൻമേൽ ചുരുട്ടുക
- തേ = ക്രമത്തിൽ കുറയുക
- തേക് = ദ്രവം പകരുക
- തേങ് = അലപോലെയടിക
- തേട് = അന്വേഷിക്ക
- തേറ് = വിശ്വസിക്ക
- തൈ = നൂലുകൊണ്ടു കെട്ടുക
- തൊടു = ശരം ചേർക്കുക
- തൊടു് = സ്പർശിക്ക
- തൊഴി = തല്ലുക
- തൊഴു = കൈകൂപ്പുക
- തോണ്ട് = മാന്തിയെടുക്ക
- തോന്ന് = മനസ്സിലുദിക്കുക
- തോല് = പരാജയം പ്രാപിക്ക
- നക്ക് = ലേഹനംചെയ്ക
- നട = കാലൂന്നി ദേശം പകരുക
- നടു് = ഭൂമിയിലിടുക
- നൺ = നിനയ്ക്കുക
- നന = ദ്രവത്തോടു യോജിക്ക
- നര = രോമം വെളുക്കുക
- നൽക് = കൊടുക്കുക
- നാട്ട് = ഉറപ്പിച്ചുനിറുത്തുക
- നാറ് = ദുർഗ്ഗന്ധം തോന്നുക
- നിന = വിചാരിക്കുക
- നിര = വരിയായി നിറുത്തുക
- നിര = വരിയായി നിൽക്കുക
- നില = വ്യവസ്ഥിതമാവുക
- നില് = കാലൂന്നി സ്ഥിതിചെയ്ക
- നിവര്/നീര് = കുനിവു തീരുക
- നിറ = പൂർണമാകുക
- നീങ് = ദൂരത്താവുക
- നീന്ത് = വെള്ളത്തിൽ സഞ്ചരിക്ക
- നീള് = ദീർഘമാവുക
- നീറ് = ഊഷ്മാവുണ്ടാക
- നുകര് = ഓർത്തോർത്തു കുടിക്കുക
- നുണ = പതുക്കെത്തിന്നുക
- നുര = ചെറുകുമിളകളോടു കൂടുക
- നുള് = നഖത്താൽ പ്രഹരിക്ക
- നുഴ = സുഷിരത്തിലൂടെ കടക്കുക
- നുറുങ് = ഖണ്ഡമാവുക
- നൂഴ് = കീഴിലൂടെ പോക
- നെയ് = നൂൽ ചേർക്കുക
- നേട് = സമ്പാദിക്ക
- നേര് = പ്രാർത്ഥിക്ക
- നേര് = കട്ടി കുറയുക, എതിർക്കയും
- നോ = വേദനപ്പെറ്റുക
- നോക്ക് = കണ്ണുപതിക്ക
- നോല്‍ = വ്രതമനുഷ്ഠിക്ക
- പക = സംഭ്രമിക്കുക
- പകര് = പാത്രം മാറുക
- പകു = പങ്കിടുക
- പട = ക്ഷീണിക്ക
- പട = പാത്രം മാറിപ്പകരുക
- പടര് = വ്യാപിക്ക
- പടി = ഇരിക്കുക
- പടു = കെട്ടിച്ചമയ്ക്ക
- പണി = ശില്പവേലചെയ്ക, നമസ്കരിക്കയും
- പത = ദ്രവ്യം കുതിക്കുക
- പതറ് = തെറ്റിപ്പോക
- പതുങ് = സങ്കോചിക്ക
- പര = ചുറ്റും വ്യാപിക്ക
- പരുങ് = വ്യാകുലപ്പെടുക
- പഴക് = പഴയതാവുക
- പഴു = പാകം വരുക
- പറ = സംസാരിക്കുക
- പറ = ആകാശത്തിൽ സഞ്ചരിക്ക
- പറി = ബന്ധം വിടുക
- പാ = ബലത്തോടു മുട്ടുക
- പാക് = നടുക
- പാട് = ഗാനംചെയ്ക
- പാര് = കാണുക, വസിക്കയും
- പാള്‍ = ജ്വലിക്ക, ചീന്തുകയും
- പാറ് = അല്പമായിപ്പൊഴിയുക
- പാറ് = പാടപോലെ നിൽക്ക
- പിച്ച് = വിരൽ ചെർത്ത് അല്പമായി ആകർഷിക്കുക
- പിടുങ് = പറിച്ചെടുക്കുക
- പിണ(ന) = ഇടകലരുക
- പിണങ് = കലഹിക്ക
- പിരി = വേർപെടുക
- പിഴ = തെറ്റിപ്പോവുക
- പിഴി = ഞെക്കുക
- പിറ = ജനിക്കുക
- പീച്ച് = ദ്രവം ചാണ്ടുക
- പുക = ധൂമം പുറപ്പെടുന്നതാകുക
- പുകഴ് = സ്തുതിക്ക
- പുകു് = പ്രവേശിക്ക
- പുത = മറയ്ക്കുക
- പുരള് = സ്പർശിക്ക
- പുലമ്പ് = വീൺമൊഴി പറയുക
- പുലര് = പ്രഭാതമാവുക
- പുൽക് = പുണരുക
- പുള = അങ്ങോട്ടുമിങ്ങോട്ടും വളയുക
- പുഴുങ് = ദ്രവം ചേർത്തു വേവിക്ക
- പൂട്ട് = തണ്ടുവീഴുക
- പൂൺ = തഴുകുക
- പൂശ് = മീതെ തടകുക
- പൂള് = കഷണമായ് നുറുക്ക
- പെടു് = പതിക്ക, ഒരു സ്ഥിതിയിലാവുകയും
- പെയ് = മഴപോലെ വീഴുക
- പെരു = ഗുണിക്കുക
- പെരുക് = വർദ്ധിക്ക
- പെറു് = പ്രസവിക്ക
- പേര് = പകർത്തുക
- പേശ് = സംസാരിക്ക
- പേറ് = ഭരിക്ക
- പൊങ് = മേല്പെടുക
- പൊടി = പൊടിയാവുക
- പൊത = പൊടിയിൽ താഴുക
- പൊന്ത് = ഉയർന്നുനിൽക്ക
- പൊരി = വരളുക
- പൊരു = യുദ്ധം ചെയ്ക
- പൊലി = വളരുക, മൂടുക, നശിക്കുകയും
- പൊളി = കെട്ടു വിടുക
- പൊള് = ദഹിക്കുക
- പൊഴി = തനിയേ വീഴുക
- പൊറു = സഹിക്കുക
- പോ = ഗമിക്ക
- പോര് = ശക്തനാവുക, ഇങ്ങോട്ടു ഗമിക്കയും
- പോറ് = അല്പം മുറിയുക
- മങ് = കാന്തി കുറക
- മടങ് = മേന്മേൽ മടിയുക, തോൽക്കുകയും
- മടു = ഇച്ഛാഭംഗംവരുക
- മണ്ട് = ഓടുക
- മതി = നിശ്ചയിക്കുക
- മയങ് = തളരുക
- മരുവ് = വസിക്കുക
- മല = സംഭ്രമിക്കുക
- മലര് = മുഖം മേല്പോട്ടാവുക
- മറ = കാണാതാവുക
- മറ = ഓർമ്മ വിടുക
- മറ = മറുവശത്താകുക
- മാട് = പണിയുക, കൈക്രിയ കാണിക്കയും
- മാന്ത് = തോണ്ടുക
- മായുക = ക്രമത്തിൽ ഇല്ലാതാവുക
- മാറ് = ഒഴിയുക
- മികു് = അധികപ്പെടുക
- മിണ്ട് = സംസാരിക്ക
- മിനുങ് = തെരുതെരെ മിന്നുക
- മിൻ = പ്രകാശിക്ക
- മിഴുങ്/വിഴുങ് = ഗ്രസിക്കുക
- മുങ് = വെള്ളത്തിൽ താഴുക
- മുടങ് = വിഘ്നപ്പെടുക
- മുടി = നശിക്കുക, തീരുകയും
- മുതിര് = ഒരുങ്ങുക, പ്രായം തികയുകയും
- മുനങ് = പിറുപിറുക്കുക
- മുള = കൂട്ടിലെത്തുക
- മുള = കുരുത്തുവരുക
- മുഴ = നിരപ്പിൽ കവിയുക
- മുഴങ് = ശബ്ദം വർദ്ധിക്ക
- മുഴു = വർദ്ധിക്കുക
- മുഴുക് = മുങ്ങുക
- മുറി = ഖണ്ഡമാവുക
- മുറുക് = അയയാതിരിക്കുക
- മൂ = പാകംവരുക
- മൂട് = മറയുക
- മൂള് = ഹുങ്കാരംചെയ്ക
- മെട = നെയ്യുക
- മെതി = മൃദുവാക, വേർതിരിയുകയും
- മെലി = കൃശമാവുക
- മെഴുക് = തടകുക
- മേ = പുല്ലുറുക്കുക, പുര മൂടുകയും
- മേട് = അടിക്കുക
- മേവ് = മരുവുക
- മൊരി = വരളുക
- മൊഴി = പറയുക
- മോങ് = നിലവിളിക്കുക
- മോന്ത് = ചുണ്ടത്തുവച്ചു കുടിക്ക
- രാക് = ഉരയ്ക്കുക
- വണങ് = വന്ദിക്കുക
- വര = രേഖവീഴുക
- വരള് = വെള്ളം വറ്റുക
- വരി = മുറുക്കിച്ചുറ്റുക
- വര് = ആഗമിക്ക
- വല = കഷ്ടപ്പെടുക
- വലി = വണ്ണം കുറുകി നീളുക
- വള = വക്രമാകുക
- വളര് = വർദ്ധിക്ക
- വഴി = മീതേ പ്രവഹിക്കുക
- വഴുത് = തെറ്റുക
- വറു = പൊരിക്കുക
- വാങ് = സ്വീകരിക്കുക
- വാട് = സത്വം ക്ഷയിക്കുക
- വാര് = കോരിയെടുക്ക, നീളത്തിൽ മുറിക്ക, ഒലിക്കയും
- വാഴ് = വസിക്ക, രാജ്യഭാരംചെയ്ക, കൃഷി ചെയ്കയും
- വിങ് = വേദനപ്പെടുക
- വിടര് = വികസിക്ക
- വിടു് = ഉപേക്ഷിക്ക
- വിത = വിത്തിടുക
- വിതറ് = ചിതറുക
- വിയര് = വിയർപ്പുണ്ടാക
- വിര = ശ്രദ്ധവയ്ക്കുക
- വിരക് = കൂട്ടിച്ചേർക്കുക
- വിരള് = പരിഭ്രമിക്ക
- വിരി = വികസിക്കുക
- വിലങ് = കുറുകെക്കിടക്കുക, മാറുകയും
- വില്‍ = വിലയ്ക്കു കൊടുക്ക
- വിശ = ക്ഷുത്തുണ്ടാകുക
- വിള = മൂപ്പു വരുക
- വിളമ്പ് = ഭക്ഷിപ്പാൻ പകരുക
- വിളറ് = വെളുപ്പ് തട്ടുക
- വിളി = ആഹ്വാനം ചെയ്യുക
- വിള് = കീറുക
- വിറ = കിടുകിടുക്കുക
- വീട് = ഋണശോധനം വരുക
- വീശ് = കാറ്റുണ്ടാകത്തക്കവിധം ഇളകുക
- വീള് = മടങ്ങിവരുക, തിരികെ ലഭിക്ക, തീർക്കുകയും
- വീഴ് = കീഴോട്ടു ഗമിക്ക
- വെ = ചൂടേറ്റു മൃദുവാക
- വെടി = ഉപേക്ഷിക്ക
- വെട്ട് = പ്രഹരിക്ക
- വെല്‍ = ജയിക്ക
- വെളു = വെളുത്ത നിറമാവുക
- വെറു = വേണ്ടെന്നു തോന്നുക
- വേൺ = ആവശ്യപ്പെടുക
- വേള് = വിവാഹംചെയ്ക
- വൈ(വഴു)ക് = താമസിക്കുക
- റാഞ്ച് = കാലിലുടക്കി എടുത്തുകൊണ്ടുപോക