- ഗീതം = വാദ്യോപകരണങ്ങള്‍ ഇല്ലാത്ത തനി സംഗീതം.
- വാദ്യം = വാദ്യോപകരണം കൊണ്ടുള്ള സംഗീതം.
- നൃത്യം = നടനഭേദങ്ങള്.
- ആലേഖ്യം = ചിത്രരചന.
- വിശേഷകച്ഛേദ്യം = തിലകാദി അംഗരാഗങ്ങള്.
- തണ്ഡുല കുസുമബലിവികാരം = അരി, പൂവ് മുതലായവ കൊണ്ട് കളം വരയ്ക്കല്‍.
- പുഷ്പാസ്തരണം = കിടക്കയില്‍ പൂവിതറി ആകര്ഷകമാക്കല്.
- ദര്ശനവസനാംഗരാഗം = ഓഷ്ഠങ്ങളില് അംഗരാഗങ്ങള് പുരട്ടല്‍.
- മണിഭൂമികാകര്മ്മം = രത്നക്കല്ലുകള്‍ പതിച്ച് വീടിന്റെ തറ മോടിയാക്കല്.
- ശയനരചനം = കിടക്കയുടെ ക്രമീകരണം.
- ഉദകവാദ്യം = ജലം വാദ്യമാക്കല്.
- ഉദഘാതം = കുളിക്കുമ്പോള്ജലം തെറിപ്പിക്കുന്നവിദ്യ.
- ചിത്രയോഗം = മുഖവും മുടിയും ഭംഗിയാക്കല്.
- മാല്യഗ്രഥനവികല്പ്പം = മാലകെട്ടല്.
- ശേഖരകാപീഡയോചനം = കേശാലങ്കരണം.
- നേപഥ്യപ്രയോഗം = വേഷഭൂഷകള്‍ അണിയുന്നത്.
- കര്ണ്ണപത്രഭാഗങ്ങള് = കര്ണ്ണാഭരണ നിര്‍മ്മാണം.
- ഗന്ധയുക്തി = അംഗരാഗനിര്മ്മാണം.
- ഭൂഷണയോചനം = ആഭരണം അണിയല്.
- ഐന്ദ്രജാലം = കണ്കെട്ടുവിദ്യ.
- കൗചുമാരയോഗം = കുചുമാരന്റെ കൃതിയില്‍ പറയുന്ന സൌന്ദര്യവര്‍ധക പ്രയോഗങ്ങള്‍.
- ഹസ്തലാഘവം = ചെപ്പടിവിദ്യ.
- വിചിത്രശാകയുഷ ഭക്ഷ്യവികാരക്രിയ = ശാകം (ഇലക്കറി), യുഷം (പരിപ്പ്) തുടങ്ങിയവകൊണ്ടുള്ള ഭക്ഷണനിര്മ്മാണം.
- പാനകരസരാഗാസവയോചനം = ലഹരിയുള്ള പേയ (കുടിക്കാന്‍) വസ്തുക്കളുടെ നിര്‍മ്മാണം.
- സുചിവാനകര്മ്മം = നെയ്ത്തുവിദ്യ.
- സൂത്രക്രീഡ = ഞാണിന്മേല്കളി
- വീണാഡമരുകവാദ്യം = വീണ, ഡമരു എന്നിവയുടെ ഉപയോഗം.
- പ്രഹേളിക = കടംകഥ പറയാനുള്ള സാമര്‍ത്ഥ്യം.
- പ്രതിമാല = സമസ്യാപുരാണംപോലുള്ള മറ്റൊരു വിദ്യ.
- ദുര്വാചകയോഗം = പറയാന്വയ്യാത്തകാര്യങ്ങള് വക്രോക്തിയിലൂടെഅവതരിപ്പിക്കല്.
- പുസ്തകവാചനം = ഗ്രന്ഥപാരായണം.
- നാടകാഖ്യായികാദര്ശനം = നാടകാസ്വാദനം.
- കാവ്യസമസ്യാപൂരണം = പാട്ടുപാടുന്നതും ആസ്വദിക്കുന്നതും.
- പട്ടികാവേത്രവാനവികല്പ്പം =ചൂരല്‍കൊണ്ട് ഗൃഹോപകരണങ്ങള്‍ ഉണ്ടാക്കല്‍.
- തക്ഷകര്മ്മം = ആശാരിപ്പണി.
- വാസ്തുവിദ്യ = ഗൃഹനിര്മ്മാണപരിജ്ഞാനം.
- തക്ഷണം = തടിപ്പണി.
- രൂപ്യരത്നപരീക്ഷ = വെള്ളി, രത്നം എന്നിവ പരീക്ഷിച്ചറിയാനുള്ള കഴിവ്.
- ധാതുവാദം = രസതന്ത്രവിജ്ഞാനം.
- മണിരാഗാങ്കരജ്ഞാനം = രത്നം മിനുക്കാനുള്ള അറിവ്.
- വൃക്ഷായുര്വ്വേദം = വൃക്ഷശാസ്ത്രജ്ഞാനം.
- മേഷകുക്കുടലാവകയുദ്ധം = ആട്, കോഴി എന്നിവയുടെ പോരുമുറകള്.
- ശുകശാരികപ്രലാപം = തത്തയെക്കൊണ്ട് പറയിപ്പിക്കല്.
- ഉത്സാകനാദികൗശലം = ഉഴിച്ചില്‍ മുതലായ കര്‍മ്മം.
- അക്ഷമുഷ്ടികാകഥനം = കൈവിരല്‍ കൊണ്ട് സന്ദേശം നല്കല്.
- മ്ലേച്ഛിതവികല്പ്പം = ഇംഗ്ലീഷില്‍ spoonarisam എന്നു പറയുന്ന മറിച്ചുചൊല്ലല്.
- ദേശഭാഷാജ്ഞാനം = ബഹുഭാഷാജ്ഞാനം
- പുഷ്പശകടിക = എവിടെ നിന്നെന്നറിയാന് മറ്റുള്ളവര്‍ക്ക് കഴിയാത്തവിധം പുഷ്പവൃഷ്ടി നടത്തല്‍.
- നിമിത്തജ്ഞാനം = ശകുനം, ലക്ഷണം ആദിയായവ പറയല്‍.
- യന്ത്രമാത്രുക = യന്ത്രനിര്മ്മാണകുശലത.
- ധാരണമാത്രുക = ഓര്‍മശക്തി.
- സംപാര്യം = അക്ഷരശ്ലോകത്തിനു തുല്യമായ ഒരു വിദ്യ.
- മാനസകാവ്യക്രിയ = കാവ്യരചാനാസാമര്ത്ഥ്യം.
- ഛന്ദോജ്ഞാനം = വൃത്തശാസ്ത്രപരിജ്ഞാനം.
- അഭിധാനകോശം = നിഘണ്ടുവിജ്ഞാനം.
- ക്രിയാകല്പ്പം = കാവ്യശാസ്ത്രജ്ഞാനം.
- ഛലിതകയോഗങ്ങള് = ആള്‍മാറാട്ടം.
- വസ്ത്രഗോപനം = വസ്ത്രധാരണസാമര്ത്ഥ്യം.
- ദ്രുതവിശേഷങ്ങള് = ചൂത്, ചതുരംഗം മുതലായ കളികളിലുള്ള സാമര്‍ത്ഥ്യം.
- ആകര്ഷകക്രീഡ = വിവിധയിനം കളികള്‍.
- ബാലക്രീഡ = കുട്ടികളെ കളിപ്പിക്കാനുള്ള സാമര്‍ത്ഥ്യം.
- വൈനയികവിദ്യ = പക്ഷിമൃഗാദികളെ മെരുക്കിവളര്ത്തല്.
- വൈജയവിദ്യകള് = വിജയം പ്രദാനം ചെയ്യുന്ന വിദ്യകള്‍.
- വ്യായാമികവിദ്യകള് = വ്യായാമമുറകള്‍.