Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

041. ചൊ— അപാദാനം— ഏത—

ഉ— ഏതിംകൽ നിന്നുവെൎപാടൊആധിക്ക്യമൊ— ന്യൂനതയൊപറയുന്നു അതിനുഅപാദാനമെന്നു പെരുവരും ഇതിൽ ആദ്യത്തിൽ നിന്ന എന്നപഞ്ചമിവരും അതിനാൽ ഗ്രഹത്തുംകൽനിന്നപുറപ്പെട്ട സമന്മാരെക്കാൾ താഴ്ചയൊടെ എവം സമന്മാരെക്കാൾ അധികമായി എന്നുംവരുന്നു— ആദ്യത്തിൽ ഗ്രഹത്തിൽ നിന്ന വെൎപാടന്നൎത്ഥമുണ്ട ശെഷംസ്പഷ്ടംഇതിന്മണ്ണം വൃക്ഷത്തിൽനിന്നു കൊലുവീണു ഭൂമിയിൽ നിന്നും പൊടിമെൽപൊയി മനസ്സഅതിൽ നിന്നുപൊയി ഇത്യാദിയും വെൎപാടതന്നെ ഹെതുത്വം സംകല്പിച്ചാലും പഞ്ചമിവരും— സന്തൊഷം ഹെതുവായിട്ടു—

താളിളക്കം
!Designed By Praveen Varma MK!