Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

114. സമാപ്തം

സകല മലയാള വാക്കുകൾക്കു ൟ പുസ്തകം അന്യൂനാനതിരിക്ത ലക്ഷണലക്ഷ്യ സംപൂൎണ്ണമായി എന്ന വിചാരിക്കുന്നില്ലാ എങ്കിലും ഇതു പറിച്ചപറഞ്ഞ ലക്ഷണങ്ങളെ കൊണ്ട ഊഹിച്ചാൽ പറയെണ്ട വിഷയങ്ങളെ നല്ല രീതിയിൽ ഇഛപൊലെ വിസ്താരമാക്കിയും ചുരുക്കിയും സാലംകാര വാക്കുകളെക്കൊണ്ട പറയാമെന്നും സജ്ജനസമ്മത ശബ്ദങ്ങളെ പ്രയൊഗിക്കാമെന്നും ഉള്ള ഗുണം ഹെതുവായിട്ട ജനങ്ങൾക്ക ഉപയൊഗപ്പെടുമെന്നും വിശ്വസിക്കുന്നു— ശ്ലൊകം— അനുക്തി പുനരുക്ത്യാദി ചിലദൊഷങ്ങളും വരാം— ലക്ഷ്യക്ഷലണമെറുമ്പൊളതു ശൊധിക്കസജ്ജനം പാരാവാരെ വാരിഗണാ വഗ്ബ്രഹ്മണി പദാനിച നിശ്ശെഷം കെനഗണ്യന്തെ ഗണ്യന്തെ ചൊപയൊഗതഃ
പെരുംതൃകൊപിലപ്പനും സ്ഥാണുനാഥനും സഹായം

താളിളക്കം
!Designed By Praveen Varma MK!