Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

011. ചൊ — വ്യഞ്ജനങ്ങളിൽ — ന — എന്നഒന്നുപഠിക്കുന്നു നളനൊടുഎന്ന പദത്തിൽ ഒന്നാമത്തെതും മൂന്നാമത്തെതും അക്ഷരം ഭെദപ്പെടുത്തി ഉച്ചരിക്കുന്നു — അതിനാൽ വെറെ തന്നയൊ —

ഉ — അല്ലാ— ഒന്നുതന്നെ അല്പംഭെദത്തൊടുകൂടി ഉച്ചരിക്കുന്നു— അതിൽ ആദ്യം ദന്താഗ്രത്തുങ്കലും പിന്നത്തെ ദന്തമൂലത്തുങ്കലും ജിഹ്വാഗ്രം തൊടീച്ച ഉച്ചരിക്കുന്നത എന്ന മാത്രം ഭെദംരണ്ടും ദന്തസ്ഥാനഭവങ്ങൾ തന്നെആകുന്നൂ — എന്നാൽ പ്രായെണ പദത്തിന്റെ ആദ്യത്തുങ്കലും ചില കൂട്ടക്ഷരങ്ങളിലും ദന്താഗ്ര സംബന്ധികളാക്കിയും ശെഷങ്ങളെദന്തമൂല സംബന്ധികളാക്കിയും ഉച്ചരിക്കുന്നത മലയാളത്തിലെ നടപ്പാകുന്നു— ദന്തമൂല സംബന്ധമായി തന്നെ എല്ലാം ഉച്ചരിച്ചാലുംവിരൊധമില്ലാ—
ഉദാഹരണം— നിനച്ചു— നാനാവിധം, ന്യൂനതാ, മാന്ന്യത്വം, വന്നുചെൎന്നു മന്നവൻ, കന്നങ്ങൾ, കനകം, മനസ്സിനെ ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!