Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

65. ലോപം

സന്ധിയിൽ ചിലപ്പോൾ രണ്ടു പദങ്ങൾ ഒന്നാകുന്നതു ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകളയുന്നതുകൊണ്ടു തന്നേ.

ഉ-ം. അഞ്ചു + ആറു = അഞ്ചാറു. വന്നു + ഇരിക്കുന്നു = വന്നിരിക്കുന്നു. ഇങ്ങിനേ ആദ്യത്തേ പദത്തിന്റെ അവസാനത്തിലുള്ള സ്വരം വിട്ടുകളഞ്ഞു ഒന്നാക്കിചൊല്ലുന്നതിന്നു ലോപം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!