Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

57. ഉപവാക്യം

വിശേഷണങ്ങൾ എപ്പോഴും ഒറ്റപ്പദങ്ങൾ ആകേണമെന്നില്ല; വാക്യങ്ങളും വിശേഷണങ്ങളായി നില്ക്കും.

ഉ-ം. എന്നെ കുത്തിയ കാളയെ വിറ്റു, നീ വിളിച്ചാൽ അവൻ വരും, എന്നെ കൊന്നാലും ഞാൻ അവിടെ പോകയില്ല, പ്രതിയെ പിടിപ്പാൻ വാറണ്ടയച്ചു എന്നിവയിൽ എന്നെ കുത്തിയ, നീ വിളിച്ചാൽ, എന്നെ കൊന്നാലും, പ്രതിയെ പിടിപ്പാൻ എന്നിവ വിശേഷണങ്ങളായി നില്ക്കുന്ന വാക്യങ്ങൾ തന്നേ. ഇങ്ങനേ വിശേഷണങ്ങളായി നില്ക്കുന്ന വാക്യത്തിന്നു ഉപവാക്യം എന്നു പേർ പ്രധാനവാകൃത്തിലേ ആഖ്യയും ഉപവാക്യത്തിലേ ആഖ്യയും ഒന്നായിരുന്നു കൂടാ, രണ്ടും വെവ്വേറേ ഉള്ളതായിരിക്കേണ്ടതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!