Contacts

മലയാള വ്യാകരണസംഗ്രഹം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

32. സമാസം

സമാസം പലവിധം ഉണ്ടു. ആ തോട്ടം, ഈ പലക—ഇങ്ങനേ ചൂണ്ടെഴുത്തുകൾ ചേൎന്നുണ്ടാകുന്നതിന്നു ചൂണ്ടു സമാസമെന്നും, എപ്പുറം എന്നാൾ, എക്കര എങ്ങിനേ, ചോദ്യെഴുത്തുകൾ ചേൎന്നുണ്ടാകുന്നതിന്നു ചോദ്യസമാസമെന്നും, ഒരാൾ, നാലുപശു ഇങ്ങനേ സംഖ്യാപദങ്ങൾ ചേൎന്നുണ്ടാകുന്നതിന്നു സംഖ്യാസമാസമെന്നും പേരുകൾ ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!