Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

100. പരീക്ഷ.

1. പൂൎണ്ണക്രിയ അപൂൎണ്ണക്രിയ ഇവ തമ്മിൽ ഉള്ള ഭേദം എന്തു?
2. പൂൎണ്ണക്രിയാരൂപങ്ങൾ ഏവ?
3. അപൂൎണ്ണക്രിയകൾ ഏവ?
4. ക്രിയാന്യൂനമെന്നാൽ എന്തു?
5. ശബ്ദന്യൂനമെന്നാൽ എന്തു? ഇവ തമ്മിൽ ഭേദം എന്തു?
6. ക്രിയാപുരുഷനാമം എന്നാൽ എന്തു? ക്രിയാപുരുഷനാമത്തിന്നും ക്രിയാനാമത്തിന്നും തമ്മിൽ ഭേദം എന്തു?
7. സംഭാവന എന്തെന്നു വിവരിക്കുക.
8. രാമൻ പഠിക്കയാൽ ജയിച്ചു, രാമൻ പഠിച്ചാൽ ജയിക്കും. ഇവയിലെ അപൂൎണ്ണക്രിയകൾ ഏവയെന്നും എന്തെന്നും പറക. ഈ വാക്യങ്ങളുടെ അൎത്ഥത്തിൽ ഭേദം എന്തു?
9. അനുവാദകം എന്നാൽ എന്തു? ഉദാഹരണം പറക.
10. ക്രിയാനാമം എന്നാൽ എന്തു?
11. ഭാവരൂപം എന്നാൽ എന്തു?
12. ഇവ തമ്മിൽ വ്യത്യാസം എന്തു? ഉദാഹരണങ്ങളെക്കൊണ്ടു തെളിയിക്ക.

താളിളക്കം
!Designed By Praveen Varma MK!