Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

028. അഭ്യാസം.

1. സൂൎയ്യൻ ഉദിച്ചു. 2. പ്രകാശംകണ്ടു കുട്ടികൾ സന്തോഷിച്ചു. 3. സ്ത്രീകൾ ആഭരണങ്ങളെ അണിഞ്ഞു. 4. പുരുഷന്മാർ താന്താങ്ങളുടെ പ്രവൃത്തിക്കുപോയി. 5. പക്ഷികൾ കൂട്ടിലേക്കു പറന്നുപോയി. 6. സൂൎയ്യോഷ്ണത്താൽ കുളത്തിലെ വെള്ളം വറ്റിപ്പോയി. ഈ വാക്യങ്ങളിലെ ആഖ്യകളെ പറക.

ജ്ഞാപകം: മുമ്പു കഴിഞ്ഞ പാഠങ്ങളിലും അഭ്യാസങ്ങളിലും ഉള്ള വാക്യങ്ങളിലെ ആഖ്യയെ കാണിക്ക.

താളിളക്കം
!Designed By Praveen Varma MK!