Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

001. വാക്യം

1. ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ.
2. ഈശ്വരനെ മനുഷ്യർ വന്ദിക്കുന്നു.
3. ഈശ്വരനാൽ ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു.
4. ഈശ്വരനോടു തുല്യനായിട്ടു ആരുമില്ല.
5. ഈശ്വരന്നു എല്ലാം ചെയ്വാൻ കഴിയും.
6. ഈശ്വരനിൽനിന്നു നമുക്കു ഗുണം കിട്ടുന്നു.
7. ഈശ്വരന്റെ മഹിമ വൎണ്ണിപ്പാൻ ആൎക്കു കഴിയും?
8. ഈശ്വരനിൽ വിശ്വസിക്കുവിൻ.
9. ഈശ്വര നമ്മെ കാത്തു രക്ഷിക്ക.
1. ഇവ ഒമ്പതും വാക്യങ്ങൾ ആകുന്നു. ഇവിടെ പലവാക്കുകൾ ഒന്നിച്ചുകൂടി പൂൎണ്ണമായ അൎത്ഥം കാണിക്കുന്നു. ഈശ്വരൻ നമ്മെ രക്ഷിക്കട്ടെ എന്നു പറഞ്ഞു തീൎന്നതിന്റെ ശേഷം ഇനി പറവാൻ ഒന്നുമില്ലെന്നു തോന്നുന്നതുകൊണ്ടു അൎത്ഥം പൂൎണ്ണമാവാനായിട്ടു വേറെ വല്ല വാക്കുകളും ആവശ്യമായ്വരുന്നില്ല.
2. സംപൂൎണ്ണമായ വിചാരത്തെ കാണിക്കുന്ന വാക്കുകളുടെ കൂട്ടത്തിന്നു വാക്യം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!