Contacts

A GRAMMAR OF THE MALAYALIM LANGUAGE

JOSEPH PEET

103 IMPERATIVE MOOD.

8. The Imperative is used in sentences; thus,
നീ ഇറങ്ങി വരിക.
You come down.
ഞാൻ എങ്കിലും അവൻ എങ്കിലും അവർ എങ്കിലും അത ചെയ്യട്ടെ.
Let me, or him, or them do that.
നിങ്ങൾ പൊകുവിൻ. You go.
നാം പൊക.
Let us (plural) go.
2nd. When there are two or more imperatives in the sentence, participles are used for all the verbs but the last; thus,
നീ അവിടെ ചെന്ന ഇത അവന്ന കൊടുക്ക.
Go there and give him this.
നിങ്ങൾ ദൈവത്തിന്റെ കല്പനകളെ പ്രമാണിച്ച അവനെ സ്നെഹിച്ച സെവിച്ച അവനൊട പ്രാൎത്ഥിച്ചുകൊൾവിൻ.
Reverence the commands of the Lord; love, serve, and pray to Him.
ൟ പുസ്തകത്തെ വായിക്കുന്നവൻ അത പറയുന്ന കാൎയ്യങ്ങളെ കുറിച്ച നന്നായി വിചാരിച്ച പിന്നെ ഇങ്ങൊട്ട തരട്ടെ.
Let the reader of this Book think well about its contents and give it to me again.
ആ രണ്ട പെരും ഇവിടെ വരെണം എന്ന പറയെണം.
Tell those two persons to come here.
3rd. Examples of the use of the polite Imperative, permissive, and precative forms.
ഞാൻ എവിടെക്ക പൊകെണമെന്ന കല്പിച്ചാലും.
Be pleased to say where I am to go.
ഞങ്ങൾ ഇത ചെയ്തിട്ട വരട്ടെ, or, ഞങ്ങൾ ഇത ചെയ്തും വെച്ച, or ചെയ്തെച്ച വരട്ടെ.
Allow us to come after doing this.
ഇനിക്ക വീട്ടിൽ പൊകുവാൻ കല്പന കിട്ടിയാൽ കൊള്ളാമായിരുന്നു.
Be pleased to permit me to go home; lit: It were well if I got permission to go home.
വൈദ്യൻ എന്റെ ദീനം ഭെദം വരുത്തിയാൽ വളരെ ഉപകാരമായിരിക്കുന്നു.
I pray you to cure my disease; lit: If the Doctor would remove my disease it would be a great benefit.
യജമാനനെ ആ കാൎയ്യം ഇനിക്ക സാധിപ്പിച്ച തരെണം.
Oh master be pleased to effect that object for me!
മറ്റാരും ഇനിക്ക രക്ഷയില്ല നീ തന്റെ ഇനിക്ക രക്ഷയാകുന്നു അത ഹെതുവായിട്ട കാരുണ്യ ഭാവത്തൊട കൂടെ നാരായണ നീ എന്നെ രക്ഷിച്ചുകൊള്ളെണമെ.
I have no other help, thou alone art my salvation, therefore Oh Nara yana, (or whoever may be the tutelar deity of the temple,) save me.
This is one of the Muntrums from the Shastras, used by Brahmins when they enter into the presence of the idol in the temple.
From hence it follows that a Brahmins faith if fervid, is not very lasting; for he will repeat this form before the image of Vishnoo, at one time, and if interest call him will repeat the same before an image of Shewa, or any other Deity, immediately after,
അമ്പു പറിച്ച തൃക്കൈ കൊണ്ടടിയനെ അമ്പൊട മെല്ലെ തൊടുകയും വെണം.
Be pleased to pluck out the arrow, and in love, gently touch thy servant with thy holy hand.
തിരു. In reference to the Deity signifies holy. When applied to a mere man, excellent or honored; as,
രാജാവിന്റെ തൃക്കൈ. The honored hand of the king.

താളിളക്കം
!Designed By Praveen Varma MK!