086. നിന്ദാസ്തുതി)
ഇത നിന്ദാവാക്കുകൊണ്ട സ്തുതിതൊന്നുന്നടത്തും നിന്ദക്കായിക്കൊണ്ട സ്തുതിചെയ്യുന്നിടത്തുമാകുന്നു—
ഉദാ— ഒരാൾ ഗംഗയൊടുപറയുന്നു അല്ലയൊ ഗംഗാദെവി അങ്ങെക്കവകതിരിവ കുറയെങ്കിലും ഇല്ലാ— എന്തന്നാൽ നരകയൊഗ്യന്മാരായ പാപികൾവന്ന ഗംഗാസ്നാനംചെയ്താൽ അവരെയും സ്വൎഗ്ഗത്തിലാക്കി സുഖിപ്പിക്കുന്നു എന്നുപറഞ്ഞപ്പൊൾ വാക്കുകൊണ്ടുള്ള നിന്ദാഅൎത്ഥാൽ സൎവപാപനാശത്തെ ചെയ്ത സ്വൎഗ്ഗപ്രാപ്തി യൊഗ്യമായിരിക്കുന്ന പുണ്യത്തെകൊടുക്കുന്നു എന്നസ്തുതിതൊന്നുന്നു ൟ രാജാവ ഒട്ടും ആശ്രിതവാത്സല്യം ക്രടാതെ തന്നെ ചിരകാലം ആശ്രയിച്ചിരിക്കുന്ന ശ്രീഭഗവതിയെ യൊഗ്യന്മാരുടെ ഗ്രഹത്തിലെക്ക അയക്കുന്നു ഇവിടെ നിൎദ്ദയത്ത്വനിന്ദകൊണ്ട സല്പാത്രങ്ങളിൽ നിരവധി ദാനം ചെയ്യുന്നു എന്നസ്തുതി തൊന്നുന്നു നിന്ദക്കായി സ്തുതി അല്ലയൊ പ്രഭുവെ അങ്ങെപൊലെ പുണ്യം ചെയ്വാൻ ആരിരിക്കുന്നു ചിരാശ്രിതനായിരിക്കുന്ന എൻം കുഡുംബത്തിലുള്ളവർ പ്രതിദിവസം അറിയാതെയും എല്ലാ വ്രതങ്ങളും ശുദ്ധൊപവാസ മായിട്ടു തന്നെ അനുഷ്ഠിക്കുന്നു പ്രതിഫലം വാങ്ങാതെ ശുശ്രൂഷിച്ചിട്ടുള്ള പുണ്യത്തെ പൂൎണ്ണമാക്കി ഞങ്ങൾ ക്കതന്നിരിക്കുന്നു ഇവിടെ പുണ്യദാനസ്തുതി നിൎദ്ദയത്ത്വ നിന്ദക്കായി കൊണ്ടാകുന്നു—