Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

081. ഉപമാലംകാരം

പ്രസിദ്ധങ്ങളായിരിക്കുന്ന ഉപമാനൊപമെയങ്ങൾക്ക നല്ലസാദൃശ്യം ഏത വാക്ക്യത്തിൽ പറയുന്നു അവിടെഉപമാലംകാരം ഭവിക്കുന്നു—‌ ഉദാ—‌ മഹാരാജാവിന്റെമുഖംചന്ദ്രനെ പൊലെ ആനന്ദകരമായിരിക്കുന്നു വാക്കഅമൃതുപൊലെ മധുരമാ യിരിക്കുന്നു—‌കയ്യ്‌കല്പകവൃക്ഷം പൊലെ സൎവാഭീഷ്ടത്തെ കൊടുക്കുന്നു എംകിലും കൊപിച്ചാൽ അന്തകൻഎന്ന പൊലെ ഭയംകരനായും ഇരിക്കുന്നു ഇങ്ങനെപൂൎണ്ണൊപമാ ൟമഹാരാജാവിന ശരീരസൗന്ദൎയ്യത്തുംകൽ കാമദെവനും കാമദെവന ശരി ൟരാജാവും തന്നെ—‌ അല്ലംകിൽ ൟരാജാവിനശരി സകലഗുണവാൻ ൟരാജാവു തന്നെ—‌ സ്വൎഗ്ഗത്തിൽ ഇന്ദ്രനെ അത്രെഗൎവ വെണ്ട ഭൂലൊകത്തിൽഇപ്പൊൾ ൟമഹാരാജാവുണ്ട—‌ ഇവിടെ ഉള്ളസഭക്ക പകരം അവിടെ സുധൎമ്മാഎന്നസഭയുണ്ടെന്നും ഭാവിക്കുന്നുഎംകിൽ ആയിക്കൊട്ടെ—‌ ഇത്യാദിവാക്കുകളിൽഉപമാഭെദമാകുന്നു വാചകവും ധൎമ്മവും പ്രസിദ്ധികൊണ്ട തൊന്നുന്നെടത്ത പ്രയൊഗിച്ചെ കഴിയുവെന്നില്ലാ— ഉദാ— ചന്ദ്രാനനെ— മതിമുഖി— മാൻമിഴിയാളെ— തെന്മൊഴി എന്നുമാവാം— ചന്ദ്രനെപൊലെയുള്ള മുഖത്തൊടു കൂടിയവൾ ഇവിടെവാചകംവിഗ്രഹംകൊണ്ടും സാധാരണ ധൎമ്മം പ്രസിദ്ധികൊണ്ടും തൊന്നുന്നു—

താളിളക്കം
!Designed By Praveen Varma MK!