Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

080. ചൊ— നാലിന്നും ഭെദം എങ്ങിനെ

ഉ— സാദൃശ്യം പറയെണ്ടടത്ത ഏതിനെ ദൃഷ്ടാന്തമാക്കി കല്പിക്കുന്നു അത ഉപമാനം മുഖത്തിന്ന ചന്ദ്ര പത്മാദി കണ്ണിന്ന പത്മ ദളെന്ദീവരാദി പല്ലിന്ന മുത്തുമണി മുല്ലമൊട്ട മുതലായ്ത വാക്കിന്ന അമൃത മുന്തിരിങ്ങാപ്പഴം മുതലായ്ത ഇങ്ങനെ ഉപമാനം വൎണ്ണിച്ചുവരുന്നത കവികളുടെ സംപ്രദായം മെന്നെ പറയാനുള്ളു ഏതിന സാദൃശ്യത്തെ പറയാൻഇച്ശിക്കുന്നു അത ഉമപെയമാകുന്നു മുഖം— കണ്ണ— വാക്ക— മുതലായ്ത ഉപമാനൊപമെയങ്ങളിൽ സാധാരണമായി ഏതധൎമ്മത്തെ ഇഛിക്കുന്നു അത സാധാരണ ധൎമ്മമാകുന്നു മുഖത്തിന്നും ചന്ദ്രനും സകലജന സന്തൊഷകരം സാധാരണ ധൎമ്മമാകുന്നു കണ്ണിന്നുംപത്മദളത്തിന്നും സമവിസ്താരം ആകൃതിമുതലായതും കരിംകൂവളപ്പൂവിന്നും കണ്ണിന്നു നീലൎണ്ണത്വവും സാധാരണ ധൎമ്മമാകുന്നു മുത്തിനും മുല്ലമൊട്ടിനും പല്ലിനും ആകൃതി ധാവളം മുതലായതാകുന്നു വാക്കിന്നും അമൃതാദിക്കും മാധുൎയ്യാദിഗുണം സാധാരണം ധൎമ്മമാകുന്നു ഇങ്ങനെ പ്രസിദ്ധങ്ങളെകൊണ്ട എല്ലാ ഉപമാനൊ പമെയങ്ങൾക്കും സാധാരണധൎമ്മം കല്പിക്കണം സാദൃശ്യത്തെ പറയുന്ന ശബ്ദം ഉപമാവാചകമാകുന്നു പൊലെ— ശരി തുല്യം— ഇത്യാദി സ്വഭാവൊക്തി മുതലായി ചില അലങ്കാരങ്ങൾക്ക ഉപാനാദ്യപെക്ഷ വെണമെന്നില്ലാ അതുകൾക്ക വിധംവെറെയാകുന്നു

താളിളക്കം
!Designed By Praveen Varma MK!