Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

013. ചൊ— അക്ഷരങ്ങൾ ഏതല്ലാം സ്ഥാനത്തൂന്ന പുറപ്പെടുന്നു—

ഉത്തരം— അ, ആ, ഹ, വിസൎഗ്ഗം, ക, വൎഗ്ഗം ഇതുകൾ കണ്ഠം എന്നതൊണ്ടയിൽ നിന്നുപുറപ്പെടുന്നു— അതുകൊണ്ട കണ്ഠ്യങ്ങൾ എന്നു പെരുവന്നു എന്നാൽ അന്ന്യസ്ഥാന സംബന്ധംകൊണ്ട സ്വരങ്ങളിൽ നിന്നു ഭെദപ്പെടുന്നു— ഇ, ൟ, യ, ശ, ച,വൎഗ്ഗംഇതുകൾ താല എന്ന അണ്ണാക്കിൽ നിന്നു പൊറപ്പെടുന്നു— അതുകൊണ്ട താലവ്യങ്ങൾ എന്നുപെരുവന്നു ഋ,ൠ, ര, റ, ഷ, ട, വൎഗ്ഗം, ഇതുകൾ മൂൎദ്ധാവ എന്ന മൊത്തണ്ണയിൽ നിന്നു പുറപ്പെടുന്നു— അതുകൊണ്ട മൂൎദ്ധന്ന്യങ്ങൾ എന്നുപെരുപറയുന്നു— ഌ, ൡ, ല, ള, ഴ, സ, ത, വൎഗ്ഗം, ഇതുകൾ ദന്തംഎന്നപല്ലിൽ നിന്നുപുറപ്പെടുന്നു അതുകൊണ്ട ദന്ത്യങ്ങൾ എന്നുപെരു പറയപ്പെടുന്നു— ഉ, ഊ, അനുസ്വാരം,പ വൎഗ്ഗം, ഇതുകൾ ഓഷ്ഠം എന്ന ചുണ്ടിൽ നിന്നുപുറപ്പെടുന്നു— അതുകൊണ്ട ഓഷ്ഠ്യങ്ങൾ എന്നുപറയപ്പെടുന്നു— ഇതുകളിൽ വൎഗ്ഗാന്ത്യങ്ങൾക്കും‌അനുസ്വാരത്തിനും നാസികാസംബന്ധം കൂടി ഒള്ളതിനാൽ അതുകളെ അനുനാസികങ്ങൾ എന്നും കൂടി പറയുന്നു— എ, ഏ, ഐ, ഒ, ഓ, ഔ, ഇതുകളെസംസ്കൃതം അനുസരിച്ചുസന്ധിയിൽപ്രധാനങ്ങളാകകൊണ്ടസന്ധ്യക്ഷരങ്ങൾ എന്നുംപറയപ്പെടുന്നു— അക്ഷരങ്ങളെ വെറെ പറയെണ്ടടുത്ത— അകാരം— കകാരം— ളകാരം— ഇങ്ങനെകാര പ്രത്യയം ചെൎത്തപറയാം— ര— എന്നതിന്ന മാത്രം ഇഫ— പ്രത്യയം ചെൎത്ത രെഫമെന്നു പറയണമെന്നസംസ്കൃതത്തെ അനുസരിച്ച മലയാളവാക്കിലും വ്യവസ്ഥയുണ്ട—

താളിളക്കം
!Designed By Praveen Varma MK!