Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

074. അഭ്യാസം.

1. എടു, കൊടു, തടു, അടു, മണ, കന, ബല, വെളു, പെടു, വെറു, പഴു, പാർ, തകർ, വിയർ, കൂർ, ഉടു, തണു, എതിർ, കൊഴു. ഇവയോടു ത്തു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
2. അടി, ഒലി, അരി, കുടി, കളി, തളി, പറി, ചമ, നര, തിള, പഠി, ഗമി, മാനി, വ്യസനി, സുഖി, തടി, കുളി, ചിരി. ഇവയോടു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
3. അട, ഇട, ഉട, കട, കര, തിര, മറ, പറ, പൊടി, തെ(യ്), ചാ(യ്), മാ(യ്). ഇവയോടു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
4. അക, അള, ഇര, കട, കിട, നിര, പര, മറ, കറ, പറ ഇവയോടു ന്നു ചേൎത്തു ഭൂതകാലം ഉണ്ടാക്ക.
5. ഇടു, കെടു, തൊടു, കേൾ, വേൾ, വരൾ, കരൾ, തിരൾ, കേഴ്. ഇവയുടെ ഭൂതത്തെ പറക.
6. എൽ, പെർ, അർ, തോൽ, വെൽ, വീഴ്, കമിഴ്, മുതിർ, വളർ. ഇവയുടെ ഭൂതകാലത്തെ പറക

താളിളക്കം
!Designed By Praveen Varma MK!