Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

045. ലുപ്താഖ്യാതം

51. ആർ വന്നു എന്ന ചോദ്യത്തിന്നുത്തരമായി ഒരാൾ കൃഷ്ണൻ എന്നു മാത്രം പറഞ്ഞു മതിയാക്കുന്നു എങ്കിൽ ആപ്രസംഗത്തിൽ കൃഷ്ണൻ എന്ന ഒറ്റപ്പദം തന്നേ വാക്യമാകുന്നു. ഈ വാക്യത്തിൽ ആഖ്യയെ മാത്രം പറഞ്ഞിട്ടുണ്ടെങ്കിലും വന്നു എന്ന ആഖ്യാതത്തെ അതിസ്പഷ്ടമായി പ്രസംഗത്താൽ ഗ്രഹിക്കുവാൻ സാധിക്കുന്നതുകൊണ്ടു അതിനെ വിട്ടുകളഞ്ഞിരിക്കുന്നു. ഇങ്ങിനെ ആഖ്യാതത്തിന്നു ലോപം വരുന്ന വാക്യത്തിന്നു ലുപ്താഖ്യാതം എന്നു പേർ.

താളിളക്കം
!Designed By Praveen Varma MK!