Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

004. പരീക്ഷ.

1. വാക്യമെന്നാൽ എന്തു?
2. പദമെന്നാൽ എന്തു?
3. ഒരു വാക്യത്തിൽ എത്ര പദങ്ങൾ ഉണ്ടായിരിക്കും?
4. ഒരു വാക്യത്തിൽ ചുരുങ്ങിയാൽ എത്ര പദങ്ങൾ വേണം?
5. ഒരു വാക്യത്തിലെ അൎത്ഥം എപ്പോൾ പൂൎണ്ണമായി എന്നു പറയും?
6. രാമൻ വന്നു പണം എന്നു പറഞ്ഞാൽ അൎത്ഥം പൂൎണ്ണമായോ? ഇല്ലെങ്കിൽ എന്തുകൊണ്ടു പൂൎണ്ണമായില്ലെന്നു പറക.
7. താഴെ എഴുതിയ വാക്കുകളെ വാക്യമാക്കുവാൻ വേണ്ടി ആവശ്യമുള്ള പദങ്ങളെ ചേൎത്തു വാക്യം പൂരിക്കുക.

(1) മഴ പെയ്താൽ ഞാൻ... (2)മഴ പെയ്തില്ലെങ്കിൽ...നന്നാകയില്ല.(3) മഴ ധാരാളമാകയാൽ കൃഷി... (4) കൃഷി നന്നായിരിക്കകൊണ്ടു മഴ...(5) മകനെ കണ്ടിട്ടു... സന്തോഷിച്ചു. (6) വെള്ളം പൊന്തിയിരിക്കയാൽ...കടന്നുപോവാൻ സാധിക്കുന്നില്ല.

8. രാമൻ തന്റെ മകനെക്കണ്ടു വളരേ സന്തോഷിച്ചു.
(i) ഇതിൽ എത്ര പദങ്ങൾ ഉണ്ടു? (ii) ഈ മാതിരി ആറു വാക്യങ്ങളെ എഴുതുക.

താളിളക്കം
!Designed By Praveen Varma MK!