Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

026. പരീക്ഷ.

1. ക്രിയ എന്നാൽ എന്തു?
2. ക്രിയക്കു എത്ര കാലങ്ങളുണ്ടു?
3. ഈ കാലങ്ങളുടെ പേരുകളെ പറക.
4. കണ്ടു എന്നതിനെ എന്തിന്നു ഭൂതകാലമെന്നു പറയുന്നു?
5. പോകുന്നു എന്നതു എന്തു കാലം? 6. നാമം കാലഭേത്തെ കാണിക്കുന്നുവോ?
7. കൊല്ലം എന്നതു കാലത്തെ കാണിക്കുന്നതുകൊണ്ടു അതു ക്രിയയോ?
8. കൊല്ലമെന്ന പദം ക്രിയയല്ലെന്നു തെളിയിക്ക.
9. പണി, പ്രവൃത്തി, ഊൺ ഈ പദങ്ങൾ നാമങ്ങളോ ക്രിയകളോ?
10. ഇവയെ എന്തുകൊണ്ടു ക്രിയാപദങ്ങളായിട്ടു എടുപ്പാൻ പാടില്ല?
11. നാമത്തിന്നും ക്രിയക്കും തമ്മിൽ ഭേദം ഏന്തു?
19. പോ, വാ, ഇരിക്കിൻ, വന്നാലും, ഉണ്ടെങ്കിൽ ഇവ എന്തു പദങ്ങൾ ആകുന്നു?

താളിളക്കം
!Designed By Praveen Varma MK!