Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

108. അവ്യയം.

108. നാമത്തെപ്പോലെ എല്ലാ വിഭക്തിരൂപങ്ങളും ക്രിയയെപ്പോലെ കാലരൂപങ്ങളും ഇല്ലാത്ത പദങ്ങൾ അവ്യയങ്ങൾ ആകുന്നു.
ഉദാഹരണങ്ങൾ.
(i.) ഉം, (രാമനും കൃഷ്ണനും വന്നു). ഓ, (രാമനോ കൃഷ്ണനോ വന്നു). ഈ ആ, ഏ. (ii.) അതേ, തന്നേ, ഉവ്വ, അതാ, ഇതാ, ചരീ, ചേര, ഹേ, അഹോ, എടോ, എടാ, എടീ ഇത്യാദി. (iii.) പുനഃ, അപി, മുഹുഃ, പ്രത്യഹം ഇത്യാദി. (iv.) അവിടെ, അപ്പോൾ, അത്ര, അന്നു, അങ്ങു, അങ്ങിനെ ഇത്യാദി.
[ജ്ഞാപകം: (i) അവ്യയം വാക്യത്തിലെ ആഖ്യയോ, ആഖ്യാതമോ, കൎമ്മമോ ആയിരിക്കയില്ല. പദങ്ങളെ കൂട്ടിച്ചേൎക്കയോ, വേർപിരിക്കയോ, വിശേഷിക്കുകയോ, മനോവികാരങ്ങളെ സൂചിപ്പിക്കുകയോ ചെയ്യുന്നു. (ii) അവ്യയങ്ങളിൽ ചിലവ നാമങ്ങളെയും മറ്റു ചിലവ ക്രിയകളെയും വിശേഷിക്കും. ഉദാഹരണങ്ങൾ ക്രിയാവിശേഷണത്തിൽ കാണാം.]

താളിളക്കം
!Designed By Praveen Varma MK!