Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

003. ചൊ — സ്വരങ്ങൾ ഏതെല്ലാം—

(ഉ) അ — ആ — ഇ — ൟ — ഉ — ഊ — ഋ— ൠ — ഌ — ൡ — ഏ — ഐ — ഓ — ഔ — അം — അഃ — ഇങ്ങനെ ൧൬ — അക്ഷരാഭ്യാസത്തുംകൽ സംസ്കൃതവാക്കിന്നുകൂടി ഉപയൊഗമായി പഠിക്കുന്നു മലയാളവാക്കിൽ — ൠ — ൡ — എന്നരണ്ടു ദീൎഘങ്ങൾകുറവും — എ — ഒ — എന്നരണ്ട ഹ്രസ്വങ്ങൾ കൂടുകയുംഉണ്ട — അതുകൊണ്ട — ൧൬ — സ്വരം — എന്നശരിതന്നെആകുന്നു —

താളിളക്കം
!Designed By Praveen Varma MK!