Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

077. വിധി.

നീ പറ, നിങ്ങൾ വരുവിൻ, ഞാൻ പോകട്ടെ, അവൻ വരട്ടെ, അതു നില്ക്കട്ടെ.
81. ഇവിടെ ക്രിയകൾ, കല്പന, അപേക്ഷ, അനുവാദം എന്ന അൎത്ഥത്തെ കാണിക്കുന്നു. ഈ അൎത്ഥത്തെ കാണിക്കുന്ന ക്രിയാരൂപത്തിന്നു വിധി എന്നു പറയും.
82. വിധിയിൽ മദ്ധ്യമപുരുഷൈകവചനത്തിൽ ക്രിയാ പ്രകൃതി മതി. ബഹുവചനത്തിൽ ഇൻ പ്രത്യയം വരും. ഉത്തമപ്രഥമപുരുഷന്മാരിൽ ട്ടെ എന്ന പ്രത്യയം ചെൎക്കും.

83. വിധിരൂപങ്ങൾ വൎത്തമാനകാലത്തെയോ ഭാവികാലത്തെയോ കാണിക്കും.

താളിളക്കം
!Designed By Praveen Varma MK!