പരംഗുണത്തോടമരുന്ന സാക്ഷാൽ
... ... ... ... ... ... ... ... ... ... ... ... നിദാനീം
പരുങ്ങലുണ്ടെങ്കിലുമല്പമോതാ-
നൊരുങ്ങിടുന്നേനതു കേട്ടിടേണം.
അയ്യോ ഭവാനിലൊരു വിപ്രിയമോർത്തുകണ്ടാ-
ലിയ്യുള്ളവന്നു വരുവാനിടയില്ലതല്ല
പെയ്യുന്നു മോദമതിയായ് മറുകത്തയപ്പാൻ
വയ്യിച്ചതിന്റെ വഴിഞാൻ വഴിപോലെ ചൊല്ലാം
അങ്ങുന്നു കോപിച്ചെഴുതുന്ന പദ്യ-
മിങ്ങെത്തിനോക്കാൻ കൊതിപൂണ്ടമൂലം
ചെങ്ങാതി ഞാനല്പമമാന്തഭാവ-
മംഗീകരിച്ചിങ്ങിനെ വാണതാണു്.