Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

025. അഭ്യാസം.

1. താഴേ എഴുതിയ വാക്യങ്ങളിലെ ക്രിയാപദങ്ങളെ എടുത്തു അവയിൽ ഓരോന്നു ഏതു കാലത്തെ കാണിക്കുന്നുവെന്നു പറക.
(1) മഴ പെയ്തു. (2) പക്ഷി പറക്കും. (8) കുട്ടി കളിക്കുന്നു. (4) നായി ചാടി. (5) പൂച്ച ചാകും. (6) എലി ഓടി. (7) മാതു നാണിച്ചു. (8) കുട്ടികൾ പാഠം പഠിച്ചു. (9) നിങ്ങൾ വായിച്ചുകൊണ്ടിരിപ്പിൻ.
2. താഴേ എഴുതിയ വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും വെവ്വേറെ എഴുതുക.
(1) രാമൻ കുട്ടിയെ കണ്ടു. (2) പണിക്കാരൻ പശുവിനെ ഓടിച്ചു. (3) ശിഷ്യൻ ഗുരുവിനെ വന്ദിച്ചു. (4) ഗുരു ശിഷ്യന്റെ സാമൎത്ഥ്യം പ്രശംസിച്ചു. (5) മരം നിലത്തു വീണുപോയി. (6) ഇംഗ്ലീഷുകാർ യുദ്ധത്തിൽ ജയിച്ചു. (7) ഈ യാത്രയുടെ ശേഷം ഞാൻ സുഖത്തോടും സന്തോഷത്തോടും കാലംകഴിച്ചു പോന്നു. (8) ഞങ്ങളുടെ ശ്രമങ്ങൾ ഒന്നും സാദ്ധ്യമായില്ല. (9) കപ്പൽ മണത്തിട്ടമേൽ കയറിപ്പോയി. (10) പുഷ്പങ്ങൾ വികസിച്ചു തുടങ്ങി.
3. മേൽവാക്യങ്ങളിലെ നാമങ്ങളെ എടുത്തു അവയെ തരങ്ങളായി ഭാഗിക്ക.
4. മേൽവാക്യങ്ങളിലെ ക്രിയകളുടെ കാലങ്ങളെ എഴുതുക.
5. പാഠപുസ്തകത്തിൽനിന്നു ഒരു വാക്യം എടുത്തു അതിലെ നാമങ്ങളെയും ക്രിയകളെയും വെവ്വേറേ എഴുതുക.

ജ്ഞാപകം: മേൽപാഠങ്ങളിൽ ഉദാഹരണത്തിന്നായിട്ടും അഭ്യാസത്തിന്നായിട്ടും കൊടുത്ത വാക്യങ്ങളിലെ നാമങ്ങളെയും ക്രിയകളെയും കാണിപ്പാനായിട്ടു കുട്ടികളെ ശീലിപ്പിക്കേണം. എന്തിന്നു ഒരു പദത്തെ നാമമെന്നോ ക്രിയയെന്നോ പറയുന്നു എന്നു ചോദിച്ചു കുട്ടികളെക്കൊണ്ടു അതിന്നുള്ള സംഗതികൾ പറയിക്കേണ്ടതാകുന്നു.

താളിളക്കം
!Designed By Praveen Varma MK!