പടുത്വമുള്ളതിൽ പാരം നടിക്കൊല്ല മഹാമതേ!
അടി തെറ്റീടിൽ വീണിടും തടിച്ചഗജരാജനും
പള്ളിബ്ബോട്ടങ്ങുവക്ത്രേതരനിലയമുടൻ
ചെന്നനേരം ജനാനാ-
മുള്ളിൽപൊട്ടിപ്പുറപ്പെട്ടൊരുകുതുകമതി-
ന്നോതിടുന്നോരുനേരം
വെള്ളപ്പൂമെത്തയാകും സ്മരനുടെ ജനകൻ
മാധവൻ വീണുറങ്ങും
പള്ളിപ്പുമെത്തയാകും ഫണിഗണവരനും
സങ്കടം സംഘടിക്കും.
കുംഭംമുപ്പതിനര്ക്കനുള്ളളവിലു-
ള്ളഞ്ചാംമണിക്കിപ്പുറം
ജംഭദ്വേഷിസമാനനായിമരുവും
ശ്രീമാടഭൂവല്ലഭന്
ജൃംഭിച്ചീടിനമോദമോടുകുടിലാ-
ഗാരസ്ഥനാംഗോപികാ-
ഡിംഭശ്രീപദപങ്കയും പണിയുവാൻ
പാരാതെഴുന്നള്ളിനാന്
അടി തെറ്റീടിൽ വീണിടും തടിച്ചഗജരാജനും
പള്ളിബ്ബോട്ടങ്ങുവക്ത്രേതരനിലയമുടൻ
ചെന്നനേരം ജനാനാ-
മുള്ളിൽപൊട്ടിപ്പുറപ്പെട്ടൊരുകുതുകമതി-
ന്നോതിടുന്നോരുനേരം
വെള്ളപ്പൂമെത്തയാകും സ്മരനുടെ ജനകൻ
മാധവൻ വീണുറങ്ങും
പള്ളിപ്പുമെത്തയാകും ഫണിഗണവരനും
സങ്കടം സംഘടിക്കും.
കുംഭംമുപ്പതിനര്ക്കനുള്ളളവിലു-
ള്ളഞ്ചാംമണിക്കിപ്പുറം
ജംഭദ്വേഷിസമാനനായിമരുവും
ശ്രീമാടഭൂവല്ലഭന്
ജൃംഭിച്ചീടിനമോദമോടുകുടിലാ-
ഗാരസ്ഥനാംഗോപികാ-
ഡിംഭശ്രീപദപങ്കയും പണിയുവാൻ
പാരാതെഴുന്നള്ളിനാന്