Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

077. ചൊ— മണിപ്രവാളമെന്നാൽ എന്ത

ഉ— മുത്തുകളും പവിഴങ്ങളും കലൎന്ന കൊൎത്ത മാലപൊലെ സംസ്കൃതപദങ്ങളും ഭാഷാപദങ്ങളും കലൎന്നിട്ടുള്ള കവനമെന്ന അൎത്ഥമാകുന്നു— എന്നാൽ പാട്ടിൽപരിചയംകൊണ്ട കവന വാക്കുകൾ പലതും ഭാഷാവാക്കിലും സാധാരണമായിരിക്കുന്നു അതിനാൽ ഭാഷാ വാക്കും കവനത്തിൽ ചെൎത്തു എന്നതൊന്നാം കവനത്തിലെ ഭാഷായിൽ തമിഴവാക്ക അധികം ചെൎക്കുന്നു അതിനാൽ ആ വാക്കുകൾ മലയാളം സംസാരിക്കുമ്പൊൾ പ്രയൊഗിക്കാറില്ലാ അരശനെക്കണ്ടു അരിക്കന്റെ ചൂടു താർചൂടി— തായാട്ടരുത— തെന്നൽ കൊള്ളണം ഇങ്ങനെ പറഞ്ഞാൽ പരിഹാസമാവും അതുകൊണ്ട കവനകാണ്ഡം വെറെയും അതിൽ ൟവക പദങ്ങളും എഴുതിയിരിക്കുന്നു വാക്കിൽ ചെൎത്തപറഞ്ഞാൽ ഭംഗിയുള്ളകവനപദങ്ങളും വളരെയുണ്ട അതുകളുടെ വിസ്താരം ഇപ്പൊൾ അനാവശ്യമെന്ന ചുരുക്കുന്നു ഭാഷാകവനങ്ങളിലെ നിയമത്തിന്നസജ്ജനവാക്കു തന്നെ ശരണമാകുന്നു—
പല പദങ്ങളിലും ചെൎക്കാകുന്ന സാമാന്യ ക്രിയകളെ താഴു എഴുതുന്നു
മലയാളത്തിലെ നാമങ്ങൾക്ക പൎയ്യായപദങ്ങൾ നിഖണ്ഡുക്കളെക്കൊണ്ട അറിയെണ്ടതാകുന്നു— ഇ— എ— ഇതുരണ്ടും ഉ— ഒ— ഇതുരണ്ടും ചിലപദങ്ങളിൽ ഇഛപൊലെ നടപ്പുണ്ട—
ഉദാ— ഇടുത്തുഎടുത്തു— ഇറക്കം എറക്കം— കിടന്നു— കെടന്നു— ഉണക്കം ഒണക്കം— ഉറങ്ങി— ഒറങ്ങി— കുളം— കൊളം— തുരന്നു— തൊരന്നു— ഇത്യാദി—

താളിളക്കം
!Designed By Praveen Varma MK!