Contacts

കെരള ഭാഷാവ്യാകരണം

പാച്ചുമൂത്തത്

045. ദ്വിരുക്തി പ്രകരണമറിവാൻ പറയുന്നു

ദ്വിരുക്തി എന്നാൽ ഒരുശബ്ദത്തെ രണ്ടൊ അധികമൊ പ്രാവശം ഉച്ചരിക്കയാകുന്നു. ഇത ഉത്സാഹം— ഭയം— പരിഭ്രമം— ആധിക്ക്യം വിഭാഗം— സ്വഭാവം— സദൃശശബ്ദം— ഇത്യാദി വിശെഷാൎത്ഥത്തുങ്കൽ വരുന്നു.
ഉദാ— ഉത്സാഹം— ഞാൻമുമ്പെ— ഞാൻമുമ്പെ എന്നു പഠിക്കുന്നു ഭയത്തുങ്കൽ അടിക്കരുതെ അടിക്കരുതെ മതിമതിമതി ഇങ്ങനെ രണ്ടിൽ അധികവും ആവാം പരിഭ്രമം— തീയ്യ കെടുക്ക— കെടുക്ക— വെഗം— വെഗം— വെഗം— അധിക്യം വെളുവെളെ— തെക്കണം— ഏറ്റവും വെളിപ്പിച്ച എന്നൎത്ഥം ചുടുചുടെഒഴിക്കണം ഏറ്റവും ചൂടൊടെ എന്നൎത്ഥം— മിനുമിനെ തെക്കണം ഇവിടെഏറ്റം മിനുക്കും പ്രകാരം എന്നൎത്ഥം വിഭാഗം എട്ടെട്ടായി ക്കൊടുക്കണം എട്ടുവീതം ഭാഗംചെയ്ത കൊടുക്കണമെന്നൎത്ഥം ഉരി— ഉരിശ്ശെകൊടുക്കണം ഇങ്ങനെയുള്ളടത്തപ്രകാരാൎത്ഥത്തിന‌എ എന്നപ്രത്യയംവരും സ്വഭാവം സജ്ജനം ഗുണങ്ങളെ വൎണ്ണിച്ചു വൎണ്ണിച്ചു പറയും ദുൎജ്ജനം‌നിന്ദിച്ച നിന്ദിച്ചപറയും ദ്വിത്വം‌കൊണ്ട സ്തുതിവാക്കസജ്ജനസ്വഭാവമെന്നും ഗുണനിന്ദദുൎജ്ജനസ്വഭാവമെന്നും വരുന്നു സദൃശശബ്ദം പൊടുപൊടെ പൊട്ടുന്നു ചടുചടെ എന്നു വീണു പറപറകീറി ഇതുകൾ അക്രിയകളിൽ ഒണ്ടാകുന്ന ശബ്ദങ്ങൾക്ക സദൃശ സബ്ദങ്ങളാകുന്നു അയ്യഞ്ചായിഎണ്ണുന്നു മുമ്മൂന്നായി നന്നാലായി ഇത്യാദി ഇവിടെ പൂൎവ്വഭാഗത്തിലെ അന്ത്യത്തിന്നയ ദ്വിത്വവും മൂന്നഎന്നതിന്റെ ഊകാരത്തിന്ന ഹ്രസ്വവും നകാരത്തിന്ന അനുസ്വാരവും നാല‌എന്നതിന്റെ ആകാരത്തിന്ന ഹ്രസ്വവും ലകാരത്തിന്ന അനുസ്വാരവും ആ ദെശമായിവരും ഇതിന്മണ്ണം രണ്ട രണ്ട എന്നടത്ത പൂൎവ്വത്തിന്ന ൟ ആദെശവും പത്ത പത്ത എന്നടത്ത പൂൎവത്തിന്റെ അന്ത്യതകാരത്തിന്ന ലൊപവും അടുത്തപകരാത്തിന്ന ദ്വിത്വവും‌വരും ൟരണ്ടായി പതുപ്പത്തായി ഭാഗം ചെയ്യുന്നു ഇത്യാദി ഒന്നുമുതൽ ഒൻപതുവരെ ഉള്ള സംഖ്യകൾക്ക പത്ത— നൂറ— ആയിരം ൟസംഖ്യകൾ മെൽവരുമ്പൊൾക്രമെണ ഒര— ൟര— മൂ— നാൽ— അൻ— അറ— എഴ— എണ— തൊണ— എന്ന ആദെശങ്ങൾ വരും സന്ധിയിലെ ഉകാരം ഒരുപത— ഒരു നൂറ— ഇരുപത— ഇരുനൂറ— മുപ്പത— ഇവിടെ സന്ധിദ്വിത്വം മൂന്നൂറ— നാല്പത— അൻപത— അഞ്ഞൂറ— ഇവിടെനകാരം— ഞകാരം‌ആവും അറുപത— അറുനൂറ— എഴുപത— എഴുനൂറ— എൺപത— എണ്ണൂറ— തൊണ്ണൂറ— നകാരം‌ണകാരമാവും ഇവിടെ പത്തന്നമെൽ തകാരം വന്നകൂടാ പത്തന്നതിന്ന മെലായൊ— താഴയൊ— ഒരുസംഖ്യ ചെൎത്താൽ അന്ത്യതകാരം ലൊപിക്കും ഇരുപത— പതിനഞ്ച— മെൽസംഖ്യവരുമ്പൊൾ പലടത്തും‌ഇൻഎന്നഅന്ത്യാഗമംവരും പതിനൊന്ന— ചിലടത്ത ഇല്ലാ— പത്തൊൻപത ശെഷം സംഖ്യകൾക്ക ദീൎഘം ആഗമം ആദെശം മുതലായി അല്പവിശെഷം പലവിധമുള്ളതിന്ന പ്രയൊഗംകൊണ്ട ഊഹിക്കണം ദീൎഘം ഓരായിരം— ള— ആഗമം തൊള്ളായിരം— മുപ്പത്തൊന്ന— ആദെശം പന്ത്രണ്ട ഇത്യാദി

താളിളക്കം
!Designed By Praveen Varma MK!