Contacts

ബാലവ്യാകരണം

എം. കൃഷ്ണൻ, ശേഷഗിരിപ്രഭു

062. വിഭക്തി.

66. ആഖ്യ, ആഖ്യാതം, കൎമ്മം എന്നിവയെ മേൽവിവരിച്ചുവല്ലോ. രാമന്റെ ശരത്താൽ രാവണൻ മരിച്ചു എന്ന വാക്യത്തിൽ രാവണൻ ആഖ്യയും മരിച്ചു ആഖ്യാതവും ആകുന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ. രാമന്റെ എന്ന പദത്തിന്റെ അൎത്ഥം ശരം എന്ന പദത്താൽ പൂൎണ്ണമായ്വരുന്നു. അതുകൊണ്ടു രാമന്റെ എന്ന പദം ശരം എന്ന നാമത്തോടു അന്വയിക്കുന്നു. മരണക്രിയയെ സാധിപ്പിക്കുന്നതിൽ അത്യന്തം ഉപകരിച്ചതു ശരമാകയാൽ ശരത്താൽ എന്നതു മരിച്ചു എന്ന ക്രിയയോടു കൂടെ അന്വയിക്കുന്നു. ഈ ദൃഷ്ടാന്തത്തിൽനിന്നു ഒരു വാക്യത്തിലെ നാമങ്ങളിൽ ചിലവ ഒരു നാമത്തോടും മറ്റുചിലവ ക്രിയയോടും അന്വയിച്ചു വരും എന്നു അറിയാം. ഒരു വാക്യത്തിൽ ഒരു നാമത്തിന്നു മറ്റു നാമത്തോടോ ക്രിയാപദത്തോടോ ഉള്ള സംബന്ധത്തെ കാണിക്കുന്ന നാമത്തിന്റെ രൂപഭേദത്തിന്നു വിഭക്തി എന്നു പറയും.
67. ഈ രൂപഭേദങ്ങൾ ഏഴുവിധമാകുന്നു. ഇവയെ ക്രമപ്പെടുത്തിയ വിധത്തെ അനുസരിച്ചു ഒന്നാമത്തെ, രണ്ടാമത്തെ, എന്നിങ്ങിനെ അൎത്ഥമാകുന്ന (1) പ്രഥമ, (2) ദ്വിതീയ, (3) തൃതീയ, (4) ചതുൎത്ഥി, (5) പഞ്ചമി, (6) ഷഷ്ഠി, (7) സപ്തമി എന്ന പേരുകൾ ഇവക്കു കല്പിച്ചിരിക്കുന്നു. വിളിരൂപത്തെ കാണിക്കുന്ന പ്രഥമയുടെ ഭേദത്തിന്നു സംബോധന എന്നു പേരാകുന്നു. ഓടുകൂടി എന്ന അൎത്ഥത്തെ കാണിക്കുന്ന തൃതീയയുടെ ഭേദത്തിന്നു സാഹിത്യം എന്നു പേർ. ഉദാഹരണത്തിന്നായിട്ടു ഒന്നാം പാഠത്തിൽ ഈശ്വരശബ്ദത്തിന്റെ രൂപങ്ങളെ നോക്കുക.
വിഭക്തിരൂപങ്ങളെയും പ്രത്യയങ്ങളെയും താഴേ കാണിക്കുന്നു.


നൃപൻ, സീത, രാമൻ, നദി, വഴി, കുട്ടി, ആന, നൃപതി, നല്ലവൻ, വീരൻ ഇവയുടെ വിഭക്തിരൂപങ്ങളെ പറക.

ഫലം, ജനം, ധനം, നിലം, വിദ്വാൻ, ഗുണവാൻ, മരുത്തു, വയർ, തെരു, തേർ, കൽ, മൺ ഇവയുടെ രൂപങ്ങളെ പറക.
ജ്ഞാപകം: സപ്തമിയോടു ഏക്കു എന്ന പ്രത്യയം ചേൎത്തു സ്ഥലചതുൎത്ഥി എന്ന രൂപം ഉണ്ടാക്കുന്നു. നാട്ടിലേക്കു

നിങ്ങൾ, താങ്ങൾ, അവർ, അതു, അവ, യാതു, ആർ, അവ, ഏവൻ, ഞങ്ങൾ, എല്ലാവർ. ഇവയുടെ വിഭക്തികളെ എഴുതുക. [നാം എന്നതിന്നു പകരം എങ്ങൾ, നോം, നമ്മൾ, നൊമ്മൾ എന്നിങ്ങനെയുള്ള രൂപങ്ങളും ഉപയോഗിക്കാറുണ്ടു]. സൎവ്വനാമങ്ങൾക്കു സംബോധന ഇല്ല

താളിളക്കം
!Designed By Praveen Varma MK!