ആശാപാശങ്ങൾ നീങ്ങിസ്സുകൃതമനുഭവി-
ച്ചീടുവാൻ കാശിയിൽ പോ-
യാശു സ്നാനം കഴിച്ചീടണമിതി നിതരാം
നിങ്ങളോര്‍ക്കുന്നപക്ഷം
ക്ലേശം കൂടാതെ പോയിട്ടഭിമതമതു സാ-
ധിച്ചുടൻ വന്നുചേരാൻ
കാശി ശ്രീവിശ്വനാഥൻ കരുണയൊടു ഭവാ-
ന്മാര്‍ക്കു ഭാഗ്യം തരട്ടെ.
ആശാപാശങ്ങൾ നീങ്ങിസ്സുകൃതമനുഭവി-
ച്ചീടുവാൻ കാശിയിൽ പോ-
യാശു സ്നാനം കഴിച്ചീടണമിതി നിതരാം
നിങ്ങളോര്‍ക്കുന്നപക്ഷം
ക്ലേശം കൂടാതെ പോയിട്ടഭിമതമതു സാ-
ധിച്ചുടൻ വന്നുചേരാൻ
കാശി ശ്രീവിശ്വനാഥൻ കരുണയൊടു ഭവാ-
ന്മാര്‍ക്കു ഭാഗ്യം തരട്ടെ.