അയ്യയ്യോ! പരുഷം നമുക്കു ലവലേ-
ശംപോലുമുൾക്കാമ്പതിൽ
പ്പൊയ്യല്ലോര്‍ക്കുകിലില്ലതിന്നു വെറുതേ
തങ്കച്ചി! ശങ്കിയ്ക്കൊലാ
പീയൂഷം പൊഴിയും ത്വദീയകവനം
കണ്ടൊന്നു കൊണ്ടാടുവാ-
നീയുള്ളാനൊരുപായമായ വഴി മുൻ
കാണിച്ചതേണേക്ഷണേ!
പത്രത്തിൽക്കണ്ടതല്ലാതയിതവ വിവരം
സൂക്ഷ്മമായൊന്നുമേ മേ
ചിത്തത്തിൽ ചേർന്നരില്ലെന്നറിയണമബലാ-
മൌലിമാണിക്യമേ! നീ
വര്‍ത്തിക്കും ദിക്കുതൊട്ടിന്നഖിലവുമതിമോ-
ദേന സംക്ഷേപമായി
പ്രത്യേകം പദ്യരീത്യാ പായുകിലറിവാ-
നേറെ നന്നായിരുന്നു.