Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / നടുവത്തച്ഛൻ നമ്പൂതിരിയുടെ കത്തുകള്‍ / നടുവത്തച്ഛൻ 28

28 വായ്ക്കര മൂസ്സതിന്ന്

വെള്ളാരപ്പിള്ളിലാവെണ്മണിയിതുവിധമായ്
നാലു പാദത്തിലും ചേര്‍-
ത്തുള്ളാപ്പദ്യത്തിലുൾപ്പെട്ടൊരു പൊരുൾതിരിയാ-
ഞ്ഞിട്ടു ഞാൻ മുട്ടിടുന്നു
എള്ളോളം മാത്രമെന്നിൽ കനിവതിനു മുദാ
വയ്ക്കരെക്ഷ്മാസുരേന്ദ്ര-
ന്നുള്ളിൽ കൊള്ളുന്നതിന്നായ് സവിനയമധുനാ
പേര്‍ത്തപേക്ഷിച്ചിടുന്നു.