൬൬ ചിങ്ങം ൧൧-ാംനു
വിക്ടോറിയാചരിതതര്‍ജ്ജമതീര്‍ത്തു പേർത്തു
തൽക്കാലമങ്ങെഴുതി ഞാനതിലല്പമിപ്പോൾ
ചേര്‍ക്കേണ്ടതുണ്ടു ചിലതുണ്ടു കുറയ്ക്കുവാനും
ചിക്കന്നതിന്നു തിരിയെത്തരുവാനപേക്ഷ.
മാറ്റമില്ലതിലല്പാല്പം മാറ്റേണ്ടതു കഴിച്ചുടൻ
തെറ്റന്നവിടെയെത്തിയ്ക്കാം മുറ്റുമാവിശ്യമാണിത്
പെറ്റൊരു പുലയായെന്നാൽ
തെറ്റന്നറിവിച്ചിടേണമവിടെയ്ക്ക്
തെറ്റാതാളെയയച്ചെതി-
രേറ്റിങ്ങോട്ടയ്ക്കു കൊണ്ടുപോന്നീടാൻ.
ഒന്നിച്ചു നാലുദിനമെങ്കിലുമിങ്ങിരിപ്പാൻ
കുന്നിച്ചിടുന്ന കുതുകം സഫലീകരിപ്പാൻ
മന്ദിച്ചിടാതെ വിലസുന്നൊരു കീർത്തി പാരിൽ
ചിന്നിച്ചിടുന്ന സുകവേ! കൃപ വേണമെന്നിൽ.