കൃതികുലമണേ! ശ്രീകണ്ഠേശാലയ-
സ്ഥനെടുമ്പുര-
ത്രിതയമതിലി,ന്നസ്താവാചീപുരേ
സ്വജനാന്വിതം
ചിതമൊടു ഭവദ്വീക്ഷാപേക്ഷാവശാ-
ലൊറവങ്കര-
ക്ഷിതിസുരനിതാ വാണീടുന്നു; പ്രഭോ!
സമയം ദിശ.
വിരുതെഴും കവിഭൂസുരരാജ! മേ
പുരുതരം ഭവദീക്ഷണകൌതുകം;
ഒരുമണിയ്ക്കിവിടെസ്സമയം ഭവാൻ
വരുവതാകിലനുഗ്രഹമാണതും.