Loading...
Home / സാഹിത്യം / പുതിയവ / ശ്ലോകകത്തുകള്‍ / മാനവിക്രമ ഏട്ടൻതമ്പുരാൻ / ഏട്ടന്‍ തമ്പുരാന്‍ 21 - രാഘവമാധവാനുമോദനം

21 രാഘവമാധവാനുമോദനം

1. ധീമാനാകിയ കെ. സി. കേശവകവി പ്രൌഢൻ നമുക്കിന്നയ-
ച്ചോമദ്രാഘവമാധവം മുഹുരഹോ വായിച്ചു പാര്‍ത്തീടിനേൻ
കാമം കോമള സന്ധി ബന്ധരുചിരാലങ്കാര മോരോന്നുകൊ-
ണ്ടാമോദത്തെ വളർത്തിടുന്നതിനിതാ പ്രത്യേകമോരോസ്സലാം

2. സൽകവിപ്രവര കേ. സി. കേശവ ഭവാനയച്ച കവി താനമു-
ക്കാകവെ ഗുണഗണങ്ങളാൽ ദയിതയെന്നപോലെ വിലസുന്നഹൊ
പാകരീതി രതിരമ്യയാകുമതിനില്ല സംശയമതെന്നിയെ
ശ്ലോകഭംഗിപുനരോര്‍ക്കിലിന്നു ദൃഢസാമ്യമൊക്കുമുഭയോരപി

മാനവിക്രമ ഏട്ടൻതമ്പുരാൻ (ഒപ്പ)