1. അത്യന്തം പ്രീതിയോടീ പ്രിയജനഹൃദയോല്ലാസഹേതോരയച്ചോ -
രത്യുത്സാഹോജ്വലാത്മൻ തവസുമഹിതമാം ശാരദാപുസ്തകത്തെ
ആത്താമോദം ഗ്രഹിച്ചിട്ടിതിലതികുതുകംചേര്‍ത്തു വായിച്ചുപാര്‍ത്തേൻ
താര്‍ത്തേൻമാധുര്യമോര്‍ത്തേൻ തൃണസമമിതഹോ സ്തുത്യമെന്നോര്‍ത്തിടേണ്ടാ
2. ഒന്നുംകൂടി ചൊല്ലുന്ന്വഹമിഹസുമതെ ശാരദാപുസ്തകത്തിൽ
നിന്നൊന്നെല്ലൊ ഭവാനിന്നിവിടെ പരമയച്ചീടിനാനെന്നിടത്തിൽ ‘
ഇന്നേരത്തിപ്രകാരം പരമരസമുദിക്കുന്നു മറ്റേതുരണ്ടും
നന്നായ്കാണുന്നനേരത്തിനി കഥമുരചെയ്യേണ്ടുഞാൻ തദ്രസത്തെ
മാനവിക്രമ ഏട്ടൻരാജാ