Loading...
Home / സാഹിത്യം / എഴുത്തുകാര്‍ / എല്ലാം / ഒടുവിൽ / ഒടുവിൽ 8

8 മൂലൂര്‍ പത്മനാഭശൌണ്ഡികനു്

മാനം ചേരും ഭവാനോടഹമൊരു കഥ ചോ-
ദിച്ചിടുന്നിപ്പണിക്കു-
സ്ഥാനം ശ്രീവഞ്ചിഭൂപാലകനോടു തിരുമുല്‍-
ക്കാഴ്ചയായ് വാങ്ങുവൊന്നോ
താനേ പ്രായം തികഞ്ഞീടുകിലണയുവ‌തോ
പൂർവ്വസിദ്ധാധികാരാ-
ലൂനം കൈവിട്ടു ചൊല്ലീടണമിതു കപട-
ച്ചോദ്യമെന്നോര്‍ത്തിടൊല്ലേ!