സമ്പാദകൻ - ടി. ജി അച്യുതൻനമ്പൂതിരി
മോഹനരാഗം
പല്ലവി
ചിന്തയാമി പൂര്‍ണ്ണവേദേശം-
സദാ ബഹു ചിന്തനീയഗുണരാശിം.
അനുപല്ലവി
കാന്തരാജ ... ... -ഘനകാന്തി-
സന്തതികാന്ത(സുന്ദരം)
ശാന്തതരം സുരകാന്തനതം കമ-
ലാന്തരംഗചിന്താമണിമനിശം (ചിന്തയാമി)
ചരണങ്ങൾ 1
ചന്ദ്രകുലാംബുധിജാതം-സദാ ഹരി-
ചന്ദനചര്‍ച്ചിതമൂര്‍ത്തിം
കുന്ദർദനമമന്ദബോധസു-
ഖം ദയാനിധിമിന്ദിരാവരം
ചന്ദ്രചകോരമുഖം ദനുജാന്തക-
മന്തകാരിവന്ദ്യാംബുജചരണം (ചിന്തയാമി)
2. പുണ്ഡരീകായതനേത്രം-സദാ സുര-
മണ്ഡലമണ്ഡിതഗാത്രം
കുണ്ഡലീശശയനം സന്മണി
കുണ്ഡലപ്രഭഗണ്ഡയുഗളസു
മണ്ഡലമമലമഖണ്ഡിതശരകോ-
ദണ്ഡപാണിമണ്ഡോൽഭവതുരഗം (ചിന്തയാമി)
3. പീതകൗശേയാംകിതാംഗം- യദുകുല-
ജാതമപ്രതിമാപാംഗം
വാതജാതസുകേതനപ്രിയം
ജാതരൂപകിരീടമബ്ജസു-
ജാതനതം നവനീതഹരം ഖല-
പൂതനാരിമേതന്നാരസിംഹം (ചിന്തയാമി)