Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ദൈവമേ സ്തോത്രം പ്രാചീനകവിത
Author: ദൈവമേ സ്തോത്രം പ്രാചീനകവിത

ദൈവമേ സ്തോത്രം

അടിയങ്ങളിതാവിടകൊള്ളുന്നുതേ
ആകാശംപോലെ നിറഞ്ഞദൈവമേ


ഇന്ദുശേഖരൻ തൊഴുത ദൈവമേ
ഈരേഴലോകമുടയ ദൈവമേ


ഉമ്പർനാഥനുമുയ ദൈവമേ
ഊടെ നിന്നുടൽതെളിക ദൈവമേ


എളിയനൽവഴി തരിക ദൈവമേ
ഏകരൂപനായ് വിളങ്ങും ദൈവമേ


ഐഹികങ്ങളെ വിടുര്‍ക്ക ദൈവമേ
ഒരുപോലെ ഭക്തി തരിക ദൈവമേ


ഓത്തിലര്‍ത്ഥമായ് വിളങ്ങും ദൈവമേ
ഔവഴിയുള്ളിൽ നിനയ്ക്കും ദൈവമേ


അടിമലരോടു ചേർക്ക ദൈവമേ
വാമഗേഹേശ! മുകന്ദ! ഗോവിന്ദ!
അടിയങ്ങളിതാവിടകൊള്ളുന്നുതേ.