Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ശൌരിസ്തോത്രം

ശൌരിസ്തോത്രം

ജയജയ ദേവ മുകുന്ദ കൃഷ്ണ! ജന്മവിനാശന ശേൗരേ!
ജലധിസുതാകുചകുങ്കുമഭൂഷണ! ഭൂവനവിമോഹന ശൌരേ!


പങ്കജനേത്ര മുകുന്ദ ഭവ പങ്കവിനാശന ശൌരേ!
ശങ്കരപരിതമങ്ഗലഗുണഗണ സങ്കുല ജയ ജയ ശൌരേ!


കാരുണ്യ പൂര്‍ണ്ണ മുകുന്ദ കൃഷ്ണ! കല് മഷനാശന ശൌരേ!
കഞ്ജവിലോചന! കമനീയാനന! കരിപരിപാലനശൌരേ!


മാം പാഹി കൃഷ്ണ മുകുന്ദ! ഭയകോപാദിനാശന ശൌരേ!
മാധവ മദനമനോഹര ജയ ജയ കരകുണ്ഡലധര ശൌരേ!


ശ്രീപത്മനാഭ മുകുന്ദ കൃഷ്ണ! ശ്രീ പുരുഷാത്തമ ശൌരേ!
ശ്രീപത്മനാഭ മുകുന്ദ ജനാര്‍ദ്ദന! ശ്രീപുരുഷോത്തമ ശൌരേ!


അംബുജനയന മുകുന്ദ കൃഷ്ണ! കംബുഗദാധര ശൌരേ!
അംബുജനയന നിരഞ്ജന നിരുപമ! ബിംബഫലാധര ശൌരേ!


കൈവല്യനാഥ മുകുന്ദ! ചിത്തകൈവല്യദായക ശൌരേ!
കൈവല്യ ! സദാനന്ദ ഗോവിന്ദ! ഗോവൃന്ദപാലക ശൌരേ


ആനന്ദപൂര്‍ണ്ണ! മുകുന്ദ ജഗദാധിവിനാശന ശൌരേ!
അംഗജസുഭഗ മതംഗജഗമന! ജഗന്മയ ഗോവിന്ദ ശൌരേ!


അംഭോജനയന മുകുന്ദ! ഘനഗംഭീരഭാഷണ ശൌരേ!
ജംഭാരിപ്രമുഖനിലിമ്പാദിപ്രണതപദാംഭോജ ഗോവിന്ദ ശൌരേ!


കസ്തൂരീതിലക മുകുന്ദ! ഭയവിസ്തരനാശന ശൌരേ!
ദുസ്തരദുരിതവിമ൪ദ്ദനനിപുണമഹത്തരഗുണഗണ ശൌരേ!


ബാലഗോപാല മുകന്ദ! പരിപാലയമാം കൃഷ്ണ ശൌരേ!
ലോലംബനീലവിലോലദൃഗഞ്ചല ചഞ്ചലഭൂഷണ ശൌരേ!


വസുദേവപുത്ര മുകന്ദ! കൃഷ്ണ! വാരിജലോചന ശൌരേ!
വസുദേവനന്ദന വാരിജലോചന വാമപുരേശ്വര ശൌരേ!