നാരായണ ജയ നാരായണ ജയ;
നാരായണ ജയ നാരായണ ജയ
അമലകമലലോചന ജയ ജയ;
ആനന്ദരൂപ മനോഹര ജയ ജയ;
ഇന്ദിരാരമണ മുകുന്ദ ജയ ജയ;
ഈശ്വര മുരഹര ശാശ്വത ജയ ജയ;
ഉത്തമപുരുഷ പുരാതന ജയ ജയ;
ഊരീകൃതകരുണാകര ജയ ജയ;
ഋഷിഗണപരിണുതഗുണഗണ ജയ ജയ;
ഏകാത്മക സകലാത്മക ജയ ജയ;
ഐശ്വര്യപ്രദ ജഗദീശ്വര ജയ ജയ;
ഓഷധീശകുലഭൂഷണ ജയ ജയ;
ഔപനിഷദപുരുഷോത്തമ ജയ ജയ;
അംബുജദലകളലോചന ജയ ജയ;
അര്‍ക്കാന്വയഭവ പുഷ്ക്കരനേത്ര!
കളമുരളീരവമോഹന ജയ ജയ;
ഖണ്ഡിതഖലജന പുണ്ഡരീകേക്ഷണ;
ഗജവരപാലന! പാവനഗുണഗണ!
ഘനകലശ്യാമളകോമള ജയ ജയ;
ചചമണികുണ്ഡലമണ്ഡന ജയ ജയ;
ഛലകൃതരോദന! ദധിഘൃതമോഷണ!
ജനിമൃതിനാശന! ജഗതീനായക!
ഝണഝണഭൂഷണ! കളമൃദുഭാഷണ!
ടങ്കരാർച്ചിത ചരണസരോജ!
ഠാല്‍കൃതശാര്‍ങ്ഗരവാര്‍ദ്ദിതരിപുകല;
ഡംഭാദ്യഹിതവിദാരണ ജയ ജയ;
ഢക്കാഡമരുകളധ്വനിനന്ദിത;
തരളവിശാലവിലോചന ജയ ജയ;
ദനുജകുലാന്തക! ദേവപരായണ;
ധനമദനാശന കേശവ ജയ ജയ,
നരനാരായണ നളിനവിലോചന;
പരിപാലയ കൃഷ്ണ പരമകൃപാലയ;
ഫണിപതിശയന പരാപര ജയ ജയ;
ബകമുഖദനുജകുലാന്തക ജയ ജയ;
ഭഗവമ്മുരഹര ഭാഗവതപ്രിയ;
മധുസുദന ജയ മാധവ ജയ ജയ;
യദുകുലനാഥ ദയാലോ ജയ ജയ;
രവികുലതിലക രാഘൂത്തമ ജയ ജയ;
ലവനിമിഷാദികലാമയ ജയ ജയ;
വസുദേവാത്മജ! വാമപുരേശ്വര;
ശശധരസുന്ദരവദനസരോരുഹ;
ഷഡ്ഭാവരഹിത ഷഡൂര്‍മ്മിവിനാശന;
സരസിജദലകളലോചന ജയ ജയ;
ഹലധരസഹജ സനാതന ജയ ജയ;
ളയസർഗവിഹരണ വിശ്വപതെ ജയ;
ക്ഷരണാദിരഹിത കരുണാകര ജയ;
നാരായണ ജയ നാരായണ ജയ;
നാരായണ ജയ നാരായണ ജയ.