Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ചേതോഭവസ്തോത്രം

ചേതോഭവസ്തോത്രം

സമ്പാദകൻ - ഉള്ളൂര്‍

ഇതു വളരെ പഴക്കമുള്ള ഒരു കീർത്തനമാകുന്നു. കവി അജ്ഞാതനാമാവാണു്. മന്മഥനെ സ്തുതിക്കുന്ന പാട്ടുകൾ ഭാഷയിൽ അധികമായി കണ്ടിട്ടില്ല. കുറേ വക്രവും യതിഭംഗദുഷ്കരവുമാണെങ്കിലും ഈ കൃതിക്ക് ആസ്വാദ്യത ഒട്ടുമില്ലെന്നു പറഞ്ഞുകൂടാ.


1. പത്മവിദ്വിണ്മുഖം പത്മ ചെന്താർശരം
പത്മസംസ്ഥം മഹാപത്മരാഗപ്രഭം
പത്മതിരുമകളിലൊരു പിറവികലരും കൃപാ-
സത്മജരാമരം നൌമി ചേതോഭവം.


2. നൌമി ചേതോഭവം നൌമി ചേതോഭവം
നരകഹരനന്ദനം നൌമി ചേതോഭവം
നളിനമലർവിശിഖമുരതകുമരിയ-രതിഹൃദയ
നളിനദിനനായകം നൌമി ചേതോഭവം.


3. പാശബാണേക്ഷുചാപാംകുശാനാമിടം-
പേശമേവീടുവാനുള്ള തൃക്കൈകളും
പേശലത കലരുമണിതിരുവുരുവുമെങ്കല-
മ്പേശുക സദാ സ്മരം നൌമി ചേതോഭവം.


4. പിച്ചകൈക്കൊണ്ട കണ്ടര്‍ക്കു പുത്രം ജനി-
പ്പിച്ചുകൊൾവാനുമാദേവിയിൽ കേവലം
വജ്രധരമൊഴി കരുതി വിരുതു പറയും ജഗ-
ദ്വശ്യമയദൈവതം നൌമി ചേതോഭവം.


5. പീതവാസോപമാനം പുതുപ്പൂവൽമെയ്-
ജാതിവേതോഹരം സുപ്രസന്നാനനം
ഭൂതിമികുമണിമകുടമുടുപുടവയും ചുവ-
ന്നീദൃശമനന്യജം നൌമി ചേതോഭവം.


6. പുഞ്ചിരിച്ചന്ദ്രികാഞ്ചൽ ഗിരാ സാകമ-
മ്പും ചലാലോകനേനൈവ രത്യാ മനം
കഞ്ജമിഴികളിലുമമിതരുചി വിലസീടുമ-
പ്പഞ്ചജനനായകം നൌമി ചേതോഭവം.


7. പൂചുവാനംഗരാഗായ കസ് തൂരിസം-
കോച കർപ്പൂരനീഹാരനീരങ്ങളും
കേചിദകിലൊടു കൃമിജ മലയജവുമത്തൂതം
നേ ചമയമെത്രയും നൌമി ചേതോഭവം.


8. പെട്ടനെപ്പണ്ടു കൈക്കൊണ്ടുകൊള്ളും വരം
നഷ്ടസംജ്ഞം മറന്നേകദാംഗം നിജം
തൊട്ടു കൃതികലരുമടവരുളുമൊരു ശൂര്‍പ്പക-
ന്നിഷ്ടവരദായിനം നൌമി ചേതോഭവം.


9. പോരോ ബാഹുശൌര്യം പരീക്ഷിപ്പതി-
ന്നോര്‍ത്തുചെയ്തീടെഴും വിക്രമം വിസ്മയം
നേര്‍ത്തുപൊരുമളവിലസിമുനയിലൊരു ശംബരം
തീര്‍ത്തു കളയും പരം നൌമി ചേതോഭവം,


10. പയ്യവേ ഗാധിപുത്രസ്യ മൌനവ്രതം
കൈയൊഴിച്ചീടുമാറേകദാ ഹന്ത പോർ
ചെയ്യ യുരപെരിയ സുരയുവതിയൊടു സംഗമം
ചെയ്യുമകരദ്ധ്വജം നൌമി ചേതോഭവം.


11. പൊൽപ്രസൂനഞ്ച നീലോല്പലം നല്ലശോ-
കപ്രസൂനഞ്ച മാംപുഷ്പവും! ചൊല്പവും
നൽപകഴിനിര പുതിയ രുചിരനവമാലികാ
ചപ്രവരപൂരുഷം നൌമി ചേതോഭവം.


12. പോരിലാരേ ഭവാനോടു തോലാതതി-
പ്പാരൊരീരേഴിലും പാർവ്വതീശം വിനാ;
നാരികുലമണിയിലുടലവനുമരുളീ പുന-
ശൌര്യമെളുതോ ഭവന്നൌമി ചേതോഭവം


13. പൌരുഷം ചേരുമാപ്പാകഹന്താരമാ-
ദൌ രജന്യാമുടൻ കോഴികൂകിച്ചതും
നീ, രഹസി പുണരുവതിനവനു വിരുതോടഹ-
ല്യോരസിജകോരകം നൌമി ചേതോഭവം.


14. ഇപ്പരീരംഭസഞ്ചുംബനോഷ്ഠഗ്രഹാ-
ദിപ്രതീകങ്ങളെട്ടിങ്കലിഷ്ടം കലര്‍-
ന്നപ്പരമരസമനിശമറിവെഴുമതീവ ക-
ന്ദര്‍പ്പമതിസുന്ദരം നൌമി ചേതോഭവം.