Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ചെല്ലൂർപിരാൻ സ്തുതി

ചെല്ലൂർപിരാൻ സ്തുതി

സമ്പാദകൻ - ടി. ബാലകൃഷ്ണൻനായർ; ചിറയ്ക്കൽ

കല്യാണാത്മൻ പ്രഭൂണാമരികിലുപരിവാഴുന്നവൻപാലനെന്നി-
ങ്ങെല്ലാരും പാര്‍ത്തുനിന്നങ്ങരുളുമവനുനന്നന്നാമമുന്നാമമൂലം;
ചൊല്ലാം മാലോകർ കൂപ്പുന്നതു തുഹിനകരന്നിന്നലങ്കാരമെന്നി-
ട്ടല്ലോ സാ വന്ദ്യതാ പൂർണ്ണതയിവനയി! ചെറ്റില്ല ചെല്ലൂർപിരാനെ!


സോമാര്‍ദ്ധത്തിന്നുദിപ്പാനുദയഗിരിതടം, ചിത്രകൂടം ഭുജംഗ-
സ്തോമാനാം, വൈധസീനാമരിയപിണമിടും കാടു മുര്‍ദ്ധാവലീനാം
വാർമേവീടും നറുംകാഞ്ചനമണികലശം ദിവ്യഗംഗാജലാനാം
കാമാരെ നിന്‍കപര്‍ദ്ദം ജയതി ഘനകൃപാകല്യചെല്ലൂർപിരാനെ!


പോരാനത്തോലുടുക്കുന്നതിനു കിമപി പോരായ്ക്കയല്ലെന്തുചേതം
പോരാ പാമ്പിന്നുമംഗേ പലതരമണിയാമെങ്കിലും കാൺ ഭവന്തം
ഗൌരീസൽ ചുംബനംകൊണ്ടിടയിലിടയിൽ മാഞ്ഞോരു ഭസ്മാംഗരാഗം
സ്മേരാഭോഗം കപോലം മധുരയതി മഹാരാജ ചെല്ലൂർപിരാനെ!


ചഞ്ചന്നിശ്വാസഭീമാം ഭുജഗതതിയെ നിന്നംഗകേ കണ്ടുവിണ്ട-
ങ്ങഞ്ചുരത്തുമയ്യാ കിമപി വിജയതേ വേഴ്ചവിശ്വാതിശായീ
കിഞ്ചിന്മഞ്ജുസ്മിതംചേര്‍ന്നധരകിസലയേ തേ വിരിൺപൂണ്ടുകൊഞ്ചി-
ത്തഞ്ചുന്നു, കുന്നിൽമാതിൻമിഴിമുന ഭയമല്ലൂയ! ചെല്ലൂർപിരാനെ!


മംഗല്യത്തിൻകുരുന്നെന്നമരകൾ മുനയോ മന്വതേ ജന്മരോഗം
തുംഗം മാറ്റും മരുന്നെന്നറി മൃദുഹസിതം താവകം കണ്ടുദാരം
തങ്കണ്ണിന്നു മനക്കാമ്പിനുമരിയ വിരുന്നെന്നുതന്നേമതം വാർ-
തിങ്ങും ഗൌരിക്കു ദുഃഖക്ഷപണഭരിതകൌശല്യചെല്ലൂർപിരാനെ!


അറ്റംകൂടാതവണ്ണം ജയതി തവ മുഖാംഭോജസൗന്ദര്യമയ്യാ
മറ്റെന്തിന്നേതദര്‍ത്ഥം തടവിയതു തപോവാഞ്ഛ ശൈലേന്ദ്രകന്യാ
വിറ്റുണ്ടാസ്തേ കപര്‍ദ്ദെ വിബുധതടിനിയും വന്നിതൊന്നമ്മുകപ്പാ-
നുറ്റെല്ലോ പണ്ടു പെണ്ണായതുമൊരുകുറി മല്ലാരി ചെല്ലൂർപിരാനെ!


എല്ലായ്പോഴും പ്രസന്നം തിരുമുഖകമലം താവകം ലേവ, സത്യം
ചൊല്ലാമേറപ്രസന്നാം കഴലിണപണിയുന്നോരെ നോക്കും ദശായാം
കല്യാണീമദ്രികന്യാം കരുതുമളവതിൽക്കാൾപ്രസനം തൊഴുന്നേൻ 
മല്ലീമാലാമതല്ലീസുഷമയൊടുസമാനാംഗ ചെല്ലൂർപിരാനെ!


രത്യന്തേ മാഴ്കി വീണപ്പരമസുഖമഹാമൂർച്ഛനാമാര്‍ന്നു ഗൌരീ-
വക്ത്രം വിശ്രാന്തിചേര്‍ത്തെന്തിന പുളകകദംബം പുറത്തെന്നപോലെ
മെത്തിന്നു വിശ്വരക്ഷാവിരണനിപുണാവൈഖരീമാല ചിത്രം
ചിത്രം നിൻകന്ഥരായാമവിരളമകമേ നാഥ ചെല്ലൂർപിരാനെ.


ഉണ്ടോ തിണ്ണംചൊരിഞ്ഞൂ ഗരളകബളനെപ്പാര്‍ക്കിലുണ്ടെന്നുതോന്നും
കണ്ടാൽനിന്മദ്ധ്യമദ്ധ്യ പതിതമതിതനിഷ്ഠ്യന്ദതേനാഭിയോളം
മിണ്ടാവല്ലാര്‍ക്കുമിക്കോപ്പചലമകൾ ഭയംകോലുമെര്‍ന്നോത്തു ചൊല്ലി-
ക്കൊണ്ടൂ നീരോമവല്ലീദൃഢമിയറിതി കല്യാണചെല്ലൂർപിരാനെ!


 ഇന്നിൻനാഭീതലത്തെച്ചിലർ തരുണിമവാരാകരാവര്‍ത്തമെന്നേ
 മന്യന്തേ കാപി രോമാവലിലതിക മുളച്ചീടുമാവാലമെന്നും
 മദ്ധ്യേ ഗൗരീമനക്കാമ്പിനു കിമപി കളിച്ചും തുടിച്ചും കുളിപ്പാൻ
 തന്നേ തീര്‍ത്തോരു വാപീവലയമിതി മഹാദേവചെല്ലൂർപിരാനേ!


മാലേയത്തെന്നൽപോലേ സതതസുരഭിലം മഞ്ജുവാചാന്നിവാസം
പോലെ ഹാരം ഭുജംഗൈരഴകിലളകപോലേ സദാഭൂതിശാലി
കാലാരേ വാഴ്ത്തവല്ലെൻ ജയതി ഭവദുരൊഭാഗമാര്‍ക്കേകിടയ്ക്കും
ത്രൈലോക്യേ മറ്റു ഗൌരീകുചതടവിലുറല്ലീലചെല്ലൂർപിരാനെ!


ഇല്ലത്രേ ഖേദമിന്നിത്തവചരണനറുംപല്ലവം ഞാൻ നിലീയേ
മെല്ലേപോന്നദ്രിമാനും കരതളിരലിയും മാര്‍ദ്ദവശ്രീനിധാനേ
ഉള്ളത്തിന്നും മുനീനാമതിനെമുഹുരെടുക്കുന്നവേദത്രയിക്കും
ചെള്ളിക്കുന്നിൻമുകൾപ്പാട്ടിനുമിതതൊഴുതേൻനാഥ ചെല്ലൂർപിരാനെ!