Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകാവ്യങ്ങള്‍ / തെറ്റികോട്ടു കാവഴിച്ച പാട്ടു്

തെറ്റികോട്ടു കാവഴിച്ച പാട്ടു്

സമ്പാദകൻ - ഒറ്റശ്ശേഖരമംഗലം ററി. ജി. അച്യുതൻനമ്പൂതിരി

ഒന്നാം കാതം


അങ്കു പാണ്ഡവർ വാഴ്‌ന്തങ്കിരിക്കവേ,
അറിവുടയവർ താമേതുചൊൽവാർ;
ഇങ്കുനാമിന്തക്കലിയുകംതന്നിൽ
ഇരുന്തു നാടാള വൊണ്ണാതു മന്ന            1


തങ്കയാലെതിരുമാലരുളാലേ
തങ്കൾകണ്ട കരുവേലമാനതേ,
മങ്കമേലുള്ള കരുവേലമാനതേ
വടതേചംകൊണ്ടു പോകവോമെന്ന            2


എൻറു പാണ്ഡവരൈവരുമാക,
എഴുന്തരുളി മലവഴിപോക,
നൻറിയാന കരുവേലമാനതേ
നാടിയേ പീമൻതൻമനമുന്നിയേ            3


ചെൻറു വെട്ടിയറക്കുന്നുകാവിലേ
ചേരവേ പൂമിതന്നെക്കുഴിത്തു,
പൂമിതന്നെക്കുഴിത്തുക്കിടാരത്തെ-
പ്പൊൻപണംകൾ നിറയവേ പോട്ടു            4


ആമളവും നിരത്തിയേ മൂടിക്ക-
ല്ലടിയിലേയിട്ടു ചെങ്കല്ലും കെട്ടിയേ,
കെട്ടിയെ താളിട്ടുത്തളം ചെയ്തു
കേൾവിയാന നിതികാവലാകവും            5


അടിമയാനക്കുറത്തി ചേവിത്തു-
പ്പിടിത്ത വാതകളഞ്ചുകൂട്ടത്തെയും
തിട്ടമാകച്ചേവിത്തു നിറുത്തിയേ
ചേരവെയതിമേൽ കൊണ്ടുവൈത്താരേ        6


വൈത്തുടൻ മൂടിക്കല്ലെയുമിട്ടു
വളയവേ ചെങ്കൽക്കട്ടിയുംകെട്ടിയേ
കെട്ടിയേയരചാന്തുമിട്ടുടൻ
കേൾവിയാന നിതികാവലാകവും            7


വാഴ്ന്ത പാതാളംതന്നിലേനിൻറവർ
വന്ത വാതകൾ മൂന്നുകൂട്ടത്തെയും
ചേർത്തുടൻ കോവിൽതന്നിൽ നിറുത്തിയേ
തെണ്ടനിട്ടവർ പാതം പണിന്തുതേ            8


മികുന്ത കാവെയും നട്ടുവളര്‍ത്തിയേ
മിന്നോടിയേയും അങ്കേ നിറുത്തിയേ
ഇങ്കിരുന്താലാകാതിനിയെൻറ-
ങ്കെഴുന്തരുളിയനന്തപുരത്തിൽ                9


അനന്തന്മേൽ പള്ളികൊണ്ടവൻപാതത്തെ
അൻറു പോറ്റിയേ കാണിക്കയുമിട്ടു,
മനംതെളിവിനാൽ പൊൻമുടിയാനതും
വാഴ്ന്തതോർ പൊന്നുംതെണ്ടുകൊണ്ടാരേ    10


അൻറു പോറ്റിയേ വാനത്തിലേറിയേ
അൻറു വൈകുണ്ടംതന്നിലണൈന്താരേ


രണ്ടാംകാതം


അപ്പടിയേ ചെറുതുകാലം ചെല്ലുകിൻറനാളിൽ
അഴകുടയ തെറ്റികോട്ടു ഊരവകൾകൂടി,
ഇപ്പടിനാമിരുന്താലും പുലർച്ചകളുമില്ലേ
ഇനി നമുക്കു വിളകരകൾ വെട്ടവേണമെൻറു            11


ചെപ്പയുടൻ പെരുമാളിരവിച്ചപ്പിള്ളതാനും
ചെർന്തുവരുംകാനകത്തിൽ നമ്പുകണ്ണൻ കേചൻ
ഒപ്പത്തുടനിവർകളെല്ലാമൊൻറാകക്കൂടി
ഉറുതിയിനാൽ വിളകൾവെട്ട നല്ലനാളുകേട്ടു            12


കേട്ടയന്തനാളതിലേ പിറ്റേയതികാലം
കിറുപയുടൻ കൂട്ടരെയും താനഴൈത്തുകൂട്ടി
നാട്ടമുടൻ വെട്ടുകത്തി മൺവെട്ടി കോടാലി
നല്ല തണ്ണീർകുടിക്കവുള്ള പണ്ടങ്ങളുമെടുത്താർ,            13


എടുത്തുടനിവർകളെല്ലാം നടന്നുചെല്ലുന്നേരം
എഴുന്തു കരുംപൂന വന്തു കുറുക്കവേതാൻ പായ,
പൂനവന്തു മുൻപായ ഊരവർകളറൈക്ക
പൊല്ലാത തുന്നിമിത്തം കണ്ടതിനാലെന്ന            14


അറിവുടയോനതിലൊരുവൻ കുറിയതിനാൽച്ചൊൽവാൻ
തീനമില്ല ഇളംമുകൂര്‍ത്തം കണ്ട പലമെന്ന?
മാനാമഴപെയ്തിടുകിൽപ്പോരും നന്നായ് വിളയും
മടിയാമൽപ്പെയ്യമെൻറു വലിമയാനാൽ നടന്താർ        15


നടന്തുചെൻറു വയൽകടന്തു അക്കരയിലേറി
നല്ലതൊരു വിളത്തടത്തെച്ചെന്നുടനേ കണ്ടു;
അടന്തതൊരു കാനകവും ചോലകളും കണ്ടു
ആച്ചരിയമിവിടമെൻറു ചേർച്ചയിനാൻ ചൊൽവാർ        16


കണ്ടുടൻ മനംമകിഴന്തു കാടുതന്നെവെട്ടി
കനംമേലേ മരംമുറിത്തുക്കുറ്റികട്ടപറിത്താർ;
തുണ്ടപ്പാടായിക്കാടയത്തു ആയറുത്തുകൂട്ടി
ചുരുളമങ്കേയണന്തപോതു തീയും വൈത്തുകൊണ്ടു        17


തീയും വൈത്തു വേലികെട്ടി വാഴക്കുഴിവെട്ടി
ചിറപ്പുടനേ ചെങ്കൽകെട്ടി ഉറപ്പുടനേ കണ്ടാർ;
ഏല്ക്കുമിന്നിക്കനപണ്ടങ്ങളിൻറു നമുക്കെന്ന
എല്ലാരും കൂടിയവർ വിടുതിയിലേ പോനാർ            18


മുന്നാംകാതം


പോനപോതിലവർകൾ തങ്കൾവിടുതിതോറും
പുകുന്തെഴുന്തു പചിയാറിയേ ഉടുത്തുകെട്ടി,
മാനമതിൽ മീതെഴുന്ത വെയ്യവനണയുംപോതു
നാട്ടമുടൻ വെട്ടുകത്തി മൺവെട്ടിക്കുന്താലികളും        1


ഉടനെയെടുത്തവർകളൊരുവരറിന്തിടാമൽ
ഉറപ്പുടൻ ചെൻറു വിളത്തടത്തിലേ ചെല്ലുവാരാം
തിട്ടമാക വൈപ്പുകളിരുന്തതടംതന്നെക്കണ്ടു
തക്കതൊരു ചെങ്കൽക്കട്ടി ചിക്കനെയിടിത്തിടുവാർ        2


അടവാകയങ്കുനിൻറ മിന്നോടിതാനറിന്തു്
അപ്പോഴുതേയോടി വീരണകാവിലയ്യൻതന്നരുകിൽ
തിടമാകച്ചെൻറുനിൻറു ചെയ്തികളുരൈത്തിടുവാൻ
തെറ്റികോട്ടു ഊരവർകൾ പറ്റിയൊരുമിത്തുവന്തു        3


വന്തവർകൾ പണ്ടിരുന്ത വൈപ്പുവെട്ടിക്കൊടുപോറാർ
വാര്‍ത്തതന്നെക്കേട്ടപോതേ ഏറ്റ മലയാളിവീരൻ
ചന്തമുടൻ തന്നരുകിൽ നിൻറതൊരു പൂതങ്കളേ
താനഴൈത്തു മിന്നോടിതന്നുടനേ ഏകലുറ്റു            4


ഏകപ്പടിയാലെയന്ത വാതകൾ പര(പൊടിവ്)
വേകമാന വാനിലിടിമിന്നലും മഴയുംപോലെ
വെകുണ്ടങ്കെഴുന്തു കൂളികണങ്കൾ നിരന്നുചെല്ല
ആകമാനകല്ലുകളും മരവും കുറടുകളും                5


അടന്തങ്കെപെറിടവേ അലറി വിഴുന്തിടുവാർ
പോകവും താൻ നില്ക്കുവുംതാനൊണ്ണാതെയൂരവർകൾ
പുത്തികെട്ട പൂനയെപ്പോൽത്തിചങ്കിപ്പതുങ്കിടുവാർ
തിചങ്കിപ്പതുങ്കിയിവരവരെൻററിയാമലേ                6
    
ചെടിയും കുഴിയും തടംതന്നിലേ പതുങ്കിടുവാർ
വിതിയോ ചിവനേയെൻറങ്കഴുതു മുറയിടുവാർ;
അഴുതു മുറയിടുവാരനേകം പരിചുകെട്ടു
ആകെയവർകൂടിത്താഴെപ്പാറയിലെപ്പോയിരുന്തു        7


ഇന്തു നാം പിഴൈത്തതെല്ലാം പണ്ടുചെയ്ത പുണ്ണിയമേ
പൊരുന്തുറപടിയേ ഇന്ത നീതിയേ എടുപ്പതുക്കു
പൊല്ലാതെ വാതയൊണ്ടേ വല്ലാതെനയുരൈത്താർ
ഉരൈത്ത മൊഴിയെക്കേട്ടു ഊരതിലൊരുവൻ ചൊല്ലാ    8


ഒൻറുമിനി വാതകളെക്കണ്ടു കെട്ടിക്കൊടുമപാക
ഉരത്ത കടലതുപോൽ നൂറുകോടിപ്പേവരികിലും
ഉന്നുംമുന്നേ കെട്ടുവാനൊരു മന്തിരവാതി ഒണ്ടുമെടാ
ഒണ്ടുമെടാ മണ്ണടിയിൽ മായിറ്റി ഈഴവൻ താൻ        9


ഉടനെയവനെച്ചെൻറുകൂട്ടിക്കൊടുവാരുമെൻറു
അൻറരുകിൽ നിൻറതിലൊരുവനേവരവഴൈത്തു
ആരുമറിയാതെ നാളെക്കാലം കൂട്ടിയാരുമെന്നാ
*               *               *               *               *               *


നാലാം കാതം


തന്തിരമാനതോർ മന്തിരവാതിയെത്താനഴൈത്തുവരവേ
താമതിയാമലൊരുവനുമോടിയേ മണ്ണടിഊരിൽച്ചെൻറു്
മണ്ണടിഊരതിൽ മായിറ്റി ഈഴവൻ വാതലിൽച്ചെൻറുനിൻറു
ആരിങ്കേയുള്ളവർ? മായിറ്റി ഈഴവനുണ്ടോയെനയുരൈത്താൻ        1


ഉരത്ത മൊഴികേട്ട തൻകുരലിട്ടുമുടുകുവെളിയിൽവന്തു
ഇന്തനേരത്തിലേ എനവോന്തകാരിയമെന്നോടുചൊൽവതുക്കു
ഇന്തത്തലംവിട്ടൊരു തലം തന്നിലിരുന്തു നാം പേചവേണം
പേരവേണമെൻറിരുപേരുമാകവേ പേപ്പുരയിൽപ്പോയിരുന്തു            2


വേണ്ടുംപടിക്കുള്ള ചെയ്തികളാനതേ വേകത്തുടനുരൈത്താർ
ഊണുമുറക്കമൊഴിന്തിന്നി നാങ്കളും തെറ്റികോട്ടുരാരെ
ഒക്കെ ഒരുമിത്തൊരു വിളവെട്ടിയേ ഉറ്റതോർവൈപ്പു കണ്ടു
വൈപ്പുതനെക്കണ്ടപോതിലേ താങ്കളുമൊക്കെ മനംമകിഴ്ന്തു        3


കൊണ്ടുപോറ കോടാലി മൺവെട്ടി ചെങ്കട്ടിവകയാലിടിത്തളവേ
അപ്പോതേയുന്നാണെ അറ്റമില്ലാപ്പേയടങ്കല മായെഴുന്തു,
ആകാചം പൂമിയുമേതെൻററിയാമലടിത്തു വിരട്ടിനതും
അടിത്തുവിരട്ടിയേ കാടുതോറുമോടി അനേകംപരിചുകെട്ടു            4


അൻറ പിഴൈത്തതുമുന്നാണെ മുന്നൈങ്കരനിട്ട കല്പനയേ
പിടിത്തുനിറുത്തിയേ മാരികളെക്കെട്ടി അന്ത നിതിയെടുക്കിൽ
പിന്നെയുനക്കു നിതിയിലേചെമ്പാതി പേചാമൽത്തന്തിടുവേൻ;
അന്തമൊഴി കേട്ടു മന്തിരവാതിയും തന്തോഴമായെഴുന്തു                5


ഓമനയാകവേ മന്തിരവാതിയും കഴുതുക്കുളികഴിന്തു
ഉറ്റ ചിവപ്പുമെടുത്തു ഉടുത്തവൻ പേപ്പുരയിൽപ്പോയിരുന്തു
ആമളവും തിരുനീരിട്ടു ചന്ദനം പൂചി ചെപിച്ചിരുന്താൻ
അപ്പോതവനാണ്ട മൂർത്തികൾ വന്തങ്കവകാചമായിടുമാം            6


അവകാചമാകവേ മൂര്‍ത്തിയും ചൊല്ലിയേ
അന്തത്തലത്തിലടങ്കാതെ വാതയൊൻറും
കാവലർ പാണ്ഡവർതാമാണ്ട വാതകൾ കനംമേലേ കൊന്നിടും കാൺ
കണ്ടപലം ചൊല്ലി മൂര്‍ത്തിയും വാങ്കിയേ കനം മേലേതാനെഴുന്തു        7


താനങ്കെഴുന്തവനൊൻറും കണിയാമൽ ചാത്തിരയുംപടിയേ
ചടിതിയിൽപ്പചിയാറ്റി നൻറായുടുത്തു കെട്ടിത്തക്കവളയുമിട്ടു
ചേപ്പേടു തന്തിരച്ചൂരപ്പിരമ്പും ചിറന്തകളിയകളും
മാനംകളായുള്ള പേകൾ വിരണ്ടോടനച്ചുപ്പണമെടുത്താൻ            8


അഞ്ചാംകാതം


നടന്താരിരുപേരും നല-
മാന തെറ്റികോട്ടു ചെന്നിറങ്കി
അടന്താർ വയൽ കടന്തു-അ-
ക്കരയിലിരവിച്ചപ്പിള്ള വീട്ടിൽ                1


തുടർന്തുകരകേറി- യൂത്ത-
വീരൻ പടിപ്പുരയിൽപ്പോയിരുന്തു
വന്താനേ മന്തിരവാതി-നീർ
ഇരിയുമെൻറില പഴവും കൊടുത്താർ            2


കൊടുത്താരില പഴവും- കൂട്ടർ-
തമ്മയുമൊക്കെ വരവഴൈത്തു
അഴൈത്താരൊരുതലത്തിൽ തങ്ക-
ളാവി കുളുത്തൊരു വാര്‍ത്ത ചൊൽവാർ        3


വേണ്ടും പടിക്കുള്ള കോപ്പുവക-വിര-
വാലുള്ള തൊക്കെ ഒരുക്കുമെൻറാർ
അരിയും തരിപൊരിയും- കു-
ന്തിരിക്കമുടനേ നൽച്ചാമ്പിരാണി            4


വിരവിലെഴുമിളന്നീർ- പന്തം
കോഴി കുരുത്തോല ചന്തനവും
തിടമാകക്കൊണ്ടുചെൻറു- അൻറു
ചെങ്കല്ലിടിത്തതലംതനിലേ                    5


നലമാകക്കൊണ്ടുചെൻറു- നാലു
തിക്കും വരവരച്ചൊരുകിയുടൻ
കാടു തനിലുറൈന്ത-കണ്ട
വാതകളെക്കെട്ടിയേ നിറുത്തി                6


ഊരാരെത്താനഴൈത്തു- അരു-
കഴൈത്തുത്തിരുനീർതനെക്കൊടുത്തു
ഉന്നാണെ നീങ്കളിപ്പോൾ -ഒൻറും-
കണിയാമൽ വെട്ടുമെൻറാർ                7


ആറാം കാതം


വെട്ടം തെൻറളവേ മന്തിരവാതിയുരൈത്തിടുമാം
വിരവുടനൂരവർപൊരുളതുനമ്പിയേ ഉയിരിളതറിയാമൽ
തിട്ടനെ വെട്ടിടവേ മിന്നോടിമാടൻ കട്ടിമയാലെഴുന്തു
തിറമൊടു വെട്ടിയറക്കവുംതന്നിൽച്ചെൻറുനിൻറു ചെയ്തികൾതനെയുരൈരത്തു        1


ഉരൈത്തന പഞ്ചമിയോ പഞ്ചമി ആയിരവില്ലികളും
ഉറ്റുണർന്ത പട്ടാരി പറ്റിയന്ത വാര്‍ത്തകേട്ടു
അറ്റമില്ലാത്തേവതന്മാർ ഉരത്തന കടലതുപോൽ കൂളികണം
അടുത്തുടൻ മുൻനടക്ക ഉന്നും മിന്നേയോടിയല്ല                                2


തെറ്റികോട്ടു കാവതിലേ മുടുകിമന്നർ
മുടുകിടത്തേവതന്മാരിടിപോലലറിടവും
മുറ്റും മുന്നേനച്ചിപ്പന്തം പറ്റിനിന്നെരിയക്കണ്ടു
കിട്ടചൊല്ലയൊണ്ണാതെന്ന                                                    3


കണ്ടതിലേ നിൻറതൊരു ചണ്ടാളത്തറയിലേ
ചെല്ലയൊരാകഴിവില്ലയെനയുരൈത്താൻ
കഴിവില്ലയെനയുരൈത്താർ തേവതന്മാർ
തിട്ടനവേ വാങ്കിനില്ക്ക                                                    4


മട്ടുമാറി


ഇടിത്താരേ ചെങ്കൽക്കട്ടിയുടൈത്താരേയൂരവർകൾ
ഇടിത്താരേയൂരവർകൾ എടുത്താർ കുടത്തെ അഞ്ചും
ഇപ്പൊഴുതേ കാട്ടകത്തിടൈത്തെറിയുമെൻറാർ
അടിത്താരേ കോടാലിപ്പടംകൊണ്ടു ഊരവർകർ
അപ്പൊഴുതരിയും പൂവും കുപ്പനെച്ചൊരിന്തിടുമാം.            1


മട്ടുമാറി


കുപ്പനെ ചൊരിന്തിടുവാർ തേവതന്മാരന്തനേരം
കൊല്ലും കൊല്ലുമെൻറു ചൊല്ലിക്കൂളികണം ഓടിവരാ
കോപിത്തുടൻ വന്തിയരും മിന്നോടിയും ചെല്ലുവാരാം
പരുത്ത മരം പിടുങ്കിയുരത്താലേ ചെല്ലുവാരാം.                                        1


പന്നിമാടൻ മായ യക്ഷി പട്ടാരി ആയിരവില്ലി
വെന്തിയുള്ള നായകിയാളഞ്ചുമുഖം പഞ്ചമിയും
വെകിണ്ടങ്കെഴുന്തു കൂളികണങ്കൾ നിരന്തുചെല്ലാ
പരമല്ലൻ തമ്പുരാനും നേരേ മന്തിരവാതിമുമ്പിൽ                                    2


വിരന്തു നിതിയേ വെട്ടിക്കൊടുപോകവന്തവനേ
വെറ്റിയാക ഉന്നുടയ മൂര്‍ത്തികൾതാനെങ്കേയെടാ?
എങ്കേയെൻറ തെറ്റികോട്ടുമല്ലൻ തമ്പുരാൻ ചിനത്തു
ഇതമായ്ത്തടിയുമോങ്കിയടിത്താർ പിടലിതന്നിൽ                                    3


അടിത്താർ പിടലിതന്നിൽ അങ്കിമാടൻ തമ്പുരാനും
അറൈത്തങ്കേ നിൻറതൊരു അരത്ത ചാവണ്ടി അമ്മ
അപ്പൊഴുതേ നെഞ്ചിനെപ്പുളര്‍ന്നു കരളെയെടുത്തു
ആ കാചത്തിലെയെറിന്തു അമ്മാനയാടുവാരാം ആര്‍പ്പുകൾ വിളിത്തിടുവാരാം.            4


മട്ടുമാറി


ഇന്നെനിക്കിവിടത്തിൽ നിന്നവരെ
എല്ലാരെയും കൊന്നു കുലകൾചെയ്തു
മെല്ലവെയവർ വന്നുകൂടി
ഇനി വേറെ ഒരു തേചം കൊല്ലുവോമെൻറാരേ            1


തെറ്റികോട്ടു വാതയ്ക്കു കാവഴിച്ചപാട്ടു ആറുകാതം മുകിന്തു.