മര്ത്തന്നു ദുർബലതയും ചപലത്വവും താൻ
നിത്യം നിസർഗ്ഗഭവമായ് നിലനിന്നിടുന്നു;
അത്യന്തമിന്നു ദൃഢമായി നിനച്ചുറച്ചു
കൃത്യങ്ങൾ നാളെ മുഴുവൻ ബത! മാറിടുന്നു.
വില്ലിങ്കൽ നല്ക്കണ തൊടുത്തഘസഞ്ചയത്തെ-
ക്കൊല്ലുന്നതിന്നു വഴിപോലെ തുടങ്ങിടുമ്പോൾ
വല്ലാത്ത മോഹമിഹ ഞാണു മുറിച്ചിടുന്നു;
നില്ലാതെ വീണ്ടുമഘസഞ്ചയവും വരുന്നു.
നേരേ നടപ്പതിനവൻ തുനിയുന്ന നേര-
ത്താരോ വിരോധിയവനെ ബ്ബത! മാറ്റിടുന്നു!
നേരേ നടപ്പു ശുദമെന്നവനോർത്തിടുന്നു-
ണ്ടെന്നാലുമാശയുടെയാശ്രിതനായിടുന്നു.
ധന്യത്വമാർന്നിഹ ഞെളിഞ്ഞമരുന്ന വിദ്വ-
ന്മന്യന്റെ ചെമ്പുതെളിയുന്നതിതിങ്കലത്രേ;
തൻനാവു തൻപിണിയെയത്ര വിസമ്മതിക്കെ-
ത്തന്നാശയം ശരിയതെന്നുരചെയ്തിടുന്നു.
ശോകപ്രചാരമറിയാതതി ദീർഘമാകും
ലോകപ്രയാണമതിനിങ്ങു തുനിഞ്ഞ മർത്ത്യൻ
തന്നിൽ കവിഞ്ഞ പരശക്തിയെയോർത്തിടാതെ
തന്നാത്മശക്തിയെ വൃഥാ വിലവച്ചിടുന്നു.
എത്തേണ്ട ദിക്കിലണയുന്നതിനീ മനുഷ്യ-
യത്നങ്ങൾ കേവലമഹോ! മതിയാകയില്ലാ;
എത്തേണമീശകൃപകൂടെ ;-യതില്ലയെന്നാ-
ലധ്വാനമെന്നതഖിലം വിഫലീഭവിക്കും.
നിത്യം നിസർഗ്ഗഭവമായ് നിലനിന്നിടുന്നു;
അത്യന്തമിന്നു ദൃഢമായി നിനച്ചുറച്ചു
കൃത്യങ്ങൾ നാളെ മുഴുവൻ ബത! മാറിടുന്നു.
വില്ലിങ്കൽ നല്ക്കണ തൊടുത്തഘസഞ്ചയത്തെ-
ക്കൊല്ലുന്നതിന്നു വഴിപോലെ തുടങ്ങിടുമ്പോൾ
വല്ലാത്ത മോഹമിഹ ഞാണു മുറിച്ചിടുന്നു;
നില്ലാതെ വീണ്ടുമഘസഞ്ചയവും വരുന്നു.
നേരേ നടപ്പതിനവൻ തുനിയുന്ന നേര-
ത്താരോ വിരോധിയവനെ ബ്ബത! മാറ്റിടുന്നു!
നേരേ നടപ്പു ശുദമെന്നവനോർത്തിടുന്നു-
ണ്ടെന്നാലുമാശയുടെയാശ്രിതനായിടുന്നു.
ധന്യത്വമാർന്നിഹ ഞെളിഞ്ഞമരുന്ന വിദ്വ-
ന്മന്യന്റെ ചെമ്പുതെളിയുന്നതിതിങ്കലത്രേ;
തൻനാവു തൻപിണിയെയത്ര വിസമ്മതിക്കെ-
ത്തന്നാശയം ശരിയതെന്നുരചെയ്തിടുന്നു.
ശോകപ്രചാരമറിയാതതി ദീർഘമാകും
ലോകപ്രയാണമതിനിങ്ങു തുനിഞ്ഞ മർത്ത്യൻ
തന്നിൽ കവിഞ്ഞ പരശക്തിയെയോർത്തിടാതെ
തന്നാത്മശക്തിയെ വൃഥാ വിലവച്ചിടുന്നു.
എത്തേണ്ട ദിക്കിലണയുന്നതിനീ മനുഷ്യ-
യത്നങ്ങൾ കേവലമഹോ! മതിയാകയില്ലാ;
എത്തേണമീശകൃപകൂടെ ;-യതില്ലയെന്നാ-
ലധ്വാനമെന്നതഖിലം വിഫലീഭവിക്കും.