ധാതാവായിഹ ഞാനിരിക്കുമളവിൽ
ഭൂവിങ്കലങ്ങന്യനെ-
ദ്ധാതാവെന്നു ജനങ്ങൾ വാഴ്ത്തിടുവതി-
ങ്ങെന്നേ ശ്രവിക്കുന്നു ഞാൻ!
ഏതായാലുമിനിക്ഷമിച്ചിടുകയി-
ല്ലെന്നേവമപ്പത്മഭൂ-
ചേതസ്സിങ്കലുദിച്ചുയര്ന്നൊരു മഹാ -
സ്പര്ദ്ധേ നമസ്തേ മുഹുഃ
നീയേവം ചപല! ചതിച്ചിടുകയാ-
ലീയുള്ളവര്ക്കുജ്ജ്വല-
ശ്രീയേറുന്നാരനര്ഗ്ഘമായ മണി ഹാ!
കൈവിട്ടു ലോകാന്തരേ
പോയെന്നാകിലുമായതിന്കരവിലാ-
സത്തിന്റെ
പായത്തോളവുമിജ്ജനങ്ങൾ സരസം
കൊണ്ടിങ്ങു കൊണ്ടാടിടും
എന്ന ... ല്‍ നിനക്കിതിങ്കല് വിജയം
തെല്ല ഭവിക്കില്ല; നീ-
യെന്നും മേൽ വിലപിച്ചിടുന്നതിനൊരു-
ങ്ങിക്കൊള്ക നിസ്സംശയം;
വന്നങ്ങr രവിവർമ്മഭൂപമണി താന്‍
തത്രാപി ചിത്രാളിയാൽ,
മിന്നും ധാതൃയശസ്സിനെസ്സരഭസം
കൈക്കൊള്ളുമല്ലോ മുദാ.
* * * *
ചിത്രങ്ങൾ തീര്ത്തിങ്ങു ജനാശയത്തിൽ
ചിത്രങ്ങൾ ചേർത്തുള്ള മഹാനുഭാവാല്
ചിത്രം! സ്വര്ലോകാന്തരയാത്രയാലും
ചിത്രങ്ങളാക്കുന്നു ജനത്തെയെല്ലാം.
ഭൂവിങ്കലങ്ങന്യനെ-
ദ്ധാതാവെന്നു ജനങ്ങൾ വാഴ്ത്തിടുവതി-
ങ്ങെന്നേ ശ്രവിക്കുന്നു ഞാൻ!
ഏതായാലുമിനിക്ഷമിച്ചിടുകയി-
ല്ലെന്നേവമപ്പത്മഭൂ-
ചേതസ്സിങ്കലുദിച്ചുയര്ന്നൊരു മഹാ -
സ്പര്ദ്ധേ നമസ്തേ മുഹുഃ
നീയേവം ചപല! ചതിച്ചിടുകയാ-
ലീയുള്ളവര്ക്കുജ്ജ്വല-
ശ്രീയേറുന്നാരനര്ഗ്ഘമായ മണി ഹാ!
കൈവിട്ടു ലോകാന്തരേ
പോയെന്നാകിലുമായതിന്കരവിലാ-
സത്തിന്റെ
പായത്തോളവുമിജ്ജനങ്ങൾ സരസം
കൊണ്ടിങ്ങു കൊണ്ടാടിടും
എന്ന ... ല്‍ നിനക്കിതിങ്കല് വിജയം
തെല്ല ഭവിക്കില്ല; നീ-
യെന്നും മേൽ വിലപിച്ചിടുന്നതിനൊരു-
ങ്ങിക്കൊള്ക നിസ്സംശയം;
വന്നങ്ങr രവിവർമ്മഭൂപമണി താന്‍
തത്രാപി ചിത്രാളിയാൽ,
മിന്നും ധാതൃയശസ്സിനെസ്സരഭസം
കൈക്കൊള്ളുമല്ലോ മുദാ.
* * * *
ചിത്രങ്ങൾ തീര്ത്തിങ്ങു ജനാശയത്തിൽ
ചിത്രങ്ങൾ ചേർത്തുള്ള മഹാനുഭാവാല്
ചിത്രം! സ്വര്ലോകാന്തരയാത്രയാലും
ചിത്രങ്ങളാക്കുന്നു ജനത്തെയെല്ലാം.