മുന്നം കവിഗണനയില-
ച്ചെറുവിരലിൽ കാളിദാസകവിയേറി;
ഇന്നും തത്സമനില്ലാ-
ഞ്ഞന്ന്വര്ത്ഥയതായനാമികാ നൂനം.
ആമോദപ്രസരം സദാ രസികരിൽ
ഗാഢം വളർത്തുന്ന ന-
ല്ലോമൽ സാഹിതിയായ മാലയെ മഹി-
ക്കായിസ്സമര്പ്പിക്കയാൽ
സീമാതീതയശോവിലാസവിശദം
ശ്രീകാളിദാസശ്രുതം
നാമം പൂണ്ട കവീന്ദ്ര! 'താവകപദാം-
ഭോജം നമിക്കുന്നു ഞാൻ.'
ഈയുള്ളോരാര്ന്ന മൌഢ്യം സകലവുമകലെ-
ത്തള്ളുമാറുള്ള വാണീ-
പീയൂഷം ചേര്‍ന്ന നാനാ സരളസരസകാ-
വ്യങ്ങളവ്യാജശോഭം
ഈയൂഴിത്തട്ടിലെന്നും നലമൊടു നിലനിൽ-
ക്കുംവിധം തീർത്തു മോദം
പെയ്യും ശ്രീതുഞ്ചനാകും കവിമണിയുടെ നൽ-
ക്കാലിണയ്ക്കായ് നമിക്കാം.
അൻപേറും പ്രേയസിക്കുള്ളൊരു മൃതിയിലെഴും
ദുഃഖമാമബ്ധിയിൽ പെ-
ട്ടമ്പോ! നീന്തുന്നവന്നും ഫലിതമയരസ-
ത്തള്ളലാലുള്ളിലേറ്റം
ഇമ്പം നൽകുന്ന സാരള്യവുമതിമധുര-
പ്രാസവും ചേര്‍ന്ന കുഞ്ചൻ
നമ്പ്യാരാകുന്ന സാക്ഷാൽകവിമണിയുടെ വാ-
ഗ്വെഭവം ലോഭനീയം.
ച്ചെറുവിരലിൽ കാളിദാസകവിയേറി;
ഇന്നും തത്സമനില്ലാ-
ഞ്ഞന്ന്വര്ത്ഥയതായനാമികാ നൂനം.
ആമോദപ്രസരം സദാ രസികരിൽ
ഗാഢം വളർത്തുന്ന ന-
ല്ലോമൽ സാഹിതിയായ മാലയെ മഹി-
ക്കായിസ്സമര്പ്പിക്കയാൽ
സീമാതീതയശോവിലാസവിശദം
ശ്രീകാളിദാസശ്രുതം
നാമം പൂണ്ട കവീന്ദ്ര! 'താവകപദാം-
ഭോജം നമിക്കുന്നു ഞാൻ.'
ഈയുള്ളോരാര്ന്ന മൌഢ്യം സകലവുമകലെ-
ത്തള്ളുമാറുള്ള വാണീ-
പീയൂഷം ചേര്‍ന്ന നാനാ സരളസരസകാ-
വ്യങ്ങളവ്യാജശോഭം
ഈയൂഴിത്തട്ടിലെന്നും നലമൊടു നിലനിൽ-
ക്കുംവിധം തീർത്തു മോദം
പെയ്യും ശ്രീതുഞ്ചനാകും കവിമണിയുടെ നൽ-
ക്കാലിണയ്ക്കായ് നമിക്കാം.
അൻപേറും പ്രേയസിക്കുള്ളൊരു മൃതിയിലെഴും
ദുഃഖമാമബ്ധിയിൽ പെ-
ട്ടമ്പോ! നീന്തുന്നവന്നും ഫലിതമയരസ-
ത്തള്ളലാലുള്ളിലേറ്റം
ഇമ്പം നൽകുന്ന സാരള്യവുമതിമധുര-
പ്രാസവും ചേര്‍ന്ന കുഞ്ചൻ
നമ്പ്യാരാകുന്ന സാക്ഷാൽകവിമണിയുടെ വാ-
ഗ്വെഭവം ലോഭനീയം.